ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകൾക്കാണ് മഴമുന്നറിയിപ്പുള്ളത്.
നാളെ 11 ജില്ലകളിലും, തിങ്കൾ ചൊവ്വ ദിസസങ്ങളിൽ മുഴുവൻ ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകുന്നു കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. തീരത്ത് കടലാക്രമണ സാധ്യതയും ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തണം. കേരള കർണാടക തീരത്തും ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും ഇന്ന് മണിക്കൂറിൽ50 കി മീ വരെ വേഗത്തിൽ കാറ്റുവീശാനിടയുണ്ട്. നാളെ മുതൽ ചൊവ്വാഴ്ച്ചവരെ മണിക്കൂറിൽ പരമാവധി 60 കിമി വേഗത്തിലും കാറ്റ് വീശാൻ സാധ്യത.കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .