Home Blog Page 1479

ഓണം ബമ്പർ; ആ 12 കോടിയുടെ ഭാഗ്യവാൻ പനമരം സ്വദേശി സൈതലവി

0
Spread the love

ഓണം ബമ്പർ; ആ 12 കോടിയുടെ ഭാഗ്യവാൻ പനമരം സ്വദേശി സൈതലവി

പനമരം: സംസ്ഥാന സർക്കാറിന്റെ ഇത്തവണത്തെ 12 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലി പനമരം സ്വദേശി സൈതലവി.

ദുബായിൽ റസ്റ്റോറന്റിൽ ജോലി നോക്കുകയാണ് നാൽപ്പത്തഞ്ചുകാരനായ സൈതലവി.
ഒരാഴ്ച മുൻപ് സൈതലവി പാലക്കാട്ടുകാരനായ സുഹൃത്തിനെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ചത്. ഒറ്റ ടിക്കറ്റ് മാത്രമാണ് ഇയാൾ എടുത്തത്. ഇതിനായുള്ള 300 രൂപ ഗൂഗിൾ പേ വഴിയാണ് അയച്ചു കൊടുത്തത്, പകരം സുഹൃത്ത് ടിക്കറ്റിന്റെ ഫോട്ടോ വാട്സാപ്പ് ചെയ്തു കൊടുത്തു.

ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതോടെ സൈതലവി മകനെ വിട്ട് പാലക്കാട് നിന്നും ടിക്കറ്റ് കണ്ട് ബോദ്ധ്യപ്പെട്ടു.

ടിക് ടോക് വിഡിയോയിലൂടെയാണ് സൈതലവി വിജയിയായ വിവരം യൂട്യൂബറായ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസൻ പുറത്ത് വിട്ടത്. ഇവർ ഒരിടത്താണ് ദുബായിൽ താമസിക്കുന്നത്.

കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസിൽ വിതരണം ചെയ്ത ടി.ഇ 645465 നമ്പർ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം അടിച്ചത്. 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായനികുതിയും കിഴിച്ച് 7.39 കോടി ഒന്നാം സമ്മാനമായി സൈതലവിക്ക് ലഭിക്കും.

പുത്തൂർ മിന്നല്‍ ചുഴിക്കാറ്റിന്റെ കാരണം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പരിശോധിക്കും: മന്ത്രി രാജൻ

0
Spread the love

പുത്തൂർ മിന്നല്‍ ചുഴിക്കാറ്റിന്റെ കാരണം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പരിശോധിക്കും: മന്ത്രി രാജൻ

ആദ്യഘട്ട സഹായം വിതരണം ചെയ്തു

പുത്തൂർ ഗ്രാമപഞ്ചായത്തിൽ അപ്രതീക്ഷിതമായുണ്ടായ മിന്നൽ ചുഴലിക്കാറ്റിന്റെ കാരണം പരിശോധിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ രാജൻ. മിന്നല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ആദ്യഘട്ട സഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാന ജില്ലാ ദുരന്തനിവാരണ പ്ലാനുകൾക്ക് പുറമെ കേരളത്തിൽ പ്രാദേശിക അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനതല പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. നദികളിൽ വന്നടിയുന്ന എക്കലും മണ്ണും നീക്കം ചെയ്യുന്നതിനായി ജലാശയ പുനരുജ്ജീവനത്തിനും സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. നെതർലാൻഡ് മാതൃകയിൽ റൂം ഫോർ റിവർ പദ്ധതി നടപ്പിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ദുരന്ത ഘട്ടങ്ങളിൽ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി മൾട്ടി പർപ്പസ് ഷെൽറ്ററുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

പീച്ചി, കൈനൂർ, പുത്തൂർ വില്ലേജുകളിലെ മിന്നൽ ചുഴലിക്കാറ്റുണ്ടായ പ്രദേശത്തെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര തുക നൽകി. 27 പേർക്ക് വീടിന് ധനസഹായവും 4 പേർക്ക് കന്നുകാലി തൊഴുത്തിന് നാശനഷ്ടം സംഭവിച്ചതിനുള്ള
ധനസഹായവും ചേർത്ത് ആകെ 14,22,100 രൂപയാണ് എസ്ഡിആർഎഫിൽ നിന്ന് അടിയന്തര ധനസഹായമായി നൽകിയത്. എസ്ഡിആർഎഫ് ഫണ്ടിൽ നിന്ന് നാല് വിഭാഗങ്ങളിലായാണ് ധനസഹായം വിതരണം ചെയ്തത്.

ചുഴിലിക്കാറ്റിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച രണ്ട് കുടുംബങ്ങൾക്ക്
52,700 രൂപയും തൊഴുത്ത് നഷ്ടമായ നാല് പേർക്ക് 2100 രൂപ വീതം 8400 രൂപയും പട്ടയമില്ലാത്ത ഭൂമിയിൽ
ഭാഗികമായി തകർന്ന വീടുകൾക്ക് 65,02,00 രൂപയും വീടിന് നാശനഷ്ടം സംഭവിച്ചവർക്ക് 76,35,00 രൂപയുമാണ് വിതരണം ചെയ്തത്.

കൂടാതെ നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. ചടങ്ങിൽ രക്ഷാപ്രവർത്തകരെ ആദരിച്ചു.

പുത്തൂർ പഞ്ചായത്തിലെ എം എ കാർത്തികേയൻ ആന്റ് എം ശങ്കരൻകുട്ടി സ്മാരക കല്യാണ മണ്ഡപത്തിൽ നടന്ന പരിപാടിയിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷയായി. ആർഡിഒ പി എ വിഭൂഷൺ, എൽ എ ഡെപ്യൂട്ടി കലക്ടർ മധുസൂദനൻ, തഹസിൽദാർ ടി ജയശ്രീ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ രവി, പീച്ചി -പുത്തൂർ – കൈനിക്കര വില്ലേജ് ഓഫീസർമാർ, പൂത്തൂർ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, മെമ്പർമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,87,587 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,267 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1906 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,73,631 കോവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,591 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 807 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,711 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2180, കൊല്ലം 1349, പത്തനംതിട്ട 1117, ആലപ്പുഴ 1414, കോട്ടയം 1434, ഇടുക്കി 1146, എറണാകുളം 5708, തൃശൂര്‍ 2584, പാലക്കാട് 1450, മലപ്പുറം 2514, കോഴിക്കോട് 3065, വയനാട് 976, കണ്ണൂര്‍ 1191, കാസര്‍ഗോഡ് 483 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,73,631 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,10,674 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· സെപ്റ്റംബര്‍ 19 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,37,96,983), 36.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (98,27,104) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,41,865)

· 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 55 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

· സെപ്റ്റംബര്‍ 12 മുതല്‍ 18 വരെ കാലയളവില്‍, ശരാശരി 1,96,657 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 40,432 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 23 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 8, 6, 4, 7 ശതമാനം കുറഞ്ഞു. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണുന്നത്.

· ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ തീരുമാനം ഉടൻ.

0
Spread the love

സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ തീരുമാനം ഉടൻ


തിരുവനന്തപുരം : സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണോ ഒന്നിടവിട്ട ദിവസങ്ങളിലാണോ ഓരോ ക്ലാസുകളും പ്രവര്‍ത്തിക്കേണ്ടതെന്നും സംയുക്തയോഗത്തിലാകും തീരുമാനിക്കുക.
സ്‌കൂള്‍ തുറക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ ഒരു മാസത്തില്‍ താഴെ സമയം മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്.നവംബര്‍ ഒന്നു മുതല്‍ ക്ലാസ് തുടങ്ങാന്‍ തീരുമാനിച്ചുവെങ്കിലും സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് ഒന്നാം തീയതി തുറക്കുക. ഒരു ക്ലാസില്‍ ശരാശരി 40 കുട്ടികളാണ് ഓരോ ക്ലാസിലുമുള്ളത്. ഇവരെ ഒരുമിച്ചിരുത്തി ക്ലാസ് നടത്തുക കൊവിഡ് സാഹചര്യത്തില്‍ അസാധ്യമാണ്. ഇതിനുള്ള ക്രമീകരണം എങ്ങനെ വേണമെന്നാണ് വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിക്കുക.
എത്ര കുട്ടികളെ ഒരു ക്ലാസില്‍ പ്രവേശിപ്പിക്കാം, ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വേണമോ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മതിയോ എന്നതും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കും.
സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ എത്തിക്കുമ്പോഴുള്ള കൊവിഡ് മാനദണ്ഡങ്ങളിലും യോഗമാകും വ്യക്തത വരുത്തുക. ഇതോടൊപ്പം ഒന്നര വര്‍ഷത്തിനുശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്‌കൂളും പരിസരവും വൃത്തിയാക്കേണ്ടതും സാനിറ്റൈസ് ചെയ്യേണ്ടതുമുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടേയുടേയും കര്‍മ്മ സമിതികളുടേയും നേതൃത്വത്തില്‍ ഇതു നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ക്ലാസുകള്‍ക്കായി സ്‌കൂളുകള്‍ ഒരുക്കാന്‍ ഒരു മാസത്തില്‍ താഴെ സമയം മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. അതിനാല്‍ തന്നെ മാര്‍ഗനിര്‍ദ്ദേശങ്ങളിലും കൊവിഡ് മാനദണ്ഡങ്ങളിലും തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന.

കുട്ടികൾ അടുത്തുള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ;മുന്നറിയിപ്പുമായി ഫെഡറൽ പബ്ലിക് പ്രോഷിക്യൂഷൻ.

0
Spread the love

കുട്ടികൾ അടുത്തുള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ;മുന്നറിയിപ്പുമായി ഫെഡറൽ പബ്ലിക് പ്രോഷിക്യൂഷൻ.


ദുബായ് : വാഹനത്തിലോ അടച്ചിട്ട മുറിയിലോ 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ ഫെഡറൽ പബ്ലിക് പ്രോഷിക്യൂഷൻ മുന്നറിയിപ്പ് നൽകി. ആദ്യ തവണ 5,000 ദിർഹവും രണ്ടാം തവണ 10,000 ദിർഹവുമാണ് ചുമത്തുക. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള  ‘വദീമ ‘നിയമത്തിന്റെ ഭാഗമായാണിത്.
18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയിലയോ പുകയില ഉൽപന്നങ്ങളോ വിൽക്കാൻ പാടില്ല.
പുകയില ഉൽപന്നങ്ങൾ വിൽക്കുമ്പോൾ കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖ വിൽപനക്കാർ ചോദിക്കണമെന്നാണു നിയമം. കുട്ടികളുള്ള വാഹനങ്ങളിൽ മുതിർന്നവർ പുകവലിക്കുന്നതു കണ്ടാൽ പട്രോളിങ്ങിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കു നടപടിയെടുക്കാം.
ലഹരി വസ്തുക്കൾ കുട്ടികൾക്ക് കൈമാറുന്നതും വദീമ നിയമം 12 അനുച്ഛേദപ്രകാരം ഗുരുതര കുറ്റമാണ്. പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
7 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനത്തിൽ കുടുങ്ങുന്ന കേസുകളിലും 10,000  ദിർഹമാണു പിഴ. വാഹനങ്ങളിൽ കുടുങ്ങിയ 39 കുട്ടികളെയാണ്  ഈ വർഷം പൊലീസ് രക്ഷപ്പെടുത്തിയത്. കുട്ടികളെ വാഹനത്തിലിരുത്തി ലോക്ക് ചെയ്തു രക്ഷിതാക്കൾ ഷോപ്പിങ്ങിനും മറ്റും പോയ കേസുകളും ഇതിൽ ഉൾപ്പെടുന്നു.
പാർക്കിങ്ങിൽ വാഹനം നിർത്തിയശേഷം ലോക് ചെയ്തില്ലെങ്കിൽ കളിക്കുന്നതിനിടെ കുട്ടികൾ കയറി കുടുങ്ങാം. വാഹനത്തിന്റെ വിൻഡോ ഗ്ലാസുകൾ അടച്ചിടാനും ശ്രദ്ധിക്കണം. കുട്ടികളെ ഉള്ളിലാക്കി വാഹനം സ്റ്റാർട്ട് ചെയ്തിട്ടു പോകുന്നതും സുരക്ഷിതമല്ല. അവർ കളിക്കുന്നതിനിടെ  ഗിയർ മാറ്റിയോ എസിയും എൻജിനും ഓഫ് ചെയ്തോ അപകടങ്ങൾ ഉണ്ടാകാം.കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള നടപടികളും കൂടുതൽ കർശനമാക്കിയിരിക്കുകയാണ് യുഎഇ ഗവൺമെന്റ്.

വ്യോമയാന മേഖലയില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം; 85% ആഭ്യന്തര സര്‍വീസുകള്‍ക്ക് അനുമതി.

0
Spread the love

വ്യോമയാന മേഖലയില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം; 85% ആഭ്യന്തര സര്‍വീസുകള്‍ക്ക് അനുമതി.


ന്യൂഡൽഹി: കോവിഡ് 19 മഹാമാരിക്ക് മുൻപ് നടത്തിയിരുന്ന സർവീസുകളിൽ 85 ശതമാനം ആഭ്യന്തര സർവീസുകൾ പുനഃരംഭിക്കാൻ വിമാനകമ്പനികൾക്ക് അനുമതി. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ദിവസം വരെ 72.5 ശതമാനം ആഭ്യന്തര സർവീസുകൾ നടത്താനാണ് അനുമതിയുണ്ടായിരുന്നത്.
രാജ്യത്തെ ഒന്നാം ലോക്ഡൗണിന് ശേഷം കഴിഞ്ഞ വർഷം മേയ് 25ന് ആഭ്യന്തര വിമാനസർവീസുകൾ പുനഃരാരംഭിച്ചപ്പോൾ 33 ശതമാനം സർവീസുകൾക്കായിരുന്നു അനുമതി. പിന്നീട് വിവിധ ഘട്ടങ്ങളിലായി പടിപടിയായാണ് സർവീസുകൾ വർധിപ്പിക്കാൻ അനുമതി നൽകിയത്. ഡിസംബറിൽ ഇത് 80 ശതമാനത്തിലേക്ക് എത്തി.പിന്നീട് രണ്ടാം തരംഗം രൂക്ഷമായപ്പോൾ ഈ വർഷം ജൂൺ ഒന്ന് മുതൽ 50 ശതമാനമായി സർവീസ് ചുരുക്കിയിരുന്നു. ജൂലായിൽ ഇത് 65 ശതമാനമായും ഓഗസ്റ്റിൽ 72.5 ശതമാനമായും വർധിപ്പിച്ചിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതോടെയാണ് രണ്ടാം തരംഗത്തിൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്.

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,28,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,02,189 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,894 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1920 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,80,842 കോവിഡ് കേസുകളില്‍, 13.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,439 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1038 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,266 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2042, കൊല്ലം 1365, പത്തനംതിട്ട 981, ആലപ്പുഴ 1720, കോട്ടയം 1145, ഇടുക്കി 944, എറണാകുളം 7075, തൃശൂര്‍ 2640, പാലക്കാട് 1581, മലപ്പുറം 2689, കോഴിക്കോട് 2665, വയനാട് 610, കണ്ണൂര്‍ 1272, കാസര്‍ഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,80,842 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,83,963 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

അബുദാബി സൗജന്യമായി സന്ദർശിക്കാൻ സമ്മാനപദ്ധതി ഒരുക്കി ടൂറിസം ഡിപ്പാർട്മെന്റ്.

0
Spread the love

അബുദാബി സൗജന്യമായി സന്ദർശിക്കാൻ സമ്മാനപദ്ധതി ഒരുക്കി ടൂറിസം ഡിപ്പാർട്മെന്റ്.


അബുദാബി : സുഹൃത്തുക്കളെയും ബന്ധുക്കളെയും അബുദാബി കാണിക്കാൻ താമസക്കാർക്ക് സുവർണാവസരമൊരുക്കി ഡിപാർട്മെന്റ് ഓഫ് കൾചർ ആൻഡ് ടൂറിസം സമ്മാനപദ്ധതി പ്രഖ്യാപിച്ചു. ടൈം ഈസ് നൗ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് മത്സരം.വിജയിക്കുന്നവർക്ക് വിമാനടിക്കറ്റും താമസ സൗകര്യവും ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
20 മുതൽ ഒക്ടോബർ രണ്ടുവരെയാണ് മത്സരം. അബുദാബിയിൽ സന്ദർശിച്ച സ്ഥലങ്ങളുടെ നല്ല ചിത്രങ്ങൾ ഫെയ്സ് ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ പങ്കുവയ്ക്കണം. #InAbuDhabi #TimeIsNow എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഈ ചിത്രങ്ങൾ @VisitAbuDhabi എന്നതിൽ ടാഗ് ചെയ്യണം.അബുദാബിയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന രണ്ടു കൂട്ടുകാരുടെയോ, കുടുംബാംഗങ്ങളുടെയോ പേരും നൽകണം. നാലു ദിവസം കൂടുമ്പോൾ വിജയികളെ @VisitAbuDhabi എന്ന സമൂഹമാധ്യമ അക്കൗണ്ടിൽ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

മോദിയുടെ ജന്മദിനത്തില്‍ രാജ്യത്ത് 2.5 കോടി വാക്‌സീന്‍ വിതരണം; ലോകറെക്കോര്‍ ഡിട്ട് ഇന്ത്യ.

0
Spread the love

മോദിയുടെ ജന്മദിനത്തില്‍ രാജ്യത്ത് 2.5 കോടി വാക്‌സീന്‍ വിതരണം; ലോകറെക്കോര്‍ഡിട്ട് ഇന്ത്യ.


ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71–ാം ജന്മദിനത്തില്‍ പ്രതിദിന വാക്‌സീന്‍ വിതരണത്തില്‍ ചൈനയെ മറികടന്ന് ലോക റെക്കോര്‍ഡിട്ട് ഇന്ത്യ. വെള്ളിയാഴ്ച മാത്രം 2.5 കോടിയിലേറെ ഡോസാണ് ഇന്ത്യ വിതരണം ചെയ്തത്. രാത്രി 11.58ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചരിത്രനേട്ടം അറിയിച്ച് ട്വീറ്റ് ചെയ്തു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിൽ വ്യക്തമാക്കി.വാക്‌സീന്‍ ദൗത്യത്തിന്റെ ഭാഗമായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ജൂണ്‍ 24ന് ചൈനയില്‍ 2.47 കോടി ഡോസ് വാക്സീന്‍ വിതരണം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഈ റെക്കോര്‍ഡ് മറികടക്കുകയെന്ന ലക്ഷ്യത്തോടെയായായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ ദൗത്യം. വൈകിട്ടോടെ രണ്ട് കോടി കഴിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ സൗത്ത്ഈസ്റ്റ് ഏഷ്യ ഓഫിസ് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ മറ്റൊരു ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയെ ടാഗ് ചെയ്താണു ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തത്കോവിഡ് വാക്‌സിനേഷനില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ബിജെപിയുടെ ആരോഗ്യവിഭാഗം വൊളന്റിയര്‍മാരും ഊര്‍ജിതശ്രമത്തിലായിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്തി. ഇതിനുമുന്‍പ്, ഓഗസ്റ്റ് 27, 31, സെപ്റ്റംബര്‍ 6 എന്നീ ദിവസങ്ങളിലാണ് ഇന്ത്യ ഒരു കോടിയിലേറെ വാക്‌സീന്‍ വിതരണം ചെയ്തത്. ദേശീയതലത്തില്‍ ജനുവരിയില്‍ തുടങ്ങിയ വാക്‌സിനേഷന്‍, 85 ദിവസംകൊണ്ടാണ് 10 കോടി പിന്നിട്ടത്. അടുത്ത 45 ദിവസം കഴിഞ്ഞപ്പോള്‍ 20 കോടിയും അതിനടുത്ത 29 ദിവസംകൊണ്ട് 30 കോടിയും പിന്നിട്ടിരുന്നു.

ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു;

0
Spread the love

ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പരീക്ഷകൾ ഈ മാസം 24ന് ആരംഭിക്കും

ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബർ 13നാണ് അവസാനിക്കുക. പരീക്ഷ ടൈം ടേബിൾ ഹയർസെക്കണ്ടറി പോർട്ടലിൽ ലഭ്യമാണ്. ലിങ്ക് താഴെ നൽകുന്നു.

http://dhsekerala.gov.in

പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉണ്ട്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് ഇത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷ നടത്തുക. ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കമ്പാർട്ട്മെന്റൽ,പുനഃപ്രവേശനം, ലാറ്ററൽ എൻട്രി,പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തുന്നതാണ്.

ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതിയോടേയാണ് പരീക്ഷ നടത്തുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts