Home Blog Page 1478

ഇന്ത്യക്കാർക്ക് യുകെയിൽ ഏർപ്പെടുത്തിയ ക്വാറന്റീൻ പിൻവലിച്ചില്ലെങ്കിൽ തിരിച്ചും നടപടിയെന്ന് ഇന്ത്യ.

0
Spread the love

ഇന്ത്യക്കാർക്ക് യുകെയിൽ ഏർപ്പെടുത്തിയ ക്വാറന്റീൻ പിൻവലിച്ചില്ലെങ്കിൽ തിരിച്ചും നടപടിയെന്ന് ഇന്ത്യ.

ന്യൂഡൽഹി : കോവിഡ് വാക്സീൻ എടുത്ത ഇന്ത്യക്കാർക്ക് യുകെയിൽ ക്വാറന്റീൻ ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം തിരിച്ചും നടപടിയുണ്ടാകുമെന്നും ഇന്ത്യ ബ്രിട്ടനെ അറിയിച്ചു.ന്യൂയോർക്കിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസുമായി നടത്തിയ ചർച്ചയി‍ൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
ബ്രിട്ടിഷ് നിർമിത ഓക്സ്ഫഡ് അസ്ട്രാസെനക വാക്സീന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് എടുത്തവർക്കു പോലും 10 ദിവസം ക്വാറന്റീൻ ഏർപ്പെടുത്തിയത് വിവേചനമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ല പറഞ്ഞു.
യുഎൻ പൊതുസഭാ യോഗത്തിനു മുന്നോടിയായുള്ള ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കാനാണ് ജയശങ്കർ ന്യൂയോർക്കിലെത്തിയത്. ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയും ന്യൂയോർക്കിലാണ്.സാധാരണ പരസ്പര ധാരണപ്രകാരമാണ് കോവിഡ് യാത്രാനുമതി നൽകുന്നത്. ഈ വിഷയത്തിലും അതേ രീതിയിലാണ് ഇന്ത്യ പ്രതികരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യക്കാർക്ക് യുകെയിൽ വാക്സീൻ എടുക്കാത്തവർക്കുള്ള 10 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയ നടപടിയിൽ ഉടൻ പരിഹാരം വേണമെന്ന് മന്ത്രിതല ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു.

ശബരിമല വിമാനത്താവളം: ഫീൽഡ്, മണ്ണ് പരിശോധനകൾ അടിയന്തരമായി നടത്താൻ നിർദേശം നൽകി സർക്കാർ.

0
Spread the love

ശബരിമല വിമാനത്താവളം: ഫീൽഡ്, മണ്ണ് പരിശോധനകൾ അടിയന്തരമായി നടത്താൻ നിർദേശം നൽകി സർക്കാർ.


കോട്ടയം : നിർദിഷ്ട ശബരിമല വിമാനത്താവളം നിർമിക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ ഫീൽഡ് പരിശോധനയും മണ്ണു പരിശോധനയും അടിയന്തരമായി നടത്താൻ സർക്കാർ നിർദേശം നൽകി. കേന്ദ്ര വ്യോമയാന മന്ത്രാലയം ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിനാണു പരിശോധനകൾ നടത്തുന്നത്. വിമാനത്താവളത്തിന് അനുമതി തേടി കെഎസ്ഐഡിസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംശയങ്ങൾ ഉന്നയിച്ചിരുന്നു.
വിമാനത്താവളം നിർമിക്കുന്ന ഭൂമിയിൽ ടെക്നോ ഇക്കണോമിക് സർവേയിലെ പോരായ്മകളാണു ഡിജിസിഎ ചൂണ്ടിക്കാണിച്ചത്.
മണ്ണു പരിശോധനയും ഫീൽഡ് സർവേയും നടത്തി റിപ്പോർട്ട് ഉൾപ്പെടുത്താതെയാണ് കേരളം അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ട്. നേരത്തെ ഇവിടെ മണ്ണു പരിശോധനയ്ക്കും ഫീൽഡ് സർവേയ്ക്കും ചെന്നവരെ ഒരു വിഭാഗം തടഞ്ഞു. ഇതോടെ പരിശോധന ഒഴിവാക്കി ഉദ്യോഗസ്ഥ സംഘം മടങ്ങി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇരുപരിശോധനകളും നടത്താൻ തീരുമാനിച്ചത്. വിമാനത്താവളം നിർമിക്കുന്നതിന് അനുയോജ്യമാണോ ഭൂപ്രകൃതിയെന്നു പരിശോധിക്കും. കോണ്ടൂർ സർവേയിൽ എത്ര കുന്നുകൾ നിരത്തണമെന്നും താഴ്ചയുള്ള ഭൂമി നികത്തണമെന്നും കണ്ടെത്താനാകും. ഫീൽഡ് സർവേയിൽ ഭൂമിയുടെ സ്വഭാവം, ജനവാസം, പുനരധിവാസം എന്നീ വിവരങ്ങൾ ലഭിക്കും.
നിയമനടപടികൾക്കും വേഗം കൂട്ടുകയാണിപ്പോൾ.ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് പാലാ സബ് കോടതിയിലുള്ള കേസിൽ സ്പെഷൽ ഗവണ്മെന്റ് പ്ലീഡറായി സജി കൊടുവത്തിനെ നിയമിച്ചു. നിലവിൽ പ്ലീഡർ ഐക് മാണിയാണ് സർക്കാരിനായി ഹാജരാകുന്നത്.

രണ്ടുകൂട്ടുകാരുടെ ആത്മബന്ധത്തിന്റെ കലര്‍പ്പില്ലാത്ത കാഴ്ച.മമ്മൂട്ടിയുടെ സുഹൃത്തിൻ്റെ വേർപാടിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ആൻ്റോ ജോസഫ്…

0
Spread the love

മമ്മൂട്ടി എന്ന മഹാ നടൻ സൗഹൃദങ്ങൾ സൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിക്കുന്ന വ്യക്തിയാണ്.മമ്മൂട്ടിയുടെ സൗഹൃദത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ് സംവിധായകൻ കൂടിയായ ആൻ്റോ ജോസഫ്. ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ അന്തരിച്ച ഡോ. കെ ആര്‍ വിശ്വംഭരന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ മമ്മൂട്ടിയുടെ പ്രതികരണമാണ് ആന്റോ ജോസഫിന്റെ വരികളിലുള്ളത്.

ആൻ്റോ ജോസഫിൻ്റെ കുറിപ്പ് വായിക്കാം:

സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ.ആര്‍.വിശ്വംഭരന്‍ സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ.ആര്‍.വിശ്വംഭരന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളില്‍ കയ്യിട്ട് നടന്ന,ഒരുമിച്ച് വെയിലും മഴയും കൊണ്ട,ഒരുമിച്ച് ചിരിച്ച,കരഞ്ഞ വിശ്വംഭരന്‍ എന്ന സുഹൃത്തിനോടായിരുന്നു. മമ്മൂക്ക പറഞ്ഞു: ‘നാല്പത്തിയെട്ടുവര്‍ഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയില്‍ ഒരാള്‍ നഷ്ടപ്പെട്ടു. എന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലും വിശ്വംഭരന്‍ ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാന്‍ വീണുപോയിട്ടുണ്ട്. അപ്പോള്‍ ഒരു കൈത്താങ്ങുമായി വിശ്വംഭരന്‍ കൂടെയുണ്ടായിരുന്നു. ഞാന്‍ വീണ്ടും എഴുന്നേല്കുന്നതും കൂടുതല്‍ ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരാളും വിശ്വംഭരന്‍ തന്നെ. വിശ്വംഭരന്റെ കുടുംബത്തില്‍ ഞാനുണ്ടായിരുന്നു,എന്റെ കുടുംബത്തില്‍ വിശ്വംഭരനും. വിശ്വംഭരന്‍ ഇനിയില്ല…’ സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്‌നേഹിതര്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില്‍ തെളിഞ്ഞുകണ്ടത്. അത്രയും ആഴത്തില്‍ കൈകോര്‍ത്തുനില്കുന്ന സൗഹൃദത്തിന്റെ വേരുകള്‍. രണ്ടുകൂട്ടുകാരുടെ ആത്മബന്ധത്തിന്റെ കലര്‍പ്പില്ലാത്ത കാഴ്ച. സംസാരത്തിനിടെ ദുബായിയില്‍ നിന്ന് മമ്മൂക്കയുടെയും വിശ്വംഭരന്‍ സാറിന്റെയും ആത്മസുഹൃത്ത് ഷറഫിന്റെ വീഡിയോ കോള്‍ വന്നു. വിതുമ്പിവിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ പിന്നെ കണ്ടത്. ഓര്‍മകളുടെ തിരമാലകള്‍ പിന്നെയും പിന്നെയും….അതില്‍ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോള്‍..

എന്താണ് ‘കടല്‍വെള്ളരി’..

0
Spread the love

എന്താണ് ‘കടല്‍വെള്ളരി’..

വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു വിഭവമാണ് കടല്‍വെള്ളരി. ഇന്ത്യയില്‍ ഇത് കാര്യമായി ഉപയോഗിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെല്ലാം വില കൂടിയ വിഭവമായി ഇതിനെ ഉപയോഗിച്ചുവരുന്നുണ്ട്.

വെള്ളരി എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ കഴിക്കുന്ന വെള്ളരി തന്നെയേ ആര്‍ക്കും ഓര്‍മ്മ വരൂ. കടല്‍ വെള്ളരി എന്നാകുമ്പോള്‍ അത് കടലില്‍ വളരുന്ന പ്രത്യേകയിനം വെള്ളരിയെന്നോ മറ്റോ ചിന്തിക്കുന്നവരാണ് അധികവും. ഇടയ്ക്കിടെ വാര്‍ത്തകളിലിങ്ങനെ വന്നുപോകാറുള്ളൊരു വാക്കാണിത്.

കടലിൽ കണ്ടുവരുന്ന ഒരു ജീവിയാണ് കടൽ വെള്ളരി (Sea cucumber). കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളുള്ളവയും മഞ്ഞവരകളുള്ളവയുമൊക്കെയുണ്ട് ഇവയുടെ കൂട്ടത്തിൽ. രണ്ടു മീറ്റർ വരെ നീളമുള്ള ഭീമന്മാർ വരെ ഇവയുടെ കൂട്ടത്തിൽ കണാറുണ്ട്. മൃദുവായ കുഴലുപോലെയുള്ള ശരീരത്തിൽ മുഴുവൻ ട്യുബ് ഫീറ്റുകൾ കാണാം. ശാസ്ത്രനാമം ‌- stichopus chloronotus.

നടി മിയ ജോർജ്ജിൻ്റെ പിതാവ് അന്തരിച്ചു.

0
Spread the love

നടി മിയ ജോർജ്ജിൻ്റെ പിതാവ് അന്തരിച്ചു.

നടി മിയ ജോര്‍ജിന്‍റെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് (75) അന്തരിച്ചു. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം പാലാ കാർമൽ ആശുപത്രിയിൽ. സംസ്‌കാരം നാളെ പ്രവിത്താനം സെന്‍റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും. ഭാര്യ-മിനി, മക്കള്‍- ജിനി, ജിമി(മിയ). മരുമക്കൾ: ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ്.

സത്യവാങ്മൂലം നൽകി സ്ത്രീധനം വാങ്ങിയാൽ ഡിഗ്രി പോകുമെന്ന് കാലിക്കറ്റ് യൂണിവേസിറ്റി

0
Spread the love

സത്യവാങ്മൂലം നൽകി സ്ത്രീധനം വാങ്ങിയാൽ ഡിഗ്രി പോകുമെന്ന് കാലിക്കറ്റ് യൂണിവേസിറ്റി

കോഴിക്കോട്: ‘ഞാൻ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യില്ല’- കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ പ്രവേശനം നേടുന്ന ഓരോ വിദ്യാർഥിയും ഇനിമുതൽ ഈ സത്യവാങ്മൂലം ഒപ്പിട്ട് നൽകണം. വിദ്യാർഥിക്കൊപ്പം രക്ഷിതാവും. ഇതുസംബന്ധിച്ച സർക്കുലറും സത്യവാങ്മൂലത്തിന്റെ മാതൃകയും കാലിക്കറ്റ് സർവകലാശാല പുറത്തിറക്കി.

സർവകലാശാലകൾ കേന്ദ്രീകരിച്ചുള്ള സ്ത്രീധന വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങാൻ കാലിക്കറ്റ് സർവകലാശാല സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്തിടെയുണ്ടായ സ്ത്രീധനമരണങ്ങളുടെ പശ്ചാത്തലത്തിൽ ചാൻസലർ കൂടിയായ ഗവർണർ നൽകിയ നിർദേശമാണ് ഇത്തരമൊരു സത്യവാങ്മൂലമെന്നും സർക്കുലറിൽ പറയുന്നു. എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും അഡ്മിഷൻ സമയത്ത് സത്യവാങ്മൂലം പൂരിപ്പിച്ച് ഒപ്പിട്ട് നൽകണമെന്നാണ് നിർദേശം. ഈ അധ്യയനവർഷം നേരത്തെ അഡ്മിഷൻ നേടിയവരിൽനിന്നും സത്യവാങ്മൂലം വാങ്ങണമെന്നും സെപ്റ്റംബർ 15-ന് പുറത്തിറക്കിയ സർക്കുലറിലുണ്ട്.

5 ലക്ഷം ടൂറിസ്റ്റുകൾക്ക് സൗജന്യ വീസ;വിദേശ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനുള്ള നടപടിയാരംഭിച്ച് രാജ്യം.

0
Spread the love

5 ലക്ഷം ടൂറിസ്റ്റുകൾക്ക് സൗജന്യ വീസ;വിദേശ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനുള്ള നടപടിയാരംഭിച്ച് രാജ്യം.


ന്യൂഡൽഹി : കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വിദേശ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാൻ രാജ്യം നടപടിയാരംഭിച്ചു. ആദ്യത്തെ 5 ലക്ഷം പേർക്കു സൗജന്യ വീസ അനുവദിക്കുമെന്നാണു വിവരം.10 ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.2022 മാർച്ച് 31 വരെയോ ആദ്യം അപേക്ഷിക്കുന്ന 5 ലക്ഷം സഞ്ചാരികൾക്കോ സൗജന്യ വീസ നൽകാനാണ് ആലോചന.
100 കോടി രൂപയാണ് ഇതിന്റെ ബാധ്യത കണക്കാക്കുന്നത്. എങ്കിലും വ്യോമയാന, വിനോദസഞ്ചാര മേഖലകൾക്ക് ഉണർവു പകരാൻ ഇതിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ. ഒരു മാസ ടൂറിസ്റ്റ് വീസയ്ക്കു ഇന്ത്യ ശരാശരി 25 ഡോളറാണ് (ഏകദേശം 1875 രൂപ) ഈടാക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ചിലാണു വിനോദ സഞ്ചാര വീസ അനുവദിക്കുന്നത് മരവിപ്പിച്ചത്.കോവിഡ് വാക്സീൻ എടുത്ത സഞ്ചാരികൾക്കു മാത്രമാകും യാത്രാനുമതി.

മേൽവിലാസ സർട്ടിഫിക്കറ്റ് ഇനി മെട്രാഷ് 2 ആപ്പിലൂടെയും.

0
Spread the love

മേൽവിലാസ സർട്ടിഫിക്കറ്റ് ഇനി മെട്രാഷ് 2 ആപ്പിലൂടെയും.


ദോഹ : ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 മൊബൈൽ ആപ്പിലൂടെ ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ സമർപ്പിക്കാം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ദേശീയ മേൽ വിലാസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സമർപ്പിക്കാം. ഇതിനു പുറമേ മെട്രാഷിലെ ഇ-വാലറ്റ് സംവിധാനത്തിൽ എസ്റ്റാബ്ലിഷ്മെന്റ് റജിസ്ട്രേഷൻ കാർഡ്, പെർമനന്റ് റസിഡൻസ് കാർഡ് എന്നിവയുടെ ഡിജിറ്റൽ പകർപ്പ് സൂക്ഷിക്കാനുള്ള പുതിയ സൗകര്യം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെയാണ് ഖത്തർ റസിഡൻസി പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുളള ഔദ്യോഗിക രേഖകളുടെ പകർപ്പ് ഡിജിറ്റലായി സൂക്ഷിക്കാനുള്ള ഇ-വാലറ്റ് സേവനം ആരംഭിച്ചത്.
അടുത്തിടെ തുടങ്ങിയ കമ്യൂണിക്കേറ്റ് വിത്ത് അസ് എന്ന പുതിയ ഓപ്ഷനിലൂടെ കമ്യൂണിറ്റി പൊലിസിങ് ഉൾപ്പെടെയുളള വിവിധ വകുപ്പുകളുടെ സേവനങ്ങൾ തേടാനും കുടുംബ തർക്കങ്ങൾ റിപ്പോർട്ടു ചെയ്യുന്നതുൾപ്പെടെയുള്ള സേവനങ്ങളുമാണ് ലഭിക്കുന്നത്. കൂടുതൽ ഇ-സേവനങ്ങൾ പൊതുജനങ്ങൾക്കായി നൽകുകയെന്ന മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ സേവനങ്ങൾ ആരംഭിക്കുന്നത്.ഇരുന്നൂറിലധികം സേവനങ്ങളാണ് അറബിക്, ഇംഗ്ലിഷ്, മലയാളം, ഫ്രഞ്ച്, ഉറുദു, സ്പാനിഷ് എന്നീ ആറുഭാഷകളിലായി മെട്രാഷിലൂടെ കമ്പനികൾക്കും വ്യക്തികൾക്കും ലഭിക്കുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരിച്ചെത്തി;യാത്ര പോയതെന്ന് വിശദീകരണം.

0
Spread the love

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരിച്ചെത്തി;യാത്ര പോയതെന്ന് വിശദീകരണം.


തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ‍് സംബന്ധിച്ച നിയമപോരാട്ടങ്ങൾ നടത്തിയതിന് സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഒറ്റായാൾ സമരം നടത്തിയിരുന്ന സുജേഷിന്റെ തിരോധാനം ഏറെ ചര്‍ച്ചയായിരുന്നു.
ബാങ്ക് തട്ടിപ്പിനെതിരെ സമരം നടത്തിയതിന് സുജേഷിന് ഭീഷണിയുണ്ടായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയത്. യാത്ര പോയതെന്നാണ് വിശദീകരണം.
 ശനിയാഴ്ച ഉച്ചയോടെയാണ് സുജേഷിനെ കാണാതായത്. സുജേഷിന്റെ സഹോദരന്റെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു. വീട്ടിൽ തിരിച്ചെത്തിയതോടെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പാർട്ടിയുടെ എതിർപ്പ് അവഗണിച്ചു കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിൽ സുജേഷ് നടത്തിയ ഒറ്റയാൾ സമരത്തിലൂടെയാണു ബാങ്ക് വായ്പത്തട്ടിപ്പ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇതു പാർട്ടിവിരുദ്ധ പ്രവർത്തനമായി വിലയിരുത്തി ഒന്നര മാസം മുൻപു സുജേഷിനെ സിപിഎം പ്രാഥമികാംഗത്വത്തിൽനിന്നു പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മിറ്റി പുറത്താക്കിയിരുന്നു. വിശദീകരണം പോലും തേടാതെയായിരുന്നു നടപടി. എന്നിട്ടും നിയമപോരാട്ടം അവസാനിപ്പിക്കാൻ സുജേഷ് കൂട്ടാക്കിയില്ല.
തട്ടിപ്പിനെക്കുറിച്ചു മുഖ്യമന്ത്രിക്ക് അടക്കം പരാതികൾ നൽകി. ഇതോടെ സുജേഷിനെതിരെ പലവട്ടം വധഭീഷണിയുണ്ടായി. പൊലീസിനു പരാതി നൽകുകയും ചെയ്തു. ശനിയാഴ്ച രാവിലെ സഹോദരന്റെ വീട്ടിൽനിന്നു കാറിൽ തൃശൂരിലേക്കു പുറപ്പെട്ട സുജേഷ് തിരിച്ചു വീട്ടിലെത്താത്തതിനെ തുടർന്നായിരുന്നു പരാതി നൽകിയത്. ബാങ്ക് തട്ടിപ്പിനെതിരെ കഴിഞ്ഞ 5 വർഷമായി സുജേഷ് പാർട്ടിക്കുള്ളിൽ എതിർപ്പ് ഉയർത്തിയിരുന്നു.തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറാണു സുജേഷ്.

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,96,103 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,71,399 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,704 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1507 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,67,008 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,875 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 687 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,223 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2271, കൊല്ലം 1506, പത്തനംതിട്ട 738, ആലപ്പുഴ 1507, കോട്ടയം 1482, ഇടുക്കി 889, എറണാകുളം 2730, തൃശൂര്‍ 2369, പാലക്കാട് 1590, മലപ്പുറം 2423, കോഴിക്കോട് 2316, വയനാട് 942, കണ്ണൂര്‍ 1079, കാസര്‍ഗോഡ് 281 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,67,008 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,32,897 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts