Home Blog Page 1510

സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു.

0
FILE PHOTO: A woman holds a small bottle labelled with a "Coronavirus COVID-19 Vaccine" sticker and a medical syringe in this illustration taken October 30, 2020. REUTERS/Dado Ruvic/File Photo
Spread the love

സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ലക്ഷം കോവീഷീല്‍ഡ് വാക്‌സിന്‍ സന്ധ്യയോടെ എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കോഴിക്കോട് 77,220 ഡോസ് കോവീഷില്‍ഡ് വാക്‌സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്‌സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ രാത്രിയോടെ എത്തുന്നതാണ്. ഇന്ന് വൈകിയാണ് വാക്‌സിന്‍ ലഭിച്ചത്. ലഭ്യമായ വാക്‌സിന്‍ എത്രയും വേഗം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു.

സംസ്ഥാനത്ത് ഇപ്പോള്‍ ലഭിച്ച വാക്‌സിന്‍ മൂന്ന് നാല് ദിവസത്തേക്ക് മാത്രമേയുള്ളൂ. അതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ആവശ്യമുണ്ട്. വാക്‌സിന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാര്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,90,02,710 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,32,86,462 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 57,16,248 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,67,33,694 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,457 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 876 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3679, തൃശൂര്‍ 2989, കോഴിക്കോട് 2367, എറണാകുളം 2296, പാലക്കാട് 1196, കൊല്ലം 1451, ആലപ്പുഴ 1446, കണ്ണൂര്‍ 1086, തിരുവനന്തപുരം 991, കോട്ടയം 1017, കാസര്‍ഗോഡ് 875, വയനാട് 676, പത്തനംതിട്ട 527, ഇടുക്കി 364 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, പാലക്കാട്, കാസര്‍ഗോഡ് 14 വീതം, പത്തനംതിട്ട 10, കോട്ടയം 8, കൊല്ലം, തൃശൂര്‍ 7 വീതം, തിരുവനന്തപുരം, എറണാകുളം 5 വീതം, ആലപ്പുഴ, വയനാട് 4 വീതം, കോഴിക്കോട് 3, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,761 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1226, കൊല്ലം 2484, പത്തനംതിട്ട 488, ആലപ്പുഴ 624, കോട്ടയം 821, ഇടുക്കി 355, എറണാകുളം 1993, തൃശൂര്‍ 2034, പാലക്കാട് 1080, മലപ്പുറം 2557, കോഴിക്കോട് 2091, വയനാട് 441, കണ്ണൂര്‍ 1025, കാസര്‍ഗോഡ് 542 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,49,534 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,60,804 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,46,211 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,19,098 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,113 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3125 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങൾ സന്ദർശിച്ചാൽ,മൂന്ന് വര്‍ഷത്തെ യാത്രാവിലക്കുമായി സൗദി.

0
Spread the love


യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങൾ സന്ദർശിച്ചാൽ,മൂന്ന് വര്‍ഷത്തെ യാത്രാവിലക്കുമായി സൗദി.


റിയാദ്: കോവിഡ് -19 കേസുകളും പുതിയ വകഭേദങ്ങളും കൂടി വരുന്ന സാഹചര്യത്തിൽ യാത്രാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ സൗദി പൗരന്മാർക്ക് മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം.നിരോധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പ്രഖ്യാപിച്ച നിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് മന്ത്രാലയ ദൗദ്യോഗിക വൃത്തങ്ങൾ ചൊവ്വാഴ്ച സൗദി പ്രസ് ഏജൻസിക്കു നൽകിയ പ്രസ്താവനയിൽ അറിയിച്ചു.അധികാരികൾ നൽകിയ ഔദ്യോഗിക നിർദേശങ്ങൾ ലംഘിച്ച് യാത്ര നിരോധിച്ചിരിക്കുന്ന രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർ യാത്രചെയ്യുന്നതായി റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
നിരോധിദ രാജ്യങ്ങളിലേക്ക് യാത്രചെയ്തതായി തെളിഞ്ഞാൽ കനത്ത പിഴയും മറ്റ് നിയമപരമായ നടപടികളും നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.
നിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയവർക്ക് 3 വർഷത്തേക്ക് വിദേശയാത്ര നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പകർച്ചവ്യാധി ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം പൗരന്മാരോട് പ്രസ്ഥാവയിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.ജാഗ്രത പാലിക്കണമെന്നും വൈറസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്നും പൗരന്മാരോട് മന്ത്രാലയം ആവശ്യപ്പെട്ടു.

വൈറസ് വ്യാപനത്തിൽ കേരളത്തിന് കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.

0
Spread the love


വൈറസ് വ്യാപനത്തിൽ കേരളത്തിന് കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.


ന്യൂഡൽഹി :വൈറസ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം.കുറഞ്ഞ മരണ നിരക്കിൽ തൽക്കാലം ആശ്വസിക്കാമെങ്കിലും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം പുതിയ വൈറസ് വകഭേദം രൂപപ്പെടുന്നതിന് കാരണമായേക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.വൈറസ് വ്യാപനം എത്ര വേഗത്തിലാണ് എന്നതിൻറെ സൂചികയായ ആർ വാല്യു( റീ പ്രൊഡക്ഷൻ നമ്പർ) സംസ്ഥാനത്ത് 1.2 ആണ്. ആർ വാല്യൂ ഒന്നിന് മുകളിലാലാകുന്നത് വ്യാപിക്കുന്നതിന്റെ സൂചനയാണ്.വൈറസ് വൈകുന്നത് വഴി പുതിയ വകഭേദങ്ങൾ രൂപപ്പെടാൻ സാധ്യതയേറെ. സമീപ മേഖലകളിലേക്കും വൈറസ് വ്യാപിക്കാമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
നിലവിലെ കേരളത്തിലെ സാഹചര്യത്തിൽ കോവിഡ് വ്യാപനം അതിവേഗത്തിൽ സാധ്യമാവാമെന്നും നീതിആയോഗ് അംഗം ഡോ. വി. കെ. പോൾ വ്യക്തമാക്കി.കേരളത്തിനു പുറമേ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ആശങ്ക നൽകുന്ന സാഹചര്യത്തിൽ രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും,വീഴ്ച പാടില്ലെന്നും ഡോ. പോൾ പറഞ്ഞു.രാജ്യത്ത് ഏതാനും ആഴ്ച കുറഞ്ഞു നിന്ന ആർ വാല്യുവിൽ നേടിയ വർധന കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.നാല് ആഴ്ച ആയി പുതിയ കേസുകളുടെ എണ്ണം വർധിക്കുന്ന രാജ്യത്തെ 22 ജില്ലകളിൽ ഏഴും കേരളത്തിലാണ്.ആലപ്പുഴ,കോട്ടയം,മലപ്പുറം, തൃശൂർ, വയനാട്,എറണാകുളം, പത്തനംതിട്ട. കോവിഡ് സ്ഥിരീകരണനിരക്കിലും കേരളത്തിലെ ജില്ലകൾ ആശങ്കപ്പെടുത്തുന്നു.കഴിഞ്ഞ ആഴ്ച 10% കൂടുതൽ സ്ഥിരീകരണ നിരക്ക് രേഖപ്പെടുത്തിയ രാജ്യത്തെ 54 ജില്ലകളിൽ 10 എണ്ണം കേരളത്തിലാണ്.പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായി വർധന രേഖപ്പെടുത്തുന്ന ജില്ലകൾ ഏറ്റവും കൂടുതൽ കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

മരം മുറി :സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

0
Spread the love


മരം മുറി :സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

കൊച്ചി : പട്ടയ ഭൂമിയിൽ നിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചു കടത്തിയ കേസുകളുടെ അന്വേഷണത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വനം കേസുകളും ക്രിമിനൽ കുറ്റകൃത്യങ്ങളുമുപ്പെടെ 701 കേസുകൾ ഉണ്ടായിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തത് സർക്കാരിൻറെ നിഷ്ക്രിയത്വം ആണെന്ന് കോടതി കുറ്റപ്പെടുത്തി. അറസ്റ്റ് നടപടികൾ ഉൾപ്പെടെ അന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പട്ടയഭൂമിയിൽ മരം മുറി അനുവദിച്ചതിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു തൃശ്ശൂരിലെ പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളം നൽകിയ ഹർജിയിലാണു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിമർശനം.
അന്വേഷണം ശരിയായ ദിശയിലല്ല പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന് പറയേണ്ടി വരുമെന്ന് കോടതി വാക്കാൽ പരാമർശിച്ചു.എത്ര കേസുകൾ രജിസ്റ്റർ ചെയ്തു, കേസിൽ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ എന്തെല്ലാം, എത്ര കേസിൽ അറസ്റ്റ് ഉണ്ടായി എന്നതുൾപ്പെടെയുള്ള എല്ലാ വിവരങ്ങളും സർക്കാർ അറിയിക്കണം.2020 മാർച്ച് മുതൽ 14. 41 കോടി രൂപയുടെ മരങ്ങൾ മുറിച്ച് കടത്തിയതിന്റെ പേരിൽ ക്രിമിനൽ കേസുകളും 296 വനം കേസുകളും രജിസ്റ്റർ ചെയ്തുവെന്ന് അന്വേഷണ തലവനായ എഡിജിപി റിപ്പോർട്ട് നൽകിയിരുന്നു.എന്നിട്ട് ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ് കോടതി ചോദിച്ചു. പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെന്നും ഒരു പ്രതിക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നുവെന്നും സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു.കോവിഡ് സാഹചര്യവും പ്രതികളെ പിടികൂടാൻ തടസ്സമായി എന്ന് സർക്കാർ പറഞ്ഞു.ഒരാൾക്ക് ജാമ്യം ലഭിച്ചു എന്ന പേരിൽ മറ്റുള്ളവരുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് ശരിയല്ല. പ്രതികൾ പുറത്തു നിൽക്കുന്ന തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നും കോടതി പറഞ്ഞു. ഓഗസ്റ്റ് നാലിന് കേസ് വീണ്ടും പരിഗണിക്കും.

കയ്യാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള ആറ് ഇടതു നേതാക്കൾ വിചാരണ നേരിടണം.

0
Spread the love

കയ്യാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള ആറ് ഇടതു നേതാക്കൾ വിചാരണ നേരിടണം.

കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ നൽകിയ ഹർജി കോടതി തളളി.പൊതുനിയമം ജനപ്രതിനിധികൾക്കും ബാധകമാണ്. പ്രത്യേക അവകാശവും പരിരക്ഷയും പൊതുനിയമങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ല.കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാതത്ത്വങ്ങളോടുള്ള വഞ്ചനയാണ്. പബ്ളിക് പ്രോസിക്യൂട്ടർ സ്വതന്ത്രമായാണ് പ്രവർത്തികേണ്ടത്തെന്നും കോടതി വ്യക്തമാക്കി. ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. 2015 ൽ ധനമന്ത്രി ആയിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ അത് തടയുന്നതിനിടെ സ്പീക്കറുടെ ഡയസ് ഉൾപെടെ അടിച്ച് തകർത്തിരുന്നു.

സാങ്കേതിക സർവ്വകലാശാല (KTU) പരീക്ഷകൾ റദ്ദാക്കി.

0
Spread the love

സാങ്കേതിക സർവ്വകലാശാല (KTU) പരീക്ഷകൾ റദ്ദാക്കി.

സാങ്കേതിക സർവ്വകലാശാല ബിടെക്ക് പരീക്ഷകൾ ഹൈകോടതി റദ്ദാക്കി. ഒന്ന് മൂന്ന് സെമസ്റ്റർ പരീക്ഷകൾ ആണ് റദ്ദാക്കിയത്. നടത്തിയ മൂന്ന് പരീക്ഷകളും റദ്ദാക്കി. സർവ്വകലാശാലയുടെ ഔദ്യോഗിക അറിയിപ്പ് ഇതുസംബന്ധിച്ച് ഇതുവരെ വന്നിട്ടില്ല.വിദ്യാർത്ഥികൾ നൽകിയ ഹർജിയെ തുടർന്നാണ് നടപടി. കോവിഡ് മാനദണ്ഡം പാലിച്ചല്ല പരീക്ഷ നടത്തിയത് എന്നായിരുന്നു വിദ്യാർഥികളുടെ ആരോപണം.

പ്ലസ്ടു പരീക്ഷാഫലം നാളെ; പ്രഖ്യാപനം ഉച്ചയ്ക്കുശേഷം

0
Spread the love

പ്ലസ്ടു പരീക്ഷാഫലം നാളെ; പ്രഖ്യാപനം ഉച്ചയ്ക്കുശേഷം

പ്ലസ് 2 പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചക്കുശേഷം മൂന്നു മണിക്ക് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. നാലര ലക്ഷത്തോളം പേരാണ് ഫലം കാത്തിരിക്കുന്നത്. നാലു മണിയോടെ ഫലം സര്‍ക്കാരിന്‍റെ വിവിധ വെബ്സൈറ്റുകളില്‍ ലഭ്യമാകും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷയും പ്രാക്ടിക്കലും പൂര്‍ത്തിയാക്കിയത്. റെക്കോഡ് സമയത്തില്‍ മൂല്യനിര്‍ണയവും ടാബുലേഷനും പൂരത്തിയാകിയത്.

ഫലം ലഭ്യമാകുന്ന പ്രധാന വെബ്സൈറ്റുകള്‍..

www.keralaresulta.nic.in

www.dhsekerala.gov.in

www.prd.kerala.gov.in

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നാല് പ്രതികളെ പുറത്താക്കി സിപിഎം.

0
Spread the love


കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നാല് പ്രതികളെ പുറത്താക്കി സിപിഎം.


തൃശ്ശൂർ : കരുവണ്ണൂർ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ വെട്ടിപ്പിൽ സിപിഎം നേതാക്കളും പ്രതികളുമടക്കം 13 പേർക്കെതിരെ കൂട്ട നടപടി.ബാങ്ക് പ്രസിഡൻറ് അടക്കം 4 പാർട്ടി അംഗങ്ങളെ ജില്ലാ കമ്മിറ്റി പുറത്താക്കി.ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗം അടക്കം മറ്റ് 9 പേർക്കെതിരെയും നടപടി എടുക്കാൻ തീരുമാനിച്ചു.110 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് വിലയിരുത്തൽ. അതേസമയം, പ്രതികളിൽ നാല് പേരെ അറസ്റ്റ് ചെയ്തെന്ന വിവരം ക്രൈബ്രാഞ്ച് ഇന്നലെയും സ്ഥിതീകരിച്ചിട്ടില്ല.ബാങ്ക് പ്രസിഡൻന്റും സിപിഎം മാടായിക്കോണം ബ്രാഞ്ച് അംഗവുമായ കെ.കെ. ദിവാകരൻ, അഴിമതി കേസിലെ ഒന്നാം പ്രതിയും കരുവന്നൂർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ഇപ്പോൾ അംഗവുമായ ടി. ആർ.സുനിൽ കുമാർ, രണ്ടാം പ്രതിയും ബാങ്ക് മാനേജരും പൊറത്തിശ്ശേരി കമ്മിറ്റി അംഗവുമായ ബിജു കരീം,അഞ്ചാം പ്രതിയും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായ സി.കെ. ജിൽസ് എന്നിവരെയാണ് പുറത്താക്കിയത്.
കേസുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗവും ബാങ്ക് മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ സി. കെ.ചന്ദ്രനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ആർ.വിജയ, ഉല്ലാസ് കളക്കാട് എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇരിഞ്ഞാലക്കുട ഏരിയ സെക്രട്ടറി കെ. സി.പ്രേമരാജൻ,കരുവന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. എസ്. വിശ്വംഭരൻ എന്നിവരെ സ്ഥാനത്തുനിന്ന് നീക്കി.ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എം. ബി.ദിനേശ്,ടി.എസ്.ബൈജു,അമ്പിളി മഹേഷ്, എ.നാരായണൻ എന്നിവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇരിഞ്ഞാലക്കുട നഗരസഭ പ്രതിപക്ഷ നേതാവായ കെ.ആർ.വിജയ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിലെ സ്ഥാനാർഥി സാധ്യതാ പട്ടികയിലുണ്ടായിരുന്നു.രണ്ടു ദിവസമായി ജില്ലാ സെക്രട്ടറിയേറ്റിൽ ചേർന്ന ചർച്ചകൾക്ക് ശേഷമാണ് പാർട്ടി നടപടി.

പ്രവാസികൾക്ക്​ നിർദേശവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്​ – വേണ്ടതും വേണ്ടാത്തതും

0
Spread the love


പ്രവാസികൾക്ക്​ നിർദേശവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്​ – വേണ്ടതും വേണ്ടാത്തതും


ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പട്ടിക പുറത്തിറക്കി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ . ചെയ്യാൻ പാടുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളാണ്​ പ്രത്യേകം പറഞ്ഞിരിക്കുന്നത്​. പ്രവാസി ഭാരതീയ സഹായതാകേന്ദ്ര (പി.ബി.എസ്​.കെ) മാണ്​ 17 നിർദേശങ്ങൾ പുറത്തിറക്കിയത്​. സാധാരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ സഹായിക്കുന്ന ഇന്ത്യൻ സർക്കാറി​ന്റെ ക്ഷേമസംരംഭമാണ്​ പി.ബി.എസ്​.കെ. പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്​നങ്ങൾ പരിഗണിച്ച് പരിഹരിക്കാൻ സഹായിക്കുന്നതാണ്​ നിർദേശങ്ങൾ.

​പ്രവാസികൾ ചെയ്യേണ്ടത്​

• യു.എ.ഇയിലെ നിയമം അറിയുക, ​പ്രത്യേകിച്ചും തൊഴിൽനിയമം. ഇതിലൂടെ അവകാശങ്ങളും പരിധികളും മനസ്സിലാക്കാം.
• പൊലീസ്​, ഫയർഫോഴ്​സ്​, ആംബുലൻസ്​, ആശുപത്രി, എംബസി, കോൺസുലേറ്റ്​, ഇന്ത്യൻ അസോസിയേഷനുകൾ എന്നിവയുടെ ഫോൺ നമ്പർ അറിഞ്ഞിരിക്കുക.
• ശാരീരിക പീഡനം, ഗാർഹിക പീഡനം എന്നിവ പൊലീസിൽ ഉടൻ റിപ്പോർട്ട് ചെയ്യുക.
• ജോലിയുമായി ബന്ധപ്പെട്ട പരാതികൾ മാനവ വിഭവശേഷി മന്ത്രാലയത്തിൽ തൊഴിൽ പെർമിറ്റ്​ റദ്ദാകും​ മുമ്പ്​ അറിയിക്കുക.
• മെഡിക്കൽ റെക്കോഡുകൾ, പാസ്‌പോർട്ട്-വിസ പകർപ്പ്, വർക്ക് കരാർ, ഫിനാൻഷ്യൽ റെക്കോഡ്, കമ്പനി വിവരങ്ങൾ, താമസ വിലാസം എന്നിവ സൂക്ഷിക്കുകയും വിശ്വസനീയരായ കുടുംബാംഗങ്ങളുമായി പങ്കുവെക്കുകയും ചെയ്യുക.
• പണം സ്വീകരിക്കാനും അയക്കാനും നിയമപരമായ സംവിധാനങ്ങൾ ഉപയോഗിക്കുക.
• ജോലിയുടെ തുടക്കം മുതൽ ഒരു പെൻഷൻ പദ്ധതിയിൽ ഭാഗമാകുക.
• നിക്ഷേപിക്കു​​മ്പോൾ ഉൽപന്നത്തി​ന്റെയും ഏജൻറി​ന്റിയും വിവരങ്ങൾ അറിയുക.
• സിം കാർഡ്​, പാസ്​പോർട്ട്​, എമിറേറ്റ്​സ്​ ഐഡി, ഇ–മെയിൽ എന്നിവ വഴിയുള്ള തട്ടിപ്പുകളെ സൂക്ഷിക്കുകയും അറിയുകയും ചെയ്യുക.
• യു.എ.ഇയിലും ഇന്ത്യയിലും കവറേജ്​ ലഭിക്കുന്ന, ഗുരുതര രോഗ ചികിത്സയടക്കം ഉൾപ്പെട്ട മെഡിക്കൽ, ലൈഫ്​ ഇൻഷുറൻസിൽ ചേരുക
• തൊഴിലിനനുസരിച്ച ജീവിതശൈലി നിലനിർത്തുക. പതിവായി വ്യായാമം ചെയ്യുക.
• നിയമപരമായ മുൻകരുതലുകൾ സ്വീകരിക്കുക

ചെയ്യാൻ പാടില്ലാത്തവ

• മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ മതപരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്യരുത്​. പാരമ്പര്യങ്ങൾ, ആചാരങ്ങൾ, പൈതൃകങ്ങൾ എന്നിവയെ അതിലംഘിക്കരുത്​.
• നിയന്ത്രണമുള്ള സ്​ഥലങ്ങളിൽ ഫോ​ട്ടോ എടുക്കരുത്​. വ്യക്​തികളുടെ​ ഫോ​ട്ടോ അനുവാദമില്ലാതെ എടുക്കുകയോ പോസ്​റ്റ്​ ചെയ്യുകയോ അരുത്​.
• ഒ.ടി​.പി, പാസ്​വേഡ്​, എ.ടി.എം പിൻ എന്നിവ ആരുമായും പങ്കുവെക്കരുത്​
• പൊതുയിടത്തിൽ മദ്യപിക്കരുത്​. ലൈസൻസുള്ള പ്രത്യേകം നിജപ്പെടുത്തിയ സ്​ഥലങ്ങളിൽ മാത്രമാണ്​ ഇതിനനുമതി​.
• സ്​പോൺസറുടെ അടുത്തുനിന്ന്​ ഓടിപ്പോകരുത്​. മന്ത്രാലയത്തി​​ന്റെ 80060 എന്ന നമ്പറിലോ ഇന്ത്യ എംബസി, കോൺസുലേറ്റ്​ എന്നിവിടങ്ങളിലോ അറിയിക്കുക.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts