Home Blog Page 150

ട്രാൻസ് ദമ്പതികളുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ ഇനി അച്ഛൻ, അമ്മ വേണ്ട; പകരം രക്ഷിതാക്കൾ എന്ന് മതി : ഹൈക്കോടതി

0
Spread the love

നിർണായക വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി. ട്രാന്‍സ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കൾ’ എന്നു രേഖപ്പെടുത്താൻ ഹൈക്കോടതി അനുമതി. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍നിന്ന് അച്ഛനും അമ്മയും എന്നത് ഒഴിവാക്കണമെന്നും ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ ഉത്തരവിട്ടു.

കോഴിക്കോട് സ്വദേശികളായ ട്രാൻസ്ജെൻഡർ ദമ്പതികൾ സഹദിന്റെയും സിയാ പവലിന്റെയും ഹർജിയിലാണ് കോടതിയുടെ നിർദേശം. 2023 ഫെബ്രുവരിയിലാണ് ഇവർക്ക് കുഞ്ഞു ജനിക്കുന്നതും രാജ്യത്തെ ആദ്യ ട്രാൻജെൻഡർ രക്ഷിതാക്കളായി മാറുന്നതും

ജനന സർട്ടിഫിക്കറ്റിൽ ഇപ്പോഴുള്ള അച്ഛനും അമ്മയും എന്നതിനു പകരം രക്ഷിതാക്കൾ എന്നു മാറ്റി പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാനാണ് കോടതിയുടെ നിർദേശം. 1999ലെ കേരള റജിസ്ട്രേഷൻ ഓഫ് ബെർത്ത് ആൻഡ് ഡെത്ത് റൂൾസിലെ 12ാം വകുപ്പ് അനുസരിച്ചാണ് കോഴിക്കോട് കോർപറേഷൻ കുഞ്ഞിന്റെ മാതാപിതാക്കളായി ഇരുവരുടെയും പേര് നൽകിയത്.

പിതാവിന്റെ സ്ഥാനത്ത് സിയാ പവലിന്റെയും മാതാവിന്റെ സ്ഥാനത്ത് സഹദിന്റെയും പേരാണ് ജനന സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ കുഞ്ഞിന്റെ അമ്മ വർഷങ്ങൾക്കു മുൻപ് തന്നെ പുരുഷനായും അച്ഛൻ സ്ത്രീയായും മാറുകയും പുതിയ വ്യക്തിത്വത്തിൽ ജീവിക്കുകയുമായിരുന്നു. ജനന സർട്ടിഫിക്കറ്റിലാകട്ടെ ഇതിനെ വിരുദ്ധമായും. ഈ സാഹചര്യത്തിൽ ഭാവിയിൽ കുഞ്ഞ് പല ആശയക്കുഴപ്പങ്ങളും നേരിടേണ്ടി വന്നേക്കാമെന്നു തിരിച്ചറിഞ്ഞതോടെ ഇവർ കോർപറേഷനെ സമീപിച്ച് പേരുകൾ മാറ്റാൻ അപേക്ഷിച്ചു

എന്നാൽ കോർപറേഷൻ ഇത് അനുവദിക്കാതെ ഇരുവരെയും മാതാപിതാക്കളായി രേഖപ്പെടുത്തി ജനന സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഇതോടെയാണ് ഹർജിയുമായി ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

മുടി കൊഴിച്ചിൽ മാറി ഉള്ള് കൂടാൻ എണ്ണയും ഹെയർ പാക്കും മാത്രം പോരാ; സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഇക്കാര്യങ്ങൾ

0
Spread the love

ബയോട്ടിൻ അഥവാ ബി7 കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

മുട്ട

പ്രോട്ടീന്‍, ബയോട്ടിന്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് മുട്ട. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ മുട്ടയുടെ വെള്ളയില്‍ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

മധുരക്കിഴങ്ങ്

ബയോട്ടിന്‍‌, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും.

അവക്കാഡോ

അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവക്കാഡോ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

നട്സ്

ബദാം, വാള്‍നട്സ് തുടങ്ങിയ നട്സില്‍ വിറ്റാമിന്‍ ഇ, ബയോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും.

ചീര

വിറ്റാമിന്‍ എ, സി, ഫോളേറ്റ്, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും തലമുടി തഴച്ച് വളരാന്‍ സഹായിക്കും.

കൂൺ

ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും

പയറു വർഗ്ഗങ്ങൾ

പ്രോട്ടീന്‍, നാരുകള്‍, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഗുണം ചെയ്യും

സ്റ്റേജിൽ പാട്ടുപാടി തകർക്കുന്നതിനിടെ മരിച്ചു പോയ അമ്മയുടെ ചിത്രം സമ്മാനിച്ച് യുവതി; വികാരാധീനനായി റാപ്പർ വേടൻ

0
Spread the love

പാട്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിമർശനം നടത്തുന്ന ആളാണ് വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺ ദാസ്. തന്റെ കാഴ്ചപ്പാടുകൾ നേരിൽ കാച്ചി കുറുക്കി അരികു വൽക്കരിക്കപ്പെട്ട ജനതയുടെ ജീവിത യാഥാർത്ഥ്യങ്ങൾ ചേർത്ത് വരികളായി മാറ്റുന്നതാണ് രീതി. താരത്തിന്റെ അമ്മ ശ്രീലങ്കൻ അഭയാർത്ഥിയായിരുന്നുവെന്നും വാർത്തകൾ വന്നിരുന്നുവെങ്കിലും ആരാണെന്നോ എന്താണെന്നോ അറിയില്ലായിരുന്നു. ഇപ്പോൾ ഇതാ തന്റെ മരണപ്പെട്ട അമ്മയുടെ ചിത്രം ആരാധിക വേടന് സമ്മാനിച്ചതോടെ സംഗീത പരിപാടിക്കിടെ ഇമോഷണലായ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്.

കോഴിക്കോട് ടൂറിസം വകുപ്പ് സംഘടിച്ച ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. യുവതി മരിച്ചുപോയ അമ്മയുടെ ഫ്രെയിം ചെയ്ത ഫോട്ടോവേടന് നീട്ടുകയായിരുന്നു. വേടന്റെ അമ്മ കുറച്ചുകാലം തന്നോടൊപ്പം വീട്ടിലുണ്ടായിരുന്നുവെന്നാണ് യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

യുവതിയുടെ വാക്കുകൾ..

അമ്മയുമായി എനിക്ക് നല്ലൊരു സൗഹൃദ ബന്ധമുണ്ടായിരുന്നു. വേടന്റെ അച്ഛൻ പറഞ്ഞിട്ടാണ് ഞാൻ വേദിയിൽ എത്തിയത്. അത് അവന് സന്തോഷമാകുമെന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു. അവർ വീട്ടിലെത്തിയപ്പോൾ വേടന്റെ അമ്മയാണെന്ന് എനിക്കറിയില്ലായിരുന്നു. അവരും പറഞ്ഞിരുന്നില്ല. മകൻ പാട്ടുകാരനാണെന്നും യൂട്യൂബിലൊക്കെ പാട്ടുകൾ പാടുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. അവൻ വലിയ പാട്ടുകാരനാകുമെങ്കിൽ കുടുംബം രക്ഷപ്പെടുമെന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. പക്ഷെ അവൻ രക്ഷപ്പെട്ടത് കാണാൻ അമ്മയ്ക്ക് ഭാഗ്യമുണ്ടായില്ല. ഞാൻ അമ്മയെ വാട്സാപ്പിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഒടുവിലാണ് മരിച്ചെന്ന് വേടന്റെ അച്ഛൻ പറഞ്ഞത്. അമ്മയുടെ ഫോട്ടോ കണ്ടപ്പോൾ വേടന് നല്ല സങ്കടമായി. അമ്മയ്ക്ക് നല്ല ബുദ്ധിമുട്ടുകളും കഷ്ടപാടുകളും ഉണ്ടായിരുന്നു. അതൊന്നും അവർ മക്കളെ അറിയിച്ചിരുന്നില്ല. എന്നെ വിളിക്കാമെന്നും സംസാരിക്കാമെന്നും വേടൻ പറഞ്ഞു

എന്തൊരു വൃത്തികെട്ട നിയമമാണിത്? ഒന്നാം തീയതി ഡ്രൈ ആയി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് നിർമ്മാതാവ് വിജയ് ബാബു

0
Spread the love

ഒന്നാം തീയതി ഡ്രൈ ആയി പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ നിയമത്തെ രൂക്ഷമായി വിമർശിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. ഇന്നലെ ഞായറാഴ്ചയും ഒന്നാം തീയതിയും ഒരുമിച്ചു വന്നതോടെയാണ് പണി പാളിയത്.

ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാം തീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സർക്കാർ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ഞായറാഴ്ചയാണ്. ഐപിഎൽ നടക്കുന്നുണ്ട്. ക്ലബ്ബിലിരുന്ന് മദ്യം കഴിച്ച് ഒരുമിച്ച് മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കില്ല? എന്തൊരു വൃത്തികെട്ട നിയമമാണിത്’,- വിജയ് ബാബു കുറിച്ചു. കുറിപ്പിന്റെ അവസാനം നടൻ വിഷയത്തിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കമന്റ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. പിന്നാലെ പോസ്റ്റിൽ നിരവധി കമന്റുകൾ വരുന്നുണ്ട്

‘അഭിമാനമുള്ള മാതാപിതാക്കൾ’; വിവാഹമോചനത്തിന് ശേഷവും മകന്റെ ബിരുദാനന്തര ചടങ്ങിന് ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും

0
Spread the love

18 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് തമിഴ് നടൻ ധനുഷും സംവിധായികയും സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളുമായ ഐശ്വര്യയും വേർപിരിഞ്ഞിരുന്നു. ഇരുവരുടെയും കുടുംബം ഒരുമിപ്പിക്കാന്‍ ഏറെ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഒടുവിൽ വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ വിവാഹമോചന വാർത്തകൾക്ക് ശേഷവും രണ്ടാം തവണയും മക്കളുടെ സന്തോഷങ്ങൾക്കായി ഒന്നിച്ച്എത്തി നല്ല മാതൃക സൃഷ്ടിക്കുകയാണ് താരങ്ങൾ.

മൂത്ത മകൻ യാത്രയുടെ ബിരുദദാന ചടങ്ങിലാണ് നടൻ ധനുഷും മുൻഭാര്യ ഐശ്വര്യ രജനീകാന്തും ഒന്നിച്ചെത്തിയത്. വിവാഹമോചനത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന പൊതു പരിപാടി. കൂടിയാണിത് സോഷ്യൽ മീഡിയയിൽ വൈറലായി. നേരത്തെ യാത്രയുടെയും ഇളയ മകൻ ലിംഗയുടെയും കായിക ദിന പരിപാടിയിലും പങ്കെടുക്കാൻ ധനുഷും ഐശ്വര്യയും ഒരുമിച്ച് എത്തിയിരുന്നു. എന്തായാലും മകനെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു നിൽക്കുന്ന താരങ്ങളുടെ ഫോട്ടോ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

“അഭിമാനമുള്ള മാതാപിതാക്കൾ യാത്ര” എന്ന് അദ്ദേഹം രണ്ട് ഹൃദയ ഇമോജികളോടെ പോസ്റ്റിൽ അടിക്കുറിപ്പ് നൽകി ധനുഷ്. ധനുഷ് ക്രൂ കട്ട് ധരിച്ച് വെള്ള ഷർട്ടും കറുത്ത പാന്‍റും ധരിച്ചപ്പോൾ, ഐശ്വര്യ ഒരു ഓഫ്-വൈറ്റ് വസ്ത്രം ധരിച്ചിരുന്നു.

മഴ കുറയും! എന്നാൽ ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

0
Spread the love

വരും ദിവസങ്ങളില്‍ കാലവര്‍ഷത്തിലെ മഴ സാധാരണ നിലയിലായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ കാറ്റിന്റെ വേഗത കുറഞ്ഞതിനാലാണ് മഴ സാധാരണ നിലയിലേക്ക് മാറുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും ഗണ്യമായ അളവില്‍ മഴയുടെ തീവ്രതയും അളവും കുറഞ്ഞിട്ടുണ്ട്

വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസർഗോഡ് എന്നിവിടങ്ങളില്‍ തീരപ്രദേശം കേന്ദ്രീകരിച്ച് താരതമ്യേന ശക്തിയുള്ള മഴ ലഭിച്ചേക്കാം എന്നാല്‍ കേരള തീരത്തില്‍ പൊതുവില്‍ ഇടനാടിനും തീരപ്രദേശത്തിനും ഇടയില്‍ ആയിരിക്കും മഴ ലഭിക്കുക. മലയോര മേഖയില്‍ അതികഠിനമായ മഴ ലഭിയ്ക്കാനുള്ള സാധ്യത കുറവാണ്

ഇന്ന് കണ്ണൂര്‍, കാസർഗോഡ് ജില്ലകള്‍ക്കും നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കേരളത്തില്‍ പൊതുവെ വ്യാപകമായ മഴയാണ് ലഭിച്ചുകൊണ്ടിരുന്നത്

എത്ര വര്‍ഷം കഴിഞ്ഞാലും ആ വേദന കുറയാൻ പോവുന്നില്ല; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

0
Spread the love

മലയാളികളുടെ പ്രീയ താരമാണ് മഞ്ജു വാര്യർ. അഭിനയ മികവിലും താരം ആളുകളോട് പുലർത്തുന്ന അനുഭാവ സമീപനവും എടുത്തുപറയേണ്ട കാര്യമാണ്. ചലച്ചിത്ര ലോകത്ത് നിന്ന് ഇടവേള എടുത്ത നടി സ്ത്രീപക്ഷ സിനിമകളിലൂടെ ​ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ വിഷമത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു പ്രതികരിച്ചത്. ആ വേദന ഇപ്പോഴും തന്റെ മനസ്സിൽ ഉണ്ടെന്ന് നടി പറയുന്നു.

മഞ്ജു വാര്യരുടെ വാക്കുകൾ:

ഓരോ നിമിഷവും അച്ഛന്‍ ഉള്ളിലുണ്ട്. എത്ര വര്‍ഷം കഴിഞ്ഞാലും ആ വേദനയുടെ അംശമൊന്നും കുറയാന്‍ പോവുന്നുമില്ല. അതെപ്പോഴുമുണ്ടാവും. പക്ഷേ ജീവിതത്തില്‍ പിന്നെയും മുന്നോട്ട് പോയല്ലേ നിവൃത്തിയുള്ളൂ. വേറൊരാള്‍ക്കും ഒരിക്കലും ആ വേദന കുറയ്ക്കാന്‍ പറ്റില്ല. നമ്മള്‍ തന്നെ അതിനെ നേരിട്ട് കൈകാര്യം ചെയ്യുകയേ വഴിയുള്ളൂ

രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ

0
Spread the love

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക. ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 3758 ആയി ഉയർന്നു. ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തിൽ നിലവിൽ 1400 കൊവിഡ് രോഗികളാണുള്ളത്, 506 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1360 പുതിയ കൊവിഡ് കേസുകളാണ് റിപ്പോ‌ർട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിലും കർണാടകയിലുമാണ് കൊവിഡ് മരണങ്ങളുണ്ടായത്. 24 വയസുള്ള യുവതിയാണ് കൊവിഡ് ബാധയേറ്റ് കേരളത്തിൽ മരണപ്പെട്ടത്. ഇവർക്ക് കരൾ രോഗവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കർണാടകയിൽ 63 വയസുള്ളയാളാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ഇയാൾക്ക് ടിബിയും മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായും ആരോഗ്യമന്ത്രാലയും അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 64 പുതിയ കൊവിഡ് കേസുകളും മഹാരാഷ്ട്രയിൽ 18ഉം, ഡൽഹിയിൽ 61ഉം റിപ്പോ‌ർട്ട് ചെയ്യപ്പെട്ടു. കേരളത്തിൽ അഞ്ചുമാസത്തിനിടെ കൊവിഡ് ബാധിച്ച് ആറുപേരാണ് മരിച്ചത്.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌ത ഒമിക്രോൺ ജെ എൻ വകഭേദമായ എൽ എഫ് 7ആണ് കേരളത്തിലും ഇപ്പോൾ പടരുന്നത്. നിലവിൽ എൽ എഫ് 7 ഉപവകഭേദത്തെ ലോകാരോഗ്യ സംഘടന അപകടകാരിയായി പ്രഖ്യാപിച്ചിട്ടില്ല.

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

0
Spread the love

വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പുത്തൻ പരിഷ്കാരങ്ങൾ ഇത്തവണത്തെ അധ്യയന വർഷത്തിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു

മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് കരുതുന്നത്.മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം സ്കൂളുകൾ പൂർത്തീകരിച്ചിരുന്നു. പ്ലസ് വൺ പരീക്ഷ ഫലവും ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്നുമണിക്ക് ശേഷം വിവിധ വെബ്സൈറ്റിൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം

ഏകദേശം നാൽപത് ലക്ഷത്തിലധികം കുട്ടികൾ പ്ലസ്ടു തലം വരെയുള്ള ക്ലാസുകളിൽ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അരമണിക്കൂലധികം ക്ലാസുകൾ നടത്തുന്ന രീതിയിലായിരിക്കും അധ്യയനം. രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകൾ

പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രവൃത്തിസമയം വർധിപ്പിക്കുക, സിലബസിന് പുറമേയുള്ള വിഷയങ്ങൾ പഠിപ്പിക്കുക, സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുക തുടങ്ങി നിരവധി മാറ്റങ്ങളോടെയായിരിക്കും തുടക്കം

തനിക്കെതിരെ നടി പരാതി നല്‍കിയെന്ന ഉണ്ണി മുകുന്ദന്റെ വാദം വ്യാജം; ടൊവിനോയെ പരാതിയില്‍ വലിച്ചിഴച്ചിട്ടില്ലെന്നും വിപിന്‍ കുമാര്‍

0
Spread the love

മാനേജറെ മര്‍ദ്ദിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തോട് പ്രതികരിച്ച് വിപിന്‍ കുമാര്‍. ഉണ്ണി മുകുന്ദന്‍ പറഞ്ഞ പല കാര്യങ്ങളും വസ്തുതാ വിരുദ്ധമാണ് എന്നാണ് വിപിന്‍ കുമാറിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

എന്റെ പരാതിയില്‍ ടൊവിനോയെ വലിച്ചിഴച്ചിട്ടില്ല. അദ്ദേഹവും ഉണ്ണിയും തമ്മിലുള്ള എന്തെങ്കിലും പ്രശ്നം സൂചിപ്പിച്ചിട്ടുമില്ല. നരിവേട്ട സിനിമയുടെ പോസ്റ്റിനെ കുറിച്ച് മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ. ഞാന്‍ 6 വര്‍ഷത്തോളം ഉണ്ണിയുടെ മാനേജരായിരുന്നു. വിവിധ പൊതുപരിപാടികളില്‍ അദ്ദേഹം എന്നെ അങ്ങനെ പരിചയപ്പെടുത്തിയിട്ടുണ്ട്

ഔപചാരിക കരാറൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ലൈവിലെ അദ്ദേഹത്തിന്റെ പ്രസ്താവന അതിന് ഉദാഹരണമാണ്. അമ്മയിലോ ഫെഫ്കയിലോ എനിക്കെതിരെ നടി പരാതി നല്‍കിയിട്ടുണ്ടെന്ന വാദം പൂര്‍ണ്ണമായും തെറ്റാണ്. ഇതുവരെ അത്തരമൊരു പരാതിയെ കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടില്ല, ഇപ്പോള്‍ അത്തരമൊരു കേസ് കെട്ടിച്ചമയ്ക്കാനുള്ള ശ്രമമാണിത്.ഉണ്ണി മുകുന്ദനെ അപകീര്‍ത്തിപ്പെടുത്തിയതിന് ഞാന്‍ ക്ഷമാപണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സംവിധായകനായ ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് ഇതിനകം തന്നെ ഇത് പരസ്യമായി നിഷേധിച്ചിട്ടുണ്ട്. ജാമ്യമില്ലാ കുറ്റം ഞാന്‍ ആരോപിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്

അല്ലാതെ പ്രചരിക്കുന്ന അഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോ ക്ലിപ്പ് മാത്രമല്ല. ഇത് മാത്രമാണ് ദൃശ്യങ്ങളെന്ന ഉണ്ണിയുടെ വാദം തെറ്റാണ്. അദ്ദേഹത്തിന്റെ അറസ്റ്റും തുടര്‍ന്നുള്ള സ്റ്റേഷന്‍ ജാമ്യവും യാദൃശ്ചികമല്ല, മറിച്ച് സ്ഥിരീകരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കേസ് റദ്ദാക്കിയെന്ന അവകാശവാദങ്ങള്‍ സത്യമല്ല. ജൂണ്‍ 2ന് ഫെഫ്ക കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും എന്നാണ് വിപിന്‍ കുമാര്‍ പറയുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts