Home Blog Page 1470

വടിവേല്‍ ബാലാജിയുടെ മക്കളെ ശിവകാര്‍ത്തികേയന്‍ പഠിപ്പിക്കും; കുടുംബത്തിന് സഹായവുമായി കൂടുതല്‍ താരങ്ങള്‍

0
Spread the love

ടിവേല്‍ ബാലാജിയുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്തു നടന്‍ ശിവകാര്‍ത്തികേയന്‍. ഇന്നലെയാണ് 45 വയസുകാരനായ ഹാസ്യതാരം ഹൃദയസ്തംഭനത്തെതുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ മരണപ്പെട്ടത്.

വടിവേല്‍ ബാലാജിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള സംവിധായകന്‍ തോംസണിനെ വിളിച്ചാണ് മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുന്ന കാര്യം അറിയിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് മക്കളാണ് ബാലാജിക്ക്. പ്രമുഖ റിയാലിറ്റി ഷോയായ അദ് ഇത് യേദിലൂടെയാണ് ബാലാജി ശ്രദ്ധേയനാകുന്നത്. ഈ ഷോയിലെ അവതാരകനായിരുന്നു ശിവകാര്‍ത്തികേയന്‍. അന്നു മുതല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്.

നേരത്തെ സിനിമാതാരങ്ങളായ വിജയ് സേതുപതി, റോബോ ശങ്കര്‍, ദിവ്യദര്‍ശിനി തുടങ്ങിയവര്‍ വടിവേല്‍ ബാലാജിയുടെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. കൂടാതെ കുടുംബത്തിന് സാമ്ബത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് രണ്ടാഴ്ച മുന്‍പ് ബാലാജിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായ ബാലാജി 15 ദിവസം ചികിത്സിച്ചു. ആശുപത്രി ചിലവ് താങ്ങാന്‍ സാധിക്കാതെയായതോടെ അദ്ദേഹത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അവസാനം സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ബാലാജി ശ്രദ്ധേയനാവുന്നത്. നടന്‍ വടിവേലുവിനെ അനുകരിച്ചും കയ്യടി നേടാറുണ്ട്.

അരികിലില്ലാത്ത അച്ഛന് നന്ദി,നേരിടലാണ് ജീവിതമെന്ന് മനസിലാക്കി തന്നതിന്-​ഗോപി നാഥ് മുതുകാട്

0
Spread the love

ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ ​ഗോവിനാഥ് മുതുകാട് സോഷ്യൽ മീഡിയയിൽ കുറിച്ച സന്ദേശം വൈറലാകുന്നു.അരികിലില്ലാത്ത അച്ഛന് നന്ദി നേരിടലാണ് ജീവിതമെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദിയെന്നാണ് മുതുകാട് പറയുന്നത്. പണ്ട് മാജിക് ട്രൂപ്പിനായി വൻതുക കടമെടുത്ത് വാങ്ങിയ വണ്ടിയുടെ ലോൺ തിരിച്ചടക്കാൻ സാധിക്കാതെ വന്നപ്പോൾ ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചതും എന്നാൽ ആ സാഹചര്യത്തിൽ അച്ഛൻ ഉപദേശിച്ചതും മുതുകാട് കുറിച്ചു. അതിജീവനമാണ് ജീവിതത്തിന്റെ സൗന്ദര്യമെന്ന് മുതുകാട് പറയുന്നു.

കുറിപ്പിങ്ങനെ, ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം.കെഎൽഎം 3037 പണ്ട് മാജിക് ട്രൂപ്പിന് വേണ്ടി വൻ തുക കടമെടുത്ത് വാങ്ങിയ പഴയ വണ്ടി. (കൂടെയുള്ളത് മാമ എന്ന് ഞങ്ങൾ സ്‌നേഹപൂർവ്വം വിളിക്കുന്ന ഡ്രൈവർ നാരായണൻ) ഈ വണ്ടി ഒരു കാലത്തെ എന്റെ എടുത്തുചാട്ടവും മണ്ടത്തരവുമായിരുന്നു. മാജിക് ഷോയ്ക്ക് ബുക്കിംഗ് കിട്ടാതെയായപ്പോൾ, അടവ് തിരിച്ചടക്കാനാവാതെ വന്നപ്പോൾ, പലിശയും പലിശയുടെ പലിശയും കുമിഞ്ഞു കൂടിയപ്പോൾ എന്നെ ആത്മഹത്യയുടെ അരികിലെത്തിച്ച വാഹനം. അടുത്ത നാളിൽ അച്ഛൻ എന്റെ കൈയിൽ പണം വച്ചുതന്നതിനു ശേഷം പറഞ്ഞൊരു വാചകമുണ്ട്.

‘നീ ഇവിടെ ജീവിതം അവസാനിപ്പിച്ചാൽ നിനക്ക് സുന്ദരമായ നിന്റെ ജീവിതം നഷ്ടപ്പെടും. ഞങ്ങൾക്ക് നിന്നെയും നഷ്ടപ്പെടും. പക്ഷെ ലോകത്തിന് ഒന്നും നഷ്ടപ്പെടാനില്ല. അത് ഇതേപോലെ മുന്നോട്ടുപോകും. എന്നാൽ ഇത്തരം പ്രശ്‌നങ്ങളെ തോൽപ്പിച്ച്‌ നീ ജീവിക്കാൻ പഠിച്ചാൽ അത് നിന്നെ ഏതു പ്രശ്‌നങ്ങളെയും നേരിടാൻ പഠിപ്പിക്കും.’ അരികിലില്ലാത്ത അച്ഛന് നന്ദി. അന്ന് മനസ്സിലാക്കിയതാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നും നേരിടലാണ് ജീവിതമെന്നും. തോൽക്കരുത് ഏതു പ്രതിസന്ധികളിലും… അതിജീവനമാണ് ജീവിതത്തിന്റെ സൗന്ദര്യം.

നിര്‍ധരായ കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള പദ്ധതിയുമായി നടന്‍ ജയസൂര്യ

0
Spread the love

കൊച്ചി: നിര്‍ധരായ കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള പദ്ധതിയുമായി നടന്‍ ജയസൂര്യ രംഗത്ത്. ‘സ്‌നേഹക്കൂട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും അഞ്ചു വീടുകള്‍ വീതം നിര്‍മിച്ചു നല്‍കാനാണ് താരത്തിന്റെ തീരുമാനം. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യവീട് ഇതിനോടകം പണിതീര്‍ത്ത് അര്‍ഹരായ കുടുംബത്തിന് കൈമാറയിട്ടുണ്ട് . ന്യൂറ പാനല്‍ എന്ന സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

മുപ്പത് ദിവസമെടുത്താണ് ആദ്യ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കനം കുറഞ്ഞ കോണ്‍ക്രീറ്റ് പാനല്‍ കൊണ്ടാണ് വീടുകളുടെ നിര്‍മാണം.സ്വന്തമായി ഭൂമിയുള്ളവരും, സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുമായിട്ടുള്ളവര്‍ക്കാണ് ഇപ്പോള്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. രണ്ടു ബെഡ്‌റൂമും അടുക്കളയും ഹാളും ബാത്ത്‌റൂമും ഉള്ള 500 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിച്ചു നല്‍കുന്നത്.

ഇതിന്റെ നിര്‍മാണച്ചെലവ് ഏകദേശം ആറുലക്ഷം രൂപയോളം വരും. ഈ പദ്ധതി പ്രകാരമുള്ള അടുത്ത വീടിന്റെ നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കും.രാമമംഗലത്തുള്ള ഒരു കുടുംബത്തിനാണ് ആദ്യത്തെ വീടു നല്‍കിയത്. ഭര്‍ത്താവു മരിച്ചുപോയ സ്ത്രീയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് ആ കുടുംബത്തിലെ അംഗങ്ങള്‍. നിത്യച്ചെലവിന് പോലും വഴിയില്ലാത്ത അവര്‍ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം വിദൂരമായിരുന്നു. ചോയ്‌സ് ഗ്രൂപ്പിന്റെ എം.ഡി ജോസ് തോമസ് നല്‍കിയ ഭൂമിയില്‍ ജയസൂര്യ അവര്‍ക്കു വീടു നിര്‍മിച്ചു നല്‍കി. ജയസൂര്യയ്ക്ക് വേണ്ടി നടന്‍ റോണി താക്കോല്‍ കൈമാറുന്ന ചടങ്ങ് നിര്‍വഹിച്ചു.

തുളസിക്കതിർ നുള്ളിയെടുത്തു …..

0
Spread the love

പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും ഒരിക്കലും തര്‍ക്കിക്കരുത്, നമ്മള്‍ നാറുകയേ ഉള്ളൂ:ടിനി ടോം

0
Spread the love

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച്‌ പ്രതികരിച്ച്‌ നടന്‍ ടിനി ടോം. സൈബര്‍ ബുള്ളികള്‍ ഒരിക്കലും നേരിട്ട് വരില്ല. ഓരോ സൈബര്‍ ആക്രമണങ്ങള്‍ നേരിടുമ്ബോഴും കൂടുതല്‍ പവര്‍ഫുള്ളാകും എന്നാണ് ടിനി ടോം പറയുന്നത്. പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും ഒരിക്കലും തര്‍ക്കിക്കരുത്, നമ്മള്‍ നാറുകയേ ഉള്ളൂ എന്നും നടന്‍ കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സൂപ്പര്‍ സ്റ്റാറിന്റെ മകനായിട്ട് ജനിച്ചതല്ല താന്‍, കലയ്ക്ക് വേണ്ടി പട്ടിണി അനുഭവിച്ചിട്ടുള്ള ആളാണെന്നും ടിനി ടോം പറയുന്നു. ഒരു തുറന്ന പുസ്തകമാണ് താന്‍, അമ്ബലപ്പറമ്ബില്‍ നിന്നും പള്ളിപ്പറമ്ബില്‍ നിന്നും വന്ന ആര്‍ട്ടിസ്റ്റാണ്. ഒന്നും ഒളിച്ചുവയ്ക്കാനില്ല, ബ്ലാക്ക് മണിയില്ല, ശരിക്കും രാവും പകലും പണിയെടുത്തുതന്നെ ഉണ്ടാക്കിയിട്ടുള്ളതാണ് എന്നും താരം പറയുന്നു.

“പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് മിമിക്രിയില്‍ വന്നവരുണ്ട്. അവര്‍ക്ക് ഒരുപാട് ജീവിതം കൊടുത്തിട്ടുള്ളതാണ് മിമിക്രി എന്ന കല. അവര്‍ ഒരാളെ ഇന്‍സള്‍ട്ട് ചെയ്യാനോ ബോഡീഷെയ്മിംഗിന് വേണ്ടിയല്ല ചെയ്യുന്നത്. എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാല്‍ വര്‍ഗീയ വിഷം കുത്തി നിറയ്ക്കുന്നതു പോലെ അതിനെ തെറ്റിദ്ധരിപ്പിച്ചാല്‍ ആള്‍ക്കാരിലേക്ക് ആ വിഷം കുത്തിക്കേറും.”

“നമ്മള്‍ പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും ഒരിക്കലും തര്‍ക്കിക്കരുത്. ഞാന്‍ വളരെ മാന്യമായിട്ടാണ് പറയുന്നത്. ഗതികേട് കൊണ്ടായിരിക്കാം അവര്‍ അങ്ങനെ ആയിപ്പോയത്. ഒരു പക്ഷെ വിധി ആയിരിക്കാം. അവരുടെ ശരീരം വരെ അവര്‍ വില്‍ക്കുന്നു. അവരോട് നമ്മള്‍ തര്‍ക്കിച്ചാല്‍ നമ്മള്‍ നാറുകയേ ഉള്ളൂ. അത്തരത്തിലുള്ളതിനോട് ഞാന്‍ പ്രതികരിക്കാറില്ല. സൈബര്‍ ബുള്ളീസ് ഒരിക്കലും നേരിട്ട് വരില്ല. സൈബര്‍ ആക്രമണങ്ങള്‍ നടക്കുമ്ബോഴും കൂടുതല്‍ പവര്‍ഫുള്‍ ആകും”

15 വയസ് മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാം, പതിനെട്ടിലേക്ക് പ്രവേശിച്ച് അനശ്വര

0
Spread the love

മലയാളികളുടെ പ്രിയ താരം അനശ്വര രാജന് ഇന്ന് ജന്മദിനം. ദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര. ജന്മദിന വിശേഷം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്.ബര്‍ത്ത് ഡേ പ്രിന്‍സസ് എന്നെഴുതിയ ടാഗ് ധരിച്ചാണ് ജന്‍മദിനാഘോഷ ചിത്രം അനശ്വര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പതിനെട്ടിലേക്ക് ചിയേഴ്‌സ്.15 വയസ് മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാം എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

താരത്തിന് ആശംസകള്‍ നേര്‍ന്ന് ഐയ്മ റോസ് അടക്കമുള്ള താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.അനശ്വരയുടെ ആദ്യ തമിഴ് ചിത്രമാണ് രാംഗി. തൃഷ നായികയാവുന്ന ചിത്രം ശരവണനാണ് സംവിധാനം ചെയ്യുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും തൃഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്. ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അവിയല്‍. ഷാനില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘ഈ ചെറുപ്പക്കാരനെ കൊണ്ട് തോറ്റു’; ട്രെന്‍ഡിംഗ് ആയി മമ്മൂട്ടിയുടെ പുതിയ ചിത്രം

0
Spread the love

69ാം ജന്‍മദിനം ആഘോഷിച്ച്‌ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച്‌ മമ്മൂട്ടി. ആരാധകരുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി പറഞ്ഞാണ് പുതിയ ചിത്രം മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ‘എല്ലാവര്‍ക്കും സ്നേഹത്തോടെ’ എന്ന ക്യാപ്ഷനോടെയാണ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രായത്തെ ഇങ്ങനെ തോല്‍പ്പിക്കുന്ന മനുഷ്യന്‍, ഈ ചെറുപ്പക്കാരനെ കൊണ്ട് തോറ്റു എന്ന കമന്റുകളോടെയാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി ഇന്നലെ ജന്‍മദിനം ആഘോഷിച്ചത്. കേക്ക് മുറിക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. “ഈ കേക്ക് നിങ്ങള്‍ക്കൊപ്പം പങ്കു വെയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു” എന്ന ക്യാപ്ഷനോടെയാണ് കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മലയാളികള്‍ ഒന്നടങ്കം പ്രിയ താരത്തിന് ആശംസകള്‍ അറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

മമ്മൂട്ടിക്കായി മകൾ സുറുമി സമ്മാനിച്ച കേക്കിലുമുണ്ടായിരുന്നു ചില പ്രത്യേകതകൾ

0
Spread the love

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ നേരുന്ന തിരക്കിലാണ് മലയാളികൾ. വാപ്പച്ചിക്ക് സ്‍നേഹചുംബനം നൽകുന്ന ചിത്രമാണ് ദുൽഖർ സൽമാൻ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകൾ സുറുമിയാകട്ടെ വാപ്പച്ചിക്കായി ഒരു സ്പെഷ്യൽ കേക്ക് തന്നെ ചെയ്യിപ്പിക്കുകയായിരുന്നു.

നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി തന്നെ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കേക്കിലുമുണ്ട് ചില പ്രത്യേകതകൾ. മരങ്ങളും ചെടികളും നടാനും അവയിൽ പഴങ്ങൾ വരുന്നത് കാണാനും ഏറേ ഇഷ്ടമുള്ള മമ്മൂട്ടിക്ക് മകൾ സമ്മാനിച്ച ഈ കേക്കും ഇഷ്ടമാകുമെന്ന് ഉറപ്പാണ്.

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ നേരുന്ന തിരക്കിലാണ് മലയാളികൾ. വാപ്പച്ചിക്ക് സ്‍നേഹചുംബനം നൽകുന്ന ചിത്രമാണ് ദുൽഖർ സൽമാൻ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകൾ സുറുമിയാകട്ടെ വാപ്പച്ചിക്കായി ഒരു സ്പെഷ്യൽ കേക്ക് തന്നെ ചെയ്യിപ്പിക്കുകയായിരുന്നു.

കാരണം വാപ്പച്ചിക്കായി പിറന്നാൾ കേക്കിലും അദ്ദേഹത്തിന് ഇഷ്ടമുള്ള ചെടികളും പഴങ്ങളും പ്രത്യേകം പറഞ്ഞ് ഡിസൈൻ ചെയ്യിപ്പിക്കുകയായിരുന്നു സുറുമി.മൂന്ന് മണിക്കൂർ കൊണ്ടാണ് ഈ ഫ്രൂട്ട് കേക്ക് തയ്യാറാക്കിയത് എന്ന് കൊച്ചിയിലെ ‘indulgence’ എന്ന കേക്ക് ബേക്കേഴ്സ് പറയുന്നു. മരവും ഓറഞ്ചും സ്ട്രോബറിയുമൊക്കെ കേക്കിൽ കാണാം. സുറുമിയുടെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു കേക്ക് ചെയ്തതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ ഇവർ വ്യക്തമാക്കി.

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി

0
Spread the love

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മകന്‍ എസ് പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. എന്നാല്‍, ആരോഗ്യനിലയില്‍ നല്ല മാറ്റമുണ്ടെന്നും ചരണ്‍ അറിയിച്ചു. വെന്റിലേറ്ററിലാണെങ്കിലും എസ്പിബി മയക്കത്തില്‍ അല്ല. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടെന്നും ചരണ്‍ പറഞ്ഞു.

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മകന്‍ എസ് പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. എന്നാല്‍, ആരോഗ്യനിലയില്‍ നല്ല മാറ്റമുണ്ടെന്നും ചരണ്‍ അറിയിച്ചു. വെന്റിലേറ്ററിലാണെങ്കിലും എസ്പിബി മയക്കത്തില്‍ അല്ല. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടെന്നും ചരണ്‍ പറഞ്ഞു.

കട്ടന്‍ ചായയുടെ ഗുണങ്ങള്‍; ശരീര ഉന്മേഷത്തിന് അത്യുത്തമം

0
Spread the love

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാന്‍ നല്ലതാണ് കട്ടന്‍ ചായ. ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ കട്ടന്‍ ചായ വളരെ നല്ലതാണ്. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കട്ടന്‍ ചായ സഹായിക്കും.

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന്‌ ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ്‌ തുടങ്ങിയവയ്‌ക്ക്‌ കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്‌.

കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുമ്ബോള്‍ നിരവധി ആരോ​ഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാം. ദിവസവും രണ്ടോ മൂന്നോ കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ദിവസവും മൂന്ന് കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. ദിവസവും മൂന്നോ നാലോ കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ സ്ട്രോക്ക് വളരെ എളുപ്പം നിന്ത്രിക്കാന്‍ ആകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts