Home Blog Page 1485

രാജ്യത്ത് കൊവിഡ് വാക്സീനിൽ പുതിയ പരീക്ഷണം നടത്താനൊരുങ്ങി കേന്ദ്രം ;ലക്ഷ്യം വകഭേദങ്ങളെ ചെറുക്കാൻ ശേഷിയുള്ള വാക്സിൻ വികസിപ്പിക്കൽ.

0
Spread the love

രാജ്യത്ത് കൊവിഡ് വാക്സീനിൽ പുതിയ പരീക്ഷണം നടത്താനൊരുങ്ങി കേന്ദ്രം ;ലക്ഷ്യം വകഭേദങ്ങളെ ചെറുക്കാൻ ശേഷിയുള്ള വാക്സിൻ വികസിപ്പിക്കൽ.


ദില്ലി : രാജ്യത്ത് കൊവിഡ് വാക്സീനിൽ പുതിയ പരീക്ഷണം നടത്താൻ തീരുമാനം. വകഭേദങ്ങളെ ചെറുക്കാൻ ശേഷിയുള്ള വാക്സിൻ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നിലധികം കോവിഡ് വകഭേദങ്ങൾ അടിസ്ഥാനമാക്കിയുള്ള വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങി. 
വിവിധ മരുന്ന് കമ്പനികളുമായി ചേർന്നാണ് കേന്ദ്ര സർക്കാർ കോക്ടെയിൽ പരീക്ഷണം നടത്തുന്നത്. അതേസമയം ഏതൊക്കെ സർക്കാർ സ്ഥാപനങ്ങൾ, ഏതൊക്കെ മരുന്ന് കമ്പനികൾ എന്നത് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. കൊവിഡിന്‍റെ പുതിയ വകഭേദങ്ങൾക്ക് വാക്സിനുകളെ  ചെറുക്കാൻ ശേഷിയുണ്ടെന്ന് പഠനങ്ങൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.
ഡെൽറ്റ പോലുള്ള വകേഭേദങ്ങളെ അടിസ്ഥാനപ്പെടുത്തി വാക്സീൻ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നത്. നിലവിലെ വാക്സീനുകൾ വികസിപ്പിച്ചത് വുഹാനിലെ രോഗബാധയുടെ അടിസ്ഥാനത്തിലാണ്.വാക്സീൻ തയ്യാറാക്കുന്നത് പൂർത്തിയായാൽ ക്ലിനിക്കൽ പരീക്ഷണം തുടങ്ങുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില സ്വകാര്യ മരുന്ന് കമ്പനികൾ സ്വന്തം നിലയ്ക്കും കൊവിഡിൻ്റെ വകഭേദങ്ങൾക്കുള്ള വാക്സീൻ വികസിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്.
ഡെൽറ്റ വകഭേദത്തിനെ ചെറുക്കാൻ സൈഡസ് കാഡില വികസിപ്പിക്കുന്ന വാക്സീൻ്റെ പരീക്ഷണവും പുരോഗമിക്കുകയാണ്.
ഇതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് കണക്കിൽ നേരിയ കുറവുണ്ടായി. 31222 പേർക്കാണ് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 290 പേർ മരിച്ചു. 2.05 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. പകുതിയിലധികം കേസുകളും കേരളത്തിൽ തന്നെയാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

100 വർഷം വെള്ളം സൂക്ഷിക്കാൻ സാധിക്കുന്ന അഭിമാന പദ്ധതിയുമായി ദുബായ് ! ടണലിന്റെ നിർമാണം അവസാന ഘട്ടത്തിൽ.

0
Spread the love

100 വർഷം വെള്ളം സൂക്ഷിക്കാൻ സാധിക്കുന്ന അഭിമാന പദ്ധതിയുമായി ദുബായ് ! ടണലിന്റെ നിർമാണം അവസാന ഘട്ടത്തിൽ

ദുബായ് ∙ മഴവെള്ളവും ഉപരിതല ഭൂഗർഭജലവും ശേഖരിച്ച് തലമുറകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ നൂറു വർഷം സൂക്ഷിക്കുന്ന  ദുബായ് ടണലിന്റെ നിർമാണം അവസാന ഘട്ടത്തിൽ. മേഖലയിലെ തന്നെ ഇത്തരത്തിലെ വമ്പൻ പദ്ധതിയാണിത്.ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി കഴിഞ്ഞദിവസം പദ്ധതി നിർമാണം നേരിട്ടു വിലയിരുത്തി. മഴവെള്ളവും ഭൂഗർഭ ഉപരിതല ജലവും നഷ്ടമാകാതെ ശേഖരിക്കുന്ന ടണൽ ദുബായുടെ അഭിമാന പദ്ധതികളിലൊന്നാണ്. 500 ചതുരശ്ര കി.മീ സ്ഥലത്തെ മഴവെള്ളവും ഉപരിതലജലവും ശേഖരിക്കാനും 10.3 കിലോമീറ്റർ നീളമുള്ള വൻ ടണൽ വഴി കൊണ്ടുപോകാനും സാധിക്കും. 10 മീറ്റർ ഉൾവ്യാസവും 40-60 മീറ്റർ ആഴവും ഇതിനുണ്ട്.പ്രധാന ടണൽ ജബൽ അലി പോർട്ടിന് സമീപമുള്ള പ്രധാന പമ്പിങ് സ്റ്റേഷൻ വരെയുണ്ട്.  അധികജലം കടലിലേക്ക് ഒഴുക്കാനും സംവിധാനമുണ്ട്. അധികജലം സെക്കൻഡിൽ 110 ക്യുബിക് മീറ്റർ പമ്പ് ചെയ്തു കളയാനാകും.  മഴവെള്ളം പ്രതിദിനം 95 ലക്ഷം ക്യുബിക് മീറ്റർ പമ്പ് ചെയ്യാനും ശേഷിയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പമ്പാണ് ഇതിനായി നിർമിച്ചത്.2.6 ഹെക്ടർ സ്ഥലത്താണ് ഇത് സ്ഥാപിച്ചത്. പൂർണമായും ഉരുക്കിലാണ് നിർമാണം. കാലാവസ്ഥാ മാറ്റവും കടൽജലനിരപ്പ് ഉയരുന്നതും മനസ്സിലാക്കി ജലം തനിയെ പമ്പ് ചെയ്തു കളയാനുമാകും.  പ്രധാന റോഡുകളിലെ ഗതാഗതത്തെ  തടസ്സപ്പെടുത്താതെയാണ് ടണൽ നിർമാണം.നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.

ആധാർ അധിഷ്ഠിത തണ്ടപ്പേര് പദ്ധതിക്ക് അനുമതി നല്കി കേന്ദ്രം

0
Spread the love

ആധാർ അധിഷ്ഠിത തണ്ടപ്പേര് പദ്ധതിക്ക് അനുമതി നല്കി കേന്ദ്രം


തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്കു കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നെങ്കിലും ഒരു വർഷമായി നടപടിയാകാതെ കിടന്ന ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള അന്തിമ ഉത്തരവ് ഇനി സംസ്ഥാനത്തിനു പുറത്തിറക്കാം. പദ്ധതി പ്രകാരം, സംസ്ഥാനത്ത് ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിലായിരിക്കും. ആധാർ ബന്ധപ്പെടുത്തിയാവും പദ്ധതി.
ആധാർ ലിങ്ക് ചെയ്യുന്നതിന് ഭൂ ഉടമ വില്ലേജ് ഓഫിസിൽ പോകേണ്ടിവരില്ല. ഉത്തരവിറങ്ങി നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ ലിങ്ക് ചെയ്യുന്നതിനു റവന്യു പോർട്ടലിൽ നിശ്ചിത അവസരവും കാലയളവും ഭൂവുടമയ്ക്കു ലഭിക്കും.കഴിഞ്ഞ വർഷം റവന്യുവകുപ്പ് ഉത്തരവിറക്കിയിരുന്നു. പക്ഷേ, ആധാറിൽ പൗരന്റെ സ്വകാര്യ വിവരങ്ങളും ഉള്ളതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനങ്ങൾക്ക് ഏതു കാര്യത്തിലും ആധാർ ലിങ്ക് ചെയ്യാൻ സാധിക്കൂ. ഇതിൽ തട്ടിയാണ് ഒരു വർഷമായി നടപടികൾ ഫയലിൽ കുരുങ്ങിയത്. സർക്കാരിന്റെ നൂറു ദിന പദ്ധതിയിൽ ഇതും നടപ്പാക്കണമെന്നു മന്ത്രി കെ.രാജൻ ലാൻഡ് റവന്യു കമ്മിഷണർക്കു നിർദേശം നൽകിയിരുന്നു. അതിന്റെയടിസ്ഥാനത്തിൽ കമ്മിഷണർ കേന്ദ്രത്തിനോടു പ്രത്യേക അനുമതി തേടി.
സാമൂഹിക ക്ഷേമത്തിനും സൽഭരണത്തിനും വേണ്ടിയാണു ഭൂമി രേഖകളുമായി ആധാർ ലിങ്ക് ചെയ്യുന്നതെന്നു കമ്മിഷണർ കത്തിൽ വ്യക്തമാക്കി. ഇതോടെയാണ് അനുമതി ലഭിച്ചത്. തണ്ടപ്പേരിനെ സൂചിപ്പിക്കുന്ന 12 അക്ക തിരിച്ചറിയൽ നമ്പർ വരും. ഇപ്പോൾ സംസ്ഥാനത്ത് ഒരു വ്യക്തിക്ക് ഒരു ജില്ലയിലുള്ള ഭൂമിയുടെ വിവരം മറ്റൊരു ജില്ലയിൽ അറിയാനാകില്ല. 
നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണു പരമാവധി കൈവശം വയ്ക്കാവുന്നത്. മാതാവും പിതാവും വിവാഹം കഴിക്കാത്ത മക്കളുമടങ്ങുന്ന കുടുംബത്തിനാണ് 15 ഏക്കർ. 1970 ലെ ഭൂപരിഷ്കരണ നിയമം വഴി പ്രത്യേക ഇളവു ലഭിച്ച തോട്ടം ഉടമകൾക്ക് ഇതു ബാധകമല്ല. നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ അധിഷ്ഠിത ഭൂമി രേഖയാകും വില്ലേജ് ഓഫിസുകളിൽ സൂക്ഷിക്കുക.

സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ ഒഴിവാക്കി; ഞായർ ലോക്ക്ഡൗണും പിൻവലിച്ചു

0
Spread the love

സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ ഒഴിവാക്കി; ഞായർ ലോക്ക്ഡൗണും പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന രാത്രികാല കർഫ്യൂ നിയന്ത്രണങ്ങളും ഞായർ ലോക്ക്ഡൗണും പിൻവലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കർഫ്യൂവും ലോക്ക്ഡൗണും പിൻവലിച്ചതോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സാധാരണ ജീവിതത്തിലേക്ക് കേരളം തിരിച്ചെത്തുകയാണ്.
സംസ്ഥാനത്ത് കടുത്ത കൊവിഡ് നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ജനസംഖ്യയിൽ 75 ശതമാനം പേ‍ർ ആദ്യഡോസ് വാക്സീൻ സ്വീകരിച്ച സാഹചര്യത്തിൽ വാക്സീനേഷൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും പ്രമുഖ ആരോ​ഗ്യവിദ​ഗ്ദ്ധരുമായി സംസ്ഥാനസർക്കാർ നടത്തിയ യോ​ഗത്തിൽ നിർദേശമുയർന്നിരുന്നു.
അതേസമയം, സംസ്ഥാനത്തെ കോളേജുകൾ തുറന്ന് പ്രവർത്തിക്കുമെന്നും,അവസാന വർഷ ക്ലാസുകൾ മാത്രമായിരിക്കും ആരംഭിക്കുക.   ഇതുമായി ബന്ധപ്പെട്ട് മുഴുവൻ അധ്യാപകരും വാക്സിനേഷൻ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ അധ്യാപകർക്ക് മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ ആദ്യമായി ഡിജിറ്റൽ തെർമോമീറ്റർ നിർമാണ പദ്ധതി എളവള്ളിയിൽ

0
Spread the love

ഡിജിറ്റൽ തെർമോമീറ്റർ നിർമാണ പരിശീലനം എളവള്ളിയിൽ

കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന പദ്ധതി

സംസ്ഥാനത്ത് ആദ്യമായി ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ ഡിജിറ്റൽ തെർമോമീറ്റർ നിർമാണ യൂണിറ്റ് എളവളളിയിൽ ആരംഭിക്കുന്നു. ഇതിൻ്റെ ഭാഗമായി ഡിജിറ്റൽ തെർമോമീറ്റർ നിർമാണ പരിശീലനം നൽകുന്നതിന് ഒരുങ്ങുകയാണ് പഞ്ചായത്ത്. പട്ടികജാതി വിഭാഗത്തിൽ പെടുന്നവരെയാണ് പദ്ധതിയിലേക്കായി തിരഞ്ഞെടുക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സ്ഥിര വരുമാനത്തോടുകൂടിയ ജോലി ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ ഐഛിക വിഷയങ്ങളിലുള്ള പ്ലസ്-ടു ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സംസ്ഥാന പട്ടികജാതി- പട്ടികവർഗ ഡയറക്ടറേറ്റ്, ഐഎച്ച്ആർഡി എറണാകുളം റീജിയണൽ സെൻ്റർ, തൃശൂർ സെൻ്റർ ഫോർ മെറ്റീരിയൽസ് ഇലക്ട്രോണിക്സ് ആൻ്റ് ടെക്നോളജി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. യൂണിറ്റിൽ ഉൽപാദിപ്പിക്കുന്ന തെർമോമീറ്ററുകൾ സർക്കാർ സംവിധാനങ്ങളിലൂടെ വിൽപന നടത്തും. നൂറുപേരുടെ യൂണിറ്റ് തുടങ്ങുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. എളവള്ളി ഗ്രാമപഞ്ചായത്ത് അതിർത്തിയിലെ ഉദ്യോഗാർത്ഥികൾക്ക് ശേഷം സമീപ പഞ്ചായത്തുകളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നതിനാണ് പഞ്ചായത്തിൻ്റെ തീരുമാനം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും എളവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രസിഡൻ്റ് ജിയോ ഫോക്സ് അറിയിച്ചു.

രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കേരളത്തിലേക്ക് വരാന്‍ ‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് വേണ്ട

0
Spread the love

രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കേരളത്തിലേക്ക് വരാന്‍ ‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് വേണ്ടതിരുവനന്തപുരം- രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കേരളത്തിലേക്ക് വരാന്‍ ഇനിമുതല്‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് വേണ്ട.

ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചു.ആഭ്യന്തര യാത്രക്കാര്‍ക്കുള്ള പ്രധാന അപ്‌ഡേറ്റായാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് കരുതിയാല്‍ മതിയെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

43 മൊബൈലുകളിൽ ഇനി വാട്ട്സ് ആപ്പ് ലഭിക്കില്ല; പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

0
Spread the love

43 മൊബൈലുകളിൽ ഇനി വാട്ട്സ് ആപ്പ് ലഭിക്കില്ല; പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

ചില മൊബൈൽ ഫോണുകളില്‌ വാട്ട്സ് ആപ്പ് ( whatsapp )സേവനം അവസാനിപ്പിക്കുന്നുവെന്ന് ( stops working ) റിപ്പോർട്ട് . ഈ വർഷം നവംബർ മുതലാണ് ഐഫോൺ, സാംസം​​ഗ് ​ഗാലക്സി, എൽജി തുടങ്ങിയ 43 ഫോണുകളിൽ ( phone list ) വാട്ട്സ് ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.

മുൻനിര കമ്പനികളുടെ പഴയ മോഡലുകളിലാകും വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കുക. നവംബർ മുതൽ, കുറഞ്ഞത്, ആൻഡ്രോയ്ഡ് 4.1 (ജെല്ലി ബീൻ), അല്ലെങ്കിൽ ഐഫോൺ (ഐഒഎസ് 10) എന്നിവയിൽ മാത്രമേ വാട്ട്സ് ആപ്പ് പ്രവർത്തിക്കുകയുള്ളു.

വാട്ട്സ് ആപ്പ് പ്രവർത്തനം നിർത്തലാക്കുന്ന മൊബൈൽ ഫോണുകൾ:

Apple

iPhone SE

iPhone 6S

iPhone 6S Plus

Samsung

The Samsung Galaxy Trend Lite

Galaxy Trend II

Galaxy SII

Galaxy S3 mini

Galaxy Xcover 2

Galaxy Core

Galaxy Ace 2.

LG

The LG Lucid 2

Optimus F7

Optimus F5

Optimus L3 II Dual

Optimus F5

Optimus L5

Optimus L5 II

Optimus L5 Dual

Optimus L3 II

Optimus L7

Optimus L7 II Dual

Optimus L7 II

Optimus F6

Enact

Optimus L4 II Dual

Optimus F3

Optimus L4 II

Optimus L2 II

Optimus Nitro HD and 4X HD

Optimus F3Q

ZTE

ZTE Grand S Flex

ZTE V956

Grand X Quad V987

Grand Memo

Huawei

Huawei Ascend G740

Ascend Mate

Ascend D Quad XL

Ascend D1 Quad XL

Ascend P1 S

Ascend D2.

Sony

The Sony Xperia Miro

Sony Xperia Neo L

Xperia Arc S

Miscellaneous

Alcatel One Touch Evo 7

Archos 53 Platinum

HTC Desire 500

Caterpillar Cat B15

Wiko Cink Five

Wiko Darknight

Lenovo A820

UMi X2

Faea F1

THL W8

പഴയ വേർഷനിലുള്ളവർ എത്രയും പെട്ടെന്ന് ഫോൺ അപ്ഡേറ്റ് ചെയ്താൽ വാട്ട്സ് ആപ്പ് നഷ്ടപ്പെടില്ല. എന്നാൽ ഐഫോൺ 4എസ് പോലുള്ള മോഡലുകളിൽ വാട്ട്സ് ആപ്പ് സേവനം ലഭ്യമായേക്കില്ല എന്നാണ് സൂചന.

കുവൈത്തിലേക്ക് എയർഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല ;തട്ടിപ്പിൽ വീഴരുത്,മുന്നറിയിപ്പുമായി അധികൃതർ.

0
Spread the love

കുവൈത്തിലേക്ക് എയർഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല ;തട്ടിപ്പിൽ വീഴരുത്,മുന്നറിയിപ്പുമായി അധികൃതർ.


കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ടിക്കറ്റ് ബുക്കിങ് ചതിയിൽ പെടരുതെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ്. ഇന്ത്യ-കുവൈത്ത് റൂട്ടിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ബുക്കിങ് ആരംഭിച്ചിട്ടില്ല.
ബുക്കിങ് ആരംഭിക്കുന്നതിന് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെയും വ്യോമയാന ഡയറക്ടറേറ്റിന്റെയും അനുമതി കാത്തിരിക്കുകയാണ്.
അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. അതിനിടെ വ്യാജ ബുക്കിങ് അറിയിപ്പുകളിൽ വീഴരുതെന്ന് ട്രാവൽ ഏജന്റുമാരോടും യാത്രക്കാരോടും എയർ ഇന്ത്യ അഭ്യർഥിച്ചു.അതേസമയം ജസീറ എയർവേയ്സ് ബുക്കിങ് തുടരുന്നുണ്ട്. അവരുടെ വെബ്സൈറ്റ് വിവരം അനുസരിച്ച് ഈ മാസം ലഭിക്കുന്ന കുറഞ്ഞ നിരക്ക് 127808.00 രൂപയാണ്. ചില ദിവസങ്ങളിൽ നിരക്ക് 217058.00 എന്നും സൈറ്റിൽ കാണിക്കുന്നു. കുവൈത്ത് എയർവേയ്സ്, ഇൻഡിഗോ വിമാനങ്ങളും കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല എന്നും അധികൃതർ അറിയിച്ചു.

ബിജെപിയെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രഖ്യാപിച്ച് കിസാൻ മഹാപഞ്ചായത്ത് സമ്മേളനം.

0
Spread the love

ബിജെപിയെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രഖ്യാപിച്ച് കിസാൻ മഹാപഞ്ചായത്ത് സമ്മേളനം.


ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ വിവാദ കൃഷി നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുമെന്നും ബിജെപിയെ രാഷ്ട്രീയമായി നേരിടുമെന്നും ഉത്തർപ്രദേശിലെ മുസഫർനഗറിൽ ലക്ഷക്കണക്കിനു കർഷകർ അണിനിരന്ന കിസാൻ മഹാപഞ്ചായത്ത് സമ്മേളനം പ്രഖ്യാപിച്ചു. 
അടുത്ത വർഷമാദ്യം നടക്കുന്ന യുപി, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപിക്കുമെന്നു പ്രതിജ്ഞ ചെയ്ത് ‘മിഷൻ യുപി – ഉത്തരാഖണ്ഡ്’ ദൗത്യത്തിനു 40 കർഷക സംഘടനകൾ തുടക്കമിട്ടു.
അതേസമയം,ഈ മാസം 25നു നടത്താനിരുന്ന ഭാരത് ബന്ദ് 27 ലേക്കു മാറ്റാനും തീരുമാനിച്ചു.ഡൽഹി അതിർത്തികളിൽ തങ്ങളുടെ കുഴിമാടങ്ങൾ ഒരുക്കിയാലും വിജയം കാണും വരെ പിന്നോട്ടില്ലെന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. കേന്ദ്രം ചർച്ചയ്ക്കു ക്ഷണിച്ചാൽ പങ്കെടുക്കും.
യുപിക്കു പുറമേ പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് കർഷക സംഘടനകളെ പ്രതിനിധീകരിച്ച് 22 പേർ എത്തി. ഡൽഹിയുടെ അതിർത്തിയിലെ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ കഴിഞ്ഞ 9 മാസമായി തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഏറ്റവും വലിയ മഹാപഞ്ചായത്തായിരുന്നു ഇത്.നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് യുപിയിലും ഉത്തരാഖണ്ഡിലും വീടുകയറി പ്രചാരണം നടത്തും.
പ്രതിപക്ഷത്തെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുമായി കൈകോർക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. വരും മാസങ്ങളിൽ കൂടുതൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്നു രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ ഓർഡിനേറ്റർ കെ.വി.ബിജു പറഞ്ഞു.പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം കര്‍ഷകര്‍ മഹാപഞ്ചായത്തിനായെത്തിയെന്ന് കര്‍ഷക സംഘടനകള്‍ അവകാശപ്പെട്ടു. മുസഫിര്‍ നഗറില്‍ കര്‍ഷക സംഘടനകള്‍ സംഘടിപ്പിക്കുന്ന നാലാമത്തെ മഹാപഞ്ചായത്തായിരുന്നു ഇന്ന് നടന്നത്. എന്നാല്‍, തെരഞ്ഞെടുപ്പുകളെ കര്‍ഷക പ്രതിഷേധം ബാധിക്കില്ലെന്ന് ബിജെപി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നിപ;സമ്പർക്കപ്പട്ടിക ഇനിയും ഉയരാമെന്ന് ആരോ​ഗ്യമന്ത്രി;ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്‍ധര്‍ കേരളത്തിലെത്തും.

0
Spread the love

നിപ;സമ്പർക്കപ്പട്ടിക ഇനിയും ഉയരാമെന്ന് ആരോ​ഗ്യമന്ത്രി;ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്‍ധര്‍ കേരളത്തിലെത്തും.


കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ഹൈറിസ്ക് വിഭാ​ഗത്തിൽ പെടുത്തിയ 20പേർ ഉൾപ്പെടെ 188പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഈ പട്ടിക ഇനിയും ഉയർന്നേക്കാം. സമ്പർക്കപ്പട്ടികയിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി.  രോ​ഗ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ് .
മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. ഇതിന് നിപയുമായി ബന്ധമില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോ​ഗ്യ പ്രവർത്തകരും ലക്ഷണങ്ങളോടെ ചികിൽസയിലാണ്. ഇവരുടെ നില ​ഗുരുതരമല്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനക്കായി വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു.നിപ ചികിൽസയിലും പ്രതിരോധത്തിലും ആരോ​ഗ്യ പ്രവർത്തകർക്ക് പരിശീലനം ഇന്ന് മുതൽ തുടങ്ങും. നിപ ചികിത്സ മെഡിക്കൽ കോളജ് ആശുപത്രിയുടെ മറ്റ് ചികിൽസകളെ ബാധിക്കില്ല. ആശുപത്രിയിലേക്ക് കൂടുതൽ ആരോ​ഗ്യ പ്രവർത്തകരെ ഏർപ്പെടുത്താനുള്ള നടപടി തുടങ്ങിയെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് കോഴിക്കോട് പറഞ്ഞു.
എന്നാൽ, സംസ്ഥാനത്ത് സ്ഥിരീകരിച്ച നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘത്തിൻ്റെ പ്രാഥമിക നിഗമനം. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗനിയന്ത്രണം സാധ്യമാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധര്‍ കേരളത്തിലെത്തും. ഏരിയല്‍ ബാറ്റ് സര്‍വേയ്ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം ഏകോപിപ്പിക്കുന്നതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരെ വരും ദിവസങ്ങളിൽ ഈ കമ്മറ്റികളിൽ ഉൾപ്പെടുതനാണ് തീരുമാനം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts