Home Blog Page 152

കാലുപിടിക്കുംപോലെ പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല; പക്ഷേ കറക്ട് സംഭവം തുടങ്ങിയപ്പോൾ മുന്നിലുണ്ട്, അതാണ് മമ്മൂക്കയെന്ന് ധർമജൻ

0
Spread the love

കോമഡി സ്കിറ്റുകളിലൂടെ താരമായി മാറുകയും പിന്നീട് സിനിമയിൽ സജീവമാകുകയും ചെയ്തയാളാണ് ധർമ്മജൻ ബോൾഗാട്ടി. സിനിമയിൽ ധർമ്മജൻ അവതരിപ്പിച്ച ഹാസ്യരംഗങ്ങൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. എന്നാൽ പിഷാരടിക്കൊപ്പമുള്ള ബഡായി ബംഗ്ലാവ് തുടങ്ങിയ ടെലിവിഷൻ പരിപാടികളാണ് താരത്തെ കുടുംബ പ്രേക്ഷക പ്രിയങ്കരനാക്കിയത്.ഇപ്പോഴിതാ, മെഗാസ്റ്റാർ മമ്മൂക്കയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പൊതുവേ മുരടൻ സ്വഭാവമെന്നും പരുക്കൻ പെരുമാറ്റമെന്നും പൊതുവേ പലരും പറയുന്ന മമ്മൂട്ടി പക്ഷേ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ലേ എന്ന് പല താരങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. നടൻ അസീസ് നെടുമങ്ങാടും ജോജു ജോർജുമെല്ലാം മിമിക്രി കലാകാരന്മാരോടും താഴെത്തട്ടിലുള്ള കലാകാരന്മാരോടും താരത്തിനുള്ള മമത പലതവണ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനോട് ചേർത്തുവയ്ക്കാവുന്ന തരത്തിൽ ഒരു സിംഗപ്പൂർ ഷോയ്ക്കിടെ മമ്മൂട്ടിയിൽ നിന്നും തനിക്കുണ്ടായ അനുഭവമാണ് ധർമ്മജൻ ബോൾഗാട്ടി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

നടന്റെ വാക്കുകൾ

സിംഗപ്പൂരിൽ ഒരു പരിപാടി നടക്കുകയാണ്. പരിപാടിയിൽ കഥ പറയുമ്പോഴെന്ന ചിത്രത്തിൽ മമ്മൂക്കയുടെ ക്ലൈമാക്സിലുള്ള പ്രസംഗത്തിന്റെയൊരു സ്‌കിറ്റ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. രമേശ്‌ പിഷാരടിയാണ് സ്കി‌റ്റ് എഴുതിയത്. മമ്മൂക്ക അവിടെയുണ്ട്. മമ്മൂക്ക ആ സ്‌കിറ്റ് ചെയ്യുമ്പോൾ ഒന്ന് സ്റ്റേജിന്റെ മുന്നിൽ വന്ന് ഇരിക്കുമോയെന്ന് ഞാൻ ചോദിച്ചു

ഞാൻ എന്തിനാണ് ഇരിക്കുന്നത്, അതൊന്നും ശരിയാകില്ലെന്ന് മമ്മൂക്ക പറഞ്ഞു. എക്സ്പ്ലനേഡ്‌ എന്നൊരു തീയേറ്ററിലാണ് പരിപാടി നടക്കുന്നത്. അതിന്റെ പ്രത്യേകതയെന്നു പറഞ്ഞാൽ ഏകദേശം നടുക്കിരുന്നാലാണ് കറക്ട് വ്യൂ കിട്ടുക. സാധാരണ വി ഐ പികളൊക്കെ മുന്നിലല്ലേ ഇരിക്കുന്നത്. ഇത് അങ്ങനെയല്ല. മുന്നിലേക്ക് വരണമെങ്കിൽ ആളുകളുടെ ഇടയിലൂടെ കയറിവരണം, അത് ബുദ്ധിമുട്ടാണെന്ന് മമ്മൂക്ക പറഞ്ഞു. ഞാൻ കാലുപിടിക്കുംപോലെ പറഞ്ഞിട്ടും ശരിയാകില്ലെന്ന് മമ്മൂട്ടി പറഞ്ഞു

ഞാൻ കറക്ട് ഐറ്റത്തിന് കയറിയപ്പോൾ മമ്മൂക്ക മുന്നിൽ വന്ന് ഇരുന്നു. അതാണ് മമ്മൂക്ക. നമ്മളെ വഴക്കുപറയുമെങ്കിലും, വേറെയാരും ചെയ്യാത്തൊരു കാര്യമാണ്. എന്റെ ആ പെർഫോമൻസും പുള്ളിയുടെ ക്‌ളോസുമൊക്കെ രസമായിരുന്നു. അതൊരിക്കലും മറക്കാൻ പറ്റില്ല

സ്കൂൾ ജൂൺ രണ്ടിന് തന്നെ തുറക്കും, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
Spread the love

സംസ്ഥാനത്ത് ജൂണ്‍ രണ്ടിന് തന്നെ തുറക്കുമെന്നാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീയതിയിൽ മാറ്റം വേണോയെന്ന കാര്യം തീരുമാനിക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു.

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ ഒരു സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പോലും തകരാര്‍ ഉണ്ടായിട്ടില്ല. അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി കഴിഞ്ഞ നാളുകളില്‍ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. മുന്‍ വര്‍ഷങ്ങളില്‍ കാറ്റടിക്കുമ്പോള്‍ ആദ്യം സ്‌കൂളിന്റെ ഷെഡ് ആയിരുന്നു പോയിരുന്നത് എന്നാല്‍ ഇപ്പോള്‍ സ്‌കൂളുകളില്‍ ഷെഡ്ഡുകള്‍ ഇല്ലായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേ സമയം, ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തിനെ തുടർന്നുണ്ടായ വിവാദത്തിൽ ചില അധ്യാപക സംഘടനകൾ തന്നെയാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് ശിവൻകുട്ടി പറഞ്ഞു. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. പിന്നാലെ അത് കൂടി പോയെന്ന് ചൂണ്ടികാട്ടി അധ്യാപക സംഘടനകൾ കേസ് കൊടുത്തു. ഇതേ തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം കമ്മീഷനെ നിയോഗിക്കുകയായിരുന്നു. കമ്മീഷൻ നൽകിയ റിപ്പോർട്ട് ആണ് വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. റിപ്പോർട്ടിൽ പറഞ്ഞത് അനുസരിച്ച് സമയം ക്രമീകരിക്കാനാണ് മാറ്റമെന്നും സമയക്രമത്തിൽ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയും എന്ന് ആലോചിക്കണമെന്നും അദേഹം പറഞ്ഞു

പെരുംമഴ; സംസ്ഥാനത്ത് മീൻ, ചിക്കൻ, വെളിച്ചെണ്ണ, പച്ചക്കറിക്കെല്ലാം കൈ പൊള്ളും വില, നട്ടം തിരിഞ്ഞ് സാധാരണക്കാർ

0
Spread the love

തോരാമഴപെയ്യുന്ന കർക്കടകം മലയാളികളെ സംബന്ധിച്ചിടത്തോളം പഞ്ഞമാസമായിരുന്നു. എന്നാൽ കാലം മാറിയതോടെ അതെല്ലാം വെറും പഴഞ്ചൊല്ലുകൾ എന്നുപറഞ്ഞ് ന്യൂജെൻ കളിയാക്കാൻ തുടങ്ങി. എന്നാൽ ശരിക്കും പഞ്ഞമാസമെന്താണെന്ന് ന്യൂജെന്നും ഓൾഡ് ജെന്നുമൊക്കെ മനസിലാക്കിയത് എടവമാസത്തിലെ ഈയാഴ്ചയിലാണ്. ഇടമുറിയാതെ മഴപെയ്തതോടെ ശരിക്കും അന്നംമുട്ടുന്ന അവസ്ഥയിലായി മലയാളി.

കൈയിൽ നിറയെ കാശുമായി ഹോട്ടലുകളിൽ കയറിയിറങ്ങിയെങ്കിലും ഭക്ഷണം കിട്ടാത്ത അവസ്ഥ. ഓൺലൈൻ ഫുഡ് ഡെലിവറിക്കാർ ഓർഡർ എടുക്കുന്നില്ല. ജീവിതത്തിൽ ഇത്തരത്തിലുളള ആദ്യത്തെ അവസ്ഥ. ശക്തമായ മഴയെത്തുടർന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം വൈദ്യുതി ഏറക്കുറെ നിലച്ചതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്.

മഴ കനത്തതോടെ നിത്യജീവിതത്തിന് അത്യാവശ്യമായ സാധനങ്ങളുടെ വിലയും കുതിച്ചുകയറുകയാണ്.ശരിക്കും കത്തുംമഴ തുടങ്ങിയതോടെ കേരളത്തിൽ സാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിയലല്ല;കത്തുന്ന അവസ്ഥയിലാണ്. കടൽ മീൻ കിട്ടാനേ ഇല്ല. കൊച്ചിക്കടുത്തുണ്ടായ കപ്പലപകടമാണ് ഇതിന് പ്രധാന കാരണമെന്ന് കരുതിയെങ്കിൽ തെറ്റി. മോശം കാലാവസ്ഥ കാരണം കടലിൽ പോകാനാവുന്നില്ല. ഇതിനൊപ്പം കടലിൽ മീനുമില്ല. നേരത്തേ കേരളത്തിൽ മഴ കനക്കുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് മീനുകൾ എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവിടെ ട്രോളിംഗ് നിരോധനമാണ്. ചെറിയ വള്ളങ്ങളിൽ മാത്രമാണ് മീൻപിടിക്കാൻ പോകുന്നത്. മഴ കാരണം ഇവർക്കും പോകാനാവുന്നില്ല. ഫലത്തിൽ പൂർണമായും മീൻ ഇല്ലാത്ത അവസ്ഥ.

കനത്ത മഴയിൽ കായൽ, പുഴ മത്സ്യബന്ധനം കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.മീൻ ഇഷ്ടംപോലെ കിട്ടിയിരുന്ന സമയത്ത്, ക്ഷാമം മുന്നിൽക്കണ്ട് വൻകിട മീൻമുതലാളിമാർ വലിയ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മീനുകളാണ് ഇപ്പോൾ വില്പനയ്‌ക്കെത്തുന്നതിൽ 95 ശതമാനവും. സഹിക്കാനാവാത്ത വിലകൊടുത്ത് വാങ്ങുന്ന ഇവയ്ക്ക് രുചി തീരെക്കുറവാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. വളർത്തുമീനുകളാണ് ഇപ്പോൾ മീൻ പ്രേമികളുടെ ഏക ആശ്രയം.

വളർത്തുമീനുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് കൊഞ്ചാണ്. പക്ഷേ ഒരുകിലോ വാങ്ങണമെങ്കിൽ 450 മുതൽ 500 രൂപവരെ കാെടുക്കണം(ഇന്നത്തെ വില). ഹോൾസെയിൽ വില്പനക്കാർ ഇത്രയും വിലകൊടുത്ത് വാങ്ങുന്ന ചെമ്മീൻ നമ്മളെപ്പോലുള്ള സാധാരണ ഉപഭോക്താക്കളുടെ അടുത്ത് എത്തുമ്പോൾ വീണ്ടും വിലകൂടും. നേരത്തേ കൊഞ്ച് വാരിയാണ് കൊടുത്തിരുന്നതെങ്കിൽ ഇപ്പോൾ എണ്ണിയാണ് കൊടുക്കുന്നത്. അപ്പോൾത്തന്നെ മനസിലായില്ലേ വിലയുടെ വലിപ്പം.അടുത്തയാഴ്ചയോടെ തമിഴ്‌നാട്ടിലെ ട്രോളിംഗ് അവസാനിക്കുകയും കേരളത്തിൽ മഴ കുറയുകയും ചെയ്യുന്നതോടെ മീൻ ഇഷ്ടംപോലെ കിട്ടുമെന്നും അതോടെ വില കുറയുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.

പിടിച്ചാൽ കിട്ടാതെ ചിക്കൻവിലദിവസങ്ങളായി പെയ്യുന്ന കനത്ത മഴ താഴ്ന്നുകിടന്ന ചിക്കൻ വിലയെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. പലയിടത്തും ചിക്കൻ കിട്ടാനേ ഇല്ലാത്ത അവസ്ഥയിലാണെന്നാണ് വ്യാപാരികൾ പറയുന്നത്. ജീവനോടെയുളള ഒരു കിലോ കോഴിക്ക് 155-160 രൂപയാണ് വില. ഇറച്ചിക്ക് 230-250 രൂപ കൊടുക്കണം. മീൻ കുറഞ്ഞതാണ് ചിക്കൻ വില ഇത്രയും ഉയർത്തിയതെന്നാണ് ചില വിതരണക്കാർ പറയുന്നത്. മീൻ കുറവായതോടെ ചിക്കന് ആവശ്യക്കാർ കൂടി. എന്നാൽ അതിനനുസരിച്ച് കോഴി കിട്ടാതായി. ഇതോടെ വില കുത്തനെ കൂടി. നേരത്തേ ചില്ലറ വിതരണക്കാർ ഒന്നോരണ്ടോ ദിവസം കടം പറഞ്ഞാലും അവർക്ക് മൊത്തവിതരണക്കാർ കോഴിയെ നൽകുമായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. ആവശ്യക്കാർ കൂടിയതോടെ കടം പറയുന്നവർക്ക് സാധനം നൽകില്ല. ഇതും കോഴിയിറച്ചിക്ക് ഷോർട്ടേജ് ഉണ്ടാക്കിയിട്ടുണ്ട്. മീൻ കിട്ടിത്തുടങ്ങുമ്പോൾ ഇറച്ചിവില താഴെയിറങ്ങുമെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ ഇത് എപ്പോഴുണ്ടാകുമെന്നുമാത്രം അവർക്കറിയില്ല.

വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്

മീൻ, ചിക്കൻ വിലയ്‌ക്കൊപ്പം പച്ചക്കറി വിലയും കയറിത്തുടങ്ങിയിട്ടുണ്ട്. മിക്ക സാധനങ്ങൾക്കും അഞ്ചുരൂപമുതൽ പത്തുരൂപവരെ കൂടിയിട്ടുണ്ടെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്. സാമ്പാർ മുളകിന് (തൊണ്ടൻ മുളക്) കിലോയ്ക്ക് ഇപ്പോൾ എണ്ണൂറ് രൂപയാണ് വില. കഴിഞ്ഞ ഓണക്കാലത്തുപോലും ഇത്രയും വില കയറിയിട്ടില്ല. പച്ചക്കറി വാങ്ങുമ്പോൾ സൗജന്യമായി നൽകിയിരുന്ന കാരി മുളകിന് കിലോയ്ക്ക് ഇപ്പോൾ 60 രൂപയാണ് വില. വെട്ടുപച്ചക്കറിക്കൊപ്പം കാരിമുളക് സൗജന്യമായി നൽകുന്നത് കച്ചവടക്കാർ നിറുത്തി. ആവശ്യക്കാർ പണംകൊടുത്ത് വാങ്ങണം.

വെളിച്ചെണ്ണ വിലയാണ് സഹിക്കാനാകാത്ത നിലയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നത്. ഒരുലിറ്റർ വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ 350രൂപയാണ് വില. അധികം വൈകാതെ ഇത് 500 രൂപയിലേക്ക് എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വിലയിലുണ്ടായ റെക്കാഡ് വർദ്ധനവാണ് ഇതിന് കാരണം. ഒരുക്വിന്റൽ കൊപ്രയ്ക്ക് 21,000 രൂപയാണ് ഇപ്പോഴത്തെ വില. തേങ്ങ ഉൽപ്പാദനത്തിൽ മുൻപന്തിയിലുള്ള രാജ്യങ്ങൾ ആഭ്യന്തര വ്യവസായ മേഖലയെ ശക്തിപ്പെടുത്താൻ പച്ചത്തേങ്ങയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണിത്.ലോകത്തെ പ്രമുഖ നാളീകേര ഉൽപ്പാദക രാജ്യമായ ഇൻഡോനേഷ്യ ആറുമാസത്തേക്കാണ് പച്ചത്തേങ്ങ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വ്യവസായ മന്ത്രാലയത്തിന്റെ ശുപാർശപ്രകാരമാണിത്. തേങ്ങ അധിഷ്ഠിത വ്യവസായങ്ങൾക്കായി ചൈന ലോകത്ത് കിട്ടാവുന്നിടത്തുനിന്നൊക്കെ തേങ്ങ വാരിക്കൂട്ടുന്നതും വില ഉയർത്തിയിട്ടുണ്ട്. ചൈനയുടെയും ഇൻഡോനേഷ്യയുടെയും ഈ നടപടികൾ തീമഴയായി പതിക്കുന്നത് മലയാളികളുടെ മേലാണ്. കേരളം എന്നാണ് പേരെങ്കിലും ഇവിടെ തേങ്ങ ഉൽപ്പാദനം വളരെ കുറവാണ്. ഒരുകിലോ ഉണക്കത്തേങ്ങയ്ക്ക് 80 രൂപയാണ് ഇപ്പോൾ ചെറുകിട കച്ചവടക്കാർ വാങ്ങുന്നത്.

96 രണ്ടാം ഭാഗത്തിൽ നിന്നും വിജയ് സേതുപതി പുറത്തോ? പകരം പ്രദീപ് രംഗനാഥൻ! വ്യക്തമാക്കി സംവിധായകൻ

0
Spread the love

തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ തരംഗം സൃഷ്ടിച്ച പ്രണയ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. സിനിമയുടെ സംവിധായകൻ പ്രേംകുമാറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിൽ വിജയ് സേതുപതിക്ക് പകരം പ്രദീപ് രംഗനാഥൻ നായകനായേക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഇപ്പോൾ സംവിധായകൻ തന്നെ ഇതിൽ വ്യക്തത വരുത്തിയിരിക്കുക‍യാണ്.ഈ അഭ്യൂഹങ്ങൾ തീർത്തും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രദീപ് രംഗനാഥനെ താൻ സമീപിച്ചിരുന്നുവെന്നും എന്നാൽ മറ്റൊരു പ്രോജക്ടിന് വേണ്ടിയാണെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

’96 രണ്ടാം ഭാഗം അതിന്റ ആദ്യഭാഗത്തിലെ അതേ അഭിനേതാക്കളെ വെച്ച് മാത്രമേ ഒരുക്കാൻ കഴിയൂ. പ്രദീപ് രംഗനാഥനെ സമീപിച്ചത് മറ്റൊരു കഥയ്ക്ക് വേണ്ടിയാണ്. 96-2 മായി ഇതിന് ബന്ധമില്ല. ഇത്തരം വ്യാജ വാർത്തകൾ കൈകാര്യം ചെയ്യുന്നത് ദിവസം തോറും കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്’ എന്ന് പ്രേംകുമാർ കുറിച്ചു.

മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
Spread the love

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് ഇനി സാധ്യതയില്ല. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ചില നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഓറഞ്ച് അലർട്ട്.

പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷൻ)

കാസറഗോഡ്: ഉപ്പള നദി (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചെയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ)

മഞ്ഞ അലർട്ട്

ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ) കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായ് (വെള്ളൂർ റിവർ സ്റ്റേഷൻ)കാസറഗോഡ്: കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷൻ), ഷിറിയ (അങ്ങാടിമോഗർ സ്റ്റേഷൻ)കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ)കോട്ടയം: മീനച്ചിൽ (പേരൂർ സ്റ്റേഷൻ)കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ)പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ & പന്തളം സ്റ്റേഷൻ), പമ്പ (ആറന്മുള സ്റ്റേഷൻ)തൃശൂർ: കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ)യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം

ഇൻസ്റ്റാഗ്രാം സ്റ്റോറി പോലെ ഇനി വാട്സാപ്പിലും സ്റ്റോറി ഇടാം; അടിപൊളി ഫീച്ചർ അപ്ഡേഷനുകൾ വരുന്നു

0
Spread the love

ഇൻസ്റ്റഗ്രാമിലെ പോലെ ഇനി വാട്സാപ്പിലും സ്റ്റോറിയിടാം. ഇടകാലത്ത് പതിവു പോലെ ആയിരുന്ന സ്റ്റാറ്റസ് ഭാ​ഗം പാട്ട് ആഡ് ചെയ്യാൻ ഓപ്ഷൻ നൽകിയിരുന്നു. ഇപ്പോഴിതാ ഇതിനോടൊപ്പം മറ്റ് നിരവധി ഫീച്ചേഴ്സ് കൂടി വന്നതായി അറിയിച്ചിരിക്കുകയാണ് വാട്സാപ്പ്

മാത്രമല്ല, ആറ് ചിത്രങ്ങൾ വരെ ചേര്‍ക്കാൻ ക‍ഴിയുന്ന ഫോട്ടോ കൊളാഷ് ഫീച്ചറും ഇതിനൊപ്പമുണ്ട്. ഇൻസ്റ്റഗ്രാമിന് സമാനമായി മ്യൂസിക് ആഡിങ്ങ് ഫീച്ചറിന് പുറമെ, സ്റ്റാറ്റസ് ലേഔട്ട്, സ്റ്റിക്കറുകൾ, ആഡ് യുവേഴ്‌സ് ഓപ്ഷൻ തുടങ്ങി നിരവധി കൂട്ടിച്ചേര്‍ക്കലുകളാണ് ഇനി ഉപയോക്താക്കളെ കാത്തിരിക്കുന്നത്

ലേഔട്ട്:

നിങ്ങൾക്ക് ഇപ്പോൾ ആറ് ഫോട്ടോകൾ വരെ ഒരു കൊളാഷിലേക്ക് സംയോജിപ്പിച്ച് പുതിയ എഡിറ്റിംഗ് ടൂളുകൾ ഉപയോഗിച്ച് ഓരോ ഗ്രിഡും ക്രമീകരിക്കാനും തുടർന്ന് അത് ഒരു വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനും കഴിയും.

ഫോട്ടോ സ്റ്റിക്കറുകൾ:

ഇപ്പോൾ നിങ്ങൾക്ക് ഏത് ഫോട്ടോയും ഒരു സ്റ്റിക്കറാക്കി മാറ്റാനും സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് അതിന്റെ വലുപ്പം ക്രമീകരിക്കാനും കഴിയും. സ്റ്റാറ്റസിൽ ഒരു ഫോട്ടോയിലോ വീഡിയോയിലോ ഒരു സ്റ്റിക്കർ ചേർക്കാനും ഇതിനൊപ്പം സാധിക്കും.

ആഡ് യുവേഴ്‌സ്

ഇൻസ്റ്റാഗ്രാമിന്റെ ജനപ്രിയ ആഡ് യുവേഴ്‌സ് ടൂൾ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ ലഭ്യമാണ്. ഒരു ട്രെൻഡ് ആരംഭിക്കാനോ സംഭാഷണത്തിൽ ചേരാനോ സുഹൃത്തുക്കളെ ക്ഷണിക്കുന്നതിന് ഒരു ഫോട്ടോ പങ്കിടാൻ ഇത് നിങ്ങളെ അനുവദിക്കും. “ആഡ് യുവേഴ്‌സ്” സ്റ്റിക്കർ ഒരു ത്രെഡ് സൃഷ്ടിക്കും, അതിൽ പോസ്റ്റ് ചെയ്യുന്ന ഓരോ സ്റ്റാറ്റസ് അപ്‌ഡേറ്റും ട്രെൻഡ് സൃഷ്ടിച്ചയാൾക്ക് ഷെയര്‍ ചെയ്യാന്‍ കഴിയും. സ്റ്റാറ്റസിനായുള്ള പുതിയ ടൂളുകൾ ഉടൻ പുറത്തിറങ്ങാൻ തുടങ്ങുമെന്നാണ് വാട്ട്‌സ്ആപ്പ് അറിയിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് കൃത്യമായ തീയതി വ്യക്തമല്ലെങ്കിലും, വരും മാസങ്ങളിൽ എല്ലാ ഉപയോക്താക്കള്‍ക്കും സ്റ്റാറ്റസിലെ ഈ അപ്ഡേഷനുകള്‍ ലഭിക്കുമെന്നാണ് വിവരം. അതേസമയം ചില ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ കിട്ടിത്തുടങ്ങിയതായും ചില സൂചനകളുണ്ട്

പുതിയ വിദ്യാഭ്യാസകലണ്ടർ പുറത്തിറക്കി; ഹൈസ്കൂളിന് 6 അധിക ശനിയാഴ്ചയും അരമണിക്കൂർ ക്ലാസ് സമയവും കൂട്ടി

0
Spread the love

പുതിയ അധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ. സംസ്ഥാനത്തെ സർക്കാർ‌/എയ്ഡഡ് ഹൈസ്കൂളുകളിൽ അര മണിക്കൂർ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാകും. ഒപ്പം തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം 7 ശനിയാഴ്ചകളിൽ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങൾ. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ്‌ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കും. എൽപി ക്ലാസുകാർക്ക് ഇത്തവണ അധികശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കില്ല

വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എൽപി ക്ലാസുകളിൽ പ്രതിവർഷം 800 മണിക്കൂർ ക്ലാസാണ് നിർദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങൾ മതിയാകും. ഹൈസ്കൂളുകളിൽ 1200 മണിക്കൂർ പഠന സമയം നിർദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങൾക്കൊപ്പം ദിവസവും അര മണിക്കൂർ കൂട്ടുന്നത്.

മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ചില്ലെങ്കിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ടുവരേണ്ടിവരുമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി മുന്നറിയിപ്പുനൽകിയിരുന്നു. ജൂൺ രണ്ടിന് സ്കൂൾ തുറക്കുന്നതിനാൽ, കോടതിയലക്ഷ്യനടപടി ഒഴിവാക്കാൻ മന്ത്രി വെള്ളിയാഴ്ച അടിയന്തരയോഗം വിളിച്ചുചേർക്കുകയായിരുന്നു

എന്നിട്ടും ഒരുവാക്ക് പോലും അവർ കിച്ചുവിനെ കുറിച്ച് അന്വേഷിച്ചില്ല; കൊല്ലം സുധിയുടെ ആദ്യ ഭാര്യയെ കുറിച്ച് രേണു

0
Spread the love

കോമഡി വേഷങ്ങളിലൂടെയും മിമിക്രിയിലൂടെയും മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. സുധിയുടെ മരണശേഷം സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന ഭാര്യ രേണു ഇപ്പോൾ പ്രൊഫഷണൽ അഭിനേത്രി കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സുധിയുടെ മരണ ശേഷം ചിലർ ചേർന്ന് വച്ച് നൽകിയ വീട് കൈക്കലാക്കാൻ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ രേണു വീട്ടിൽ നിന്ന് അടിച്ചുപുറത്താക്കി തുടങ്ങി അഭിനയവും പാട്ടും കൂത്തുമായി നടന്ന് സുധിയുടെ സൽപേര് കെടുത്തുവെന്ന തരത്തിൽ വരെ രേണു കടുത്ത വിമർശനങ്ങൾ കേട്ടിരുന്നു. ഇപ്പോഴിതാ കൊല്ലം സുധിയുടെ ആദ്യഭാര്യയും മൂത്ത മകൻ കിച്ചുവിന്റെ അമ്മയുമായ ആളെ കുറിച്ച് രേണു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

”സുധിചേട്ടന്റെ ആദ്യ ഭാര്യ മരിച്ചു പോയി. ആത്മഹത്യ ആയിരുന്നു. സുധിചേട്ടനെയും കിച്ചുവിനെയും ഉപേക്ഷിച്ച് അവര്‍ വേറെ ഒരാളോടൊപ്പം ഒളിച്ചോടി. അവരുടെ മരണവാര്‍ത്ത പറഞ്ഞപ്പോള്‍ പോലും കിച്ചുവിന് വിഷമം തോന്നിയില്ല. എനിക്ക് അവരോട് ദേഷ്യം ഒന്നുമില്ല. തന്നെ ഒരു തവണ ഫെയ്‌സ്ബുക്കില്‍ വീഡിയോ കോള്‍ ചെയ്തിരുന്നു. കുഞ്ഞിന് സുഖമാണോ എന്ന് ചോദിച്ചിട്ട് പോലും കിച്ചുവിനെ കുറിച്ച് അവര്‍ ഒരുവാക്ക് പോലും അന്വേഷിച്ചില്ല. സുധിചേട്ടന്‍ നിയമപരമായി വിവാഹം കഴിച്ചത് തന്നെയാണ്. എനിക്ക് സുധിചേട്ടന്റെ ആദ്യ ഭാര്യയോട് ദേഷ്യം ഒന്നും തോന്നിയിട്ടില്ല. സുധിചേട്ടനെയും കിച്ചുവിനെയും ആദ്യം എനിക്ക് കിട്ടിയില്ലലോ എന്ന് തോന്നിയിട്ടുണ്ട്”

കൊവിഡ് ജാഗ്രത; കേരളത്തിൽ എല്‍എഫ് 7 വകഭേദം, ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക

0
Spread the love

ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലെന്ന് ആരോഗ്യ വിദഗ്ദര്‍. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഏഷ്യയിൽ കൊവിഡ്-19 കേസുകളുടെ വർദ്ധനവിന് പ്രാഥമികമായി കാരണം ജെഎൻ. 1 വേരിയന്റും പ്രത്യേകിച്ച് ഒമൈക്രോൺ പരമ്പരയുടെ ഉപ വകഭേദങ്ങളായ LF.7 ഉം NB.1.8 ഉം ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതില്‍ എല്‍എഫ് 7 ആണ് കേരളത്തിലുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍.

LF.7 കൊവിഡ് 19 വകഭേദത്തിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങൾ ഇപ്പോഴും വളരെ കുറവാണ്. ചെറിയ പനിയോ ജലദോഷമോ പോലുള്ള ലക്ഷണങ്ങളാണ് ഇവ കാണിക്കുന്നത്. എല്‍എഫ് 7-ന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പനി

2. തൊണ്ടവേദന

3. മൂക്കൊലിപ്പ്

4. തലവേദന

5. ചുമ

6. ശ്വാസതടസ്സം

7. അമിത ക്ഷീണം

8. പേശി വേദന

കൊവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മാസ്‌ക് ധരിക്കുന്നതാണ്. ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാന്‍ സഹായിക്കും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്

തന്നെ ഇത്രയും നാള്‍ പറ്റിച്ചത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരികൾ; സ്വന്തം നമ്പർ നല്‍കി പണം തട്ടി, ഗുരുതര ആരോപണം ഉന്നയിച്ച് ദിയ കൃഷ്ണ

0
Spread the love

മലയാളികള്‍ക്ക് ഏറെ പരിചിതമായ യുട്യൂബറാണ് ദിയ കൃഷ്ണ. യുട്യൂബർ എന്ന ടാഗ്‌ലൈനിന് പുറമെ ‘ഓ ബൈ ഓസി’ എന്ന ഓണ്‍ലൈന്‍ ആഭരണ സംരംഭത്തിന്റെ ഉടമ കൂടിയാണ് ഓസി. ഈ സ്ഥാപനത്തിലൂടെ ആഭരണങ്ങളും സാരികളുമാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ആദ്യം ഓണ്‍ലൈനായി നടന്നിരുന്ന ഈ ബിസിനസ് അടുത്തിടെയാണ് തിരുവനന്തപുരം നഗരത്തിലെ ഷോറൂമിലേക്ക് മാറ്റിയിരുന്നത്. ഇപ്പോഴിതാ തനിക്ക് പറ്റിയ വലിയ ചതിയെ പറ്റി തുറന്നു പറഞ്ഞെത്തിയിരിക്കുകയാണ് ദിയ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിവരങ്ങള്‍ പങ്കുവെച്ചത്

ഒബൈഓസി എന്ന തന്റെ ഓണ്‍ലൈന്‍-ഓഫ് ലൈന്‍ സ്ഥാപനത്തിലെ ജീവനക്കാരികൾക്കെതിരെയാണ് ദിയ സാമ്പത്തിക തട്ടിപ്പ് ആരോപണം നടത്തി രംഗത്തെത്തിയിരിക്കുന്നത്. പേയ്‌മെന്റുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പ് നടന്നു എന്നാണ് പരാതി. തന്റെ സ്ഥാപനത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മുന്‍ ജീവനക്കാരികളായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധു എന്നിവര്‍ ഒരു വര്‍ഷത്തോളമായി തട്ടിപ്പ് നടത്തുകയായിരുന്ന വിവരം ഇപ്പോഴാണ് അറിഞ്ഞതെന്നും ദിയ പറഞ്ഞു

ഓ ബൈ ഓസി എന്ന തന്റെ ഓണ്‍ലൈന്‍ – ഓഫ്‌ലൈൻ സ്ഥാപനത്തിൽ യഥാര്‍ത്ഥ പേയ്‌മെന്റ് സ്‌കാനറിന് പകരം ജീവനക്കാരികള്‍ തങ്ങളുടെ സ്വന്തം നമ്പറുകള്‍ നല്‍കി എന്നാണ് ദിയ പറയുന്നത്. പ്രീമിയം കസ്റ്റമേഴ്‌സില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവര്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഒരാളില്‍ നിന്ന് 50000 രൂപ വരെ ഇവർ തട്ടിയെടുത്തിട്ടുണ്ട്. നിരവധി കസ്റ്റമേഴ്‌സിനെയും തന്നെയും ഇവര്‍ ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ട്. സ്‌കാനര്‍ വര്‍ക്കാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ദിയ പറഞ്ഞു. കൂടാതെ ഗര്‍ഭിണി കൂടിയായ തന്നെ ഈ രീതിയില്‍ വഞ്ചിക്കാന്‍ ശ്രമിച്ചത് ഏറെ വേദനിപ്പിച്ചെന്നും. ഗര്‍ഭിണിയായ ഒരു സ്ത്രീയെ ആണ് അവര്‍ ഇത്രയും നാള്‍ പറ്റിച്ചത്. ഞാന്‍ ആശുപത്രിയില്‍ ആയിരുന്ന സമയത്ത് പോലും അവര്‍ ഈ തട്ടിപ്പ് തുടര്‍ന്നു. ദിയ പറഞ്ഞു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത എന്നവണ്ണം മുന്‍ ജീവനക്കാര്‍ യഥാര്‍ത്ഥ ക്യുആര്‍ കോഡിന് പകരം സ്വന്തം നമ്പറുകള്‍ നല്‍കുന്നു എന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നുമുള്ള ഒരു സ്‌റ്റോറി ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് പറ്റിക്കപെട്ട വിവരം പറഞ്ഞ് രംഗത്തെത്തിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ദിയ പങ്കുവെച്ചു. നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ജീവനക്കാരികളുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പങ്കുവെക്കുമെന്നും ദിയ അറിയിച്ചു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts