Home Blog Page 1486

സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,631 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,602 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 894 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 17, പാലക്കാട് 10, പത്തനംതിട്ട, കണ്ണൂര്‍ 9 വീതം, തൃശൂര്‍ 8, കാസര്‍ഗോഡ് 7, കൊല്ലം, കോട്ടയം, എറണാകുളം 5 വീതം, ആലപ്പുഴ 4, തിരുവനന്തപുരം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,561 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2085, കൊല്ലം 2640, പത്തനംതിട്ട 1358, ആലപ്പുഴ 1836, കോട്ടയം 2555, ഇടുക്കി 766, എറണാകുളം 2842, തൃശൂര്‍ 2528, പാലക്കാട് 2122, മലപ്പുറം 3144, കോഴിക്കോട് 3439, വയനാട് 974, കണ്ണൂര്‍ 1743, കാസര്‍ഗോഡ് 529 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,38,782 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,66,557 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,20,739 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,87,582 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,157 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2463 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അടച്ചിട്ട മുസിരിസ് മ്യൂസിയങ്ങളും ടൂറിസം കേന്ദ്രങ്ങളും തുറന്നു

0
Spread the love

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അടച്ചിട്ട മുസിരിസ് മ്യൂസിയങ്ങളും ടൂറിസം കേന്ദ്രങ്ങളും തുറന്നു. ബോട്ട് സര്‍വീസും ആരംഭിച്ചു. പൈതൃക പദ്ധതിയുടെ കീഴില്‍ മുഹമ്മദ് അബ്ദു റഹ്‌മാന്‍ സ്മാരക മ്യൂസിയം, പറവൂര്‍ സിനഗോഗ്, കോട്ടയില്‍ കോവിലകം സിനഗോഗ്, പാലിയം കോവിലകം, പാലിയം നാലുകെട്ട്, സഹോദരന്‍ അയ്യപ്പന്‍ മ്യൂസിയം, കേസരി ബാലകൃഷ്ണപിള്ള മ്യൂസിയം, മാള ജൂത സിനഗോഗ് എന്നിവയാണ് പ്രവര്‍ത്തനമാരംഭിച്ചത്. തൃശൂര്‍ ജില്ലയില്‍ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ച്, കോട്ടപ്പുറം കോട്ട, കോട്ടപ്പുറം കായലോരം എന്നിവ നേരത്തെ തുറന്ന് കൊടുത്തിരുന്നു.കോവിഡിന് മുന്‍പ് കായല്‍ഭംഗി ആസ്വദിച്ച് മ്യൂസിയങ്ങള്‍ കാണാന്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 3000 മുതല്‍ 5000 വരെ ആളുകള്‍ ഓരോ മാസവും എത്തിയിരുന്നു. വിനോദസഞ്ചാര മേഖല സജീവമാകുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘ഹെറിറ്റേജ് വോക്’ പദ്ധതിയുടെ ആദ്യഘട്ടമായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ മുസിരിസ് പ്രദേശം കാണിക്കാനുള്ള പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. രണ്ട് ഘട്ടമായി എട്ട് പുതിയ ബോട്ടുകള്‍ കൂടി മുസിരിസിലേയ്ക്ക് വരുന്നതോടെ പദ്ധതിയിലെ ബോട്ടുകളുടെ എണ്ണം 19 ആകും.നിലവിലെ 11 ബോട്ടുകളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജലയാത്രയ്ക്ക് സജ്ജമാക്കിയിട്ടുണ്ട്.ലോക്ക്ഡൗണിനെ തുടര്‍ന്ന് നാല് മാസത്തിലേറെയായി കരയ്ക്ക് അടുപ്പിച്ച ബോട്ടുകള്‍ നീറ്റിലിറങ്ങുന്നതോടെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അടക്കം വലിയ പ്രതീക്ഷയിലാണ്.
മുസിരിസ് ടൂറിസം പദ്ധതിയില്‍ വടക്കന്‍ പറവൂര്‍ മുതല്‍ കൊടുങ്ങല്ലൂര്‍ വരെ 12 ബോട്ട് ജെട്ടികളാണ് പണി തീര്‍ത്തിരിക്കുന്നത്.വടക്കന്‍ പറവൂരിലെയും കൊടുങ്ങല്ലൂരിലെയും ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളുമെല്ലാം ജലമാര്‍ഗം ബന്ധിപ്പിച്ചുകൊണ്ടാണ് ഹോപ് ഓണ്‍ ഹോപ് ഓഫ് ബോട്ട് സര്‍വീസ് നടത്തുന്നത്.

കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ്, പി എ സെയ്ത് മുഹമ്മദ് കള്‍ച്ചറല്‍ മ്യൂസിയം, അഴീക്കോട് മാര്‍ത്തോമ ക്രിസ്ത്യന്‍ ലൈഫ് സ്‌റ്റൈല്‍ മ്യൂസിയം എന്നിവ മുഖ്യമന്ത്രിയുടെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. മാള ഐരാണിക്കുളം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ച് സൗന്ദര്യവല്‍ക്കരണം, മതിലകം ബംഗ്ലാവ് കടവ് ബോട്ട് ജെട്ടി, മുനയ്ക്കല്‍ ബോട്ട് ജെട്ടി, കീഴ്ത്തളി ശിവക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം ഊട്ടുപുര, അക്കോമഡേഷന്‍ ബ്ലോക്ക്, എടവിലങ്ങ് പതിനെട്ടരയാളം കോവിലകം തുടങ്ങി വിവിധങ്ങളായ പദ്ധതികളുടെ നവീകരണപ്രവൃത്തികളും പുരോഗമിക്കുകയാണെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് അറിയിച്ചു.

നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്രസംഘം

0
Spread the love

നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്രസംഘം*

സംസ്ഥാനത്ത് സ്ഥിരീകരിച്ച നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗനിയന്ത്രണം സാധ്യമാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ കേരളത്തിലെത്തും.

ഏരിയല്‍ ബാറ്റ് സര്‍വേയ്ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച്‌ തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണത്തിന് കീഴടങ്ങി.

പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പക‍ര്‍ന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച്‌ പറയാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണ്.

പഴൂരില്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഇന്ന് പരിശോധന നടത്തും. മരിച്ച കുട്ടിയുടെ വീട്ടില്‍ എത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കുകയും സാമ്ബിള്‍ ശേഖരിക്കുകയും ചെയ്യും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും. സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവ ഏത് വിഭാഗത്തില്‍ പെടുന്നു എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്.

വവ്വാലിന്‍റെ സ്രവ സാമ്പിള്‍ പരിശോധിക്കേണ്ടതുണ്ടോ എന്നത് പിന്നീട് തീരുമാനിക്കും. നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് മെഡിക്കല്‍ കോളജില്‍ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍
ഫലം ലഭ്യമാക്കാന്‍ കഴിയും.

അടിയന്തര സാഹചര്യം ഏകോപിപ്പിക്കുന്നതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
പരിചയ സമ്ബന്നരായ ആരോഗ്യപ്രവര്‍ത്തകരെ വരും ദിവസങ്ങളില്‍ ഈ കമ്മറ്റികളില്‍ ഉള്‍പ്പെടുത്തും.

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസര്‍ഗോഡ് 380 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,23,90,313 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,496 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 25,481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1046 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3304, തൃശൂര്‍ 3195, എറണാകുളം 2887, മലപ്പുറം 2514, പാലക്കാട് 1696, കൊല്ലം 2359, തിരുവനന്തപുരം 1988, കോട്ടയം 1565, ആലപ്പുഴ 1620, കണ്ണൂര്‍ 1278, ഇടുക്കി 987, പത്തനംതിട്ട 939, വയനാട് 780, കാസര്‍ഗോഡ് 369 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, പാലക്കാട് 12, വയനാട് 11, കൊല്ലം 8, കാസര്‍ഗോഡ് 7, കോട്ടയം 5, എറണാകുളം 4, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 3 വീതം, ഇടുക്കി 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,900 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1876, കൊല്ലം 2400, പത്തനംതിട്ട 1029, ആലപ്പുഴ 1694, കോട്ടയം 2735, ഇടുക്കി 865, എറണാകുളം 2422, തൃശൂര്‍ 2696, പാലക്കാട് 2780, മലപ്പുറം 3317, കോഴിക്കോട് 3674, വയനാട് 955, കണ്ണൂര്‍ 1860, കാസര്‍ഗോഡ് 597 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,47,791 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,37,996 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,24,301 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,91,061 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,240 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2604 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് പ്രതിസന്ധി; പ്ലസ് വൺ പരീക്ഷ തടഞ്ഞു സുപ്രീം കോടതി.

0
Spread the love

കോവിഡ് പ്രതിസന്ധി; പ്ലസ് വൺ പരീക്ഷ തടഞ്ഞു സുപ്രീം കോടതി.


ന്യൂ‍ഡൽഹി : തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ, കോവിഡ് രൂക്ഷമായി തുടരുന്നതു ചൂണ്ടിക്കാട്ടി സുപ്രീം കോടതി തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന 13 വരെ പരീക്ഷ നടത്താൻ പാടില്ല. മൂല്യനിർണയ രീതി മാറ്റാൻ കഴിയുമോയെന്ന് അറിയിക്കാനും നിർദേശിച്ചു.”രാജ്യത്തെ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിലാണ്. ദിവസവും മുപ്പതിനായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ഗുരുതര സ്ഥിതിയിലേക്ക് ചെറിയ പ്രായത്തിലുള്ള വിദ്യാർഥികളെ തള്ളിവിടാനാകില്ല’’ – ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, ഋഷികേശ് റോയി, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളും ജൂലൈയിൽ കേരള എൻട്രൻസും വിജയകരമായി നടത്തിയതായി കേരള സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ സി.കെ ശശി ചൂണ്ടിക്കാട്ടി. എല്ലാ സുരക്ഷാ മുൻകരുതലും ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു.ഒരു കുട്ടിക്കും കോവിഡ് ബാധിക്കില്ലെന്നു ഉറപ്പു നൽകിയാൽ പരീക്ഷ നടത്താൻ അനുവദിക്കാമെന്നു ജസ്റ്റിസ് ഖാൻവിൽക്കർ പറഞ്ഞു. അങ്ങനെ ഉറപ്പ് നൽകാനാകില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. പരീക്ഷയ്ക്കെതിരെ ഒരുകൂട്ടം വിദ്യാർഥികൾ നൽകിയ ഹർജി കേരള ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. അഭിഭാഷകനായ എ. റസൂൽഷാനാന്റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി.

മദ്യഷോപ്പുകളിലെ ക്യൂ: ഉടൻ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി

0
Spread the love


മദ്യഷോപ്പുകളിലെ ക്യൂ: ഉടൻ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി


കൊച്ചി : ബവ്കോ മദ്യഷോപ്പുകൾക്കു മുന്നിൽ ഇപ്പോഴും ക്യൂ ഉണ്ടെന്നു ഹൈക്കോടതി. അധികൃതർ നടപടിയെടുക്കുമെന്നു കരുതി മിണ്ടാതിരിക്കുകയാണ്. എക്സൈസ് കമ്മിഷണർക്കും ബവ്കോ എംഡിക്കും നേരിട്ടു നിർദേശം നൽകിയ ഇക്കാര്യത്തിൽ വീഴ്ചയുണ്ടാകരുത്. 
ബവ്കോ ഷോപ്പുകൾക്കു മുന്നിലെ തിരക്കു നിയന്ത്രിക്കാൻ കോടതി ഇടപെട്ടതുകൊണ്ടാണു കോവിഡ് മൂന്നാം തരംഗം അകന്നു നിൽക്കുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മുൻപത്തെ പോലെ ക്യൂ തുടരാൻ അനുവദിച്ചിരുന്നെങ്കിൽ വൻദുരന്തം വിതയ്ക്കുന്ന ടൈംബോംബായി അതു മാറിയേനെ. കേരളത്തിൽ ഏറ്റവും വരുമാനം ഉണ്ടാക്കുന്ന സ്ഥാപനമാണു ബവ്കോ. എന്നാൽ പ്രവർത്തനത്തിൽ അതു പ്രതിഫലിക്കുന്നില്ല. വിഷയം അവസാനിപ്പിക്കാനാകില്ല.മാറ്റിസ്ഥാപിക്കേണ്ട ഔട്‌ലെറ്റുകളുടെ കാര്യത്തിൽ തീരുമാനം വൈകരുതെന്നു പറഞ്ഞ കോടതി, നടപടി അറിയിക്കാൻ നിർദേശിച്ചു.
ബവ്കോ ഔട്‌ലെറ്റുകളിലെ സൗകര്യം വർധിപ്പിക്കണമെന്ന മുൻഉത്തരവു നടപ്പാക്കിയില്ലെന്ന് ആരോപിച്ച് തൃശൂർ കുറുപ്പംറോഡിലെ മൈ ഹിന്ദുസ്ഥാൻ പെയിന്റ്സ് നൽകിയ കോടതിയലക്ഷ്യ ഹർജിയാണു പരിഗണിക്കുന്നത്. സൗകര്യമില്ലാത്തതു കൊണ്ട് എക്സൈസ് കമ്മിഷണർ മാറ്റാൻ നിർദേശിച്ച 89 ബവ്കോ ഷോപ്പുകളിൽ 38 എണ്ണം മാറ്റേണ്ട കാര്യമില്ലെന്നു ബവ്കോ അറിയിച്ചു. എന്നാൽ ബവ്കോയ്ക്ക് അതു പാലിക്കാൻ ബാധ്യതയുണ്ടെന്നു കോടതി പറഞ്ഞു.എന്നാൽ,മാറ്റിസ്ഥാപിക്കേണ്ട 89 ബവ്കോ ഷോപ്പുകളുടെ പട്ടികയിൽ പുനഃപരിശോധന ആവശ്യമാണെന്നു ബവ്കോ എംഡി സത്യവാങ്മൂലത്തിൽ അറിയിച്ചു. 27 എണ്ണം മാറ്റണം– 3 എണ്ണം മാറ്റി, ബാക്കി സൗകര്യമുള്ള സ്ഥലത്തേക്ക് ഉടൻ മാറ്റും. 24 എണ്ണം നിലവിലുള്ള സ്ഥലത്തു സൗകര്യങ്ങൾ കൂട്ടാനായില്ലെങ്കിൽ മാത്രം മാറ്റേണ്ടതാണ്.
ശേഷിക്കുന്ന 38 എണ്ണത്തിനു നിലവിലുള്ള സ്ഥലങ്ങളിൽ തുടരാൻ വേണ്ട സൗകര്യമുണ്ട്. പുതിയ ഔട്‌ലെറ്റ് എവിടെ തുടങ്ങാൻ ആലോചിച്ചാലും പരാതിയാണ്. ഓൺലൈൻ പേയ്മെന്റ് സൗകര്യമുൾപ്പെടെ തിരക്കു കുറയ്ക്കാനുള്ള  നടപടികൾ സ്വീകരിച്ചതായും ബെവ്കോ എംഡി യോഗേഷ് ഗുപ്ത അറിയിച്ചു.

പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കണം ;കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഒഐസിസി.

0
Spread the love

പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കണം ;കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഒഐസിസി.


മനാമ : കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ബഹ്‌റൈൻ ഒഐസിസി കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, എബ്രഹാം സാമുവേൽ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
കോവിഡ് വാക്സീൻ രണ്ടു ഡോസും എടുത്തു വിദേശ രാജ്യത്തേക്ക് പോകുന്ന പ്രവാസികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കേറ്റ് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതു മൂലം പല വിമാനത്താവളങ്ങളിലും വിദേശരാജ്യങ്ങളിലും പലവിധ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
കേന്ദ്ര ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കേറ്റ് വിതരണം കാര്യക്ഷമം ആക്കണം എന്നും, വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന എല്ലാ പ്രവാസികൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സീൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം,
കോവിഡ് മൂലം മരണപ്പെട്ട എല്ലാ പ്രവാസികളുടെയും കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാൻ വേണ്ട പദ്ധതി ആരംഭിക്കണം, സുപ്രീംകോടതിയുടെ നിർദേശാനുസരണം കോവിഡ് മൂലം  പ്രവാസ ലോകത്ത് മരണപ്പെട്ട എല്ലാ ആളുകൾക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കണം, അവധിക്ക് നാട്ടിൽ എത്തിച്ചേർന്നിട്ട് വിമാനസർവീസ് ഇല്ലാത്തത് മൂലം വിസ കാലാവധി കഴിഞ്ഞു നാട്ടിൽ കുടുങ്ങിപ്പോയ എല്ലാ പ്രവാസികളെയും വിദേശ രാജ്യങ്ങളിലെ ഗവൺമെന്റുകളുമായി ചർച്ച നടത്തി തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ മന്ത്രിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് ഒഐസിസി.

നിപ വൈറസ്:രോഗലക്ഷണങ്ങള്‍,സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍

0
Spread the love

നിപ വൈറസ്:

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങള്‍:

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

രോഗ സ്ഥിരീകരണം:

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍:

· കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.

രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍:

· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍:

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം:

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

നിപ; ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു;

0
Spread the love

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം.ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു;

കോഴിക്കോട് ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു. കുട്ടിക്ക് നിപ്പ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ന് പുലർച്ചെ ആയിരുന്നു മരണം.
കുട്ടിയുടെ സമ്പർക്ക ബാധിതരെ കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ട്.
ആരോഗ്യമന്ത്രിയും ദില്ലിയില്‍ നിന്നുള്ള വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും.

നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പുണെയില്‍ നടത്തിയ ആദ്യ സ്രവ പരിശോധനാഫലത്തില്‍ കുട്ടി നിപ പോസിറ്റീവാണ്. ഇനി രണ്ട് പരിശോധനാഫലം കൂടി വരാനുണ്ട്. അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.

ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാം.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച ‘ബി ദ വാരിയര്‍’ (Be The Warrior) ക്യാമ്പയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

0
Spread the love

സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച ‘ബി ദ വാരിയര്‍’ (Be The Warrior) ക്യാമ്പയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഓരോരുത്തരും കോവിഡില്‍ നിന്നും സ്വയം രക്ഷനേടുകയും മറ്റുള്ളവരില്‍ ആ സന്ദേശങ്ങള്‍ എത്തിക്കുകയും വേണം. ശരിയായി മാസ്‌ക് ധരിച്ചും, സോപ്പും വെള്ളമോ അല്ലെങ്കില്‍ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കിയും, ശാരീരിക അകലം പാലിച്ചും, രണ്ട് ഡോസ് വാക്‌സിനെടുത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഓരോരുത്തരും പങ്കാളിയാകുക എന്നതാണ് ഈ കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ കാലവും നമുക്ക് ലോക് ഡൗണിലേക്ക് പോകാന്‍ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കേണ്ടതാണ്. ആരില്‍ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം.

മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കുകയുമാണ് ഈ ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കേരളം ഇതുവരെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി രോഗബാധ വരാതെ വളരെയേറെ പേരെ സംരക്ഷിക്കാനായിട്ടുണ്ട്. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് അതിവേഗം വാക്‌സിനേഷന്‍ നല്‍കി എല്ലാവരേയും സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്.

സോപ്പ്, മാസ്‌ക്, സാമൂഹിക അകലം എന്ന എസ്.എം.എസ്. കൃത്യമായി പാലിക്കുക, ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറുക, റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കുക, വയോജനങ്ങള്‍, കുട്ടികള്‍, കിടപ്പു രോഗികള്‍ എന്നിവരിലേക്ക് രോഗം എത്തുന്നത് തടയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിവിധ ജനവിഭാഗങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കുക എന്നിവയ്ക്കും ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പത്ര, ദൃശ്യ, ശ്രാവ്യ, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും കോവിഡിനെതിരായ പോരാട്ടത്തില്‍ ഓരോ പൗരന്റെയും പ്രാധാന്യത്തെയും ചുമതലയെയും കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമം നടത്തും. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നമുക്കോരോരുത്തര്‍ക്കും നിസ്വാര്‍ത്ഥരായ പോരാളികളാകാം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts