Home Blog Page 1494
0
Spread the love

കൊറോണ കാരണം വീടുകളിൽ മാത്രം ഒതുങ്ങിയ മലയാളിയുടെ ഓണാഘോഷത്തിന് മിഴിവേകാൻ ദൃശ്യ ഭംഗിയും കലാമൂല്യവും ഒത്തിണങ്ങിയ ഒരു കലോപഹാരം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു മൂവിഗാങ് തിരുവോണ കൂട്ടം എന്ന പേരിൽ ഒരു ദൃശ്യ കാവ്യ വിരുന്നു ഒരുങ്ങിക്കഴിഞ്ഞു . മൂവിഗാങ്ങ് ഒരുക്കുന്ന ഈ ദൃശ്യവിരുന്നിന്റെ പ്രവർത്തിച്ചിരിക്കുന്നവർ
സംവിധാനം :അരുൺബാബു .കെ .ബി
നിർമ്മാണം :രമ്യ അരുൺ
പ്രൊഡക്ഷൻ ഹൗസ് :മുവീഗാങ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :റെക്സ് ജോസഫ്
ലൈൻ പ്രൊഡ്യൂസർ :രാജിത സുശാന്ത്
പ്രൊജക്റ്റ് ഡിസൈനർ :സംഗീത
വരികൾ :അരുൺ ബാബു .കെ .ബി
സംഗീതം :ജെസിൻ ജോർജ്
പാടിയത് :അരുൺ ബാബു,ജെസിൻ ജോർജ് ,സിമി ആൻ
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ :റെക്സ് ജോസഫ്
പ്രൊഡക്ഷൻ കൺട്രോളർ :രേഷ്മ പുഷ്‌പാധരൻ
അസ്സോസിയേറ്റ് ഡയറക്ടർ :പ്രസ്റ്റിൻ
അസ്സോസിയേറ്റ് ക്യാമറ :കിരൺ
അസിസ്റ്റൻറ് ഡയറക്ടർ :ലല്ലു
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് :രാഹുൽ
പ്രൊഡക്ഷൻ കോർഡിനറ്റർ :രാജി .വി .ബി
ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി &എഡിറ്റിംഗ് :യദു
ആർട്ട് :പ്രഷീദ്
കോസ്റ്റ്യും :സിമി ആൻ
മേക് അപ് :എൽദോ
ലൊക്കേഷൻ മാനേജർ :സുനിൽ ,രതീഷ്,ശ്യാ൦
മാനേജർസ് :ഗോപി സാഗ ,അരുൺ ബാലൻ
കാസ്റ്റ് :അരുൺബാബു .കെ.ബി ,ജെസിൻ ജോർജ് ,സിമി ആൻ ,ഗായത്രി ,സിസി സെൽന സണ്ണി ,നിക്കോൾ ഹന്ന ,അശ്വിൻ കൃഷ്ണ ,സാരംഗി ,സൗരംഗി ,അമൻ ,പ്രീതീഷ്
കഥകളി :കലാനിലയം ശ്രീജിത് സുന്ദരൻ ,മനോജ് ഏരൂർ .
ഡാൻസ് :ഭാഗ്യലക്ഷ്മി ,ധനലക്ഷ്മി
തെയ്യം:ആഷിൻ പ്രഷീത്
തകിൽ:പ്രഷീത്
സ്പെഷ്യൽ താങ്ക്സ് :വിദ്യ വിവേക് (മനോരമ ന്യൂസ് ),അനൂപ് .കെ.ബി ,കാർത്തിക .സി.ആർ ,ഭാസി ,ശ്രീമതി ,സൗദാമിനി ,രമ്യ ,രശ്മി ,പ്രണവ്

ഈ ഗാനം ആവാദിക്കാം ഈ ലിങ്കിൽ :–
https://www.youtube.com/watch?v=7yKsXQQWi2Q

അർജുനൻ സാക്ഷിയിലെ യഥാർത്ഥ അർജുനൻ ആരായിരുന്നു, സത്യം വെളിപ്പെടുത്തി രഞ്ജിത്ത് ശങ്കർ

0
Spread the love

പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു അർജുനൻ സാക്ഷി. എന്നാൽ ചിത്രത്തിൽ യഥാർത്ഥ അർജുനൻ ആര് എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞിരുന്നില്ല. എന്നാൽ ഫിറോസ് മൂപ്പന്റെ കൊലപാതകത്തിന് സാക്ഷിയായ, പത്രാധിപർക്ക് കത്തയച്ച ആ വ്യക്തി ആരാണ് എന്നറിയാനുള്ള ആകാംക്ഷ പ്രേക്ഷകർക്ക് ഇപ്പോഴുമുണ്ട്. രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എത്തുന്ന കമന്റുകൾ ഇതിന് തെളിവാണ്.

കഴിഞ്ഞ ദിവസം അർജുനൻ പത്രാധിപർക്ക് അയക്കുന്ന കത്തിന്റെ ചിത്രമാണ് രഞ്ജിത്ത് ശങ്കർ പങ്കുവെച്ചത്. അടിക്കുറിപ്പ് ഒന്നും ഇല്ലാതെയായിരുന്നു കത്ത്. ഇതോടെയാണ് അർജുൻ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആരാധകർ കമന്റുമായി എത്തിയത്. ഫിറോസ് മൂപ്പന്റെ അച്ഛൻ ഡോക്ടർ മൂപ്പനായിരുന്നു അർജുനൻ എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. എന്നാൽ മൂപ്പന്റെ മരണത്തിന് ശേഷം അർജുനന്റെ പേരിൽ വീണ്ടും കത്തു വരുന്നുണ്ടല്ലോ എന്നും അത് എങ്ങനെയാണെന്നുമായിരുന്നു അവരുടെ ചോദ്യം. അതിന് പിന്നാലെയാണ് തന്റെ മനസിലുണ്ടായിരുന്ന അർജുനൻ കഥാപാത്രത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞത്. ഡോക്ടർ മൂപ്പൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്ബോൾ റോയിയോട് താനാണ് അർജുനൻ എന്ന് വെളിപ്പെടുത്തും. അദ്ദേഹത്തിന് വേണ്ടി പിന്നീട് റോയ് അർജുനൻ ആകുന്നതാണ്. ആ രഹസ്യം അവരിൽ ഒതുങ്ങും എന്നാണ് അദ്ദേഹം കുറിച്ചത്.

ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തകരിലൊരാളായ വിനോദ് ഷൊർണൂർ തന്റെ ശേഖരത്തിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന കത്ത് ആകസ്മികമായി കണ്ടെത്തുകയും രഞ്ജിത്തിന് അയച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു. ഒരു കൗതുകത്തിന്റെ പേരിലാണ് രഞ്ജിത് അത് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ച്ചത്. അദ്ദേഹത്തിന് നന്ദി പറയാനും രഞ്ജിത്ത് മറന്നില്ല.

‘കാമുകനല്ലെന്ന് പറഞ്ഞപ്പോൾ ചെരുപ്പുകൊണ്ട് തല്ലാൻ വന്നു, ഷൂട്ടിങ് മുടക്കാൻ മയക്കുമരുന്നു കുത്തിവച്ചു, കങ്കണ

0
Spread the love

ബോളിവുഡിലെ പ്രമുഖർക്കെതിരെ രൂക്ഷ വിമർശനം നടത്താൻ മടിയില്ലാത്ത നടിയാണ് കങ്കണ റണാവത്ത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ മയക്കുരുന്നു ബന്ധവും പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇപ്പോൾ സിനിമയിലേക്ക് വരുന്നതിന് മുൻപ് തന്റെ സംരക്ഷകനായി സ്വയം അവരോധിച്ച ഒരു വ്യക്തിയിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറയുകയാണ് താരം. സ്വഭാവനടൻ എന്നാണ് കങ്കണ അയാളെ വിശേഷിപ്പിച്ചത്. റിപ്പബ്ലിക് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ.

സിനിമയിലേക്ക് കടക്കാനുള്ള കങ്കണയുടെ ശ്രമങ്ങൾക്കിടയിലാണ് ഇയാൾ താരത്തിന്റെ ജീവിതത്തിലേക്ക് വരുന്നത്. 16ാം വയസിലാണ് മണാലി വിട്ട് താരം മുംബൈയിലേക്ക് വരുന്നത്. ഹോസ്റ്റലിലായിരുന്നു ആദ്യനാളുകളിലെ താമസം അതിന് ശേഷം നഗരത്തിലെ ഒരു ആന്റിയുടെ വീട്ടിലാണ്. ഈ സമയത്താണ് സ്വഭാവനടൻ കങ്കണയുടെ ജീവിതത്തിലേത്ത് വരുന്നത്. സിനിമയിൽ കയറാൻ സഹായിക്കാം എന്നാണ് ഇയാൾ പറഞ്ഞിരുന്നത്. കങ്കണ താമസിക്കുന്ന വീട്ടിലെ ആന്റിയുമായി അടുത്ത ഇയാൾ താരത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകനായി കൂടെ താമസിക്കാൻ തുടങ്ങി. എന്നാൽ കാര്യങ്ങൾ വളരെ വേഗമാണ് മാറിയത്. ആന്റിയുമായി തല്ലുപിടിച്ച ഇയാൾ അവരോട് പോകാൻ പറഞ്ഞു. എന്റെ സാധനങ്ങളൊക്കെ എടുത്തുകൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടി. താൻ എന്ത് ചെയ്താലും ഇയാളുടെ ജീവനക്കാർ അയാളെ അറിയിക്കുമായിരുന്നു. വീട്ടുതടങ്കലിലായതുപോലെയാണ് തനിക്കുതോന്നിയത് എന്നാണ് താരം പറഞ്ഞത്.

അയാൾ എന്നെ പാർട്ടിക്കു കൊണ്ടുപോവുമായിരുന്നു. ഒരു ലഹരിയിൽ ഞങ്ങൾ തമ്മിൽ അടുത്തു. എന്നാൽ ഞാൻ അറിഞ്ഞുകൊണ്ടുചെയ്യുന്നതല്ല ഇതെന്ന് പിന്നീടാണ് മനസിലായത്. എനിക്കു തരുന്ന ഡ്രിങ്ക്‌സായിരുന്നു അതിന് കാരണം. അതിന് ഒരാഴ്ചയ്ക്ക് ശേഷം അയാൾ എന്റെ ഭർത്താവായി പെരുമാറാൻ തുടങ്ങി. നിങ്ങൾ എന്റെ കാമുകൻ അല്ലെന്ന് പറഞ്ഞപ്പോൾ ചെരുപ്പുകൊണ്ട് അടിക്കാനായി പാഞ്ഞുവന്നു.- കങ്കണ പറഞ്ഞു.

അതിനിടെ ഇയാൾ ദുബായിൽ നിന്ന് വന്ന ചിലരുമായുള്ള മീറ്റിങ്ങിന് കൊണ്ടുപോയി. പ്രായമായ ആളുകൾക്കിടയിൽ തന്നെ ഇരുത്തിയശേഷം അയാൾ പോയി. അവർ എന്റെ നമ്ബർ വാങ്ങിയപ്പോൾ തന്നെ ദുബായിലേക്ക് കടത്താൻ പോവുകയാണോ എന്ന് ഭയന്നെന്നും താരം കൂട്ടിച്ചേർത്തു. അതിന് ശേഷം സിനിമയിൽ തനിക്ക് ബ്രേക്ക് വന്നപ്പോൾ അയാൾ അസ്വസ്ഥനാവുകയും തന്നെ മയക്കുമരുന്ന് കുത്തിവെച്ച്‌ ഉറക്കിക്കെടുത്തിയെന്നുമാണ് താരം പറയുന്നത്. 2006 ൽ ഗാങ്സ്റ്റർ സിനിമയിൽ അവസരം ലഭിച്ചതിന് ശേഷമായിരുന്നു അത്. തനിക്ക് അവസരം ലഭിച്ചതറിഞ്ഞ് അയാൾ ബഹളം വെച്ചു. ഇത്ര പെട്ടെന്ന് അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അയാൾ മദ്യ ലഹരിയിൽ പറഞ്ഞത്. അതിന് ശേഷമാണ് മയക്കുമരുന്ന് കുത്തിവെച്ച്‌ എന്ന മയക്കിക്കിടത്തിയത്. ഇതോടെ എനിക്ക് ഷൂട്ടിന് പോവാൻ സാധിക്കാതെയായി. തുടർന്ന് സംവിധായകൻ അനുരാഗ് ബസുവിനോട് സംസാരിച്ചു. അയാളുടെ ഉപദ്രവത്തിൽ നിന്ന് എന്നെ രക്ഷിക്കാൻ നിരവധി രാത്രികൾ അനുരാഗിന്റെ ഓഫിസിൽ കഴിയാൻ എന്നെ അനുവദിച്ചു.- കങ്കണ പറഞ്ഞു.

നീണ്ട പതിനെട്ട് വർഷം വിശ്രമമില്ലാതെ സിനിമയിലി‍ പ്രവർത്തിച്ചു,ഇപ്പോഴാണ് ഞാൻ ജീവിക്കാൻ തുടങ്ങിയത്- ചിത്ര

0
Spread the love

നാണമാകുന്നു മേനി നോവുന്നു എന്ന ഗാനം മതി ചിത്ര എന്ന നടിയെ മലയാളികൾ ഓർക്കാൻ. മോഹൻലാലിന്റെ ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ചിത്ര തന്റെ ജീവിതത്തെക്കുറിച്ച്‌ തുറന്നു പറയുന്നു. ‘വിശ്രമമില്ലാതെ നീണ്ട പതിനെട്ട് വർഷം സിനിമയിൽ. ഇപ്പോഴാണ് ഞാൻ ജീവിക്കാൻ തുടങ്ങിയത്. എനിക്ക് വേണ്ടിയുള്ള ജീവിതം. ഈ ജീവിത ഞാൻ ആസ്വദിക്കുന്നു. കുടുംബജീവിതത്തിലാണ് ഇനി ശ്രദ്ധിക്കേണ്ടത്. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റി മുൻപോട്ട് പോകുന്നു”.- ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്ര പങ്കുവച്ചു.

‘ നാണമാകുന്നു മേനി നോവുന്നു എന്ന ഗാനം ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. മോഹൻലാലിന്റെയും തുടക്കകാലം. പ്രേംനസീർ സാർ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തിന്റെ അനുജൻ വേഷമാണ് മോഹൻലാലിന്. മേരിക്കുട്ടി എന്ന കഥാപാത്രമായി ഞാൻ. ഏറെ ആസ്വദിച്ച്‌ ഞങ്ങൾ അഭിനയിച്ചു.

ആട്ടക്കലാശത്തിലെ മലരും കിളിയും ഒരു കുടുംബം എന്ന ഗാനവും സൂപ്പർ ഹിറ്റ്. സിനിമയും സൂപ്പർ ഹിറ്റ്. വർഷങ്ങൾ കഴിഞ്ഞ് മോഹൻലാലിനൊപ്പം അദ്വൈതം സിനിമയിൽ ഒരു നല്ല ഗാനരംഗത്ത് വീണ്ടും അഭിനയിച്ചു. ആട്ടക്കലാശം കഴിഞ്ഞ്് മാന്യമഹാജനങ്ങളെ.
മമ്മൂട്ടിയായിരുന്നു നായകൻ. വിവാഹത്തിന് മുൻപാണ് കമ്മീഷണറിലും വൈജയന്തി ഐപിഎസിലും കല്ലുകൊണ്ടൊരു പെണ്ണിലും അഭിനയിച്ചത്. വിവാഹശേഷം മഴവില്ല്, സൂത്രധാരൻ എന്നീ സിനിമകൾ ചെയ്തു. അടുത്തിടെ തമിഴിൽ ബെൽബോട്ടം, എൻ സംഘത്തെ അടിച്ചവൻ ആരടാ എന്നീ സിനിമകൾ ചെയ്തു.

ഭർത്താവ് വിജയരാഘവൻ ബിസിനസ് ചെയ്യുന്നു. മകൾ ശ്രുതി പ്ലസ് ടു കഴിഞ്ഞു.’ ചിത്ര പറഞ്ഞു. ഇനി മലയാളത്തിലേക്ക് എപ്പോഴാണ് വരിക എന്ന് അറിയില്ലെന്നും മലയാളത്തിൽ വീണ്ടും അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്. മികച്ച കഥാപാത്രം ലഭിച്ചാൽ വരും എന്നും താരം കൂട്ടിച്ചേർത്തു

ഇപ്പോൾ വീടിനുള്ളിൽ ഒതുങ്ങി നിൽക്കുന്ന ഓണം, കേരളത്തിൽ കിട്ടുന്ന ഓണം ലോകത്ത് എവിടെയും കിട്ടില്ല: ശാന്തി കൃഷ്ണ

0
Spread the love

തന്റെ ഓണാഘോഷം എങ്ങനെയെന്ന് മനസ്സ് തുറക്കുകയാണ് നടി ശാന്തി കൃഷ്ണ. കേരളത്തിൽ കിട്ടുന്ന ഓണത്തിന്റെ ഓളം ലോകത്ത് എവിടെ ആഘോഷിച്ചാലും കിട്ടില്ലെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ പ്രിയ നായിക. ഓണത്തിന്റെ ലഹരി പൂർണമായും അനുഭവിച്ചത് തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്താ താമസിക്കുന്ന കാലത്തായിരുന്നുവെന്നും അതിന്റെ കൗതുകം വളരെ വലുതായിരുന്നുവെന്നും പുതിയ ഓണ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് ശാന്തി കൃഷ്ണ പറയുന്നു.

ബോംബയിലെ കുട്ടിക്കാലത്ത് ഫ്ലാറ്റിലെ ഓണമായിരുന്നു ഞങ്ങൾക്ക്. മലയാളികൾ കുറവാണ്. കൂടുതലും തമിഴർ അത് കൊണ്ട് കൂട്ടം ചേർന്നുള്ള ആഘോഷം ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങൾ ഒന്നിച്ച്‌ കൂടി പൂക്കളമിട്ട് സദ്യയൊക്കെ ഒരുക്കും. അപൂർവമായേ അക്കാലത്ത് കേരളത്തിൽ വന്നു ഓണം ആഘോഷിച്ചിട്ടുള്ളൂ.

ഓണത്തിന്റെ ലഹരി പിന്നീട് പൂർണമായും അനുഭവിച്ചത് തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്താണ്. നാട്ടിൻ പുറമായതിനാൽ വലിയ ആഘോഷമാണ്. അതിന്റെ കൗതുകം വളരെ വലുതായിരുന്നു. ഓണാഘോഷ മത്സരങ്ങൾക്ക് ജഡ്ജ് ആയിട്ടൊക്കെ പോയിട്ടുണ്ട്. ഇപ്പോൾ ബെംഗളൂരുവിൽ വീടിനുള്ളിൽ ഒതുങ്ങുന്ന ഓണമേയുള്ളൂ. കേരളത്തിൽ കിട്ടുന്ന ഓണത്തിന്റെ ഓളം ലോകത്ത് എവിടെ ആഘോഷിച്ചാലും കിട്ടില്ല. ശാന്തി കൃഷ്ണ പറയുന്നു.

ശശിയേട്ടൻ മരിച്ചതിൽപിന്നെ കാര്യമായി ഓണം ആഘോഷിച്ചിട്ടില്ല-സീമ

0
Spread the love

ലോകത്ത് കോവിഡ്-19 എന്ന മഹാമാരി വലിയ ദുരിതം വിതച്ചതിനാൽ ഈ വർഷത്തെ ഓണാഘോഷത്തോട് ചേർന്ന് നിൽക്കില്ലെന്ന് തുറന്നു പറയുകയാണ് നടി സീമ. ലോകം മൊത്തം ആളുകൾ മരിച്ചു വീഴുമ്ബോൾ എന്ത് ഓണം എന്നാണ് സീമയുടെ ചോദ്യം. ഐവി ശശിയും അമ്മയും അടുത്തടുത്ത വർഷങ്ങളിൽ വിട്ടു പിരിഞ്ഞതിനാൽ കഴിഞ്ഞ രണ്ടു വർഷമായി ഓണം ആഘോഷിച്ചിട്ടില്ലെന്നും സീമ പറയുന്നു.

ശശിയേട്ടൻ ഉള്ളപ്പോൾ ഓണാഘോഷം ഗംഭീരമായിരുന്നു. ശശിയേട്ടന് എന്നും ഓണമായിരുന്നു. എന്ന് പറയാം. ലൊക്കേഷനിലായാലും, വീട്ടിലായാലും ആഘോഷത്തിന് ഒരു കുറവുമുണ്ടാകില്ല. എല്ലാവരും ഒന്നിച്ച്‌ ചേർന്നുള്ള ആ ഓണക്കാലങ്ങളാണ് ഇപ്പോഴും എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. ശശിയേട്ടൻ പോയപ്പോൾ അതൊക്കെകൂടിയാണ് നഷ്ടമായത്.

ശശിയേട്ടനും അമ്മയും അടുത്തടുത്ത വർഷങ്ങളിൽ വിട്ടു പിരിഞ്ഞതിനാൽ കഴിഞ്ഞ രണ്ടു വർഷമായി ഓണഘോഷമില്ല. ഈ വർഷം ഓണം ആഘോഷിക്കാൻ പറ്റിയ ഒരു സാഹചര്യവുമില്ലല്ലോ, ലോകം മൊത്തം ആളുകൾ മരിച്ചു വീഴുമ്പോൾ എന്ത് ഓണം. എല്ലാവരും എത്രയും പെട്ടെന്ൻ ഈ ദുരിതത്തിൽ നിന്ന് കരകയറട്ടെ എന്നാണ് എന്റെ ആശംസ. ഇനി വരുന്ന ഓണക്കാലങ്ങൾ സന്തോഷമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാമെന്നും സീമ പറഞ്ഞു

കറുപ്പിൽ വെള്ള ഡോട്ടുകൾ പ്രിന്റ് ചെയ്ത എന്റെയീ ഉടുപ്പിന്റെ വില വെറും 45,000; അമ്പരന്ന് ആരാധകർ

0
Spread the love

ബോളിവുഡ് സൂപ്പർ താരം അനുഷ്ക ശർമയും വിരാട് കോലിക്കും കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഹൃദ്യമായ ഒരു ചിത്രം പങ്കുവച്ചാണ് കോലി സന്തോഷ വാർത്ത പങ്കുവച്ചത്. ചിത്രത്തിൽ അനുഷ്ക ധരിച്ചിരിക്കുന്ന വസ്ത്രം ഫാഷൻ ലോകത്ത് ഇപ്പോൾ വൈറലായിരിക്കുകയാണ്.

അതീവ ഭം​ഗിയാർന്ന, കറുപ്പിൽ വെള്ള ഡോട്ടുകൾ പ്രിന്റ് ചെയ്ത ഡ്രസ് ആണ് അനുഷ്ക ധരിച്ചത്. ഫുൾ സ്ലീവും റഫിൾ ഡീറ്റൈയ്‌ലിങ്ങുമുള്ള ഈ വസ്ത്രം ലൊസാഞ്ചലസ് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ലേബൽ നിക്കോളസിൽ നിന്നുമാണ്.

എന്നാൽ ഗർഭകാലത്ത് വയർ വലുതാകുമ്ബോൾ ബുദ്ധിമുട്ട് ഇല്ലാതെ ഉപയോഗിക്കാൻ പാകത്തിൽ ഇലാസ്റ്റിക്കും നൽകിയിട്ടുണ്ട്. 45,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. ആക്സസറീസ് ധരിക്കാതെ, മേക്ക്പ് ഒഴിവാക്കി ഫ്രഷ് ഫെയ്സ് ലുക്കിലാണ് അനുഷ്ക എത്തിയതും. താരത്തിന്റെ വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

ബേസിലിന്റെ ആ കുഞ്ഞു ചോദ്യത്തില്‍ നിന്നായിരുന്നു തുടക്കം, അഞ്ചാം വര്‍ഷത്തില്‍ കുഞ്ഞിരാമായണം, ഓര്‍മകളുമായി അണിയറപ്രവര്‍ത്തകര്‍

0
Spread the love

25 വയസില്‍ താഴെയുള്ള ഒരു കൂട്ടം യുവാക്കള്‍ ഒന്നിച്ചപ്പോള്‍ മലയാളത്തിന് കിട്ടിയതാണ് കുഞ്ഞിരാമായണം എന്ന സിനിമ. വിമര്‍ശകരും ആരാധകരും ഒരുപോലെയുള്ള ചിത്രം. അരങ്ങിലും അണിയറയിലും യുവാക്കള്‍ തകര്‍ത്താടിയ ചിത്രം ഇന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ ചിത്രത്തിലൂടെ മലയാളത്തിന് ഒരുകൂട്ടം മികച്ച അണിയറ പ്രവര്‍ത്തകരെ മലയാളത്തിന് ലഭിച്ചു. ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികത്തിന് മനോഹരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് കുഞ്ഞിരാമായണം ടീം.

തന്റെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമായിരിക്കും ഇത് എന്നാണ് സംവിധായകന്‍ ബേസില്‍ കുറിക്കുന്നത്. ഇത്തരത്തിലൊരു ചിത്രം തനിക്കിനി ഒരിക്കലും എടുക്കാനാവില്ലെന്നുമാണ് അവര്‍ പറയുന്നത്. തന്റെ ടീമിലെ ഓരോരുത്തരുടേയും പേരെടുത്ത് നന്ദി പറയാനും ബേസില്‍ മറന്നില്ല.

കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ബേസിലുമായുള്ള ചാറ്റിന്റെ ഒരു സ്‌ക്രീന്‍ ഷോട്ടാണ് പങ്കുവെച്ചത്. സിനിമയുടെ ചര്‍ച്ച തുടങ്ങുന്നത് ബേസിലിന്റെ ഒരു ചോദ്യത്തില്‍ നിന്നാണ് എന്നാണ് ദീപു പറയുന്നത്. ഇവിടെ നിന്നായിരുന്നു തുടക്കം, മെസഞ്ചറില്‍ അയച്ചുകൊടുത്ത ഒരു ബ്ലോഗ്‌പോസ്റ്റ് വായിച്ചിഷ്ടപ്പെട്ട്, ബേസില്‍ ചോദിച്ച ആ കുഞ്ഞു ചോദ്യത്തില്‍ നിന്ന്. മനസ്സില്‍ കണ്ടതിനേക്കാളും എഴുതിയതിനേക്കാളും ഉയരത്തില്‍, ബേസില്‍ എന്ന സംവിധായകന്‍ ആ സിനിമ ആവിഷ്‌കരിച്ചു.ഇരുപത്തിയഞ്ച് വയസ്സ് തികയാത്ത സംവിധായകനെയും എഴുത്തുകാരനെയും എഡിറ്ററെയും ക്യാമറാമാനേയും മ്യൂസിക് ഡയറക്ടറിനെയും വിശ്വസിച്ച നിര്‍മാതാക്കള്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

നാട് മാറുമ്പോൾ മാറുന്ന രീതികൾ , തെക്കായാലും വടക്കായാലും ഓണസദ്യ മലയാളിക്കെന്നും പ്രീയം

0
Spread the love

കേരളീയർക്ക് ഓണാഘോഷങ്ങളിൽ പ്രധാനമാണ് ഓണസദ്യ. തിരുവോണ നാളിൽ തൂശനിലയിൽ ഉപ്പേരിയും പഴവും പപ്പടവും പായസവും ഒക്കെ കൂട്ടി ഓണസദ്യ കഴിക്കുന്നത് മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. സദ്യ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്.സദ്യ എന്ന് പറയുമ്പോള്‍ എല്ലാ രസങ്ങളും ചേര്‍ന്ന് വരുന്ന ഒന്നാണ്. ഇതില്‍ എരിവും പുളിയും മധുരവും ഉപ്പും എല്ലാം വരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന് വേണ്ടി കൃത്യമായ അളവില്‍ എരിവും പുളിയും ഉപ്പും മധുരവും എല്ലാം ചേര്‍ന്നതാണ് സദ്യ. പ്രത്യേകിച്ചും വയറിന്റെ ആരോഗ്യത്തിന്. വിഭവങ്ങള്‍ എല്ലാം തന്നെ ചേരുമ്പോള്‍ അതില്‍ ആരോഗ്യവും ആയുസ്സും ഉണ്ടാവുന്നു എന്നുള്ളതാണ് സത്യം. സദ്യ വിളമ്പുന്നത് മാത്രമല്ല കഴിക്കുന്നതും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്

തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്.ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. സാധാരാണ മൂന്നിനം ഉപ്പേരിയാണ് വിളമ്പാറുളളത്. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശർക്കര പാവു കാച്ചിയ ശർക്കര ഉപ്പേരി. വിഭവങ്ങളിൽ ഉപ്പ് കൂടുതൽ ആവശ്യമുളളവർക്കായി ഉപ്പും വയ്ക്കാറുണ്ട്. അതിനുശേഷം ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടവും വിളമ്പും. തുടർന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയും വിളമ്പും.

ഇലയുടെ വലത്തെ അറ്റത്തായി അവിയൽ വിളമ്പും. അതിന് അടുത്തായി തോരനും കിച്ചടിയും പച്ചക്കടിയും കുറച്ച് കുറച്ച് വിളമ്പും. തുടർന്ന് കൂട്ടുകറിയും കാളനും ഓലനും വിളമ്പും. ഇതു കഴിഞ്ഞാൽ ചോറു വിളമ്പും. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണ് തുടങ്ങാം. അതു കഴിഞ്ഞാൽ സാമ്പാർ കൂട്ടി ചോറു കഴിക്കാം. അതു കഴിഞ്ഞാൽ ചിലയിടങ്ങളിൽ പായസം വിളമ്പാറുണ്ട്. എന്നാൽ പലയിടത്തും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പാറുണ്ട്.പായസങ്ങളിൽ ആദ്യം അടപ്രഥമനാണ് വിളമ്പാറുളളത്. പായസങ്ങളിൽ രാജാവാണ് അടപ്രഥമൻ. അതിനുശേഷം പഴപ്രഥമൻ, കടലപ്രഥമൻ, ഗോതമ്പ് പായസം എന്നിവയും വിളമ്പാറുണ്ട്. ഏറ്റവും അവസാനമാണ് പാൽപ്പായസം വിളമ്പാറുളളത്. ചിലയിടങ്ങളിൽ പാൽപ്പായസത്തിനൊപ്പം ബോളി എന്ന പലഹാരം കൂടി നൽകാറുണ്ട്. പായസങ്ങൾ കഴിഞ്ഞാൽ പിന്നെ മോരും രസവും വിളമ്പും. കൈക്കുമ്പിളിൽ ഇവ വാങ്ങി കുടിക്കാറാണ് പതിവ്. മോര് വിളമ്പുന്നതോടെയാണ് ഓണസദ്യ പൂർത്തിയാവുക


കേരളക്കരയാകെ ഒരുമിച്ചു നിര്‍ത്തുന്ന ആഘോഷമാണ് പൊന്നോണം. ഇങ്ങനെയെങ്കിലും കേരളത്തില്‍ തന്നെ പലയിടങ്ങളിലും ഓണാഘോഷങ്ങള്‍ വ്യത്യസ്തങ്ങളാണ്.കേരളത്തില്‍ തന്നെ തെക്കും വടക്കും ഇടയിലുമായുള്ള സ്ഥലങ്ങൡലുള്ള ഓണാഘോഷങ്ങളും ഓണസദ്യയുമെല്ലാം വ്യത്യസ്തങ്ങളാണ്.തെക്കന്‍ ഭാഗത്തേയ്ക്ക്, പ്രത്യേകിച്ചു തിരുവിതാംകൂര്‍ ഭാഗത്ത് ചോറില്‍ ആദ്യം പരിപ്പൊഴിച്ചാണ് സദ്യ തുടങ്ങുക. പരിപ്പിനു മുകളില്‍ നെയ്യും വിളമ്പും. ഇലയില്‍ ഉപ്പു വിളമ്പുന്ന ശീലമിവിടെയില്ല. പപ്പടവും ആദ്യം വിളമ്പും. പിന്നീട് സാമ്പാറും തുടര്‍ന്നു പായസങ്ങളും. പുളിശേരി പോലുള്ള വിഭവങ്ങള്‍ പിന്നീടും.വള്ളുവനാടന്‍ സദ്യകളില്‍ കറിനാരങ്ങാഅച്ചാര്‍ സദ്യയ്ക്കു പ്രധാനമാണ്. രസവും മോരുമെല്ലാം വളരെ പ്രധാനമാണ്. ഇതുപോലെ സാമ്പാറിനു പകരം പുളിശേരി അഥവാ മോരുകറിയുമാകാം.ഓണം അടുത്തെത്തിക്കഴിഞ്ഞു, എന്നാല്‍ കൊവിഡ് കാലമായത് കൊണ്ട് തന്നെ അല്‍പം നിയന്ത്രണങ്ങളോടെയാണ് ഇപ്രാവശ്യത്തെ ഓണം എന്നുള്ളതാണ്. വീട്ടിലിരുന്ന് സന്തോഷത്തോടെയും സുരക്ഷിതത്തോടെയും നമുക്ക് ഓണം ആഘോഷിക്കാം. . എന്നാല്‍ ഓണത്തിന് ഒഴിവാക്കാന്‍ സാധിക്കാത്ത ഓണസദ്യ. എങ്ങനെയെങ്കിലും കഴിച്ചാല്‍ പോരാ. അതിന്റേതായ എല്ലാ ചിട്ടവട്ടങ്ങളോടെയും തന്നെ ഓണസദ്യ കഴിക്കേണ്ടതാണ്. ഇത് ആരോഗ്യത്തിന് കൂടി സഹായിക്കുന്ന താനെന്നോർക്കുക

മോഹൻലാലിന്റെ അച്ഛനായി പടയോട്ടത്തിൽ അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടി, ഇപ്പോ വേണമെങ്കിൽ ദുൽഖറിന്റെ മകനായി അഭിനയിക്കാം: ശാന്തിവിള ദിനേശ്

0
Spread the love

മമ്മൂട്ടിയുടെ പുതിയ മേക്കോവർ ചിത്രം വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയുടെ ഫിറ്റ്നസ് ശീലത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ് .

33-34 വയസ്സിൽ മോഹൻലാലിന്റെ അച്ഛനായി പടയോട്ടത്തിൽ അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടി. ഇപ്പോ വേണമെങ്കിൽ ദുൽഖറിന്റെ മകനായി അഭിനയിക്കാം, ആ തരത്തിലാണ് ബോഡി വർക്കൗട്ട് ചെയ്തുവെച്ചിട്ടുള്ളത്. ശ്രീവിദ്യയുടെ കാമുകനും ഭർത്താവുമൊക്കെയായി അഭിനയിച്ചിട്ടുണ്ട്. അവർ തന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്. 70 വയസ്സിൽ 70 കാരനായി അഭിനയിക്കാൻ വലിയ താൽപര്യമില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ഇനിയും മികച്ച സിനിമകൾ ഏറെ ചെയ്യണമെന്നുമായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്.

ഈ വരുന്ന സെപ്റ്റംബർ 7ന് അദ്ദേഹത്തിന് 69 വയസ്സ് തികയുകയാണ്. കാലം അദ്ദേഹത്തിന്റെ മുന്നിൽ നിശ്ചലനായി നിൽക്കുന്നത് പോലെ തോന്നി. നിത്യഹരിത നായകനേക്കാൾ മുകളിൽ നിൽക്കാൻ പറ്റുമെങ്കിൽ ആ വിശേഷണം മമ്മൂക്കക്ക് നൽകാം. ദുൽഖർ സൽമാനുൾപ്പടെയുള്ള യുവതലമുറ കണ്ട് പഠിക്കണം ഇത്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts