Home Blog Page 1477

ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണ്-ഭാമ

0
Spread the love

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെമലയാള സിനിമക്ക് ലഭിച്ച താരമാണ് ഭാമ.പരസ്യ രംഗത്ത് നിന്നുമാണ് ഭാമ സിനിമയിലേക്ക് എത്തിയത്.ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായതാണ് ഭാമയുടെ സിനിമ അരങ്ങേറ്റത്തിന്റെ തുടക്കം.പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഭാമ താരമായി.അടുത്തിടെയാണ് ഭാമയുടെ വിവാഹം കഴിഞ്ഞത്.കുടുംബ സുഹൃത്തായ അരുൺ ജഗദ്ദീഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയെന്ന വാർത്തയ്ക്ക് പിന്നാലെ നടി ഭാമയ്‌ക്കെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു.സഹപ്രവർത്തകർ അടക്കം നിരവധി പേർ ഭാമയെ വിമർശിച്ച്‌ രംഗത്തെത്തി.വിമർശനങ്ങൾ രൂക്ഷമായതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ കമന്റ് സെക്ഷൻ ഭാമ ഡിസേബിൾ ചെയ്തു. മാത്രമല്ല 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച്‌ കുറിച്ച പോസ്റ്റ് ഭാമ നീക്കം ചെയ്യുകയും ചെയ്തു.ഈ സംഭവങ്ങൾക്കെല്ലാം ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് ഭാമ

സ്വന്തം ചിത്രം കണ്ണാടിയിൽ പ്രതിഫലിക്കുന്ന ഫോട്ടോയാണ്‌ വിവാദങ്ങൾക്ക് ശേഷം നടി ആദ്യമായി പോസ്റ്റ് ചെയ്തത്. പിന്നാലെ കുറിച്ച വാക്കുകളും ശ്രദ്ധേയമാണ്.നിങ്ങളുടെ പോരാട്ടം സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക,ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണ് എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്.എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ ഭാമ പങ്കുവച്ചിരിക്കുന്നത്. ബി ഒപ്റ്റിമിസ്റ്റിക് എന്നും ഭാമയുടെ സ്റ്റാറ്റസിൽ കാണാം.

എനിക്ക് ഷോട്സ് ധരിക്കാൻ ഇഷ്ടമാണ്, കാല് കാണുന്നേ മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി ഇനി അത് ഇടേണ്ട എന്നൊന്നും കരുതില്ല-സാധിക

0
Spread the love

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായ സാധിക വേണുഗോപാലിന്റെ മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറൽ ആകാറുണ്ട്.മോഡൽ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.എന്നാൽ വിമർശകർക്ക് ചുട്ട മറുപടിയാണ് താരം നൽകുന്നതുംഷോട്സ് ധരിച്ച ഒരു ഫോട്ടോ ഇടുമ്പോൾ അയ്യോ കാല് കാണുന്നേ എന്നൊന്നും താൻ ചിന്തിക്കാറില്ലെന്നും മനോഭാവത്തിലും തീരുമാനങ്ങളിലും തന്റെ ശരികൾ മാത്രമാണ് താൻ പിന്തുടരുന്നതെന്നും സാധിക പറയുന്നു

വാക്കുകൾ,എനിക്ക് കുഴപ്പമില്ല എന്ന് തോന്നുന്ന ഏത് വേഷവും ധരിക്കും. അക്കാര്യത്തിൽ മറ്റൊരാൾക്ക് എന്ത് തോന്നും എന്ന് ചിന്തിക്കാറില്ല.എനിക്ക് ഷോട്സ് ധരിക്കാൻ ഇഷ്ടമാണ്.അയ്യോ കാല് കാണുന്നേ മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി ഇനി അത് ഇടേണ്ട എന്നൊന്നും കരുതില്ല.മനോഭാവത്തിലും തീരുമാനങ്ങളിലും എൻറെ ശരികൾ മാത്രമാണ് ഞാൻ പിന്തുടരുന്നത്.വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.കല്യാണത്തിനു ധരിച്ച ബ്ലൗസിന്റെ ബാക്ക്സ്ട്രാപ് നേർത്തതായിരുന്നു.അത് കണ്ട് അയ്യോ കുട്ടി എന്തിനാ ഈ ബ്ലൗസ് ഇട്ടതെന്നൊക്കെ പലരും ചോദിച്ചു.എനിക്ക് ഇഷ്ടമായത് കൊണ്ട് ഇട്ടു എന്നായിരുന്നു മറുപടി.നമുക്ക് താല്പര്യമുള്ള വസ്ത്രം ധരിക്കുകയല്ലാതെ മറ്റൊരാൾക്ക് വേണ്ടി അത് അണിയേണ്ട കാര്യമില്ല

സിനിമകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയുമാണ് നടി കൂടുതൽ തിളങ്ങിയത്.മിനിസ്‌ക്രീൻ രംഗത്തും സജീവമായ താരം മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു

കോവിഡ്- മോഹൻലാൽ പ്രതിഫലം പകുതിയാക്കി, കുറയ്ക്കാതേ ടൊവിനോ

0
Spread the love

കൊച്ചി:കോവിഡ് പ്രതിസന്ധിയിൽ നിന്നും സിനിമാ ലോകത്തേ കര കയറ്റാൻ താര രാജാവ് മോഹൻ ലാൽ തന്റെ പ്രതിഫലം പകുതിയാക്കി കുറച്ചു.സിനിമയുടെ സാഹചര്യം നോക്കി വീണ്ടും വിട്ടുവീഴ്ച്ചകൾക്ക് മഹാ നടൻ ഒരുങ്ങുമ്പോൾ ടൊവിനോ,ജോജു ജോർജ് എന്നിവർ പ്രതിഫലം കു
റയ്ക്കുന്നില്ല…വിട്ടുവീഴ്ച്ചക്കില്ലെന്നും ഇവർ.മമ്മുട്ടിയും പ്രതിഫലം വെട്ടി കുറക്കും എന്ന് അറിയിപ്പികൾ വരുന്നു.ദൃശ്യം രണ്ടിലാണ്‌ മോഹൻലാൽ പ്രതിഫലം പകുതി മതി എന്ന് സമ്മതിച്ചത്.

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ.ലോക്ക് ഡൗണിന് ശേഷമുള്ള കരാറുകളിൽ ചില അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയാറാകാത്തതിനാലാണ് നിർമാതാക്കളുടെ നടപടി. തിയറ്ററുകൾ തുറന്നാലും വിനോദനികുതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ നിലാപാട് മാറ്റാതെ റിലീസ് വേണ്ടെന്നാണ് സംഘടന തീരുമാനം.

അതേസമയം പ്രതിഫലം കുറയ്ക്കാതെ തയ്യാറാകാതെ മുൻനിര താരങ്ങളായ ടൊവിനോ തോമസും,ജോജു ജോർജ്ജും.പ്രതിഫലം കുറയ്ക്കാനാകാത്ത സാഹചര്യത്തിൽ ഇരുവരുടെയും ചിത്രങ്ങൾക്ക് അംഗീകാരം നൽകില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. മെഗാ സ്റ്റാർ മോഹൻലാൽ പോലും ദൃശ്യം രണ്ടിൽ പകുതി പ്രതിഫലം വാങ്ങുന്നുള്ളു എന്നാണ് അസോസിയേഷന്റെ ഭാഗത്തുനിന്നുള്ള റിപ്പോർട്ടുകൾ.ഈ പശ്ചാത്തലത്തിലാണ് വിട്ടുവീഴ്ചയില്ലെന്ന തീരുമാനം.

മലയാള സിനിമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിഫലം കൂട്ടിചോദിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന് അസേസിയേഷൻ തീരുമാനിച്ചിരുന്നു.ആ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് താരങ്ങൾക്കെതിരെയുള്ള നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഇനിമുതൽ കരാർ പരിശോധിച്ചതിന് ശേഷം മാത്രമേ സിനിമകൾക്ക് അംഗീകാരം നൽകൂ എന്ന് വ്യക്തമാക്കിയ അസോസിയേഷൻ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായി അറിയിച്ചു.നിലവിലെ സാഹചര്യത്തിൻ തിയറ്ററുകൾ നിലവിലെ സാഹചര്യത്തിൻ തിയറ്ററുകൾ തുറന്നാൽ തന്നെ ഉടനെയൊന്നും റിലീസുകളുണ്ടാകില്ലെന്നാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ നിലപാട്‌.

കൊവിഡ് വ്യാപനത്തെ തുടർന്ന് പൂർണമായി പ്രവർത്തനരഹിതമായ സിനിമാ വ്യവസായം വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഷൂട്ടിംഗ് പോലും പ്രതിസന്ധിയിലായിരിക്കുന്നതിനാൽ നിർമ്മാണ ചിലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന്.
പ്രൊഡ്യൂസേഴസ് അസോസിയേഷൻ മുൻപ് അറിയിച്ചിരുന്നു.ഇതേ തുടർന്ന് താരങ്ങളും വിഷയത്തിൽ സഹകരിക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം.ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ച് താര സംഘടനയായ അമ്മയും ഫെഫ്കയും രംഗത്തുവന്നിരുന്നു.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിയറ്റർ തുറന്നാലും പ്രേഷകർ കുറഞ്ഞേക്കാം.പല മേഖലകൾക്കും പാക്കേജുകൾ പ്രഖ്യാപിച്ചപ്പോൾ സിനിമയെ സർക്കാർ അവഗണിച്ചെന്ന് നിർമാതാക്കൾക്ക് പരാതിയുണ്ട്.

ഷോര്‍ട്ട്സ് ഇട്ടാല്‍ കാലു കാണുമെങ്കില്‍ സാരിയുടുത്താല്‍ വയര്‍ കാണില്ലേ? അപര്‍ണ

0
Spread the love

നടി അനശ്വര രാജനെതിരായ സെെബര്‍ ആക്രമണം വലിയ ചര്‍ച്ചയായി മാറിയിരുന്നു. അനശ്വരയുടെ വസ്ത്രത്തിന്റെ ഇറക്കമായിരുന്നു സെെബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ പ്രതികരണവുമായി മലയാള സിനിമയില്‍ നിന്നും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ യുവനടി അപര്‍ണ ബാലമുരളിയും വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഷോര്‍ട്ട്സ് ഇട്ടാല്‍ കാലു കാണുമെങ്കില്‍ സാരിയുടുത്താല്‍ വയര്‍ കാണില്ലേയെന്നാണ് അപര്‍ണ ചോദിക്കുന്നത്. ഒരു പ്രമുഖ ഓണ്‍ലെെന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അപര്‍ണയുടെ പ്രതികരണം.

ഒരാള്‍ എന്തു ധരിക്കുന്നു എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. അവനവന് കംഫര്‍ട്ടബിള്‍ ആയ വേഷമാണ് ഓരോരുത്തരും ധരിക്കുക. ബാക്കിയുള്ളവര്‍ അത് അംഗീകരിക്കാന്‍ ശ്രമിക്കുക. ഷോര്‍ട്സ് ഇട്ടാല്‍ കാലു കാണുമെന്നുള്ളത് ശരി തന്നെ, പക്ഷേ സാരിയുടുത്താല്‍ വയര്‍ കാണില്ലേ? സാരി ഒരു പരമ്ബരാഗത വസ്ത്രമാണ്. പക്ഷേ അതുടുക്കുമ്ബോള്‍ എന്തൊക്കെ കാണുന്നുണ്ട് അപര്‍ണ ചോദിക്കുന്നു.

ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെന്ന് അപര്‍ണ പറയുന്നു. ഇഷ്ടമുള്ള യോജിക്കുന്ന വേഷം ഏതാണോ അതു ധരിക്കുക. ഇതു പോലുള്ള ക്യാംപെയ്നുകള്‍ എപ്പോഴും നല്ലതാണ്. നാം ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികള്‍ ഉണ്ട് എന്ന് അറിയുന്നത് എപ്പോഴും അശ്വാസകരമാണെന്നും അപര്‍ണ പറയുന്നു.

നമ്മളൊക്ക മനുഷ്യരാണ്. ആരും പെര്‍ഫെക്ടറ്റല്ല. ഒരു പബ്ലിക്ക് ഫിഗറാണെന്നുള്ളതു കൊണ്ട് അവരെക്കുറിച്ച്‌ മോശം പറയാന്‍ ആ‌ര്‍ക്കും അവകാശമില്ലെന്ന് അപര്‍ണ അഭിപ്രായപ്പെടുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ കമന്റുകള്‍ ഞാന്‍ ലിമിറ്റ് ചെയ്തു വച്ചിരിക്കുകയാണ്. കാരണം നമ്മള്‍ എത്ര നല്ല പോസ്റ്റ് ഇട്ടാലും അതിനൊരു മോശം കമന്റിടാന്‍ എപ്പോഴും ആരെങ്കിലും ഉണ്ടാകുമെന്നും അപര്‍ണ പറഞ്ഞു.

പരാതി നൽകിയിട്ടൊന്നും ഒരു കാര്യവുമില്ല എന്ന പതിവ് നാട്ടുചൊല്ല് തെറ്റിച്ചു കേരള പൊലീസ്- എലീന പടിക്കൽ

0
Spread the love

സീരിയലുകളിലൂടെയും ബിഗ് ബോസിലൂടെയും ജനപ്രീതി നേടിയ നടിയാണ് എലീന. സൈബര്‍ അതിക്രമത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഉണ്ടായ അനുഭവം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറയുകയാണ് താരം. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്നും, ഉടന്‍ തന്നെ ആക്ഷന്‍ ഉണ്ടായി എന്നുമാണ് എലീന യുടെ വാക്കുകള്‍

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരളത്തില്‍ ദിവസേന നിരവധി സ്ത്രീകളാണ് പല സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നത്. ഇതില്‍ ഏറിയപങ്കും സിനിമ-സീരിയല്‍ താരങ്ങളാണ്.

ഇതെഴുതുന്നത് വളരെ സന്തോഷത്തോടെയാണ്. പരാതി നല്‍കിയിട്ടൊന്നും ഒരു കാര്യവുമില്ല എന്ന പതിവ് നാട്ടുചൊല്ല് തെറ്റിച്ചു കേരള പൊലീസ്. എനിക്ക് നേരെയുണ്ടായ സൈബര്‍ അറ്റാക്കിനെതിരെ പരാതി ലഭിച്ചയുടന്‍ നിയമനടപടി എടുക്കുകയും, വളരെ പെട്ടന്നുതന്നെ കുറ്റക്കാരെ കണ്ടെത്തുകയും ചെയ്ത കേരള പൊലീസിനോടും, പ്രത്യേകിച്ച്‌ സൈബര്‍സെല്‍ എസ് പി ബിജു സാറിനോടും, പിന്നെ കൂടെനിന്ന് പിന്തുണച്ച അരുണ്‍ ചേട്ടനും നന്ദി അറിയിക്കുകയാണ്.

നാളെയും ഇത്തരം തെറ്റുകാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ നമ്മള്‍ സധൈര്യം മുന്നോട്ടുവരണം. മാറി നിന്ന് പ്രോത്സാഹനം ഒരുക്കരുത്. അതല്ലെ ഹീറോയിസം’ എന്നാണ് എലീന കുറിച്ചിരിക്കുന്നത്.

മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് ഇനിയൊരു ഓർമ,കന്മദത്തിലെ മുത്തശ്ശി ശാരദ നായർ അന്തരിച്ചു

0
Spread the love

മോഹൻലാലും മഞ്ജുവാര്യരും പ്രധാനവേഷത്തിലെത്തിയ കന്മദം എന്ന ചിത്രത്തിലെ മുത്തശ്ശി കഥാപാത്രത്തെ അവതരിപ്പിച്ച നടി പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ (92) അന്തരിച്ചു.തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ്.കന്മദം,പട്ടാഭിഷേകം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.കന്മദത്തിലെ മുത്തശ്ശി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കഥാപാത്രം ആയിരുന്നു. കന്മദം എന്ന ചിത്രത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തിൽ മോഹൻലാലിനൊപ്പം ചെറിയ നൃത്തച്ചുവടുകളുമായി എത്തിയ മുത്തശ്ശി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

മഞ്ജുവാര്യരുടെ മുത്തശ്ശിയായിരുന്നു ശാരദ നായർ വേഷമിട്ടത്.ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു ആ മുത്തശ്ശി. സിനിമയ്ക്ക് അനുയോജ്യരായ മുത്തശ്ശിമാരെ തേടിയുള്ള ലോഹിതദാസിന്റെ യാത്ര തത്തമംഗലത്താണ് അവസാനിച്ചത്.അവിടെ നിന്നാണ് ശാരദാ നേത്യാർ എന്നു പേരുള്ള ശാരദ നായർ എന്ന മുത്തശ്ശിയെ കിട്ടിയത്.അക്കാലത്ത് മുത്തശ്ശിക്കൊ കുടുംബത്തിനോ സിനിമയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ലോഹിതദാസ് ആദ്യം കഥ പറയുമ്ബോൾ അഭിനയിക്കാൻ വിസമ്മതിച്ചിരുന്നു മുത്തശ്ശി,.പിന്നീട്,ആ മോഹൻലാൽ ആണ് നായകൻ എന്നറിഞ്ഞതോടെ സമ്മതം അറിയിക്കുകയായിരുന്നു സിനിമയിൽ മോഹൻലാലിനും മഞ്ജു വാര്യർക്കും ലാലിനുമൊപ്പം മുത്തശ്ശി നിറഞ്ഞു നിന്നു.

കന്മദത്തിലെ കഥാപാത്രത്തിനായി ശാരദ നായർക്ക് ശബ്ദം നൽകിയത് അന്തരിച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലിയാണ്.തീർത്തും വ്യത്യസ്ത ശൈലിയിലാണ് ആ ശബ്ദം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.1998ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് എ.കെ.ലോഹിതദാസാണ്.അനിൽ ബാബു ചിത്രമായ പട്ടാഭിഷേകത്തിലാണ് മറ്റൊരു ശ്രദ്ധേയ പ്രകടനം.ഗായകൻ കൗശിക് മേനോൻ ബന്ധുവാണ്.

പ്ലാറ്റ്ഫോമിലിരുന്ന് പാട്ടുപാടി വൈറലായ രാണു മൊണ്ഡാലിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

0
Spread the love

മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റ്ഫോമിലിരുന്ന് ഗാനമാലപിച്ചിരുന്ന രാണു മണ്ടലിനെ ഇന്ന് അറിയാത്ത ആരും തന്നെ ഉണ്ടാവില്ല.പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ലോകത്തിന്റെ ഹൃദയം കവർന്ന സ്ത്രീയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പാട്ടുപാടിക്കൊണ്ടിരുന്ന രാണുവിന്റെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്.അയാൾ അവർ പാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് രാണുവെന്ന ഗായികയെ ലോകം അറിഞ്ഞത്.ലതാമങ്കേഷ്‌കർ പാടിയ എക് പ്യാർ കാ നഗ്മാ ഹെയ് എന്ന ഗാനമായിരുന്നു രാണു മൊണ്ടാൽ റണാഗഡ് റെയിൽവേ സ്റ്റേഷനിലിരുന്ന് പാടിയത്

പ്രശസ്തയായതിനു ശേഷം പുതിയ വീട്ടിലേക്ക് മാറിയ രാണു ഇപ്പോൾ താമസിക്കുന്നത് തൻ്റെ പഴയ വീട്ടിലാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ അവരെ അലട്ടുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നുപ്രശസ്തയായ രാണു സംഗീത സംവിധായകൻ ഹിമേഷ് രെഷമ്മിയക്ക് വേണ്ടി മൂന്ന് പാട്ടുകൾ പാടി.ഇതിനിടെ തൻ്റെ പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറി

ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് ആളുകളെ സഹായിക്കുന്ന രാണുവിൻ്റെ ഒരു വിഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടിരുന്നു.പണവും മറ്റ് അവശ്യ വസ്തുക്കളും ഇവർ ആളുകൾക്ക് നൽകിയിരുന്നു.എന്നാൽ ഇപ്പോൾ രാണു തൻ്റെ പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.2019നവംബറിൽ രാണു ഒരു വിവാദത്തിലും ഉൾപ്പെട്ടു.സെൽഫിയെടുക്കാനായി ഒരു ആരാധിക തട്ടിവിളിച്ചത് അവരെ ചൊടിപ്പിക്കുകയും ആരാധികയോട് അവർ ദേഷ്യപ്പെടുകയുമായിരുന്നു.ഇത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു

ഒരു തരത്തിലുമുള്ള ദുശീലങ്ങളും അദ്ദേഹത്തിന് ഇല്ല; തന്നെ അത്ഭുതപ്പെടുത്തിയ നടനെക്കുറിച്ചു മേജര്‍ രവി

0
Spread the love

നടനും സംവിധായകനുമായ മേജര്‍ രവി തന്റെ ജീവിതകഥ സിനിമ ആയാല്‍ നായകന്‍ ആരാകുമെന്നു തുറന്നു ‌ പറയുകയാണ്, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിത കഥ പറയുന്ന ചിത്രം ഉണ്ടാവുകയാണെങ്കില്‍ നായകനായി കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജോജു, ജയസൂര്യ, ടെവിനോ എന്നിവരുടെ പേരുകളാണ് മേജര്‍ രവി പറയുന്നത്.

മേജര്‍ രവിയുടെ വാക്കുകള്‍ ഇങ്ങനെ.. ‘രണ്ട് മൂന്ന് നടന്മാര് എന്റെ മനസിലുണ്ട്. കാരണം ഇവരെയൊക്ക ഞാന്‍ അറിയുന്നതാണ്. ഒന്ന് എന്നെ അത്ഭുതപ്പെടുത്തിയ ഒരു താരം കുഞ്ചാക്കോ ബോബനാണ്. ഭയങ്കര ഡെഡിക്കേഷനും ഒരു തരത്തിലും പ്രശ്നമില്ലാത്ത ആളാണ്. ഒരു തരത്തിലുമുള്ള ദുശീലങ്ങളും അദ്ദേഹത്തിന് ഇല്ല. അതുപോലെ ഞാന്‍ കണുന്നത് പൃഥ്വിരാജിനെയാണ്. ബാക്കിയുള്ളവരെ എനിക്ക് നേരിട്ട് അറിയില്ലെങ്കില്‍ കൂടിയും, ടൊവിനോ, ജയസൂര്യ, ജോജു എന്നിവരെയാണ്. ഇവരുടെ ഡെഡിക്കഷന്‍ ലെവല്‍ നേരിട്ട് വര്‍ക്ക് ചെയ്താല്‍ മാത്രമേ അറിയാന്‍ കഴിയുള്ളു. ഇതിനകത്ത് ഡെഡിക്കേഷനുള്ള ആര്‍ട്ടിസ്റ്റാണ് വേണ്ടത്’. രാജുവിനെയൊക്കെ എനിക്ക് നല്ല കോണ്‍ഫിഡന്‍സുണ്ടെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു

മുന്‍ ഭര്‍ത്താവ് മറുപടി പറയാത്തത് ഭാഗ്യലക്ഷ്മിയുടെ കുറ്റമല്ലല്ലോ, ആലപ്പി അഷ്‌റഫ്

0
Spread the love

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആളെ വീട്ടില്‍ കയറി കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.നിയമവും നീതിയും നോക്കുകുത്തിയായിടത്ത് ഒരു പെണ്ണ് എങ്ങനെയായിരിക്കണമെന്ന് ഭാഗ്യലക്ഷ്മി നമുക്ക് കാണിച്ചുതന്നുവെന്ന് ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ് വായിക്കാം,സാംസ്‌കാരിക നായകന്മാരോട് ഒരു വാക്ക്…അപമാനഭാരം കൊണ്ട് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ശേഷമല്ല നിങ്ങള്‍ മുതല കണ്ണീരൊഴുക്കേണ്ടത്…പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്…ഞാന്‍ പി.ജെ. ആന്റണിക്കും ജയനുമൊക്കെ വേണ്ടി ഡബ്ബിങ് ആരംഭിച്ച കാലത്ത് ഒരു പാവടയും ഉടുപ്പും ധരിപ്പിച്ച് നല്ലത് പോലെ അണിയിച്ചൊരുക്കി കൊച്ച് മിടുക്കി പെണ്‍കുട്ടിയെ അവളുടെ വല്യമ്മ കൈപിടിച്ച് ഡബ്ബിങ് തിയറ്ററിലേക്ക് കൊണ്ടുവരുന്നത് ഞാനിന്നും ഓര്‍ക്കുന്നു.സിനിമയിലെ കുട്ടികള്‍ക്ക് ശബ്ദം നല്‍കാനായിരുന്നു അവളെ അവിടെ കൊണ്ടുവന്നിരുന്നത്.പിന്നീടവള്‍ വളര്‍ന്ന് പാവടയും ഹാഫ് സാരിയുമായി അപ്പോഴും വല്യമ്മ അവളെ ചേര്‍ത്ത് പിടിച്ചിരുന്നു.അന്നത്തെ കാലത്ത് ഒരു സിനിമയില്‍ ഡബ്ബിങ് സമയത്ത് നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കാന്‍ വേണ്ടി ഒരു കൂട്ടം ആള്‍ക്കാര്‍ തിയറ്ററില്‍ ഉണ്ടാകും..സിനിമയിലെ എല്ലാ നല്ലതും ചീത്തയുമായ ന്യൂസുകളും ആ കൂട്ടം അവിടെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. എന്നാല്‍ അവരില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറി ആ വല്യമ്മയും ആ കുട്ടിയും മാറിയിരിക്കുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

വളരെ അച്ചടക്കത്തോടെയും മാന്യമായ പെരുമാറ്റത്തിലൂടെയും എന്നെ അന്ന് ആകര്‍ഷിച്ച ആ പെണ്‍കുട്ടിയാണ് പിന്നീട് ഫുള്‍ സാരിയില്‍ വന്ന് ശബ്ദ കലയില്‍ വിസ്മയം തീര്‍ത്ത ഭാഗ്യലക്ഷമി. സിനിമാരംഗത്ത് വലിയ തറവാടുകളില്‍ നിന്നെത്തിയ നിരവധി പെണ്‍കുട്ടികള്‍ വഴി തെറ്റി യാത്ര ചെയ്യുന്ന കാലത്തും അനാഥയായി കഷ്ടപ്പാടിലൂടെ വളര്‍ന്ന ആ കുട്ടി വളരെ അച്ചടക്കത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും ഒരു പേരുദോഷവും കേള്‍പ്പിക്കാതെ ജിവിക്കുന്നത് നേരില്‍കണ്ടിട്ടുള്ള സത്യം ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു.ഭാഗ്യലക്ഷമിയെക്കുറിച്ച് ഒരു മോശമായ അഭിപ്രായവും എവിടെയും കേട്ടിട്ടില്ല എന്നത് സത്യമാണ്.പിന്നീട് അവരുടെ ദാമ്പത്യം തകര്‍ന്നപ്പോള്‍…അവരില്‍ പല സ്വാഭാവിക മാറ്റങ്ങളും സംഭവിച്ചതായ് അറിഞ്ഞു,അതവരുടെ സ്വകാര്യത. കഴുത കരഞ്ഞു തീര്‍ക്കുന്നത് പോലെ ഇവിടെ സോഷ്യല്‍ മീഡിയയില്‍ ഭാഗ്യലക്ഷ്മിക്കെതിരെ രണ്ടു പേരെത്തി..സോഷ്യല്‍ മീഡിയയിലുടെ സ്ത്രീകളെ അപമാനിക്കുന്നവര്‍.ആദ്യം സഹപ്രവര്‍ത്തകയെ വാക്കുകള്‍ കൊണ്ട് വായ് മൂടിക്കെട്ടി അപമാനിക്കാന്‍ ശ്രമിക്കുന്ന ശാന്തി വിള.വ്യക്തിപരമായി ജീവിതത്തിലെ വിഴിപ്പ് പൊതുവേദിയില്‍ അലക്കാന്‍ ശ്രമിച്ചു അവരെ അപമാനിക്കാന്‍ നോക്കുന്നു..പരസ്പര ബഹുമാനമെന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്.അത് ശാന്തിവിള ദിനേശിനും എനിക്കും ഒരുപോലെ ബാധകമാണ്.ശാന്തിവിള ദിനേശ് അവരെ പറ്റി പറഞ്ഞതൊക്കെ ഒരിക്കലും ആര്‍ക്കും യോജിക്കാന്‍ പറ്റാത്ത ആരോപണങ്ങളാണ്.അദ്ദേഹത്തെ ചൊടിപ്പിച്ചത് രാമലീല എന്ന സിനിമ തിയറ്ററില്‍ പോയി കാണില്ല എന്നു ഒരു ചാനലില്‍ പറഞ്ഞതാണ്,ആ സിനിമയില്‍ രാധികക്ക് ശബ്ദം നല്‍കിയതാണ് അവര്‍ ചെയ്ത അപരാധം..അതവരുടെ തൊഴിലാണ് രാധികയുടെ സ്ഥിരമായ ശബ്ദം അവവരുടെതുമാണ്.തിയറ്ററില്‍ പോയി പടം കാണുന്നത് അവരുടെ സ്വാതന്ത്ര്യവുമാണ്.അത് പോലെ തന്നെ അവരുടെ കുടുബജിവിതവും അവരുടെ സ്വകാര്യതയാണ്.

അവര്‍ വേര്‍പിരിഞ്ഞ ഭര്‍ത്താവിനെ കുറിച്ച് ഒന്നും പറയാന്‍ പാടില്ലായിരുന്നു എഴുതാന്‍ പാടില്ലായിരുന്നു,കണ്ടു പഠിക്കാന്‍ ഉദാഹരണവും നിര്‍ദ്ദേശവും ശാന്തിവിള നല്കി. എന്നാല്‍ ആ നിര്‍ദ്ദേശത്തിലുമുണ്ട് പക്ഷപാതം. കുടുബമുള്ളവരെ പ്രേമിക്കുന്നതിനെ പറ്റിയുള്ള പരാമര്‍ശത്തില്‍ ഈ ഉദാഹരണം ഒരിക്കലും യോജിക്കില്ലല്ലോ.വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ പിന്നെ സ്ത്രീ ശബ്ദിക്കരുത്.അവളുടെ മുന്‍ ഭര്‍ത്താവ് മറുപടി പറയാത്തത് അവളുടെ കുറ്റമല്ലല്ലോ..ഇനി അങ്ങനെയെങ്കില്‍ മുന്‍ ചലച്ചിത്ര നായിക അവതരിപ്പിക്കുന്ന കഥയല്ലിത് ജിവിതം നിരോധിക്കേണ്ടി വരുമല്ലോ സുഹൃത്തേ.ശാന്തി വിളയില്‍ നിന്നും പ്രചോദനം കൊണ്ട് ഡോസ് കൂട്ടി ഇല്ലാകഥയുമായ് മറ്റൊരുത്തന്‍..ഒരു വിധത്തിലും സഹിക്കാന്‍ പറ്റാത്ത വാക്കുകള്‍…അവിടെയും ഒരിര ഭാഗ്യലക്ഷ്മി.ഇതിങ്ങിനെ പോയാല്‍ ആര്‍ക്കും കേറിമേയാവുന്ന പേരായ് മാറിയേനെ ഭാഗ്യലക്ഷ്മി..അവിടെയാണ് പെണ്ണ് എന്താണന്ന് കാട്ടി ഭാഗ്യലഷ്മി രംഗത്ത് വന്നത്.നിയമവും നീതിയും നോക്കുകുത്തിയായിടത്ത് ഒരു പെണ്ണ് എങ്ങനെയായിരിക്കണമെന്ന് നമുക്കവള്‍ കാട്ടി തന്നു..പിന്നീട് കണ്ടത്. മനശാസ്ത്രജ്ഞന്‍ മനസ്സു തുറന്നു….കവിളില്‍ അടിയുടെ അടയാളവുമായ് കൈകൂപ്പി അവളോട് കെഞ്ചേണ്ടി വന്നു..ഇനി ഏതായാലും തമിഴ്‌നാട്ടിലെ ഡോക്ടറേറ്റിനെ കുറിച്ചും അന്വേഷണം കഴിഞ്ഞറിയാം അയാളുടെ കാര്യം കട്ടപ്പുകയാകുമോ എന്ന്.യൂട്യൂബില്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ചാനലുകള്‍,മതങ്ങളെ അക്ഷേപിക്കുന്ന ചാനലുകള്‍ അസഹനീയമായ് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു..ഇവിടെ നിയമം വെറും നോക്കുകുത്തി.ഒരു കര്‍ശന ശുദ്ധികരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട സമയം എന്നേ കഴിഞ്ഞു.ഭാഗ്യലക്ഷ്മിയോട് ഒരു വാക്ക്,സംഭവത്തിലെ എല്ലാ രീതിയോടും നിങ്ങളോട് യോജിപ്പുണ്ടെന്നു ഞാന്‍ പറയുന്നില്ല..എന്നാല്‍ നിങ്ങള്‍ കാണിച്ച ആ തന്റേടം…നട്ടെല്ലുള്ള ഒരാണിനും വിയോജിക്കാന്‍ പറ്റില്ല…അവന് അമ്മയും സഹോദരിയും ഭാര്യയും മകളും ഉണ്ടെങ്കില്‍…ഇവിടെ ഭാഗ്യലക്ഷ്മിയുടെ സ്ഥാനത്ത്,നമ്മുടെ സ്വന്തം സഹോദരി ആണ് എന്ന് വിചാരിച്ചാല്‍ മതി…ഇതൊക്കെ തന്നെയാണ് ശരി എന്നും തോന്നും.അങ്ങനെയാകുമ്പോള്‍….സ്വന്തം സഹോദരിയോടൊപ്പം അതേ…ഭാഗ്യലക്ഷ്മിമാരോടൊപ്പം നമുക്ക്അണിചേരാം.

ലഹരി മരുന്ന് കേസ്: ദീപിക പദുകോണിനെ ആ​റ് മ​ണി​ക്കൂ​ര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

0
Spread the love

മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നടി ദീപികാ പദുകോണിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമാണ് എനസിബി(നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) ഓഫീസില്‍ നിന്ന് ദീപിക പുറത്തിറങ്ങിയത്.

നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവരെ എന്‍സിബി(നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്തത്.

മുംബൈയിലെ കോളബയിലെഎവ്‌ലിന്‍ ഗസ്റ്റ് ഹൗസിലാണ് ദീപികയെ ചോദ്യം ചെയ്യുന്നത്. സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനേയും എന്‍സിബിയുടെ ബല്ലാര്‍ഡ് എസ്‌റ്റേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്തത്.

നടിമാര്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സൂചന കിട്ടിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ദീപികയെ എന്‍സിബി പ്രത്യേക അന്വേഷണ സംഘവും മറ്റുള്ളവരെ മുംബൈയിലെ ഉദ്യോഗസ്ഥരുമാണ് ചോദ്യം ചെയ്തത്.

2017 ഒക്ടോബറില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റില്‍ ദീപികയ്ക്ക് മറുപടി നല്‍കിയ ടാലന്‍റ് മാനേജര്‍ കരിഷ്മ പ്രകാശിനെയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. മറ്റൊരു ടാലന്‍റ് മാനേജരായ ജയ സഹയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകളാണ് ശ്രദ്ധ കപൂറിനെതിരായ തെളിവുകള്‍.

നടി സാറാ അലിഖാനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേദാര്‍നാഥ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ സുശാന്തുമൊത്ത് സാറ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി റിയാ ചക്രബ‍ര്‍ത്തി മൊഴി നല്‍കിയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts