Home Blog Page 1480

12 മണിക്കൂറിൽ 50 ലക്ഷം രൂപ, മതി.. മതി.. ചങ്കുകൾക്ക് നന്ദി -നന്ദു

0
Spread the love

കാന്‍സറിനോട് പൊരുതുന്ന നന്ദു മഹാദേവ എല്ലാവര്‍ക്കും സുപരിചിതനാണ്. മറ്റു നിവര്‍ത്തിയില്ലെന്നും എന്നെ സഹായിക്കണമെന്നും നന്ദു ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വലിയ സ്വീകാര്യത ലഭിച്ചു. ഇനി പണം അയക്കേണ്ടെന്നും സഹായത്തിന് നന്ദിയുണ്ടെന്നും നന്ദു വ്യക്തമാക്കി
നന്ദുവിന്റെ പോസ്റ്റിങ്ങനെ

മതി മതി മതി മതി.
മനസ്സു നിറഞ്ഞാണ് ഞാന്‍ പറയുന്നത്..
സത്യത്തില്‍ ഭയങ്കര അത്ഭുതം തോന്നുന്നു..!
ഈ കൊറോണ ദുരിത കാലത്തും തുച്ഛമായ 12 മണിക്കൂറുകള്‍ കൊണ്ട് 50 ലക്ഷത്തോളം രൂപയാണ് എന്റെ ഹൃദയങ്ങളായ നിങ്ങള്‍ എനിക്ക് കണ്ടെത്തി തന്നത്.
ഇപ്പോള്‍ ഞാന്‍ മൗനം പാലിച്ചാല്‍ പൈസ ഇങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം.. അങ്ങനെ ഒരുപാട് പൈസ വരുന്നതിനല്ല ഞാനീ പോസ്റ്റ് ഇട്ടത്..
എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നപ്പോള്‍ നിങ്ങളുടെ ഒരു കൈത്താങ്ങ് ചോദിച്ചതാണ്..
അത് ന്റെ ചങ്കുകള്‍ നിമിഷനേരം കൊണ്ട് നല്‍കുകയും ചെയ്തു..
‘സഹായിക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല..’
സഹായിക്കാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്..’
പ്രിയപ്പെട്ടവര്‍ അയച്ച മെസ്സേജുകളില്‍ 90 ശതമാനം മെസ്സേജും ഇങ്ങനെ ആണ്..
സത്യത്തില്‍ നിങ്ങളുടെ ഈ വാക്കുകള്‍ എന്റെ കണ്ണു നിറച്ചു..
നിങ്ങളുടെ ഈ മനസ്സല്ലേ എന്റെ ഏറ്റവും വലിയ സമ്ബാദ്യം..
ഈ സ്‌നേഹമല്ലേ ഏറ്റവും വലിയ നിധി..
ഞാനാദ്യമായി ഒരു ചെറിയ സഹായം ചോദിച്ചാല്‍ ഇത്രകണ്ട് സ്‌നേഹത്തോടെ എന്റെ കൂടെ നില്‍ക്കുന്ന നിങ്ങളുടെ ഈ സ്‌നേഹത്തോളം വലുതല്ല ഒന്നും..
നന്ദു ആരാണ് എന്നു ചോദിച്ചാല്‍ മ്മടെ വീട്ടിലെ കൊച്ചിനെ പോലെയാണ് എന്നു പറയുന്ന ആ അംഗീകാരത്തോളം വലുതല്ല ഒരു അംഗീകാരവും..
മുന്നോട്ടുള്ള ചികിത്സയ്ക്ക് എത്ര വരും എന്ന് ചോദിച്ചാല്‍ കൃത്യമായി എനിക്കറിയില്ല..
കാരണം എന്റെ മുന്നില്‍ ഇനി എത്ര കീമോ ഉണ്ടെന്നോ ഇനിയെത്ര സര്‍ജറി ഉണ്ടെന്നോ എനിക്കറിയില്ല..
എന്റെ ഡോക്ടര്‍മാര്‍ക്കും പറയാന്‍ കഴിയില്ല..
എന്തായാലും ഈ തുകയ്ക്കുള്ളില്‍ അത് സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം..
ഒരു കാര്യം ഞാനുറപ്പ് തരുന്നു..
അത് ഒരു ധാരണ വരുത്തിയ ശേഷം ട്രീറ്റ്‌മെന്റ് കഴിഞ്ഞ് അധികം വരുന്ന തുക മുഴുവന്‍ നിങ്ങളുടെ സമ്മതത്തോടെ തന്നെ അര്‍ഹതയുള്ള കരങ്ങളില്‍ നമ്മളെല്ലാരും ഒന്നിച്ചു നിന്ന് എത്തിക്കും.
ഞാനെന്നും വേദനിക്കുന്നവരുടെ ഒപ്പം നിന്നവനാണ്..മരണം വരെ അങ്ങനെ തന്നെ ആയിരിക്കും..ഓരോരുത്തരുടെയും പേര് പറഞ്ഞു നന്ദി പറയാന്‍ കഴിയാത്ത അത്രയും അനന്തമായ ലിസ്റ്റ് ആണ്..അതുകൊണ്ട് എന്നെ സഹായിച്ച ഷെയര്‍ ചെയ്ത എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഓരോരുത്തരോടും വാക്കുകള്‍ കൊണ്ട് തീരാത്ത നന്ദി അറിയിക്കുകയാണ്..കേരളം എന്നെ സഹായിക്കുകയല്ല..
എന്റെ അമ്മയാകുകയാണ്.. നിങ്ങളുടെ സ്വന്തം നന്ദു മഹാദേവ പ്രിയമുള്ളവര്‍ ഒന്നു ഷെയര്‍ ചെയ്ത് എല്ലാവരെയും അറിയിക്കണേ..??

സിംപിൾ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് ഞങ്ങൾ പഠിച്ചത് പ്രണവിലൂടെ, കുറിപ്പ്

0
Spread the love

ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ. ഇപ്പോഴിതാ പ്രണവ് മോഹൻലാലിനെ ഹംപിയിൽ വെച്ചു കണ്ടതിനെക്കുറിച്ചും ഒരിക്കലും മറക്കാനാവാത്ത അനുഭവത്തെ കുറിച്ചും ഒരു യുവാവ് വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്.

ദേ ഇ ഫോട്ടോയിൽ അറ്റത്തു ഇരിക്കുന്ന മുതലിനെ പറ്റി വർഷങ്ങൾക് മുൻപേ എഴുതണം എന്ന് കരുതിയത് ഇപ്പോൾ കുറിക്കുന്നു. കർണാടകയിൽ എംബിബിസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തു, ഓരോ സെമസ്റ്റർ എക്സാം കഴിയുമ്പോഴും ഒരു ഹംപി യാത്ര പതിവാക്കി. കാറിലാണ് യാത്ര പതിവുള്ളത്. ചെന്നാൽ സാധാരണ ഗോവന് കോർണറിൽ (ഒരു കഫെ ) ആണ് താമസം. ബാത്രൂം അറ്റാച്ഡ് റൂം.1000രൂപ ഒരു ദിവസം. അതിനു താഴെ 800 രൂപയുടെ മുറി പക്ഷെ കോമൺ ബാത്രൂം. അതിനും താഴെ ആണെങ്കിൽ 300 രൂപക്ക് കഫെയുടെ സൈഡിൽ 6 അടി മണ്ണ് തരും. അവിടെ ഒരു ടെന്റ് കെട്ടി, അതിൽ കിടന്നുറങ്ങാം അവർക്ക്.

ബാത്രൂം കോമൺ തന്നെ. 1000 രൂപയുടെ എന്റെ മുറിയുടെ സൈഡിൽ ഇതുപോലെ ഒരുത്തൻ ടെന്റ് അടിച്ചു കിടപ്പുണ്ട്. ഉള്ളിൽ ചെറിയൊരു ജാട ഇട്ടു ഞാൻ റൂമിലേക്കു കയറും. ഇടക് ഫുഡ്‌ വാങ്ങാൻ പുറത്തിറങ്ങുമ്ബോ ഞാൻ മനസ്സിൽ, കരുതും പാവം പയ്യൻ എന്ന്.

അങ്ങിനെ ഇരിക്കെ പിറ്റേന്ന് രാവിലെ ആ പയ്യൻ കോമൺ ബാത്‌റൂമിൽ നിന്ന് ഫ്രഷ് ആയി നേരെ ടെന്റിലോട്ടു കേറി. ഈശ്വരാ ഇത് പ്രണവ് മോഹൻലാൽ ആണോ. ഓടി ചെന്ന് ചോദിച്ചു പ്രണവ് അല്ലേ. പുള്ളി ഇറങ്ങി വന്നു.

അതെ bro പ്രണവ് ആണ്. പിന്നെ ഞാൻ എന്തൊക്കെയോ ചോദിച്ചു. എന്നെ പറ്റി പറയാതെ ഞാൻ ഇങ്ങേരെ കണ്ട സന്തോഷത്തിൽ റൂമിലോട്ടു കേറി പുള്ളി ന്റെ പിന്നാലെ ഓടി വന്നു ചോതിച്ചു. bro എന്താ പേര് ഞാൻ ചോദിക്കാൻ മറന്നു എന്ന് ഒരുമിച്ചു ഒരു ചായയും കുടിച് അന്നത്തെ ദിവസം തുടങ്ങി.

രണ്ടു ദിവസം സത്യം പറഞ്ഞാൽ സിംപിൾ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന് ഞങൾ നോക്കി പഠിച്ചു. ഒരു തുള്ളി മദ്യമോ കഞ്ചാവോ മറ്റെന്തെങ്കിലും ലഹരിയോ അയാൾ ഉപയോഗിക്കുന്നത് ഞാൻ കണ്ടില്ല. ഹംപിയിലെ മലകളിൽ ഓടി കേറാനും വിദേശികളോട് സംസാരിച്ചിരിക്കാനും, ടെന്റിൽ ചെറിയ വെളിച്ചത്തിൽ പുസ്തകങ്ങൾ വായിക്കാനും, കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാൻ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളിൽ നിന്ന് രണ്ടു ദിവസം കൊണ്ട് ഞാൻ പഠിച്ചു. തിരിച്ചു പോരാൻ കാറിൽ കയറുമ്ബോൾ ഞാൻ ചോദിച്ചു.

വീട്ടിലേക് എങ്ങിനെ പോവും? ചിരിച്ചു കൊണ്ട് പുള്ളി പറഞ്ഞു. കുഴപ്പമില്ല bro ഇവിടന്നു ബസ് ഉണ്ട് സിറ്റിയിലോട്ടു പിന്നെ ട്രെയിൻ കിട്ടീട്ടില്ല. എങ്ങനേലും പോവും എന്ന്. എനിക്കുറപ്പായിരുന്നു അയാള് ടിക്കറ് കിട്ടിയില്ലെങ്കിലും ലോക്കൽ കംപാർട്മെന്റിൽ കേറി ചെന്നൈയിൽ എത്തും എന്ന്. ഒത്തിരി സന്തോഷത്തോടെയും ബഹുമാനത്തോടെയും കൈ കൊടുത്ത് ഞാൻ പിരിഞ്ഞു. കഫേയിലെ ഹിന്ദിക്കാരി ഓണർ ആന്റി ന്നോട് പറഞ്ഞത് ഞാൻ ഓർത്തു. alvin അതാണ് കേരള സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ മകൻ. ഇയാൾ ഇടക്ക് ഇവടെ വരും. ഇത് പോലെ ജീവിക്കുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, അഭിഷേക് ബച്ചനെ പോലെ ഉള്ളവർ പ്രണവിനെ ഒന്ന് കാണണം ഡൈ ഹാർഡ് മമ്മൂട്ടി ഫാൻ ആയ ഞാൻ ഇത് പോലെ ഒരു മകനെ വളർത്തിയതിൽ മോഹൻലാലിന് മനസിൽ കയ്യടിച്ചു.

പ്രണയമാണ് എറ്റവും വലിയ ലഹരി; പുകവലി അല്ലെങ്കില്‍ മദ്യപാനം എന്നീവ അതിനു മുന്നിന്‍ ഒന്നുമല്ല :സംയുക്താ മേനോന്‍

0
Spread the love

തീവണ്ടിയെന്ന എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോന്‍. തുടര്‍ന്ന് മലയാളത്തിലെ തിരക്കേറിയ താരമായി സംയുക്ത മാറുന്നതാണ്. തീവണ്ടിക്ക് ശേഷം നിരവധി വേഷങ്ങളാണ് സംയുക്തയെ തേടി എത്തിയത്. തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും തുടര്‍ന്നുണ്ടായ ബ്രേക്കപ്പിനെ പറ്റിയും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് ഈ യുവനടി.

‘ഞാന്‍ പ്രണയിച്ചിട്ടുണ്ട്. നമ്മള്‍ പറയുന്നതു പോലെ പുകവലി അല്ലെങ്കില്‍ മദ്യപാനം എന്നീ ലഹരികളേക്കാള്‍ എത്രയോ വലുതാണ് പ്രണയമെന്ന ലഹരി. അത് സത്യമാണ്. നമുക്ക് എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടാവുമ്ബോള്‍ ഒരു സപ്പോര്‍ട്ടായി ഒരു പാര്‍ട്ടണര്‍ ഉണ്ടാവുന്നത് ആവശ്യമാണ്. നമ്മുടെ ലൈഫ് മുന്നോട്ട് പോകുന്നതിന്റെ ഒരു ഭാഗമാണത്.’ സംയുക്ത പറയുന്നു.

വിവാഹം, പ്രണയം എന്നിവയെക്കുറിച്ച്‌ രണ്ട് ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമേയില്ല. രണ്ടും ഒന്നുതന്നെയായിരിക്കും. പ്രണയത്തിന്റെ ഉത്തരം തന്നെയാണ് വിവാഹത്തിനും. തനിക്ക് ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ട്. അതിന്റെ വിഷമങ്ങള്‍ നല്ലതുപോലെ അറിഞ്ഞിട്ടുമുണ്ട്. നമ്മള്‍ ഇഷ്ടപ്പെടുന്നതെല്ലാം നമുക്ക് നല്ലതാവണമെന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്റെ ലൈഫില്‍ നല്ലതായി തീര്‍ന്നിട്ടില്ല. അവിടെയാണ് നമുക്ക് സങ്കടവും ദേഷ്യവും ഫീലിംഗ്സും എല്ലാം വരിക.സംയുക്ത വിശദീകരിച്ചു.

സഹായിക്കണം,വേറെ വഴിയില്ല തനിക്കായി ആദ്യമായി അപേക്ഷിച്ച് നന്ദു

0
Spread the love

മലയാളികളെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് നന്ദു മഹാദേവ. ക്യാന്‍സര്‍ എന്ന മഹാവ്യാധിയോടെ പടപൊരുതുന്നത് എങ്ങനെയെന്ന് തെളിയിച്ച യുവാവ്. ഇപ്പോള്‍ ആദ്യമായി തനിക്ക് വേണ്ടി തന്നെ സഹായം ചോദിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നന്ദു. ‘ഇനി ഒരു അടി പോലും മുന്നോട്ടുപോകാന്‍ പറ്റില്ല. പറ്റുംവിധം സഹായിക്കണം..’ നന്ദു പറയുന്നു. ചികിത്സയ്ക്കുള്ള ഭീമമായ ചിലവ് താങ്ങാനാവാത്ത അവസ്ഥയാണെന്നും കഴിയുന്ന പോലെ സഹായിക്കണമെന്നും നന്ദു അപേക്ഷിക്കുന്നു.ചികിത്സയ്ക്കായി വീടും സ്ഥലവും എല്ലാം പണയത്തില്‍ ആണെന്നും മറ്റൊരു വഴിയും കാണാത്തത് കൊണ്ടാണ് വീഡിയോ ചെയ്യുന്നതെന്നും നന്ദു പറയുന്നു,

വീഡിയോയ്ക്ക് ഒപ്പം നന്ദു കുറിച്ച വാക്കുകളിങ്ങനെ;

ഇന്ന് ചിങ്ങം ഒന്നാണ്. ഈ പുതുവത്സരത്തില്‍ കൈനീട്ടമായി ചങ്കുകളോട് ഞാന്‍ ചോദിക്കുന്നത് എന്റെ ജീവന്‍ തന്നെയാണ്. നിങ്ങള്‍ക്കറിയാമല്ലോ കഴിഞ്ഞ 4 വര്‍ഷമായി ഞാന്‍ ഭാരിച്ച ചിലവുള്ള ചികിത്സയുടെ ലോകത്താണ്..! ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ട് പോകണം എന്നായിരുന്നു മനസ്സില്‍.ഇത്ര നാളും എങ്ങനെയൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചും മറിച്ചും പിടിച്ചു നിന്നു. ഇനി എനിക്കറിയില്ല. ഒരിഞ്ചു പോലും മുന്നോട്ട് പോകാനും കഴിയില്ല. ഇപ്പോഴും പുതിയൊരു കീമോ എടുത്തുകൊണ്ടിരിക്കുകയാണ്. സത്യത്തില്‍ എനിക്ക് കീമോയാണ് കീമോയാണ് എന്നു കേട്ടു കേട്ടു നിങ്ങളൊക്കെ മടുത്തിട്ടുണ്ടാകും. അപ്പോള്‍ അത് നേരിടുന്ന എന്റെ അവസ്ഥ ഒന്നോര്‍ത്തു നോക്കൂ.

ആസിഫ് അലിയുടെ പുതിയ ചിത്രം പ്രഖ്യാപനം തിരുവോണ ദിനത്തിൽ

0
Spread the love

രക്ഷാധികാരി ബൈജു പോലുളള ചിത്രങ്ങൾക്ക് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച നിഷാന്ത് സാറ്റു ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ & മോഷൻ പോസ്റ്റർ ഈ തിരുവോണ ദിനത്തിൽ രാവിലെ 10 മണിക്ക് പുറത്തിറക്കും.ആസിഫ് അലിയാണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്. ആസിഫ് അലി തന്നെയാണ് പോസ്റ്ററും പുറത്തിറക്കുന്നത്.

ലൂമിനസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം റോയൽ സിനിമാസാണ് വിതരണം നിർവഹിക്കുന്നത്. ആസിഫിനെക്കൂടാതെ വൻതാര നിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് സൂചന. തുടർച്ചായായി ഹിറ്റുകൾ സമ്മാനിക്കുന്ന ആസിഫിൽ നിന്ന് ഒരു ഹിറ്റുംകൂടി ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കാം

ഞാൻ ഇന്ന് ഈ നിലയിലാകാൻ കാരണം സുജിത്ത്- മീര നന്ദൻ

0
Spread the love

മുല്ല എന്ന ദിലീപ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് മീര നന്ദൻ. വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങളും നേരിട്ടിട്ടുണ്ട്. താരത്തിന്റെ മേക്കോവർ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. മീര പങ്കുവെച്ച ഫോട്ടോകൾക്ക് എല്ലാം ആരാധകർ പിന്തുണ നൽകുകയും ചെയ്തിരുന്നു. തന്റെ പുതിയ രൂപത്തിന്റെ രഹസ്യം ആരാധകരോട് വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. അഭിനയത്തിന് പുറമെ ദുബൈയിൽ ആർജെയായി ജോലി നോക്കി വരികയുമാണ് താരം ഇപ്പോൾ.

ദുബൈയിൽ വെച്ചാണ് സുജിത്തിനെ പരിചയപെട്ടതെന്നും അപകടത്തിൽ സ്‌പൈനൽ കോഡിന് തകരാർ പറ്റിയെങ്കിലും മരണത്തിൽ നിന്നും അയാൾ തിരിച്ചെത്തിയെന്നും 5 ലേറെ മണിക്കൂർ ജിമ്മിൽ ചിലവഴിക്കുന്ന സുചിത്തിനെ കാണുമ്പോൾ ദൈവം നമ്മൾക്ക് തന്നിട്ടുള്ള അനുഗ്രഹത്തിന്റെ കാര്യം ഓർത്ത് പോകുമെന്നും ശരീരം സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് മനസിലായതിനെ തുടർന്നാണ് ജിമ്മിൽ പോയി തുടങ്ങിയതെന്നും താരം പറയുന്നു.

പണ്ട് മുതൽക്കേ ഫിറ്റ്നസിന് നല്ല ശ്രദ്ധ കൊടുക്കാറുണ്ട് ആരോഗ്യമുണ്ടെങ്കിൽ മാത്രമേ എനെർജിയോട് ഇരിക്കാൻ സാധിക്കത്തൊള്ളൂവെന്നും അതിനാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ എല്ലാവർക്കും ശ്രദ്ധയുണ്ടായിരിക്കണമെന്നും താരം പറയുന്നു. താൻ ജിമ്മിൽ പോയി തുടങ്ങിയെന്നും സുജിത്ത് എന്നയാളാണ് പ്രചോദനം നൽകിയതെന്നും മീര പറയുന്നു.

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിത് ജസ്‌രാജ് അന്തരിച്ചു

0
Spread the love
ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിത് ജസ്‌രാജ് അന്തരിച്ചു
വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിത് ജസ്‌രാജ് (90) അന്തരിച്ചു. യുഎസിലെ ന്യൂജേഴ്സിയിലെ വസതിയിലായിന്നു അന്ത്യം പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.മേവാതി ഖരാനയിലെ അതുല്യ ഗായകനാണ്. ഹരിയാനയിലെ ഹിസാറിലാണ് ജനനം.

എന്റെ കാലുപിടിച്ച രജനികാന്ത് നേരിട്ടത് വധഭീഷണി- ശോഭന

0
Spread the love

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന.ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന.മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം.

രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു.അമ്പത് വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.ഇപ്പോളിതാ രജനികാന്തുമായൊരുമിച്ചഭിനയിച്ചപ്പോഴുണ്ടായ കാര്യങ്ങൾ പറയുകയാണ് ശോഭന. ശോഭനയുടെ വാക്കുകൾ ഇങ്ങനെ..

ശിവ എന്ന ചിത്രത്തിൽ രജനികാന്ത് എന്റെ കാലുപിടിക്കുന്ന സീൻ ഉണ്ടായിരുന്നു. രജനികാന്ത് ആ സീൻ വേണ്ടെന്ന് പറഞ്ഞു. എന്നാൽ സംവിധായകൻ രജനിയെ എങ്ങനെയോ പറഞ്ഞു മനസ്സിലാക്കി അത് ചെയ്യിച്ചു. രജനിക്ക് കാലു പിടിക്കുന്നതിൽ പ്രശ്നമുണ്ടായിട്ടല്ല. അദ്ദേഹത്തിന്റെ ആരാധകർക്ക് അത് ഇഷ്ടമാകില്ല. അതുകൊണ്ടാണ് അദ്ദേഹം അത് മാറ്റണമെന്ന് പറഞ്ഞത്. ആ ചിത്രം ഇറങ്ങിയതിന് ശേഷം ശേഷം കുറേ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. തലെെവർ എന്തിന് നിങ്ങളുടെ കാൽ പിടിക്കണം- എന്നൊക്കെയായിരുന്നു സന്ദേശം. അപ്പോൾ എനിക്ക് മനസ്സിലായി രജനി വിസമ്മതിച്ചതിന് പിന്നിലുള്ള കാരണം. വളരെ നല്ല വ്യക്തിയാണ് രജനി. അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുള്ള ആർക്കും മറിച്ചൊരു അഭിപ്രായം പറയാൻ കഴിയില്ല

അജിതാ ഹരേ ജയ മാധവ വിഷ്ണോ ……..

0
Spread the love

അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ

ഏറെ ശ്രദ്ധേയമായ കഥകളിപ്പദം ഈ കഥകളിപ്പദം കൂടുതൽ ജനഹൃദയങ്ങളിലേക്കു എത്തിക്കുന്നതിൽ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മൂവിഗ്യാങ്ങും നൂപുരയും , അരുൺബാബുവിന്റെ ആശയത്തിൽ മ്യൂസിക് ചെയ്തിരിക്കുന്നത് ആരോഹ എന്ന പുതിയ മ്യൂസിക് ബാൻഡ് ആണ് . പാടിയിരിക്കുന്നത് അരുൺബാബുവും റാസ‌ റഹ്മാനും ആണ് . ഗാനത്തോട് ഇഴുകിച്ചേർന്നു നിൽക്കുന്ന ദൃശ്യഭംഗിയും ചിത്രസംയോചനവും നിർവഹിച്ചിരിക്കുന്നത് അജിത് ആണ് . വിഷ്ണു വിജയൻ , സജിൽ ഷാജഹാൻ ,ഹരി എന്നിവരാണ് മറ്റു കലാകാരൻമാർ . പ്രശസ്ത കഥകളി ആചാര്യനായ കലാനിലയം ബാലകൃഷ്ണശാന്റെ കൃഷ്ണവേഷം ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത കൂടെ നർത്തകരായി നൂപുരയിലെ നർത്തകിമാരും . യൂട്യൂബിൽ ഇതിനോടകം തന്നെ അഞ്ചര ലക്ഷത്തോളം ആളുകൾ ഈ ഗാനം ആസ്വദിച്ചു കഴിഞ്ഞു, യൂട്യുബിലും ടിക്ക് ടോക്കിലും , ഇൻസ്റാഗ്രാമിലും നിരവധി നർത്തകരും ഗായകരും ഇതിനോടകംതന്നെ നൃത്തമായും ഗാനമായും ഇതിനോടകംതന്നെ ഏറ്റെടുത്തു വൈറൽ ആയി കഴിഞ്ഞു. അജിതാഹരേ എന്ന വൈറൽ ഗാനത്തിന് ശേഷം, ഒരുപിടി വ്യത്യസ്ത ഗാനങ്ങളുടെ പണിപ്പുരയിൽ ആണ് ഈ ടീം ” N Studio ” എന്ന പേരിൽ ഒരു മ്യൂസിക് പ്ലാൻ ഒരുങ്ങുന്നു പ്രശസ്ത മ്യൂസിക് ഡയറക്ടർ ജെസിൻ ജോർജും അരുൺബാബുവും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട് . മാർക്കറ്റിങ് , അഡ്മിനിസ്ട്രേഷൻ പ്രൊഡക്ഷൻ കാര്യങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് റെക്സ് ജോസഫ് , ഗോപി സാഗ , രമ്യഅരുൺ ബാബു, അരുൺ ബാലൻ, രേഷ്മ ,രാജിത,സുഷാന്ത് , സംഗീത എന്നിവരാണ് എന്തായാലും ഈ ടീമിൽ നിന്നും ഇനിയും വരുന്ന ഗാനങ്ങൾ ഇതുപോലെ വൈറൽ ആവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം
മുഴുവൻ സോങ് കാണുന്നതിനായി https://www.youtube.com/watch?v=hAvsGDIAa48 ക്ലിക്ക് ചെയ്യാൻ മറക്കരുത് കൂടെ ലൈക് & ഷെയർ

റോഷൻ ബഷീറിന് കൂട്ട് മമ്മൂട്ടിയുടെ ബന്ധു, വിവാഹ ചിത്രം വൈറൽ

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് റോഷൻ ബഷീർ. സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിലെ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല. ഇപ്പോൾ തന്റെ വിവാഹ ചിത്രം പങ്കുവെച്ചിരിക്കുകയാണ് റോഷൻ. മമ്മൂട്ടിയുടെ ബന്ധുകൂടിയായ ഫർസാനയാണ് റോഷന്റെ വധു. വിവാഹ ചിത്രം പങ്കുവെച്ച് സന്തോഷ വാർത്ത അറിയിച്ചത് റോഷൻ തന്നെയാണ്. ഇൻസ്റ്റഗ്രാമിലാണ് റോഷൻ ചിത്രം പങ്കുവെച്ചത്. ദമ്പതികൾക്ക് ആശംസകൾ അറിയിച്ച് നിരവധി പേർ രംഗത്ത് എത്തി.

എൽഎൽബി പൂർത്തിയാക്കിയതാണ് ഫർസാന. പ്രണയവിവാഹമല്ല തന്റേതെന്ന് താരം പറഞ്ഞിരുന്നു. ഇരുവീട്ടുകാരും ചേർന്ന് വിവാഹം തീരുമാനക്കുകയായിരുന്നു എന്ന് താരം നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ അമ്മാവന്റെ കൊച്ചുമകളാണ് ഫർസാന. റോഷന്റെ സഹോദരിയും ഫർസാനയും തമ്മിൽ നേരത്തെ തന്നെ പരിചയത്തിലായിരുന്നു. വീട്ടുകാർ വിവാഹം തീരുമാനിച്ചതോടെ തങ്ങൾ പ്രണയത്തിൽ ആവുകയായിരുന്നു എന്ന് റോഷൻ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു റോഷന്റെ വിവാഹം. 16 08 2020 എന്നായിരുന്നു ചിത്രത്തിന് റോഷൻ ക്യാപ്ഷൻ നൽകിയത്. ലോക് ഡൗൺ കാലമായതിനാൽ വിവാഹം ലളിതമായാണ് നടത്തുന്നതെന്ന് നേരത്തെ റോഷൻ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം നവദമ്ബതികൾക്ക് ആശംസ നേർന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts