Home Blog Page 1476

ആന്ധ്ര​-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ചൊവ്വാഴ്ച വരെ കേരളത്തിൽ മഴക്ക് സാധ്യത, 4 ജില്ലകളിൽ അലർട്ട്

0
Spread the love

ആന്ധ്ര​-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ചൊവ്വാഴ്ച വരെ കേരളത്തിൽ മഴക്ക് സാധ്യത, 4 ജില്ലകളിൽ അലർട്ട്

തിരുവനന്തപുരം: ആന്ധ്ര​-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദം തീവ്രമായേക്കും.ഗുലാബ് എന്ന പേരിലുള്ള ചുഴലിക്കാറ്റ് നാളെ കര തൊട്ടേക്കും. ചുഴലിക്കാറ്റ് വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കരതൊടാനാണ് സാധ്യത. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

സെപ്റ്റംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമാണിത്. ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൻ്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. കാലാവസ്ഥ പ്രക്ഷുബ്ധമാവാനുള്ള സാധ്യത മുൻനിർത്തി സെപ്തംബർ 27 മുതൽ 28 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

സ്വപ്ന നേട്ടത്തിൽ മീര, അഭിനന്ദനവുമായി വീട്ടിലെത്തി മന്ത്രി

0
Spread the love

സ്വപ്ന നേട്ടത്തിൽ മീര,
അഭിനന്ദനവുമായി വീട്ടിലെത്തി മന്ത്രി

സിവിൽ സർവീസ് പരീക്ഷയിൽ സ്വപ്ന നേട്ടം സ്വന്തമാക്കിയ തൃശൂർ കോലഴി സ്വദേശി കെ.മീരയ്ക്ക് അഭിനന്ദനവുമായി റവന്യൂമന്ത്രി കെ.രാജൻ. ആറാം റാങ്ക് നേടിയ മീരയെ വീട്ടിൽ നേരിട്ടെത്തിയാണ് മന്ത്രി അഭിനന്ദിച്ചത്. മീര നാടിന്റെ അഭിമാനമാണെന്നും കേരള കേഡറിൽ തന്നെ സിവിൽ സർവീസ് ലഭിച്ചെന്നത് കൂടുതൽ സന്തോഷം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് മുഴുവൻ അഭിമാനകരമായ നിമിഷമാണിത്. റവന്യൂ കുടുംബത്തിലേയ്ക്ക് മീരയെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയാണെന്നും മന്ത്രി കൂട്ടി ചേർത്തു. ജില്ലാ കലക്ടർ ഹരിത വി കുമാർ, സേവ്യർ ചിറ്റിലപ്പള്ളി എം എൽ എ, ജനപ്രതിനിധികൾ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മീരയ്ക്ക് മധുര പലഹാരം നൽകിയാണ് മന്ത്രി ആഘോഷത്തിന്റെ ഭാഗമായത്.

കോലഴി, പോട്ടോരിൽ രാംദാസിന്റെയും രാധികയുടെയും മകളായ മീരയ്ക്ക് ബാംഗളൂരുവിൽ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് സിവിൽ സർവീസ് പരീക്ഷ എഴുതണമെന്ന് ആഗ്രഹം തോന്നിയത്. നാലാം പരിശ്രമത്തിലാണ് മീര റാങ്ക് ഉറപ്പിച്ചത്. തൃശൂർ ഗവ.എൻജിനിയറിങ് കോളേജ് 2016 ബാച്ച് മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയാണ് മീര.
ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും മീര പറഞ്ഞു.

സിവിൽ സർവ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആദ്യ പത്തിൽ ഇടംനേടി മലയാളി.

0
Spread the love

സിവിൽ സർവ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആദ്യ പത്തിൽ ഇടംനേടി മലയാളി.

ദില്ലി: 2020ലെ  സിവിൽ സർവ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്.തൃശ്ശൂർ കോലഴി സ്വദേശിനിയായ മീര കെ  ആറാം റാങ്ക് നേടി. മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ 14ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധൻ 57, അപർണ്ണ എം ബി 62 ,പ്രസന്നകുമാർ 100, ആര്യ ആർ നായർ 113,  കെഎം പ്രിയങ്ക 121,  ദേവി പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശില്പ 147, രാഹുൽ എൽ നായർ 154, രേഷ്മ എഎൽ 256,  അർജുൻ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ.

സംസ്ഥാനത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു.

0
Spread the love

സംസ്ഥാനത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിനാണ്. കൂടാതെ ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ എബി – പിഎം – ജെഎവൈ – കാസ്പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാന്‍മന്ത്രി ആരോഗ്യ മിത്രക്കുള്ള അവാര്‍ഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിലെ എ. അശ്വതി സ്വന്തമാക്കി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ 2 കോടി സൗജന്യ ചികിത്സയാണ് പദ്ധതി പ്രകാരം രാജ്യത്ത് ആകെ നടപ്പിലാക്കിയത്. ഇതില്‍ 27.5 ലക്ഷം (മൊത്തം ചകിത്സയുടെ 13.66 ശതമാനം) സൗജന്യ ചികിത്സ ലഭ്യമാക്കിയത് കേരളത്തില്‍ നിന്നുമാത്രമാണ്. ശ്രദ്ധേയമായ ഈ നേട്ടത്തിനാണ് സംസ്ഥാനത്തിന് പുരസ്‌കാരം നേടിത്തന്നത്.

കാസ്പ് പദ്ധതി നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് (എസ്എച്ച്എ) രൂപം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ എസ്എച്ച്എയെ ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി സമയത്തും സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ ഏകോപിക്കുന്നതിനു എസ്എച്ച്എ വലിയ പങ്കാണ് വഹിച്ചത്. കേരളത്തില്‍ കാസ്പ് ഗുണഭോക്താവ് അല്ലാത്ത സര്‍ക്കാര്‍ റഫറല്‍ ചെയ്ത കോവിഡ് രോഗികള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ നിന്നും പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഈ ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയായി എസ്എച്ച്എ കേരളയെ തിരഞ്ഞെടുക്കാന്‍ കാരണമായത്.

3 വര്‍ഷ കാലയളവില്‍ 27.5 ലക്ഷം സൗജന്യ ചികിത്സയാണ് ലഭ്യമാക്കിയത്. കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) പദ്ധതി പ്രകാരം ലഭ്യമാക്കുന്ന സൗജന്യ ചികിത്സയുടെ മുഴുവന്‍ തുകയും കേരള സര്‍ക്കാരാണ് വഹിക്കുന്നത്. കാസ്പ് പദ്ധതി പ്രകാരം പ്രതിവര്‍ഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും കെബിഎഫ് പദ്ധതി പ്രകരമാണെങ്കില്‍ ആജീവനാന്തം 2 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയുമാണ് ലഭ്യമാകുന്നത്. കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള എല്ലാ കുടുംബങ്ങള്‍ക്കും കെബിഎഫ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതാണ്. നിലവില്‍ കേരളത്തില്‍ ഈ പദ്ധതികളുടെ ആനുകൂല്യം 192 സര്‍ക്കാര്‍ ആശുപത്രികളിലും 569 സ്വകാര്യ ആശുപത്രികളിലൂടെയും നല്‍കി വരുന്നു.

കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂര്‍ 819, പത്തനംതിട്ട 759, വയനാട് 338, കാസര്‍ഗോഡ് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സാമ്പിളുകളാണ് 1,10,523 പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,69,954 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,47,442 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,512 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1807 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,62,846 കോവിഡ് കേസുകളില്‍, 12.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,318 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,918 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 877 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,054 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2422, കൊല്ലം 538, പത്തനംതിട്ട 187, ആലപ്പുഴ 1303, കോട്ടയം 1216, ഇടുക്കി 372, എറണാകുളം 614, തൃശൂര്‍ 2587, പാലക്കാട് 1064, മലപ്പുറം 1366, കോഴിക്കോട് 1540, വയനാട് 442, കണ്ണൂര്‍ 1068, കാസര്‍ഗോഡ് 335 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,62,846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,09,530 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· സെപ്റ്റംബര്‍ 24 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 91.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,43,93,357), 39 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,04,11,820) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,74,950)

· 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 57 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 17,983 പുതിയ രോഗികളില്‍ 14,950 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 5419 പേര്‍ ഒരു ഡോസ് വാക്‌സിനും 3992 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 5539 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· സെപ്റ്റംബര്‍ 15 മുതല്‍ 21 വരെ കാലയളവില്‍, ശരാശരി 1,78,363 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 19,506 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 10, 6, 7, 10 ശതമാനം കുറഞ്ഞു. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണുന്നത്.

· ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

സൂര്യപ്രകാശം പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് വെള്ളത്തിൽ ലയിപ്പിക്കുമോ?പുതിയ കണ്ടെത്തലുമായി WHOI.

0
Spread the love

സൂര്യപ്രകാശം പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് വെള്ളത്തിൽ ലയിപ്പിക്കുമോ?പുതിയ കണ്ടെത്തലുമായി WHOI.


സൂര്യപ്രകാശം പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് വെള്ളത്തിൽ ലയിപ്പിക്കുന്നുവെന്ന പുതിയ കണ്ടെത്തലുമായി വുഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂഷന്റേതാണ്(WHOI).
ഭൂമിയിൽ ബഹുഭൂരിഭാഗം പ്രദേശത്തും പ്ലാസ്റ്റിക് പല രൂപത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. മറ്റ് ജൈവ മാലിന്യങ്ങൾ ജീർണ്ണിക്കുന്ന വേഗത്തിൽ അളിഞ്ഞ് മണ്ണിലലിയുന്ന ഒന്നല്ല പ്ലാസ്റ്റിക്. കാലമെടുത്താണെങ്കിലും ഇവ ദ്രവിക്കുന്നതെങ്ങനെ എന്ന കാര്യത്തിലും വേണ്ട അറിവുകൾ ശാസ്ത്രലോകത്തിനില്ല. എന്നാൽ സൂര്യപ്രകാശത്തിന് പ്ലാസ്റ്റിക്കിനെ വെള്ളത്തിൽ ലയിക്കുന്ന ആയിരക്കണക്കിന് സംയുക്തങ്ങളാക്കാനുള്ള കഴിവുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.
പ്ലാസ്റ്റിക്കുകൾ സമുദ്രത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ അവ ചെറിയ കഷണങ്ങളായി വിഭജിച്ച് മൈക്രോപ്ലാസ്റ്റിക് ആയി മാറുമെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് സൂര്യപ്രകാശം തട്ടുമ്പോൾ ഇവ എങ്ങനെയാണ് ഇത്തരത്തിൽ രാസപ്രവർത്തനത്തിന് വിധേയമാകുന്നതെന്ന് പരിശോധിച്ചത്.
നീണ്ടുനിൽക്കുന്ന സൂര്യപ്രകാശത്തിൽ അവയുടെ രാസഘടന എങ്ങനെ മാറുന്നുവെന്ന് പര്യവേക്ഷണം ചെയ്യാൻ ഒറ്റത്തവണ ഉപയോഗിക്കാവുന്ന മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാണ്(വാൾമാർട്ട്, സിവിഎസ്, ടാർഗറ്റ് എന്നിവയുടെ പ്ലാസ്റ്റിക് ബാഗുകൾ) ഗവേഷകർ പഠനം നടത്തിയത്. സൂര്യപ്രകാശം ഈ പ്ലാസ്റ്റിക്കുകളെ രാസപരമായി പരിവർത്തനം ചെയ്ത് അതിന്റെ ആദ്യ രൂപത്തോടും ഘടനയോടും യാതൊരുവിധ സാമ്യവുമില്ലാത്ത ഉത്പന്നങ്ങളായി മാറ്റിയതായി പഠനം വെളിപ്പെടുത്തുന്നു. ടാർഗെറ്റ് ബാഗ് 5,000 വ്യത്യസ്ത സംയുക്തങ്ങളായി വിഘടിച്ചു, വാൾമാർട്ട് ബാഗ് 15,000 സംയുക്തങ്ങളായും വിഘടിച്ചു. ഏറ്റവും കൂടുതൽ സംയുക്തങ്ങളായി വിഘടിക്കപ്പെട്ടത് വാൾമാർട്ട് ബാഗാണ്.
“സൂര്യപ്രകാശത്തിന് പ്ലാസ്റ്റിക്കിനെ അനേകായിരം സംയുക്തങ്ങളായി വിഘടിപ്പിക്കാനുള്ള കഴിവുണ്ടെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്”, ഗവേഷണപഠനത്തിന്റെ സഹരചയിതാവ് കോളിൻ വാർഡ് പറഞ്ഞു.പരിസ്ഥിതിയിലേക്ക് വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്കുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് മാത്രമല്ല ആ വസ്തുക്കളുടെ പരിവർത്തനത്തെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്കിന്റെ വിഘടിച്ച സംയുക്തങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും നാം പഠിക്കേണ്ടതുണ്ട്. പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്ലാസ്റ്റിക് വിഘടിക്കുന്നത് നല്ല കാര്യമായി തോന്നുമെങ്കിലും, ഈ രാസവസ്തുക്കൾ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നത് വ്യക്തമല്ല എന്നും കോളിൻ വാർഡ് വ്യക്തമാക്കി.

വാക്സിന്‍ നയത്തില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ.വാക്സീനുകള്‍ക്കിടയിലെ ഇടവേള 84 ദിവസത്തിലുറച്ച് കേന്ദ്രം.

0
FILE PHOTO: A woman holds a small bottle labelled with a "Coronavirus COVID-19 Vaccine" sticker and a medical syringe in this illustration taken October 30, 2020. REUTERS/Dado Ruvic/File Photo
Spread the love

വാക്സിന്‍ നയത്തില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ.വാക്സീനുകള്‍ക്കിടയിലെ ഇടവേള 84 ദിവസത്തിലുറച്ച് കേന്ദ്രം.


വാക്സിന്‍ നയത്തില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ. ഫലപ്രാപ്തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.കിറ്റക്സ് ജീവനക്കാര്‍ ആദ്യ ഡോസ് വാക്സിനെടുത്ത് 84 ദിവസം കഴിഞ്ഞാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. നിലവില്‍ വാക്സിനേഷന്‍ നടത്താന്‍ കിറ്റക്സിന് തടസ്സമില്ല. അതേസമയം, വിഷയത്തിൽ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കിറ്റക്സ് അറിയിച്ചു.
കേന്ദ്രത്തിന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി.വാക്സിൻ ഇടവേളയിൽ ഹൈക്കോടതി ഇളവ് നൽകിയിരുന്നു. രണ്ട് ഡോസ് കൊവിഷീൽഡ്‌ വാക്സിനേഷനുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് നൽകിയിരിക്കുന്നത്.
വാക്സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാമെന്ന് കോടതി അറിയിച്ചു.കൊവിൻ പോർട്ടലിൽ ഇത് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ അപ്പീൽ നല്കി.

ഇത് നെന്മണിക്കര മോഡല്‍, ശ്യാമയ്ക്കും സിനിക്കും പി എം യുവ യോജന പുരസ്‌കാരം

0
Spread the love

ഇത് നെന്മണിക്കര മോഡല്‍,
ശ്യാമയ്ക്കും സിനിക്കും പി എം യുവ യോജന പുരസ്‌കാരം

പി എം യുവയോജന പുരസ്‌ക്കാര നിറവില്‍ നെന്‍മണിക്കര ഗ്രാമപഞ്ചായത്ത്. കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നെന്മണിക്കര
സി ഡി എസ് അംഗങ്ങളായ ശ്യാമ സുരേഷ്, സിനി നിധിന്‍ എന്നിവരാണ് സംരംഭക പുരസ്‌കാരം നേടി ജില്ലയുടെ അഭിമാനമായത്.
ശ്യാമാ സുരേഷിന് ലക്ഷ്മി ജ്യൂട്ട് ബാഗ് എന്ന സംരംഭത്തിന് മികച്ച പുതിയ സംരംഭത്തിനുള്ള പുരസ്‌ക്കാരവും സിനി നിഥിന്‍ തന്റെ നവനീതം ബേക് ഹൗസ് എന്ന സംരംഭത്തിന് പ്രത്യേക ജൂറി പരാമര്‍ശവും നേടി.

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി യുവയോജന പുരസ്‌ക്കാര പ്രഖ്യാപന ചടങ്ങില്‍ തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററാണ്
മികച്ച സംരംഭകരെ പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ സംസ്ഥാന നിര്‍വഹണ ഏജന്‍സി കുടുംബശ്രീയാണ്.

എം ബി എ ബിരുദധാരിയായ ശ്യാമ പ്രൈവറ്റ് സ്‌കൂളിലെ അധ്യാപികയാണ്. തന്റെ കയ്യിലുള്ള 23,000 രൂപയും എസ് വി ഇ പി വിഹിതമായ 40,000 രൂപയും വിനിയോഗിച്ച് 2019 ലാണ് ശ്യാമ ജൂട്ട് കൊണ്ട് അതിമനോഹരമായ ബാഗുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. പിന്നീട് ആവശ്യക്കാര്‍ ഏറിയപ്പോള്‍ തുണി കൊണ്ടും ബാഗുകള്‍ നിര്‍മിച്ചു. 6 വ്യത്യസ്ത തരത്തില്‍ ഉണ്ടാക്കുന്ന ബാഗുകള്‍ക്ക് 50 രൂപ മുതല്‍ 400 രൂപ വരെയാണ് വില. സി ആര്‍ പി ഇ പി (കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ ഫോര്‍ എന്റര്‍പ്രൈസ് പ്രൊമോഷന്‍) യുടെ മാര്‍ക്കറ്റിങ് പിന്തുണയും ശ്യാമക്കുണ്ട്. ഇപ്പോള്‍ 5 വനിതകള്‍ കൂടി ശ്യാമയുടെ യൂണിറ്റില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നുണ്ട്.

കുടുംബശ്രീ മേളകളിലും മറ്റ് വകുപ്പുകളുടെ കരകൗശലമേളകളിലും ശ്യാമയുടെ ജ്യൂട്ട് ബാഗുകള്‍ക്ക് സ്ഥാനമുണ്ട്. കണ്ണൂരില്‍ നടത്തിയ സരസ് മേളയിലും, തിരുവനന്തപുരം ഹരിത മിഷന്‍, എറണാകുളം ഫിഷറീസ് വകുപ്പ്, കാര്‍ഷിക മേളകളിലും ശ്യാമ പങ്കെടുത്തിട്ടുണ്ട്. കെ കെ രാമചന്ദ്രന്‍ എംഎല്‍ എ വീട്ടിലെത്തി ശ്യാമയെ അനുമോദിച്ചു.

ഇതേ പഞ്ചായത്തിലെ സി ഡി എസ് അംഗമായ സിനി നിധിന് മികച്ച സ്‌കെയില്‍ അപ് സംരംഭത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് ലഭിച്ചത്.
പുതു രുചികളില്‍ വ്യത്യസ്തമാര്‍ന്ന കേക്കുകളുമായി എത്തുന്ന നവനീതം ബേക്ക്സ് എന്ന സംരംഭത്തിനാണ് അംഗീകാരം. യാദൃശ്ചികമായി കണ്ട കൂട്ടുകാരിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആണ് ഹോം മെയ്ഡ് കേക്ക് എന്ന ആശയം സിനിയുടെ ഉള്ളിലെത്തിച്ചത്.
സ്വന്തമായി വീട്ടില്‍ തന്നെ ഒരു കേക്ക് യൂണിറ്റ് എന്ന ആശയം പറഞ്ഞു നല്‍കിയതാകട്ടെ കുടുംബശ്രീയും. യൂണിറ്റിന് വേണ്ട ബാങ്ക് വായ്പ്പകളും മറ്റും പി എം യുവ യോജന പരിചയപ്പെടുത്തി. കൂടാതെ കൊടകര ബ്ലോക്ക് എസ് വി ഇ പി അംഗങ്ങളുടെയും നെന്മണിക്കര സി ഡി എസിന്റെ പിന്തുണ കൂടി
ആയപ്പോള്‍ നവനീതം ബേക്ക് ഹൗസ് പിറവിയെടുത്തു.

ഉപഭോക്താവിന്റെ താല്‍പര്യത്തിനനുസരിച്ച് അവര്‍ പറയുന്ന രൂപത്തിലും രുചിയിലും ആകൃതിയിലുമുള്ള കേക്കുകള്‍ ഒട്ടും മായം ചേര്‍ക്കാതെ വൃത്തിയോടെയും പുതുമയോടെയും ബേക്ക് ചെയ്ത് നല്‍കുന്നു. കേക്കുകള്‍ക്ക് പുറമേ പിസ, ബര്‍ഗര്‍, സാന്‍വിച്ച് തുടങ്ങിയവയും കൂടി ഉള്‍പ്പെടുത്തി നവനീതം ബേക്ക് ഹൗസ് യൂണിറ്റിനെ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സിനി.

വിരലടയാളങ്ങളിലൂടെ പ്രതികളെ തിരിച്ചറിയൽ: രാജ്യത്ത് ഒന്നാമതായി കേരള പൊലീസ്‌

0
Spread the love

വിരലടയാളങ്ങളിലൂടെ പ്രതികളെ തിരിച്ചറിയൽ:
രാജ്യത്ത് ഒന്നാമതായി കേരള പൊലീസ്‌

രാജ്യത്ത് വിരലടയാള പരിശോധനയിലൂടെ കുറ്റം തെളിയിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരള പൊലീസ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ദേശീയ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയുടെ 2020ലെ വാർഷിക പഠന റിപ്പോർട്ടിലാണ്‌ ഈ വിവരം.

കഴിഞ്ഞ വർഷം 657 കേസുകളാണ്‌ വിരലടയാളത്തിന്റെ സഹായത്തോടെ കേരള പൊലീസ്‌ തെളിയിച്ചത്‌. 517 കേസുകൾ തെളിയിച്ച കർണാടകയും ആന്ധ്രയുമാണ്‌ (412) രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

കുറ്റം തെളിയിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്ന പ്രധാന രീതികളിലൊന്നാണ് വിരലടയാള പരിശോധന. ഇത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കേരളത്തിന് കഴിഞ്ഞു. കേരളത്തിലെ ഫിംഗർ പ്രിന്റ് ബ്യുറോക്കും പോലീസിനും ഇത് അഭിമാന നേട്ടമാണ്.

കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ്, എറണാകുളത്ത് ഐഎൻ‍എസ് വിക്രാന്തിലെ മോഷണം, അങ്കമാലിയിൽ മോഷണശ്രമത്തിനിടയിൽ കടയ്ക്കുള്ളിൽ ഷോക്കേറ്റു പ്രതി മരിച്ചത് തുടങ്ങിയ സംഭവങ്ങളിലെ അന്വേഷണത്തിൽ വിരലടയാള വിദഗ്ധരുടെ മികവു പ്രത്യേകമായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്‍ഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,75,103 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,52,282 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,821 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1689 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,60,046 കോവിഡ് കേസുകളില്‍, 13 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,191 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,784 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 737 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 108 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,510 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1455, കൊല്ലം 1353, പത്തനംതിട്ട 1202, ആലപ്പുഴ 1293, കോട്ടയം 1667, ഇടുക്കി 1238, എറണാകുളം 2814, തൃശൂര്‍ 2455, പാലക്കാട് 1467, മലപ്പുറം 1591, കോഴിക്കോട് 2050, വയനാട് 594, കണ്ണൂര്‍ 1142, കാസര്‍ഗോഡ് 189 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,046 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,94,476 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· സെപ്റ്റംബര്‍ 22 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 91 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,43,03,668), 38.5 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,02,95,020) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,69,166)

· 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 57 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 19,682 പുതിയ രോഗികളില്‍ 16507 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 5743 പേര്‍ ഒരു ഡോസ് വാക്‌സിനും 4496 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 6268 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· സെപ്റ്റംബര്‍ 15 മുതല്‍ 21 വരെ കാലയളവില്‍, ശരാശരി 1,78,363 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 19,506 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 10, 6, 7, 10 ശതമാനം കുറഞ്ഞു. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണുന്നത്.

· ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts