Home Blog Page 1474

നാട് മാറുമ്പോൾ മാറുന്ന രീതികൾ , തെക്കായാലും വടക്കായാലും ഓണസദ്യ മലയാളിക്കെന്നും പ്രീയം

0
Spread the love

കേരളീയർക്ക് ഓണാഘോഷങ്ങളിൽ പ്രധാനമാണ് ഓണസദ്യ. തിരുവോണ നാളിൽ തൂശനിലയിൽ ഉപ്പേരിയും പഴവും പപ്പടവും പായസവും ഒക്കെ കൂട്ടി ഓണസദ്യ കഴിക്കുന്നത് മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. സദ്യ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്.സദ്യ എന്ന് പറയുമ്പോള്‍ എല്ലാ രസങ്ങളും ചേര്‍ന്ന് വരുന്ന ഒന്നാണ്. ഇതില്‍ എരിവും പുളിയും മധുരവും ഉപ്പും എല്ലാം വരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന് വേണ്ടി കൃത്യമായ അളവില്‍ എരിവും പുളിയും ഉപ്പും മധുരവും എല്ലാം ചേര്‍ന്നതാണ് സദ്യ. പ്രത്യേകിച്ചും വയറിന്റെ ആരോഗ്യത്തിന്. വിഭവങ്ങള്‍ എല്ലാം തന്നെ ചേരുമ്പോള്‍ അതില്‍ ആരോഗ്യവും ആയുസ്സും ഉണ്ടാവുന്നു എന്നുള്ളതാണ് സത്യം. സദ്യ വിളമ്പുന്നത് മാത്രമല്ല കഴിക്കുന്നതും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്

തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്.ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. സാധാരാണ മൂന്നിനം ഉപ്പേരിയാണ് വിളമ്പാറുളളത്. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശർക്കര പാവു കാച്ചിയ ശർക്കര ഉപ്പേരി. വിഭവങ്ങളിൽ ഉപ്പ് കൂടുതൽ ആവശ്യമുളളവർക്കായി ഉപ്പും വയ്ക്കാറുണ്ട്. അതിനുശേഷം ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടവും വിളമ്പും. തുടർന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയും വിളമ്പും.

ഇലയുടെ വലത്തെ അറ്റത്തായി അവിയൽ വിളമ്പും. അതിന് അടുത്തായി തോരനും കിച്ചടിയും പച്ചക്കടിയും കുറച്ച് കുറച്ച് വിളമ്പും. തുടർന്ന് കൂട്ടുകറിയും കാളനും ഓലനും വിളമ്പും. ഇതു കഴിഞ്ഞാൽ ചോറു വിളമ്പും. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണ് തുടങ്ങാം. അതു കഴിഞ്ഞാൽ സാമ്പാർ കൂട്ടി ചോറു കഴിക്കാം. അതു കഴിഞ്ഞാൽ ചിലയിടങ്ങളിൽ പായസം വിളമ്പാറുണ്ട്. എന്നാൽ പലയിടത്തും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പാറുണ്ട്.പായസങ്ങളിൽ ആദ്യം അടപ്രഥമനാണ് വിളമ്പാറുളളത്. പായസങ്ങളിൽ രാജാവാണ് അടപ്രഥമൻ. അതിനുശേഷം പഴപ്രഥമൻ, കടലപ്രഥമൻ, ഗോതമ്പ് പായസം എന്നിവയും വിളമ്പാറുണ്ട്. ഏറ്റവും അവസാനമാണ് പാൽപ്പായസം വിളമ്പാറുളളത്. ചിലയിടങ്ങളിൽ പാൽപ്പായസത്തിനൊപ്പം ബോളി എന്ന പലഹാരം കൂടി നൽകാറുണ്ട്. പായസങ്ങൾ കഴിഞ്ഞാൽ പിന്നെ മോരും രസവും വിളമ്പും. കൈക്കുമ്പിളിൽ ഇവ വാങ്ങി കുടിക്കാറാണ് പതിവ്. മോര് വിളമ്പുന്നതോടെയാണ് ഓണസദ്യ പൂർത്തിയാവുക


കേരളക്കരയാകെ ഒരുമിച്ചു നിര്‍ത്തുന്ന ആഘോഷമാണ് പൊന്നോണം. ഇങ്ങനെയെങ്കിലും കേരളത്തില്‍ തന്നെ പലയിടങ്ങളിലും ഓണാഘോഷങ്ങള്‍ വ്യത്യസ്തങ്ങളാണ്.കേരളത്തില്‍ തന്നെ തെക്കും വടക്കും ഇടയിലുമായുള്ള സ്ഥലങ്ങൡലുള്ള ഓണാഘോഷങ്ങളും ഓണസദ്യയുമെല്ലാം വ്യത്യസ്തങ്ങളാണ്.തെക്കന്‍ ഭാഗത്തേയ്ക്ക്, പ്രത്യേകിച്ചു തിരുവിതാംകൂര്‍ ഭാഗത്ത് ചോറില്‍ ആദ്യം പരിപ്പൊഴിച്ചാണ് സദ്യ തുടങ്ങുക. പരിപ്പിനു മുകളില്‍ നെയ്യും വിളമ്പും. ഇലയില്‍ ഉപ്പു വിളമ്പുന്ന ശീലമിവിടെയില്ല. പപ്പടവും ആദ്യം വിളമ്പും. പിന്നീട് സാമ്പാറും തുടര്‍ന്നു പായസങ്ങളും. പുളിശേരി പോലുള്ള വിഭവങ്ങള്‍ പിന്നീടും.വള്ളുവനാടന്‍ സദ്യകളില്‍ കറിനാരങ്ങാഅച്ചാര്‍ സദ്യയ്ക്കു പ്രധാനമാണ്. രസവും മോരുമെല്ലാം വളരെ പ്രധാനമാണ്. ഇതുപോലെ സാമ്പാറിനു പകരം പുളിശേരി അഥവാ മോരുകറിയുമാകാം.ഓണം അടുത്തെത്തിക്കഴിഞ്ഞു, എന്നാല്‍ കൊവിഡ് കാലമായത് കൊണ്ട് തന്നെ അല്‍പം നിയന്ത്രണങ്ങളോടെയാണ് ഇപ്രാവശ്യത്തെ ഓണം എന്നുള്ളതാണ്. വീട്ടിലിരുന്ന് സന്തോഷത്തോടെയും സുരക്ഷിതത്തോടെയും നമുക്ക് ഓണം ആഘോഷിക്കാം. . എന്നാല്‍ ഓണത്തിന് ഒഴിവാക്കാന്‍ സാധിക്കാത്ത ഓണസദ്യ. എങ്ങനെയെങ്കിലും കഴിച്ചാല്‍ പോരാ. അതിന്റേതായ എല്ലാ ചിട്ടവട്ടങ്ങളോടെയും തന്നെ ഓണസദ്യ കഴിക്കേണ്ടതാണ്. ഇത് ആരോഗ്യത്തിന് കൂടി സഹായിക്കുന്ന താനെന്നോർക്കുക

മോഹൻലാലിന്റെ അച്ഛനായി പടയോട്ടത്തിൽ അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടി, ഇപ്പോ വേണമെങ്കിൽ ദുൽഖറിന്റെ മകനായി അഭിനയിക്കാം: ശാന്തിവിള ദിനേശ്

0
Spread the love

മമ്മൂട്ടിയുടെ പുതിയ മേക്കോവർ ചിത്രം വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയുടെ ഫിറ്റ്നസ് ശീലത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ് .

33-34 വയസ്സിൽ മോഹൻലാലിന്റെ അച്ഛനായി പടയോട്ടത്തിൽ അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടി. ഇപ്പോ വേണമെങ്കിൽ ദുൽഖറിന്റെ മകനായി അഭിനയിക്കാം, ആ തരത്തിലാണ് ബോഡി വർക്കൗട്ട് ചെയ്തുവെച്ചിട്ടുള്ളത്. ശ്രീവിദ്യയുടെ കാമുകനും ഭർത്താവുമൊക്കെയായി അഭിനയിച്ചിട്ടുണ്ട്. അവർ തന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്. 70 വയസ്സിൽ 70 കാരനായി അഭിനയിക്കാൻ വലിയ താൽപര്യമില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ഇനിയും മികച്ച സിനിമകൾ ഏറെ ചെയ്യണമെന്നുമായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്.

ഈ വരുന്ന സെപ്റ്റംബർ 7ന് അദ്ദേഹത്തിന് 69 വയസ്സ് തികയുകയാണ്. കാലം അദ്ദേഹത്തിന്റെ മുന്നിൽ നിശ്ചലനായി നിൽക്കുന്നത് പോലെ തോന്നി. നിത്യഹരിത നായകനേക്കാൾ മുകളിൽ നിൽക്കാൻ പറ്റുമെങ്കിൽ ആ വിശേഷണം മമ്മൂക്കക്ക് നൽകാം. ദുൽഖർ സൽമാനുൾപ്പടെയുള്ള യുവതലമുറ കണ്ട് പഠിക്കണം ഇത്

ജഗതി പഴയതുപോലെ തിരിച്ചുവന്നേക്കാം, സന്തോഷ വാര്‍ത്തയുമായി ഡോക്ടര്‍മാര്‍

0
Spread the love

മലയാളത്തിന്‍റെ പ്രിയഹാസ്യ താരം ജഗതി ശ്രീകുമാര്‍ പഴയത് പോലെ തിരിച്ചെത്തിയേക്കാമെന്ന് ഡോക്ടര്‍മാര്‍. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ജഗതിയുടെ മകന്‍ രാജ്കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഒരത്ഭുതം സംഭവിച്ചേക്കാമെന്നും പപ്പാ പഴയത് പോലെ പെട്ടന്ന് ഒരു ദിവസം മടങ്ങിയെത്താനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി രാജ്കുമാര്‍ പറഞ്ഞു. ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍ വിളിക്കുമെന്നും നല്ല ലക്ഷണങ്ങളാണ് അദ്ദേഹം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വളരെ പതുക്കെയാണെങ്കിലും അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയാണെന്നും മുന്‍പത്തെക്കാള്‍ പ്രസരിപ്പുണ്ടെന്നും രാജ്കുമാര്‍ അറിയിച്ചു. സന്തോഷം ആണെങ്കിലും സങ്കടമാണെങ്കിലും പപ്പാ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ടെന്നും രാജ്കുമാര്‍ പറഞ്ഞു.വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷ൦ അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്റേയും കുടുംബത്തിന്റേയും ജീവന് ഭീഷണി, വീട് വലഞ്ഞ് മാധ്യമപ്പട; സുരക്ഷ വേണമെന്ന് റിയ

0
Spread the love

തനിക്കും കുടുംബത്തിനും ഭീഷണിയെന്ന് നടി റിയ ചക്രബര്‍ത്തി. മാധ്യമങ്ങള്‍ തന്റെ വീടിന്റെ മുന്നില്‍ തമ്ബടിച്ച്‌ നില്‍ക്കുന്നതിന്റേയും തന്റെ പിതാവിനെ വളയുന്നതിന്റേയും വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു റിയയുടെ പ്രതികരണം. പോലീസിനേയും കേസ് അന്വേഷിക്കുന്ന സംഘത്തേയും അറിയിച്ചെങ്കിലും യാതൊരു സഹായവും ലഭിച്ചില്ലെന്നും റിയ പറയുന്നു. തന്റേയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്നും റിയ പറയുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സിബിഐ റിയയെ ചോദ്യം ചെയ്യാനിരിക്കുകയാണ്.

‘ഇതാണ് എന്റെ വീടിന്റെ പുറത്തെ അവസ്ഥ, ആ കയറി വരുന്നത് എന്റെ അച്ഛന്‍ ഇന്ദ്രജിത്ത് ചക്രവര്‍ത്തിയാണ്. അദ്ദേഹം മുന്‍ സെെനികനാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരേയും സിബിഐ സംഘത്തേയും കാണുന്നതിനും മറ്റുമായി ഞങ്ങള്‍ക്ക് പുറത്ത് പേകേണ്ടതുണ്ട്. പക്ഷെ ഇതാണ് പുറത്തെ സാഹചര്യം” റിയ പറയുന്നു. താന്‍ താമസിക്കുന്ന ബില്‍ഡിങ്ങിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ മാധ്യമങ്ങള്‍ കെെയ്യേറ്റം ചെയ്തതായും റിയ പറയുന്നുണ്ട്.

എന്റേയും എന്റെ കുടുംബത്തിന്റേയേും ജീവിതത്തിന് ഭീഷണിയുണ്ട്. ഞങ്ങള്‍ പോലീസിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു സഹായവും ലഭിച്ചില്ല. കേസ് അന്വേഷിക്കുന്ന സംഘത്തേയും അറിയിച്ചിരുന്നു. അവിടുന്നും സഹായമൊന്നും ലഭിച്ചില്ല. എങ്ങനെയാണ് ഈ കുടുംബം ജീവിക്കുക റിയ ചോദിക്കുന്നു.

പ്രിയയ്ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച്‌ ചാക്കോച്ചൻ,ഇസക്കുട്ടൻ എവിടെയെന്ന് ആരാധകർ

0
Spread the love

മലയാളി സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയ കുഞ്ചാക്കോ ബോബനും. സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്‍്റെ വിശേഷങ്ങളൊക്കെ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയകളിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പ്രിയയ്ക്കൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ പങ്കുവെച്ച ഓണസദ്യയുടെ മിനിയേച്ചര്‍ രൂപത്തില്‍ മധുര പലഹാരങ്ങള്‍ വിളമ്ബിയിരിക്കുന്ന ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓണാശംസകളുമായി നിറയെ ആരാധകര്‍ കമന്‍്റ് ബോക്സുകളിലെത്തിയിട്ടുമുണ്ട്. ഇസുക്കുട്ടനെവിടെ എന്ന ചോദ്യവുമായും നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. പ്രിയയ്ക്കും കുഞ്ചാക്കോ ബോബനും കാത്തിരുന്നു കിട്ടിയ കണ്‍മണി ഇസഹാക്ക് കുഞ്ചാക്കോ ബോബന്‍്റെ വിശേഷങ്ങള്‍ ഇപ്പോള്‍ കാണാറില്ലല്ലോ എന്നാണ് കമന്‍്റ്.

മുന്‍പ് നിരന്തരം ഇസുക്കുട്ടന്‍്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ടായിരുന്നുവല്ലോ എന്നും ആരാധകര്‍ കമന്‍്റുകളിലൂടെ ചോദിക്കുന്നുണ്ട്. താരത്തിന്‍്റെ ചിത്രത്തിന് ആരാധകരെ കൂടാതെ താരങ്ങളും കമന്‍്റുകളിടുന്നുണ്ട്. ലോക്ക് ഡൌണ്‍ കാലത്ത് കുഞ്ഞുമായുള്ള വിശേഷങ്ങളും എക്സര്‍സൈസ് വിശേഷങ്ങളും വീട്ടിലെ കൊച്ചു കൊച്ചു ആഘോഷങ്ങളുടെയുമൊക്കെ വിശേഷങ്ങള്‍ ആരാധകരുമായി കുഞ്ചാക്കോ ബോബന്‍ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു. വളരെ ആവേശത്തോടെയാണ് ആരാധകരെല്ലാം ഈ വിശേഷങ്ങള്‍ ഏറ്റെടുത്തിരുന്നത്.

ജനുവരിയില്‍ ഒരാള്‍ കൂടിയെത്തും, അച്ഛനാവുന്ന സന്തോഷം പങ്കുവെച്ച്‌ കോഹ്‌ലി

0
Spread the love

അച്ഛനാവുന്നതിന്റെ സന്തോഷം പങ്കുവെച്ച്‌ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ജനുവരിയില്‍ കുഞ്ഞ് എത്തുമെന്നാണ് അനുഷ്‌കയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്‌ കോഹ്‌ലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ഞങ്ങള്‍ ഇനി മൂന്ന് പേര്‍ എന്ന കോഹ് ലിയുടെ വാക്കുകള്‍ എത്തിയതോടെ ആശംസയുമായി നിറയുകയാണ് ആരാധകരും ക്രിക്കറ്റ് ലോകവും. അനുഷ്‌കയും ട്വിറ്ററിലൂടെ സന്തോഷം പങ്കുവെക്കുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബറിലാണ് അനുഷ്‌കയും കോഹ് ലിയും വിവാഹിതരാവുന്നത്. ഇറ്റലിയില്‍ വെച്ച്‌ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ നടന്ന വിരുഷ്‌ക വിവാഹം ആ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു.ഐപിഎല്ലിനായി ദുബായിലാണ് കോഹ് ലി ഇപ്പോള്‍ . അനുഷ്‌കയിലേക്ക് വരുമ്ബോള്‍ ഷാരൂഖിന് ഒപ്പമുള്ള സീറോയ്ക്ക് ശേഷം അനുഷ്‌ക മറ്റ് സിനിമകള്‍ പ്രഖ്യാപിച്ചിട്ടില്ല.

സ്വന്തം ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

0
Spread the love

സ്വന്തം ജീവിതം സിനിമയാവുന്ന കാര്യം പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രണ്ട് മണിക്കൂര്‍ വീതമുള്ള ആറ് ഭാഗങ്ങളായി രാം ഗോപാല്‍ വര്‍മ്മയുടെ ജീവിതം പറയുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ദൊരസൈ തേജയാണ്. മൂന്ന് ഭാഗങ്ങളുടെ പേരുകളും അവയുടെ ഉള്ളടക്കവും ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുമുണ്ട് അദ്ദേഹം. ബൊമ്മകു ക്രിയേഷന്‍സിന്റെ ബാനറില്‍ ബൊമ്മകു മുരളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

രാം ഗോപാല്‍ വര്‍മ്മയ്ക്ക് 20 വയസ്സുണ്ടായിരുന്നപ്പോഴത്തെ കാലമാണ് പരമ്ബരയിലെ ആദ്യ ചിത്രത്തില്‍. ‘രാമു’ എന്ന് പേരിട്ടിരിക്കുന്ന ഈ ഭാഗത്തില്‍ ഒരു പുതുമുഖമായിരിക്കും രാം ഗോപാല്‍ വര്‍മ്മയെ അവതരിപ്പിക്കുക. വിജയവാഡയിലെ കോളേജ്കാല ദിനങ്ങളും ആദ്യം ചിത്രമായ ‘ശിവ’ സംവിധാനം ചെയ്യുന്നതുമെല്ലാം ആദ്യ ഭാഗത്തില്‍ ഉള്‍പ്പെടും.

‘രാം ഗോപാല്‍ വര്‍മ്മ’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ചിത്രം പെണ്‍കുട്ടികളും അധോലോകനേതാക്കളും അമിതാഭ് ബച്ചനുമൊക്കെയുള്ള തന്റെ മുംബൈ ജീവിതം ആയിരിക്കും. മറ്റൊരു നടനായിരിക്കും ഈ ഭാഗത്തില്‍ നായകനായി എത്തുക. ‘ആര്‍ജിവി- ദി ഇന്റലിജന്റ് ഇഡിയറ്റ്’ എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ചിത്രത്തില്‍ രാം ഗോപാല്‍ വര്‍മ്മ തന്നെ നായകനായി എത്തും.

ചങ്കുകളേ എന്റെ കീമോ കഴിഞ്ഞു കേട്ടോ, ഇനിയും ഒന്നേന്ന് 6 കീമോ കൂടി എടുക്കേണ്ടി വരും

0
Spread the love

കാൻസർ ചികിൽസയുടെ ഭാഗമായുള്ള കീമോ കഴിഞ്ഞെന്ന് അറിയിച്ച് നന്ദു മഹാദേവ. കാൻസറിനോട് ചിരിക്കുന്ന മുഖവുമായി പൊരുതുന്ന നന്ദുവിനായി പ്രാർഥിക്കുന്ന കേരള സമൂഹത്തിനോട് നന്ദു വാർത്ത പങ്കുവയ്ക്കുന്നു. ഇനിയും ഒന്നേന്ന് 6 കീമോ കൂടി എടുക്കേണ്ടി വരും. അതു കഴിഞ്ഞാകും സർജറിയെപ്പറ്റി ആലോചിക്കുക. നന്ദു ഫെയ്സ്ബുക്കിൽ‌ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഓരോ പ്രാവശ്യവും ക്യാൻസറിന്റെ ധാരണ എന്നെ അങ്ങു തീർത്തു കളയാമെന്നാണ്. പക്ഷെ ഓരോ വട്ടവും ഞാൻ കൂടുതൽ കൂടുതൽ കരുത്തനാകുകയാണ്. ഇത്രയും നേരിടേണ്ടി വന്നിട്ടും മ്മടെ ചങ്കും കരളും വൃക്കയും ഒക്കെ സ്‌ട്രോങ് ആണ്. വെറും സ്‌ട്രോങ് അല്ല ഡബിൾ സ്‌ട്രോങ് ആണ്. ഡബിളും അല്ല ത്രിബിൾ സ്‌ട്രോങ് ആണ്. അതിന് കാരണം എന്റെ കുലുങ്ങാത്ത മനസ്സ് തന്നെയാണ് എന്നും നന്ദു ആത്മവിശ്വാസത്തോടെ പറയുന്നു. ഇക്കുറി ഇതാദ്യമായി നന്ദു ജനങ്ങളിൽ നിന്ന് സഹായം സ്വീകരിച്ചിരുന്നു. വൻ പിന്തുണയാണ് നന്ദുവിന് സോഷ്യൽ‌ മീഡിയയിൽ നിന്നടക്കം ലഭിച്ചത്

ചങ്കുകളേ എന്റെ കീമോ കഴിഞ്ഞു കേട്ടോ..!
ഇനിയും ഒന്നേന്ന് 6 കീമോ കൂടി എടുക്കേണ്ടി വരും..!!
അതു കഴിഞ്ഞാകും സർജറിയെപ്പറ്റി ആലോചിക്കുക..
ഓരോ പ്രാവശ്യവും ക്യാൻസറിന്റെ ധാരണ എന്നെ അങ്ങു തീർത്തു കളയാമെന്നാണ്..!
പക്ഷെ ഓരോ വട്ടവും ഞാൻ കൂടുതൽ കൂടുതൽ കരുത്തനാകുകയാണ്..!!
ഓരോ ക്യാൻസർ സെല്ലുകളും ശ്രമിക്കുന്നത് എന്റെ ഹൃദയത്തെ നിശ്ചലമാക്കാനാണ്..
എങ്കിലും ഓരോ തവണയും എന്റെ ഹൃദയം കൂടുതൽ ശക്തി പ്രാപിക്കുകയാണ്..!!
ഓരോ കീമോയും വിചാരിക്കുന്നത് എന്നെ തളർത്തി കിടത്തി കളയാമെന്നാണ്..
എന്നിട്ടും ഓരോ നിമിഷവും ഞാൻ കൂടുതൽ ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുകയാണ്..!!
ആദ്യം RCC യിൽ ആറു ഹൈ ഡോസ് കീമോ..
പിന്നെ MVR ൽ 3 ഹൈ ഡോസ്..
പിന്നെ മരുന്നു മാറ്റി വീണ്ടും 6 ഹൈ ഡോസ്..
പിന്നെ 15 കടുക്കട്ടി റേഡിയേഷൻ..
ഇപ്പൊ ദേ പിന്നേം കീമോ…
ഇതിനിടയ്ക്ക് കാലിലും നെഞ്ചിലും ചെയ്ത രണ്ടു മേജർ സർജറിയും അതിന് വേണ്ടി ചെയ്ത ശക്തമായ അനസ്‌തേഷ്യ മരുന്നുകളും കണക്കില്ലാതെ കഴിച്ച മോർഫിനും വേദന സംഹാരികളും ഒക്കെ പനാമർ വാങ്ങിയപ്പോൾ സയനൈഡ് ഫ്രീ ആയി കിട്ടി എന്ന് പറയുന്നത് പോലെയാണ്..
അത്ഭുതം എന്താണെന്ന് വച്ചാൽ..
ഇത്രയും നേരിടേണ്ടി വന്നിട്ടും മ്മടെ ചങ്കും കരളും വൃക്കയും ഒക്കെ സ്‌ട്രോങ് ആണ്..
വെറും സ്‌ട്രോങ് അല്ല ഡബിൾ സ്‌ട്രോങ് ആണ്..
ഡബിളും അല്ല ത്രിബിൾ സ്‌ട്രോങ് ആണ്..!!
അതിന് കാരണം എന്റെ കുലുങ്ങാത്ത മനസ്സ് തന്നെയാണ്..
ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ..
ഇപ്പോൾ എടുത്തു കൊണ്ടിരിക്കുന്ന അതിശക്തമായ ഈ മരുന്ന് ഒരു പരീക്ഷണം കൂടിയാണ്..
ഇവിടത്തെ ചരിത്രത്തിൽ ആദ്യമായിട്ടാകും നീണ്ട പതിനാല് ദിവസം അതും 24 മണിക്കൂറും തുടർച്ചയായി ചെയ്യുന്ന ഇത്തരത്തിൽ ഒരു വലിയ കീമോ…
അതായത് 340 മണിക്കൂർ ഒരു കട്ടിലിൽ തന്നെ കിടക്കണം !!
ഈ പരീക്ഷണത്തിൽ നമ്മൾ വിജയിച്ചാൽ എനിക്ക് ശേഷം എന്റെ അതേ അവസ്ഥയിലൂടെ കടന്നു വരുന്ന എണ്ണമില്ലാത്ത അനേകായിരം രോഗികൾക്ക് ഈ മരുന്ന് ഒരു കരുണ്യമാകും..
അവരുടെ ആസഹനീയമായ വേദനകൾക്ക് ഈ മരുന്ന് ഒരു ആശ്വാസമാകും..
പരിഹാരമാകും…
അതുകൊണ്ട് തന്നെ ശക്തമായ ഈ മരുന്നിനെ നേരിടാൻ എന്റെ ശരീരത്തിന് ശക്തി നൽകാൻ എന്റെ പ്രിയപ്പെട്ടവർ ആത്മാർഥമായി പ്രാർത്ഥിക്കണം…
ഇതും ഞാൻ നേരിടും..
ഇതുവരെ നേരിട്ടത് പോലെ നെഞ്ചു വിരിച്ചു തന്നെ നേരിടും..!
സത്യത്തിൽ എന്റെ അക്ഷരങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്..!!
അത് വെറുതെ വഴിയിൽ നിൽക്കുന്ന നിങ്ങളെ ഒരിടത്ത് നിന്നും കയറ്റി കുറച്ചു ദൂരെ മറ്റൊരിടത്ത് ഇറക്കി വിട്ടിട്ടു പോകും..!
അങ്ങനെ ഇറക്കി വിടുമ്പോൾ ചിലർക്ക് സന്തോഷമാകും കിട്ടുക, ചിലർക്ക് ഒരാശ്വാസമാകും കിട്ടുക,ചിലർക്ക് കൂടെയാരോ ഉണ്ടെന്ന് തോന്നൽ വരും , ചിലർക്ക് ലോകം തലമേൽ മറിഞ്ഞാലും നേരിടാനുള്ള ഒരു ആത്മവിശ്വാസം കിട്ടും..
എന്തു തന്നെയായാലും ഓരോരുത്തർക്കും വേണ്ടത് അവിടെയുണ്ടാകും..!!
യഥാർഥത്തിൽ നിങ്ങൾ കാണുന്നത് ഞാൻ സൃഷ്ടിച്ച വാക്കുകളുടെ ഒരു മാസ്മരിക ലോകമാണ്..
അതിനുള്ളിലൂടി കടന്നുവരുമ്പോൾ നിങ്ങളറിയാതെ അവാച്യമായ സ്നേഹത്തിന്റെ ഒരു ലഹരി കൂടി ഞാൻ നിങ്ങൾ ഓരോരുത്തരിലേക്കും പകരുന്നുണ്ട്..!!!!!
അതാണ് വാക്കുകളുടെ ശക്തി..!
ഈ ലോകത്തിൽ വാക്കുകൾക്കും അക്ഷരങ്ങൾക്കും ഉള്ള ശക്തിയൊന്നും മറ്റൊരു ആയുധത്തിനും ഇല്ല..!!
ആയിരം അണുബോംബുകളെക്കാൾ ശക്തിയുണ്ടതിന്…!
പ്രിയപ്പെട്ടവരേ നമ്മൾ തമ്മിലുള്ള സ്നേഹബന്ധവും എന്റെ ഹൃദയത്തിന്റെ ആത്മാർത്ഥതയിൽ നിന്നു വരുന്ന അത്തരം വാക്കുകളാൽ നിർമ്മിതമാണ്…
അത് അനശ്വരമാണ്..
അതി സങ്കീർണ്ണവുമാണ്…!!
ഞാനിങ്ങനെ എഴുതിക്കൊണ്ടിരുന്നാൽ നിങ്ങളിങ്ങനെ എത്ര നേരം വേണേലും വായിച്ചിരിക്കുമെന്ന് എനിക്കറിയാം…..
നിങ്ങൾ സമയം പോലും നോക്കില്ല….
എത്ര പേജ് ആയെന്നോ എത്ര പാരഗ്രാഫ് ആയെന്നോ ഒക്കെ നോക്കാൻ നിങ്ങൾ ചിലപ്പോൾ മറന്നു പോയിട്ടുണ്ടാകും…..
ചിലപ്പോൾ വായിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഞാൻ നിങ്ങളുടെ മനസ്സിൽ തോന്നിപ്പിക്കും ഞാനിത് വായിച്ച് തുടങ്ങിയിട്ട് ഇതെത്ര സമയമായി..?
ഇതെന്താ തീരാത്തത്…
അങ്ങനെ തോന്നുമ്പോൾ കൃത്യം ഞാൻ നിർത്തുകേം ചെയ്യും…
അതാണ് നിങ്ങളുടെ സ്വന്തം നന്ദൂസ്..
എനിക്ക് നിങ്ങൾ ഓരോരുത്തരോടും അടക്കാനാകാത്ത സ്നേഹമാണ്..!!
എപ്പോഴും പറയുന്നത് തന്നെ പറഞ്ഞു കൊണ്ട് വാക്കുകൾ ചുരുക്കട്ടെ…
പുകയരുത്..
ജ്വലിക്കണം..!!
ചങ്കുകൾ ഓരോരുത്തർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️

എല്ലാവരുടെയും അനുഗ്രഹം വേണം, ഈ സ്‌നേഹത്തിന് എങ്ങനെ നന്ദി പറയും, പേളി മാണി

0
Spread the love

ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ പേളിക്കും ശ്രീനിഷിനും ആശംസകളുമായി രംഗത്ത് എത്തി.ഇപ്പോൾ ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പേളി.ഞങ്ങൾ പ്രൊപോസ് ചെയ്!ത് രണ്ട് വർഷമാകുന്നു.ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളിൽ വളരുന്നു. ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നു ശ്രീനിഷ് എന്നു പറഞ്ഞുകൊണ്ടാണ് പേളി കഴിഞ്ഞ ദിവസം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാർഥനകളും വേണം എന്നാണ് പേളി ഇപ്പോൾ കുറിച്ചിരിക്കുന്നത്.അച്ഛനാകുന്ന സന്തോഷം പങ്കുവെച്ച് ശ്രീനിഷും രംഗത്ത് എത്തിയിരുന്നു.പേളി ആശ്വദിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ശ്രീനിഷ് പങ്കുവെച്ചിരുന്നു.ഫുഡ് മുഖ്യം ബിഗിലേ എന്ന ക്യാപ്ഷനോടെ ആയിരുന്നു ശ്രീനിഷ് വീഡിയോ പങ്കുവെച്ചത്.കഴിഞ്ഞ മെയ് അഞ്ചാം തീയതിയായിരുന്നു ഇരുവരും വിവാഹിതർ ആയത്.

സോഷ്യൽ മീഡിയകളിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്.ലോക്ക്ഡൗൺ കാലത്തായിരുന്നു ഇരുവരും ആദ്യ വിവാഹ വാർഷികം ആഘോഷിച്ചത്.കുടുംബാംഗങ്ങൾക്ക് ഒപ്പം ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ആയിരുന്നു ആഘോഷം.ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു.പേളിഷ് എന്നെഴുതിയ കേക്കു മുറിച്ചുകൊണ്ടായിരുന്നു ഇരുവരും തങ്ങളുടെ സ്‌പെഷൽ ഡേ ആഘോഷിച്ചത്.

തമന്നയുടെ അച്ഛനും അമ്മയ്ക്കും കോവിഡ്; താരത്തിന് നെ​ഗറ്റീവ്

0
Spread the love

തെന്നിന്ത്യന്‍ നടി തമന്നയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. താരത്തിനും വീട്ടിലെ ജീവനക്കാര്‍ക്കും നെഗറ്റീവാണ്. തമന്ന തന്നെയാണ് അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്.

മാതാപിതാക്കള്‍ക്ക് ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടിലെ എല്ലാവരും കോവിഡ് ടെസ്റ്റിന് വിധേയരാവുകയായിരുന്നു. റിസല്‍ട്ട് വന്നപ്പോള്‍ അമ്മയ്ക്കും അച്ഛനും പോസിറ്റീവായി. ഇരുവരുടേയും നിലവിലെ അവസ്ഥയെക്കുറിച്ച്‌ ആരോഗ്യ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. താനും ജീവനക്കാരും ഉള്‍പ്പടെയുള്ള മറ്റ് കുടുംബാംഗങ്ങള്‍ക്ക് നെഗറ്റീവാണെന്നും താരം വ്യക്തമാക്കി. അച്ഛനും അമ്മയ്ക്കും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇതിനെ പെട്ടെന്ന് മറികടക്കാന്‍ നിങ്ങളുടെ അനുഗ്രഹം വേണമെന്നും താരം കുറിച്ചു.

കോവിഡ് വിവരം പങ്കുവെച്ചതിന് പിന്നാലെ തമന്നയുടെ സിനിമ സുഹൃത്തുക്കള്‍ ആശംസകളുമായി എത്തി. നടിമാരായ സാമന്ത, കാജന്‍ അഗര്‍വാള്‍, ഇഷ ഗുപ്ത തുടങ്ങിയ നിരവധി പേരാണ് കമന്റ് ചെയ്തത്. അച്ഛനും അമ്മയ്ക്കും വേഗം രോഗം ഭേദമാകട്ടെ എന്ന് ആശംസിച്ചതിനൊപ്പം തമന്നയോട് പോസിറ്റീവായി ഇരിക്കാനും അവര്‍ ആവശ്യപ്പെട്ടു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts