Home Blog Page 1463

പട്ടാള ചിത്രങ്ങൾക്കുശേഷം കുടുംബചിത്രമൊരുക്കാൻ മേജർ രവി, സുരേഷ് ഗോപിയും ആശാ ശരത്തും പ്രധാനവേഷത്തിലെത്തും

0
Spread the love

ആദ്യ ചിത്രമായ കീർത്തിചക്ര മുതൽ ഒടുവിൽ പുറത്തിറങ്ങിയ 1971 ബിഹൈന്റ് ദ ബോർഡർ വരെ പട്ടാളക്കാരുടെ ജീവിതവും അനുഭവങ്ങളുമാണ് മേജർ രവി തന്റെ സിനിമയ്ക്ക് കഥാ പശ്ചാത്തലമാക്കിയിരുന്നത്. എന്നാൽ, അതിൽ നിന്നെല്ലാം മാറി സഞ്ചരിക്കുകയാണ് പുതിയ ചിത്രത്തിൽ അദ്ദേഹം. ഇത്തവണ പട്ടാള ചിത്രമായല്ല മേജർ രവി എത്തുന്നത്. കുടുംബകഥ പറയാനാണ് ഇനി സംവിധായകൻ മേജർ രവി എത്തുന്നത്.

ആക്ഷൻ കിങ് സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ആശ ശരത്തുമാണ് നായികാ നായകന്മാരായി എത്തുന്നത്. രണ്ടു ബാല്യകാല സുഹൃത്തുക്കൾ ഒരു ഫംഗ്ഷനിൽ വച്ച്‌ മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നതും അവരുടെ ഓർമ്മകളിലേക്ക് തിരികെ നടക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന് യാതൊരു തരത്തിലുമുള്ള മിലിട്ടറി പശ്ചാത്തലവും ഉണ്ടാകില്ലെന്ന് മേജർ രവി പറയുന്നു. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് മേജർ രവിയുടെ മകൻ അർജുൻ ആണ്. പാലക്കാടിന്റെ ഗ്രാമപ്രദേശങ്ങളിൽ പഴയകാല രംഗങ്ങളായിരിക്കും കൂടുതലും ചിത്രീകരിക്കുക.

ആർക്കും നമ്മളെ പിരിക്കാൻ കഴിയില്ല,അപ്പ എപ്പോഴും അടുത്തുണ്ട്-ബാല

0
Spread the love

മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് ബാല.നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.അമൃതയും ബാലയുമായുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയിരുന്നു.സഹോദരി അഭിരാമിക്ക് ഒപ്പം ചേർന്ന് അമൃതംഗമയ എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് അമൃത രൂപീകരിച്ചു.ജീവിതത്തിലെ പ്രധാന വിഷയങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ബാല പങ്കുവെക്കാറുണ്ട്.അമൃതയുമായുള്ള ബന്ധത്തിൽ ഒരു പെൺകുട്ടിയുമുണ്ട്.അവന്തിക എന്നാണ് കുട്ടിയുടെ പേര്.

മകളുടെ ജന്മദിനത്തിൽ ഹൃ0യസ്പർശിയായ കുറുപ്പുമായെത്തിയിരിക്കുകയാണ് താരം.പാപ്പു എന്ന് വിളിക്കുന്ന മകൾക്കൊപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് ബാല പങ്കുവച്ചിരിക്കുന്നത്. പാപ്പുവിനെ ജീവന് തുല്യം സ്‌നേഹിക്കുന്നുവെന്നും ഒരാൾക്കും നമ്മളെ പിരിക്കാനാവില്ലെന്നും ബാല വീഡിയോയിൽ പറയുന്നു.

സെപ്റ്റംബർ 21,വർഷങ്ങൾക്ക് മുമ്പ് പേടി വന്നാൽ എന്തു പറയണം എന്ന് ചോദിച്ചു ഡാഡി ഉണ്ട്,പാപ്പു ഹാപ്പി ബർത്ത് ഡേ ടു യു.ഞാൻ എന്റെ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു.ജീവിതത്തിൽ എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്.അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്.പിറന്നാളിന് നിനക്ക് എന്നെ കാണാൻ പറ്റില്ല.എന്നാൽ ഞാൻ നിന്നെ കണ്ടിരിക്കും എന്നാണ് ബാല പറയുന്നത്.

വിനായകന്‍ സംവിധായകനാകുന്നു; ആദ്യ സിനിമ ‘പാര്‍ട്ടി’, നിര്‍മ്മാണം ആഷിഖ് അബു

0
Spread the love

നടന്‍ വിനായകന്‍ സംവിധാനയാകുന്നു. പാര്‍ട്ടി’ എന്ന് പേരിട്ട ചിത്രം ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും വിനായകന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രം അടുത്ത വര്‍ഷമാണ് തിയേറ്ററുകളിലെത്തുക.

ആഷിഖ് അബുവാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘നടനായി സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നമ്മുടെ വിനായകന്‍ അടുത്ത വര്‍ഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. ‘പാര്‍ട്ടി’ അടുത്ത വര്‍ഷം’ എന്നാണ് വിനായകനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ആഷിഖ് അബു കുറിച്ചിരിക്കുന്നത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയിലെത്തി ചെറിയ വേഷങ്ങളില്‍ ചെയ്തായിരുന്നു വിനായകന്റെ വളര്‍ച്ച. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് വിനായകന്‍. 1995 ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം എന്ന ചിത്രത്തിലൂടെയാണ് വിനായകന്‍ സിനിമയിലെത്തുന്നത്.

സ്റ്റോപ്പ് വയലന്‍സിലെ മൊന്ത എന്ന കഥാപാത്രമാണ് വിനായകനെ ശ്രദ്ധേയമാക്കിയത്. ഓപ്പറേഷന്‍ ജാവ, കരിന്തണ്ടന്‍, ധുവന നച്ചത്തിരം തുടങ്ങിയ ചിത്രങ്ങളാണ് വിനായകന്റെതായി അണിയറിയില്‍ ഒരുങ്ങുന്നത്.

എന്ന് നിന്റെ മൊയ്തീൻ പുറത്തിറങ്ങിയിട്ട് അഞ്ച് വർഷം, സന്തോഷം പങ്കുവച്ച് ആർ എസ് വിമൽ

0
Spread the love

എന്ന് നിന്റെ മൊയ്തീൻ’ റിലീസ് ചെയ്തിട്ട് അഞ്ച് വർഷം പൂർത്തിയായി.വിമലിന്റെ ആദ്യ സിനിമയായിരുന്നു പൃഥ്വിരാജും പാർവതിയും കേന്ദ്രകഥാപാത്രത്തിൽ എത്തിയ എന്ന് നിന്റെ മൊയ്തീൻ. 2015 സെപ്തംബർ 19നാണ് സിനിമ റിലീസ് ചെയ്തത്.എന്നു നിന്റെ മൊയ്തീനു വേണ്ടിയുള്ള എന്റെ യാത്ര 2007-ലാണ് ആരംഭിച്ചത്. കാഞ്ചന മാലയുടേയും ബി.പി. മൊയ്തീന്റെയും പ്രണയത്തെക്കുറിച്ച് ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനിടയിൽ, അവരുടെ അനശ്വരമായ പ്രണയകഥ വലിയ സ്‌ക്രീനിൽ അവതരിപ്പിക്കണമെന്ന് എനിക്ക് തോന്നി, ”ആർ.എസ് വിമൽ പറഞ്ഞു.

കാഞ്ചനയുടേയും മൊയ്തിന്റേയും അനശ്വര പ്രണയകഥ സ്‌ക്രീനിലെത്തിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് വിവാദങ്ങൾ ഓർത്തുകൊണ്ട് വിമൽ പറഞ്ഞു.തെറ്റിദ്ധാരണകൾ, നിയമപരമായ പ്രശ്‌നങ്ങൾ,നിർമ്മാണത്തെയും തിരക്കഥയെയും കുറിച്ചുമുണ്ടായ നിസ്സംഗത, താരതമ്യപ്പെടുത്താനാവാത്ത കഠിനാധ്വാനം താൻ കടന്നുപോയ അനുഭവങ്ങൾ എന്നിവയും വിമൽപങ്കുവെച്ചു.1960 കളിൽ കോഴിക്കോട് മുക്കത്ത് നടന്ന കാഞ്ചനമാലയുടേയും മൊയ്തീന്റേയും പ്രണയമാണ് വിമൽ വെള്ളിത്തിരയിൽ എത്തിച്ചത്. ചിത്രവും ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തിരുന്നു.

എന്ന് നിന്റെ മൊയ്തീൻ റിലീസ് ചെയ്തിട്ട് അഞ്ച് വർഷങ്ങൾ ആയെന്നും ഇന്നും മൊയ്തീനെ ഓർക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും വിമൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ട്, തന്റെ സ്വപ്‌ന സിനിമ പ്രഖ്യാപിച്ച് വിനയൻ, ഒരുങ്ങുന്നത് ബിഗ് ബജറ്റിൽ

0
Spread the love

തന്റെ ഡ്രീം പ്രോജക്ട് പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. പത്തൊമ്പതാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണെന്ന് വിനയൻ പറഞ്ഞു. ചിത്രം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയൻ ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിന്റെ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനർ നിർമ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരൻമാരേയും, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കൊവിഡിന്റെ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.

ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹൻ ലാലും ഈ ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്യുന്നു എന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളിൽ കണ്ടാൽ മാത്രമേ അതിന്റെ പൂർണ്ണത ലഭിക്കു. മഹാമാരിയുടെ ദുരന്തം മൂലം ഇപ്പോൾ നമുക്കു നഷ്ടപ്പെട്ടിരിക്കുന്ന ആ സാചര്യം അടുത്ത വർഷം ആദ്യ പാദത്തിലെങ്കിലും തിരിച്ചു കിട്ടുമെന്നാണു വിദഗ്ദ്ധർ പറയുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ.. ആ പരിശ്രമത്തിലാണ് ഞാൻ..നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകണം….വിനയൻ

മലയാറ്റൂരിൽ നിന്ന് പകർത്തിയ വെഡിങ്ങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

0
Spread the love

വിഹാഹ ഫോട്ടോഷൂട്ടുകളും പ്രീ വെഡിം​ഗ് ഫോട്ടോഷൂട്ടും പോസ്റ്റ് വെ‍ഡിം​ഗ് ഫോട്ടോഷൂട്ടുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.അത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് ദിനംപ്രതി സോഷ്യൽ മീഡിയയിലൂടെ നാം കാണുന്നത്. ചിലത് സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കുകയും ചെയ്യുന്നു. അത്തരം ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന ഈ കാലത്ത് മറ്റൊരു ഫോട്ടോഷൂട്ട് ശ്രദ്ധേയമാവുകയാണ്.

തോണിയിൽ റോസാപ്പൂക്കളുടെ നടുവിലിരുന്ന് പകർത്തിയ എബി – മറീന ദമ്പതികളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വുഡ്‌പെക്കർ ഫോട്ടോഗ്രാഫി സംഘമാണ് ചിത്രം പകർത്തിയത്.തടാകറാണിയുടെ വിരിമാറിൽ കലാസംവിധാനത്തിന്റെ മികവിലും പരിചയസമ്പത്തിന്റെ തികവിലും വുഡ്‌പെക്കർ സംഘത്തിലെ കലാകാരന്മാരുടെ മന്ത്രികകരങ്ങൾ തീർത്ത അണിയറ കൂടി ഒന്നിച്ചപ്പോൾ ക്യാമറകണ്ണുകൾക്കു ഒപ്പിയെടുക്കാനായത് ആരും കൊതിക്കുന്ന നിശ്ചലദൃശ്യങ്ങളെയാണ്.

ഇത് ആദ്യമായിട്ടല്ല വുഡ്‌പെക്കർ നിശ്ചലദൃശ്യങ്ങൾ കൊണ്ട് ജനങ്ങളെ അമ്പരപ്പിക്കുന്നത്. വിദേശത്തും സ്വദേശത്തുമായി നിരവധി സൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങളാണ് വുഡ്പെക്കർ പകർത്തിയത്.

നടിയ്‌ക്കൊപ്പമെന്ന പഴയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച്‌ ഭാമ

0
Spread the love

നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളായ നടന്‍ സിദ്ദിഖും നടി ഭാമയും കൂറുമാറിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരുടെയും ഫേസ്ബുക്ക് പേജുകളില്‍ വ്യാപക പ്രതിഷേധമുയരുകയാണ്. ഇപ്പോഴിതാ കൂറുമാറിയ നടി ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്. പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ ഭാമ തന്നെ ഈ പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്.

2017 ഫെബ്രുവരി 24ലെ ഫേസ്ബുക്ക് പോസ്റ്റാണ് ഭാമ പിന്‍വലിച്ചത്. ‘ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു’ എന്നാണ് നടി പോസ്റ്റില്‍ കുറിച്ചത്.

പിന്‍വലിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെപോലെതന്നെ ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസം. എത്രയും വേഗത്തില്‍തന്നെ മറ്റു നടപടിക്രമങ്ങള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു.ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക്ക് ആവശ്യമല്ലേ..?
ശിക്ഷാനടപടികളില്‍ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകള്‍ക്കും നമ്മുടെ നാട്ടില്‍ പേടി കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം എന്നാണു വരുന്നത്?എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..’
എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നു: പാർവ്വതി തിരുവോത്ത്

0
Spread the love

നടി അക്രമിക്കപ്പെട്ട സംഭവത്തിൽ സാക്ഷികൾ കൂറുമാറ്റിയതിൽ രൂക്ഷ പ്രതികരണമാണ് മലയാള സിനിമരം​ഗത്ത് നിന്ന് ഉയർത്തിയത്. നടി പാർവ്വതി തിരുവോത്തും പ്രതികരണവുമായി രം​ഗത്തെത്തി.

സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്നാണ് പാർവ്വതി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ് പാർവ്വതി തന്റെ അഭിപ്രായം കുറിച്ചത്. അവൾക്കൊപ്പം എന്ന ഹാഷ്ടാഗിലായിരുന്നു പാർവ്വതിയുടെ പോസ്റ്റ്.അവൾ തല ഉയർത്തി നീതിക്കായി പോരാടുന്നത് ഞങ്ങൾ കണ്ടുവെന്നും സാക്ഷികൾ എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചുവെന്നും പാർവ്വതി പ്രതികരിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതുന്നുവരുടെ മൊഴിമാറ്റം. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അവൾക്കൊപ്പം നിൽക്കുന്നുവെന്നും പാർവ്വതി വ്യക്തമാക്കി.

നടിമാരും ഡബ്യുസിസി അംഗങ്ങളായ രേവതിയും റിമ കല്ലിങ്കലും രമ്യാനമ്പിശനുമൊക്കെ കൂറുമാറിയവർക്കെതിരെ രൂക്ഷ പ്രതികരണവുമായെത്തിയിരുന്നു. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണെന്ന് ആഷിഖ് അബുവും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ അവൾക്കൊപ്പം ക്യാമ്പയിൻ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും സജീവമായിരുനന്ു. താരസംഘടനയായ അമ്മ ഇതുവരെ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെതിരെയും പ്രതിഷേധം ഉയരുകയാണ്.

ഭാമയും സിദ്ദിഖും പ്രോസിക്യൂഷന് നൽകിയ മൊഴി തിരുത്തിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമാണ് ഡബ്യുസിസി ഉയർത്തിയത്. ഇതേ അനുഭവം നിങ്ങൾക്കുണ്ടാകുമ്പോഴേ ആ വേദന മനസിലാകൂവെന്ന് ഇരയായ നടി ഇൻസ്റ്റഗ്രമിൽ കുറിച്ചു. ഇതിന് പിന്നാലെ നടി ഭാമയ്ക്കെതിരെ വൻ സൈബർ അക്രമണമാണ് ഉണ്ടായിരിക്കുന്നത്

എനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നാണ് അവൾ കാരണമായി പറഞ്ഞത്: കാവേരിയാണ് തന്നെ ഉപേക്ഷിച്ചുപോയതെന്ന് സൂര്യ കിരൺ

0
Spread the love

മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നലൽകിയ നടിയാണ് കാവേരി. കുറച്ചു കാലമായി കാവേരി മലയാള സിനിമയിൽ നിന്നും പിൻവാങ്ങി നിൽക്കുകയാണ്. വീണ്ടും കാവേരിയെ ചർച്ചയാക്കുന്നത് നടിയുടെ മുൻഭർത്താവിന്റെ വെളിപ്പെടുത്തുലുകളാണ്. ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് കാവേരിയുടെ മുൻഭർത്താവും സംവിധായകനുമായ സൂര്യ കിരൺ ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്.

കാവേരി സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമോചനം തേടിയതെന്നും താനിപ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നും സൂര്യ കിരൺ അഭിമുഖത്തിൽ വെളിപ്പെടുത്തി.‌

കാവേരി എന്നെ ഉപേക്ഷിച്ചുപോയെന്ന് പറയുന്നതാണ് ശരി, അതാണ് സത്യം. ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നുണ്ട്. വേർപിരിയുക എന്നത് എന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നാണ് അവൾ കാരണമായി പറഞ്ഞത് സൂര്യ കിരണ്‍ പൊട്ടി കരഞ്ഞുകൊണ്ട് പറയുന്നു.

2010ലായിരുന്നു സൂര്യ കിരണും കാവേരിയും വിവാഹിതരായത്. പിന്നീട് ഇവർ വേർപിരിഞ്ഞെന്ന വാർത്തകൾ വന്നെങ്കിലും ഇരുകൂട്ടരും അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍. തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയുടെ വിവാഹം.

പപ്പ,കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു, പപ്പയില്ലാതെ നമ്മുടേത് ഒരു പൂർണ കുടുംബമാകില്ല-അമല പോൾ

0
Spread the love

തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്.വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.സിനിമയ്ക്കപ്പുറത്ത് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് താരത്തിന്.ലോക്ക് ഡൈൺ കാലം വീട്ടിൽ അമ്മയോടൊപ്പമായിരുന്നു താരം

അച്ഛന്റെ പിറന്നാൾ ദിനത്തിൽ ഹൃ​ദയസ്പർശിയായ കുറിപ്പുമായെത്തിയിരിക്കുകയാണ് താരം.താനും സഹോദരനും ഇപ്പോൾ പപ്പയെ കൂടുതൽ മനസിലാകുന്നുണ്ടെന്നും ജീവിതപ്പാത മുറിച്ചു കടക്കുമ്പോൾ നിങ്ങളെ തിരിച്ചറിയാനുള്ള മാർഗദർശനം നൽകി കൂടെയുണ്ടാകാണാമെന്നുമാണ് അമല അച്ഛനോട് പറയുന്നത്.എവിടെയായിരുന്നാലും,ഏത് രൂപത്തിലായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയിരിക്കാനും താരം കുറിക്കുന്നുണ്ട്.അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള പഴയ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്.ഈ വർഷം ജനുവരിയിലാണ് അമല പോളിന്റെ അച്ഛൻ പോൾ വർ​ഗീസ് അന്തരിച്ചത്.

കുറിപ്പിങ്ങനെ,പപ്പ,ഞാനും ജിത്തും ഇന്നത്തെപ്പോലെ ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നിങ്ങളെ അറിഞ്ഞിരുന്നില്ല.പപ്പയുടെ ജന്മദിനത്തിൽ എനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ട്.ഒന്ന് നിങ്ങൾ എവിടെയായിരുന്നാലും,ഏത് രൂപത്തിലായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ ഞാനും അമ്മയും ജിത്തുവും ആശംസിക്കുന്നു.രണ്ടാമത്തെ ആഗ്രഹം ഞങ്ങളുടെ ജീവിതപ്പാത മുറിച്ചു കടക്കുമ്പോൾ നിങ്ങളെ തിരിച്ചറിയാനുള്ള മാർഗദർശനം തരണേയെന്നാണ്.എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു.പപ്പയില്ലാതെ നമ്മുടേത് ഒരു പൂർണ കുടുംബമാകില്ല.മിസ് ചെയ്യുന്നു.ജന്മദിന ആശംസകൾ പപ്പ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts