Home Blog Page 1477

സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം ;നെഗറ്റീവായി ഒരുമാസം കൂടി കോവിഡ് ചികിത്സാനിരക്ക് പറ്റില്ലെ.

0
Spread the love

സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം ;നെഗറ്റീവായി ഒരുമാസം കൂടി കോവിഡ് ചികിത്സാനിരക്ക് പറ്റില്ലെ.


കൊച്ചി : കോവിഡ് നെഗറ്റീവായി ഒരു മാസത്തിനകമുള്ള അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾക്കും സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്കുകൾ ബാധകമാക്കാനാകില്ലേ എന്ന് ഹൈക്കോടതി ആരാഞ്ഞു. ഇന്നു നെഗറ്റീവ് ആകുന്നയാൾ നാളെ മുതൽ കോവിഡ് അനന്തര സങ്കീർണത മൂലമുള്ള ചികിത്സയ്ക്ക് ഉയർന്ന തുക നൽകണമെന്ന് എങ്ങനെ പറയാനാകുമെന്നും ചോദിച്ചു.
കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകമുള്ള മരണം കോവിഡ് മരണമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണക്കാക്കുന്നുണ്ട്. അതിനാൽ ഇക്കാലയളവിലെ അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും കോവിഡുമായി ബന്ധപ്പെട്ടതായി കണക്കാക്കണം.– കോടതി വാക്കാൽ പറഞ്ഞു.
കോവിഡ് അനന്തര ചികിത്സയ്ക്കുള്ള നിരക്കുകൾ വ്യക്തമാക്കി പ്രത്യേക ഉത്തരവിറക്കാനുള്ള കാരണമെന്താണ് ? ഓഗസ്റ്റ് 16ലെ ആ ഉത്തരവ് പിൻവലിക്കുന്നതാകും ഉചിതമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. നേരത്തേ തന്നെ നടത്തുന്ന ഡയാലിസിസ്, കീമോതെറപ്പി തുടങ്ങിയവയെക്കുറിച്ചല്ല പറയുന്നത്. കോവിഡിനെത്തുടർന്നു ചിലർക്ക് വൃക്ക, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.വിശദീകരണം അറിയിക്കാമെന്നു സർക്കാർ വ്യക്തമാക്കിയതിനെത്തുടർന്ന് ഹർജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.
സ്വകാര്യ ആശുപത്രികൾ അമിത തുക ഈടാക്കാതിരിക്കാനാണ് കോവിഡ് അനന്തര ചികിത്സയ്ക്കും നിരക്ക് നിശ്ചയിച്ചതെന്നാണു സർക്കാർ വ്യക്തമാക്കിയത്. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവർക്കുള്ള നിരക്കാണ് നിശ്ചയിച്ചത്. കോവിഡും കോവിഡ് മൂലമുള്ള സങ്കീർണതകളും വ്യത്യസ്തമാണെന്നും കോവിഡ് വൈറസ് ബാധ മൂലമാണെങ്കിൽ അനുബന്ധപ്രശ്നങ്ങൾ ഫംഗൽ ബാധ മൂലമാണെന്ന വാദവും ഉന്നയിച്ചു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്ക് സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ പുനഃപരിശോധനാ ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.

വാക്സീനെടുത്ത ഇന്ത്യക്കാർക്ക് 4, 8 ദിവസങ്ങളിൽ പിസിആർ നിർബന്ധം; കോവിഡ് മാനദണ്ഡങ്ങൾ പുതുക്കി അബുദാബി.

0
Spread the love

വാക്സീനെടുത്ത ഇന്ത്യക്കാർക്ക് 4, 8 ദിവസങ്ങളിൽ പിസിആർ നിർബന്ധം; കോവിഡ് മാനദണ്ഡങ്ങൾ പുതുക്കി അബുദാബി.


അബുദാബി : ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎഇയിൽ എത്തുന്ന വാക്സീൻ എടുത്ത താമസവീസക്കാർ 4, 8 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കണം. ഏതു എമിറേറ്റ് വീസക്കാർക്കും  ഇതു ബാധകമാണ്. ഇതേസമയം വാക്സീൻ എടുക്കാത്ത താമസ,സന്ദർശക വീസക്കാർ ഒൻപതാം ദിവസം പിസിആർ എടുക്കണം.
ഫലം നെഗറ്റീവാണെങ്കിൽ 10–ാം ദിവസം പുറത്തിറങ്ങാം.
യുഎഇ അംഗീകരിച്ച വാക്സീനെടുത്ത് സന്ദർശക വീസയിലെത്തുന്ന ഇന്ത്യക്കാർക്ക് ആറാം ദിവസമാണ് പിസിആർ പരിശോധന. സന്ദർശക വീസക്കാർക്ക് റജിസ്റ്റർ ചെയ്ത മൊബൈലിൽ സന്ദേശം ലഭിക്കും.  താമസ വീസക്കാർ അൽഹൊസൻ ആപ്പിലാണ് നോക്കേണ്ടത്.ഗ്രീൻ പട്ടിക രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ആറാം ദിവസം പിസിആർ ടെസ്റ്റ് എടുക്കണം. വിമാനത്താവളത്തിൽ ഇറങ്ങിയതുമുതലാണ് ദിവസം കണക്കാക്കേണ്ടത്.
യുഎഇയിൽ തിരിച്ചെത്തുന്ന താമസ വീസക്കാർ വിമാനത്താവളത്തിലെ പരിശോധന കഴിയുന്നതോടെ അൽഹൊസനിൽ പച്ച തെളിയും. 2 ഡോസ് വാക്സീൻ എടുത്തവരെങ്കിൽ ക്വാറന്റീൻ ഇല്ല. എന്നാൽ 4, 8 ദിവസങ്ങളിൽ തുടർ പിസിആർ പരിശോധന വേണം എങ്കിലേ അൽഹൊസൻ ആപ്പ് അപ്ഡേറ്റ് ആകൂ.
ഇത്തരമൊരു എസ്എംഎസ് സന്ദേശം ലഭിക്കില്ലെങ്കിലും അൽഹൊസൻ ആപ്പിൽ വ്യക്തമായി കാണാം. ഇക്കാര്യം ശ്രദ്ധിക്കാതിരുന്ന പലരും പിഴ വരുമോ എന്ന ഭീതിയിലാണ്. ഉദാഹരണത്തിന് ഈ 20ന് യുഎഇയിൽ വിമാനമിറങ്ങിയ ആൾ ഇന്ന് അൽഹൊസൻ ആപ്പ് പരിശോധിച്ചാൽ “അറൈവൽ 4 ഡെയ്സ്. 1 ഓഫ് 3 പിസിആർ ടെസ്റ്റ് കംപ്ലീറ്റഡ് എന്നു കാണാം. 4ാമത്തെ ദിവസം പിസിആർ എടുത്താൽ 2 ഓഫ് 3 പിസിആർ എന്നായി മാറും.8ാം ദിവസം പിസിആർ ടെസ്റ്റ് എടുക്കുന്നതോടെ മൂന്നിടങ്ങളിൽ പച്ച തെളിയുകയും സന്ദേശം അപ്രത്യക്ഷമാകുകയും ചെയ്യും.

കോവിഡ് മരണത്തിന് നഷ്ടപരിഹാരം 50,000 രൂപ ; തുക സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന്.

0
Health workers carry the body of a person, who died from complications related to the coronavirus disease (COVID-19), for cremation at a crematorium in New Delhi, India, June 10, 2021. REUTERS/Danish Siddiqui
Spread the love

കോവിഡ് മരണത്തിന് നഷ്ടപരിഹാരം 50,000 രൂപ ; തുക സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന്.


ന്യൂഡൽഹി : കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിൽനിന്നു (എസ്ഡിആർഎഫ്) 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 4 ലക്ഷം രൂപ വീതം നഷ്sപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇക്കാര്യം അറിയിച്ചു സർക്കാർ സത്യവാങ്മൂലം നൽകിയത്.
ഭാവിയിൽ ഉണ്ടാകുന്ന കോവിഡ് മരണങ്ങൾക്കും ഇനിയൊരു വിജ്ഞാപനം ഉണ്ടാകുന്നതുവരെ വരെ ഈ തുക ബാധകമാണ്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ വഴിയോ ജില്ലാ ഭരണകൂടങ്ങൾ വഴിയോ ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലേക്കു തുക കൈമാറും. കോവിഡ് സ്ഥിരീകരിച്ചു 30 ദിവസത്തിനകം മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കുമെന്നു കേന്ദ്രസർക്കാർ നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അപേക്ഷയ്ക്കൊപ്പം ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം. മരണകാരണം കോവിഡ് എന്നു സ്ഥിരീകരിക്കുന്ന മരണ സർട്ടിഫിക്കറ്റ് നിർബന്ധമായും നൽകണം.
പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി 30 ദിവസത്തിനകം അപേക്ഷ വിലയിരുത്തി അർഹത ഉറപ്പാക്കണം.പരാതികൾ എഡിഎം, ജില്ലാ മെഡിക്കൽ ഓഫിസർ, അഡീ. മെഡിക്കൽ ഓഫിസർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ / വകുപ്പു മേധാവി എന്നിവരുൾപ്പെട്ട സമിതി പരിശോധിക്കണം. തീരുമാനം പ്രതികൂലമെങ്കിൽ കാരണം വ്യക്തമാക്കണം.എന്നാൽ,നഷ്ടപരിഹാരം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കേണ്ടതു കേന്ദ്ര സർക്കാരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ബാധ്യതയും വഹിക്കില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിക്കുമെന്നു തോന്നുന്നില്ല. സംസ്ഥാനവും ഇക്കാര്യത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായി.

0
Spread the love

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായി. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന ക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്. ഇതോടെ സംസ്ഥാനത്ത് മൊത്തം പ്രതിവര്‍ഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വര്‍ദ്ധിക്കുന്നതാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ഗുണനിലവാരമുള്ള മരുന്നുകള്‍ മിതമായ വിലക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏകദേശം 20,000 കോടിയോളം രൂപയുടെ വിറ്റുവരവുള്ള സംസ്ഥാന ഔഷധവിപണയില്‍, മരുന്നുകളെല്ലാം തന്നെ അന്യസംസ്ഥാനത്ത് നിന്നാണ് ലഭ്യമായി കൊണ്ടിരിക്കുന്നത്. അതിനാല്‍ വിപണിയില്‍ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയെന്നത് സര്‍ക്കാരിന്റെയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെയും ഭാരിച്ച ചുമതലയാണ്. സംസ്ഥാനത്ത് മൂന്ന് മരുന്ന് പരിശോധന ലബോറട്ടറികളാണ് നിലവിലുള്ളത്. ഗുണനിലവാരമുള്ള മരുന്നുകള്‍ തുടര്‍ന്നും ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. നിര്‍മാണം ആരംഭിച്ച് ഒന്നര വര്‍ഷം കൊണ്ട് 15,000 ചതുരശ്ര അടിയില്‍ മൂന്നു നിലയിലായാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലാബ് സജ്ജമാക്കിയിരിക്കുന്നത്.

ലാബിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 23-ാം തീയതി വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും.

തിരുവനന്തപുരം ഗ്രീൻഫീൽഡിൽ ഇന്ത്യയും വിൻഡീസും ഏറ്റുമുട്ടും.

0
Spread the love

തിരുവനന്തപുരം ഗ്രീൻഫീൽഡിൽ ഇന്ത്യയും വിൻഡീസും ഏറ്റുമുട്ടും.

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചെത്തുന്നു. ട്വൻറി 20 ലോകകപ്പിന് ശേഷം ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചർ ബി.സി.സി.ഐ പുറത്തുവിട്ടതിലാണ് തിരുവനന്തപുരം ഗ്രീൻഫീൽഡും ഇടം പിടിച്ചത്. ന്യൂസിലാൻഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകളാണ് ഇന്ത്യയിൽ പര്യടനത്തിനെത്തുന്നത്.

ഫെബ്രുവരിയിൽ നടക്കുന്ന വിൻഡീസ് പര്യടനത്തിലെ മൂന്നാം ട്വൻറിക്കാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുക. ഫെബ്രുവരി 20 ന് ആണ് മത്സരം. മൂന്ന് വീതം ഏകദിനങ്ങളും ട്വൻറി 20കളുമാണ് വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലുള്ളത്.

ഒരു ഏകദിനവും രണ്ട് ട്വൻറികളും അടക്കം ഇതുവരെ മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരം സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഒരു ഏകദിനത്തിലും ട്വൻറിയിലും വിൻഡീസ് തന്നെയായിരുന്നു ഇന്ത്യയുടെ എതിരാളികൾ. 2019 ഡിസംബർ എട്ടിന് നടന്ന ട്വൻറി 20യിൽ ഇന്ത്യയെ വിൻഡീസിനെ പരാജയപ്പെടുത്തിയിരുന്നു. 2018 ൽ നടന്ന ഏകദിനത്തിൽ വിൻഡീസിനെ ഇന്ത്യ ഒൻപത് വിക്കറ്റിനും 2017ൽ നടന്ന ട്വന്റി 20യിൽ ന്യൂസിലാൻഡിനെ ഇന്ത്യ ആറു റൺസിനും പരാജയപ്പെടുത്തിയിരുന്നു.

സ്കൂളുകൾ തുറക്കാനുള്ള തയാറെടുപ്പ് വിപുലമായി നടക്കുന്നു : മുഖ്യമന്ത്രി

0
Spread the love

സ്കൂളുകൾ തുറക്കാനുള്ള തയാറെടുപ്പ് വിപുലമായി നടക്കുന്നു : മുഖ്യമന്ത്രി

സ്കൂളുകൾ തുറക്കാനുള്ള തയാറെടുപ്പ് വിപുലമായി നടക്കുകയാണെന്ന് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ. കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷക്കാലമായി അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകൾ നവംബർ 1 മുതൽ തുറക്കുകയാണ്. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും ആണ് നവംബർ ഒന്നിന് ആരംഭിക്കുക. നവംബർ 15 മുതൽ മറ്റുളള ക്ലാസുകൾ ആരംഭിക്കും.

വിദ്യാഭ്യാസ, ആരോഗ്യവകുപ്പ് മന്ത്രിമാർ ഇത് സംബന്ധിച്ച ചർച്ച നടത്തി. വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ നേത്യത്വത്തിൽ നാളെ ഉന്നതതലയോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കരടു പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചർച്ച നടത്തും. കുട്ടികൾക്ക് പൂർണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അദ്ധ്യാപകരക്ഷകർത്തൃ സമിതികളുമായും വിവിധ സംഘടനകളുമായും ചർച്ച നടത്തി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്നവിധമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

കോളേജുകൾ, സ്കൂളുകൾ എന്നിവ തുറക്കുന്ന സാഹചര്യത്തിൽ യാത്രാവേളയിൽ കുട്ടികളുടെ സുരക്ഷസംബന്ധിച്ച് ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാലയങ്ങൾക്ക് സമീപമുള്ള അശാസ്ത്രീയമായ പാർക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും. വിദ്യാലയങ്ങൾക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടാൻ ആരേയും അനുവദിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് സ്റ്റേഷൻ തലത്തിൽ സംവിധാനമൊരുക്കും. സ്കൂളുകളുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇക്കാര്യം ഉറപ്പാക്കും.

സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ, കണ്ടക്ടർ, ആയമാർ എന്നിവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രത്യേകം പരിശീലനം നൽകും. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട കോവിഡ് സുരക്ഷാ നടപടികൾ സംബന്ധിച്ചായിരിക്കും പരിശീലനം നൽകുക. സാമൂഹിക അകലം പാലിക്കേണ്ടതിൻറെ ആവശ്യകത,
സാനിടൈസർ, മാസ്ക് എന്നിവ ശരിയായി
ഉപയോഗിക്കേണ്ട വിധം മുതലായ കാര്യങ്ങൾ പോലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കും

തിരിച്ചുപിടിച്ച് കേരളം പുത്തനുണര്‍വ്വില്‍ ടൂറിസം മേഖല

0
Port Canaveral, United States - October 26, 2013: A Disney cruise ship is docked in Port Canaveral, Florida. The ship is waiting for passengers to board and begin their cruise. Port Canaveral is the home port for the Disney cruise ships. Port Canaveral is one of the busiest ports in the world. Many of the staterooms and the yellow lifeboats hanging on the side of the ship are visible. Disney cruises are popular not just with children and families, but adults as well.
Spread the love

തിരിച്ചുപിടിച്ച് കേരളം
പുത്തനുണര്‍വ്വില്‍ ടൂറിസം മേഖല

കേരളത്തിന് കുതിപ്പേകുകയാണ് കോവിഡാനന്തര ടൂറിസം. ആഭ്യന്തര ടൂറിസ്റ്റുകളും മറ്റ് സംസ്ഥാനങ്ങളിലെ സഞ്ചാരികളും കേരളത്തിന്‍റെ വിവിധ മേഖലകളെ തേടിയെത്തുകയാണ്. ഇന്ന് പുലര്‍ച്ചെ 1200 യാത്രികരെയും വഹിച്ച് കോര്‍ഡിലിയ ക്രൂസ് ഷിപ്പ് കൊച്ചിയിലെത്തി.

മുംബൈയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കോര്‍ഡേലിയ ക്രൂയിസസിന്‍റെ എം.വി. എംപ്രസ് കപ്പല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള സഞ്ചാരികളുമായാണ് കൊച്ചിയില്‍ എത്തിയത്. യാത്രക്കാരില്‍ വാക്സിനേഷന്‍ സ്വീകരിച്ചവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവരുമായി 400 പേരാണ് കൊച്ചിയില്‍ ഇറങ്ങിയത്. കൊച്ചിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ടൂറിസം വകുപ്പ് ഇവരെ സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഡിടിപിസി ലിസ്റ്റിലുള്ള ഓട്ടോ/ടാക്സിയാണ് ഉപയോഗിച്ചത്. ‘ഐ ആം വാക്സിനേറ്റഡ്’ എന്ന ടാഗുമായാണ് ഓട്ടോ/ടാക്സി തൊഴിലാളികള്‍ സഞ്ചാരികളുമായി കൊച്ചി കറങ്ങിയത്.

കോവിഡ് 19 സാഹചര്യത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, പോര്‍ട്ട് ട്രസ്റ്റ് എന്നിവര്‍ ചേര്‍ന്ന് സ്വീകരണവും ഒരുക്കിയിരുന്നു. വേലകളി, താലപ്പൊലി, ചെണ്ടമേളം എന്നിവയെല്ലാം സ്വീകരണത്തിലുണ്ടായി. സഞ്ചാരികള്‍ക്കായി ടൂറിസം ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ടൂറിസത്തിന്‍റെ ഒരു കൗണ്ടറും യാത്രാസൗകര്യത്തിന് ഓട്ടോ ടാക്സി പ്രീപെയ്ഡ് കൗണ്ടറും ടെര്‍മിനലില്‍ ഒരുക്കി.

കേരളത്തിലേക്ക് ആദ്യമായിട്ടാണ് ഒരു ഡൊമസ്റ്റിക് ക്രൂസ് ഷിപ്പ് എത്തുന്നത്. മാത്രമല്ല, കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച ക്രൂസ് ഷിപ്പിന് മാത്രമായുള്ള ടെര്‍മിനലില്‍ ആദ്യമായെത്തിയതും ഈ സഞ്ചാരികളാണ്. എല്ലാ മാസവും ആഡംബര കപ്പലുകളുടെ രണ്ട് സന്ദര്‍ശനങ്ങള്‍ ഇവിടെ പ്ലാന്‍ ചെയ്യുന്നുണ്ട്. ഇത് കേരളാ ടൂറിസത്തിന് വലിയ കുതിപ്പേകും.

ദേശീയ ശ്രദ്ധപിടിച്ചുപറ്റി ഗുരുവായൂരിന്റെ നഗര വികസന മാതൃക

0
Spread the love

ദേശീയ ശ്രദ്ധപിടിച്ചുപറ്റി ഗുരുവായൂരിന്റെ നഗര വികസന മാതൃക

ക്ഷേത്ര നഗരിയില്‍ 133.845 കോടിയുടെ അമൃത് നഗരവികസന പദ്ധതികള്‍ പൂര്‍ത്തിയായി

കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ ‘ആസാദി കാ അമൃത്’ മഹോത്സവത്തില്‍ നഗര വികസന പദ്ധതികളെ പരിചയപ്പെടുത്താന്‍ ഗുരുവായൂര്‍ നഗരസഭയ്ക്ക് ക്ഷണം. നഗരവികസന പദ്ധതികളില്‍ മാതൃകാപരമായ മുന്നേറ്റം കൈവരിച്ച ദേശീയശ്രദ്ധ ലഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പരിപാടിയിലേക്കാണ് ക്ഷേത്രനഗരിയും ക്ഷണിക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് ഗുരുവായൂര്‍ നഗരസഭയും കൊച്ചി കോര്‍പറേഷനുമാണ് പദ്ധതി വിശദീകരണത്തിനായി കേന്ദ്രം തിരഞ്ഞെടുത്തവ. ഗുരുവായൂരില്‍ ഇതുവരെ 133.845 കോടി രൂപയുടെ അമൃത് പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

നഗര വികസനത്തിനായി നടപ്പിലാക്കിവരുന്ന അമൃത് പദ്ധതിയില്‍ കേരളത്തില്‍ നിന്ന് ആറ് കോര്‍പ്പറേഷനുകളും പാലക്കാട്, ആലപ്പുഴ, ഗുരുവായൂര്‍ നഗരസഭകള്‍ ഉള്‍പ്പടെ 9 അമൃത് നഗരങ്ങളാണുള്ളത്. ഗുരുവായൂര്‍ നഗരസഭയില്‍ 33 അമൃത് പദ്ധതികളിലായി 218.3 കോടിയുടെ വികസന പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. സമഗ്ര കുടിവെള്ള പദ്ധതി, സീവറേജ് /സെപ്‌റ്റേജ് മാനേജ്‌മെന്റ്, സ്റ്റോം വാട്ടര്‍ ഡ്രെയിനേജ്, അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്, ഗ്രീന്‍ സ്‌പേസ് ആന്റ് പാര്‍ക്ക് എന്നിങ്ങനെ അഞ്ച് സെക്ടറുകളിലാണ് പദ്ധതികള്‍. കൂടാതെ നഗരസഭകളുടെ കാര്യശേഷി വികസനവും റീഫോസും പദ്ധതിയുടെ ഭാഗമാണ്. 150.88 കോടിയുടെ 6 പദ്ധതികള്‍ കേരള വാട്ടര്‍ അതോറിറ്റി 67.44 കോടിയുടെ 28 പ്രവൃത്തികള്‍ നടപ്പിലാക്കുന്നത് ഗുരുവായൂര്‍ നഗരസഭയുമാണ്.

കരുവന്നൂര്‍ പുഴയിലെ അനുബന്ധ പ്രവൃത്തികള്‍, കരുവന്നൂരില്‍ നിന്നും ഗുരുവായൂര്‍ ശുദ്ധീകരണശാല വരെയുള്ള പൈപ്പ് സ്ഥാപിക്കല്‍, കോട്ടപ്പടി ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്ന് ഗുരുവായൂരിലെ മൂന്ന് സോണിലേക്കുള്ള പമ്പിങ് മെയിന്‍ സ്ഥാപിക്കല്‍, ടാങ്ക് നിര്‍മാണം, പൂക്കോട്, തൈക്കാട്, ഗുരുവായൂര്‍ എന്നീ മൂന്ന് സോണുകളിലേക്കുള്ള ഡിസ്ട്രിബ്യൂഷന്‍ പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങിയവയാണ് കേരള വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികള്‍. നഗരസഭയുടെ ഗ്രീന്‍ സ്‌പേസ് ആന്റ് പാര്‍ക്ക് പദ്ധതിയില്‍ ഭഗത് സിംഗ് ഗ്രൗണ്ട്, പൂക്കോട് സാംസ്‌കാരികനിലയം ഗ്രൗണ്ട്, ബ്രഹ്‌മകുളം പാര്‍ക്ക്, പൂക്കോട് പാര്‍ക്ക്, ചൂല്‍പ്പുറം പാര്‍ക്ക്, ചാവക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് തുടങ്ങിയ 6 പാര്‍ക്കുകള്‍ക്കാണ് 5.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. കൂടാതെ 7 കുളങ്ങളുടെ നവീകരണത്തിനായി 10 കോടി രൂപയും ലഭിച്ചു. ഇതില്‍ തരകന്‍ ലാസര്‍ കുളത്തിലെ 95 ശതമാനം നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ലക്‌നൗവില്‍ നടക്കുന്ന അമൃത് പ്രദര്‍ശനത്തില്‍ ക്ഷേത്രനഗരിയില്‍ നടപ്പിലാക്കിയ അമൃത് വികസന പദ്ധതികളുടെ വിവരങ്ങളാണ് പ്രദര്‍ശിപ്പിക്കുക. നടപ്പാതകളുടെ നിര്‍മാണം, കാനകള്‍, ഓട സംവിധാനം, ടെമ്പിള്‍ സര്‍ക്യൂട്ട്, കുളം സംരക്ഷണം, പാര്‍ക്ക്, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഡോക്യുമെന്റ് ചെയ്യുന്നതിന് നഗരവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം ഗുരുവായൂരില്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ 27, 28, 29 തീയതികളിലായാണ് പ്രദര്‍ശനം.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം.

0
Spread the love

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു മരണം.

ഇന്നലെ വൈകീട്ട് 6.15 ഓടെയാണ് അഹമ്മദ് കുട്ടി മരിക്കുന്നത്. ഈ മാസം 16ന് അദ്ദേഹം കൊവിഡ് നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെ ബ്ലാക്ക് ഫം​ഗസ് രോ​ഗം സ്ഥിരീകരിക്കുകയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതുവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ 52 വ്യക്തികളാണ് ബ്ലാക്ക് ഫംഗസ് ബാധയേറ്റ് ചികിത്സ തേടിയത്.

അതേസമയം, ഇന്നലെ എറണാകുളത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെയാണ് മാരക രോഗം പിടിപെട്ടത്. വീട്ടമ്മയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലാണ്.

ഗ്രീൻപാസ് നിലനിർത്താൻ മാസത്തിലൊരിക്കൽ പിസിആർ നിർബന്ധമെന്ന് ആരോഗ്യവിഭാഗം.

0
Spread the love

ഗ്രീൻപാസ് നിലനിർത്താൻ മാസത്തിലൊരിക്കൽ പിസിആർ നിർബന്ധമെന്ന് ആരോഗ്യവിഭാഗം.


അബുദാബ : 2 ഡോസ് കോവിഡ് വാക്സീൻ എടുത്തവർക്ക് ഗ്രീൻപാസ് നിലനിർത്താൻ മാസത്തിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് എടുക്കണമെന്ന് ആരോഗ്യവിഭാഗം. വാക്സീനോ പിസിആറോ എടുത്തവർ കോവിഡ് മുക്തരാണെന്ന് അൽഹൊസൻ ആപ്പിൽ അറിയിക്കുന്ന സംവിധാനമാണ് ഗ്രീൻപാസ്. 30 ദിവസമാണ് ഗ്രീൻപാസിന്റെ കാലാവധി.വിവിധ സ്ഥാപനങ്ങളിലേക്കു പ്രവേശനത്തിനും ഗ്രീൻ പാസ് വേണം. എന്നാൽ 16 വയസ്സിനു താഴെയുള്ളവർക്ക് ടെസ്റ്റ് എടുക്കാതെ ഗ്രീൻ പാസ് നിലനിർത്താം.
രണ്ടാം ഡോസ് എടുത്ത് 6 മാസത്തിനകം ബൂസ്റ്റർ ഡോസ് എടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 6 മാസം പിന്നിട്ടിട്ടും വാക്സീൻ എടുക്കാത്തവർക്ക് നൽകിയ ഒരു മാസത്തെ ഇളവുകാലം സെപ്റ്റംബർ 20ന് അവസാനിച്ചു.ഇങ്ങനെ വാക്സീൻ എടുക്കാത്തവരുടെ അൽഹൊസൻ ഫയൽ ഗ്രേ നിറത്തിലേക്കു മാറും. ഗ്രീൻ പാസ് നോക്കിയാണ് അബുദാബിയിലെ ഷോപ്പിങ് മാളുകളിൽ സന്ദർശകരെ പ്രവേശിപ്പിക്കുക. കൂടാതെ തെർമൽ സ്കാനർ, ഇഡിഎ പരിശോധനകളും ഉണ്ട്.
പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന്  അൽവഹ്ദ മാൾ ജനറൽ മാനേജർ നവനീത് സുധാകരൻ പറഞ്ഞു.റസ്റ്ററന്റ്, കോഫി ഷോപ്പ്, ജിം, മറ്റു വിനോദ, കായിക കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഗ്രീൻ പാസ് വേണം. കൂടാതെ റിസോർട്ട്, മ്യൂസിയം, സാംസ്കാരിക കേന്ദ്രങ്ങൾ, തീം പാർക്ക്, സ്വകാര്യ, പൊതു സ്കൂളുകൾ, നഴ്സറികൾ എന്നിവിടങ്ങളിലും ഗ്രീൻ പാസ് പരിശോധ ശക്തമാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts