Home Blog Page 1481

ഈ ചിത്രത്തിലെ ജീവനുള്ള നായയെ കണ്ടെത്താൻ സാധിക്കുന്നുണ്ടോ?

0
Spread the love

കുട്ടിക്കാലത്ത് സ്റ്റാച്യു കളിച്ച അനുഭവം പലര്‍ക്കും ഉണ്ടാവാം. അനങ്ങാതെ നിമിഷങ്ങളോളം പ്രതിമ പോലെ നിന്ന് ഒടുവില്‍ അല്‍പ്പമെങ്കിലും ഒന്നനങ്ങിയാല്‍ ഔട്ട് ആവുന്നതായിരുന്നു രീതി. എന്നാല്‍ മൃഗങ്ങള്‍ സ്റ്റാച്യു കളിച്ചാല്‍ എങ്ങനെയുണ്ടാവും? അത്തരത്തില്‍ ഒരാള്‍ ഈ ചിത്രത്തിലുണ്ട്.

ഒന്നൊഴികെ ഈ പടത്തിലെ നായകള്‍ എല്ലാം വെറും മരപ്പാവകളാണ്. ഇവര്‍ക്കൊപ്പം അനങ്ങാതെ പ്രതിമ പോലെ നില്‍ക്കുന്ന ജീവനുള്ള ഒരു നായയുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ നായകുട്ടിയുടെ വീഡിയോ വൈറലാവുകയാണ്. സുകി-കുന്‍ എന്ന നായയാണ് എല്ലാവരെയും അഭിനയിച്ച്‌ പറ്റിക്കുന്നത്. ആറ് ദശലക്ഷം വ്യൂസ് നേടിയ വീഡിയോയാണിത്. ജപ്പാനിലെ മിയോ ഹാഷിമോട്ടോ എന്ന ശില്പിയുടെ വളര്‍ത്തുനായയാണിത്. അദ്ദേഹത്തിന്റെ പണിശാലയിലാണ് നായയുടെ അത്ഭുത പ്രകടനം.

ഇതിന് മുന്‍പ് യജമാനനെ പോലും പറ്റിച്ച്‌ ബെഡ് ഷീറ്റിനുള്ളില്‍ പുതച്ചു കിടന്ന നായയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നായയെ കാണാതെ അന്വേഷിച്ചിറങ്ങിയതാണ് അതിന്റെ ഉടമ. ഒടുവില്‍ നായ വീടുവിട്ടു പോയിട്ടില്ലെന്ന നിഗമനത്തില്‍ ഏതാണ്ട് പത്തുമിനിറ്റോളം എടുത്താണ് അതിനെ കണ്ടെത്താന്‍ കഴിഞ്ഞത്. ഇനിയും ഈ ചിത്രത്തിലെ ആ വിരുതനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ താഴെ കാണുന്ന ട്വിറ്റര്‍ വീഡിയോ നോക്കിയാല്‍ മനസ്സിലാവും. വീഡിയോ അവസാനം വരെ കണ്ടാല്‍ മാത്രമേ ആളെ പിടികിട്ടൂ.

ആനി ബെന്നി വധക്കേസ്; കൊലപാതകം മാസങ്ങളുടെ ആസൂത്രണത്തിന് ശേഷം

0
Spread the love

കാസര്‍കോട് : ആനി ബെന്നി (16) വധക്കേസില്‍ പ്രതിയായ സഹോദരന്‍ ആല്‍ബിനെ (22) ഇന്ന് രാവിലെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് സൂചന. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യ പരിശോധനക്കും, കൊവിഡ് പരിശോധനയ്ക്കും ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കുക.

കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാല്‍ കാസര്‍കോട് കോടതിയില്‍ ഹാജരാക്കുമെെന്നാണ് സൂചന. ഇന്നലെ വൈകിട്ടാണ് ആല്‍ബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാസങ്ങള്‍ ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത്. കുടുംബം കൂട്ട ആത്മഹത്യ ചെയ്തെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

കൊല നടത്തിയ ശേഷം നാട് വിടാനും ആല്‍ബിന്‍ ആലോചിച്ചിരുന്നു. കുടുംബസ്വത്തായ നാലര ഏക്കര്‍ പുരയിടവും പന്നി വളര്‍ത്തല്‍ കേന്ദ്രവും സ്വന്തമാക്കി തന്നിഷ്ടം പോലെ ജീവിക്കാമെന്ന ചിന്തയില്‍ മാതാപിതാക്കളെയും, സഹോദരിയെയും കൊല്ലാന്‍ ഐസ്ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നു. പിതാവ് ബെന്നി (48) അപകടനില തരണം ചെയ്തു. മാതാവ് ബെസി നില മെച്ചപ്പെട്ടതോടെ നേരത്തെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

കൊവിഡ് പരിശോധനയില്‍ മാതാപിതാക്കളുടെ സ്രവത്തില്‍ വിഷാംശം കണ്ടതും, ആനി ബെന്നിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയതുമാണ് പ്രതിക്ക് കുരുക്കായത്. ആല്‍ബിന് മാത്രം അസുഖവും വന്നില്ലെന്ന് മനസിലാക്കിയതോടെ പൊലീസ് ഇയാളെ നീരിക്ഷിച്ചുവരികയായിരുന്നു.

ആന്‍ബെന്നിക്ക് ഈമാസം റ്റ് ഒന്നിനാണ് വയറുവേദന അനുഭവപ്പെട്ടത്.ആദ്യം ഹോമിയോ ഡോക്ടറെയും പിന്നീട് അലോപ്പതി ക്ളിനിക്കിലും കാണിച്ചു. മഞ്ഞപിത്തമാണെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 4ന് കണ്ണൂര്‍ ചെറുപുഴയിലെ വൈദ്യരുടെ ചികിത്സ തേടി. പിറ്റേന്ന് അവശനിലയില്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്ബോഴാണ് മരിച്ചത്.

യാത്രയില്‍ താനെയായ്.. ബാലഭാസ്‌കറിന്റെ അവസാന ഗാനം പൂര്‍ത്തിയാക്കി ബിജിബാല്‍

0
Spread the love

തിരുവനന്തപുരം: അകാലത്തില്‍ മരണമടഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അവസാനമായി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍ പുറത്തിറക്കി. ‘വേളിക്ക് വെളുപ്പാന്‍കാലം’ എന്ന ചിത്രത്തിലെ ‘യാത്രയില്‍ താനെയായ്..’ എന്നാരംഭിക്കുന്ന ഗാനം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്.

ശ്വേത മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തായ ജോയ് തമലമാണ് പാട്ടിന് വരികള്‍ രചിച്ചത്. ബാലഭാസ്‌കറിന്റെ 42-ാം ജന്മദിനത്തോടനുബന്ധിച്ച്‌ ഈ ഗാനത്തിന്റെ മെയില്‍ വേര്‍ഷന്‍ പുറത്തിറക്കിയിരുന്നു. ഷിബി മനിയേരിയായിരുന്നു ഗാനം ആലപിച്ചത്. ഈ ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ബാലഭാസ്‌കറിന്റെ വിയോഗം. തുടര്‍ന്ന് സംഗീത സംവിധായകന്‍ ബിജിബാലാണ് ബാലഭാസ്‌കറിന്റെ ഗാനം പൂര്‍ത്തിയാക്കിയത്. നവാഗതനായ അക്ഷയ് വര്‍മ സംവിധാനം ചെയ്യുന്ന ‘വേളിക്ക് വെളുപ്പാന്‍കാലം’ എന്ന ചിത്രത്തില്‍ ബാലഭാസ്‌കര്‍ അഭിനയിച്ചിട്ടുമുണ്ട്.

https://www.facebook.com/Mammootty/

ഹൃദയവനിയിലെ ആ ഗായക കവി ചുനക്കര രാമന്‍കുട്ടിക്ക് യാത്രാമൊഴി

0
Spread the love
ഹൃദയവനിയിലെ ആ ഗായക കവി ചുനക്കര രാമന്‍കുട്ടിക്ക് യാത്രാമൊഴി
കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.84 വയസായിരുന്നു.
1936 ജനുവരി 19ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ് ജനനം. പന്തളം എൻഎസ്എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്‌സരകന്യക എന്ന ഗാനവുമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് വന്നത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി. സംസ്‌ക്കാരം ഇന്ന് .
എങ്ങനെ നീ മറക്കും എന്ന സിനിമയിലെ ‘ദേവദാരു പൂത്തു എൻ മനസിൻ താഴ്‌വരയിൽ’, അധിപനിലെ ‘ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതാണ്. ഈ കലാപ്രതിഭക്കു ശതകോടി പ്രണാമം

പാവപ്പെട്ട ഒരാൾക്ക് വീടുവെച്ച് നൽകണമെന്നുള്ള ആ​ഗ്രഹം ഞാൻ നിറവേറ്റാൻ പോകുന്നു- സാ​ഗർ സൂര്യൻ

0
Spread the love

തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് സാഗർ സൂര്യൻ.മീനാക്ഷിയുടെ ഭർത്താവായി സീരിയലിൽ ​ഗംഭീര അഭിനയമാണ് കാഴ്ചവെക്കുന്നത്.ആദിശങ്കരനെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന സാ​ഗറിന് ആരാധകരും നിരവധിയാണ്.കുറച്ച് ദിവസം മുന്നാണ് താരത്തിന്റെ അമ്മ മരണപ്പെട്ടത്. ആദിയുടെ അമ്മയുടെ വിയോഗ വാർത്ത പ്രേക്ഷകരിൽ ഒന്നടങ്കം സങ്കടമുണ്ടാക്കിയിരുന്നു.അമ്മയുടെ മരണത്തിനുശേഷം അമ്മയെക്കുറിച്ച് വികാരാധീനനായി സോഷ്യൽ മീഡിയയിൽ താരം കുറിച്ചിരുന്നു. അമ്മയുടെ ചില ആഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ താനെന്നു സാഗർ പറയുന്നു.സാഗർ സൂര്യയുടെ വാക്കുകൾ ഇങ്ങനെ.

അമ്മക്ക് വേണ്ടി ഒന്നും ചെയ്യുവാൻ സാധിച്ചില്ല എന്നത് എന്നെ വിഷമപ്പെടുത്തുന്നുണ്ട്. എന്റെ കരിയർ തുടങ്ങിയ സമയമായിരുന്നതിനാൽ ഞാൻ അധ്വാനിച്ച് നേടിയതിൽ നിന്നും ഒന്നും അമ്മക്ക് വാങ്ങിക്കൊടുക്കുവാനും സാധിച്ചിരുന്നില്ല.ഞാൻ ഒരിക്കൽ വിജയം നേടുമെന്ന ഒരു വിശ്വാസം അമ്മക്ക് നൽകുവാൻ സാധിച്ചു എന്ന കാര്യത്തിൽ ഞാൻ സന്തോഷവാനാണ്.ഞാൻ അഭിനയിക്കുന്നതും പ്രശസ്തി നേടുന്നതും കാണുവാൻ അമ്മക്ക് സാധിച്ചു. മറ്റുള്ളവർക്ക് ഇപ്പോഴും നല്ലത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് അമ്മ. കൈയ്യിൽ പണം വരുമ്പോൾ ഞങ്ങളുടെ അയൽവക്കകാരനും കുടുംബത്തിന് ഏറെ സഹായം ചെയ്യുന്നതുമായ ചേട്ടന് വീട് വെച്ച് നൽകണമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു.അമ്മയുടെ ആ ആഗ്രഹം പൂർത്തീകരിക്കുവാനുള്ള ശ്രമങ്ങൾ ഞാൻ തുടങ്ങി കഴിഞ്ഞു.അതുപോലെ തന്നെ അച്ഛനെയും സഹോദരനേയും നന്നായിട്ട് നോക്കുകയും വേണം

ഞാൻ ഒരു അമ്മക്കുട്ടിയായിരുന്നു. എന്തിനും ഏതിനും എനിക്ക് അമ്മ വേണമായിരുന്നു.അമ്മയെ എന്നെ വിട്ട് പോയിട്ട് രണ്ട് മാസമാകുന്നു.പഴയ പോലെയാകുവാൻ എനിക്കിതുവരെ സാധിച്ചിട്ടില്ല.എന്നെയൊരു ജോലിക്ക് പോകാൻ അമ്മ ഇതുവരെ നിര്ബന്ധിച്ചിട്ടില്ല. എന്റെ പാഷന് പിന്നാലെ പോകാൻ നിർബന്ധിച്ചു അമ്മ.പക്ഷെ ദൈവത്തിനു ഞങ്ങളോട് അസൂയ ആയിരുന്നു എന്നു തോന്നുന്നു.അമ്മയെ അദ്ദേഹം ഞങ്ങളിൽ നിന്നകറ്റി.ഇതിലും വലിയൊരു നഷ്ടം എന്റെ ജീവിതത്തിലിനി ഉണ്ടാകില്ല.

പോണ്‍കാലത്തെ കണ്ണടയ്ക്ക് വില 75 ലക്ഷം; ഞെട്ടി മിയ ഖാലിഫ; ചിത്രം വൈറല്‍

0
Spread the love

മുന്‍ പോണ്‍ സ്റ്റാര്‍ മിയ ഖാലിഫയുടെ കണ്ണടയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ലബനീസ് തലസ്ഥാനമായ ബയ്‌റുത്തിലുണ്ടായ സ്‌ഫോടനത്തില്‍ ദുരിതബാധിതരായ ജനതയെ സഹായിക്കാന്‍ വേണ്ടി മിയ കണ്ണട ലേലത്തിന് വച്ചിരുന്നു. ലേലത്തുക പൂര്‍ണമായും ദുരിതബാധിതര്‍ക്ക് കൈമാറാനായിരുന്നു താരത്തിന്റെ തീരുമാനം. എന്നാല്‍ തന്റെ കണ്ണടയ്ക്ക് ഇത്രത്തോളം വില കിട്ടുമെന്ന് താരം പോലും വിചാരിച്ചിരുന്നില്ല. ലേലത്തിന് വച്ച്‌ മണിക്കൂറുകള്‍ക്കുള്ള 75 ലക്ഷമായാണ് ലേല തുക ഉയര്‍ന്നത്.

തന്റെ കണ്ണടയുടെ വിലകേട്ട് അമ്പരന്നിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. ഞെട്ടിത്തരിച്ച്‌ ഇരിക്കുന്ന മിയയാണ് ചിത്രത്തിൽ. പോൺ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഉപയോ​ഗിച്ചിരുന്ന പ്രിയപ്പെട്ട കണ്ണട ഇ-ബേയിലാണ് മിയ ലേലത്തിൽ‌ വച്ചത്. മിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചിരുന്നു. ലേലത്തിൽ നിന്ന് കിട്ടുന്ന തുക മുഴുവനായും റെഡ് ക്രോസ് വഴി ദുരിതബാധിതർക്ക് നൽകുമെന്ന് മിയ പ്രഖ്യാപിച്ചിരുന്നു.

ലെബനന്‍ സ്വദേശിയായ മിയ ബയ്റൂത്തിലുണ്ടായ സ്ഫോടനത്തെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. കൂടാതെ ലബനീസ് സര്‍ക്കാരിനെതിരെയും താരം രം​ഗത്തെത്തി. സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളും താരം പങ്കുവെച്ചിട്ടുണ്ട്. ബയ്‌റുത്തിലെ തുറമുഖത്ത് സുരക്ഷ ഉറപ്പാക്കാതെ കപ്പലില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് കാരണമായത്. 160ല്‍ അധികം പേര്‍ മരിക്കുകയും 5000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഷ്ടിച്ച്‌ ഒരു വര്‍ഷം മാത്രമേ വിവാഹ ജീവിതത്തിന് ആയുസ് ഉണ്ടായിരുന്നുളളൂ, ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു- ശ്രിത ശിവദാസ്

0
Spread the love

ഓര്‍ഡിനറി എന്ന ഹിറ്റ് സിനിമയിലെ നായികയായി പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടിയാണ് ശ്രിത ശിവദാസ്. ഒരിടവേളയ്‍ക്ക് ശേഷം ‘മണിയറയില്‍ അശോകന്‍’ എന്ന സിനിമയിലൂടെ മലയാളത്തില്‍ തിരിച്ചുവരികയാണ് ശ്രിത ശിവദാസ്. ശ്രിത ശിവദാസ് 2015ല്‍ റാസ്‍പുട്ടിന്‍ എന്ന സിനിമയിലാണ് അവസാനമായി മലയാളത്തില്‍ എത്തിയത്. വിവാഹശേഷമായിരുന്നു ശ്രിത ശിവദാസ് സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്.

വിവാഹമാണെങ്കിലും വിവാഹ മോചനമാണെങ്കിലും വ്യക്തിപരമാണെന്നും അതിനെ സിനിമയുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ഒരു പരിധിവരെ പലരും ചിന്തിച്ച്‌ തു‍ടങ്ങിയിട്ടുണ്ട്. 2014 ല്‍ ആയിരുന്നു വിവാഹം. കഷ്‍ടിച്ച്‌ ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്‍പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആ സമയത്ത് വ്യക്തിപരമായ കാരണങ്ങളാല്‍ അധികം സിനിമ ചെയ്‍തിരുന്നില്ല എന്നും ശ്രിത ശിവദാസ് പറയുന്നു.

മാസ്ക് ധരിച്ചില്ലെങ്കിൽ പണി പാളും, രണ്ടാം തവണ പിഴ 2000 രൂപ

0
Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. മാസ്‌ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരിൽ നിന്ന് 2000 രൂപ പിഴ ഈടാക്കും. പൊലീസ് ഉന്നതതലയോഗത്തിൽ ഉയർന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കും.

ഒരുതവണ മാസ്‌ക് ധരിക്കാത്തവർ വീണ്ടും പിടിയിലായാൽ 2000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 6954 സംഭവങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം; പ്രാര്‍ത്ഥനയോടെ ആരാധകരും സിനിമാലോകവും

0
Spread the love

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. ഓഗസ്റ്റ് എട്ടിനായിരുന്നു 61കാരനായ നടനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ആയിരുന്നു ആദ്യം കരുതിയിരുന്നത്.

ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കി.
എന്നാല്‍, അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് പത്തിന് അദ്ദേഹത്തെ ഐ സിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. വീണ്ടും നടന്ന പരിശോധനകളിലാണ് സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

വിദഗ്ധ ചികിത്സയ്ക്കായി സഞ്ജയ് ദത്ത് അമേരിക്കക്ക് പോകുമെന്നാണ് വിവരം. നേരത്തെ താന്‍ ജോലികളില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നതായി താരം ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്നെക്കുറിച്ച്‌ ഓര്‍ത്ത് ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവരുടെയും അനുഗ്രഹത്തോടെ താന്‍ എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്നും സഞ്ജയ് ദത്ത് കുറിച്ചിരുന്നു. അതേസമയം, അമ്മ മാന്യത ദത്തിനൊപ്പം ഇപ്പോള്‍ ദുബായിലുള്ള തന്റെ ചെറിയ കുഞ്ഞുങ്ങളെ ഓര്‍ത്ത് താരം ആശങ്കയിലാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തി.

സാബുവിന്റെ മരണശേഷം എങ്ങോട്ട് പോകണം എന്നറിയിതെ നിന്ന വിഷമസ്ഥിതിയിൽ വീട് വച്ച്‌ തരാൻ ഏർപ്പാട് ചെയ്യാമെന്ന് പറഞ്ഞത് ഇടവേള ബാബു; ബീന

0
Spread the love

1980കളിൽ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ബീന കുമ്പളങ്ങി. പത്തു വര്ഷത്തിൽ അധികമായി അഭിനയത്തിൽ വിട്ടു നിൽക്കുന്ന താരം പ്രണയ വിവാഹത്തെക്കുറിച്ചു മനസ്സ് തുറക്കുകയാണ് ബീന. ഭർത്താവിന്റെ മരണത്തോടെ ദുരിതത്തിൽ ആയ ബീനയ്ക്ക് ഒരു വീട് വയ്ക്കാൻ സഹായിച്ചത് ഇടവേള ബാബു ആണെന്ന് താരം തുറന്നു പറയുന്നു.

’36-ാം വയസിലായിരുന്നു എന്റെ വിവാഹം. ഞാനും സാബുവും പ്രണയിച്ച്‌ വിവാഹിതരായതാണ്. കോഴിക്കോട് വച്ചാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി. എനിക്കും ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയപ്പോൾ വിവാഹം കഴിച്ചു. എന്നെ സിനിമയിലേക്ക് രണ്ടാമത് വരാൻ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. സാബുവിന്റെ മരണശേഷം എങ്ങോട്ട് പോകണം എന്നറിയില്ലായിരുന്നു. ആകെ വിഷമിച്ച്‌ പോയി. പണമൊന്നും ഉണ്ടായിരുന്നില്ല. വാടക കൊടുത്ത് നിൽക്കാനും പറ്റില്ല. അപ്പോഴാണ് ഇടവേള ബാബു എന്റെ അവസ്ഥ അറിഞ്ഞത്. അവർക്കൊന്നും ഞാൻ ഇത്ര വിഷമത്തിലാണ് ജീവിക്കുന്നതെന്ന് അറിയില്ലായിരുന്നു.

ഞാനാണെങ്കിൽ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. ഭർത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസിലായപ്പോൾ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്ട് വെച്ചോളു വീട് വച്ച്‌ തരാൻ ഏർപ്പാട് ചെയ്യാമെന്ന്. അങ്ങനെയാണ് കുമ്ബളങ്ങിയിലേക്ക് വന്നത്. ഇപ്പോൾ അമ്മ സംഘടന നൽകുന്ന കൈനീട്ടമുള്ളത് കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. മരുന്നിനും മറ്റും പലപ്പോഴും പണം തികയാറില്ല. സിനിമയിൽ അവസരം ലഭിച്ചിരുന്നെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു. അത് മാത്രമാണ് പ്രാർഥന.’ ബീന പറയുന്നു.

ഷാർജ ടു ഷാർജ, കല്യാണരാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്‌ലർ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബീനയ്ക്ക് ഒരേ തരം വേഷങ്ങളാണ് പിന്നീട് ലഭിച്ചത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts