Home Blog Page 1498

‘സൗന്ദര്യവതിയാകാന്‍’ മുസിരിസ് മുനയ്ക്കല്‍ ബീച്ച്; വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 18ന് തുടക്കം

0
Spread the love

‘സൗന്ദര്യവതിയാകാന്‍’ മുസിരിസ് മുനയ്ക്കല്‍ ബീച്ച്; വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 18ന് തുടക്കം

കേരളത്തിലെഏറ്റവും കൂടുതല്‍ മണല്‍പ്പരപ്പുള്ള ബീച്ചായ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച് വികസനപദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. അത്യാധുനികവും അടിസ്ഥാന സൗകര്യങ്ങളുമുള്ള ബീച്ചായി മുനയ്ക്കലിനെ മാറ്റുകയാണ് ലക്ഷ്യം. വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 18ന് രാവിലെ 11ന് സംസ്ഥാന ടൂറിസം-പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും. ബെന്നി ബെഹന്നാന്‍ എംപി മുഖ്യാതിഥിയാകും.

ബീച്ചിലെ നിലവിലുള്ള സൗകര്യങ്ങള്‍ ആധുനിക സംവിധാനങ്ങളോടെ വിപുലപ്പെടുത്തി, പ്രകൃതി സൗന്ദര്യം പൂര്‍ണമായും നിലനിര്‍ത്തികൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിടുന്നത്. 2020 ജനുവരി 29നാണ് മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബീച്ച് നവീകരിക്കുന്നതിനുള്ള ഭരണാനുമതി ലഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിലവില്‍ ബീച്ചിലുള്ള പാര്‍ക്കും മറ്റ് കെട്ടിടങ്ങളും നവീകരിക്കും.മിയാവാക്കി വനവും ചൂളമരക്കാടുകളും ചീനവലകളും ഉള്‍പ്പെടെയുള്ള വിശാലമായ മണല്‍പ്പരപ്പോടുകൂടിയ 35 ഏക്കറിലധികം വരുന്ന ബീച്ചില്‍ 5.97 കോടി രൂപയുടെ നവീകരണമാണ് നടപ്പാക്കുക.

ബീച്ചിനുള്ളില്‍ മൂന്നു കിലോമീറ്ററോളം ദൂരത്തിലുള്ള സൈക്കിള്‍ പാത, വിശാലമായ പാര്‍ക്കിംഗ് സൗകര്യം,വിശ്രമ സങ്കേതങ്ങള്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, പ്രായഭേദമെന്യേ ഏവര്‍ക്കുമുള്ള വിനോദമാര്‍ഗങ്ങള്‍,പുലിമുട്ട് മുതല്‍ എല്ലാ ഭാഗങ്ങളിലും ഭിന്നശേഷി സൗഹൃദ നടപ്പാതകള്‍,സൈന്‍ പോസ്റ്റുകള്‍,സി സി ടി വി ഗാര്‍ഡ് പോസ്റ്റ്, മനോഹരമായ വഴിവിളക്കുകള്‍ കൂടാതെ കടലും കായലും സംഗമിക്കുന്ന അഴിമുഖത്തിനഭിമുഖമായി നില്‍ക്കുന്ന ബീച്ചില്‍ സൂര്യാസ്തമയം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് പ്രത്യേക ഇരിപ്പിടവും തയ്യാറാക്കും. ലാന്റ്‌സ്‌കേപിംഗ് നടത്തി ഓട്ടോമേറ്റഡ് ഇറിഗേഷന്‍ സിസ്റ്റം ഉപയോഗിച്ചുള്ള പരിപാലനം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

മുസിരിസ് പദ്ധതിയുടെ ഭാഗമായ 12 ബോട്ട് ജെട്ടികളിലൊന്ന് മുനയ്ക്കല്‍ ബീച്ചിലാണ്. മറ്റ് പ്രദേശങ്ങളില്‍ നിന്ന് ജലമാര്‍ഗം ബീച്ചിലെത്തുന്നതിന് ഇത് സഹായമാകും. 73 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ബോട്ട് ജെട്ടിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ച ശേഷം അഴിമുഖത്തെത്തി സായാഹ്ന സൗന്ദര്യവും ആസ്വദിക്കാം.

ഇ ടി ടൈസണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.വി ജെ മാത്യു എന്നിവര്‍ വിശിഷ്ടാതിഥികളാകും. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍, വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരന്‍, വാര്‍ഡ് അംഗം സുമിത ഷാജി, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍ എന്നിവര്‍ പങ്കെടുക്കും.

സാക്ഷരതാ മിഷന് അഭിമാനമായി ജോബി

0
Spread the love

സാക്ഷരതാ മിഷന് അഭിമാനമായി ജോബി.

സാക്ഷരതാ മിഷന് അഭിമാന നിമിഷം. സാക്ഷരത മിഷനില്‍ നിന്ന് പത്താംതരം തുല്യതാകോഴ്‌സിലും പ്ലസ്ടുവിനും മികച്ച വിജയം കരസ്ഥമാക്കിയ ജോബി ഇപ്പോള്‍ഇരിങ്ങാലക്കുട എം എ സി ടി കോടതിയില്‍ എല്‍ ജി എസ്. 2011ല്‍ പത്താംതരവും 2017ല്‍ പ്ലസ്ടുവും ജോബി എഴുതിയിരുന്നു. പാതിയില്‍ നിന്ന് പോയ സ്‌കൂള്‍ ജിവിതത്തില്‍ നിന്ന് കിട്ടിയ ചെറിയ അറിവ് ഒരു ജോലിക്കും തികയില്ലെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു ജോബിക്ക്. ചെറിയ ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്താന്‍ കഴിയാതെ വന്നപ്പോഴാണ് ജോബി പംനത്തിലേക്ക് തിരിച്ചു പോകുന്നത്. അപ്പോഴാണ് സാക്ഷരതാ മീഷനെ കുറിച്ച് അറിയുന്നതും തുല്യതാ കോഴ്സുകളില്‍ ചേരുന്നതും. ജോബിയുടെ തീരുമാനം തെറ്റിയില്ല. രണ്ട് പരീക്ഷകളും ഉയര്‍ന്ന നിലയില്‍ വിജയിക്കാന്‍ ജോബിക്ക് കഴിഞ്ഞു. പിന്നീട് പി എസ് സിക്ക് വേണ്ടിയുള്ള കഠിന പ്രയത്‌നം. അവിടെയും വിജയം ജോബിക്കൊപ്പമായി. ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദൂര പഠനം വഴി ബി എയ്ക്ക് ചേര്‍ന്ന് പഠനം തുടരുന്നു. സാക്ഷരതാ മിഷനിലെ അധ്യാപകരും പ്രേരകരും അകമഴിഞ്ഞ പ്രോത്സാഹനമാണ് നല്‍കിയിരുന്നത്. ഇതും വിജയത്തിന് കാരണമായതായി ജോബി പറയുന്നു.

100 ലക്ഷം കോടിയുമായി ‘ഗതി ശക്തി’ പദ്ധതിയുമായി മോദി സർക്കാർ ;പ്രഖ്യാപനം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ.

0
Spread the love

100 ലക്ഷം കോടിയുമായി ‘ഗതി ശക്തി’ പദ്ധതിയുമായി മോദി സർക്കാർ ;പ്രഖ്യാപനം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ.


ന്യൂഡൽഹി : അടിസ്ഥാനസൗകര്യ വികസനത്തിന് 100 ലക്ഷം കോടി രൂപയുടെ ‘ഗതി ശക്തി’ പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യം സ്വയംപര്യാപ്തത കൈവരിക്കാൻ കൂട്ടായ പ്രയത്നമുണ്ടാവണമെന്നും (സബ്കാ പ്രയാസ്) 75–ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ദേശീയ ഹരിത ഹൈഡ്രജൻ യജ്ഞത്തിനും തുടക്കമിട്ടു. ഹരിത ഹൈഡ്രജൻ ഊർജോൽപാദനത്തിന്റെ മുഖ്യകേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണു ലക്ഷ്യം.
75 ആഴ്ചകളിലായി 75 വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തെ ഉൾമേഖലകളിലേക്കു സർവീസ് ആരംഭിക്കും. വടക്കുകിഴക്കൻ സംസ്ഥാന തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി ഉടൻ പൂർത്തിയാക്കും. ജമ്മു കശ്മീരിൽ മണ്ഡല പുനർനിർണയം പുരോഗമിക്കുകയാണ്. രാജ്യത്തെ സൈനിക സ്കൂളുകളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും.
ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം ഇന്ത്യയിലേതാണ്. ഇതുവരെ 54 കോടിയിലധികം പേർ കോവിഡ് വാക്സീൻ സ്വീകരിച്ചു. മറ്റു രാജ്യങ്ങളെ ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടി വന്നില്ല.
സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ എല്ലാ മേഖലയിലും പൂർണ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഒരുക്കങ്ങൾ ഇപ്പോഴേ ആരംഭിക്കണമെന്നും മോദി പറഞ്ഞു. ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇവർ ജനമനസ്സുകൾ കീഴടക്കിയെന്നും യുവാക്കൾക്കു പ്രചോദനമേകിയെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഹയർ സെക്കൻഡറി മുന്നാക്ക സംവരണം; കഴിഞ്ഞ വർഷത്തെ തോതിൽ തന്നെ തുടരാൻ സർക്കാർ.

0
Spread the love

ഹയർ സെക്കൻഡറി മുന്നാക്ക സംവരണം; കഴിഞ്ഞ വർഷത്തെ തോതിൽ തന്നെ തുടരാൻ സർക്കാർ.


തിരുവനന്തപുരം : മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാ‍ർഥികൾക്കു ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് 10% സംവരണം കഴിഞ്ഞ വർഷത്തേതുപോലെ തുടരാൻ സർക്കാർ തീരുമാനിച്ചു. സംവരണം സുപ്രീം കോടതി വിധിക്കു വിരുദ്ധമാകില്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ (എജി) നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏതാണ്ട് 20,000 സീറ്റുകൾ ഈ വിഭാഗക്കാർക്കു ലഭിക്കും.
ഹയർ സെക്കൻഡറിക്കു കഴിഞ്ഞ വർഷം മുതലാണു മുന്നാക്ക സംവരണം ഏർപ്പെടുത്തിയത്. എസ്‌സി, എസ്ടി, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷം എന്നിവർക്കെല്ലാം കൂടി 48% സംവരണ സീറ്റുകളുണ്ട്. 10% മുന്നാക്ക സംവരണം കൂടിയായതോടെ പൊതുവിഭാഗത്തിലെ സീറ്റുകൾ 42% ആയി ചുരുങ്ങി. ആകെ സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണിതെന്നു പരാതിയുയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസവകുപ്പ് നിയമവകുപ്പിനെ സമീപിക്കുകയും നയപരമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്കു ഫയൽ കൈമാറുകയും ചെയ്തു. തുടർന്നാണ് എജിയോടു സർക്കാർ നിയമോപദേശം തേടിയത്.മുന്നാക്ക സംവരണം പൊതു വിഭാഗത്തിലുള്ളവർക്കു തന്നെയാണു ലഭിക്കുന്നതെന്നും മറ്റു സംവരണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നുമാണ് എജി നൽകിയ നിയമോപദേശം.
നിലവിലെ സാഹചര്യത്തിൽ മുന്നാക്ക സംവരണ മാർഗനിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് നാളെ പ്രസിദ്ധീകരിക്കുക . പ്രവേശന നടപടികൾ 24ന് ആയിരിക്കും ആരംഭിക്കുക.എന്നാൽ, വർധിപ്പിക്കുന്ന സീറ്റുകളും സംവരണ പരിധിയിൽ കൊണ്ടുവരാനാണ് തീരുമാനം.
എസ്എസ്എൽസി വിജയിച്ചവരുടെ എണ്ണം പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തെക്കാൾ കൂടുതലായതിനാൽ കാസർകോട് മുതൽ പാലക്കാട് വരെ 20% സീറ്റുകളും തൃശൂർ മുതൽ തിരുവനന്തപുരം വരെ 10% സീറ്റുകളും വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിനു മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഈ സീറ്റുകൾ കൂടി കണക്കാക്കിയാവും മുന്നാക്ക സംവരണം തീരുമാനിക്കുക.

മെഡിക്കല്‍ ഗ്രൂപ്പിന്റെ വ്യാജ ഇ–മെയിൽ ഐഡി ഉപയോഗിച്ച് ജോലി തട്ടിപ്പ്; തട്ടിപ്പിൽ കുടുങ്ങി മലയാളികളും.

0
Spread the love

മെഡിക്കല്‍ ഗ്രൂപ്പിന്റെ വ്യാജ ഇ–മെയിൽ ഐഡി ഉപയോഗിച്ച് ജോലി തട്ടിപ്പ്; തട്ടിപ്പിൽ കുടുങ്ങി മലയാളികളും.


അബുദാബി : മെഡിക്കല്‍ ഗ്രൂപ്പിന്റെ വ്യാജ ഇ–മെയിൽ ഐഡി ഉപയോഗിച്ച് ജോലി തട്ടിപ്പ്. ഒ‌ട്ടേറെ പേർക്ക് പണം നഷ്ടമായി. അബുദാബിയിലെ അഹല്യാ ഗ്രൂപ്പിന്റെ ഇ–മെയിൽ ഐഡിയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനെതിരെ  നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി അഹല്യാ മെഡിക്കൽ ഗ്രൂപ്പ് രംഗത്ത് വന്നു.
കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി ആളുകൾ ലോകമെമ്പാടും അതിജീവനത്തിനായി നടത്തുന്ന പോരാട്ടം മുതലെടുത്താണ് ഏജന്റുമാർ ഇത്തരം ചതിക്കുഴികളുമായി ആരോഗ്യ സ്ഥാപനങ്ങളുടെയും പേരിൽ വ്യാജ രേഖകൾ അയച്ച് തൊഴിലന്വേഷകരെ വഞ്ചിക്കാൻ മുന്നോട്ട് വന്നത്. അഹല്യാ മെഡിക്കൽ ഗ്രൂപ്പിന്റെ വ്യാജ ഇ– മെയിൽ ഐഡി മുഖേന ഇന്ത്യക്കാരായ പല തൊഴിലന്വേഷകർക്കും തൊഴിൽ കരാർ നൽകിയതായി  കണ്ടെത്തിയതായും വ്യാജ തൊഴിൽ രേഖകൾ ലഭിച്ച ഉദ്യോഗാർഥികൾ പലരും നേരിട്ടും ഇ– മെയിൽ മുഖേനയും അഹല്യാ ഗ്രൂപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് വൻ ശമ്പളം ഓഫർ ചെയ്ത രീതിയിൽ വ്യാജരേഖകളുടെ കോപ്പികൾ ശ്രദ്ധയിൽപ്പെടുന്നതെന്നും അധികൃതർ പറഞ്ഞു. ഓൺലൈൻ ഇന്റർവ്യൂ, ടെലഫോണിക് ഇന്റർവ്യൂ തുടങ്ങിയ ചാനൽ വഴിയാണ് ഏജന്റുമാർ ഉദ്യോഗാർഥികളുടെ വിശ്വാസ്യത പിടിച്ചു പറ്റുന്നത്.
തട്ടിപ്പിൽ മലയാളികളടക്കം നൂറുകണക്കിന് യുവാക്കളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്താണ് സംഘം മുങ്ങിയത്.തട്ടിപ്പിനിരയായ ആറ് മലയാളി യുവാക്കളടക്കമുള്ളവർ ദുബായ് പൊലീസിലും ലേബർ കോടതിയിലും പരാതി നൽകി. കോവിഡ് കാലത്ത് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലുണ്ടായ തൊഴിൽപ്രശ്നവും സാമ്പത്തിക പരാധീനതകളും മുതലെടുത്ത് വെബ്സൈറ്റ് വഴിയായിരുന്നു മാസങ്ങളോളം തട്ടിപ്പ് നടത്തിയത്. പ്രത്യേക വെബ് സൈറ്റ് ഒരുക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവിധ വിഭാഗങ്ങളിലുള്ള ജോലിയായിരുന്നു തട്ടിപ്പുസംഘം വാഗ്ദാനം ചെയ്തത്. 
യുഎഇയിലെ ഒരു സെക്യുരിറ്റി കമ്പനിയുടെ പേരിൽ കൊമേഴ്സ്യൽ, റസിഡൻഷ്യൽ സെക്യുരിറ്റി, വിഐപി പ്രൊട്ടക്‌ഷൻ, സർവേല്യൻസ് മോണിറ്ററിങ്, ജനറൽ ഗാർഡിങ്, ട്രാഫിക് മാനേജ്മെന്റ് പൊസിഷൻ, ബൗൺസേഴ്സ്, പേഴ്സനൽ ഗാർഡ്സ് വിഭാഗങ്ങളിലേയ്ക്കാണ് വെബ് സൈറ്റിലൂടെ ഉദ്യോഗാർഥികളെ ക്ഷണിച്ചത്. മലയാളികളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, നൈജീരിയ എന്നീ രാജ്യക്കാരുമടക്കം നൂറുകണക്കിന് പേർ ഇതു കണ്ട് അപേക്ഷിക്കുകയും തട്ടിപ്പിനിരയാകുകയും ചെയ്തു. 
കോവിഡ് മഹാമാരിക്കാലത്ത് തൊഴിലന്വേഷകരുടെ  ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഈ തട്ടിപ്പിനെതിരെ നിയമ നടപടികളുമായ് മുന്നോട്ടു പോകുമെന്ന് അഹല്യാ ഗ്രൂപ്പ് എച്ച് ആർ വിഭാഗം അറിയിച്ചു. അഹല്യാ മെഡിക്കൽ ഗ്രൂപ്പിന് ഏതെങ്കിലും റിക്രൂട്ട്മെൻ്റ് ഏജൻസികളുമായി കരാറോ തൊഴിലവസങ്ങൾ നൽകുന്നതിന് ഫീസോ ഈടാക്കാറില്ല എന്നും ജോലി അന്വേഷകരോട് തട്ടിപ്പിനിരയാവാതെ ശ്രദ്ധിക്കണമെന്നും  അറിയിച്ചു. സംശയാസ്പദമായ ഏതെങ്കിലും തൊഴിൽ കരാറുകൾ കൈപ്പറ്റിയാൽ അഹല്യാ മെഡിക്കൽ ഗ്രൂപ്പ് അധികൃതരെ hrahalia@ahaliagroup.com  എന്ന ഇ– മെയിൽ വഴി ബന്ധപ്പെടണം.

അറിവിന്റെ പുതു വെളിച്ചത്തിലേക്ക് ഇബ്രാഹിമും; പത്താംതരം തുല്യതാ പരീക്ഷ എഴുതാനൊരുങ്ങി 62കാരൻ

0
Spread the love

അറിവിന്റെ പുതു വെളിച്ചത്തിലേക്ക് ഇബ്രാഹിമും; പത്താംതരം തുല്യതാ പരീക്ഷ എഴുതാനൊരുങ്ങി 62കാരൻ

ഇന്ന് (ഓഗസ്റ്റ് 16ന്) ആരംഭിക്കുന്ന സാക്ഷരതാമിഷന്റെ പത്താം തരം തുല്യതാ പരീക്ഷയിൽ ചാവക്കാട് സ്വദേശിയായ ഇബ്രാഹിം എന്ന 62കാരനുമുണ്ട്. ചെറുപ്പത്തിൽ തന്നെ കുടുംബ ഭാരം ഏൽക്കേണ്ടി വന്നതിനാൽ പതിനാലാമത്തെ വയസ്സിൽ ജോലിക്ക് വേണ്ടി മണലാരണ്യത്തിലേക്ക് പോയതാണ് ചാവക്കാട് ഒരുമനയൂർ സ്വദേശി വി കെ ഇബ്രാഹിം. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഏഴാം ക്ലാസിൽ പഠനമെന്ന മോഹത്തിന് വിരാമമിട്ട് മൈനർ പാസ്‌പോർട്ടിൽ ഇബ്രാഹിം കടൽ കടന്നു. കുടുംബത്തെ രക്ഷിക്കാനുള്ള പ്രതിവിധിയായി ഇബ്രാഹിം കണ്ടെത്തിയത് തന്റെ 40 വർഷക്കാലത്തെ പ്രവാസ ജീവിതമായിരുന്നു.

ആദ്യം മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്ക് വേണ്ടിയായിരുന്നുവെങ്കിൽ പിന്നീട് ഭാര്യയ്ക്കും നാല് മക്കൾക്ക് വേണ്ടി പ്രവാസ ജീവിതം തുടർന്നു. 40 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി 3 വർഷം മുൻപ് നാട്ടിൽ തിരിച്ചെത്തിയ ഇബ്രാഹിമിന് പഠിക്കാൻ കഴിയാത്തതിലുള്ള വിഷമമായിരുന്നു 60ആം വയസ്സിലും. ആദ്യം കേട്ടവരൊക്കെ തമാശയായി കരുതിയെങ്കിലും പഠിക്കണം എന്ന മോഹം ഇബ്രാഹിം പിന്നേയും പ്രകടമാക്കി. തുടർന്ന് സുഹൃത്തുക്കൾ പറഞ്ഞാണ് സാക്ഷരതാ മിഷന്റെ തുല്യതാ പഠനത്തെ കുറിച്ച് ഇബ്രാഹിം അറിയുന്നത്. ചാവക്കാട് നഗരസഭയിലെ മണത്തല ജി.എച്ച്.എസ്.എസിൽ ചേർന്ന് ഏഴാം തരം പാസ്സായി. പത്താംതരം തുല്യതയ്ക്ക് ചേരുകയും ഇന്ന് (ഓഗസ്റ്റ് 16) തുടങ്ങുന്ന പരീക്ഷ എഴുതാൻ കാത്തിരിക്കുകയുമാണ് ഇബ്രാഹിം.

തന്റെ സന്തോഷത്തിന് പകരം വെക്കാൻ മറ്റൊന്നിനുമാവില്ല എന്ന് ഇബ്രാഹിം പറയുന്നു. “ഇത്രയും നാളും കുടുംബത്തിനും മക്കൾക്കും വേണ്ടി സന്തോഷത്തിൽ തന്നെയാണ് ജീവിച്ചത്. എങ്കിലും ഇത് എനിക്ക് വേണ്ടി ഞാൻ ജീവിക്കുന്നതാണ്” എന്നാണ് ഇബ്രാഹിമിന്റെ വാക്കുകൾ. തുടർന്നും ഉപരിപഠന സാധ്യതകൾ കണ്ടെത്തുമെന്നും കൂടാതെ കംപ്യൂട്ടർ പഠിക്കാനും ആഗ്രഹിക്കുന്നതായി ഈ 62കാരൻ പറയുന്നു. സമൂഹത്തിന് വേണ്ടി പറ്റുന്ന നല്ല കാര്യങ്ങളൊക്കെ ചെയ്യണം. പഠിക്കാൻ തുടങ്ങിയപ്പോൾ ചെറുപ്പമായി എന്നാണ് ഇബ്രാഹിം പറയുന്നത്. ഇപ്പോൾ ഓൺലൈനായി ബിസിനസ്സ് ചെയ്യുന്നുണ്ട്. വലിയ കൊട്ടുക്കൽ മുഹമ്മദാലിയുടെയും ആമിനയുടെയും മകനാണ് ഇബ്രാഹിം. ഭാര്യ അസ്മാബി.

മതനിരപേക്ഷതയെ തകർക്കുന്ന കടന്നുകയറ്റങ്ങളെ അനുവദിക്കില്ല – റവന്യൂ മന്ത്രി അഡ്വ കെ രാജൻ

0
Spread the love

മതനിരപേക്ഷതയെ തകർക്കുന്ന കടന്നുകയറ്റങ്ങളെ അനുവദിക്കില്ല – റവന്യൂ മന്ത്രി അഡ്വ കെ രാജൻ

ഭാഷ, വേഷം, മതം, സംസ്കാരം എന്നിവയുടെ വൈവിധ്യങ്ങൾക്കൊണ്ട് സമ്പന്നമായ ഭാരതത്തിന്റെ മത നിരപേക്ഷതയെ തകർക്കുന്ന കടന്നുകയറ്റങ്ങളെ ഒരു കാരണവശാലും അനുവദി ച്ചുകൊടുക്കില്ലെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ. ദേശീയതയുടെ അടിത്തറയിലാണ് ഭാരതം നിലനിൽക്കുന്നത്. തൊലിപ്പുറത്തല്ല, അസ്ഥിയിലും മജ്ജയിലുമാണ് നമ്മുടെ ദേശീയതയും രാഷ്ട്രബോധവും നിലകൊള്ളുന്നത്. ഒരു മതരാഷ്ട്രമായി ഭാരതത്തെ മാറ്റിയെടുക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

75-ാ മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്യ സമര പോരാട്ടങ്ങളെയും സ്വാതന്ത്ര്യസമര ഭടന്മാരെയും രാഷ്ട്രനിർമാണത്തിൽ പ്രധാന പങ്കുവഹിച്ചവരെയും പരാമർശിച്ച റവന്യൂ മന്ത്രി ദേശീയതയുടെയും അഖണ്ഡതയുടെയും പേരുപറഞ്ഞ് രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം ഉൾപ്പെടെയുള്ള സമ്പന്നമായ ഭൂതകാലത്തെ അപനിർമിക്കാനുള്ള ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ടെന്നും അതിനാൽ വർത്തമാന ഇന്ത്യയിൽ യഥാർത്ഥചരിത്രം ഇടയ്ക്കിടയ്ക്ക് ഓർക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ്
വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണ്. പ്രാദേശിക നിയന്ത്രണങ്ങൾ, വാക്സിനേഷൻ ഊർജ്ജിതമാക്കൽ എന്നിവയാണ് രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ. പൊതുനന്മയ്ക്കും സമൂഹത്തിന്റെയും വ്യക്തികളുടെയും സുരക്ഷയ്ക്കും വേണ്ടിയാണിത്. ഇങ്ങനെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതുവഴി സാധാരണ ജനജീവിതം തടസ്സപ്പെട്ടേക്കാം. പലർക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം. പക്ഷെ, ഇപ്പോഴത്തെ സാഹചര്യത്തിൽ, ഈ മഹാമാരിയെ ഏതുവിധേനയും പ്രതിരോധിക്കുക എന്നതാണ് നമ്മുടെ മുന്നിലെ പ്രധാനപ്പെട്ട ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പൊതുസമൂഹത്തിന്റെ ഉപാധികളില്ലാത്ത പിന്തുണയും സഹകരണവുമാണ് ഇക്കാര്യത്തിൽ സർക്കാരിന് ആവശ്യം. ഒത്തൊരുമിച്ചു മാത്രമേ നമുക്ക് അതിജീവിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്ടർമാർ, നഴ്സുമാർ, പൊലീസ് സേന, മറ്റ് ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനത്തിന്റെ ഭാഗമായ മുഴുവൻ പേരെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.

ജപ്പാനിലെ ടോക്യോയിൽ ഒളിപിംക്സ് മത്സരങ്ങളിൽ പങ്കെ ടുത്ത് ഭാരതത്തിന്റെ ആത്മാഭിമാനം ലോകത്തിനുമുന്നിൽ ഉയർത്തിപ്പിടിച്ച മുഴുവൻ ഒളിംപ്യന്മാരെയും സംസ്ഥാന സർക്കാരിനുവേണ്ടി പ്രത്യേകമായി അദ്ദേഹം അഭിനന്ദിച്ചു. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിനും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

കേന്ദ്ര ഭരണകൂടവും സംസ്ഥാന ഭരണകൂടങ്ങളും തമ്മിൽ ഊഷ്മളവും സുദൃഢവുമായ ബന്ധം നിലനിന്നാൽ മാത്രമേ സാമ്പത്തികവും സാമൂഹ്യവുമായ വളർച്ച സാധ്യമാകൂ. സംസ്ഥാനങ്ങളുടെ അധികാരങ്ങളെ അംഗീകരിച്ചും പൗരന്മാരെ പൊതുവായി ബാധിക്കുന്ന കാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തും സംസ്ഥാനങ്ങളെ വിശ്വാസ ത്തിലെടുത്തും മുന്നോട്ടുപോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി ഉറപ്പു വരുത്തുന്നതിനോടൊപ്പം സ്ത്രീ പുരുഷ തുല്യത കൂടി ഉറപ്പു വരുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നൽകിയിട്ടുള്ള പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ഇത്തവണയും സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. തൃശൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് ഇൻസ്പെക്ടർ കെ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ നാല് പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. സബ് ഇൻസ്പെക്ടർമാരായ എസ് സിനോജ്, കെ ഗിരീഷ് കുമാർ, എം ഡി അന്ന, എക്സൈസ് ഇൻസ്പെക്ടർ ടി ആർ രാജേഷ് എന്നിവരാണ് പ്ലാറ്റൂണുകൾ നയിച്ചത്. കെ എ പി ഒന്നാം ബറ്റാലിയനിലെ ബാന്റ് ടീമിനെ നയിച്ചത് എസ് ഐ സുരേഷ് കുമാറായിരുന്നു. ജില്ലയിലെ വിവിധ സ്കൂളുകളിലെ സംഗീത അധ്യാപകരുടെ ദേശഭക്തിഗാനത്തോടെയാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ തുടങ്ങിയത്. റൂറൽ എസ്പി ജി പൂങ്കുഴലി, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർ സല്യൂട്ട് സ്വീകരിച്ച് ആദരമർപ്പിച്ചു. തുടർന്ന് 9 മണിക്ക് റവന്യൂ മന്ത്രി അഡ്വ കെ രാജൻ പരേഡിനെ അഭിവാദ്യം ചെയ്ത് പതാക ഉയർത്തി.

ചടങ്ങിൽ എം എൽ എ പി ബാലചന്ദ്രൻ, കോർപറേഷൻ മേയർ എം കെ വർഗീസ്, ജില്ലാ വികസനകാര്യ കമ്മീഷണർ അരുൺ കെ വിജയൻ, അസിസ്റ്റൻ്റ് കലക്ടർ സൂഫിയാൻ അഹമ്മദ് എന്നിവർ പങ്കെടുത്തു.
ദേശീയ ഗാനത്തോടെ സ്വാതന്ത്ര്യദിനാഘോഷത്തിന് സമാപനമായി.

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,94,57,951 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,601 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 141 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,626 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 747 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2580, തൃശൂര്‍ 2403, കോഴിക്കോട് 2330, എറണാകുളം 2150, പാലക്കാട് 1238, കണ്ണൂര്‍ 1166, കൊല്ലം 1084, ആലപ്പുഴ 922, കോട്ടയം 874, തിരുവനന്തപുരം 894, ഇടുക്കി 587, പത്തനംതിട്ട 498, വയനാട് 492, കാസര്‍ഗോഡ് 408 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, പത്തനംതിട്ട, പാലക്കാട് 7 വീതം, കൊല്ലം 6, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 4 വീതം, എറണാകുളം 3, തിരുവനന്തപുരം, ഇടുക്കി 2 വീതം, ആലപ്പുഴ, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,089 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 1614, പത്തനംതിട്ട 627, ആലപ്പുഴ 1199, കോട്ടയം 672, ഇടുക്കി 307, എറണാകുളം 1885, തൃശൂര്‍ 2536, പാലക്കാട് 2243, മലപ്പുറം 2987, കോഴിക്കോട് 2497, വയനാട് 658, കണ്ണൂര്‍ 1047, കാസര്‍ഗോഡ് 643 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,92,367 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,99,031 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,71,395 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,636 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2065 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി കുവൈത്ത്.

0
Spread the love

യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി കുവൈത്ത്.


കുവൈത്ത് സിറ്റി : കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രതിദിനം എത്തുന്ന യാത്രക്കാരുടെ എണ്ണം 5000 ൽ നിന്നു 7500 ആക്കി ഉയർത്താനാണു തീരുമാനം. വ്യോമയാന വകുപ്പ് വിമാന കമ്പനികളിൽ നിന്നു ലഭിക്കുന്ന അപേക്ഷ അനുസരിച്ചു ക്വോട്ട നിർണയിച്ചു നൽകാനാണ് തീരുമാനം.
കൂടാതെ,കുവൈത്ത് വിമാന കമ്പനികളായ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയ്ക്കു 2500 സീറ്റ് വരെ അനുവദിച്ചേക്കും. ബാക്കി സീറ്റുകൾ മറ്റ് വിമാന കമ്പനികൾക്ക് വീതിച്ചു നൽകും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച വിമാന സർവീസ് പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണം പരമാവധി 1000 ആയിരുന്നു. തുടർന്ന് ഘട്ടംഘട്ടമായാണ് എണ്ണം വർധിപ്പിക്കുന്നത്.

രാജ്യത്ത് 50 കോടി കടന്ന് വാക്സിനേഷൻ യജ്ഞം.

0
Spread the love

രാജ്യത്ത് 50 കോടി കടന്ന് വാക്സിനേഷൻ യജ്ഞം.


ന്യൂഡൽഹി : ലോകത്തെ ഏറ്റവും വേഗമേറിയ വാക്സിനേഷൻ യജ്ഞത്തിൽ ഇന്ത്യ നിർണായകനേട്ടം കൈവരിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രസ്താവിച്ചു. ഈ മാസം ഏഴിന് വാക്സിനേഷൻ 50 കോടി ഡോസ് കടന്നതു സുപ്രധാന നാഴികക്കല്ലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെയും ഗവേഷകരുടെയും ആത്മാർഥ സേവനവും കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞത്.
കോവിഡ് മഹാമാരിക്കെതിരെ നിശ്ചയദാർഢ്യത്തോടെ പൊരുതിയ ഇന്ത്യയെ വിസ്മയത്തോടെയാണു ലോകം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 
കോവിഡിനെതിരായ പോരാട്ടത്തി‍ൽ പ്രധാനമന്ത്രിക്കൊപ്പം ബിജെപി നിലകൊള്ളുകയാണെന്നും ‘രാഷ്ട്രീയ സ്വാസ്ഥ്യ സ്വയംസേവക് അഭിയാ‍ൻ’ പദ്ധതിക്കു കീഴിൽ ഒന്നരലക്ഷം പേർക്കു പരിശീലനം നൽകി കോവിഡ് പ്രതിരോധ പോരാട്ടത്തിനു സജ്ജരാക്കിയെന്നും നഡ്ഡ പറഞ്ഞു.
ലോകം മുഴുവൻ പരിഭ്രാന്തിയിലായപ്പോൾ തദ്ദേശീയമായി വാക്സീൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്കു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ തുടക്കമിട്ടു. വെറും 9 മാസത്തിനുള്ളിൽ 2 വാക്സീനുകൾ വികസിപ്പിച്ചു. മുഴുവൻ ജനങ്ങൾക്കും സൗജന്യ വാക്സീൻ നൽകാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ചരിത്രപരമാണ്. ജനുവരി 21നു വാക്സിനേഷൻ ആരംഭിച്ച് 85 ദിവസത്തിനുള്ളിൽ 10 കോടി പേർക്കു നൽകി. അടുത്ത 45 ദിവസത്തിനുള്ളിൽ 20 കോടിയായി. അടുത്ത 29 ദിവസം കൊണ്ട് 30 കോടി കടന്നു. അടുത്ത 24 ദിവസം കൊണ്ട് 40 കോടിയും തുടർന്നു വെറും 20 ദിവസം കൊണ്ട് 50 കോടിയും പൂർത്തിയാക്കിയെന്നു നഡ്ഡ പറഞ്ഞു.വാക്സീൻ ഉൽപാദനം വർധിപ്പിച്ചതോടെ ഈ വർഷാവസാനമാകുമ്പോൾ രാജ്യത്തെ 136 കോടി പേർക്കും വാക്സീൻ വിതരണം പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts