Home Blog Page 1509

മാനസയ്ക്ക് രണ്ടിടത്ത് വെടിയേറ്റു; കൊല്ലാനായി കണ്ണൂരിൽ നിന്നെത്തി: ജീവനൊടുക്കി

0
Spread the love

മാനസയ്ക്ക് രണ്ടിടത്ത് വെടിയേറ്റു; കൊല്ലാനായി കണ്ണൂരിൽ നിന്നെത്തി: ജീവനൊടുക്കി

കോതമംഗലത്ത് വിദ്യാര്‍ഥിനിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനിയായ പി.വി. മാനസ (24)യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഖിനാണ് കൊലപ്പെടുത്തിയത്. മാനസയ്ക്ക് വെടിയേറ്റത് തലയ്ക്കും നെഞ്ചിനും. മാനസയെ കൊലപ്പെടുത്തിയശേഷം രാഖിൻ സ്വന്തം തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. മാനസ ഏതാനും പെൺകുട്ടികൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഖിൻ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. ഇയാൾ മാനസയെ കൊലപ്പെടുത്താനായി കണ്ണൂരിൽനിന്ന് എത്തിയതാണെന്നാണു വിവരം.

കോതമംഗലത്ത് വിദ്യാര്‍ഥിനിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനിയായ പി.വി. മാനസ (24)യാണ് കൊല്ലപ്പെട്ടത്.

സുഹൃത്ത് രാഹിലാണ് കൊലപ്പെടുത്തിയത്. മാനസയ്ക്ക് വെടിയേറ്റത് തലയ്ക്കും നെഞ്ചിനും. മാനസയെ കൊലപ്പെടുത്തിയശേഷം രാഹില്‍ സ്വന്തം തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. മാനസ ഏതാനും പെൺകുട്ടികൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഖിൻ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. ഇയാൾ മാനസയെ കൊലപ്പെടുത്താനായി കണ്ണൂരിൽനിന്ന് എത്തിയതാണെന്നാണു വിവരം.

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,70,49,431 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,701 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,622 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 932 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3526, കോഴിക്കോട് 2441, എറണാകുളം 2257, തൃശൂര്‍ 2268, പാലക്കാട് 1459, കൊല്ലം 1408, ആലപ്പുഴ 1200, കണ്ണൂര്‍ 1041, തിരുവനന്തപുരം 985, കോട്ടയം 982, കാസര്‍ഗോഡ് 670, വയനാട് 549, പത്തനംതിട്ട 497, ഇടുക്കി 339 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, പാലക്കാട് 13, തൃശൂര്‍, വയനാട് 8 വീതം, കാസര്‍ഗോഡ് 6, കൊല്ലം, എറണാകുളം 4 വീതം, മലപ്പുറം 3, കോട്ടയം, കോഴിക്കോട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,651 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1169, കൊല്ലം 1382, പത്തനംതിട്ട 271, ആലപ്പുഴ 983, കോട്ടയം 740, ഇടുക്കി 222, എറണാകുളം 1599, തൃശൂര്‍ 2659, പാലക്കാട് 908, മലപ്പുറം 1838, കോഴിക്കോട് 1029, വയനാട് 239, കണ്ണൂര്‍ 959, കാസര്‍ഗോഡ് 653 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,824 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,92,104 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,56,951 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,29,118 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,833 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2804 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പുമായി ദുബായ്; നടന്നത് വൻ തുകയുടെ ഇടപാടുകൾ.

0
Spread the love


റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പുമായി ദുബായ്; നടന്നത് വൻ തുകയുടെ ഇടപാടുകൾ.


ദുബായ് : റിയൽ എസ്റ്റേറ്റ് മേഖലയും ദുബായിലെ പാർപ്പിട നിർമാണ മേഖലയും ഈ വർഷം ആദ്യ പകുതിയിൽ വൻ കുതിപ്പു നടത്തിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം അവസാന പാദത്തെ അപേക്ഷിച്ച് 40% വർധനയാണ് വിപണിമൂല്യത്തിലും കച്ചവടത്തോതിലും ഉണ്ടായത്.ഈ വർഷം ആദ്യ പകുതിയിൽ 27,373 ഇടപാടുകൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ നടന്നതായി പ്രോപ്പർട്ടി ഫൈൻഡറിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ മൂല്യം 61.97 ബില്യൺ ദിർഹമാണ് (ഒന്നേകാൽ ലക്ഷം കോടിയിലധികം രൂപ). എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 40.2%  മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 55.87% വർധനയാണ് ഇതു സൂചിപ്പിക്കുന്നത്.
വില്ലകളുടെയും മറ്റും വിൽപന ഏറ്റവുമധികം നടന്നത് മുഹമ്മദ് ബിൻ റാഷിദ് സിറ്റി, ദുബായ് ഹിൽസ് എസ്റ്റേറ്റ്, ദുബായ് ലാൻഡ്, നാദ അൽ ഷിബ എന്നിവിടങ്ങളിലാണ്.അതേ സമയം, അപ്പാർട്മെന്റുകൾ ഏറ്റവുമധികം വിറ്റുപോയത് ബിസിനസ് ബേ, ജുമൈറ വില്ലേജ് സർക്കിൾ, ദുബായ് മറീന, ജുമൈറ ലേക്ക് ടവേഴ്സ്, ഡൗൺടൗൺ ദുബായ് എന്നിവിടങ്ങളിലാണ്. സീ വ്യൂ, അപ് ഗ്രേഡഡ്, ഫർണിഷ്ഡ്, പേയ്മെന്റ് പ്ലാൻ, പൂൾ എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട് ഏറ്റവുമധികം തിരഞ്ഞ വാക്കുകളെന്നും  റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.സൗകര്യങ്ങളും നിലവാരവുമാണ് ഈ മേഖലയിൽ ആളുകൾ കൂടുതലായി ആഗ്രഹിക്കുന്നതെന്നും അതിനനുസരിച്ച് മാറ്റം വരുത്തുന്ന പ്രദേശങ്ങളിലാണ് ഇടപാടുകൾ കൂടുതലായി നടന്നെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മെഡിക്കൽ, ഡെന്റൽ അഖിലേന്ത്യാ ക്വോട്ടയിൽ ഒബിസി, മുന്നാക്ക സംവരണം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

0
Spread the love


മെഡിക്കൽ, ഡെന്റൽ അഖിലേന്ത്യാ ക്വോട്ടയിൽ ഒബിസി, മുന്നാക്ക സംവരണം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.


ന്യൂഡൽഹി :സംസ്ഥാനങ്ങളിലെ സർക്കാർ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ അഖിലേന്ത്യാ ക്വോട്ട സീറ്റുകളിൽ ഈ വർഷം മുതൽ ഇതര പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) 27 %, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് (ഇഡബ്ല്യുഎസ്) 10 % വീതം സംവരണം നടപ്പാക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. എംബിബിഎസിനും ബിഡിഎസിനും 15 %, പിജി കോഴ്സുകളായ എംഡി, എംഎസ്, ഡിപ്ലോമ, എംഡിഎസ് എന്നിവയ്ക്ക് 50 % എന്നിങ്ങനെയാണ് അഖിലേന്ത്യാ ക്വോട്ട. ഈ സീറ്റുകളിൽ 2007 മുതൽ പട്ടികജാതി– 15 %, പട്ടികവർഗം – 7.5 % എന്നിങ്ങനെ സംവരണമുണ്ട്.കേന്ദ്ര സർക്കാരിന്റെ ഒബിസി പട്ടികയുടെയും ഇഡബ്ല്യുഎസ് വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാകും സംവരണം നടപ്പാക്കുക.
കേന്ദ്ര സർക്കാരിനു കീഴിലുള്ള മെഡിക്കൽ കോളജുകളിൽ ഒബിസി, ഇഡബ്ല്യുഎസ് സംവരണമുണ്ടെങ്കിലും സംസ്ഥാന ഗവ. മെഡിക്കൽ / ഡെന്റൽ കോളജുകളിലെ അഖിലേന്ത്യാ ക്വോട്ടയിൽ നടപ്പിലാക്കിയിരുന്നില്ല. അഖിലേന്ത്യാ ക്വോട്ടയിൽ തമിഴ്നാട്ടിലെ സീറ്റുകളിൽ ഒബിസി സംവരണം നടപ്പാക്കാൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ജൂലൈയിൽ ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കാത്തതിലൂടെ കേന്ദ്ര സർക്കാർ കോടതിയലക്ഷ്യം കാട്ടുകയാണെന്ന് കഴിഞ്ഞ 19നു ഹൈക്കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. സുപ്രീം കോടതിയും വിമർശിച്ചതിനു പിന്നാലെയാണ് സർക്കാർ നടപടി.

ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടാൻ ഉത്തരവിട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

0
Spread the love


ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടാൻ ഉത്തരവിട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ


തിരുവനന്തപുരം : പിഎസ്‌സിയുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്) റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ്.
അടുത്ത ബുധനാഴ്ച കാലാവധി തീരുന്ന 493 റാങ്ക് പട്ടികകളിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികളുള്ളത് എൽജിഎസിലാണ്. 3 വർഷമാണ് ഒരു പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി. അതനുസരിച്ച് എൽജിഎസ് പട്ടികയുടെ കാലാവധി തീരുന്നത് ജൂൺ 29ന് ആയിരുന്നു.
കോവിഡ് കാലത്തു നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിൽ ഉദ്യോഗാർഥികൾ‌ പ്രതിഷേധം ഉയർത്തിയതോടെയാണ് ഇതുൾപ്പെടെ കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് 493 പട്ടികകളുടെ കാലാവധി 6 മാസം നീട്ടാൻ തീരുമാനിച്ചത്. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നുണ്ടെങ്കിൽ കുറഞ്ഞത് 3 മാസത്തേക്കായിരിക്കണമെന്നാണു പിഎസ്‌സി ചട്ടം. എൽജിഎസ് പട്ടികയുടെ കാര്യത്തിൽ ഫലത്തിൽ 36 ദിവസം മാത്രമാണ് നീട്ടിക്കിട്ടിയത്. ഇതു ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ സമീപിച്ചത്. സമാന സാഹചര്യം നേരിടുന്ന വനിതാ പൊലീസ് റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ ഹർജിയും ട്രൈബ്യൂണൽ എറണാകുളം ബെഞ്ച് അടുത്ത ദിവസം പരിഗണിക്കും.കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തു വൻ പ്രതിസന്ധി സൃഷ്ടിച്ച സമരമാണ് എൽജിഎസ് പട്ടികയിലുൾപ്പെട്ടവർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയത്. 36 ദിവസം നീണ്ട സമരം കൂടുതൽ നിയമനം നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന സർക്കാർ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പിൻവലിച്ചത്. എന്നാൽ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നരോപിച്ച് ഉദ്യോഗാർഥികൾ 5 ദിവസം മുൻപ് വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ആരംഭിച്ചു. 6,984 പേർക്കു ശുപാർശ നൽകിയതിൽ 486 ഒഴിവുകളിൽ കൂടി നിയമനം നടക്കാനുണ്ടെന്നാണു പിഎസ്‌സി പറയുന്നത്.എന്നാൽ
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ പിഎസ്‌സി അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്.ഒരു റാങ്ക് പട്ടിക മാത്രമായി നീട്ടാൻ സാങ്കേതിക, നിയമ തടസ്സങ്ങളുണ്ടെന്നാണു പിഎസ്സിയുടെ വാദം.

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,68,96,792 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 161 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 910 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3514, തൃശൂര്‍ 2738, കോഴിക്കോട് 2597, എറണാകുളം 2317, പാലക്കാട് 1433, കൊല്ലം 1514, കണ്ണൂര്‍ 1194, തിരുവനന്തപുരം 1113, കോട്ടയം 933, ആലപ്പുഴ 978, കാസര്‍ഗോഡ് 914, വയനാട് 679, പത്തനംതിട്ട 553, ഇടുക്കി 414 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട്, കണ്ണൂര്‍ 20 വീതം, മലപ്പുറം 12, കാസര്‍ഗോഡ് 11, തൃശൂര്‍ 9, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട് 5 വീതം, കോട്ടയം 3, കൊല്ലം, ഇടുക്കി, കോഴിക്കോട് 2 വീതം, തിരുവനന്തപുരം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,649 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1013, കൊല്ലം 889, പത്തനംതിട്ട 406, ആലപ്പുഴ 768, കോട്ടയം 1148, ഇടുക്കി 331, എറണാകുളം 2026, തൃശൂര്‍ 2713, പാലക്കാട് 960, മലപ്പുറം 2779, കോഴിക്കോട് 1653, വയനാട് 463, കണ്ണൂര്‍ 755, കാസര്‍ഗോഡ് 745 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,54,820 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,77,453 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,54,080 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,26,600 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,480 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2809 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

കേസ് പിൻവലിക്കില്ല, വിചാരണ നേരിടേണ്ടിവരും ;കയ്യാങ്കളിക്ക്‌ തിരിച്ചടി

0
Spread the love


കേസ് പിൻവലിക്കില്ല, വിചാരണ നേരിടേണ്ടിവരും ;കയ്യാങ്കളിക്ക്‌ തിരിച്ചടി

ന്യൂഡൽഹി : നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ചതിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുൻ മന്ത്രിമാരായ ഈ.പി ജയരാജൻ,കെ. ടി ജലീൽ എന്നിവർ ഉൾപ്പെടെ ആറു പേർ വിചാരണ നേരിടേണ്ടിവരും. 2015 മാർച്ച് 13ന് നിയമസഭയിൽ നടന്ന അക്രമങ്ങളുടെ പേരിലുള്ള കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതോടെയാണിത്.സുപ്രീംകോടതി ഉത്തരവ് എത്തിയാൽ ഉടൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി,പ്രതികൾക്ക് സമൻസ് അയച്ച് വിചാരണ നടപടികൾ ആരംഭിക്കും. നിയമസഭയിൽ നടക്കുന്ന ക്രിമിനൽ പ്രവർത്തികൾ, എംഎൽഎമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും അതിക്രമങ്ങളെ സഭാനടപടികളുടെ ഭാഗം എന്ന് കരുതാനാവില്ലെന്നും ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.നിയമസഭാംഗങ്ങളുടെ അവകാശങ്ങൾ ക്രിമിനൽ പ്രവർത്തികൾക്ക്‌ പരിരക്ഷ നൽകുമെന്ന നിലപാട് ഭരണഘടനാ വ്യവസ്ഥയോടുള്ള വഞ്ചനയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പ്രോസിക്യുട്ട് ചെയ്യപ്പെടുമെന്ന ഭീതിയില്ലാതെ,അർത്ഥവത്തായ ചർച്ചകളിൽ സജീവമായ പങ്കളിത്തത്തിന് ആവശ്യമായ അഭിപ്രായ സ്വാതന്ത്ര്യം മാത്രമാണ് സഭാoഗങ്ങൾക്ക് ഭരണഘടന നൽകുന്നത്.പ്രതിഷേധത്തിന്റെ മറവിലുള്ള ക്രിമിനൽ നടപടികൾക്ക് സംരക്ഷണമില്ല. പൊതുമുതൽ നശിപ്പിക്കുന്നത് സഭയിലെ സംരക്ഷിത അവകാശങ്ങളുടെ ഭാഗമല്ല.കോടതി കുറ്റപ്പെടുത്തി.2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി പ്രതിപക്ഷത്തെ ഏതാനും എംഎൽഎമാർ സ്പീക്കറുടെ കസേരയും മൈക്കുമുൾപ്പെടെ നശിപ്പിച്ചെന്ന കേസ് പിൻവലിക്കാനാണ് സർക്കാർ കോടതിയുടെ അനുമതി തേടിയത്. അതിക്രമത്തിൽ രണ്ട് ലക്ഷത്തി
കേസ് പിൻവലിക്കുന്നതിന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും ഹൈക്കോടതിയും അനുമതി നിഷേധിച്ചപ്പോഴാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.കയ്യാങ്കളിയിൽ 2,20,093 രൂപയുടെ നഷ്ടമാണുണ്ടായെന്നാണ് കണക്ക്.

ഇനി എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം; പുതിയ നടപടിയുമായി യുഎഇ.

0
Spread the love


ഇനി എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം; പുതിയ നടപടിയുമായി യുഎഇ.

ദുബായ് ∙ യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ട് യുഎഇ ഗവൺമെന്റ് അറിയിപ്പ് പുറത്തിറക്കി. കോവി‍ഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവാണിതെന്ന് വ്യക്തമാക്കി. 
ഡോക്ടർമാരോടൊപ്പം അവരുടെ കുടുംബത്തിനും 10 വർഷത്തെ ഗോൾഡന്‍ വീസ ലഭിയ്ക്കും. യുഎഇ ആരോഗ്യ വകുപ്പിന്റെ ലൈസൻസുള്ള ഡോക്ടർമാർക്കെല്ലാം ഈ മാസം മുതൽ 2022 സെപ്റ്റംബർ വരെ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാമെന്ന് വ്യക്തമാക്കി. അപേക്ഷിക്കേണ്ട വെബ് സൈറ്റ്: smartservices.ica.gov.ae. അതേസമയം, ദുബായ് ലൈസൻസുള്ള ഡോക്ടർമാർ smart.gdrfad.gov.ae എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
ഇതിനുപുറമേ,ഡോക്ടർമാർക്ക് വീസ നടപടികൾ പൂർത്തീകരിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് യുഎഇയിൽ ഏഴ് കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പുതിയ തീരുമാനം.
നിക്ഷേപകർ, ഡോക്ടർമാർ, എന്‍ജിനീയർമാർ, കലാകാരന്മാർ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവർക്കാണ് യുഎഇ ഗോൾഡൻ വീസ അനുവദിക്കുന്നത്. മലയാളികളടക്കമുള്ള വ്യവസായികൾ, ഡോക്ടർമാര്‍, കലാകാരന്മാർ, മാധ്യമപ്രവർത്തകർ തുടങ്ങി ഒട്ടേറെ ഇന്ത്യക്കാർക്ക് ഇതിനകം ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്.മെഡിക്കൽ മേഖലയിൽ വിദഗ്ധരെ ആകർഷിക്കാൻ പുതിയ നടപടി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ വ്യക്തമാക്കി.

ഇനി ഡൗൺലോഡ് ചെയ്യാം, വാക്സീൻ ഫൈനൽ സർട്ടിഫിക്കറ്റ്.

0
Spread the love


ഇനി ഡൗൺലോഡ് ചെയ്യാം, വാക്സീൻ ഫൈനൽ സർട്ടിഫിക്കറ്റ്.


തിരുവനന്തപുരം : കോവിഡ് വാക്സീന്റെ ഒന്നാം ഡോസിന്റെയും രണ്ടാം ഡോസിന്റെയും ബാച്ച് നമ്പറും തീയതിയും ഉൾപ്പെട്ട ഫൈനൽ സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി ലഭ്യമായിത്തുടങ്ങി. ഒന്നാം ഡോസ് വാക്‌സീൻ എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പറും രണ്ടാം ഡോസ് എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പറും തീയതിയുമാണ് ഇതുവരെ ലഭ്യമായിരുന്നത്. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും പാസ്‌പോർട്ട് നമ്പർ ചേർക്കാനും വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റുപറ്റിയവർക്കു തിരുത്താനും കോവിൻ വെബ്‌സൈറ്റിൽ സൗകര്യമുണ്ട്. എന്നാൽ,കോവിഡ് സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്തുന്നതു സൂക്ഷ്മതയോടെ ചെയ്യണം. തിരുത്ത് ഒറ്റത്തവണ മാത്രമായിരിക്കും.വീണ്ടും തെറ്റു സംഭവിച്ചാൽ തിരുത്താനാകില്ല.

തിരുത്തൽ ഇങ്ങനെ 

കോവിൻ വെബ്‌സൈറ്റിലെ https://selfregistration.cowin.gov.in എന്ന ലിങ്കിൽ പ്രവേശിക്കുക. വാക്‌സിനേഷനായി റജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പർ നൽകി ഗെറ്റ് ഒടിപി ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ഒടിപി നമ്പർ അവിടെ ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുമ്പോൾ റജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ വരും. വലതുവശത്തു മുകളിൽ കാണുന്ന റെയ്‌സ് ആൻ ഇഷ്യുവിൽ (Raise an Issue) ക്ലിക്ക് ചെയ്യുക. കറക്‌ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ്, മെർജ് മൈ മൾട്ടിപ്പിൾ ഡോസ്, ആഡ് മൈ പാസ്‌പോർട്ട് ഡീറ്റെയിൽസ്, റിപ്പോർട്ട് അൺനോൺ മെംബർ റജിസ്‌ട്രേഡ് തുടങ്ങിയ ഓപ്ഷനുകൾ കാണിക്കും. പേര്, വയസ്സ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്പർ എന്നിവ തിരുത്താൻ കറക്‌ഷൻ ഇൻ മൈ സർട്ടിഫിക്കറ്റിൽ ക്ലിക്ക് ചെയ്യുക. മതിയായ തിരുത്തലുകൾക്കു ശേഷം സബ്മിറ്റ് ചെയ്യാം.∙ ബാച്ച് നമ്പർ ലഭിക്കാൻ
വാക്‌സീൻ നൽകിയ തീയതിയും ബാച്ച് നമ്പറുമുള്ള ഫൈനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കോവിൻ വെബ്‌സൈറ്റിലെ (https://selfregistration.cowin.gov.in) ലിങ്കിൽ പോയി ഒടിപി നമ്പർ നൽകി പ്രവേശിക്കുക. അക്കൗണ്ട് ഡീറ്റെയിൽസിൽ റജിസ്റ്റർ ചെയ്തവരുടെ പേരു വിവരങ്ങൾ കാണിക്കും. അതിനു വലതുവശത്തായി കാണുന്ന സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാം.ഒപ്പം,നമ്മുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും സർട്ടിഫിക്കറ്റ് എടുത്തിട്ടുള്ളതായി അക്കൗണ്ട് ഡീറ്റെയിൽസിൽ കാണിച്ചാൽ റിപ്പോർട്ട് അൺനോൺ മെംബർ റജിസ്‌റ്റേഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അത് ഡിലീറ്റ് ചെയ്യാം. കൂടാതെ ഒരു നമ്പറിലൂടെ 4 സർട്ടിഫിക്കറ്റ് ലഭിക്കും.ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് 4 പേർക്കു വരെയാണു വാക്സിനേഷനായി റജിസ്റ്റർ ചെയ്യാൻ സാധിക്കുക. ഈ 4 പേരുടെയും വിവരങ്ങൾ തിരുത്താനോ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനോ ഇതേ നമ്പർ തന്നെ മതിയാകും.സംശയനിവൃത്തിക്ക്: ദിശ, ഫോൺ: 104, 1056.

എന്റെ കുടുംബത്തെ മിസ്സ്‌ ചെയ്യാൻ അവർ സമ്മതിക്കുന്നില്ല. ഗർഭകാല വിശേഷം പങ്ക് വച്ച് ചക്കപ്പഴം താരം അശ്വതി

0
Spread the love

എന്റെ കുടുംബത്തെ മിസ്സ്‌ ചെയ്യാൻ അവർ സമ്മതിക്കുന്നില്ല.
ഗർഭകാല വിശേഷം പങ്ക് വച്ച് ചക്കപ്പഴം പരമ്പര താരം അശ്വതി

അതികം ആർക്കും ലഭിക്കാത്ത ഒരു ഭാഗ്യമാണ് ചക്കപ്പഴത്തിലെ ആശക്ക് ലഭിച്ചിരിക്കുന്നത്.
ഒരേ സമയം സ്ക്രീനിലും ജീവിതത്തിലും ഗർഭകാലം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് ചക്കപ്പഴത്തിലെ ആശയെ അവതരിപ്പിക്കുന്ന അശ്വതി ശ്രീകാന്ത്.

കോവിഡിന്റെ രണ്ടാം തരംഗം ആരംഭിക്കുന്നതിന് മുൻപാണ് ഞാൻ ഗർഭം ധരിക്കുന്നത്. ആദ്യത്തെ പോലെ ടെൻഷൻ ഒന്നും ഇല്ല എന്താണ് പരുപാടി എന്ന് ഇപ്പോൾ നന്നായി അറിയാം.
കോവിഡ് ആയ കാരണം കൊണ്ട് തന്നെ കുടുംബത്തിലെ ആർക്കും വരാൻ സാധിക്കുന്നില്ല. ഞാനും മകളും ഒറ്റക്കാണ് ഇവിടെ. പക്ഷെ കുടുംബത്തെ മിസ്സ്‌ ചെയ്യാൻ ചക്കപ്പഴം കുടുംബം സമ്മതിക്കുന്നില്ല. അവരും ഇപ്പോൾ തന്റെ കുടുംബമാണെന്നും നടി ടൈംസ്ഓഫ് ഇന്ത്യ യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മകൾ പത്മ ഇപ്പോളെ കുഞ്ഞുമായി നല്ല ബോണ്ട്‌ ആണ്, രാവിലെ എണീക്കുമ്പോൾ തന്നെ വയറിൽ ഉമ്മ വച്ചുകൊണ്ടാണ് തുടങ്ങുന്നത്. അവൾ സംസാരിക്കുമ്പോൾ ഒക്കെ കുഞ്ഞും അനങ്ങാറുടെന്നും അശ്വതി പറയുന്നു.
നിറവയറുമായി മകളുമൊത്തുള്ള അശ്വതിയുടെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരംഗമാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts