Home Blog Page 1480

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചു.

0
Spread the love

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചതായി മന്ത്രി വി ശിവൻകുട്ടി. സെപ്റ്റംബർ 9ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലർ ആണ് പിൻവലിച്ചത്.

സാഹിത്യ സംസ്കാരിക രംഗങ്ങളിൽ ഏർപ്പെടുന്നതിനായി അനുമതി ആവശ്യപ്പെട്ടുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ശുപാർശ ചെയ്യുന്നതിലേക്കുള്ള നിർദ്ദേശങ്ങളാണ് സർക്കുലറിൽ പുറപ്പെടുവിച്ചത്. എന്നാൽ ഈ സർക്കുലർ കലാ സാഹിത്യ സംസ്കാരിക പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും . അത്തരം ഉദ്ദേശ്യം ഈ സർക്കുലറിന് ഉണ്ടായിരുന്നില്ല എന്നും
അനുമതിക്കായി സമർപ്പിക്കപ്പെടുന്ന സാഹിത്യ സൃഷ്ടിയുടെ സർഗാത്മകതയോ ഏതെങ്കിലും തരത്തിലുളള ഗുണമേന്മാ പരിശോധനയോ വിദ്യാഭ്യാസ ഓഫീസർ തലത്തിൽ നടത്തുമെന്നതല്ല ഈ സർക്കുലർ കൊണ്ട് ഉദ്ദേശിച്ചത്. അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെടുന്ന സത്യപ്രസ്താവനയിൽ പറയുന്ന തരത്തിൽ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ നിബന്ധനകൾക്ക് വിധേയമായി പരിശോധിക്കുക മാത്രമാണ് ഉദ്ദേശിച്ചത് എന്നും മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ പഠനത്തിന് എസ്.ടി കുട്ടികള്‍‍ക്ക് ലാപ്‍ടോപ്പ് നല്‍കുന്ന പദ്ധതിക്ക് തുടക്കം; ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും ലാപ്ടോപ് വേഗത്തിൽ ലഭ്യമാക്കും

0
Spread the love

ഓണ്‍ലൈന്‍ പഠനത്തിന് എസ്.ടി കുട്ടികള്‍‍ക്ക് ലാപ്‍ടോപ്പ് നല്‍കുന്ന പദ്ധതിക്ക് തുടക്കം; ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും ലാപ്ടോപ് വേഗത്തിൽ ലഭ്യമാക്കും

കൈറ്റ് – വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസിലെ മുഴുവന്‍ എസ്.ടി കുട്ടികള്‍ക്കുമാണ് ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. പൊതുപരീക്ഷ തീരുന്ന ഉടനെ പ്ലസ്‍ടു കുട്ടികള്‍ക്കും തുടര്‍ന്ന് ഘട്ടം ഘട്ടമായി മറ്റു ക്ലാസുകളിലെ കുട്ടികള്‍ക്കും ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കും.

ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് അതതു സ്കൂളുകള്‍ വഴി ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന മാതൃകയില്‍ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്.

കൈറ്റിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വെച്ച് നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ് ഉത്തരംകോട് പ്രഥമാധ്യാപിക സി.ആര്‍.‍ ശിവപ്രിയയ്ക്ക് ലാപ്‍ടോപ്പ്
നല്‍കിക്കൊണ്ടാണ് വിതരണോദ്ഘാടനം നടത്തിയത്.

പെട്രോളും ഡീസലും ജിഎസ്ടി പരിധിയിലേക്കോ ? ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്.

0
Spread the love

പെട്രോളും ഡീസലും ജിഎസ്ടി പരിധിയിലേക്കോ ? ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്.


ദില്ലി: 45-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരും. . പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് യോഗം ചർച്ച ചെയ്തേക്കും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്.
പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം  എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില കുറക്കാനുള്ള ചരിത്രപരമായ തീരുമാനം  കൗണ്‍സിലില്‍ ഉണ്ടാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.ജിഎസിടിയില്‍  ഉള്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടാവുകയാണെങ്കില്‍ രാജ്യത്ത് പെട്രോളിന് 75 ഉം ഡീസലിന് 68 രൂപയായെങ്കിലും കുറയും.
നിലവില്‍ രാജ്യത്ത് നൂറ് കടന്ന ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.  പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.
ഇതിന്റ അടിസ്ഥാനത്തിലാണ് യോഗം ഇക്കാര്യം പരിഗണിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടക്കം നടക്കുന്ന സാഹചര്യത്തില്‍ വലിയ തീരുമാനം സർക്കാര്‍ കൈക്കൊള്ളുമെന്നാണ് സൂചനകള്‍.  എന്നാല്‍ ജിഎസ്ടി സംവിധാനത്തില്‍ വരുത്തുന്ന മാറ്റത്തിന് പാനലിലുളള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നതാണ് ചട്ടം.
സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സില്‍ അംഗമായിട്ടുള്ളത്.  
വരുമാനത്തിന്‍റെ നട്ടെല്ലായ ഇന്ധന വരുമാനം ഇല്ലാതാകുന്നതെനെ പല സംസ്ഥാനങ്ങളും ശക്തമായി എതിര്‍ത്തേക്കും. പക്ഷെ  എതിര്‍പ്പ്  രാഷ്ട്രീയമായി ഉപയോഗിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കുമെന്നതിനാല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലുമുണ്ട്.  
കേരളം എതിർപ്പ് ഉന്നയിച്ച  വെളിച്ചണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നതും യോഗം ഇന്ന് പരിഗണിക്കും.  ഓൺലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ചുമത്തണമെന്ന ആവശ്യവും കൗൺസിലിന്  മുന്നിലുണ്ട്.കൊവിഡ് ചികിത്സക്കുള്ള മരുന്നുകളുടെ ഇളവ് നീട്ടുന്നതും  സംസ്ഥാനങ്ങള്‍ക്കുള്ള  ജിഎസ്ടി നഷ്ടപരിഹാരം 2022 ന് ശേഷവും തുടരുന്നതും യോഗത്തില്‍ ചർച്ചയാകും.യോഗം ചേരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  പിറന്നാള്‍ ദിനത്തിലാണെന്നത് വലിയ പ്രഖ്യാപനങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

യാത്രക്കാരുടെ തിരക്കേറി, ഒപ്പം ടിക്കറ്റ് നിരക്കും കൂടി; ദുബായ് ടിക്കറ്റിന് 20,000 രൂപ.

0
Spread the love

യാത്രക്കാരുടെ തിരക്കേറി, ഒപ്പം ടിക്കറ്റ് നിരക്കും കൂടി; ദുബായ് ടിക്കറ്റിന് 20,000 രൂപ.


ദുബായ് : നാട്ടിൽ നിന്നു മടങ്ങുന്നവരുടെ എണ്ണം  കൂടിയതോടെ കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നു ദുബായിലേക്കുള്ള ടിക്കറ്റിന് ശരാശരി 1,000 ദിർഹമാണ് (ഏകദേശം 20,000 രൂപ) നിരക്ക്.ഈ മാസം ആദ്യം കുറവുണ്ടായിരുന്നെങ്കിലും പെട്ടെന്നു കൂടിയെന്ന് ട്രാവൽ ഏജൻസി മേഖലയിലുള്ളവർ പറയുന്നു. അടുത്തമാസം ആദ്യവാരം മുതൽ നിരക്കു കുറഞ്ഞു തുടങ്ങുമെങ്കിലും അവസാനനിമിഷം വരെ കാത്തിരുന്നാൽ കൂടിയേക്കാം.
പ്രവാസികൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയതിനു പുറമേ അടുത്തമാസം ഒന്നിനു എക്സ്പോ തുടങ്ങുന്നതും തിരക്കു കൂടാൻ കാരണമായി.ഇപ്പോൾ നാട്ടിലേക്ക് ശരാശരി 300-400 ദിർഹമാണ് നിരക്ക്. ഇരുഭാഗത്തേക്കും യാത്രക്കാരുടെ എണ്ണം വർധിച്ചു. അതേസമയം, വീണ്ടും യാത്രാ നിരോധനം വരുമോയെന്ന ആശങ്കയിൽ നേരത്തേ ടിക്കറ്റെടുക്കാൻ പലരും താൽപര്യപ്പെടാത്ത സാഹചര്യവും നിലവിലുണ്ട്.

ജീവനക്കാർക്ക് 7 ദിവസത്തെ കോവിഡ് അവധി അനുവദിച്ച് സംസ്ഥാന സർക്കാർ;ഉത്തരവിറക്കി.

0
Spread the love

ജീവനക്കാർക്ക് 7 ദിവസത്തെ കോവിഡ് അവധി അനുവദിച്ച് സംസ്ഥാന സർക്കാർ;ഉത്തരവിറക്കി.


തിരുവനന്തപുരം : സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ്, ക്വാറന്റീൻ സ്‌പെഷൽ കാഷ്വൽ ലീവ് 7 ദിവസമാക്കി സർക്കാർ ഉത്തരവിറക്കി.
കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരും പൊതുഅവധികൾ ഉൾപ്പെടെ 7 ദിവസം കഴിഞ്ഞു ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാൽ ഓഫിസിൽ ഹാജരാകണം.
ആരോഗ്യ വകുപ്പിന്റെയോ തദ്ദേശ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ 7 ദിവസം പ്രത്യേക കാഷ്വൽ അവധി അനുവദിക്കും.കോവിഡ് ഗുരുതരമായി ആശുപത്രിയിൽ ചികിത്സ തേടേണ്ടിവരുന്ന ജീവനക്കാർക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ ചികിത്സാ കാലയളവ് മുഴുവൻ സ്‌പെഷൽ കാഷ്വൽ ലീവ് അനുവദിക്കും. കോവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കമുണ്ടായ ജീവനക്കാർ കഴിഞ്ഞ 3 മാസത്തിനിടയിൽ കോവിഡ് മുക്തരായവരാണെങ്കിൽ ക്വാറന്റീൻ വേണ്ട. ഇവർ കോവിഡ് നിർദേശങ്ങൾ പാലിച്ചും രോഗലക്ഷണം ഉണ്ടോയെന്നു സ്വയം നിരീക്ഷിച്ചും ഓഫിസിൽ ഹാജരാകണം; രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണം. കോവിഡ് ബാധിച്ചാൽ 14 ദിവസം സ്പെഷൽ കാഷ്വൽ ലീവും സമ്പർക്കമുള്ളവരുടെ ക്വാറന്റീന് 7 ദിവസം സ്പെഷൽ കാഷ്വൽ ലീവും എന്നതായിരുന്നു ഇതുവരെയുള്ള നിർദേശം. 
കഴിഞ്ഞ ആഴ്ച രാജ്യത്ത് മൊത്തം കോവിഡ് പോസിറ്റീവായവരിൽ 67.79% കേരളത്തിൽ നിന്നായിരുന്നു. നിലവിൽ രാജ്യത്ത് ചികിൽസയിൽ തുടരുന്നവരുടെ 56.8% കേരളത്തിലാണ്. വ്യാപനം കുറഞ്ഞതോടെ, ഈയാഴ്ച മുതൽ ഈ കണക്കുകളിലും കുറവുവരുമെന്നാണു പ്രതീക്ഷയിലാണ് സർക്കാർ.

നൂതനാശയങ്ങളുണ്ടോ? വരൂ,യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിൽ പങ്കെടുക്കാം

0
Spread the love

നൂതനാശയങ്ങളുണ്ടോ?
വരൂ,യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിൽ പങ്കെടുക്കാം

സ്‌കൂൾ, കോളജ്, ഗവേഷണ തലങ്ങളിലുള്ള വിദ്യാർഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ പങ്കുവയ്ക്കാനും പ്രാവർത്തികമാക്കാനും പ്രചോദനം നൽകുന്ന യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിന് താൽപ്പര്യമുള്ള വിദ്യാഭ്യാസ – ഗവേഷണ സ്ഥാപനങ്ങൾക്ക് www.yip.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളിലെ 13 നും 35 നും മധ്യേ പ്രായമുള്ള വിദ്യാർഥികൾക്കാണ് അവസരം. പ്രോഗ്രാമിൽ പങ്കെടുത്ത് ജില്ലാതല മൂല്യനിർണയത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 25000 രൂപയും സംസ്ഥാനതല മൂല്യനിർണയത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 50000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കുന്നവർക്ക് അവരുടെ ആശയങ്ങൾ വിജയകരമായി പൂർത്തിയാകുന്നതിന് മൂന്നു വർഷം ആവശ്യമായ മെന്ററിംഗ്, സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകും. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിലുള്ള കേരള ഡെവലപ്‌മെന്റ് -ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്‌ക്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൂടുതൽ അന്വേഷണങ്ങൾക്കു ബന്ധപ്പെടുക കെ-ഡിസ്ക് ജില്ലാ പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീനി – +919447371995, രേഷ്മ – +9191886 17414

കേരളത്തിൽ 760 കോടിയുടെ നിക്ഷേപവുമായി സിന്തൈറ്റ്, ധാത്രി, നീറ്റ ജലറ്റിൻ വ്യവസായ ഗ്രൂപ്പുകൾ.

0
Spread the love

കേരളത്തിൽ 760 കോടിയുടെ നിക്ഷേപവുമായി സിന്തൈറ്റ്, ധാത്രി, നീറ്റ ജലറ്റിൻ വ്യവസായ ഗ്രൂപ്പുകൾ.


തിരുവനന്തപുരം : കേരളത്തിൽ 760 കോടി രൂപയുടെ വ്യവസായ നിക്ഷേപം വരുന്നു. സിന്തൈറ്റ്, ധാത്രി, നീറ്റ ജലറ്റിൻ വ്യവസായ ഗ്രൂപ്പുകളാണ് നിക്ഷേപം നടത്തുക. മന്ത്രി പി. രാജീവ് നടത്തുന്ന ‘മീറ്റ് ദി ഇൻവെസ്റ്റർ’ പരിപാടിയുടെ ആദ്യ യോഗത്തിൽ വ്യവസായ ഗ്രൂപ്പുകൾ പുതിയ സംരംഭങ്ങളെപ്പറ്റി ധാരണയായി.
എറണാകുളം ജില്ലയിലെ പാങ്ങോട് 215 കോടി രൂപയുടെ അഗ്രോ പ്രോസസിങ് ക്ലസ്റ്റർ പദ്ധതി അടുത്ത ജൂണിൽ പൂർത്തിയാക്കുമെന്ന് സിന്തൈറ്റ് ഗ്രൂപ്പ് അറിയിച്ചു.
നീറ്റ ജലറ്റിൻ ഗ്രൂപ്പ് 200 കോടി രൂപയുടെ നിക്ഷേപമാണ് വാഗ്ദാനം ചെയ്തത്. ഇമ്യു ഫുഡ് പദ്ധതിക്കായി 45 കോടി രൂപയും ആയുർവേദ പ്രതിരോധ മരുന്നു നിർമാണത്തിനായി 300 കോടി രൂപയും നിക്ഷേപിക്കുമെന്നു ധാത്രി ഗ്രൂപ്പ് അറിയിച്ചു.സിന്തൈറ്റ് ഗ്രൂപ്പിന്റെ അഗ്രോ പ്രോസസിങ് ക്ലസ്റ്റർ പാങ്ങോടുള്ള 32 ഏക്കർ ഭൂമിയിലാണ് സ്ഥാപിക്കുന്നത്. ഇതു സ്വകാര്യ വ്യവസായ പാർക്ക് ആയി പ്രഖ്യാപിക്കും. പാർക്കിലേക്കുള്ള റോഡ് സൗകര്യം മെച്ചപ്പെടുത്തും.
ധാത്രിയുടെ പദ്ധതിക്കായി കിൻഫ്രയുടെ പള്ളിപ്പുറം വ്യവസായ പാർക്കിൽ സ്ഥലം നൽകും. നീറ്റ ജെലാറ്റിൻ കാക്കനാടും കൊരട്ടിയിലുമുള്ള നിലവിലുള്ള പ്ലാന്റുകളുടെ ഉൽപാദനശേഷി വർധിപ്പിക്കാനാണ് തുക ചെലവിടുക.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, ഡയറക്ടർ എസ്.ഹരികിഷോർ, കെഎസ്ഐഡിസി എംഡി എം.ജി.രാജമാണിക്യം, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ധാത്രി സിഇഒ എസ്.സജികുമാർ, സിന്തൈറ്റ് ഗ്രൂപ്പ് എംഡി വിജു ജേക്കബ്, നീറ്റ ജലറ്റിൻ ഇന്ത്യ എംഡി സജീവ് മേനോൻ എന്നിവർ പങ്കെടുത്തു.

ആരോഗ്യ, വിദ്യാഭ്യാസ ജീവനക്കാർക്ക് കുടുംബത്തെയും കൂടെ കൂട്ടാം;പുതിയ പ്രഖ്യാപനവുമായി കുവൈത്ത്.

0
Spread the love

ആരോഗ്യ, വിദ്യാഭ്യാസ ജീവനക്കാർക്ക് കുടുംബത്തെയും കൂടെ കൂട്ടാം;പുതിയ പ്രഖ്യാപനവുമായി കുവൈത്ത്.

കുവൈത്ത് സിറ്റി : ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വിദേശ ജോലിക്കാർക്ക് ഇനി നാട്ടിൽ നിന്നു കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കുവൈത്തിലേക്ക് എത്തിക്കാം. നിശ്ചിത മാനദണ്ഡം അനുസരിച്ചു മാത്രമാണ് വീസ വിതരണം. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി മെഡിക്കൽ ജീവനക്കാർക്ക് സന്ദർശക (വിസിറ്റ്) വീസ ആശ്രിത വീസയാക്കാൻ സാധിക്കും.

പ്രധാന മാനദണ്ഡങ്ങൾ

∙ ആരോഗ്യം, പ്രതിരോധം, നാഷനൽ ഗാർഡ്, നാഷനൽ പെട്രോളിയം കോർപറേഷൻ എന്നിവിടങ്ങളിലെ മെഡിക്കൽ ജീവനക്കാരുടെ ഭാര്യ / മക്കൾ എന്നിവർക്കു ഫാമിലി എൻട്രി വീസ. 
• സർക്കാർ, സ്വകാര്യ മേഖലകളിലെ ഡോക്ടർ, നഴ്സ് എന്നിവരുടെ 16ന് താഴെ പ്രായമുള്ള മക്കൾക്കു നിബന്ധനകൾക്ക് വിധേയമായി കുടുംബ വീസ.
• താമസാനുമതി തേടില്ലെന്ന സത്യവാങ്‌മൂലം നൽകിയാൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഭർത്താക്കന്മാർക്ക് ടൂറിസ്റ്റ് വിസിറ്റ് വീസ. 
• മെഡിക്കൽ മേഖലയിലെ മറ്റു വനിതാ ജീവനക്കാരുടെ ഭർത്താവ് / മക്കൾ എന്നിവർക്കും ടൂറിസ്റ്റ് വിസിറ്റ് വീസ.
• സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ജോലിചെയ്യു‍ന്നയാളുടെ ഭാര്യയ്ക്കും മക്കൾക്കും വീസ
• അധ്യാപികമാരുടെ ഭർത്താക്കന്മാർക്കു ടൂറിസ്റ്റ് വിസിറ്റ് വീസ. ഇഖാമ മാറ്റില്ലെന്ന് സത്യവാങ്മൂലം നൽകണം. 
• സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊഴിൽ വീസയിൽ ജോലി ചെയ്യുന്ന, ഇഖാമ ലഭ്യമായിട്ടില്ലാത്തവർക്കു ഭാര്യയെയും മക്കളെയും കൊണ്ടുവരാൻ സ്ഥാപനത്തിന്റെ പേരിൽ കൊമേഴ്സ്യൽ സന്ദർശക വീസ. കുടുംബ വീസയിലേക്ക് മാറ്റുന്നതിന് മുൻപ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കുമെന്ന് സത്യവാങ്മൂലം നൽകണം.
• സ്കൂൾ ഡയറക്ടർ, അസി.ഡയറക്ടർ, അധ്യാപകർ, സ്പെഷലിസ്റ്റുകൾ എന്നിവർക്ക് നിബന്ധനകൾക്ക് വിധേയമായി 16ന് താഴെ പ്രായമുള്ള മക്കളെ കൊണ്ടുവരാം.

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,54,807 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,27,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,016 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,86,190 കോവിഡ് കേസുകളില്‍, 13.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,165 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 866 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,563 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2446, കൊല്ലം 2159, പത്തനംതിട്ട 981, ആലപ്പുഴ 1425, കോട്ടയം 1831, ഇടുക്കി 987, എറണാകുളം 3362, തൃശൂര്‍ 2992, പാലക്കാട് 1913, മലപ്പുറം 2878, കോഴിക്കോട് 2930, വയനാട് 835, കണ്ണൂര്‍ 1506, കാസര്‍ഗോഡ് 318 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,86,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,36,309 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ദത്തെടുക്കൽ നടപടികൾ ലളിതമാകുന്നു ; നടപടിയാരംഭിച്ച് കേന്ദ്ര വനിതാ – ശിശുക്ഷേമ മന്ത്രാലയം.

0
Spread the love

ദത്തെടുക്കൽ നടപടികൾ ലളിതമാകുന്നു ; നടപടിയാരംഭിച്ച് കേന്ദ്ര വനിതാ – ശിശുക്ഷേമ മന്ത്രാലയം.


ന്യൂഡൽഹി : ദത്തെടുക്കൽ നടപടി ലഘൂകരിക്കാൻ കേന്ദ്ര വനിതാ – ശിശുക്ഷേമ മന്ത്രാലയം നടപടിയാരംഭിച്ചു. കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങൾക്കുള്ള ചട്ടങ്ങൾ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദേശത്തു നിന്നുള്ളവർ കുട്ടികളെ ദത്തെടുത്താൽ 2 വർഷം ഇന്ത്യയിൽ താമസിക്കണമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തും.
സംസ്ഥാനങ്ങളുമായി ചർച്ചയാരംഭിച്ചുവെന്നും പുതിയ നയങ്ങൾ വൈകാതെ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ പറഞ്ഞു.കുട്ടികളെ ദത്തെടുത്തു 2 വർഷത്തിനുള്ളിൽ വിദേശരാജ്യത്തേക്ക് ഇനി കുടിയേറാമെന്നും എന്നാൽ അതതു രാജ്യങ്ങളിലെ എംബസികളിൽ ഇക്കാര്യം അറിയിക്കണമെന്നും വ്യക്തമാക്കി കഴിഞ്ഞ മാസം കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവർ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് (എച്ച്എഎംഎ) അനുസരിച്ചു ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കുമ്പോൾ കുട്ടികൾക്കു  വീസ, പാസ്പോർട്ട് എന്നിവ ലഭിക്കുന്നതിൽ തടസ്സം നേരിടുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഈ പശ്ചാത്തലത്തിലാണു  വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത്.കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങളുടെ പശ്ചാത്തല പരിശോധന കുറ്റമറ്റതാക്കാനും വ്യവസ്ഥ കൊണ്ടുവരും. ദേശീയ ശിശുസംരക്ഷണ സമിതി 2018ൽ നടത്തിയ ഓഡിറ്റിൽ രാജ്യത്തെ കുട്ടികൾക്കു വേണ്ടിയുള്ള 2874 കേന്ദ്രങ്ങളിൽ 54 എണ്ണം മാത്രമാണു ബാലാവകാശ നിയമം പാലിക്കുന്നതെന്നു.പുതുതായി കേന്ദ്രങ്ങൾ ആരംഭിക്കാൻ താൽപര്യപ്പെടുന്നവരുടെയും പശ്ചാത്തലം കർശനമായി പരിശോധിക്കും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts