Home Blog Page 1481

മേയറല്ല, എംപിയാണ്..! പൊലീസുകാരനെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എംപി

0
Spread the love

മേയറല്ല, എംപിയാണ്..! പൊലീസുകാരനെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എംപി

തൃശ്ശൂ‌‌‌ർ: ഒല്ലൂർ എസ്ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എംപി. തൃശ്ശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. താൻ എംപിയാണ്, മേയറല്ല എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.

നിര്‍ബന്ധപൂര്‍വം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും താൻ ശാസിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു. സൗമ്യതയോടെ സല്യൂട്ടിന്‍റെ കാര്യം ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണം. ഇതാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുള്ളത്.

നിർബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചതിൽ പൊലീസ് അസോസിയേഷനുൾപ്പെടെ എതിർപ്പുണ്ടന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പൊലീസ് അസോസിയേഷൻകാര്‍ രാഷ്ട്രീയക്കാരാണെന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം.

ബാബുവിന്റെ പട്ടയഭൂമിയിൽ ഒരു പങ്ക് ഭൂരഹിതർക്ക് നൽകും

0
Spread the love

ബാബുവിന്റെ പട്ടയഭൂമിയിൽ
ഒരു പങ്ക് ഭൂരഹിതർക്ക് നൽകും

ആകെയുള്ള ഭൂമിയുടെ പട്ടയം കൈപ്പറ്റിയപ്പോൾ സാധാരണക്കാരുടെ മുഖത്ത് കണ്ട പുഞ്ചിരിയാണ് പള്ളിയാറയിൽ സക്കറിയയുടെ മകൻ പി എസ് ബാബുവിന് സ്വന്തം ഭൂമിയിൽ ഒരു ഭാഗം ദാനം നൽകാനുള്ള പ്രചോദനം.
പാരമ്പര്യമായി കൈവശം വന്ന 60 സെന്റ് ഭൂമിയുടെ പട്ടയം
റവന്യൂ മന്ത്രി കെ രാജനിൽ നിന്നും കൈപ്പറ്റിയ ശേഷം അതിൽ നിന്നും 15 സെന്റ് ഭൂമി ഭൂരഹിതർക്ക് നൽകുവാൻ സന്നദ്ധത അറിയിക്കുകയായിരുന്നു ബാബു.

ഭൂമിക്ക് രേഖയില്ലാത്തവരുടെ പ്രശ്നങ്ങൾ ഏറെ അനുഭവിച്ചറിഞ്ഞ ഇദ്ദേഹം ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്തവരുടെ യാതനകളിൽ തന്നാലാവുന്നവിധം താങ്ങാവുകയാണ്. സ്വന്തമായി ഭൂമിയില്ലാത്ത
അഞ്ച് പേർക്കാണ്
ബാബു നൽകുന്ന 15 സെൻ്റ് സ്ഥലം വീടുവെക്കാനായി വീതിച്ചു നൽകുക. പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ
മേൽനോട്ടത്തിലുള്ള സമിതിയാണ് അർഹരായ ഭൂരഹിതരെ തിരഞ്ഞെടുക്കുന്നത്.

70 വർഷം മുൻപാണ്
കർഷകനായ സ്കറിയും കുടുംബവും
പുത്തൂർ പഞ്ചായത്തിലെ
ചെമ്പംകണ്ടത്ത് താമസമാരംഭിച്ചത്.
കപ്പയും പയറും വാഴയും തെങ്ങുമൊക്കെയായി
മണ്ണിൽ മല്ലിട്ടാണ് ആ കുടുംബം പുലർന്നത്. പക്ഷേ
ഈ ഭൂമിയുടെ പട്ടയം മാത്രം
ഇവർക്ക് അന്യമായിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 60 സെന്റ് ഭൂമിയുടെ
പട്ടയം കൈയിൽ കിട്ടിയ
ബാബുവിന് ആദ്യം ഓർമ്മ വന്നത്
ഭൂരഹിതരായ സാധാരണക്കാരുടെ
യാതനകളാണ്. സ്വന്തം പുരയിടം എന്ന ഓരോരുത്തരുടെയും സ്വപ്നത്തിന് സർക്കാർ നൽകുന്ന
പ്രാധാന്യം ഏറെ പ്രശംസനീയമാണെന്ന് പട്ടയം കൈപറ്റിയതിന് ശേഷം ബാബു പറഞ്ഞു.

ജനങ്ങളുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു പൊതുപ്രവർത്തകൻ കൂടിയാണ് പി എസ് ബാബു.
സിപിഎം ഏരിയ കമ്മിറ്റി അംഗവും
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗവുമാണ് നിലവിൽ ഇദ്ദേഹം. ഭാര്യ ബെറ്റി മക്കൾ മരീന അലീന എന്നിവരും ബാബുവിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ പിന്തുണയുമായി കൂടെയുണ്ട്.

പ്രണയിച്ചതിൻ്റെ പേരിൽ 10 വർഷക്കാലം ഒളിവിൽ കഴിഞ്ഞ റഹ്‌മാനും പ്രണയിനി സജിതയും നിയമപരമായി വിവാഹിതരായി

0
Spread the love

പ്രണയിച്ചതിൻ്റെ പേരിൽ 10 വർഷക്കാലം ഒളിവിൽ കഴിഞ്ഞ റഹ്‌മാനും പ്രണയിനി സജിതയും നിയമപരമായി വിവാഹിതരായി

നെന്മാറ: പ്രണയിച്ച പെൺകുട്ടിയെ ആരും കാണാതെ 10 വർഷക്കാലം ഒളിവിൽ പാർപ്പിച്ച റഹ്‌മാൻ പ്രണയിനി സജിതയെ നിയമപരമായി വിവാഹം കഴിച്ചു.

ഒറ്റമുറി ജീവിതത്തിൽനിന്ന് പുറത്ത് ഒപ്പം കഴിയുന്ന ഇരുവരും നെന്മാറ സബ്‌ രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും സജിതയും ഇപ്പോൾ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് കഴിയുന്നത്. 2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കാൻ 18-കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്‌മാനൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്‌മാൻ ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു.

വരുന്നു സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ് ‘കേരള സവാരി’.

0
Spread the love

വരുന്നു സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ് ‘കേരള സവാരി’.


തിരുവനന്തപുരം : ഊബർ മാതൃകയിൽ വിപുലമായ വാഹന ശൃംഖലയുമായി സംസ്ഥാന സർക്കാരും ഓൺലൈൻ ടാക്സി രംഗത്തേക്ക്. ‘കേരള സവാരി’ എന്ന പേരിൽ നവംബർ ഒന്നിനു തിരുവനന്തപുരം നഗരത്തിലാണു തുടക്കം. കേരളത്തിലാകെ ഓടിക്കൊണ്ടിരിക്കുന്ന 7 ലക്ഷം ഓട്ടോറിക്ഷകളെയും 5 ലക്ഷം ടാക്സി കാറുകളെയും പദ്ധതിയിൽ പെടുത്തും. തുടക്കത്തിൽ നഗരത്തിൽ 50 ടാക്സിയും 50 ഓട്ടോറിക്ഷയുമാണ് പരീക്ഷണാർഥം ഓടുന്നത്. പിന്നീട് ജില്ലാ ആസ്ഥാനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിനായി ടാക്സി–ഓട്ടോ ജീവനക്കാർക്ക് ബോധവൽക്കരണം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന തൊഴിൽവകുപ്പും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും (ഐടിഐ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സോഫ്റ്റ്‌വെയർ, ജിപിഎസ് ഏകോപനം, കോൾ സെന്റർ എന്നിവയെല്ലാം ഐടിഐയാണ് നൽകുന്നത്. ഓരോ ട്രിപ്പിനും ടാക്സി ഉടമ തുകയുടെ 8% സർക്കാരിനു നൽകണം. ഇതിൽ 6% തുക ഐടിഐ സേവനത്തിനാണ്. മോട്ടർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിരക്കാണ് ടാക്സിക്കും ഓട്ടോയ്ക്കും നൽകേണ്ടത്. മൊബൈൽ ആപ്പിൽ കാണിക്കുന്ന പണം നൽകിയാൽ മതി. ഓട്ടം വിളിക്കുന്നയാൾ നിൽക്കുന്നതിന് 500 മീറ്ററിനുള്ളിലാണു വാഹനം ഉള്ളതെങ്കിൽ സ്ഥലത്തു വന്ന് ആളെ കയറ്റുന്നതിന് അധികം ചാർജ് ഉണ്ടാകില്ല. സുരക്ഷയ്ക്കായി പൊലീസിനെ അറിയിക്കാൻ പ്രത്യേക ബട്ടൺ വാഹനങ്ങളിൽ സ്ഥാപിക്കും. കൂടുതൽ ഓട്ടോ–ടാക്സികളെ പദ്ധതിയിലേക്ക് ആകർഷിക്കാൻ ഓഫറുകളും മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇതിനായി പെട്രോൾ –ഡീസൽ, ടയർ, ഇൻഷുറൻസ് കമ്പനികളുമായി സർക്കാർ ചർച്ച നടത്തുകയാണ്.

ഈ വർഷം തന്നെ വാക്സീൻ എല്ലാവർക്കും ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി.

0
Spread the love

ഈ വർഷം തന്നെ വാക്സീൻ എല്ലാവർക്കും ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി.


ന്യൂഡൽഹി : ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്സീൻ നൽകുകയാണു ലക്ഷ്യമെന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. വാക്സീൻ ഗവേഷണം റോക്കറ്റ് വിദ്യയ്ക്കും ആണവ ഗവേഷണങ്ങൾക്കും സമാനമാണ്. വാക്സീന്റെ ആഭ്യന്തര ഉൽപാദനം പരമാവധി പ്രോത്സാഹിപ്പിക്കണം. അതേസമയം, ബന്ധപ്പെട്ട മേഖലകളിൽ മറ്റു രാജ്യങ്ങളുമായുള്ള പങ്കാളിത്തം പ്രയോജനപ്പെടുത്തുകയും വേണം. 
ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് വൻ മുന്നേറ്റത്തിന് രാജ്യം സജ്ജമാണ്.
വിദേശഭരണത്തിൽനിന്നു സ്വാതന്ത്ര്യം നേടി 75 വർഷത്തിനുശേഷം, അദൃശ്യ എതിരാളിയായ കോവിഡിൽ നിന്നു നാം സ്വാതന്ത്ര്യം തേടുകയാണ്. ആരോഗ്യസംരക്ഷണത്തിനായി മിഷൻ മോഡൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള അപൂർവ അവസരമാണു ലഭിച്ചത്. കോവിഡ് പ്രതിസന്ധിക്കിടയിലെ ചുരുക്കം ചില നല്ല വശങ്ങളിൽ ഒന്നാണിത്. ഇതിലൂടെ ഭാവിയിലുണ്ടായേക്കാവുന്ന സമാന പ്രതിസന്ധികളെ നേരിടാൻ നമുക്കു കൂടുതൽ കരുത്ത് ലഭിക്കും. ആരോഗ്യ സംവിധാനങ്ങളുടെ ദ്രുതഗതിയിലുള്ള വർധന എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ തുല്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. ജനങ്ങളുടെ പൂർണ മനസ്സോടെയുള്ള പങ്കാളിത്തമാണു വാക്സീൻ യജ്ഞം ഇത്ര വലിയ വിജയമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ഡോസ് വാക്സീനുകള്‍ക്കിടയിലെ കാലാവധി നാലാഴ്ചയായി കുറച്ച് ഒമാൻ.

0
A Kuwai man, Abdulla al Anazi, gets a dose of a coronavirus disease (COVID-19) vaccine in Kuwait City, Kuwait December 24, 2020. REUTERS/Stephanie McGehee
Spread the love

രണ്ട് ഡോസ് വാക്സീനുകള്‍ക്കിടയിലെ കാലാവധി നാലാഴ്ചയായി കുറച്ച് ഒമാൻ.


മസ്‌കത്ത് : ഒമാനില്‍ രണ്ട് ഡോസ് വാക്‌സീനേഷനുകള്‍ക്കിടയിലെ കാലാവധി ആറാഴ്ചയില്‍ നിന്ന് നാലാഴ്ചയായി കുറച്ചു. നാളെ (ബുധന്‍) മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാമത് ഡോസ് വാക്‌സീനായി തറസ്സുദ് പ്ലസ് ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്യാനാകും. അതേസമയം, മുന്‍ഗണനാ വിഭാഗത്തിലെ 45.8 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍ 76.3 ശതമാനവും ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചു.
2,710,21 പേരാണ് ഇതുവരെ വാക്സീന്‍ കുത്തിവെപ്പെടുത്തത്. ഇവരില്‍ 1,626,851 പേരും രണ്ടാമത് ഡോസ് വാക്സീനും സ്വീകരിച്ചു. രാജ്യത്ത് വാക്സീൻ യജ്ഞം പുരോഗമിക്കുകയാണ്.

കടലാമ സംരക്ഷകർക്ക് വനംവകുപ്പിന്റെ ആദരം

0
Spread the love

കടലാമ സംരക്ഷകർക്ക് വനംവകുപ്പിന്റെ ആദരം

15000 കടലാമ മുട്ടകൾ സംരക്ഷിച്ച് വിരിയിച്ച് കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടു

വംശനാശഭീഷണി നേരിടുന്ന നിരവധി കടൽമത്സ്യങ്ങൾക്കൊപ്പം പ്രാധാന്യമർഹിക്കുന്ന കടലാമകൾ കൂടുതൽ കണ്ടുവരുന്നത് തൃശൂരിലെ തീരദേശ മേഖലയായ ചാവക്കാട്. സീസണലായി കരയിൽ വന്ന് മുട്ടയിടുന്ന ഇത്തരം കടലാമകളുടെ മുട്ടകൾ സംരക്ഷിച്ച് വിരിയിച്ച് സുരക്ഷിതമായി കടലിലേക്ക് ഇറക്കി വിടുന്നതിന് ഒരുപറ്റം സന്നദ്ധപ്രവർത്തകർ ചാവക്കാടുണ്ട്. കഴിഞ്ഞ സീസണിൽ 26,000 എണ്ണം കടലാമമുട്ടകൾ ശേഖരിച്ച് സംരക്ഷിച്ചു വന്ന 18 പേരടങ്ങുന്ന സംഘത്തെയാണ് വനംവകുപ്പ് ആദരിച്ചത്.

കേരള കടൽ തീരത്ത് ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടുന്ന തീരമാണ് ചാവക്കാട് കടൽ തീരം. കഴിഞ്ഞവർഷം ബ്ലാങ്ങാട് മുതൽ അണ്ടത്തോട് വരെയുള്ള ചാവക്കാട് കടൽതീരത്ത് കടലാമകളുടെ റെക്കോർഡ് മുട്ടകളാണ് ലഭിച്ചത്. ഓരോ ബീച്ചിലും രാത്രികാലങ്ങളിൽ മാത്രം മുട്ടയിടാൻ കരയിൽ വരുന്ന കടലാമകളുടെ സഞ്ചാരപഥം മനസ്സിലാക്കുകയും മുട്ടകൾക്ക് കാവൽ നിൽക്കുകയും ചെയ്തത് പ്രദേശവാസികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ്. ചാവക്കാട് തീരത്തുനിന്ന് മാത്രം 15000 കടലാമ കുഞ്ഞുങ്ങളെ കടലിൽ ഇറക്കാൻ ഈ സംഘത്തിന് കഴിഞ്ഞു.

എല്ലാ വർഷവും ഓരോ സീസണിലും ഇവർക്ക് വനംവകുപ്പ് ഹോണറേറിയം നൽകിവരുന്നുണ്ട്. കൂടാതെ രാത്രികാല പെട്രോളിങ്ങിന് ആവശ്യമായ ടോർച്ച്, കോട്ട എന്നിവ ഇവർക്ക് വിതരണം ചെയ്തിരുന്നു. വനംവകുപ്പ് തയ്യാറാക്കുന്ന താൽക്കാലിക ഹാച്ചറികൾക്ക് പകരം ചാവക്കാട് മേഖലയിൽ കടലാമ മുട്ടകൾ വിരിയിച്ചെടുക്കുന്നതിനുള്ള ഒരു സ്ഥിരം ഹാച്ചറി വനംവകുപ്പ് സജ്ജമാക്കുന്നുണ്ട്. രാത്രിയിൽ കടലാമമുട്ടകൾ ശേഖരിച്ച് സംരക്ഷിക്കുന്നതിനായി സന്നദ്ധപ്രവർത്തകർ ചെയ്യുന്ന പ്രവർത്തനങ്ങൾ ത്യാഗോജ്വലമാണെന്ന് മധ്യമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ ആർ അനൂപ് ഐഎഫ്എസ് പറഞ്ഞു.

ചാവക്കാട് ബീച്ച് പാർക്കിൽ തൃശൂർ സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ സംഘടിപ്പിച്ച ചടങ്ങ് എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷത്തെ കടലാമമുട്ടകളുടെ ശേഖരണവും സംരക്ഷണവും സംബന്ധിച്ച റിപ്പോർട്ട് പീച്ചി വന്യജീവി ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ പി എം പ്രഭു അവതരിപ്പിച്ചു. ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സി ഓ നിബു കിരൺ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുമു സ്കറിയ, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം പി അനിൽകുമാർ, പഞ്ചായത്ത് അംഗം അസീസ് മംഗലാംകുന്ന് എന്നിവർ പങ്കെടുത്തു.

പട്ടയമേളയില്‍ റോസിയുടെ നിറപുഞ്ചിരിയ്ക്ക് റോസാപ്പൂച്ചന്തം

0
Spread the love

പട്ടയമേളയില്‍ റോസിയുടെ നിറപുഞ്ചിരിയ്ക്ക് റോസാപ്പൂച്ചന്തം

‘മണ്ണു കൊണ്ടുണ്ടാക്കിയ വീടിന് നാഥനായി. ഇനി ഞങ്ങള്‍ക്ക് സ്വസ്ഥമായിരിക്കാം. നിറഞ്ഞ സന്തോഷം. സര്‍ക്കാരിനും മന്ത്രിക്കും നന്ദി’ – ടൗണ്‍ഹാളിലെ പട്ടയ വിതരണ ചടങ്ങില്‍ കാലങ്ങളായി കാത്തിരുന്ന പട്ടയം ലഭിച്ചപ്പോള്‍ പീച്ചി മയിലാടുംപാറ അരയപറമ്പില്‍ റോസി ചാക്കോയ്ക്ക് ആനന്ദ കണ്ണീര്‍ അടക്കാനായില്ല.

തൃശൂര്‍ ടൗണ്‍ ഹാളില്‍ രാവിലെ 11.30 ന് ആരംഭിച്ച സംസ്ഥാനതല പട്ടയമേള ഉദ്ഘാടന ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജനില്‍ നിന്ന് ആദ്യം പട്ടയം ലഭിച്ചതും റോസിക്കാണ്. പട്ടയം ലഭിച്ച സന്തോഷത്തില്‍ കൈകള്‍ കൂപ്പിയ റോസിയെ മന്ത്രി ചേര്‍ത്തുപിടിച്ചു. 11.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് സദസ്സിന്റെ മുന്‍ നിരയില്‍ ഇരുന്ന റോസിയെ ക്ഷണിച്ചത്. തൃശൂര്‍ താലൂക്കിലെ പീച്ചി വില്ലേജിലാണ് റോസി താമസിക്കുന്നത്.

18 ാം വയസില്‍ ചാക്കോയുടെ ഭാര്യയായി മയിലാടുംപാറയില്‍ വന്ന റോസിക്ക് 70-ാം വയസിലാണ് താനും ഭര്‍ത്താവും മക്കളും ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ മണ്ണ് കൊണ്ട് പടുത്തുയര്‍ത്തിയ വീടിന് പട്ടയം കിട്ടുന്നത്.
മണ്ണ് കൊണ്ടുണ്ടാക്കിയതിനെ വീടെന്നു വിളിക്കാനാവില്ലെങ്കിലും റോസിയും കുടുംബവും അങ്ങനെ തന്നെ വിളിച്ചു. വീടു പുതുക്കി പണിയാനോ പൊളിച്ചു പണിയാനോ സാമ്പത്തിക പ്രതിസന്ധി മൂലം റോസിക്കും കുടുംബത്തിനും കഴിഞ്ഞില്ല. ജീവിതം ജീവിച്ചു തീര്‍ക്കേണ്ടതാണെന്ന ബോധ്യത്തില്‍ സ്വയം ആശ്വസിച്ച് റോസിയും കുടുംബവും ഒരു രേഖകളുമില്ലാതെയാണ് ഇത്രയും കാലം കഴിഞ്ഞത്. ഇതിനാണ് സര്‍ക്കാര്‍ അറുതി വരുത്തിയത്.
മലയോര കര്‍ഷകരായതിനാല്‍ വനഭൂമി പട്ടയമാണ് റോസിക്ക് ലഭിച്ചത്.

സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,75,668 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,46,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,877 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1823 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,98,865 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,959 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 778 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,654 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1421, കൊല്ലം 2098, പത്തനംതിട്ട 1304, ആലപ്പുഴ 1998, കോട്ടയം 1558, ഇടുക്കി 953, എറണാകുളം 3401, തൃശൂര്‍ 2843, പാലക്കാട് 1768, മലപ്പുറം 2713, കോഴിക്കോട് 3342, വയനാട് 960, കണ്ണൂര്‍ 864, കാസര്‍ഗോഡ് 431 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,98,865 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,84,158 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് മരണം;കണക്കിൽ ആത്മഹത്യയും ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി.

0
Spread the love

കോവിഡ് മരണം;കണക്കിൽ ആത്മഹത്യയും ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി.


ന്യൂഡൽഹി : കോവിഡ് പോസിറ്റീവായിരിക്കെ ജീവനൊടുക്കുന്നവരെക്കൂടി കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടു. കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കി കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗരേഖ പരിശോധിച്ച ശേഷമാണു ജസ്റ്റിസുമാരായ എം.ആർ. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. ജീവനൊടുക്കിയവരെ ഒഴിവാക്കിയതു പുനഃപരിശോധിക്കണം.കോവിഡ് മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ അറിയിക്കാനുള്ള കമ്മിറ്റി എപ്പോൾ രൂപീകരിക്കും, എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത്, കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന ആശുപത്രിയിൽനിന്ന് എന്തൊക്കെ രേഖകൾ നൽകണം തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരുത്തണമെന്നു കോടതി നിർദേശിച്ചു.
കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകടമരണം, വിഷം അകത്തുചെന്നുള്ള മരണം എന്നിവ കോവിഡ് മരണമായി കണക്കാക്കില്ലെന്നു കേന്ദ്രം നേരത്തേ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം 4 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഭിഭാഷകരായ ഗൗരവ് കുമാർ ബൻസാൽ, ദീപക് കൻസാൽ എന്നിവർ കോടതിയെ സമീപിച്ചത്.കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള മാർഗരേഖ 23നുള്ളിൽ സമർപ്പിക്കണമെന്നു കേന്ദ്രത്തോടു സുപ്രീം കോടതി നിർദേശിച്ചു. 23ന് അകം സമർപ്പിക്കുമെന്നു കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts