Home Blog Page 1481

സിനിമാപ്രാന്തന്, യാത്രാകിറുക്കന്,അലമ്പന് ഭർത്താവിന് ജന്മദിനാശംസകൾ നേർന്ന് സരയു

0
Spread the love

ഭർത്താവ് സനൽ വി ദേവന് പിറന്നാൾ ആശംസകൾ നേർന്നു ചലച്ചിത്ര താരം സരയു പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സരയു സനലിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചില ചിത്രങ്ങളും താര൦ പങ്കുവച്ചിട്ടുണ്ട്. വർഷങ്ങൾ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാൻ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണെന്നു സരയു കുറിപ്പിൽ പറയുന്നു.
ധോണിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ

സിനിമയിലെ അസോസിയേറ്റ് ഡയറക്ടറാണ് സനൽ. ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവച്ച താരമാണ് സരയു. കപ്പൽ മുതലാളി എന്നാ ചിത്രത്തിലൂടെ നായികാ പദവിയിലേക്ക് ഉയർന്നു. സിരീയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയാണ് സരയു.

സരയു പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:

വർഷങ്ങൾ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാൻ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണ്…. ജീവിതം സ്വപ്നം പോൽ സുന്ദരമാക്കിയ എൻ്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തർമുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന്, സിനിമാപ്രാന്തന്, കലൂർക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാം ന്നും പറഞ്ഞ് നിന്ന നിൽപ്പിൽ വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകൾ… കൂടുതൽ യാത്രകളിലേക്ക്,ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വർഷം….പിറന്നാൾ ഉമ്മകൾ…..

ഞാൻ കരയുന്നത് കണ്ട് മമ്മൂക്ക എന്നെ ആശ്വസിപ്പിച്ചു- ശോഭന

0
Spread the love

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന.ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന.മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം.

രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു.അമ്പത് വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.ഒരു സിനിമാ ചിത്രീകരണത്തിനിടെ കരഞ്ഞു പോയ അനുഭവം പങ്കുവയ്ക്കുകയാണ് ശോഭന.മമ്മൂട്ടിയും രജനി കാന്തും പ്രധാന വേഷങ്ങളിൽ എത്തിയ ദളപതി എന്ന സിനിയുടെ ലൊക്കേഷനിൽ വച്ചുണ്ടായ സംഭവമാണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശോഭന തുറന്നു പറഞ്ഞത്.

ശോഭനയുടെ വാക്കുകൾ

ദളപതിയുടെ ചിത്രീകരണ സമയത്ത് രണ്ട് മലയാള സിനിമകൾ ചെയ്ത് പൂർത്തിയാക്കിയിരുന്നു.ഇരുപത് ദിവസം കൊണ്ട് അന്നൊക്കെ ഒരു സിനിമയുടെ ഷൂട്ടിങ് തീരും.വളരെ കുറച്ച്‌ സീനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു അത് തീർത്ത് വീട്ടിൽ പോകണം എന്നുണ്ടായിരുന്നു.എന്നാൽ കോടികൾ മുടക്കി എടുക്കുന്ന വലിയ സിനിമയായതിനാൽ ഷൂട്ടിങ് വിചാരിച്ച വേഗത്തിൽ തീർന്നില്ല.കാൾ ഷീറ്റ് കഴിഞ്ഞെങ്കിലും ഇന്ന് പോകാം നാളെ പോകാം എന്ന് പറഞ്ഞു നീണ്ടു പോയി.പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു.എന്നാൽ അന്ന് തീരേണ്ട ഒരു സീൻ മാത്രം ബാക്കിയായി.അതു കൂടി തീർത്തിട്ട് പോകാം എന്ന് പറഞ്ഞപ്പോൾ കരച്ചിലടക്കാനായില്ല.എന്നാൽ മമ്മൂക്ക അത് കണ്ടു.എന്താണ് കരയുന്നതെന്ന് ചോദിച്ചു.വീട്ടിൽ പോയിട്ട് കുറേ നാളായി അമ്മയെ കാണണം എന്നും ഞാൻ പറഞ്ഞു.ഇങ്ങനെ ഒരു ചെറിയ കാര്യത്തിനാണോ കരയുന്നത്.വേഗം വീട്ടിലേക്ക് പോകാമല്ലോ എന്നൊക്കെ പറഞ്ഞ് അദ്ദേഹം സമാധാനിപ്പിച്ചു.അന്നെനിക്ക് ഇരുപത് വയസ്സേയുള്ളൂ

ഒരുമിച്ച്‌ സെല്‍ഫിയെടുത്താല്‍ പ്രണയമാകുമോ, കല്യാണിയെയും പ്രണവിനെയും കുറിച്ച്‌ മോഹന്‍ലാല്‍

0
Spread the love

മോഹന്‍ലാലും പ്രിയദര്‍ശനും സിനിമാ ലോകത്തും അതിനു പുറത്തും ഉറ്റ സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ നിരവധി സിനിമകള്‍ മോഹന്‍ലാല്‍ എന്ന താരത്തെ വളര്‍ത്തിയെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇരുവരുടെയും കുടുംബവും മക്കളും അടുത്ത ബന്ധം സൂക്ഷിക്കുന്നു.

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കുട്ടിക്കാലം മുതല്‍ തന്നെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. അപ്പുവേട്ടന്‍ എന്ന് കല്യാണി വിളിക്കുന്ന പ്രണവും കല്യാണിയും ഒത്തുള്ള ഫോട്ടോകള്‍ ഇവരുടെ മുന്‍പ് തന്നെ ശ്രദ്ധനേടിയിരുന്നു. ചില ഗോസിപ്പുകളും ഇതു സംബന്ധിച്ച്‌ ചിലര്‍ പടച്ചുവിട്ടു. ഇപ്പോള്‍ ഇരുവരും ജോഡിയായി എത്തുന്ന ‘ഹൃദയം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാതി ഘട്ടത്തിലാണ്.

അടുത്തിടെ പ്രിയദര്‍ശനുമൊന്നിച്ച്‌ മോഹന്‍ലാല്‍ നല്‍കിയ അഭിമുഖത്തില്‍ കല്യാണിയുടെയും പ്രണവിന്റെയും ബന്ധത്തെ കുറിച്ച്‌ പറയുന്നതിങ്ങനെ, ‘പ്രണവും കല്യാണിയും എന്നെയും പ്രിയനെയും പോലെ അടുത്ത കൂട്ടുകാരാണ് .അവര്‍ തമ്മില്‍ എപ്പോഴും വിളിക്കാറുണ്ട്. രണ്ടു പേരും ചേര്‍ന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ അതെങ്ങനെ പ്രേമവും കല്യാണവുമൊക്കെയാകും. കല്യാണിയുടെ കാര്യത്തില്‍ സമയമാകുമ്ബോള്‍ പ്രിയന്‍ അതു പറയും. അല്ലാതെ നല്ല സുഹൃത്തുക്കളായി നടക്കുന്നവരെപ്പറ്റി ആവശ്യമില്ലാതെ ഗോസിപ്പുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് വേറെ പണിയൊന്നുമില്ലേ?,’.

പണ്ട് സിനിമ മോഹവുമായി എത്തി പ്രലോഭനങ്ങളില്‍ വഴങ്ങേണ്ടി വന്നവരെ കുറിച്ച് നെടുമുടി വേണു

0
Spread the love

സിനിമ ലോകത്തെ ചൂഷണങ്ങള്‍ തുറന്ന് പറഞ്ഞ് പലരും രംഗത്ത് എത്താറുണ്ട്. പല നടിമാരും ദുരനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. പലരും സ്വീകരിച്ച ധീര നിലപാടുകളും വാര്‍ത്തകളായിട്ടുണ്ട്. ഇന്നത്തെ നടിമാര്‍ക്ക് സിനിമ ലോകത്ത് ഉണ്ടാകുന്ന ചൂഷണങ്ങള്‍ ചെറുത്ത് നില്‍ക്കാനുള്ള ശക്തി ഇന്നത്തെ നടിമാര്‍ക്ക് ഉണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ നെടുമുടി വേണു.

ഇന്നത്തെ നടിമാര്‍ക്ക് ചൂഷണത്തെ ചെറുക്കാനുള്ള ശക്തി ഉണ്ടെങ്കിലും മുന്‍കാലത്തെ സ്ഥിതി അതായിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലേക്ക് എത്തുന്ന നടിമാര്‍ വിദ്യാഭ്യാസത്തിലും ചിന്താ ശേഷിയിലും ഏറെ മുന്നില്‍ നില്‍ക്കുന്നവര്‍ ആണെന്നും പണ്ടത്തെ നടിമാരെ പോലെ പ്രലോഭനങ്ങളില്‍ പോകുന്നവര്‍ അല്ലെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കവെ നെടുമുടി വേണുപറഞ്ഞു.

നെടുമുടി വേണുവിന്റെ വാക്കുകള്‍ ഇങ്ങനെ;

പണ്ട് മദ്രാസില്‍ ആയിരുന്നു സിനിമയുടെ കേന്ദ്രം. ഇവിടുന്നു ട്രെയിന്‍ കയറി അമ്മയും മകളും കയറി പോകുകയാണ്. അവിടെ ചെന്ന് സിനിമയില്ല പിന്നെ വേറെ എന്താ ചെയ്ക അപ്പോള്‍ പലപ്പോഴും ഇതിന്റെ ആളുകളുടെ ഇടയില്‍ ചൂഷണത്തിന് വിധയരാകേണ്ടി വരുന്നതാണ്. ജീവിതം വലിയ ഒരു ചോദ്യ ചിഹ്നമായി അവരുടെ മുന്നില്‍ നില്‍ക്കുകയാണ് നാട്ടില്‍ നിന്ന് പുറപ്പെടുകയും ചെയ്തു. തിരിച്ചു വരാനും പറ്റില്ല മറ്റു പ്രരാബ്ധങ്ങള്‍ വേറെ കിടക്കുന്നു അപ്പോള്‍ കാണാമറയത്ത് ചില പ്രലോഭനങ്ങളില്‍പ്പെട്ട് പോയെന്ന് വരാം. പക്ഷേ ഇപ്പോള്‍ വരുന്ന കുട്ടികളൊക്കെ വിദ്യാഭ്യാസമുള്ളവരും കാര്യങ്ങള്‍ തിരിച്ചറിയാന്‍ പറ്റുന്നവരും ഈ പറഞ്ഞത് പോലെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും കഴിയുന്നവരൊക്കെ തന്നെയാണ്’.

ധോണിക്ക് ആശംസകളുമായി മോഹന്‍ലാല്‍

0
Spread the love

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്നലെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ വിരമിക്കല്‍ ഇല്ലാത്ത അഭിനയ മേഖലയില്‍ നിന്ന് ധോണിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ ധോണിയിക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.

‘വിട ക്യാപ്റ്റന്‍ എം എസ് ധോണി. ഭാവി പരിപാടികള്‍ക്ക് ഭാവുകങ്ങള്‍.’ എന്നാണ് മോഹന്‍ലാല്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചത്. ധോണിയുടെ ചിത്രത്തോടൊപ്പം പോസ്റ്റിന് എംഎസ് ധോണിയെന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു. ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്ബിലാണ് ധോണി നിലവിലുള്ളത്. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സൂചി കുത്തിയപ്പോള്‍ പേടിയോ വേദനയോ അല്ല തോന്നിയത്, അഭിമാനമാണ്

0
Spread the love

ദുബായ്: ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുകയാണ്. വാക്‌സിനായി ഓരോ രാജ്യങ്ങളും രാപ്പകല്‍ അന്യേ പ്രവര്‍ത്തിക്കുകയാണ്. ഇതിനിടെ റഷ്യ വാക്‌സിന്‍ കണ്ട് പിടിക്കുകയും പരീക്ഷിക്കുകയും ചെയ്തു. യുഎഇയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്ക് ചേര്‍ന്നിരിക്കുകയാണ് ഒരു മലയാളിയും. പട്ടാമ്പി അള്ളന്നൂര്‍ അന്‍സാര്‍ മുഹമ്മദ് ആണ് ആ അവസരം ആഹ്ലാദത്തോടെ സ്വീകരിച്ചിത്. വലതുകയ്യില്‍ സൂചി കുത്തിയപ്പോള്‍ പേടിയോ വേദനയോ അല്ല തോന്നിയത്, അഭിമാനമാണ്. കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിനു ഞാനും തിരഞ്ഞെടുക്കപ്പെട്ടല്ലോ..’- അദ്ദേഹം പറഞ്ഞു.

യുഎഇയില്‍ കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയരായവരില്‍ അനസാറുമുണ്ട്. രണ്ട് ഡോസുകള്‍ വീതമുള്ള വാക്‌സിന്‍ പരീക്ഷണത്തിന്റെ അനുഭവം അന്‍സാര്‍ തന്നെ വിവരിക്കുകയാണ്. ‘വാക്‌സിനേഷന്‍ പരീക്ഷണത്തിനു സമ്മതമുള്ളവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സംഘടിപ്പിച്ചിരുന്നു. ഒരുപാടു മാനദണ്ഡങ്ങള്‍ പാലിച്ചാണ് റജിസ്‌ട്രേഷന്‍. 55 വയസ്സിനു താഴെയുള്ളവരാകണം, ആസ്ത്!മയോ പ്രമേഹമോ ഹൃദ്രോഗമോ പാടില്ല, ഹൃദ്രോഗമുണ്ടാകാന്‍ പാടില്ല, അലര്‍ജിയുള്ളവര്‍ ആകരുത് തുടങ്ങിയവയാണ് മാനദണ്ഡം. തിരഞ്ഞെടുക്കപ്പെട്ടവരോട് അബുദാബി എക്‌സ്ബിഷന്‍ സെന്ററിലെത്താനാണ് പറഞ്ഞത്. വാക്‌സീന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണം ചൈനയില്‍ കഴിഞ്ഞെന്നും മൂന്നാം ഘട്ടമാണ് യുഎഇയില്‍ നടക്കുന്നത് അധികൃതര്‍ വിശദീകരിച്ചിരുന്നു. വാക്‌സീന്റെ പാര്‍ശ്വഫലത്തെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കിയശേഷം ആരോഗ്യ പരിശോധന നടത്തി.

രക്തസമ്മര്‍ദം കൂട!ുതലാണെന്നു ചൂണ്ടിക്കാട്ടി പലരെയും മടക്കിയയച്ചു. കോവിഡ് ടെസ്റ്റ് അടക്കം ചെയ്ത ശേഷമാണ് വാക്‌സീന്‍ കുത്തിവച്ചത്. അരമണിക്കൂര്‍ കഴിഞ്ഞും അസ്വസ്ഥതകളൊന്നുമുണ്ടായില്ലെങ്കില്‍ വീട്ടില്‍ പോകാം. 24 മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ വിഡിയോ കോളിലൂടെ അവര്‍ നമ്മുടെ ആരോഗ്യ സ്ഥിതി ചോദിച്ചറിയും. 21 ദിവസം പൂര്‍ത്തിയായാല്‍ രണ്ടാം ഡോസ് തരും. അത്രമാത്രം.’ – അന്‍സാര്‍ പറഞ്ഞു.

അതുകേട്ട് ജോർജൂട്ടി കസേരയിലേക്ക് ചായുകയാണ്. പുള്ളിക്ക് മനസിലായി ഭാര്യ മണ്ടത്തരമാണ് പറഞ്ഞതെന്ന്- ജീത്തു ജോസഫ്

0
Spread the love

മലയാള സിനിമ ചരിത്രത്തിലെ സൂപ്പർഹിറ്റ് ചിത്രമാണ് ദൃശ്യം. മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിന് ഇന്നും ആരാധകരാണ്. സിനിമയുടെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുകയാണ്.എന്നാൽ ചിത്രത്തിലെ ഒരു രം​ഗത്തിൽ തനിക്കുണ്ടായിരുന്ന അവ്യക്തതയെക്കുറിച്ച്‌ തുറന്നു പറയുകയാണ് ജീത്തു ജോസഫ്. പൊലീസ് വീട്ടിലെത്തുന്ന ഒരു രം​ഗത്തിൽ ജോർജ്കുട്ടിയുടെ റിയാക്ഷനെന്താവണമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അതിനാൽ ലാലേട്ടനോട് അത് പറഞ്ഞുകൊടുക്കാനും തനിക്ക് ആയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കോളെജ് വിദ്യാർഥികൾക്കായി കേരള സർക്കാർ നടപ്പാക്കുന്ന നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി ഒരുക്കിയ അഭിമുഖസംഭാഷണത്തിലാണ് ജീത്തു ഇക്കാര്യം പറയുന്നത്.

ജോർജ്ജൂട്ടിയെ കാണാൻ വീട്ടിൽ പൊലീസുകാർ വന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആ ഷോട്ട്. ദൃശ്യത്തിലെ എല്ലാ റിയാക്ഷൻസിനെക്കുറിച്ചും എനിക്ക് വ്യക്തമായ ധാരണയുണ്ട്. പക്ഷേ ഒരു റിയാക്ഷനെക്കുറിച്ചു മാത്രം എനിക്ക് അറിയുമായിരുന്നില്ല, അവിടെ എന്താണ് വേണ്ടതെന്ന്.. എനിക്ക് ലാലേട്ടനോട് പറഞ്ഞുകൊടുക്കാനും അറിയില്ല എന്താണ് റിയാക്ഷനെന്ന്. സംഭവം ഇതാണ്, പൊലീസുകാരുടെ ചോദ്യങ്ങൾക്കിടെ റാണി ഇടയ്ക്കുകയറി പറയുന്നുണ്ട്, അതിന് ഓഗസ്റ്റ് രണ്ടിന് ഞങ്ങൾ ഇവിടെ ഇല്ലായിരുന്നല്ലോ എന്ന്. അതുകേട്ട് ജോർജൂട്ടി കസേരയിലേക്ക് ചായുകയാണ്. പുള്ളിക്ക് മനസിലായി ഭാര്യ മണ്ടത്തരമാണ് പറഞ്ഞതെന്നും സംഗതി കൈയിൽ നിന്ന് പോയെന്നും. എന്നാൽ ജോർജൂട്ടിയുടെ മുഖത്ത് ഞെട്ടൽ വരാൻ പാടില്ല. ശരിക്കും കഥാപാത്രത്തിൻറെ ഉള്ളിൽ ഒരു പിടച്ചിലാണ്. അത് പുറമെ കാണിക്കാനും പറ്റില്ല. സംസാരിച്ചുകൊണ്ടിരുന്നയാൾ പിന്നിലേക്ക് ചാഞ്ഞിട്ട് ഒരു വശത്തേക്ക് നോക്കും കഥാപാത്രം. ആ ഷോട്ട് ഞാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നു. സംഭാഷണം പറയുന്ന റാണി ഫോക്കസ് ഔട്ടിൽ ആണ്. ഫോക്കസ് ലാലേട്ടലിനാണ് വച്ചത്. കാരണം എനിക്ക് ആ റിയാക്ഷൻ ആയിരുന്നു പ്രധാനം. ആക്ഷൻ പറഞ്ഞപ്പൊ ലാലേട്ടൻ എന്തോ ചെയ്തു. അതാണ് അവിടെ വേണ്ടിയിരുന്ന യഥാർഥ റിയാക്ഷൻ.” ജീത്തു ജോസഫ് പറയുന്നു.

മോഹൻലാലും മീനയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് ജിത്തു ജോസഫ്. ഉടനെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഈ സാഹചര്യങ്ങളെ തരണം ചെയ്ത് അദ്ദേഹം തിരിച്ചുവരുമെന്ന് എനിക്കുറപ്പാണ്; എസ്പിബിയുടെ തിരിച്ചുവരവിന് പ്രാര്‍ത്ഥിച്ച്‌ ചിത്ര

0
Spread the love

കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച്‌ കെഎസ് ചിത്ര. അദ്ദേഹം കരുത്തനും പോസിറ്റീവ് ചിന്താഗതിക്കാരനുമായ വ്യക്തിയാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചുവരുമെന്ന് വിശ്വാസമുണ്ടെന്നുമാണ് ചിത്ര ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം ചികിത്സയില്‍ കഴിയുന്ന എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് കുടുബം അറിയിച്ചത്. ഇന്നലെ രാത്രി മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായി മകന്‍ എസ്പി ചരണ്‍ ആണ് അറിയിച്ചത്. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നും തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു.

കൊവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഒരാഴ്ച മുമ്ബ് ആശുപത്രിയില്‍ പ്രവേശിച്ച ഉടനെ തന്നെ തന്റെ ആരോഗ്യനിലയും രോഗവിവരവും വ്യക്തമാക്കി എസ്പിബി തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. താന്‍ ഉടന്‍ തന്നെ തിരിച്ചുവരുമെന്നും കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് അന്ന് അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കിയത്.

എന്നാല്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ചെന്നൈ എംജിആര്‍ മെഡിക്കല്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ നിരീക്ഷണത്തിലാണ് എസ്പിബി ഇപ്പോള്‍. നിലവില്‍ അദ്ദേഹത്തിന് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യ​നി​ല​യി​ല്‍ പുരോഗതി

0
Spread the love

പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യ​നി​ല​യി​ല്‍ നേരിയ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ അറിയിക്കുകയുണ്ടായി. എ​സ്പി​ബി​യു​ടെ ആ​രോ​ഗ്യ​നി​ല രാ​വി​ലെ ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ള്‍ വ​ള​രെ​യേ​റെ മെ​ച്ച​പ്പെ​ട്ട​താ​യി മ​ക​ന്‍ എ​സ്.​പി ച​ര​ണ്‍ പറഞ്ഞു.

ഉ​ത്ക​ണ്ഠ​യ്‌​ക്ക് കാ​ര​ണ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം സു​ഖം പ്രാ​പി​ക്കു​മെ​ന്നും ച​ര​ണ്‍ പറഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ സു​ഖം പ്രാ​പി​ച്ചു- സ​ഹോ​ദ​രി എ​സ്.​പി വ​സ​ന്ത അറിയിച്ചു.

ഓഗസ്റ്റ് 5 നായിരുന്നു ചെ​ന്നൈ​യി​ലെ എം​ജി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​സ്.​പി.​ബി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാക്കുകയാണ് ഉണ്ടായത്.

വി​ദ​ഗ്ധ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ ഉ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റിയിരുന്നതാണ്. നി​ല​ഗു​രു​ത​ര​മാ​ണെന്നും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്നതെന്നും ആ​ശു​പ​ത്രി വൈ​കു​ന്നേ​ര​മി​റ​ക്കി​യ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ അ​റി​യിച്ചിരുന്നു .

പേരു കേട്ടാൽ വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണെന്ന് തോന്നും, കയ്യിലിരിപ്പുകൊണ്ടല്ല ബാബുവിന് തരികിട എന്ന പേര് വന്നത്- ഭാര്യ

0
Spread the love

സാബുമോൻ അബ്ദുസമദ് എന്ന തരികിട സാബുവിനെ അറിയാത്ത മിനി സക്രീൻ പ്രേക്ഷകർ വിരളമായിരിക്കും. നിരവധി വിവാദങ്ങളിൽ പെട്ടിട്ടുള്ള സാബു നടനായും അവതാരകനുമായുമെല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ബി​ഗ് ബോസ് സീസൺ വണ്ണിൽ വന്ന ശേഷമാണ് സാബുവിനെ പ്രേക്ഷകർക്ക് പ്രീയങ്കരനാക്കിയത്. ആ​ദ്യം വില്ലനായി ബാബുവിനെക്കരുതുന്നവർ പോലും പിന്നീട് സാബുവിന്റെ സുഹൃത്തുക്കളായിമാറുകയാണ്.

സാബുവിനെക്കുറിച്ച് ഭാര്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാകുന്നു. തന്റെ സീനിയർ ആയി ലോ അക്കാദമിയിൽ പഠിച്ച ആളാണ് സാബു. എന്നാൽ ക്യാംപസിൽ വച്ച് സംസാരിച്ചിട്ടേ ഇല്ല എന്നാണ് ഓർമ്മ തന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു സാബു എന്നും സ്നേഹ പറയുന്നു.പഠനശേഷം രണ്ടുവഴിക്ക് പിരിഞ്ഞ ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത് ഓർക്കൂട്ട് വഴിയാണ്. വീണ്ടും പരിചയപ്പെടുമ്പോൾ സ്നേഹ ഡൽഹിയിലും, സാബു സൗദിയിലും ആയിരുന്നു. ” പഴയ പലരെയും ഓർക്കുട്ടിൽ തിരഞ്ഞു തുടങ്ങി. അങ്ങനെയാണ് സ്നേഹയെ വീണ്ടും കണ്ടത് എന്നും അതാണ് ദാ ഇങ്ങനെയായത് എന്നും”, സാബുവും അഭിമുഖത്തിനിടയിൽ പറയുന്നു.

പേരിൽ തരികിടയുണ്ടെന്നു വച്ച് ആൾ ആങ്ങനെ ആണെന്ന് പറയുകയാണോ? വ്യക്തിപരമായി അറിയുന്നവർക്ക് സാബു എന്താണെന്ന് മനസ്സിലാകുമെന്നാണ് ചോദ്യത്തിനുള്ള ഉത്തരമായി സ്നേഹ നൽകിയത്. ആദ്യമായി അവതരിപ്പിച്ച ചാനൽ പരിപാടിയുടെ പേരാണ് ‘തരികിട’ എന്ന് പലർക്കും അറിയില്ല. കയ്യിലിരിപ്പു കൊണ്ടാണ് പേരു വന്നതെന്നു കരുതുന്നവരും ഒരുപാടുണ്ട് എന്നും സ്നേഹ അഭിമുഖത്തിനിടയിൽ കൂട്ടിച്ചേർത്തു.

സാബുവിന്റെ യോഗ്യതകൾ ആരേയും ഞെട്ടിപ്പിക്കും. പലപ്പോഴും ബിഗ്‌ബോസ് ഷോയിൽ എല്ലാ മത്സരാർത്ഥികളെക്കാളും പക്വത പ്രകടിപ്പിക്കുന്നത് സാബുവാണ്. ഇത്തരത്തിൽ അനുഭവങ്ങൾ എവിടെന്ന് എന്ന ചോദ്യത്തിനു ഉത്തരം കിട്ടുന്നതാണ് സാബുവിന്റെ വിദ്യാഭ്യാസ യോഗ്യതകൾ.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം പിന്നീട് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദം കൂടാതെ ജേർണലിസം കോഴ്‌സും പഠിച്ചു.പഠനകാലത്തു യൂണിവേഴ്‌സിറ്റി കോളേജിനെ പ്രതിനിധികരിച്ചു കേരളാ യൂണിവേഴ്‌സിറ്റി യുവജനോൽസവത്തിൽ കലപ്രതിഭ. ജനപ്രീതി നേടിയ സൂര്യ ടിവിയിലെ തരികിട എന്ന ഒളിക്യാമറ പ്രോഗ്രാമിലൂടെ ടെലിവിഷൻ രംഗത്തേക്ക് തുടക്കം പിന്നീട് വെച്ചടികയറ്റമായിരുന്നു.ഈ പ്രോഗ്രാമിന്റെ വിജയം സാബുവിന് ഒരു ഇരട്ടപ്പേർ സമ്മാനിച്ച് തരികിട സാബു

തുടർന്ന് ഏഷ്യാനെറ്റ് പ്ലസ് ചാനൽ തുടക്കത്തിൽ മലയാളം മാത്രമേ സംസരിക്കാൻ പാടുള്ളു എന്ന നിബന്ധനയുള്ള ലൈവ് ഷോ ആയഅട്ടഹാസം അവതാരകനായി ഏറെ ജനശ്രദ്ധനേടി പിന്നീട് മഴവിൽ മനോരമയിൽ ടേക്ക് ഇറ്റ് ഈസി എന്ന ജനപ്രിയ പരിപാടി അവതരിപ്പിച്ചു.മഴവിൽ മനോരമയിൽ മിടുക്കി എന്ന പ്രോഗ്രാമിൽ ജഡ്ജ് ആയി പങ്കെടുത്തു. മമ്മൂട്ടി നായകനായ ഫയർമാൻ , അച്ഛാ ദിൻ ,ദ്യാൻ ശ്രീനിവാസൻ നായകനായ അടി കപ്പ്യാരെ കൂട്ടമണി എന്ന ചിത്രത്തിലുൾപ്പെടെ നിരവധി സിനിമകളിൽ പ്രധാനപ്പെട്ട വേഷങ്ങൾ അവതരിപ്പിച്ചു.എല്ലാവരും കളിയാക്കി വിളിക്കുന്ന തരികിട സാബുവിന്റെ പിന്നാമ്പുറം ഇതാണ്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts