Home Blog Page 151

‘ഓപ്പറേഷൻ സിന്ദൂറിനിടെ യുദ്ധവിമാനങ്ങൾ നഷ്ടമായി’; സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയിൽ രാഷ്ട്രീയ വിവാദം

0
Spread the love

ഓപ്പറേഷൻ സിന്ദൂറിനിടെ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയിൽ രാഷ്ട്രീയ വിവാദം. സൈനിക മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനം കടുപ്പിച്ചു. കേന്ദ്രം സത്യം മൂടിവച്ചെന്ന് കോൺഗ്രസ് വിമർശിച്ചു. നഷ്ടങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാർലമെൻറ് സമ്മേളനം ഉടൻ വിളിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് വസ്തുതകളും സത്യങ്ങളും ജനങ്ങളോടും പാര്‍ലമെന്റിനോടും തുറന്ന് പറയാത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അതേ സമയം പ്രതിരോധ മന്ത്രാലയം വിവാദത്തിൽ മൗനം പാലിക്കുകയാണ്

വാർത്താ ഏജൻസിയായ ബ്ളൂംബർഗിനോട് സിംഗപ്പൂരിലെ ഷാൻഗ്രില ഡയലോഗ്‌സിൽ സംസാരിക്കുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് വിമാനം നഷ്ടമായെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ സൂചന നൽകിയത്. തുടക്കത്തിലെ നഷ്ടങ്ങൾ അതിവേഗം പരിഹരിച്ച് ഇന്ത്യ പാകിസ്ഥാന് ശക്തമായ പ്രഹരം ഏൽപിച്ചു എന്ന് സംയുക്ത സൈനിക മേധാവി സിംഗപ്പൂരിൽ പറഞ്ഞു. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ തകർത്തു എന്ന പാകിസ്ഥാൻ പ്രചാരണം കള്ളമാണെന്നും ജനറൽ ചൗഹാൻ വ്യക്തമാക്കി.

അനിൽ ചൗഹാൻറെ പ്രസംഗത്തിലെ ‘തുടക്കത്തിലെ നഷ്‌ടം’ എന്ന പ്രയോഗം ആയുധമാക്കി രംഗത്ത് വന്ന കോൺഗ്രസ്, ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ കേന്ദ്രം അന്വേഷണ സമിതിയെ നിയോഗിക്കുമോയെന്നാണ് ഉയർത്തുന്ന ചോദ്യം. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. സംയുക്തസേനാ മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇത് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ മാത്രമേ ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളൂ – ഖാര്‍ഗെ പറഞ്ഞു

പ്രമുഖ യൂട്യൂബർമാരെ കൂട്ടുപിടിച്ച് വമ്പൻ തട്ടിപ്പ്; മലയാളികളെ ജാഗ്രതൈ…

0
Spread the love

സംസ്ഥാനത്ത് സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർമാരെയും പ്രമുഖ യൂട്യൂബർമാരെയും കൂട്ടുപിടിച്ച് നടത്തുന്ന നറുക്കെടുപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന രംഗത്ത്. നറുക്കെടുപ്പിലൂടെ കോടികളുടെ വീടും ലക്ഷങ്ങളുടെ കാറും സമ്മാനമായി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന രീതിയെക്കുറിച്ചാണ് അഭിഭാഷകന്റെ മുന്നറിയിപ്പ്. സംഭവം പൊലീസിനെയും, ലോട്ടറി വകുപ്പിനെയും തെളിവ് സഹിതം അറിയിച്ചിട്ടുണ്ടെന്നും ആരും ഇത്തരം ചതികളിൽ ചെന്നു പെടരുതെന്നും ശ്രീജിത്ത് പെരുമന മുന്നറിയിപ്പ് നൽകുന്നു.

‘വെറും 1000 രൂപയ്ക്ക് ഒന്നരക്കോടി രൂപയുടെ വീട്. 4555 സ്‌ക്വയർ ഫീറ്റ്. അഞ്ച് ലക്ഷത്തിന്റെ സോളാറും ഫ്രീ. നിയമവിരുദ്ധമായി ഇപ്പോൾ നടത്തുന്ന തട്ടിപ്പ് പ്രഥമദൃഷ്ട്യ കുറ്റകരമാണ് എന്ന് ലോട്ടറി വകുപ്പ് അറിയിക്കുന്നുണ്ട്. തുടർന്ന് ഇന്റെർണൽ വിജിലൻസ് ആൻഡ് ഇൻസ്‌പെക്ഷൻ വിംഗിന് സംഭവത്തിൽ രേഖമൂലം പരാതി നൽകി.

സംസ്ഥാനത്തിനകത്തും പുറത്തും, വിദേശങ്ങളിൽ ഉൾപ്പെടെ പ്രചരണം നടത്തിയ തട്ടിപ്പ് ആയതിനാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും രേഖമൂലം പരാതി നൽകി.കേരളത്തിൽ ലോട്ടറികളോ, സമ്മാന കൂപ്പണുകളോ പ്രിന്റ് ചെയ്ത് വിൽപ്പന നടത്തുന്നതിനോ, നറുക്കെടുപ്പ് നടത്തി സമ്മാനം വിതരണം ചെയ്യുന്നതിനോ സർക്കാരിന് മാത്രമേ അധികാരമുള്ളൂ എന്ന നിയമം നിലനിൽക്കെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്തുകൊണ്ട് 1000 രൂപ ടിക്കറ്റ് നിരക്കിൽ സീരിയൽ നമ്പറുകളും, വീടും പറമ്പും ഒന്നാം സമ്മാനം തുടങ്ങി നിരവധി സമ്മാനങ്ങൾ എന്ന പേരിൽ കൂപ്പൺ, ലോട്ടറികൾ പ്രിന്റ് ചെയ്ത് വിൽപ്പന നടത്തി കോടികളുടെ തട്ടിപ്പും നടന്നിട്ടുള്ളത്.’- ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സുഹൃത്തുക്കളെ ജാഗ്രതെയ്.അണിയറയിൽ ഒരുങ്ങുന്ന പ്രമുഖ ഊട്ടബർമാരുടെ വമ്പൻ തട്ടിപ്പുകൾ..പാണ്ടിക്കാടൻ കുഞ്ഞമ്മക്ക് ശേഷം ഇതാ #കരിപ്പൊടിയും, #മൊയ്‌നുവും ചേർന്നൊരു എമണ്ടൻ തട്ടിപ്പ് ongoing….സംഭവം പോലീസിനെയും, ലോട്ടറി വകുപ്പിനെയും തെളിവ് സഹിതം അറിയിച്ചിട്ടുണ്ട്. ആരും ഇത്തരം ചതികളിൽ ചെന്നു പെടരുത്. നിങ്ങൾക്ക് പണം നഷ്ട്ടപ്പെട്ട ശേഷം അലമുറയിട്ടിട്ട് കാര്യമില്ല.പാണ്ടിക്കടന്റെ തട്ടിപ്പിനും ഇപ്പോൾ കരിപ്പൊടി & മൊയ്‍നു ടീം നടത്തികൊണ്ടിരിക്കുന്ന തട്ടിപ്പിനും സമാന സ്വഭാവമാണുള്ളത്. രണ്ടു തട്ടിപ്പുകളിലെയും ഒന്നാം സമ്മാനമായി ലഭിക്കുന്ന കോടികളുടെ വീടുകൾ കാർന്നാടകയിലാണ്. രണ്ടു വീട്ടുകാരും കോടികൾ മുടക്കി വീട് വെച്ച ശേഷം കടക്കെണിയിൽ ആയവരാണ്. പക്ഷെ റിയാൽ എസ്റ്റേറ്റ്കാരെയോ, ബാങ്കിനെയോ, സമീപിക്കാതെ രണ്ട് വീട്ടുടമകളും സമീപിച്ചത് കേരളത്തിലെ പ്രമുഖ വ്ലോഗ്ഗർമാരെയാണ്…. എന്തൊരു ഒത്തൊരുമ അല്ലേ.കർണ്ണാടകയിലാണ് വീട് എന്നതുകൊണ്ട് നിയമപ്രശനങ്ങളിലും, തട്ടിപ്പ് കേസിലും കേരള പോലീസിനോ, ലോട്ടറി വകുപ്പിനോ ഇടപെടാൻ സാധിക്കില്ല എന്ന നിഗമനത്തിലാണ് ബുദ്ധിപരമായി രണ്ട് കേസുകളിലും കർണ്ണാടകയുടെ രണ്ട് അതിർത്തി ജില്ലയിലെ വീടുകൾ തിരഞ്ഞെടുത്തത് എന്നത് പകൽപോലെ വ്യക്തം.പക്ഷെ ഓൺലൈനിലൂടെ ഇവർ നടത്തുന്ന തട്ടിപ്പിനും കുട്ടകൃത്യത്തിനും അതിർത്തികൾ ഒരു വിഘാതമല്ല എന്ന് ഇവറ്റകൾ മനസ്സിലാക്കിയിട്ടില്ല എന്നതാണ് യാഥാർഥ്യം.വെറും 1000 രൂപയ്ക്ക് ഒന്നരക്കോടി രൂപയുടെ വീട്. 4555 സ്‌ക്വയർ ഫീറ്റ്.അഞ്ച് ലക്ഷത്തിന്റെ സോളാറും ഫ്രീ. കേൾക്കുമ്പോൾ എന്ത് സുഖമാണല്ലേ.തികച്ചും നിയമവിരുദ്ധമായി ഇപ്പോൾ നടത്തുന്ന തട്ടിപ്പ് പ്രഥമദൃഷ്ട്യ കുറ്റകരമാണ് എന്ന് ലോട്ടറി വകുപ്പ് അറിയിക്കുന്നു. തുടർന്ന് ഇന്റെർണൽ വിജിലൻസ് ആൻഡ് ഇൻസ്പെക്ഷൻ വിങ്ങിന് സംഭവത്തിൽ രേഖമൂലം പരാതി നൽകി.കൂടാതെ സംസ്ഥാനത്തിനകത്തും പുറത്തും, വിദേശങ്ങളിൽ ഉൾപ്പെടെ പ്രചരണം നടത്തിയ തട്ടിപ്പ് ആയതിനാൽ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പോലീസ് മേധാവിക്കും രേഖമൂലം പരാതി നൽകിയിട്ടുണ്ട്.കേരളത്തിൽ ലോട്ടറികളോ, സമ്മാന കൂപ്പണുകളോ പ്രിന്റ് ചെയ്ത് വിൽപ്പന നടത്തുന്നതിനോ, നറുക്കെടുപ്പ് നടത്തി സമ്മാനം വിതരണം ചെയ്യുന്നതിനോ സർക്കാരിന് മാത്രമേ അധികാരമുള്ളൂ എന്ന നിയമം നിലനിൽക്കെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തുകൊണ്ട് 1000 രൂപ ടിക്കറ്റ് നിരക്കിൽ സീരിയൽ നമ്പറുകളും, വീടും പറമ്പും ഒന്നാം സമ്മാനം തുടങ്ങി നിരവധി സമ്മാനങ്ങൾ എന്ന പേരിൽ കൂപ്പൺ /ലോട്ടറികൾ പ്രിന്റ് ചെയ്ത് വിൽപ്പന നടത്തി കോടികളുടെ തട്ടിപ്പും നടന്നിട്ടുള്ളത്.1998 ലെ കേന്ദ്ര ലോട്ടറീസ് (റെഗുലേഷൻ) ആക്ട് (3). (4) പ്രകാരം സംസ്ഥാന സർക്കാർ മാത്രമേ ലോട്ടറി സംഘടിപ്പിക്കുകയോ, നടത്തുകയോ, പ്രോൽസാഹിപ്പിക്കാൻ പാടുള്ളു എന്ന് നിഷ്കർഷിച്ചിരിക്കുന്നു.കൂടാതെ 2005 ലെ കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) ചട്ടങ്ങൾ, 2024 ലെ ഭോദഗതി ചട്ടം 4(2A) “No individual, entity, or organization shall organize, conduct, sell, promote, or facilitate any lottery, in any form, within the jurisdiction of the State, except as authorized by the Government.” എന്നും പ്രസ്തുത ചട്ടം 4(2B) പ്രകാരം “Whoever contravenes the provisions of sub-rule (2A), shall be punishable with rigorous imprisonment for a term which may extend to two years, or with a fine or with both, as provided under section 7(3) or section 8, as the case may be, of the Act.” എന്നും വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്.കൂടാതെ മേൽപ്പറഞ്ഞ രീതിയിൽ കുറ്റകരമായും നിയമവിരുദ്ധമായും നടത്തുന്ന കൂപ്പൺ അഥവാ നിയമവിരുദ്ധ ലോട്ടറി കച്ചവടവും നറുക്കെടുപ്പും ലോട്ടറി നിയമത്തിലെ ചട്ടങ്ങൾ പ്രകാരം രണ്ട് വർഷം കഠിന തടവോ പിഴയോ ലഭിക്കാവുന്നതും, ഇന്ത്യൻ പീനൽ കോഡിലെ 294(A) വകുപ്പ് പ്രകാരം ആറുമാസം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൂടാതെ വഞ്ചനയ്ക്കു ജാമ്യമില്ല കുറ്റകൃത്യവും നിലനിൽക്കുന്നതാണ്. നിയമവിരുദ്ധമായി നടത്തിയ ലോട്ടറി തട്ടിപ്പിന്റെ നറുക്കെടുപ്പിലും ക്രമക്കേട് കാണിക്കുകയും സമ്മാനം നൽകാതെ ആളുകളെ വഞ്ചിക്കുകയും ചെയ്തതായി വ്യാപകമായ പരാതികൾ നിലനിൽക്കുന്നുണ്ട്.

‘നമസ്‌കാരം, ഞാൻ മോഹൻലാൽ’; ആകാശവാണിയുടെ 70 -ാം വാർഷികത്തിൽ ഓര്‍മകള്‍ പങ്കുവെച്ച് നടന്‍

0
Spread the love

70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആകാശവാണിയൊരുക്കുന്ന പ്രത്യേക പരിപാടിയുടെ ഭാഗമാക്കാൻ മോഹൻലാൽ എത്തി. വെള്ളിയാഴ്ചയാണ് തിരുവന്തപുരം ആകാശവാണി നിലയത്തിൽ റെക്കോർഡിങ്ങിന് മോഹൻലാൽ എത്തിയത്. ടിവിയും ഇന്റർനെറ്റുമൊക്കെ വരും മുൻപുള്ള ഞങ്ങളുടെ തലമുറയുടെ വീടുകളിലെ ഏറ്റവും വലിയ വിനോദോപാധി റേഡിയോയായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.

പരിപാടികളുടെ നിലവാരത്തിലും പ്രത്യേകിച്ച് വാർത്താ പ്രക്ഷേപണത്തിലെ വ്യതിരിക്തതയിലും ഉച്ചാരണമേന്മയിലും ആകാശവാണി പ്രൗഢി നിലനിർത്തുന്നതായി അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് റേഡിയോയെ സുപരിചിതമാക്കിയത് ബാലലോകം, റേഡിയോ അമ്മാവൻ, യുവവാണി ഉൾപ്പെടെയുള്ള പരിപാടികളായിരുന്നു. തിരുവനന്തപുരം നിലയത്തിന്റെ കുട്ടികൾക്കായുള്ള പരിപാടികളിലും നാടകങ്ങളിലും സ്‌കൂൾ വിദ്യാർഥിയായ താൻ ശബ്ദം നൽകിയിട്ടുണ്ട്. കുട്ടിക്കാലംമുതൽ ആകാശവാണി ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിലയത്തിന്റെ റേഡിയോ ക്ലബ്ബിലും അംഗമായിരുന്നെന്നും മോഹൻലാൽ പറഞ്ഞു

‘ഇഷ്ടഗാന’ പരിപാടിയിലേക്കായി തനിക്ക് പ്രിയപ്പെട്ട പത്ത് ഗാനങ്ങളും അദ്ദേഹം പങ്കുവെച്ചു. നടൻ ആകാശവാണിയിലേക്ക് എത്തുന്ന വീഡിയോകളും ഫോട്ടോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

മഴയും കെടുതിയും; മേയ് മാസത്തെ റേഷൻ വിതരണം ജൂൺ നാലം തീയ്യതി വരെ നീട്ടി

0
Spread the love

സംസ്ഥാനമെങ്ങും തുടരുന്ന കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ മേയ് മാസത്തെ റേഷൻ വിതരണം ജൂൺ നാലം തീയ്യതി വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. റേഷൻ വിതരണം പ്രതിസന്ധിയിലെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അറിയിച്ചു. ട്രാൻസ്‌പോർട്ട് കരാറുകാരുടെ ബിൽ കുടിശ്ശിക പൂർണമായും കൊടുത്തു തീർക്കുകയും വിട്ടെടുപ്പും റേഷൻ വിതരണവും സാധാരണനിലയിൽ നടക്കുകയും ചെയ്യുന്നുണ്ട്. ജൂണിലെ റേഷൻ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും റേഷൻകടകളിൽ എത്തികഴിഞ്ഞു

മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ നേരിടാൻ വകുപ്പ് സജ്ജമാണ്. നീണ്ടുനിൽക്കുന്ന മഴമൂലം വെള്ളം കയറാനുള്ള സാധ്യത മുൻകൂട്ടികണ്ട് ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പടുത്താനും നിർദ്ദേശം നൽകി.

ഒടിടിയിലും ഫസ്റ്റടിച്ച് ‘തുടരും’; ഏറ്റെടുത്ത് മറ്റു ഭാഷക്കാരും

0
Spread the love

മോഹൻലാൽ നായകനായ പുതിയ ചിത്രം തുടരും ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററിൽ മികച്ച സ്വീകാര്യത ലഭിച്ച സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. ഒടിടി റിലീസിന് പിന്നാലെ മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ ആരാധകർ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹൻലാൽ ഞെട്ടിച്ചെന്നും മലയാള സിനിമ വീണ്ടും അത്ഭുതപ്പെടുത്തുകയാണെന്നുമാണ് കമന്റുകൾ.

വില്ലനെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനം ഞെട്ടിച്ചെന്നും തമിഴിൽ പോലും ഇത്തരമൊരു വില്ലനെ കണ്ടിട്ട് കുറെ കാലമായി എന്നും അഭിപ്രായങ്ങളുണ്ട്. ചിത്രത്തിലെ ആക്ഷൻ സീനുകൾക്കും മോഹൻലാൽ – ശോഭന റൊമാന്റിക് സീനുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. ദൃശ്യം പോലെ അത്ഭുതപ്പെടുത്തിയ സിനിമയാണ് തുടരുമെന്നും മോഹൻലാൽ ഒരു കംപ്ലീറ്റ് തന്നെയാണെന്നും സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. തിയേറ്ററിൽ വിജയമാകുന്ന സിനിമകൾ ഒടിടിയിലെത്തുമ്പോൾ വിമർശനങ്ങൾക്ക് വിധേയരാകുന്ന പതിവ് രീതിയെകളെ മറികടന്നാണ് സിനിമ സ്ട്രീമിങ്ങിലും മികച്ച അഭിപ്രായം സ്വന്തമാക്കുന്നത്

‘അതേസമയം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തുടരുമിന്റെ തിരക്കഥ ഒരുക്കിയത്.

‘ടോവിനോയെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ല’; വിപിനെ മര്‍ദിച്ചിട്ടില്ലെന്ന് വാർത്താ സമ്മേളനത്തിൽ ആവർത്തിച്ച് നടന്‍ ഉണ്ണി മുകുന്ദൻ

0
Spread the love

മുൻ മാനേജര്‍ തന്നെക്കുറിച്ച് പലതും പറഞ്ഞുപരത്തിയെന്നും വിപിനെ മര്‍ദിച്ചിട്ടില്ലെന്നും നടന്‍ ഉണ്ണി മുകുന്ദൻ. മുന്‍ മാനേജര്‍ വിപിൻ കുമാറിനെ മര്‍ദിച്ചെന്ന കേസില്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു നടന്‍. വാക്കുതര്‍ക്കത്തിനിടെ വിപിന്‍റെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നും അല്ലാതെ വിപിനെ മര്‍ദിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. രണ്ടാഴ്ച മുൻപ് ഒരു അറിയാത്ത നമ്പറിൽ നിന്ന് ഒരു വനിത തന്നെ വിളിച്ചിരുന്നുവെന്നും അവർ വിപിനെക്കുറിച്ച് പല കാര്യങ്ങളും വ്യക്തമാക്കിയെന്നും ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി

വളരെ മോശപ്പെട്ട കാര്യങ്ങൾ ആണ് പറഞ്ഞത്. അതെല്ലാം ഉൾകൊള്ളിച്ച് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഒന്നിലധികം നടിമാര്‍ വിപിനെതിരെ വിവിധ സിനിമ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ടോവിനോയെകുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും പറയുകയുമില്ലെന്നും പറഞ്ഞ ഉണ്ണി മുകുന്ദന്‍ തങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നും വ്യക്തമാക്കി.

ഇതൊരു അടിക്കേസ് അല്ലെന്നും അടി ഉണ്ടായിട്ടില്ലെന്നും ഉണ്ണി പറഞ്ഞു. ഒരു സുഹൃത്ത് എന്ന നിലയിൽ വിപിൻ എന്തിനാണ് തന്നെ കുറിച്ച് മോശപ്പെട്ട കാര്യങ്ങൾ പറയുന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. അവിടെയുണ്ടായ വാക്ക് തർക്കത്തിനിടെ അയാളുടെ കൂളിംഗ് ഗ്ലാസ്‌ വലിച്ചെറിഞ്ഞു. അത് സത്യമാണ്. വിപിനെതിരെ ഫെഫ്കയിൽ പരാതി ഉണ്ട്. വിപിൻ ഫെഫ്കയിൽ അംഗം പോലും അല്ലെന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടി.

അന്ന് വാക്ക് തർക്കം ഉണ്ടായിട്ടുണ്ടെന്നും അയാളുടെ ദേഹത്ത് താൻ തൊട്ടിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ ആവര്‍ത്തിച്ച് വ്യക്തമാക്കി. അവിടെ കൂടെ ഉണ്ടായിരുന്ന ആൾ മൊഴി നൽകിയിട്ടുണ്ട്. എന്നെ ഞാൻ ആക്കിയത് കേരളത്തിലെ ജനങ്ങൾ ആണ്. കഷ്ടപ്പെട്ട് പണി എടുത്താണ് സിനിമ ഇറക്കുന്നതെന്നും കൂട്ടിച്ചേര്‍ത്താണ് നടൻ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

താനും നടൻ നസീറും മതിലൊക്കെ ചാടി, വീടിന്റെ ടെറസിലൊക്കെ വലിഞ്ഞുകേറി സിനിമ സ്റ്റൈലിൽ ആണ് അവിടെ നിന്ന് രക്ഷപ്പെട്ടത്; തുറന്ന് പറഞ്ഞ് ഷീല

0
Spread the love

അഭിനയത്തിലും വ്യക്തിജീവിതത്തിലും ഇപ്പോഴും ചുറുചുറുക്കോടെ നിലനിൽക്കുന്ന മറ്റൊരു നടി ഷീലയെ കൂടാതെ മലയാളത്തിലുണ്ടോയെന്നത് സംശയമാണ്. സിനിമകൾക്ക് പുറമെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതിലും മലയാളികളുടെ ജനപ്രിയ നടി എന്നും ധൈര്യം കാണിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളത്തിൽ ഉണ്ടായ തുറന്നുപറച്ചിലുകളെ സ്വാഗതം ചെയ്തതും ഡബ്ല്യു സി സിയെ പ്രശംസിച്ചതും ഇതിന് ഉദാഹരണം ആയിരുന്നു.

ഒരുകാലത്ത് ഷീലയും മഹാനടൻ നസീറും ആയിരുന്നു മലയാളത്തിന് എല്ലാം. 130 ഓളം ചിത്രങ്ങളിൽ നായിക നായകന്മാരായി വേഷമിട്ട അപൂർവ്വ ജോടി കൂടിയായിരുന്നു ഇവർ. വെള്ളിത്തിരയിലെ ഇരുവരുടെയും കെമിസ്ട്രി കണ്ട് ഇരുവരും യഥാർത്ഥ ജീവിതത്തിലും കടുത്ത പ്രണയത്തിൽ ആണെന്നും ഭാര്യാഭർത്താക്കന്മാർ ആണെന്ന് പോലും നിനച്ച ആളുകൾ അക്കാലത്ത് ഉണ്ടായിരുന്നു. അക്കാലത്ത് ഇന്നത്തെ പോലെ തങ്ങൾ ആരാധിക്കുന്ന താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ വഴിയൊന്നും ഉണ്ടായിരുന്നില്ലെന്നും അങ്ങനെയിരിക്കെ താനും നടൻ നസീറും അടൂർ ഭാസിയും ഒന്നിച്ച് ഒരു സിനിമ കാണാൻ പോയെന്നും ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വലിയ റിസ്ക് എടുത്താണ് അവിടെ നിന്നും പറയുകയാണ് ഷീല ഇപ്പോൾ.

നടി ഷീലയുടെ വാക്കുകൾ..

‘പണ്ട് കേരളത്തില്‍ സിനിമാ ചിത്രീകരണം എന്നത് അപൂര്‍വമാണ്. മദ്രാസായിരുന്നു മിക്ക ഷൂട്ടും. താരങ്ങളും അന്ന് അവിടെയായിരുന്നു താമസിച്ചിരുന്നത്. വല്ലപ്പോഴും പാട്ട് സീന്‍ എടുക്കാനാണ് കേരളത്തില്‍ പോകുന്നത്.ഇന്ന് താരങ്ങളെ അടിക്കടി കാണാനും അവരുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് അവസരമുണ്ട്.അന്നത്തെ സ്ഥിതി അങ്ങനെ അല്ലല്ലോ. ഒരിക്കല്‍ അത്തരത്തില്‍ ചിത്രീകരണത്തിനിടയില്‍ വീണുകിട്ടിയ ബ്രേക്കില്‍ ഞാന്‍, നസീര്‍ സാര്‍, അടൂര്‍ ഭാസി എന്നിവരൊക്കെ കൂടി ഒരു പടം കാണാന്‍ പോയി. ഞങ്ങള്‍ തന്നെ അഭിനയിച്ച ചിത്രമായിരുന്നു.തലയില്‍ മുണ്ടൊക്കെ ഇട്ടും മുഖം മറച്ചുമൊക്കെയാണ് പോയത്. തിയേറ്ററിനകത്ത് ലൈറ്റ് ഓഫായതിന് ശേഷമാണ് കയറിയിരുന്നതും. പക്ഷേ ഇടയ്ക്ക് ആരോ ഞങ്ങളെ തിരിച്ചറിഞ്ഞു. അതോടെ തീര്‍ന്നു.

പിന്നെ അവിടെ നിന്ന് ആര്‍ക്കും പടം കാണണ്ട. എല്ലാവരും ഞങ്ങളെ അടുത്തു കാണാന്‍ ഓടിക്കൂടി. തിയേറ്റര്‍ മാനേജറും മറ്റും ചേര്‍ന്ന് പുറകിലെ വഴിയിലൂടെയാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്.ആക്ഷന്‍ സിനിമകളിലൊക്കെ കാണുന്ന രംഗങ്ങളായിരുന്നു. മതിലൊക്കെ ചാടി, വീടിന്റെ ടെറസിലൊക്കെ വലിഞ്ഞുകേറി. അവിടുന്നു ചാടി. അങ്ങനെ ഒക്കെയാണ് അന്ന് രക്ഷപ്പെട്ട് കാറിനടുത്തെത്തിയത്. അത്രയ്ക്കായിരുന്നു അന്നത്തെ ആരാധന,’ ഷീല പറയുന്നു.

മഴക്കാലം രോഗങ്ങളുടെ കാലമാണ്; സുരക്ഷിതരായിരിക്കാൻ ശീലങ്ങൾ തുടങ്ങേണ്ടത് അടുക്കളയിൽ നിന്ന്

0
Spread the love

വേനൽക്കാലത്തിന്റെ ചൂടിൽ നിന്നും പെട്ടെന്ന് മഴയെത്തുമ്പോൾ വല്ലാത്തൊരു ആശ്വാസം അനുഭവപ്പെടും. എന്നാൽ ഈ സമയത്ത് ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അമിതമായ ഈർപ്പവും മാറുന്ന താപനിലയും അണുക്കൾ, വൈറസ്, ഫങ്കസ് തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു. മഴക്കാലത്ത് ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കാൻ അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

വൃത്തിയുണ്ടാവണം

ശരിയായ രീതിയിലുള്ള വൃത്തിയാണ് ആദ്യം വേണ്ടത്. ഇത് ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവുന്നത് തടയുന്നു. ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. അടുക്കള പ്രതലങ്ങൾ, പാത്രങ്ങൾ, കട്ടിങ് ബോർഡ് എന്നിവയും ഉപയോഗം കഴിയുമ്പോൾ കഴുകിവയ്ക്കാൻ ശ്രദ്ധിക്കണം. പച്ചക്കറികളും മാംസവും മുറിക്കാൻ ഒരു കട്ടിങ് ബോർഡ് തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കാം.

കേടുവരാത്ത സാധനങ്ങൾ ഉപയോഗിക്കാം

കേടുവരാത്ത നല്ല ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. മുറിച്ചുവെച്ചിരിക്കുന്ന പച്ചക്കറികളും പഴങ്ങളും വാങ്ങുന്നത് മഴക്കാലത്ത് ഒഴിവാക്കാം. മത്സ്യവും മാംസവും വാങ്ങുമ്പോൾ അവ ഫ്രഷ് ആണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. സാധനങ്ങൾ വാങ്ങുമ്പോൾ എപ്പോഴും തീയതി നോക്കി വാങ്ങാൻ ശ്രദ്ധിക്കണം.

ഭക്ഷണം നന്നായി വേവിക്കാം

ഭക്ഷണം എപ്പോഴും ശരിയായ ചൂടിൽ വേവിച്ചെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ഭക്ഷണത്തിലുള്ള അണുക്കളെയും വൈറസിനെയും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇറച്ചി, കടൽ ഭക്ഷണങ്ങൾ എന്നിവ നന്നായി വേവിച്ചതിന് ശേഷം മാത്രമേ കഴിക്കാൻ പാടുള്ളു. പച്ചയായ ഭക്ഷണ സാധനങ്ങളോ കുറച്ച് മാത്രം പാകം ചെയ്തതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം.

ഭക്ഷണം സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം

മഴക്കാലത്ത് ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പെട്ടെന്ന് കേടായിപ്പോകുന്ന ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം. വേവിച്ച ഭക്ഷണങ്ങൾ ദീർഘ നേരത്തേക്ക് പുറത്ത് വയ്ക്കരുത്. ബാക്കിവന്ന ഭക്ഷണങ്ങൾ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ശുദ്ധമായ വെള്ളം കുടിക്കാം

മഴക്കാലത്ത് ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവാനുള്ള പ്രധാന കാരണം കേടുവന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെയാണ്. ഫിൽറ്റർ ചെയ്തതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കാം. പുറത്തു നിന്നും തണുത്ത വെള്ളം വാങ്ങി കുടിക്കുന്നത് ഒഴിവാക്കണം.

പഴങ്ങളും പച്ചക്കറികളും കഴുകാം

പഴങ്ങളിലും പച്ചക്കറികളിലും അപകടകാരികളായ അണുക്കളും കീടങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. ഒഴുകുന്ന വെള്ളത്തിൽ നന്നായി ഇവ കഴുകാൻ ശ്രദ്ധിക്കണം. ഇലക്കറികൾ ആണെങ്കിൽ അവ വിനാഗിരി ലായനിയിൽ മുക്കിവെച്ച് അണുവിമുക്തമാക്കാം. പഴങ്ങൾ തൊലി കളഞ്ഞ് വയ്ക്കുന്നതും അണുക്കൾ പടരുന്നത് തടയുന്നു.

അക്കാര്യം മനസിലായപ്പോൾ ഞാനത് ഒഴിവാക്കി; ഡെയ്‌ൻ ഡേവിസുമായി ചേർത്ത് പ്രചരിക്കുന്ന വാർത്തകളിലും പ്രതികരിച്ച് മീനാക്ഷി

0
Spread the love

രഞ്ജിനി ഹരിദാസ്, നസ്രിയ, പേളി മാണി അവതാരികമാരുടെ നിരയിൽ ചേർത്ത് വയ്ക്കാവുന്ന പേരാണ് നടിയും മോഡലും കൂടിയായ മീനാക്ഷി രവീന്ദ്രന്റേത്. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തിയതെങ്കിലും നടനും അവതാരകനുമായ ഡെയ്‌ൻ ഡേവിസുമായി ചേർന്ന് കസറിയ ഉടൻ പണം എന്ന ഷോയാണ് മീനാക്ഷിയെ ഏറെ പ്രേക്ഷക പ്രിയങ്കരിയാക്കിയത്.

ഷോ പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെ ഇരുവരുടെയും ജോഡിയും വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. വൈകാതെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളും വ്യാപകമായിരുന്നു. ഇപ്പോഴിതാ താനും ഡെയ്‌നും തമ്മിൽ സോഷ്യൽ മീഡിയ പറഞ്ഞു പരത്തും പോലെ പ്രണയത്തിലല്ല എന്നും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും കല്യാണം കഴിക്കേണ്ട എന്നാണ് തന്റെ അഭിപ്രായം എന്നും പറയുകയാണ് മീനാക്ഷി ഇപ്പോൾ.

മീനാക്ഷിയുടെ വാക്കുകൾ

”ഞാനും ഡെയ്‌നും തമ്മിലുളളത് സൗഹൃദം മാത്രമാണ്. ഞങ്ങള്‍ പ്രണയത്തിലാണോയെന്നാണ് മിക്കവരും ചോദിക്കുന്നത്. അതിനെല്ലൊം ഉത്തരം പറഞ്ഞ് മടുത്തു. നാട്ടുകാരാണ് ഞങ്ങള്‍ ഒന്നിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്നത്. അതു കേള്‍ക്കുന്നത് ഞങ്ങള്‍ക്ക് സന്തോഷമാണെന്ന് പറയുന്ന ആളുകളൊക്കെയുണ്ട്. 21ാം വയസില്‍ ഒരു പ്രണയം ഉണ്ടായിരുന്നു. അന്ന് ഞാനൊരു കലിപ്പന്റെ കാന്താരി ആയിരുന്നു. അത് നമ്മുടെ കണ്ടീഷനിംഗിന്റെ പ്രശ്‌നമാണ്. അതൊക്കെ ഓക്കെ ആണ് എന്നൊക്കെ ആയിരുന്നല്ലോ ആ പ്രായത്തില്‍ വിചാരിച്ചിരുന്നത്. ഇങ്ങനെയല്ല വേണ്ടത് എന്ന് മനസിലായപ്പോള്‍ ഞാനത് ഒഴിവാക്കി. നമ്മള്‍ എങ്ങനെയാകണമെന്ന് പങ്കാളിയല്ല തീരുമാനിക്കേണ്ടത്”.

പരപുരുഷബന്ധമെന്ന് സംശയം; ഭാര്യയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറത്ത് കൊന്ന സംഭവം, നജ്ബുദ്ദീന് വധശിക്ഷ

0
Spread the love

പരപുരുഷബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് നജ്ബുദ്ദീന് വധശിക്ഷ. ഭാര്യയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറത്താണ് ഇയാൾ കൊലപ്പെടുത്തിയത്. മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.വി. ടെല്ലസിൻ്റേതാണ് ശിക്ഷാവിധി. ഭാര്യ നരിക്കുനി കുട്ടമ്പൂര്‍ സ്വദേശി റഹീനയെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ റഹീനയെ നജ്ബുദ്ദീൻ തന്റെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി അഞ്ചപ്പുര ബീച്ച് റോഡിലെ ഇറച്ചിക്കടയില്‍ കൊണ്ടുപോവുകയും കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക ശേഷം 36.43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും മൃതദേഹത്തില്‍നിന്ന് പ്രതി കവര്‍ന്നു. 2017 ജൂലായ് 23നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കശാപ്പുശാലയില്‍നിന്ന് കടയിലേക്ക് മാംസം കൊണ്ടു പോകാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കാണുന്നത്. പിന്നീട് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. വധശിക്ഷയ്ക്ക് പുറമേ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

ഇത് കൂടാതെ മൃതദേഹത്തില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്നതിന് അഞ്ച് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും കോടതി വിധിച്ചു. ഇൌ പിഴ അടച്ചില്ലെങ്കിൽ ഒരു വര്‍ഷത്തെ അധികതടവും ഇയാൾ അനുഭവിക്കണം. താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി. അലവിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. ഷാജു 41 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 66 രേഖകളും 33 തൊണ്ടിമുതലുകളും ഹാജരാക്കി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts