Home Blog Page 1472

സം​ഗീത സംവിധായകൻ എന്ന നിലയിൽ ആരും എന്നെ അം​ഗീകരിക്കാറില്ല-നാദിർഷ

0
Spread the love

നാദിർഷയെ അറിയാത്ത മലയാളികളിന്നില്ല.ഇപ്പോൾ സംവിധായകനും എഴുത്തുകാരനും നടനുമാണ് നാദിർഷ.മിമിക്രി അവതരിപ്പിക്കുക മാത്രമല്ല, ഗംഭീരമായി പാടുകയും ചെയ്യും.പാരഡി ഗാനങ്ങളുടെ രാജകുമാരൻ എന്നാണ് നാദിർഷയെ അറിയപ്പെടുന്നതുപോലും.

.ഇപ്പോളിതാ തന്നെ ഒരു മ്യൂസിക് ഡയറക്ടർ എന്ന നിലയിൽ പലർക്കും അംഗീകരിക്കാൻ മടിയുണ്ടെന്നും അമർ അക്ബർ അന്തോണി ചെയ്തപ്പോൾ അതിലെ ഹിറ്റ് മെലഡി ഗാനം ചെയ്തത് താൻ ആണെന്ന് പലർക്കും വിശ്വാസമുണ്ടായിരുന്നില്ലെന്നും തുറന്ന് പറയുകയാണ് നാദിർഷ.

വാക്കുകൾ ഇങ്ങനെ,അമർ അക്ബർ അന്തോണിയിലെ എന്നോ ഞാൻ എന്റെ മുറ്റത്ത് ഒരു അറ്റത്ത് എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം ഞാൻ ആണ് ചെയ്തതെന്ന് അറിയുമ്പോൾ ചിലരുടെ നെറ്റി ചുളിയും.അന്നത് ചെയ്യുമ്പോൾ ആ ഗാനം അംഗീകരിക്കപ്പെടെണ്ടതാണ് എന്ന് തോന്നിയാലും അതിന്റെ മ്യൂസിക് ഡയറക്ടർ ആരാണ് എന്നറിയുമ്പോൾ ആ ഗാനം അതേ പോലെ മാറ്റി നിർത്തും എനിക്ക് അത് കൃത്യമായി അറിയാവുന്ന കാര്യമാണ്.ഓ നാദിർഷയാണോ അതിന്റെ സംഗീതം അയാളെയൊക്കെ ഒരു മ്യൂസിക് ഡയറക്ടറായി ആരെങ്കിലും അംഗീകരിക്കുമോ എന്ന മനോഭാവമാണ് പലരിലും.പാരഡി ഗായകൻ എന്ന ബാനർ ഇല്ലായിരുന്നുവെങ്കിൽ ഞാൻ എന്റെ ലൈഫിൽ ഒന്നുമാകില്ലായിരുന്നു.മിമിക്രിയും പാരഡിയുമാണ്‌ ഒരു കലാകാരൻ എന്ന നിലയിൽ എന്നെ വളർത്തിയത്

ട്രാൻസിനു വേണ്ടി ഫഹദ് ഫാസിലും അമൽ നീരദും ഒരു രൂപ പോലും വാങ്ങിയില്ല;അൻവർ റഷീദ്

0
Spread the love

ഈ വർഷം തിയറ്ററുകളിൽ എത്തിയ ചില ചിത്രങ്ങളിൽ ഒന്നാണ് ‘ട്രാൻസ്’. ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിച്ച്‌ വിസ്മയിപ്പിച്ച കഥാപാത്രമാണ് ജോഷ്വാ കാൽട്ടൻ. അൻവർ റഷീദ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ നസ്രിയയാണ് നായിക. അമൽ നീരദാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റിലീസിന് മുൻപേ തന്നെ ഏറെ വാർത്താ പ്രാധാന്യം നേടിയ ചിത്രമാണ് ‘ട്രാൻസ്’. മൂന്ന് വർഷത്തെ കാലയളവിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്.ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമാണ് ‘ട്രാൻസ്’ എന്ന സിനിമ മുമ്ബോട്ട് വെക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ളൊരു തുറന്നു പറച്ചിലയുമായി എത്തിയിരിക്കുകയാണ് ട്രാൻസിന്റെ സംവിധായകനായ അൻവർ റഷീദ്. ട്രാൻസ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളി ലൊന്നാണ്. അമലിനും ഫഹദിനും അത് അങ്ങനെ തന്നെയായിരിക്കുമെന്നും ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിന്റെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു.

ട്രാൻസ് എന്ന ചിത്രം എല്ലാ പ്രേക്ഷകരും ഒരു പോലെ സ്വീകരിക്കാത്തതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. തന്റെ പഴയകാല ചിത്രങ്ങൾ വെച്ച്‌ നോക്കുമ്ബോൾ ട്രാൻസിലെ എന്റർടൈൻമെന്റ് ഘടകം കുറവാണെന്നും അദ്ദേഹം പറയുന്നു. എല്ലാതരം പ്രേക്ഷകർക്കും ഉൾകൊള്ളാൻ കഴിയാത്ത ഈ ചിത്രത്തിന് ആരാധകർ ഉണ്ടെന്നും തമിഴ് സംവിധായകനായ കെ.വി.ആനന്ദ് തന്നോട് ട്രാൻസ് ഇഷ്ടപ്പെട്ടിരുന്നു എന്ന് പറഞ്ഞതായും അൻവർ റഷീദ് പറഞ്ഞു.

അൻവർ റഷീദ് തമിഴിൽ ആദ്യമായി സിനിമയെടുക്കാൻ ഒരുങ്ങുകയാണ്. അൽഫോൺസ് പുത്രൻ സംവിധാനം നിർവഹിക്കുന്ന ഒരു ചിത്രവും അംബുജി സംവിധാനം ചെയ്യുന്ന ‘ഒതളങ്ങ തുരത്തും’ അൻവർ റഷീദ് നിർമിക്കും. ഓൺ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സം​വി​ധാ​യ​ക​ന്‍ എ.​ബി.​രാ​ജ്(95) അ​ന്ത​രി​ച്ചു

0
Spread the love

ചെ​ന്നൈ: സം​വി​ധാ​യ​ക​ന്‍ എ.​ബി.​രാ​ജ് (രാ​ജ് ആ​ന്‍റ​ണി ഭാ​സ്ക​ര്‍ -95) അ​ന്ത​രി​ച്ചു. 1951 മു​ത​ല്‍ 1986 വ​രെ സി​നി​മാ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. ചെ​ന്നൈ​യി​ലെ വ​സ​തി​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​ണ്​ അ​ന്ത്യം. 1951 മു​ത​ല്‍ 1986 വ​രെ സി​നി​മാ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന അദ്ദേഹം 65 മ​ല​യാ​ളം ചി​ത്ര​ങ്ങ​ളും 11 സിം​ഹ​ള ചി​ത്ര​ങ്ങ​ളും ര​ണ്ടു​ ത​മി​ഴ്​ ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്​​തി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ സ്വ​ദേ​ശി ഭാ​ഗ്യ​നാ​ഥ​പി​ള്ള​യു​ടെ​യും രാ​ജ​മ്മ​യു​ടെ​യും അ​ഞ്ചു മ​ക്ക​ളി​ല്‍ നാ​ലാ​മ​നാ​യി 1929ല്‍ ​മ​ധു​ര​യി​ലാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. കോ​ള​ജ് വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കാ​തെ 1947 ല്‍ ​സി​നി​മാ​രം​ഗ​ത്തേ​യ്ക്ക് പ്ര​വേ​ശി​ച്ചു. 11 വ​ര്‍​ഷ​ക്കാ​ലം സി​ലോ​ണി​ലാ​യി​രു​ന്നു.

1968ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘കളിയല്ല കല്യാണം’ ആണ്​ ആദ്യ ചിത്രം.തുടര്‍ന്ന് കണ്ണൂര്‍ ഡീലക്സ്, ഡെയ്ഞ്ചര്‍ ബിസ്കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, പച്ചനോട്ടുകള്‍, കഴുകന്‍, ഇരുമ്ബഴികള്‍, സൂര്യവംശം, അഗ്നിശരം, അടിമച്ചങ്ങല, ഫുട്ബോള്‍ ചാമ്ബ്യന്‍, ഹണിമൂണ്‍, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാര്‍ലിംഗ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയവ ഉള്‍പ്പടെ 65 മലയാളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഹി​റ്റാ​യി​രു​ന്നു. ഹ​രി​ഹ​ര​ന്‍, ഐ.​വി.​ശ​ശി, പി. ​ച​ന്ദ്ര​കു​മാ​ര്‍, രാ​ജ​ശേ​ഖ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ എ.​ബി.​രാ​ജി​ന്‍റെ ശി​ഷ്യ​രാ​ണ്.

ഭാര്യ സരോജിനി 1993ല്‍ അന്തരിച്ചു. പ്ര​മു​ഖ തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​താ​രം ശ​ര​ണ്യ പൊ​ന്‍​വ​ണ്ണ​ന്‍, ജ​യ​പാ​ല്‍, മ​നോ​ജ് എ​ന്നി​വ​രാണ് മ​ക്ക​ളാ​ണ്.

ഒരു മിന്നലുപോലെ അതങ്ങ്​ പോയി, തലനാരിഴയ്​ക്ക്​ രക്ഷ​​പ്പെട്ട ആ ഭാഗ്യവാൻ ഇതാണ്​

0
Spread the love

കൊല്ലം:2020 വർഷം കൊറോണ കാർന്നുതിന്നവർഷമാണ്.ഈ വർഷത്തെ ഭാ​ഗ്യം എല്ലാം അസ്ഥാനത്ത് ആയി.എന്നാൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ഏവരെയും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു.അദ്ദേഹത്തെ എല്ലാവരും 2020ലെ ഭാ​ഗ്യവാൻ എന്ന ഓമനപ്പേര് ചേർത്തു വിളിച്ചു തുടങ്ങി.അദ്ദേഹം ദാ കൊല്ലം ചവറയിലുണ്ട്.

തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയ കാൽനടക്കാരനായ ആ ഭാ​ഗ്യവാൻ. തിമഴ്നാട് മധുര സ്വദേശിയായ ചവറ മേനാമ്പള്ളി ചേമത്ത് തെക്കതിൽ ശ്രീകുമാർ (52) ആണ്. നിർമാണ തൊഴിലാളിയായ ശ്രീകുമാർ ജോലിക്ക് പോകാനായി വെള്ളിയാഴ്ച രാവിലെ നടന്നുപോയപ്പോഴാണ് ഈ സംഭവം നടന്നത്.ചവറ തട്ടാശ്ശേരിയിലെ വിജയപാലസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം ഞൊടിയിടയിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

പിന്നിൽനിന്നും ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധമാണ് ഇൻസുലേറ്റഡ് മിനി വാൻ നിയന്ത്രണം വിട്ട് പാഞ്ഞ് പോയത്.മിന്നൽ വേ​ഗത്തിലാണ് മിനിവാൻ റോഡും കടന്ന് ഇടതു വശത്തു കൂടി കടന്നുപോയത്.നടന്നുപോയ ശ്രീകുമാർക്ക് എന്താണെന്ന് ആദ്യം ബോധ്യമായില്ല.പിന്നീട് തൂണിൽ വാൻ ഇടിക്കുന്നതു കണ്ടപ്പോഴാണ് സ്ഥലകാല ബോധം വീണ്ടെടുത്ത്.

പൊലീസ് റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഇടിച്ചു തെറിപ്പിച്ച് വാൻ മറിയാതെ അദ്‌ഭുതകരമായി റോഡിൽ കയറി മുന്നോട്ട് പോകുന്നത് വരെയാണ് വിഡിയോ ദൃശ്യം പ്രചരിച്ചത്.സംഭവത്തിന്റെ ഞെട്ടൽ മാറാതെ ശ്രീകുമാർ ജോലിക്ക് പോകാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.ശനിയാഴ്ച വൈകിട്ട് വിഡിയോ കാണുമ്പോഴാണ് താൻ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്ന് മനസിലായത്.സ്ഥിരമായി പാലുമായി പോയ വാനിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത് എന്ന് പിന്നീട് വ്യക്തമായി.ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം.ആളപായമില്ലാത്തതിനാലും ക്യാമറ പുനഃസ്ഥാപിച്ചു നൽകാമെന്ന് സമ്മതിച്ചതിനാലും കേസെടുക്കാതെ വിട്ടയച്ചതായി ചവറ പൊലീസ് വ്യക്തമാക്കി.

കൊള്ളാം,ഈ മാന്യന്‍ സുന്ദരനാണ്, നോക്കൂ, അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ രേവതി സമ്പത്ത്

0
Spread the love

പലപ്പോഴും തങ്ങളുടെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തുന്ന താരമാണ് രേവതി സമ്പത്ത്.ഒരു മടിയും കാണിക്കാതെ പലതിനോടും പ്രതികരിക്കുന്ന താരവുമാണ് രേവതി സമ്പത്ത്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്കുവെച്ച പോസ്റ്റിന് താഴെ എത്തിയ അശ്ലീല കമന്റുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് രേവതി സമ്പത്ത്.അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും ഫോട്ടോയും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും നടി പങ്കുവെച്ചു.

രേവതി സമ്പത്തിന്റെ കുറിപ്പ്,കൊള്ളാം..ഈ മാന്യന്‍ സുന്ദരനാണ്.നോക്കൂ,ഇയാള്‍ എത്ര മനോഹരമായാണ് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്.എന്റെ കുടുംബത്തിന്റെ ക്ഷേമത്തിനായി അവരുടെ വിലയേറിയ സമയം പതിവായി ചെലവഴിക്കുന്ന എല്ലാ ഭക്ത് ആളുകളോടും ഞാന്‍ നന്ദിയുള്ളവളാണ്.ഈ ചോദ്യം വളരെ ദയനീയമാണെന്ന് എനിക്കറിയാം,എന്നിരുന്നാലും സ്ത്രീകളോട് മാന്യമായി പെരുമാറാനോ വിയോജിക്കാനോ കഴിയുന്ന ഒരു ഭക്ത് എങ്കിലും ഉണ്ടോ?കുറ്റകരമായത് എല്ലാം സംഘത്തിന്റെ നിര്‍മ്മാണ ബ്ലോക്കുകളാണ്,എന്നിട്ടും അവര്‍ എത്ര ഭംഗിയുള്ളവരാണ്.ബിജു മരട്ടില്‍, ഒരുപാട് ദൂരം പോകാനുണ്ട്.

നേരത്തെ മമ്മൂട്ടിയുടെ വൈറലായ വര്‍ക്കൗട്ട് ചിത്രം പരാമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ രേവതി സമ്പത്ത് ഇട്ട കുറിപ്പ് ചര്‍ച്ചയായിരുന്നു.മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം സോഷ്യല്‍ മീഡിയയും ആളുകളുമൊക്കെ ഏറ്റെടുക്കുന്നത് കാണാനിടയായി.എനിക്കും,ഇഷ്ടമായി,നല്ല രസമുള്ള പടം.ഇവിടെ, വൈരുദ്ധ്യം നിറഞ്ഞ മറ്റൊന്നുണ്ട്.എന്താണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത്?സ്ത്രീകള്‍ക്ക് മാത്രം ആണ് എക്‌സ്പയറേഷന്‍ ഡേറ്റ് ചാര്‍ത്തികൊടുക്കുന്നത്.ഈ അടുത്ത് രഞ്ജിനിയെ ബോഡി ഷെയിം ചെയ്ത അതേ ആള്‍ക്കാര്‍ ആഘോഷമാക്കുന്നത് പുരുഷന്മാരെ മാത്രം.സെക്‌സിസ്റ്റ് ട്രോളുകള്‍ ഉപയോഗിച്ച് അവരുടെ പ്രായത്തേയും ശരീരത്തേയും അധിക്ഷേപിക്കാന്‍ സമൂഹം കാട്ടിയ ഉത്സാഹം നമുക്ക് മറക്കാനാകില്ലല്ലോ. സിനിമ മേഖലയില്‍ തന്നെ എത്ര നടിമാര്‍ ആണ് അവരുടെ നാല്പതുകളിലും അന്‍പതുകളിലും അമ്മവേഷങ്ങളല്ലാതെ,വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ എന്നത് അതിനെ ആധാരമാക്കുന്നു.

പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുകയും സാള്‍ട്ട് ആന്റ് പെപ്പര്‍ ആവുകയും സ്ത്രീ ആണേല്‍ തള്ള,അമ്മച്ചീ,അമ്മായി എന്നൊക്കെ കമന്റ് എഴുതി തകര്‍ക്കുന്നതും നമ്മള്‍ കാണാറുണ്ടല്ലോ.അവരുടെ ഡിവോഴ്‌സും കല്യാണവും വരെ പിന്നെ ചര്‍ച്ച ആവുകയും ചെയ്യും.അറുപതിലും, എഴുപതിലും സിനിമയിലെ പുരുഷന്മാര്‍ വൈവിധ്യമായ കഥാപാത്രങ്ങള്‍ ചെയുമ്‌ബോള്‍,സിനിമയിലെ സ്ത്രീകള്‍ ടൈപ്പ് കാസ്റ്റ് ആകപെടുന്നതിലെ അളവില്‍ ആണ് ഇവിടെ ആഘോഷങ്ങള്‍ ചുരുങ്ങുന്നത്.വിശാലമായ ആഘോഷങ്ങള്‍ ആണ് വേണ്ടത്, അല്ലാതെ ഉയ്യോ ഇക്കയെ പറഞ്ഞെ പബ്ലിസിറ്റിയാണ് എന്നൊന്നും പറഞ്ഞു വരണ്ട, വന്നാലും ഒരു ചുക്കുമില്ല.

എവിടെയും എത്താത്ത മുണ്ടും ബ്ലൗസും ഇട്ടുള്ള അഭിനയത്തിന് ഇനി ഇല്ല-സീമ ജി നായർ

0
Spread the love

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സജീവ താരമാണ് സീമ ജി നായർ.വാനമ്പാടി എന്ന ഹിറ്റ് പരമ്പരയിലെ കല്യാണിയെന്ന കഥാപാത്രത്തിന് ആരാധകർ നിരവധിയാണ്.തന്റെ കഥാപാത്രങ്ങളിലെ പാതി തന്റേടം പോലും വ്യക്തി ജീവിതത്തിൽ തനിക്കില്ലെന്നും അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് സീമ ജി നായർ.

വാക്കുകൾ ഇങ്ങനെ,

കൈലിയും ബ്ലൗസുമിട്ടാൽ ഏറ്റവും നന്നായി ചേരുന്നത് എനിക്കാവുമെന്ന് എല്ലാവർക്കും തോന്നിക്കാണും. അതുകൊണ്ടാവും ഒരുപാട് സിനിമകളിൽ തുടർച്ചയായി അത്തരം കഥാപാത്രങ്ങളാണ് കിട്ടിയത്. ഇതുകാരണം പാവപ്പെട്ടവരുടെ ബ്രാൻഡ് അംബാസഡർ, പാവപ്പെട്ടവരുടെ റാണിമുഖർജി എന്നൊക്കെ എന്നെ പലരും വിളിക്കാൻ തുടങ്ങി. ഈ രീതിയിൽ ആദ്യമൊക്കെ കുറെ പടങ്ങൾ ചെയ്തിരുന്നു. ഒരു മുണ്ടും ബ്ലൗസും എവിടെയും എത്താത്ത ഒരുതോർത്തും തരും.

പിന്നെ പിന്നെ ഞാൻ തന്നെ പറയാൻ തുടങ്ങി, എനിക്കിനി കൈലിയും ബ്ലൗസും പറ്റത്തില്ല, ഞാൻ വേണേൽ നൈറ്റിയോ കോട്ടൺ സാരിയോ ഉടുക്കാം എന്ന്. ഇങ്ങനെ വേഷം മാറ്റാൻ ആവശ്യപ്പെടുന്നതും ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലാണ്. കൊല്ലത്തെ ഒരു കടപ്പുറത്തായിരുന്നു ആ ലൊക്കേഷൻ. അവിടെ ഷൂട്ടിന് ചെന്നപ്പോൾ എനിക്കൊരു കൈലിയും ബ്ലൗസും കറുത്ത ചരടും എടുത്തു തന്നു. ഞാനത് ഉടുത്തു. അതുകഴിഞ്ഞ് ഞങ്ങളെ അവിടെയൊരു വീട്ടിൽ കൊണ്ടുപോയി ഇരുത്തി. പാവപ്പെട്ടവരുടെ വീടാണ്. ഞാൻ ആ വീട്ടിലുള്ള സ്ത്രീകളെയൊക്കെ സൂക്ഷിച്ചു നോക്കി. നോക്കുമ്പോൾ അവരുടെ കഴുത്തിലൊക്കെ വലിയ സ്വർണമാലകൾ, കൈയിൽ വള, കാതിൽ കമ്മൽ…ദേഹത്ത് മൊത്തം ഒരു ആഭരണശാല.

ഇതേപോലെ കടപ്പുറത്തുള്ള ഒരു സ്ത്രീയെയാണ് ഞാൻ വെറും കറുത്തൊരു ചരടും ബ്ലൗസുമിട്ട് അവതരിപ്പിക്കേണ്ടത്. അതോടെ എനിക്ക് മനസ്സിലായി. പാവപ്പെട്ടവർ എന്നാൽ കൈലി തന്നെ ഉടുക്കണമെന്നില്ലല്ലോ എന്ന്. അതൊക്കെ സിനിമയുടെ മാത്രം സങ്കൽപങ്ങളല്ലേ. അതിനു ശേഷം ഇത്തരം കഥാപാത്രങ്ങൾക്കു വേണ്ടി വിളിക്കുമ്പോൾ ഞാൻ പറയാറുണ്ട്. എത്ര പാവപ്പെട്ടവരുടെ വേഷം വേണമെങ്കിലും ഞാൻ ചെയ്യാം പക്ഷേ കൈലിയും ബ്ലൗസും പറ്റത്തില്ലെന്ന്. ആ നിലപാടു കൊണ്ട് പാവപ്പെട്ടവരുടെ കൈലിയും മുണ്ടും സിനിമയിൽ നിന്ന് അപ്രത്യക്ഷമായി.

‘അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു’; ഗര്‍ഭിണിയായതിന്റെ സന്തോഷം പങ്കുവച്ച്‌ പേളി മാണി

0
Spread the love

മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് ഇരുവരും ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ താന്‍ അമ്മയാകാനൊരുങ്ങുന്നെന്ന വിശേഷമാണ് പേളി ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. അതും വീഡിയോ പോസ്റ്റ് ചെയ്ത്. തങ്ങള്‍ പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ട് രണ്ടു വര്‍ഷമായെന്നും പേളി വീഡിയോയില്‍ പറയുന്നു.

“ഞങ്ങള്‍ പ്രൊപോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ്” – ഈ വാക്കുകളോടെയാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിവാഹ വാര്‍ഷിക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഏതൊരു പ്രവര്‍ത്തനത്തിനും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാകും എന്നതായിരുന്നു പേളി അന്ന് ചിത്രം പങ്കുവച്ചത്. ഞങ്ങള്‍ വിവാഹിതരായി ഒരു വര്‍ഷമായി എന്ന് മനസിലായപ്പോള്‍ ഞങ്ങളുടെ യഥാര്‍ത്ഥ പ്രതികരണം എന്ന് പറഞ്ഞ് മറ്റൊരു ഫോട്ടോയുംഅന്ന് പേളി മാണി പങ്കുവച്ചിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ പരിചയപ്പെട്ടത്. 2019 ലാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.

ആകർഷകത്വമുള്ള ഇന്ത്യൻ പുരുഷന്മാർ‍‍; ആദ്യ പത്തിൽ ഇടം നേടി ദുൽഖർ

0
Spread the love

ആകർഷകത്വമുള്ള ഇന്ത്യൻ പുരുഷന്മാരുടെ പട്ടികയിൽ ഇടം നേടി മലയാളി താരങ്ങൾ. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിലാണ് മലയാളി താരങ്ങൾ ഇടം നേടിയത്. 50 പേരടങ്ങിയ പട്ടികയിൽ ആറാം സ്ഥാനം നേടിയിരിക്കുന്നത് ദുൽഖർ സലമാനാണ്. പൃഥ്വിരാജ്, നിവിൻ പോളി എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ബോളിവുഡ് ചലച്ചിത്ര താരം ഷാഹിദ് കപൂറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2018ൽ നടത്തിയ സർവെയിൽ ഷാഹിദ് പതിനാറാം സ്ഥാനത്തായിരുന്നു. രൺവീർ സിംഗും വിജയ്‌ ദേവരകോണ്ടയുമായാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ഇന്ത്യയിലെ 50 ആകർഷകത്വമുള്ള പുരുഷന്മാരെയാണ് ടൈംസ് ഓഫ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വർഷവും നടക്കാറുള്ള പട്ടികയിൽ ഇത്തവണ രണ്ടാംസ്ഥാനത്ത് എത്തിരിക്കുന്നത് രൺവീർ സിംങാണ്. ചുരുങ്ങിയ കാലം കൊണ്ട് വലിയ പ്രശസ്തിയിലേക്ക് എത്തിയ തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ബോളിവുഡ് താരം വിക്കി കൗശാലാണ്.

പട്ടികയിൽ ഇരുപത്തി മൂന്നാം സ്ഥാനത്തിലേയ്ക്ക് പൃഥ്വിരാജ് തെരഞ്ഞെടുക്കപ്പെട്ടു. യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ നിവിൻ പോളി നാല്പതാം സ്ഥാനം ഉറപ്പിച്ചു. തെന്നിന്ത്യയിൽ നിന്നും ശിവകാർത്തികേയൻ, രാംചരൺ തുടങ്ങിയ താരങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

എന്റെ ജീവിതത്തിലെ ഡിസിഷന്‍ മേക്കര്‍, എന്നെ പ്രചോദിപ്പിച്ച മനുഷ്യന്‍, എന്റെ വഴികാട്ടി എന്റെ അച്ഛന്‍-‌ ടോവിനോ തോമസ്

0
Spread the love

മലയാളസിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. നായകനായും വില്ലനായുമൊക്കെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരം സോഷ്യല്‍ മീഡിയയിലിലും സജീവമാണ്. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും താരം മുന്നിലാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് തനിക്കു ഒരു ആണ്‍ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച്‌ ടോവിനോ എത്തിയിരുന്നു. ലോക്ഡൗണിലും വര്‍ക്കൗട്ട് മുടക്കിയിരുന്നില്ല. നിരന്തരമായി വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകളും ടൊവിനോ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അച്ഛന്‍ അഡ്വ: ഇല്ലിക്കല്‍ തോമസിനെ ചിത്രങ്ങള്‍ പങ്കുവച്ച്‌ എത്തിയിരിക്കയാണ് ടൊവിനോ. ചിത്രം കണ്ട് അമ്ബരക്കുകയാണ് ആരാധകര്‍. കാരണം മറ്റൊന്നുമല്ല വൃദ്ധനായെങ്കിലും നല്ല ജിമ്മനാണ് ടൊവിനോയുടെ അച്ഛന്‍ എന്നതാണ് അതിന് കാരണം.

ടൊവീനോ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ കണ്ണുതള്ളിക്കുന്നത്. ജിമ്മിലെ തന്റെ വര്‍ക് ഔട്ട് പാര്‍ട്ണര്‍ എന്ന നിലയ്ക്കാണ് ടൊവി അച്ഛനെ പരിചയപ്പെടുത്തുന്നത്. മസിലൊക്കെ പെരുപ്പിച്ച്‌ അച്ഛനും മോനും നില്‍ക്കുന്ന ചിത്രമാണ് ഇത്. ‘എന്റെ ജീവിതത്തിലെ ഡിസിഷന്‍ മേക്കര്‍, എന്നെ പ്രചോദിപ്പിച്ച മനുഷ്യന്‍… എന്റെ വഴികാട്ടി എന്റെ അച്ഛന്‍…’ അച്ഛനെക്കുറിച്ച്‌ അഭിമാനത്തോടെ അദ്ദേഹം കുറിക്കുന്നു. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന മസില്‍ 2016ല്‍ ഘടിപ്പിച്ച പേസ് മേക്കറാണെന്നും. ശാരീരിക അവശതകള്‍ക്കിടയിലും അദ്ദേഹം ഫിറ്റ്നസില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ടൊവിനോ കുറിക്കുന്നു. ഫാദര്‍ ഗോള്‍സ്, ഫാദര്‍ സ്‌കോര്‍സ് എന്നീ ഹാഷ് ടാഗുകളും താരം നല്‍കിയിട്ടുണ്ട്.

മസില്‍ പെരുക്കി സ്‌റ്റൈാലായി നില്‍ക്കുന്ന ടോവിനോയുടെ അടുത്തു തന്നെയാണ് കക്ഷിയുടേയും നില്‍പ്പ്. ബോഡിയില്‍ അച്ഛന്‍ മകനെ തോല്‍പ്പിച്ചു കളഞ്ഞു എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കമന്റായി രേഖപ്പെടുത്തുന്നത്. പ്രായത്തെ വെല്ലുന്ന ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന ടൊവീയുടെ അച്ഛനെ അഭിനന്ദിക്കാനും ആരും മറന്നില്ല. അപ്പന്‍ വന്‍ പൊളി മാന്‍ എന്നായിരുന്നു അമ്ബരന്നുപോയ പൃഥ്വിരാജിന്റെ മറുപടി. അപ്പൂപ്പന്‍മാരായിട്ടും മമ്മൂട്ടിയും തോമസിനെയും പോലുള്ള കിടുക്കന്‍ ജിമ്മന്‍മാരെ കണ്ട് ന്യുജെനറേഷന്‍ പിള്ളേര്‍ക്ക് ജീവിക്കാന്‍ വയ്യാതായെന്നും കമന്റുകള്‍ എത്തുന്നു.

കോ​വി​ഡില്ലാത്ത എന്നെ രോഗിയാക്കി, മുഖ്യമന്ത്രി ഇതറിയണം, ​ഗപ്പി സംവിധായകൻ

0
Spread the love

കോ​വി​ഡില്ലാത്ത തന്നെ കോ​വി​ഡ് രോഗിയാക്കിയ സാഹചര്യം വിവരിച്ച്‌ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി ​ഗപ്പി സിനിമയുടെ സംവിധായകൻ ജോൺ പോൾ ജോർജ്. തെറ്റായ ടെസ്റ്റ് റിപ്പോർട്ട് നൽകിയ കോട്ടയത്തെ സ്വകാര്യ ലാബിനെതിരെ മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യ മന്ത്രി, കോട്ടയം ജില്ലാ കലക്ടർ എന്നിവർക്കും ജോൺ പോൾ പരാതി നൽകി.

കോവിഡ് പോസിറ്റീവാണെന്ന തെറ്റായ പരിശോധനാ ഫലം ലഭിച്ചതിനെത്തുടർന്ന് വളരെ മോശം അനുഭവത്തിലൂടെയാണ് കടന്നുപോയതെന്നു ജോൺ പോൾ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. മെഡിവിഷൻ ലാബിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കലക്ടർക്ക് കേസ് ഫയൽ ചെയ്തതായും ജോൺ പോൾ പറഞ്ഞു. ജോൺ പോൾ മുഖ്യമന്ത്രിക്കു നൽകി. കത്ത് നിർമാതാക്കളായ ഇ ഫോർ എന്റർറ്റൈൻമെന്റ് ആണ് ഫേസ്ബുക്കിൽ പങ്കുവച്ചു.

‘സ​ർ​ക്കാ​രി​ൻറെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ക്കു​ന്നു,’ എന്ന ആമുഖത്തോടെ തുടങ്ങുന്ന കുറിപ്പിൽ ക​ഴി​ഞ്ഞ ഓഗസ്റ്റ്‌ ഏ​ഴി​ന് നടന്ന സംഭവമാണു ജോൺ വിവരിക്കുന്നത്. സുഹൃത്തിനു കോ​വി​ഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ ക്വാറൻറൈനിൽ പോയ തനിക്ക്‌അന്നാണ് കോ​വി​ഡ് സ്ഥിരീകരിച്ചു എന്നറിയിച്ചു വിവരം കിട്ടിയത്. തുടർന്ന് കോ​വി​ഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ നടത്തിയ ടെസ്റ്റിൽ കോ​വി​ഡ് ഇല്ല എന്നും മനസ്സിലാക്കി. ആശുപത്രിയിൽ കഴിയേണ്ടി വന്നതിനാൽ വീണ്ടും ക്വാറൻറൈനിൽ പോകേണ്ടി വന്നു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts