Home Blog Page 1480

എന്റെ ജീവിതത്തിലെ ഡിസിഷന്‍ മേക്കര്‍, എന്നെ പ്രചോദിപ്പിച്ച മനുഷ്യന്‍, എന്റെ വഴികാട്ടി എന്റെ അച്ഛന്‍-‌ ടോവിനോ തോമസ്

0
Spread the love

മലയാളസിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. നായകനായും വില്ലനായുമൊക്കെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരം സോഷ്യല്‍ മീഡിയയിലിലും സജീവമാണ്. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും താരം മുന്നിലാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് തനിക്കു ഒരു ആണ്‍ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച്‌ ടോവിനോ എത്തിയിരുന്നു. ലോക്ഡൗണിലും വര്‍ക്കൗട്ട് മുടക്കിയിരുന്നില്ല. നിരന്തരമായി വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകളും ടൊവിനോ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അച്ഛന്‍ അഡ്വ: ഇല്ലിക്കല്‍ തോമസിനെ ചിത്രങ്ങള്‍ പങ്കുവച്ച്‌ എത്തിയിരിക്കയാണ് ടൊവിനോ. ചിത്രം കണ്ട് അമ്ബരക്കുകയാണ് ആരാധകര്‍. കാരണം മറ്റൊന്നുമല്ല വൃദ്ധനായെങ്കിലും നല്ല ജിമ്മനാണ് ടൊവിനോയുടെ അച്ഛന്‍ എന്നതാണ് അതിന് കാരണം.

ടൊവീനോ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ കണ്ണുതള്ളിക്കുന്നത്. ജിമ്മിലെ തന്റെ വര്‍ക് ഔട്ട് പാര്‍ട്ണര്‍ എന്ന നിലയ്ക്കാണ് ടൊവി അച്ഛനെ പരിചയപ്പെടുത്തുന്നത്. മസിലൊക്കെ പെരുപ്പിച്ച്‌ അച്ഛനും മോനും നില്‍ക്കുന്ന ചിത്രമാണ് ഇത്. ‘എന്റെ ജീവിതത്തിലെ ഡിസിഷന്‍ മേക്കര്‍, എന്നെ പ്രചോദിപ്പിച്ച മനുഷ്യന്‍… എന്റെ വഴികാട്ടി എന്റെ അച്ഛന്‍…’ അച്ഛനെക്കുറിച്ച്‌ അഭിമാനത്തോടെ അദ്ദേഹം കുറിക്കുന്നു. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന മസില്‍ 2016ല്‍ ഘടിപ്പിച്ച പേസ് മേക്കറാണെന്നും. ശാരീരിക അവശതകള്‍ക്കിടയിലും അദ്ദേഹം ഫിറ്റ്നസില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ടൊവിനോ കുറിക്കുന്നു. ഫാദര്‍ ഗോള്‍സ്, ഫാദര്‍ സ്‌കോര്‍സ് എന്നീ ഹാഷ് ടാഗുകളും താരം നല്‍കിയിട്ടുണ്ട്.

മസില്‍ പെരുക്കി സ്‌റ്റൈാലായി നില്‍ക്കുന്ന ടോവിനോയുടെ അടുത്തു തന്നെയാണ് കക്ഷിയുടേയും നില്‍പ്പ്. ബോഡിയില്‍ അച്ഛന്‍ മകനെ തോല്‍പ്പിച്ചു കളഞ്ഞു എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കമന്റായി രേഖപ്പെടുത്തുന്നത്. പ്രായത്തെ വെല്ലുന്ന ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന ടൊവീയുടെ അച്ഛനെ അഭിനന്ദിക്കാനും ആരും മറന്നില്ല. അപ്പന്‍ വന്‍ പൊളി മാന്‍ എന്നായിരുന്നു അമ്ബരന്നുപോയ പൃഥ്വിരാജിന്റെ മറുപടി. അപ്പൂപ്പന്‍മാരായിട്ടും മമ്മൂട്ടിയും തോമസിനെയും പോലുള്ള കിടുക്കന്‍ ജിമ്മന്‍മാരെ കണ്ട് ന്യുജെനറേഷന്‍ പിള്ളേര്‍ക്ക് ജീവിക്കാന്‍ വയ്യാതായെന്നും കമന്റുകള്‍ എത്തുന്നു.

കോ​വി​ഡില്ലാത്ത എന്നെ രോഗിയാക്കി, മുഖ്യമന്ത്രി ഇതറിയണം, ​ഗപ്പി സംവിധായകൻ

0
Spread the love

കോ​വി​ഡില്ലാത്ത തന്നെ കോ​വി​ഡ് രോഗിയാക്കിയ സാഹചര്യം വിവരിച്ച്‌ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി ​ഗപ്പി സിനിമയുടെ സംവിധായകൻ ജോൺ പോൾ ജോർജ്. തെറ്റായ ടെസ്റ്റ് റിപ്പോർട്ട് നൽകിയ കോട്ടയത്തെ സ്വകാര്യ ലാബിനെതിരെ മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യ മന്ത്രി, കോട്ടയം ജില്ലാ കലക്ടർ എന്നിവർക്കും ജോൺ പോൾ പരാതി നൽകി.

കോവിഡ് പോസിറ്റീവാണെന്ന തെറ്റായ പരിശോധനാ ഫലം ലഭിച്ചതിനെത്തുടർന്ന് വളരെ മോശം അനുഭവത്തിലൂടെയാണ് കടന്നുപോയതെന്നു ജോൺ പോൾ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. മെഡിവിഷൻ ലാബിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കലക്ടർക്ക് കേസ് ഫയൽ ചെയ്തതായും ജോൺ പോൾ പറഞ്ഞു. ജോൺ പോൾ മുഖ്യമന്ത്രിക്കു നൽകി. കത്ത് നിർമാതാക്കളായ ഇ ഫോർ എന്റർറ്റൈൻമെന്റ് ആണ് ഫേസ്ബുക്കിൽ പങ്കുവച്ചു.

‘സ​ർ​ക്കാ​രി​ൻറെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ക്കു​ന്നു,’ എന്ന ആമുഖത്തോടെ തുടങ്ങുന്ന കുറിപ്പിൽ ക​ഴി​ഞ്ഞ ഓഗസ്റ്റ്‌ ഏ​ഴി​ന് നടന്ന സംഭവമാണു ജോൺ വിവരിക്കുന്നത്. സുഹൃത്തിനു കോ​വി​ഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ ക്വാറൻറൈനിൽ പോയ തനിക്ക്‌അന്നാണ് കോ​വി​ഡ് സ്ഥിരീകരിച്ചു എന്നറിയിച്ചു വിവരം കിട്ടിയത്. തുടർന്ന് കോ​വി​ഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ നടത്തിയ ടെസ്റ്റിൽ കോ​വി​ഡ് ഇല്ല എന്നും മനസ്സിലാക്കി. ആശുപത്രിയിൽ കഴിയേണ്ടി വന്നതിനാൽ വീണ്ടും ക്വാറൻറൈനിൽ പോകേണ്ടി വന്നു

ഇന്നു വിനായകചതുർത്ഥി ………ഗണേശപ്രീതിക്കു അറിയേണ്ടതെല്ലാം ……

0
Spread the love

ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു ഏറ്റവും ഉത്തമമായ ദിവസമാണ് വിനായകചതുർത്ഥി .ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർത്ഥി അഥവാ വെളുത്തപക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജന്മദിനം .ഇതാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കപ്പെടുന്നത് .ഇന്നേദിവസം ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം ‘ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമമാണ് .ഹൈന്ദവ വിശ്വാസികൾ വിഘ്‌നനിവാരണത്തിനായി ഗണപതിപൂജ നടത്തുന്നത് പതിവാണ് .എന്നാൽ വിഘ്‌നേശ്വരൻറെ പിറന്നാൾ ദിനത്തിൽ ചതുർത്ഥി പൂജ നടത്തുന്നത് വിദ്യാ തടസ്സം ,സന്താന തടസ്സം ,മംഗല്യ തടസ്സം ,ഗൃഹനിർമ്മാണതടസ്സം എന്നീ വിഘ്‌നങ്ങൾ ഒഴിവാക്കാൻ അത്യുത്തമമാണ് .

വിനായക ചതുർത്ഥി ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നത് ശ്രേഷ്‌ഠമാണ്.ചതുർത്ഥിയുടെ തലേന്നു മുതൽ വ്രതം ആരംഭിക്കണം .തലേന്ന് മത്സ്യമാംസാദികൾ ഉപേക്ഷിക്കുക .ഒരിക്കലൂണ് ആവാം .എണ്ണതേച്ചുകുളി ,പകലുറക്കം എന്നിവ നിഷിദ്ധമാണ് .ചതുർത്ഥി വ്രതം എന്നറിയപ്പെടുന്ന ഈ വ്രതം അനുഷ്‌ഠിച്ചാൽ അടുത്ത വിനായകചതുർത്ഥി വരെയുള്ള ഒരു വർഷക്കാലം ഗണേശ പ്രീതിയുടെ സർവ്വവിഘ്‌നങ്ങൾ നീങ്ങി ഉദ്ധിഷ്ട കാര്യസിദ്ധി ഉണ്ടാവുമെന്നാണ് വിശ്വാസം .ദിനം മുഴുവൻ ഗണേശസമരണയോടെ കഴിച്ചുകൂട്ടുന്നത് അത്യുത്തമം .കഴിയാവുന്നത്ര തവണ മൂലമന്ത്രമായ “ഓം ഗം ഗണപതയേ നമഃ “ജപിക്കുക .പിറ്റേന്ന് തുളസീതീർത്ഥമോ ക്ഷേത്രത്തിലെ തീർത്ഥമോ സേവിച്ചു വ്രതം അവസാനിപ്പിക്കാവുന്നതാണ് .

ചതുർഥി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശുദ്ധിവരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം .108 തവണ ജപിക്കുന്നതാണ് ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കണം .ഉദ്ധിഷ്ഠ കാര്യസിദ്ധിക്കായി
“ഓം ഏക ദന്തായ വിദ് മഹേ
വക്രതണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത് “
എന്ന മന്ത്രവും .വിഘ്‌നനിവാരണത്തിനായി
“ഓം ലംബോദരായ വിദ് മഹേ
വക്രതു ണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത് ” എന്ന മന്ത്രവും ഉരുവിടുന്നത് ഉത്തമമാണ് .

വിനായക ചതുർഥി ദിനത്തിൽ ചന്ദ്രനെ ദർശിക്കാൻ പാടില്ല എന്ന് മുതിർന്നവർ പറയാറുണ്ട് .ഇതിനു പിന്നിൽ ഒരു കഥയുണ്ട് .ഒരിക്കൽ പിറന്നാൾ സദ്യയുണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച ഗണപതി ഭഗവാൻ അടിതെറ്റി വീണു.ഇത് കണ്ട് ചന്ദ്രൻ കളിയാക്കിചിരിച്ചു .ഇതിൽ കോപിഷ്‌ഠനായ ഗണപതി ഭഗവാൻ “ഇന്നേ ദിവസം നിന്നെ ദർശിക്കുന്നവർക്കെല്ലാം ദുഷ്‌പേര് കേൾക്കാൻ ഇടയാവട്ടെ “എന്ന് ശപിക്കുകയും ചെയ്തു .അതിനാൽ ഈ ദിവസം ചന്ദ്രനെ കാണുന്നത് മാനഹാനിക്ക് ഇടയാകും എന്നൊരു വിശ്വാസം നിലനിൽക്കുന്നു .

ഇന്ന് അത്തം, പത്താം നാൾ തിരുവോണം ജാഗ്രതയുടെ ഓണക്കാലത്തിലേക്ക് പ്രവേശിച്ച് മലയാളികൾ

0
Spread the love

ഇന്ന് അത്തം. ഇന്നേക്ക് പത്താം നാൾ തിരുവോണം. ഇനിയുള്ള 10 ദിവസം മലയാളിയുടെ മനസിലും വീട്ടുമുറ്റത്തും പൂവിളിയുടെ ആരവമുയരും. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇന്നുമുതൽ ആരംഭിക്കും. പതിവുകാലത്തെ ആഘോഷങ്ങളില്ലാതെയാണ് ഇക്കുറി ഓണമെത്തുന്നത്. അത്തം പിറന്നാൽ പിന്നെ നാട്ടിൻ പുറത്തെ കാഴ്ച ഇലക്കുമ്ബിളും പച്ചയോല കൊട്ടയുമായി പൂ തേടി കുട്ടികൾ അലയും . നാടൻ പൂക്കളാണ് ഏറെയും എന്നാൽ ഇന്ന് ഈ കാഴ്ച അന്യമാവുകയാണ് . കുഞ്ഞി കൈകൾ പൂ തേടുന്നത് വീട്ടുമുറ്റത്തെ ചെടികളിൽ മാത്രമാകുന്നു. പതിവ് പോലെ തുമ്ബയും മുക്കുറ്റിയും കൃഷ്ണകിരീടവും കോവിഡൊന്നുമില്ലാതെ പൂത്ത് നിൽക്കുകയാണ്

മഹാബലി ഭരിച്ചിരുന്ന സമത്വസുന്ദരമായ കാലത്തിൻറെ ഓർമ്മയിൽ മുറ്റത്ത് പൂക്കളങ്ങൾ നിറയും.ഏത് മഹാമാരിക്കാലത്തും ഇതെല്ലാമാണ് നാളേക്കുള്ള പ്രതീക്ഷ. ആശങ്കപ്പെടുത്തുന്ന കോവിഡ് രോഗം മുന്നിലുണ്ടെങ്കിലും ഇനി പത്ത് നാൾ പൂക്കളം തീർക്കുന്ന മനോഹാരിത പോലെ നല്ല നാളെയ്ക്കായുള്ള കാത്തിരിപ്പാണ്.

ഇന്ന് അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഈ ഓണക്കാലം ആഘോഷിക്കാൻ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ നിർദേശങ്ങൾ പാലിച്ചുവേണം ഇനിയുള്ള ദിവസങ്ങൾ മലയാളി ആഘോഷിക്കേണ്ടത് .

ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് സംസ്ഥാന സർക്കാർ നിർദേശം. പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണം. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാലാണിത്.

എസ് പി ബിയ്ക്ക് കോവിഡ് പടർത്തിയത് ഞാനല്ല, ആരോപണങ്ങൾ നിഷേധിച്ച്‌ ഗായിക മാളവിക

0
Spread the love

കോവിഡ് ബാധിച്ച്‌ ഗായകൻ എസ് പി ബാലസുബ്രമണ്യം ചെന്നൈ എം ജി എം ഹെൽത്ത് കെയർ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. എസ് പി ബിക്ക് കോവിഡ് 19 പടർന്നത് ഒരു തെലുങ്ക് ടി വി ഷോയിൽ പങ്കെടുത്തതിനാലാണെന്ന വാർത്ത പ്രചരിച്ചിരുന്നു. ഈ ടി വി ഷോയിൽ പങ്കെടുത്ത ഗായിക മാളവിക കോവിഡ് സ്ഥിരീകരിച്ചിട്ടും പരിപാടിക്ക് എത്തിയതാണ് വൈറസ് ബാധയുണ്ടാകാൻ കാരണമെന്നും ആരോപണങ്ങൾ ഉയർന്നു. എന്നാൽ വ്യാജ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് മാളവിക.

കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി വീട്ടിൽ തന്നെ തുടരുന്ന താൻ ആദ്യമായി പങ്കെടുത്ത പരിപാടിയാണ് ആ ടിവി ഷോ എന്ന് മാളവിക വ്യക്തമാക്കി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ ഭർത്താവ് വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും പ്രായമായ അച്ഛനും അമ്മയും പ്രഭാതനടത്തതിന് പോലും വീടിന് പുറത്ത് ഇറങ്ങിയിട്ടില്ലെന്നും മാളവിക പറഞ്ഞു. രണ്ടുവയസ്സുള്ള തന്റെ മകൾ വീട്ടിൽ ഉള്ളതിനാൽ പ്രത്യേക ശ്രദ്ധയോടെയാണ് കോവിഡ് കാലം ചിലവഴിച്ചതെന്നും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ മാളവിക പറഞ്ഞു.

“എസ് പി ബിക്കും പരിപാടിയിൽ പങ്കെടുത്ത മറ്റു ചിലർക്കും കോവി‍ഡ് സ്ഥിരീകരിച്ചു എന്ന് അറിഞ്ഞതിന് ശേഷമാണ് ഞാൻ പരിശോധന നടത്തിയത്. മുൻകരുതലെന്നോണം വീട്ടിൽ എല്ലാവരുടെയും പരിശോധന നടത്തി. എനിക്കും അച്ഛൻ, അമ്മ, മകൾ എന്നിവർക്കും നിർഭാ​ഗ്യവശാൻ പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ലഭിച്ചു. ഭർത്താവിന്റെയും ഡ്രൈവറുടെയും പരിശോധനാഫലം നെ​ഗറ്റീവ് ആണ്. വളരെ ദുഷ്കരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്”, മാളവിക കുറിച്ചു.

ജൂലൈ 30നായിരുന്നു മാളവിക, ഹേമചന്ദ്ര, അനുദീപ്, പ്രണവി, ലിപ്സിക, തുടങ്ങിയ ഗായകർക്കൊപ്പം എസ് പി ബി പങ്കെടുത്ത ടി വി ഷോയുടെ ഷൂട്ട് നടന്നത്. എസ് പി ബിയ്ക്കും മാളവികയ്ക്കും പുറമെ ഗായിക സുനിത ഉപദ്രസ്തയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു

അച്ഛനും അമ്മയും മിശ്രവിവാഹിതർ, ഭാവിയിൽ എനിക്ക് കുഞ്ഞുണ്ടായാൽ ജാതിക്കും മതത്തിനും അതീതമായി വളർത്തും; അനു സിത്താര

0
Spread the love

ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരം എത്തിയിരുന്നു. ഇപ്പോളിതാ തനിക്കൊരു കുട്ടി ഉണ്ടായാൽ ജാതിക്കും മതത്തിനും അതീതമായി വളർത്തുമെന്ന് തുറന്ന് പറയുകയാണ് താരം. ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാതെ സ്കൂളിലെ ഞാനെന്റെ കുഞ്ഞിനെ ചേർക്കുകയുള്ളു. പതിനെട്ടു വയസ് കുഞ്ഞ് സ്വയം തീരുമാനിക്കട്ടെ എന്തെങ്കിലും ജാതിയോ മതമോ സ്വീകരിക്കണമെന്ന്.

മുസ്‌ലിം പള്ളികളിലും ക്രിസ്ത്യൻ പള്ളികളിലും അമ്പലങ്ങളിലും ഒക്കെ ഞാൻ പോകാറുണ്ട്. ആരാധനയാലങ്ങൾ വളരെയധികം പോസറ്റീവ് എനർജി നൽകുന്ന സ്ഥലങ്ങളാണ്. എല്ലാവരും പോസറ്റീവ് മനസുമായി ആണ് അവിടേക്ക് എത്താറുള്ളത്. ആ പോസറ്റീവ് എനർജി നമ്മളിലേക്ക് പകരും. എനിക്ക് ഒരു കുഞ്ഞുണ്ടാകുമ്പോൾ ജാതിക്കും മതത്തിനും അതീതമായിട്ടേ കുഞ്ഞിനെ വളർത്തു.

താൻ പാതി മുസ്ലീം ആണെന്നാണ് അനു സിതാര നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. പത്താംക്ലാസ് സർട്ടിഫിക്കറ്റിലും അനു സിത്താരയുടെ മതം മുസ്‌ലിം ആണ്. രേണുകയുടെ അച്ഛൻ അബ്ദുൾ സലാം മുസ്ലീം ആണ്. അമ്മ രേണുകയും അച്ഛൻ സലാമും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. വിപ്ലവ കല്യാണം ആയതിനാൽ തന്നെ അനു ജനിച്ച ശേഷമാണ് വീട്ടുകാർ പിണക്കം മറന്നത്. അതിനാൽ വിഷുവും ഓണവും റമസാനുമൊക്കെ അനുവിന്റെ കുടുംബം ആഘോഷിക്കും.അബ്ദുൽ സലാമിന്റെ ഉമ്മ അനു സിത്താരയെയും സഹോദരി അനു സൊനാരയെയും നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും താൻ എടുക്കാറുണ്ടെന്നും അനു വെളിപ്പെടുത്തുന്നു.

മോഹൻലാലിനോളം ബോഡി ഷെയ്മിംഗ് നേരിട്ടൊരു മലയാളി കാണില്ല-കുറിപ്പ്

0
Spread the love

മോഹന്‍ലാലിനെതിരെ ബോഡി ഷെയ്മിംഗ് നടത്തുന്നവരെ വിമര്‍ശിച്ച് നടനും സംവിധായകനുമായ സാജിദ് യഹിയ. ഹരിമോഹന്‍ എന്ന സിനിമാ ആസ്വാദകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് കടപ്പാട് രേഖപ്പെടുത്തി സാജിദ് പങ്കുവെച്ചിരിക്കുന്നത്. ബോഡി ഷെയ്മിംഗ് നടത്തുന്നവരോട് നിങ്ങള്‍ തുടരുക എന്നേ പറയാനുള്ളു, തുടര്‍ന്നാലും ഇല്ലെങ്കിലും അയാള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ് എന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

ഒരുമാതിരി അലുവ വിളമ്പിയത് പോലുള്ള മുഖമാണ് അന്ന് ലാലിന് ആ കൂട്ടത്തില്‍ നിന്നു ലാലിനെ തിരഞ്ഞെടുക്കാന്‍ കാരണവും അതു തന്നെയായിരുന്നു ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്കു മോഹന്‍ലാല്‍, തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചു വളരെ തമാശ രൂപേണ ഫാസില്‍ സര്‍ പിന്നീട് പറഞ്ഞതാണ്… സിനിമ സൗന്ദര്യശാസ്ത്രത്തിനു ഒട്ടും യോജിക്കാന്‍ കഴിയാത്ത, അന്ന് സിബി മലയില്‍ പോലും പത്തില്‍ രണ്ടു മാര്‍ക്കിട്ട മലയാളിയുടെ പുരുഷ കാഴ്ചപ്പാടിന് വിരുദ്ധമായ മുഖം കൊണ്ടു സിനിമയിലേക്ക് വന്ന അതെ മോഹന്‍ലാല്‍ പിന്നീട് മലയാളത്തിന്റെ പുരുഷ പ്രതിനിധിയായത്, ഇന്നത്തെ ഏറ്റവും വലിയ താരമായത് ആദ്യത്തെ തമാശ.

സത്യത്തില്‍ മലയാളി മോഹന്‍ലാലിനെ സ്വാഭാവികമായി ഇഷ്ടപ്പെട്ടതാണോ?? അല്ല ഒരിക്കലുമല്ല മലയാളത്തിലെ വിരുദ്ധമായ കാഴ്ചപ്പാടുകളെ തന്നിലേക്ക് ഇഷ്ടപ്പെടുത്തിയതാണ് മോഹന്‍ലാല്‍. നിരവധി കഥാപാത്രങ്ങള്‍, ജനകീയ നിമിഷങ്ങള്‍, തുടങ്ങി അതിലേക്കു രഥചക്രം വലിച്ച കാര്യങ്ങള്‍ ഒരുപാടുണ്ട്. പക്ഷെ ആത്യന്തികമായി സൗന്ദര്യത്തെ കുറിച്ചുള്ള ഒരു ജനതയുടെ കാഴ്ച്ചപ്പാട് തന്നെ മാറ്റിയതില്‍ മോഹന്‍ലാല്‍ മുന്‍നിരയിലുണ്ട്. പക്ഷെ ഇതിനൊക്കെയിടയിലും ഒരിക്കലും വിമര്‍ശനങ്ങള്‍ക്ക്, മനഃപൂര്‍വമുള്ള അധിക്ഷേപങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. പ്രിയദര്‍ശന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്

‘ലാലിനോളം ബോഡി ഷെയ്മിംഗ് നേരിട്ടൊരു മലയാളി കാണില്ലെന്ന് സത്യമാണ്. അത്രയധികം ശരീരത്തെ ചൊല്ലി വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട് political correctness, body shaming നിലപാടുകാരൊക്കെ മോഹന്‍ലാലിലേക്കു ചുരുങ്ങുമ്പോള്‍ മാങ്ങയുള്ള മാവിലെ പതിവുള്ള ഏറുകാരായി മാറും. പക്ഷെ എത്ര അധിക്ഷേപിച്ചാലും തടിയെന്നു കളിയാക്കിയാലും മുട്ടനാടിന്റെ ചോര കുടിച്ച്, ഒറ്റ ഷോട്ടില്‍ പൂക്കോയിയുടെ ബെഞ്ചിന് മുകളില്‍ കയറി നിന്നു ചങ്കത്തു ചവിട്ടാനും, വിസ്‌കി ഫ്‌ളാസ്‌ക്ക് മൊത്തിക്കുടിച്ച് മഴയത്തൊരു ചുവന്ന തലയില്‍ കെട്ടും കെട്ടി ബുള്ളറ്റില്‍ വന്നു പറന്നു കയറാനുമുള്ള ആക്ഷന്‍ സങ്കല്‍പ്പങ്ങളില്‍ ഞങ്ങള്‍ക്ക് ഒരു താരവും വികാരവുമേയുള്ളു. ഒരേയൊരു മോഹന്‍ലാല്‍ മാത്രം…

അവിടെയാണ് ഒരു ഫോട്ടോയും പൊക്കിപ്പിടിച്ച് കാര്യമേതാ കാരണം എന്താ എന്നു പോലും അറിയാതെ ട്രോളാന്‍ ഇറങ്ങുന്നത്. ഒന്നു കൂടി പറയാം കുറച്ചു വര്‍ഷങ്ങള്‍ മുമ്പത്തെ കഥയാണ്. അന്നും ഏകദേശം ഇതുപോലെ ഒരു ചിത്രം വന്നിരുന്നു പത്രത്തിലാണ് വന്നത്. അന്നിതു പോലെ നിരീക്ഷകര്‍ കുറവുള്ള കാലമല്ലേ എങ്കിലും അന്നും കുറച്ചു പേരൊക്കെ കളിയാക്കിയിരുന്നു എന്നാണ് ഓര്‍മ്മ. പക്ഷെ ബോധമുള്ളവരൊക്കെ അന്നെ ഞെട്ടിയിരുന്നു. കാരണം സംഭവം കര്‍ണ്ണാഭാരത്തിന്റെ ഡല്‍ഹിയിലെ അവതരണമായിരുന്നു.

അതെ അന്നു കാവാലത്തിന്റെ കര്‍ണ്ണഭാരം സംസ്‌കൃത നാടകത്തില്‍ കര്‍ണ്ണ വേഷം കെട്ടിയ അതെ മുഖത്തു തന്നെയാണ് ഇന്നും ചിലരൊക്കെ ഫാന്‍സി ഡ്രസ്സ്, മേക്കപ്പ് എന്നൊക്കെ പറഞ്ഞു പരസ്യമായി തന്നെ ബോഡി ഷെയ്മിംഗ് ഒളിച്ചു കടത്തുന്നത്. അവരോടൊക്കെ ഒന്നേ പറയാനുള്ളു. നിങ്ങള്‍ തുടരുക. ഇനി നിങ്ങള്‍ തുടര്‍ന്നാലും ഇല്ലെങ്കിലും അയാള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്. നന്ദി.

വസ്ത്ര വ്യാപരത്തിലേക്ക് കടന്ന് സാനിയ, ബ്രാൻഡ് പരിചയപ്പെടുത്തി താരം

0
Spread the love

ഫാഷന്‍ പ്രേമികള്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്ന മലയാള നടിമാരില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. അവാര്‍ഡ് നിശകളിലും സ്റ്റേജ് പ്രോ​ഗ്രാമുകളിലും ​ഗ്ലാമറസ് ലുക്കില്‍ എത്തുന്ന താരം ഫാഷന്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ മാതൃകയാക്കുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ്. ഇപ്പോഴിതാ സ്വന്തമായി ഒരു വസ്ത്ര ബ്രാന്‍ഡിന് തുടക്കം കുറിക്കുകയാണ് സാനിയ.

സോഷ്യല്‍ മീഡിയ പേജുകളിലൂടെ ‘സാനിയാസ് സി​ഗ്നേച്ചര്‍’ എന്ന വസ്ത്ര ബ്രാന്‍ഡ് താരം ആരാധകര്‍ക്ക് പരിചയപ്പെടുത്തി. ഓണ്‍ലൈന്‍ വസ്ത്ര ബ്രാന്‍ഡാണ് സാനിയാസ് സി​ഗ്നേച്ചര്‍. തന്റെ പുതിയ തുടക്കത്തില്‍ ഭാ​ഗമാകാന്‍ എല്ലാവരെയും ക്ഷണിച്ചിരിക്കുകയാണ് നടി.

ഫാഷനെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ് തന്റെ ബ്രാന്‍ഡ് എന്ന് സാനിയ കുറിച്ചു. ഉടന്‍തന്നെ പുതിയ കളക്ഷനുകള്‍ അവതരിപ്പികുമെന്നും ഇന്‍സ്റ്റ​ഗ്രാമിലൂടെയായിരിക്കും ഇപ്പോള്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയെന്നും നടി അറിയിച്ചു’

നൃത്ത റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയാണ് സാനിയ ആദ്യം ശ്രദ്ധേയയായത്. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പ്രേതം 2, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലും നടി ശ്രദ്ധേയ വേഷങ്ങളിലെത്തി.

ഒന്നുപോടി, വല്ല പണിക്കും പോ: കമെന്റിട്ട യുവാവിന് ദുര്‍ഗ്ഗയുടെ ഉശിരന്‍ മറുപടി

0
Spread the love

സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെ അധിക്ഷേപിക്കുന്നത് പതിവ് കാഴ്ചയാണ്. മിക്കപ്പോഴും നടിമാരായിരിക്കും ഇത്തരം സെെബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുക. ചിലര്‍ ഇത്തരം അധിക്ഷേപങ്ങളെ അവഗണിക്കുമ്ബോള്‍ മറ്റുചിലര്‍ ചുട്ടമറുപടി നല്‍കാന്‍ തയ്യാറാകുകയും ചെയ്യും. തന്നെ പരിഹസിക്കാന്‍ ശ്രമിച്ച യുവാവിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ. ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്കാണ് യുവാവ് മോശം കമന്റ് ഇട്ടത്. ‘ആ ദുര്‍ഗചേച്ചി, ഒന്നു പോടി വല്ല പണിക്കും പോടി’ എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതേത്തുടര്‍ന്ന് ഈ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു കൊണ്ടായിരുന്നു ദുര്‍ഗ മറുപടി നല്‍കിയത്.

തുടര്‍ന്ന് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ദുര്‍ഗ ഈ മറുപടി വീഡിയോ പോസ്റ്റ് ചെയ്യുകയും, ‘നിന്റെ വീട്ടിലാരെങ്കിലും കൊണ്ടു വച്ചിട്ടുണ്ടോ അവിടെ പണി’ എന്ന മറുപടിയും നല്കിയിരുന്നു. ഇതോടെ ദുര്‍ഗയുടെ മറുപടി വീഡിയോ വെെറലായി മാറുകയും ചെയ്തു.

അതേസമയം ദുര്‍ഗ കൃഷ്ണ വിമാനം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ദുര്‍ഗയുടെ ഫോട്ടോഷൂട്ടും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. നാടന്‍ വേഷത്തില്‍ നിന്നും മോഡേണിലേക്കുള്ള മേക്കോവറായിരുന്നു വെെറലാകാന്‍ കാരണം.

40 വർഷം കൊണ്ടുണ്ടായ മാറ്റം, മലയാളത്തിന്റെ പ്രിയ താരത്തിന്റെ ചിത്രം വൈറൽ

0
Spread the love

മലയാളത്തിന്റെ പ്രിയ വില്ലനായി മാറിയ താരമാണ് സിദ്ധിഖ്. 90കളിലെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലെ നായകനായി എത്തി അഭിനയത്തിൽ സജീവമായ താരം നിന്നും ശക്തനായ വില്ലനായും സ്വഭാവ നടനായും തന്റെ കഴിവ് തെളിയിച്ചു. ഇപ്പോഴിതാ സിനിമയിലെത്തുന്നതിന് മുൻപത്തെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് താരം. 40 വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം തൻറെ ഇപ്പോഴത്തെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. സിദ്ധിഖിൻറെ പഴയ ചിത്രം കണ്ട് അതിശയം പ്രകടിപ്പിക്കുകയാണ് ആരാധകർ.

നാൽപത് വർഷം കൊണ്ട് വലിയൊരു മാറ്റമാണ് നടന് സംഭവിച്ചിരിക്കുന്നത്. സിദ്ധിഖിൻറെ പഴയ ചിത്രം കണ്ട് അതിശയം പ്രകടിപ്പിക്കുന്നുണ്ട് ആരാധകർ. പഴയ ബ്ലാക്ക് ആൻ‍ഡ് വൈറ്റ് ഫോട്ടോയെക്കാൾ ഇപ്പോഴാണ് കൂടുതൽ സുന്ദരനെന്നാണ് ചിലരുടെ കമൻറ്. ഹെയർ സ്റ്റൈൽ മാത്രം മാറ്റിക്കൊണ്ട് 30 വയസ്സ് മുതൽ 90 വയസ്സ് വരെയുള്ള ഏതു കഥാപാത്രത്തെയും അവതരിപ്പിക്കാൻ ഇക്കക്കെ പറ്റുവെന്ന് ഒരാൾ കമൻറ് ചെയ്യുന്നു.

മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയും തിളങ്ങിയ സിദ്ധിഖ് 1985ൽ പുറത്തിറങ്ങിയ ആരോടും പറയരുത് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.തൻറെ ആദ്യകാല സിനിമകളിൽ സിദ്ദിഖ്, തന്റെ സഹനടന്മാരായിരുന്ന മുകേഷ്, ജഗദീഷ് എന്നിവരുമായി ചേർന്ന് ഒരു ഹാസ്യ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയിരുന്നു. സിനിമ അഭിനയം കൂടാതെ അദ്ദേഹം നിർമാതാവ്, ടി. വി. അവതാരകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. 2005 ൽ സിദ്ദിഖ് ഏറ്റവും നല്ല ടെലിഫിലിം അഭിനേതാവിനുള്ള കേരള സംസ്ഥാന അവാർഡും 2003ൽ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരവും സിദ്ധിഖ് നേടിയിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts