മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ യുടെ ഗോൾഡൺ വിസ. ഇതാദ്യമായാണ് മലയാള സിനിമാ മേഖലയിൽ നിന്നുള്ളവർക്ക് ഗോൾഡൺ വിസ ലഭിക്കുന്നത്. ഗോൾഡൺ വിസക്ക് പത്തുവർഷം കാലാവധിയുള്ളത്.രണ്ടുപേരും അടുത്ത ദിവസങ്ങളിൽ ദുബൈയിലെത്തി വിസ സ്വീകരിക്കും. ഷാരൂഖ് ഖാൻ സഞ്ജയ് ദത്ത് തുടങ്ങിയവർക്ക് നേരത്തെതന്നെ ഗോൾഡൺ വിസ ലഭിച്ചിരുന്നു.സാധാരണ രണ്ടു വര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കുന്ന പദ്ധതി 2018ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്. നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും, വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് യുഎഇ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് ഇപ്പോളാണ്.
സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,98,23,377 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 971 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2994, കോഴിക്കോട് 2794, എറണാകുളം 2591, തൃശൂര്‍ 2291 ,പാലക്കാട് 1260, കണ്ണൂര്‍ 1222, കൊല്ലം 1303, തിരുവനന്തപുരം 1100, കോട്ടയം 1071, ആലപ്പുഴ 985, ഇടുക്കി 764, പത്തനംതിട്ട 743, കാസര്‍ഗോഡ് 590, വയനാട് 554 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, പാലക്കാട് 14, കാസര്‍ഗോഡ് 11, എറണാകുളം, തൃശൂര്‍ 8 വീതം, പത്തനംതിട്ട 7, കോട്ടയം 6, കൊല്ലം 5, വയനാട് 2, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,731 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 782, കൊല്ലം 293, പത്തനംതിട്ട 546, ആലപ്പുഴ 1177, കോട്ടയം 1226, ഇടുക്കി 424, എറണാകുളം 2100, തൃശൂര്‍ 2530, പാലക്കാട് 2200, മലപ്പുറം 2935, കോഴിക്കോട് 2207, വയനാട് 676, കണ്ണൂര്‍ 1116, കാസര്‍ഗോഡ് 519 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,77,683 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,48,196 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 4,70,771 ഇവരില്‍ പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,859 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2225 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സിംഗിൾ മദർ ;കുഞ്ഞിന്റെ റജിസ്ട്രേഷന് പിതാവിന്റെ പേര് ആവശ്യമില്ലെന്ന് ഹൈക്കോടതി.
സിംഗിൾ മദർ ;കുഞ്ഞിന്റെ റജിസ്ട്രേഷന് പിതാവിന്റെ പേര് ആവശ്യമില്ലെന്ന് ഹൈക്കോടതി.
കൊച്ചി ∙ കൃത്രിമ ഗർഭധാരണ മാർഗങ്ങളിലൂടെ സിംഗിൾ പേരന്റും വിവാഹിതയല്ലാത്ത അമ്മയും ഗർഭിണിയാകുമ്പോൾ കുഞ്ഞിന്റെ ജനന മരണ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിർദിഷ്ട ഫോമുകളിൽ പിതാവിന്റെ പേര് നൽകണമെന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതി. അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജീസ് (എആർടി) വഴി ഗർഭിണിയായാൽ ബീജദാതാവിന്റെ പേര് നിയമത്തിന്റെ പേരിൽ നിർബന്ധമായ സാഹചര്യങ്ങളിലൊഴികെ വെളിപ്പെടുത്തേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം കേസുകളിൽ റജിസ്ട്രേഷനും ജനന മരണ സർട്ടിഫിക്കറ്റിനുമായി പ്രത്യേക ഫോമുകൾ ഉടൻ സർക്കാർ പുറപ്പെടുവിക്കണമെന്നു ജസ്റ്റിസ് സതീഷ് നൈനാൻ നിർദേശിച്ചു.
കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിച്ച കുട്ടിയെ ഒറ്റയ്ക്കു വളർത്തുന്ന മാതാവിന്റെ (സിംഗിൾ മദർ) കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് രേഖപ്പെടുത്തണമെന്നു നിർദേശിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊല്ലം സ്വദേശിനി നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്. ഹർജിക്കാരി എട്ടുമാസം ഗർഭിണിയായതിനാൽ അടിയന്തര സാഹചര്യം പരിഗണിച്ച് നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിനും ജനന, മരണ ചീഫ് റജിസ്ട്രാർക്കും നിർദേശം നൽകി.ഇത്തരം കേസുകളിൽ റജിസ്ട്രേഷനായി സമീപിക്കുന്നവരിൽ നിന്ന് എആർടി മാർഗത്തിലൂടെയാണു ഗർഭിണിയായതെന്നു കാണിക്കുന്ന സത്യവാങ്മൂലവും മെഡിക്കൽ രേഖയുടെ പകർപ്പും വാങ്ങി പ്രത്യേകം ഫോം നൽകണമെന്നും കോടതി നിർദേശിച്ചു.
നിലവിലുള്ള ഫോമുകളിൽ പിതാവിന്റെ പേര് പരാമർശിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അജ്ഞാതമായി വയ്ക്കേണ്ട ഈ വിവരം രേഖപ്പെടുത്താൻ നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളിലെ സ്വകാര്യത, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ലംഘിക്കുന്നു. കാലാനുസൃതവും സാങ്കേതിക വിദ്യയുടെ വികാസത്തിനും ജീവിത രീതിയിലുള്ള മാറ്റത്തിനും മറ്റും അനുസരിച്ചു നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങളും കൂട്ടിച്ചേർക്കലും നടത്താറുണ്ടെന്നു കോടതി പറഞ്ഞു.
വിവാഹമോചനം നേടിയ ശേഷം അജ്ഞാത ദാതാവിന്റെ ബീജം സ്വീകരിച്ച് ഇൻവിട്രോ ഫെർട്ടിലൈസേഷനിലൂടെയാണു (ഐവിഎഫ്) ഗർഭിണിയായതെന്നും ഇത്തരത്തിൽ ഗർഭം ധരിക്കുന്നവരോട് ആരാണ് ബീജം നൽകിയതെന്ന് പറയില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കും ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് സമിതി
ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കും ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് സമിതി
ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യൻ പൗരൻമാരെ സുരക്ഷിതമായി തിരികെകൊണ്ടുവരുന്നതിന് എല്ലാ നടപടിയും ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഹിന്ദുക്കൾക്കും സിക്കുകാർക്കും അഭയമുറപ്പാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭയുടെ സുരക്ഷാകാര്യ കാബിനറ്റ് സമിതി ചേർന്നു സ്ഥിതി വിലയിരുത്തി.
ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല, അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ രുദ്രേന്ദ്ര ടണ്ഡൻ എന്നിവർ പങ്കെടുത്തു. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയിലേക്കു മടങ്ങേണ്ടവരോ അവരുടെ തൊഴിലുടമകളോ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്പെഷൽ അഫ്ഗാനിസ്ഥാൻ സെല്ലിന് വിവരങ്ങൾ ലഭ്യമാക്കണം. കാബൂൾ വിമാനത്താവളത്തിലെ സ്ഥിതിയുടെ അടിസ്ഥാനത്തിലാവും ഇന്ത്യയിലേക്കുള്ളവരുടെ യാത്രയ്ക്ക് സൗകര്യമൊരുക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
ആർടിപിസിആർ പരിശോധന സമയ പരിധി 6 മണിക്കൂറാക്കി ഉയർത്തി ദുബായ്.
ആർടിപിസിആർ പരിശോധന സമയ പരിധി 6 മണിക്കൂറാക്കി ഉയർത്തി ദുബായ്.
ദുബായ് : ഇന്ത്യയിൽ നിന്നു ദുബായിൽ എത്താൻ വിമാനത്താവളങ്ങളിൽ നടത്തുന്ന ആർടിപിസിആർ പരിശോധന സമയ പരിധി 6 മണിക്കൂറാക്കി. നേരത്തേ ഇതു 4 മണിക്കൂറായിരുന്നു. യാത്രയ്ക്ക് 48 മണിക്കൂറിനിടെയുള്ള പിസിആർ പരിശോധനാ നെഗറ്റീവ് ഫലം, ട്രാൻസിറ്റ് യാത്രക്കാർക്ക് 72 മണിക്കൂർ സമയപരിധിയിലുള്ള പരിശോധനാ ഫലം തുടങ്ങിയ നിർദേശങ്ങളിൽ മാറ്റമില്ല.
അതിനിടെ, അബുദാബി 70 രാജ്യങ്ങൾക്ക് വീസ ഓൺ അറൈവൽ പ്രഖ്യാപിച്ചു. യുഎസ് വിസിറ്റർ വീസ, ഗ്രീൻ കാർഡ്, യുകെ, 6 മാസം കാലാവധിയുള്ള യൂറോപ്യൻ റസിഡൻസി എന്നിവയുമായെത്തുന്ന ഇന്ത്യക്കാർക്കും അർഹതയുണ്ടെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. 100 ദിർഹത്തിന് (ഏകദേശം 2000 രൂപ) 14 ദിവസത്തെ വീസ ലഭിക്കും. 250 ദിർഹത്തിന് (ഏകദേശം 5,000 രൂപ) 14 ദിവസത്തേക്കു കൂടി നീട്ടാം.പുതിയ നിർദേശം ഇന്നലെ പ്രാബല്യത്തിൽ വന്നതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,96,85,152 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,870 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1181 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3105, എറണാകുളം 2596, തൃശൂര്‍ 2442, കോഴിക്കോട് 2278, പാലക്കാട് 1339, കൊല്ലം 1686, കണ്ണൂര്‍ 1217, ആലപ്പുഴ 1151, കോട്ടയം 1080, തിരുവനന്തപുരം 1071, പത്തനംതിട്ട 793, വയനാട് 596, കാസര്‍ഗോഡ് 493, ഇടുക്കി 401 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
92 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, വയനാട്, കാസര്‍ഗോഡ് 11 വീതം, പത്തനംതിട്ട, തൃശൂര്‍ 10 വീതം, കണ്ണൂര്‍ 8, ആലപ്പുഴ 6, കോട്ടയം 5, എറണാകുളം 4, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് 3 വീതം, മലപ്പുറം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,556 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 764, കൊല്ലം 1523, പത്തനംതിട്ട 595, ആലപ്പുഴ 822, കോട്ടയം 1088, ഇടുക്കി 420, എറണാകുളം 2292, തൃശൂര്‍ 2468, പാലക്കാട് 2291, മലപ്പുറം 2015, കോഴിക്കോട് 2138, വയനാട് 504, കണ്ണൂര്‍ 769, കാസര്‍ഗോഡ് 867 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,75,167 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,29,465 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,96,349 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,68,468 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,881 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2409 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
തൊഴിൽ തട്ടിപ്പിനിരയായ യുവാക്കൾക്ക് സഹായ വാഗ്ധാനവുമായി മലയാളിയുടെ കമ്പനി; ജോലി നൽകുമെന്ന് ഉറപ്പ്.
തൊഴിൽ തട്ടിപ്പിനിരയായ യുവാക്കൾക്ക് സഹായ വാഗ്ധാനവുമായി മലയാളിയുടെ കമ്പനി; ജോലി നൽകുമെന്ന് ഉറപ്പ്.
അജ്മാൻ : യുഎഇയിൽ വെബ് സൈറ്റ് വഴി നടത്തിയ തൊഴിൽ തട്ടിപ്പിൽപ്പെട്ട മലയാളികളടക്കമുള്ള യുവാക്കൾക്ക് സഹായഹസ്തവുമായി മലയാളിയുടെ കമ്പനി. അജ്മാന്‍ ലക്കി റൗണ്ടെബൗട്ടിനടുത്തെ ചെറിയ ഫ്ലാറ്റിൽ ദുരിതത്തിൽ കഴിയുന്ന ആറ് മലയാളികളടക്കം 75 പേർക്കാണ് കണ്ണൂർ അഴീക്കോട് സ്വദേശി ലസിത് കായക്കൽ മാനേജിങ് ഡയറക്ടറായി ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിഫന്‍ഡർ സെക്യുരിറ്റി സർവീസസ് ജോലി വാഗ്ദാനം ചെയ്തത്. ഇന്ന് അജ്മാനിൽ ഇവരെ സന്ദർശിച്ച ലസിത് ഏറ്റെടുക്കുകയായിരുന്നു.
അതേസമയം, വെബ് സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തിയ ഏഷ്യക്കാർക്കെതിരെ പൊലീസിലും ലേബർ കോടതിയിലും നൽകിയ പരാതിയുമായി മുന്നോട്ടുപോകുമെന്ന് തട്ടിപ്പിനിരയായവരിൽ ഒരാളായ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മനു പറഞ്ഞു.
കോവിഡ്19 കാല പ്രതിസന്ധി മുതലെടുത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവാക്കളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ഏഷ്യൻ സംഘം മുങ്ങുകയായിരുന്നു.സാമൂഹിക പ്രവർത്തകരായ ഷാഫി കാഞ്ഞിരമുക്ക്, അൻവർ അഹമദ് കോളിയടുക്കം, റാഫി പാലക്കോട്ടൽ, ഉണ്ണി പുന്നറ, ഡോ.അശ്വതി, ജാവേദ് എന്നിവർ ഇവര്‍ക്ക് ഭക്ഷണ സാധനങ്ങളെത്തിച്ചു.
പ്രത്യേക വെബ് സൈറ്റ് ഒരുക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവിധ വിഭാഗങ്ങളിലുള്ള ജോലിയായിരുന്നു തട്ടിപ്പുസംഘം വാഗ്ദാനം ചെയ്തത്.
യുഎഇയിലെ ഒരു സെക്യുരിറ്റി കമ്പനിയുടെ പേരിൽ കൊമേഴ്സ്യൽ, റസിഡൻഷ്യൽ സെക്യുരിറ്റി, വിഐപി പ്രൊട്ടക്ഷൻ, സർവീല്യൻസ് മോണിറ്ററിങ്, ജനറൽ ഗ്വാർഡിങ്, ട്രാഫിക് മാനേജ്മെന്റ് പൊസിഷൻ, ബൗൺസേഴ്സ്, പേഴ്സനൽ ഗ്വാർഡ്സ് വിഭാഗങ്ങളിലേയ്ക്കാണ് വെബ് സൈറ്റിലൂടെ ഉദ്യോഗാർഥികളെ ക്ഷണിച്ചത്.മലയാളികളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, നൈജീരിയ എന്നീ രാജ്യക്കാരുമടക്കം നൂറുകണക്കിന് പേർ ഇതു കണ്ട് അപേക്ഷിക്കുകയും തട്ടിപ്പിനിരയാകുകയും ചെയ്തു. നിത്യച്ചെലവിന് വകയില്ലാത്തതിനാൽ പട്ടിണിയിലുമാണ്. ഈ പ്രശ്നം പരിഹരിച്ച് തന്റെ കമ്പനിയിൽ സുരക്ഷാ ജീവനക്കാരുടെ ജോലിയാണ് ലസിത് നൽകുക. ആറ്റിങ്ങൽ സ്വദേശി ഷൈൻ, വർക്കല സ്വദേശി ഷിബു, കോഴിക്കോട് താമരശ്ശേരി സ്വദേശി അജയ് അലക്സ്, തൃശൂർ കുന്നംകുളം സ്വദേശി ഷഫീർ ഖാൻ, മലപ്പുറം സ്വദേശി സുബൈർ എന്നിവരാണ് അജ്മാനിൽ ദുരിതത്തിൽ കഴിയുന്ന മറ്റു മലയാളികൾ. ഇവരെല്ലാം പ്ലസ് ടു മുതൽ ബിരുദം വരെ വിദ്യാഭ്യാസമുള്ളവരാണ്. അജയ് അലക്സ് സിവിൽ ഡ്രാഫ്റ്റ്സ്മാനുമാണ്.
യുവാക്കളെ യുഎഇയിൽ എത്തിച്ച കമ്പനിക്ക് ലൈസൻസ് ഉണ്ടെന്നും എന്നാൽ ഉടമകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇവരെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
കേരളം ആവശ്യപ്പെടുന്നത്ര വാക്‌സീൻ നൽകുമെന്ന ഉറപ്പുനൽകി കേന്ദ്രം.
കേരളം ആവശ്യപ്പെടുന്നത്ര വാക്‌സീൻ നൽകുമെന്ന ഉറപ്പുനൽകി കേന്ദ്രം.
തിരുവനന്തപുരം : കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്‌സീനും നൽകുമെന്നും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി 1.11 കോടി ഡോസ് ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര കോവിഡ് പ്രതിരോധ പാക്കേജിനു കീഴിൽ എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് മാണ്ഡവ്യ അറിയിച്ചു. 267.35 കോടി നേരത്തേ അനുവദിച്ചതിനു പുറമേയാണിത്. ഇതുപയോഗിച്ചു ജില്ലകൾക്കു മെഡിക്കൽ പൂൾ സൃഷ്ടിക്കാം. എല്ലാ ജില്ലാ ആശുപത്രികളിലും 10 കിലോ ലീറ്റർ ദ്രവീകൃത ഓക്‌സിജൻ സംഭരണ ടാങ്ക് സൗകര്യമുള്ള പീഡിയാട്രിക് ഐസിയു സ്ഥാപിക്കും. ഓണം ആഘോഷിക്കുമ്പോൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ഓണക്കാലത്ത് നിയന്ത്രണം കൈവിടരുതെന്നും വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും നിർദേശിച്ചു.
കേരളത്തിൽ ഇപ്പോഴും 56% പേർക്കു കോവിഡ് ബാധിച്ചിട്ടില്ലെന്നും കൂടുതൽ പേർക്ക് രോഗം വരാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവർക്കും വാക്‌സീൻ നൽകുകയാണു പോംവഴി. അതിനാണ് കൂടുതൽ വാക്‌സീൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ,വാക്സീൻ പാഴാക്കാത്തതിലും മരണനിരക്ക് കുറച്ചു നിർത്തിയതിലും കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. മാണ്ഡവ്യയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കാര്യമായ വിമർശനം ഉണ്ടായില്ല. വാക്സിനേഷനിൽ കേരളം ദേശീയ ശരാശരിയെക്കാൾ മുന്നിലാണെന്നു യോഗം വിലയിരുത്തി.
എന്നാൽ,കേരളത്തിൽ കോവിഡ് വ്യാപനത്തോത് വീണ്ടും കുറഞ്ഞു.ഒരാളിൽ നിന്ന് എത്ര പേരിലേക്കു രോഗം പകരുമെന്നു കണക്കാക്കാൻ ഉപയോഗിക്കുന്ന സൂചകമായ കോവിഡ് ആർ ഘടകം ഏറെ മാസങ്ങൾക്കു ശേഷം ഒന്നിനു താഴെയെത്തി. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്‌സീൻ നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.സംസ്ഥാനത്ത് ഇതുവരെ ആകെ 2,45,13,225 പേർക്കാണു വാക്‌സീൻ നൽകിയത്. ഇതിൽ 67,24,294 പേർ (19%) രണ്ടു ഡോസും ലഭിച്ചവരാണ്. രാജ്യത്ത് ഇതുവരെ 42,86,81,772 പേർക്ക് (32.98%) ഒരു ഡോസും 12,18,38,266 പേർക്കു (9.37%) രണ്ടു ഡോസും കിട്ടി. വാക്‌സീൻ സ്വീകരിച്ചവരിൽ മുന്നിൽ സ്ത്രീകളാണ്. വാക്‌സിനേഷൻ യജ്ഞത്തിനായി അവധി പോലും മാറ്റിവച്ചു പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
പെഗസസ് വിഷയത്തിൽ അന്വേഷണ സമിതിയെ നിയോഗിക്കാനൊരുങ്ങി കേന്ദ്രം.
പെഗസസ് വിഷയത്തിൽ അന്വേഷണ സമിതിയെ നിയോഗിക്കാനൊരുങ്ങി കേന്ദ്രം.
ന്യൂഡൽഹി ∙ പെഗസസ് ഫോൺചോർത്തൽ വിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിക്കാരുടെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രം.
സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും ഫോൺചോർത്തലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന ഹർജികളുടെ സാധുതയും കേന്ദ്രം ചോദ്യം ചെയ്തു. ഹർജിക്കാരുടെ ആരോപണങ്ങളെല്ലാം നിഷേധിച്ചാണ് ഐടി മന്ത്രാലയം സത്യവാങ്മൂലം നൽകിയത്. അതേസമയം, ഫോൺചോർത്തലിനു സർക്കാർ പെഗസസ് ഉപയോഗിച്ചോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയില്ല. ഇക്കാര്യം ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് പ്രത്യേകം ചൂണ്ടിക്കാട്ടി.
കേസിലെ ഹർജിക്കാരായ മുതിർന്ന മാധ്യമപ്രവർത്തകർ എൻ. റാം, ശശികുമാർ എന്നിവർക്കായി ഹാജരായ കപിൽ സിബലും ഈ വിഷയം ഉന്നയിച്ചു. സമിതിയെ നിയോഗിക്കുമെന്ന വാദത്തെ കപിൽ സിബൽ എതിർത്തു. പെഗസസ് നേരിട്ടുപയോഗിക്കുകയോ ഏജൻസികളെ വച്ച് ഉപയോഗിക്കുകയോ ചെയ്ത സർക്കാർ തന്നെ ഇതെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.പെഗസസ് ഉപയോഗിച്ചിട്ടില്ലെന്നു വ്യക്തമാക്കി സത്യവാങ്മൂലം നൽകിയാൽ ഹർജികൾ പിൻവലിക്കുമോ എന്നായിരുന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ചോദ്യം. ഇത്ര ഗൗരവമേറിയ വിഷയത്തിലെ മറുപടി കേന്ദ്രം 2 പേജിലൊതുക്കിയതും ചർച്ചയായി. ഹർജിയിൽ ഇന്നും വാദം തുടരു.എന്നാൽ,വിഷയം സാങ്കേതികമായതിനാൽ വിദഗ്ധ സമിതി പരിശോധിക്കേണ്ടതാണ്. നിഷ്പക്ഷരായ വിഷയ വിദഗ്ധരെ നിയോഗിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്: വന്യ ജീവികളെ ഒക്ടോബര്‍ മുതല്‍ എത്തിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്: വന്യ ജീവികളെ ഒക്ടോബര്‍ മുതല്‍ എത്തിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍
രണ്ടാം ഘട്ടം ഡിസംബറിലും മൂന്നാം ഘട്ടം മാര്‍ച്ചിലും പൂര്‍ത്തിയാകും
പുത്തൂര്‍ സുവോളജിയ്ക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2021 ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഒക്ടോബര്‍ മുതല്‍ പാര്‍ക്കിലേക്ക് വന്യജീവികളെ എത്തിയ്ക്കുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2022 മാര്‍ച്ചിനുള്ളിലും പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോടൊപ്പം സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്‍.
അത്യാധുനിക രീതിയിലാണ് സുവോളജിക്കല്‍ പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കുന്ന ഒരുസ്വപ്ന പദ്ധതിയാണിത്. തൃശൂര്‍ നഗരമധ്യത്തിലെ മൃഗശാല വികസിപ്പിക്കണമെന്നും അതിന് അനുയോജ്യമായ സ്ഥലം കണ്ടൈത്തണമെന്നും കാലങ്ങളായുള്ള ആവശ്യമായിരുന്നു. വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്ന പദ്ധതിയാണെങ്കിലും കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതിന്റെ സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കിഫ്ബി പദ്ധതിയിലൂടെ ഇത് യാഥാര്‍ത്ഥ്യമാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിയ്ക്കുകയായിരുന്നു. 330 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പു ചെലവ്. കിഫ്ബി 269 കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കിവച്ചിട്ടുള്ളതെന്നും ഇതേ വരെ കിഫ്ബിയില്‍ നിന്ന് 100 കോടി രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്ന് 40 കോടി രൂപയും പദ്ധതിയ്ക്കായി ചെലവഴിക്കാനായെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം, മൃഗശാലാ ആശുപത്രി, കിച്ചന്‍ – സ്റ്റോര്‍ റൂം സമുച്ചയം, പക്ഷികള്‍, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ കൂടുകള്‍ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായത്. കൂടാതെ 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലവിതരണ സംവിധാനവും പൂര്‍ത്തിയായി. രണ്ടാംഘട്ടത്തിലെ പാര്‍ക്കിങ് സോണ്‍, ഓറിയന്റേഷന്‍ സെന്റര്‍, ബയോഡൈവേഴ്‌സിറ്റി സെന്റര്‍, സിംഹം, ചീങ്കണ്ണി, മാന്‍, കടുവ എന്നിവയുടെ കൂടുകള്‍ എന്നിവയാണ് പൂര്‍ത്തിയാക്കുക. ഇത് ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കും. മൃഗങ്ങളെ പാര്‍ക്കിലെത്തിച്ചാലും സന്ദര്‍ശനം കുറച്ചു കൂടി കഴിഞ്ഞേ അനുവദിക്കുകയുള്ളൂ. ആവാസവ്യവസ്ഥ മാറിയ മൃഗങ്ങള്‍ക്ക് പരിസ്ഥിതിയുമായി ഇണങ്ങുന്നതിന് വേണ്ടിയാണിതെന്നും മന്ത്രി വ്യക്തമാക്കി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഫണ്ട് ഉപയോഗത്തില്‍ ഒന്നാം സ്ഥാനം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്തെ വികസന സാധ്യത പതിന്മടങ്ങാവുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കച്ചവട സാധ്യതകളെ വളരെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കും. തൃശൂരിന്റെ വിനോദ സഞ്ചാര സാധ്യതകളാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സാക്ഷാത്കരിക്കുക. സുവോളജിക്കല്‍ പാര്‍ക്കിനോടനുബന്ധിച്ചുള്ള റോഡ് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനായി കയ്യേറ്റങ്ങളുണ്ടെങ്കില്‍ ഒഴിപ്പിക്കുമെന്നും സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. സുവോളജിക്കല്‍ പാര്‍ക്കിന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതായും കഴിഞ്ഞ ജൂലായ് 16ന് സയന്റിഫിക്ക് ഓഫീസര്‍ ലക്ഷ്മി നരസിംഹന്റെ നേതൃത്വത്തില്‍ കേന്ദ്ര മൃഗശാല സംഘം സ്ഥലം സന്ദര്‍ശിച്ചെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.
പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രവി, മറ്റ് ജനപ്രതിനിധികള്‍, സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ കെ എസ് ദീപ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.












