Home Blog Page 1484

ചാത്തുണ്ണിക്കും അമ്മിണിയമ്മയ്ക്കും ഇനി ആശ്വാസത്തിന്റെ നാളുകള്‍

0
Spread the love

ചാത്തുണ്ണിക്കും അമ്മിണിയമ്മയ്ക്കും ഇനി ആശ്വാസത്തിന്റെ നാളുകള്‍

സ്വന്തമെന്നു പറയാന്‍ പട്ടയമുള്ള ഒരു സെന്റ് ഭൂമി പോലുമില്ലാതിരുന്ന പുത്തൂര്‍ പഞ്ചായത്ത് മരോട്ടിച്ചാല്‍ നടുവില്‍ത്തറ വീട്ടില്‍ ചാത്തുണ്ണിക്കും ഭാര്യ അമ്മിണിക്കും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ സെപ്റ്റംബര്‍ 14 ന് നടക്കുന്ന പട്ടയമേളയില്‍ പട്ടയം ലഭിക്കും. 15 വര്‍ഷമായി 16സെന്റ്റ് സ്ഥലത്ത് വീടു കെട്ടി താമസിക്കുകയായിരുന്നു ഇവര്‍. കല പഴക്കം കൊണ്ട് വീട് വീണു തുടങ്ങി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏക മകന്‍ ഇവരെ ഉപേക്ഷിച്ചു പോയി. രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചു. അസുഖങ്ങള്‍ കൊണ്ട് വലഞ്ഞ ഇവര്‍ ഇന്ന് പെണ്‍മക്കളുടെ തണലിലാണ്. പട്ടയം ലഭിച്ചതിന് ശേഷം വീഴാറായ വീട് പൊളിച്ച് മേയണമെന്നാണ് ഇവരുടെ ആഗ്രഹം.
പട്ടയത്തിനായി വര്‍ദ്ധക്യത്തിന്റെ അവശതയിലും വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു. ഒരോ കാരണങ്ങള്‍ വന്ന് മുടക്കം വന്നെങ്കിലും ഈ സര്‍ക്കാര്‍ വന്നതിന് ശേഷം എല്ലാ ഫയലുകളും ശരിയാക്കുകയായിരുന്നുവെന്ന് ചാത്തുണ്ണി പറഞ്ഞു.
സര്‍ക്കാര്‍ കൂടെ നിന്നതും റവന്യൂ മന്ത്രി രാജന്റെ ഇടപെടലുകളുമാണ് ഇപ്പോള്‍ പട്ടയം ലഭിക്കുന്നതിന് സാഹചര്യമൊരുക്കിയതെന്ന് ഇവര്‍ സന്തോഷത്തോടെ പറയുന്നു.

75 വയസ്സുള്ള ചാത്തുണ്ണിക്ക് ശ്വാസമുട്ടും ഭാര്യയായ 73 വയസ്സുള്ള അമ്മിണി ഹൃദ്‌രോഗിയുമാണ്. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ കൊണ്ടാണ് ഇവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. വര്‍ഷങ്ങളായി സ്വന്തമെന്ന് കരുതി അനുഭവിക്കുന്ന ഭൂമിയുടെ അവകാശം പതിച്ച് കിട്ടുന്നതില്‍ പരം മറ്റെന്താണ് സന്തോഷമെന്ന് അമ്മിണി ചോദിക്കുന്നു.

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു.

0
Spread the love

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു.

ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികൾ എന്ന നിലയ്ക്കാണ് ക്ലാസുകൾ തുടങ്ങുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ഏകോപനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.കോളേജുകളില്‍ കൊവിഡ് ജാഗ്രതാ സമിതി ഉണ്ടാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ കൊവിഡ് വന്നാൽ സമ്പർക്കത്തിൽ ഉള്ളവരെ ക്വാറന്റീൻ ചെയ്യും.പൊലീസ്, ആരോഗ്യ-ഉന്നത വിദ്യാഭ്യാസ-തദ്ദേശ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ലാസുകൾ സംബന്ധിച്ച് അതത് സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാം.8.30 – 2.30, 9 – 4, 9.30 – 4.30 എന്നിങ്ങനെ മൂന്ന് സമയക്രമങ്ങളായി ക്ലാസുകള്‍ എടുക്കാമെന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.സെല്‍ഫ് ഫിനാൻസ് കോളേജുകളുടെ ഫീസ്, ലൈബ്രറി, ലാബുകൾ എന്നിവയ്ക്ക് ഫീസ് ഇളവ് നൽകിയിരുന്നു. തുറന്നാൽ ഫീസുകൾ അടയ്ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ് അടിമുടി മാറ്റത്തിലേക്ക് ;കോൺഗ്രസിന് പുതിയ കൈരേഖ, മാർഗരേഖ പ്രഖ്യാപിച്ച് പുതിയ നേതൃത്വം.

0
Spread the love

കോൺഗ്രസ് അടിമുടി മാറ്റത്തിലേക്ക് ;കോൺഗ്രസിന് പുതിയ കൈരേഖ, മാർഗരേഖ പ്രഖ്യാപിച്ച് പുതിയ നേതൃത്വം.


തിരുവനന്തപുരം : കോൺഗ്രസിനെ അടിമുടി മാറ്റുമെന്ന വാഗ്ദാനം പാലിച്ചുകൊണ്ട് പാർട്ടി പ്രവർത്തനത്തിനുള്ള മാർഗരേഖ പുതിയ നേതൃത്വം പ്രഖ്യാപിച്ചു. പാർട്ടി അച്ചടക്കവും ചുമതലാബോധവും ഉറപ്പാക്കുന്ന ഈ മാർഗരേഖയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി ഓരോ കോൺഗ്രസ് പ്രവർത്തകനും പൊതുരംഗത്ത് ഇടപെടുകയെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രഖ്യാപിച്ചു. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ 2 ദിവസത്തെ ശിൽപശാലയിലാണു പെരുമാറ്റച്ചട്ടം ചർച്ച ചെയ്ത് അന്തിമമാക്കിയത്. പാർട്ടി ചുമതല വഹിക്കുന്ന ഓരോരുത്തരുടെയും പ്രവർത്തനം 6 മാസം കൂടുമ്പോൾ വിലയിരുത്തി അവർ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കും. ഫലം ഉണ്ടാക്കാൻ കഴിയാത്തവരെ ഭാരവാഹിത്വത്തിൽ തുടരാൻ അനുവദിക്കില്ല.
കേഡർമാരെ വ്യാപകമായി റിക്രൂട് ചെയ്യും. അവർക്ക് ഓണറേറിയം നൽകും. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാർട്ടിയെയും നേതാക്കളെയും അവഹേളിക്കുന്നവർ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി. നിലവിൽ രൂപപ്പെട്ട ഐക്യസാഹചര്യം നഷ്ടപ്പെടുത്താൻ ആരു ശ്രമിച്ചാലും അനുവദിക്കില്ല. ഗ്രൂപ്പു യോഗങ്ങൾ വിളിക്കാൻ ശ്രമിച്ചാൽ അതീവ ഗൗരവത്തോടെ കണ്ടു നടപടിയെടുക്കും.
ഫ്ലെക്സ് ബോർഡുകൾക്കു വിലക്കില്ലെങ്കിലും വ്യക്തിഗത പ്രചാരണത്തിന് ഇവ സ്ഥാപിക്കുന്നതു നിർത്തണം. നേതൃത്വം ഉയർന്നുവരേണ്ടതു ഫ്ലെക്സുകളിലൂടെ അല്ല, ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽനിന്നും സമരമുഖങ്ങളിൽനിന്നുമാണെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ചൂണ്ടിക്കാട്ടി. ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്ന നേതാവിന്റെ തന്നെ പടം അതിൽ നിറഞ്ഞുനിൽക്കുന്ന രീതിയാണ് ഇപ്പോഴെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റു പ്രധാനപ്പെട്ട തീരുമാനങ്ങൾ:

∙ ഒരു നിയോജകമണ്ഡലത്തിനു കീഴിൽ കുറഞ്ഞത് ഒരു മണ്ഡലം / പഞ്ചായത്ത് സമിതിയുടെ പ്രസിഡന്റ് വനിത ആയിരിക്കും. 
•വിമർശനങ്ങളും പ്രതികരണങ്ങളും കർശനമായി പാർട്ടി വേദികളിൽ ഒതുക്കണം. 
• ജില്ലകളിലും സംസ്ഥാനത്തും അച്ചടക്ക സമിതികൾ  വരും. 
• ഒരാൾക്ക് ഒരു പദവി നിർബന്ധമാക്കും. 
• ത്രിതല പഞ്ചായത്തുകളിലും സഹകരണ മേഖലയിലും പാർട്ടി നിയന്ത്രണം കർശനമാക്കും. സഹകരണ ബാങ്ക് ഭരണസമിതിയിൽ ഒരാൾക്കു തുടരാവുന്നത് 2 തവണ; ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രം 3 തവണയാകാം. ഓരോ മേഖലയിലെയും കോൺഗ്രസ് സഹകരണ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്താനും മാർഗനിർദേശം നൽകാനും സഹകരണ സെൽ അഥവാ കൺട്രോൾ കമ്മിഷനുകൾ വരും. സമാനമായ ഉപദേശക–മേൽനോട്ട സമിതി തദ്ദേശ സ്ഥാപനങ്ങൾക്കും രൂപീകരിക്കും.
• കോൺഗ്രസിന്റെ പൊതുയോഗങ്ങൾ, ജാഥകൾ‍, സമരങ്ങൾ, നേതാക്കളുടെ വാർത്താസമ്മേളനങ്ങൾ എന്നിവയിൽ കർശനമായ പെരുമാറ്റച്ചട്ടം. ഇവ ആൾക്കൂട്ടമായി മാറുന്ന സ്ഥിതി അവസാനിപ്പിക്കും. ക്ഷണിക്കപ്പെടുന്നവർ മാത്രമേ വേദിയിൽ ഉണ്ടാകാവൂ. നേതാക്കളെ മറയ്ക്കുന്ന തരത്തിൽ ജാഥകളുടെ മുന്നിലെ ഇടി അനുവദിക്കില്ല. 
• അടിത്തട്ടു മുതൽ മേൽത്തട്ടു വരെയുള്ള എല്ലാ നേതാക്കളും ജനാധിപത്യബോധവും സഹിഷ്ണുതയും പാർട്ടി കൂറും പുലർത്തണം.
• നേതാക്കൾക്ക് ഉൾപ്പെടെ അതതു പ്രദേശത്തെ ബൂത്തുകളുടെ ചുമതല. 
ഇനി വ്യക്തിഗത ഫ്ലെക്സ് വേണ്ട.

ബഹിരകാശാ പഠനം ;ഗ്രൗണ്ട് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച് യുഎഇ.

0
Spread the love

ബഹിരകാശാ പഠനം ;ഗ്രൗണ്ട് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച് യുഎഇ.


ദുബായ് : ഉപഗ്രഹ സാങ്കേതിക വിദ്യയിൽ സർവകലാശാല വിദ്യാർഥികൾക്കും യുവശാസ്ത്രജ്ഞർക്കും അവസരമൊരുക്കാൻ ഗ്രൗണ്ട് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. അറബ് മേഖലയിൽ ഇതാദ്യമായാണ് ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തിന്റെ പ്രവർത്തനം നിയന്ത്രിക്കാനും കംപ്യൂട്ടർ കോഡിങ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കാനും പ്രാപ്തമാക്കുന്ന സ്റ്റേഷൻ തുറന്നത്.
ബഹിരാകാശ രംഗത്തു കൂടുതൽ ഉയരങ്ങൾ കീഴടക്കാനൊരുങ്ങുന്ന യുഎഇയിൽ ഇത്തരമൊരു കേന്ദ്രത്തിന് സാധ്യതയേറെയാണ്.
മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ, ദുബായ് സിലിക്കൺ ഒയാസിസ് അതോറിറ്റി (ഡിഎസ്ഒഎ) എന്നിവ സംയുക്തമായി ദുബായ് ടെക്നോളജി ഒൻട്രപ്രനർ ക്യാംപസിലാണ് സ്റ്റേഷൻ തുറന്നത്.വിദ്യാഭ്യാസ ആവശ്യത്തിനുള്ള ഉപഗ്രഹ മേഖലയിലാകും ആദ്യ ഘട്ടത്തിൽ പരിശീലനം. കംപ്യൂട്ടർ കോഡിങ് ഉൾപ്പെടെ ഉപഗ്രഹത്തിലെ കംപ്യൂട്ടർ ശൃംഖലയുടെ പ്രവർത്തനങ്ങളിൽ പരിജ്ഞാനം നൽകുക,  ഉപഗ്രഹ ഘടകങ്ങൾ വികസിപ്പിക്കുക, തകരാറുകൾ പരിഹരിക്കുക തുടങ്ങിയ തന്ത്രപ്രധാനമേഖലകളിൽ  ‘ദ് കോഡ് ഇൻ സ്പേസ് സാറ്റലൈറ്റ് ഗ്രൗണ്ട്  സ്റ്റേഷൻ’  പരിശീലനം നൽകുമെന്ന് ഡിഎസ്ഒഎ ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഡോ. ജുമ അൽ മത്രൂഷി പറഞ്ഞു.നിർമാണം, വിക്ഷേപണം, നിയന്ത്രണം തുടങ്ങിയവയിൽ യുവതലമുറയെ പൂർണസജ്ജമാക്കും.
കാലാവസ്ഥാ പഠനത്തിലും  പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിലും ഇതു സഹായിക്കും. ബഹിരാകാശ ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്താൻ സ്കൂൾ തലങ്ങളിലടക്കം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടാതെ,സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ 100 മുതൽ 250 കിലോ വരെയുള്ള ചെറു ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. ഫ്ലൈറ്റ് സോഫ്റ്റ് വെയർ, നൂതന ഉപഗ്രഹ മാതൃകകൾ എന്നിവ വികസിപ്പിക്കും.
യുഎഇയുടെ ഭാവി ഉപഗ്രഹങ്ങളുടെ ഭൂരിഭാഗം ഘടകങ്ങളും തദ്ദേശീയമായി നിർമിക്കാനാണ് പദ്ധതി.നിർമാണച്ചെലവ് കുത്തനെ കുറയ്ക്കാനും ഭാവിയിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിക്കാനും കഴിയുമെന്നതാണ് പ്രധാന നേട്ടം.സ്പേസ് മൈനിങ്, സ്പേസ് സ്റ്റേഷനുകൾ, സ്പേസ് ടൂറിസം, അക്കാദമികൾ, പരിശീലന കേന്ദ്രങ്ങൾ, പുനർസംസ്കരണ സംവിധാനങ്ങൾ, ബഹിരാകാശ താമസകേന്ദ്രങ്ങൾ, ബഹിരാകാശ പേടകങ്ങളുടെയും ഘടകങ്ങളുടെയും നിർമാണ യൂണിറ്റുകൾ എന്നിവയിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.ഇനിയുള്ള 5 പതിറ്റാണ്ടുകളിൽ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കു സുപ്രധാന പങ്കുവഹിക്കാൻ ബഹിരാകാശ മേഖലയ്ക്കു കഴിയുമെന്നാണു പ്രതീക്ഷ.

അയവില്ലാതെ തുടർന്ന് കർഷക സമരം;കൂടുതൽ കർഷകർ സമരമുഖത്തേക്ക്.

0
Spread the love

അയവില്ലാതെ തുടർന്ന് കർഷക സമരം;കൂടുതൽ കർഷകർ സമരമുഖത്തേക്ക്.


ന്യൂഡൽഹി : ഹരിയാനയിൽ കർണാലിൽ കർഷകരും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് അയവില്ലാതെ തുടരുന്നു. കർണാലിലെ മിനി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല ധർണയിരിക്കുന്ന കർഷകർ സർക്കാരിനു മുന്നിൽ മുട്ടുമടക്കില്ലെന്നു പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം കർഷകൻ സുശീൽ കാജലിന്റെ മരണത്തിനു വഴിവച്ച പൊലീസ് ലാത്തിച്ചാർജിന് ഉത്തരവിട്ട സബ് ഡിവിഷനൽ മജിസ്ട്രേട്ട് ആയുഷ് സിൻഹയെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്ന് കർഷകർ ആവർത്തിച്ചു. 
കർണാലിൽ മൊബൈൽ ഇന്റർനെറ്റ് വിലക്ക് സർക്കാർ നീട്ടി. സുശീലിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകാമെന്ന സർക്കാരിന്റെ വാഗ്ദാനം കർഷകർ തള്ളി. പണം ഏർപ്പാടാക്കാൻ തങ്ങൾക്കു കഴിയുമെന്നു കർഷകർ വ്യക്തമാക്കി. 
ലാത്തിച്ചാർജിനെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയാറാണെന്ന് ആഭ്യന്തര മന്ത്രി അനിൽ വിജ് അറിയിച്ചു. കർഷകരുടെ തലയടിച്ചു പൊളിക്കാൻ പൊലീസിന് ആയുഷ് നിർദേശം നൽകുന്നത് വിഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കർഷക സംഘടനകൾ തിരിച്ചടിച്ചു. സമരത്തിന്റെ ഭാഗമാകാൻ യുപി, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ കർണാലിലേക്കു തിരിച്ചു.

പ്ലസ് വൺ പ്രവേശനം ഒന്നാം ഘട്ട അപേക്ഷ സമർപ്പണം അവസാനിച്ചു

0
Spread the love

പ്ലസ് വൺ പ്രവേശനം ഒന്നാം ഘട്ട അപേക്ഷ സമർപ്പണം അവസാനിച്ചു

പ്ലസ് വൺ പ്രവേശനം ഒന്നാം ഘട്ട അപേക്ഷ സമർപ്പണം അവസാനിച്ചു. 40, 415 പേർ അപേക്ഷ സമർപ്പിച്ചു. ട്രയൽ അലോട്ട്മെൻ്റ് സെപ്റ്റംബർ13 ന് പ്രസിദ്ധീകരിക്കും. ഈ അവസരത്തിൽ തെറ്റുകൾ തിരുത്താനും ഓപ്ഷൻ, കോമ്പിനേഷൻ എന്നിവ മാറ്റാനും അവസരമുണ്ട്. ആദ്യ അലോട്ട്മെൻ്റ് 22 ന് പ്രസിദ്ധീകരിക്കും. മുഖ്യ പ്രവേശന പ്രക്രിയ ഒക്ടോബർ 18ന് അവസാനിക്കും.

സപ്ലിമെൻ്ററി അപേക്ഷ സ്വീകരണം ഒക്ടോബർ 26ന് തുടങ്ങും. മുഖ്യഘട്ടത്തിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് ഈ ഘട്ടത്തിൽ അപേക്ഷിക്കാം. പ്രവേശനം ലഭിക്കാത്തവർക്ക് പുതുക്കി കൊടുക്കാനും സപ്ലിമെൻ്ററി ഘട്ടത്തിൽ അവസരമുണ്ട്.

പ്രവേശന പ്രക്രിയ നവംബർ 25ന് അവസാനിക്കും. സ്പോർട്ട്സ് ക്വാട്ട അപേക്ഷ സമർപ്പണം സെപ്റ്റംബർ 16ന് അവസാനിക്കും. പ്രവേശനം സെപ്റ്റംബർ 22 ന് തുടങ്ങും. സപ്ലിമെൻ്ററി അപേക്ഷ ഒക്ടോബർ 18ന് തുടങ്ങി 21 ന് അവസാനിക്കും.

കമ്യൂണിറ്റി ക്വാട്ട പ്രവേശനം ഒക്ടോബർ 5 ന് തുടങ്ങി ഒക്ടോബർ 22 ന് അവസാനിക്കും. മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം ഒക്ടോബർ 7 ന് തുടങ്ങി നവംബർ15 ന് അവസാനിക്കും.

2021ൽ എസ് എസ് എൽ സി പാസായ 35973 കുട്ടികളും പ്ലസ് വൺ അപേക്ഷ നൽകിയിട്ടുണ്ട്. സി ബി എസ് ഇ- 3298, ഐ സി എസ്ഇ – 369, മറ്റുള്ളവ- 775 എന്നിങ്ങനെയാണ് അപേക്ഷാർത്ഥികളുടെ എണ്ണം.

2020ൽ 44415 അപേക്ഷകരുണ്ടായിരുന്നു. 35046 പേരാണ് എസ് എസ് എൽ സി അപേക്ഷകർ. മാർജിനൽ വർദ്ധനവ് അടക്കം 34874 സീറ്റ് ഉണ്ടായിരുന്നു. 32144 പേർ പ്രവേശനം നേടി. 2730 സീറ്റ് ഒഴിഞ്ഞുകിടന്നിരുന്നു.

വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഒരുക്കം പദ്ധതി പ്രകാരം രക്ഷിതാക്കൾക്ക് കുട്ടികൾക്കും പ്രയാസമില്ലാതെ അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞതായി ഹയർ സെക്കന്ററി അക്കാദമിക് കോർഡിനേറ്റർ വി എം കരിം അറിയിച്ചു.

സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

0
Spread the love

സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര ഡിഎഡ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഇന്റലക്ച്വല്‍ ആന്‍ഡ് ഡെവലപ്മെന്റല്‍ ഡിസബിലിറ്റി (ഐഡിഡി), മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി (എംഡി) എന്നീ വിഷയങ്ങളില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനാണ് (നിപ്മര്‍) സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നത്. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു/ -വിഎച്ച്എസ്എസി-തത്തുല്യ യോഗ്യതയാണ് അപേക്ഷിക്കാനുള്ള യോഗ്യത. എസ് സി, എസ്ടി. ഒബിസി. ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. സെപ്റ്റംബര്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഇമെയിൽ : www.rehabcouncil.nic.inഫോണ്‍: 9498306022

കൊവിഡ് മരണങ്ങളിൽ 90 ശതമാനവും വാക്സീൻ എടുക്കാത്തവർ.

0
Health workers carry the body of a person, who died from complications related to the coronavirus disease (COVID-19), for cremation at a crematorium in New Delhi, India, June 10, 2021. REUTERS/Danish Siddiqui
Spread the love

കൊവിഡ് മരണങ്ങളിൽ 90 ശതമാനവും വാക്സീൻ എടുക്കാത്തവർ.


തിരുവനന്തപുരം: കഴിഞ്ഞ രണ്ടര മാസത്തിനിടെ സംഭവിച്ച കൊവിഡ് മരണങ്ങളിൽ 
97 ശതമാനവും വാക്സീൻ എടുക്കാത്തവരാണെന്നാണ് ആരോ​ഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട്. ജൂൺ 18 മുതൽ സെപ്റ്റംബർ മൂന്നുവരെയുള്ള കാലയളവിലെ മരണങ്ങളാണ് ആരോ​ഗ്യവകുപ്പ് പഠന വിധേയമാക്കിയത്. ഇതനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ച 9,195പേരിൽ 8,290പേരും വാക്സീൻ ഒരു ഡോസ് പോലും എടുത്തിരുന്നില്ല. മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയത് അനുസരിച്ച് 9ലക്ഷത്തിലേറെപ്പേർ വാക്സീൻ എടുക്കാൻ വിമുഖത തുടരുന്നു എന്നതാണ്.
കഴിഞ്ഞ രണ്ടരമാസക്കലയളവിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് തൃശൂരിലാണ്. ഇവിടെ മരിച്ചവരിൽ 1021 പേരും ഒരു ഡോസ് വാക്സീൻ പോലും എടുത്തിരുന്നില്ല. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് , 130പേരാണ് ഒരു ഡോസ് വാക്സീൻ പോലും എടുക്കാതെ കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്ത‌പുരം 988,  പാലക്കാട് 958, മലപ്പുറം 920,കോഴിക്കോട് 916,കൊല്ലം 849,എറണാകുളം 729, കണ്ണൂർ 598,കോട്ടയം 309,കാസർകോഡ് 233, ആലപ്പുഴ 282, പത്തനംതിട്ട 208, ഇടുക്കി 149 ഇങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.നിലവിൽ കൊവിഡ് ​ഗുരുതരമായി തീവ്രപരിചരണ വിഭാ​ഗങ്ങളിലും വെന്റിലേറ്ററുകളിലും കഴിയുന്ന 98ശതമാനം പേരും ഒരു ഡോസ് വാക്സീൻ പോലും എടുത്താത്തവരാണെന്നും ആരോ​ഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട് പറയുന്നു. എന്നാൽ ഇത് വെറും രണ്ട് ശതമാനം മാത്രമാണ്. 
ആരോ​ഗ്യ വകുപ്പിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് ഒരു ഡോസ് വാക്സീൻ മാത്രം എടുത്ത 700പേരാണ് കൊവിഡ് വന്ന് മരിച്ചത്. രണ്ട് ഡോസ് വാക്സീനും എടുത്ത 200പേരും മരിച്ചു. ഇവരിൽ ഭൂരിഭാ​ഗത്തിനും പ്രമേഹം , രക്ത സമ്മർദം,ഹൃദ്രോ​​ഗം, വൃക്കരോഗം ഉൾപ്പെടെ ​ഗുരുതര രോ​ഗങ്ങളുണ്ടായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോ​ഗ്യവകുപ്പ് പറയുന്നത്. വാക്സീൻ എടുത്തവരിൽ ആന്റിബോഡി ഉൽപാദനം നടക്കാത്ത രീതിയിൽ മറ്റ് ​ഗുരുതര രോ​ഗമുള്ളവരും ആരോ​ഗ്യാവസ്ഥ ​ഗുരുതരമായി ആശുപത്രികളിലുണ്ട്.

റോഡ് തകരാറുകൾ കണ്ടെത്താൻ ത്രീഡി റഡാർ.

0
Spread the love

റോഡ് തകരാറുകൾ കണ്ടെത്താൻ ത്രീഡി റഡാർ.


ദോഹ : റോഡുകളുടെ തകരാറുകൾ കണ്ടെത്താൻ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ത്രീ ഡൈമൻഷനൽ റഡാറുകൾ (ത്രിഡി-ജിപിആർ) ഉപയോഗിച്ചു തുടങ്ങി.
റോഡുകൾ, പാലങ്ങൾ, സ്വീവേജ് ശൃംഖലകൾ എന്നിവയുടെ ഭൂമിക്കു താഴെയുള്ള ഭാഗങ്ങൾ പരിശോധിച്ച് തകരാറുകൾ കണ്ടെത്താൻ ത്രീഡി റഡാറുകൾ ഉപയോഗിച്ചു തുടങ്ങിയതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) വ്യക്തമാക്കി. പ്രധാന ഉപരിതലത്തിൽ പ്രത്യക്ഷമാകുന്നതിന് മുൻപേ തന്നെ റോഡുകളുടെ കീഴ്ഭാഗത്തെ പാളികളിലെ വിള്ളലുകളും തകരാറുകളും കണ്ടെത്തി പരിഹരിക്കാൻ കഴിയും. ഉയർന്ന കൃത്യതയോടെ ഭൂമിയുടെ ഉപരിതലത്തിന് താഴെ നാലു മീറ്റർ വരെ ആഴത്തിൽ സ്‌കാൻ ചെയ്യാൻ ത്രീഡി-റഡാറുകൾക്ക് കഴിയും. വാഹനത്തിൽ ജിപിആർ റഡാറുകൾ ഘടിപ്പിച്ചാണ് പ്രവർത്തനം.
മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ റഡാറുകൾ ഡേറ്റ ശേഖരിക്കും. എക്‌സാമിനർ പ്രോഗ്രാം ഉപയോഗിച്ചാണ് വിലയിരുത്തുന്നത്.
ലേസർ ക്രാക്ക് മെഷർമെന്റ് സിസ്റ്റത്തിലൂടെ കണ്ടെത്തുന്ന മറ്റ് ഉപരിതല തകരാറുകൾ സംബന്ധിച്ച ഡേറ്റകളും ത്രീഡി-ജിപിആർ ഡേറ്റകളുമായി സംയോജിപ്പിച്ചാണ് വിലയിരുത്തൽ.
റോഡിന്റെ ഉപരിതലത്തിലേക്ക് കേടുപാടുകൾ വ്യാപിക്കാതെ നിയന്ത്രിക്കാനും വേഗത്തിൽ പരിഹാരം കാണാനും റോഡ്, ഗതാഗത സുരക്ഷ ഉറപ്പാക്കാനും മാത്രമല്ല റോഡ് അറ്റകുറ്റപ്പണികളുടെ  പ്രവർത്തനച്ചലവ് കുറയ്ക്കാനും കഴിയുമെന്ന് അതോറിറ്റി അധികൃതർ വ്യക്തമാക്കി. മിഡ്മാക് പാലത്തിലാണ് ആദ്യ പരീക്ഷണം നടത്തിയത്. സമീപഭാവിയിൽ തന്നെ റോഡ് ശൃംഖലകളിലുടനീളം ത്രീഡി-റഡാറുകൾ ഉപയോഗപ്പെടുത്തി റോഡ് സുരക്ഷ ശക്തിപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം, റെയിൽവേയ്ക്ക് സുപ്രീംകോടതിയുടെ നിർദ്ദേശം.

0
Spread the love

ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം, റെയിൽവേയ്ക്ക് സുപ്രീംകോടതിയുടെ നിർദ്ദേശം.


ന്യൂഡൽഹി :മതിയായ കാരണമില്ലാതെ ട്രെയിൻ വൈകിയാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. എല്ലാ യാത്രക്കാരുടെയും സമയം വിലപ്പെട്ടതാണ്. ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂവെന്നും സുപ്രീംകോടതി പറഞ്ഞു.യാത്രച്ചെലവും പരാതിക്കാർക്കുണ്ടായ മനോവിഷമവും കണക്കിലെടുത്തു മൊത്തം 30,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന ഉത്തരവ് കോടതി ശരിവച്ചു.
ട്രെയിൻ വൈകിയതിന് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കിയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ നടപടി ശരിവെച്ച ഉത്തരവിലാണ് സുപ്രീംകോടതിയുടെ പരാമർശം. 
ട്രെയിൻ വൈകിയതിനെ തുടർന്ന് വിമാനയാത്ര മുടങ്ങിയെന്ന് കാണിച്ച് യാത്രക്കാരനായ സഞ്ജയ് ശുക്ലയും മൂന്ന് പേരും 2016 ല്‍  കമ്മീഷന് പരാതി നല്‍കിയിരുന്നു. നഷ്ടപരിഹാരം അനുവദിച്ചതിനെ തുടർന്ന് നോര്‍ത്തേണ്‍ റെയില്‍വേ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ട്രെയിൻ വൈകിയതിനു കാരണം വ്യക്തമാക്കാൻ സാധിക്കാത്തപ്പോൾ യാത്രക്കാർക്കു നഷ്ടപരിഹാരം നൽകാൻ റെയിൽവേക്കു ബാധ്യതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി.നഷ്ടപരിഹാരം ആവശ്യപ്പെട്ട യാത്രക്കാർക്ക് അനുകൂലമായി ഉപഭോക്തൃ തർക്ക പരിഹാര ഫോറം നൽകിയ ഉത്തരവ് ചോദ്യം ചെയ്ത് ഉത്തര റെയിൽവേ നൽകിയ അപ്പീൽ തള്ളിയാണു ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts