Home Blog Page 1512

ഓ ടി ടി യിൽ പ്രദർശിപ്പിക്കുന്ന കാലത്ത് ഇന്റസ്ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം

0
Spread the love

ഓ ടി ടി യിൽ പ്രദർശിപ്പിക്കുന്ന കാലത്ത് ഇന്റസ്ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം.

പക്ഷെ കോവിഡ് രണ്ടാം വേവ് ആകുമ്പോളേക്കും താൻ തകർന്നു പോയി മലയാള സിനിമയിൽ എന്നും സ്വന്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്ന വേറിട്ട ചിന്തരീതിയിലൂടെ ശ്രെദ്ധ നേടിയ നടിയാണ് റീമ കല്ലിങ്കൽ.ഇപ്പോൾ കോവിഡ് കാരണം തിയറ്ററിൽ പോയി സിനിമ കാണാൻ കഴിയാത്തതിന്റെ ദുഃഖം പങ്ക് വെക്കുകയാണ് നടി.തിയറ്ററുകൾ ഒരുപാട് മിസ്സ്‌ ചെയ്യുന്ന ഒരാളാണ് തന്നെന്നു റീമ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഞാൻ ഒരിക്കലും വിചാരിച്ചില്ല എനിക്ക് ഇത്ര മിസ്സ്‌ ചെയ്യുമെന്ന്.കോവിഡിന്റെ രണ്ടാം തരംഗം ആയപ്പോഴേക്കും ഞാൻ തകർന്നുപോയി. പി വി ആർ ന് മുന്നിൽ പോകുമ്പോൾ സങ്കടം തോന്നുന്നു . തിയറ്ററുകൾ തുറക്കാൻ കാത്തിരിക്കുക ആണ് താണെന്നും നടി പറഞ്ഞു.

ഓ ടി ടി ആണെങ്കിൽ വീട്ടിൽ ആരെങ്കിലും ഒക്കെ വന്നാൽ നമുക്ക് പോസ്റ്റ് ചെയ്തു വെക്കാം. പക്ഷേ തിയേറ്ററിൽ പോയി കാണുന്നത് വേറെ ഒരു എക്സ്പീരിയൻസ് ആണ് ഡ്രസ്സ് ചെയ്തു വണ്ടിയോടിച്ചു പോയി ക്യൂ നിന്ന്, പോപ്കോൺ ഒക്കെ വാങ്ങി സീറ്റ് ഒക്കെ പിടിച്ച് പടം കാണുന്നത് വേറെ ഒരു എക്സ്പീരിയൻസ് ആണ്. ഈ ഒരു കൊവിഡ് കാലത്ത് ലോകം മുഴുവൻ ഓ ടി ടി നൽകുന്നത് വലിയൊരു സൗകര്യമാണ്. ഈ ഒരു കാലത്ത് മലയാള സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ;നാല് പ്രതികളെ കസ്റ്റഡിയിൽ.

0
Spread the love

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ;നാല് പ്രതികളെ കസ്റ്റഡിയിൽ.

തൃശ്ശൂർ: 300 കോടി രൂപയുടെ കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പു കേസിൽ സിപിഎം ഭാരവാഹികളും ജീവനക്കാരും ഉൾപ്പെടെ നാല് പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെന്ന് സൂചന. ഇവർ അറസ്റ്റിലാണെന്ന് ഇന്നലെ ഉച്ച മുതൽ പ്രചാരണമുണ്ടെങ്കിലും അന്വേഷണസംഘം നിക്ഷേപിച്ചു. ബാങ്കിൻറെ സെക്രട്ടറിയും സിപിഎം കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ടി.ആർ. സുനിൽ കുമാർ, മുൻ മാനേജറും പൊറത്തിശേരി ലോക്കൽ കമ്മിറ്റി അംഗവുമായ ബിജു കരിം,സീനിയർ അക്കൗണ്ടന്റും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായ സി.കെ. ജിൻസ്, കമ്മീഷൻ ഏജൻറ് എ.കെ. ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. എന്നാൽ,പ്രതികളെ പിടികൂടിയിട്ടില്ല അവർ ഒളിവിൽ തന്നെയാണെന്നും ക്രൈംബ്രാഞ്ച് എസ്പി കെ.എസ്.സുദർശൻ അറിയിച്ചു.ബാങ്ക് വായ്പ തട്ടിപ്പിൽ ഒരാഴ്ച മുമ്പ് ആറ് പേർക്കെതിരെ ഇരിഞ്ഞാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രതികളെല്ലാം ഒളിവിൽ പോയിരുന്നു. സുനിൽ കുമാറിൻറെ നേതൃത്വത്തിൽ നാല് പ്രതികൾ തൃശൂർ അയ്യന്തോളിലെ ഫ്ലാറ്റിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മൊബൈൽ ഫോൺ ഉപോക്ഷിച്ച് നാല് ദിവസമായി ഇവർ ഫ്ലാറ്റിൽ കഴിയുകയായിരുന്നു. ഫ്ലാറ്റിനു താഴെയുള്ള സൂപ്പർ മാർക്കറ്റിൽ ഇവർ എത്തിയത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതായി സൂചനയുണ്ട്.രഹസ്യമായി ഫ്ലാറ്റിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നാലുപേരെയും കസ്റ്റഡിയിലെടുത്തതായാണ് സൂചന. ലോക്കൽ പോലീസും സ്പെഷ്യൽ ബ്രാഞ്ചുമൊന്നും വിവരം അറിഞ്ഞില്ല. . പ്രതികളെ പിപി കിറ്റ് ധരിപ്പിച്ച് ക്രൈംബ്രാഞ്ച് സംഘം അതീവരഹസ്യമായി ഇവരുടെ വീട്ടിൽ എത്തിച്ചു തെളിവെടുത്തതായും സൂചനയുണ്ട്. റെയ്ഡിൽ 29 ബെനാമി രേഖകളിലായി 14.50 കോടിയുടെ ക്രമക്കേടുകൾ കണ്ടെത്തി.വായ്പ വായ്പ തട്ടിപ്പിലെ പ്രധാന ഇടനിലക്കാരൻ കറുവന്നൂർ പൊറത്തിശേരി കിരൺ, ബാങ്ക് നടത്തുന്ന സൂപ്പർമാർക്കറ്റിലെ അക്കൗണ്ടന്റ് റെജി അനിൽ എന്നിവർ ഒളിവിലാണ്.

ഇന്ന് വീണ്ടും പാർലമെൻറ് സമ്മേളനം;പെഗസസ് ആളിക്കത്തിക്കാൻ പ്രതിപക്ഷം.

0
Spread the love


ഇന്ന് വീണ്ടും പാർലമെൻറ് സമ്മേളനം;പെഗസസ് ആളിക്കത്തിക്കാൻ പ്രതിപക്ഷം.


ന്യൂഡൽഹി : പെഗസസ് വിഷയത്തിൽ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് പാർലമെൻറ് ഇന്ന് വീണ്ടും ചേരുന്നത്. പെഗസസ് വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച വേണമെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ ആവശ്യം. അന്വേഷണം സാധ്യമല്ലെന്നും ഏത് വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്നുമാണ് സർക്കാരിൻറെ നിലപാട്. ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പെഗസസ് സംബന്ധിച്ച് ലോകസഭയിൽ പ്രസ്താവന നടത്തിയിരുന്നു. രാജ്യസഭയിൽ പ്രസ്താവന നടത്തുന്നതിനിടെ തൃണമൂൽ ശന്തനു സെൻ അംഗം കടലാസുകൾ കീറിയതിനു സസ്പെൻഷൻ ലഭിച്ചിരുന്നു.
ഇതേച്ചൊല്ലിയും ഇന്ന് പ്രതിഷേധം ഉയർത്തുമെന്ന് ഉറപ്പാണ്.
എന്നാൽ, വിവിധ നേതാക്കൾ പെഗസസ് വിഷയത്തിൽ ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്.17 പുതിയ ബില്ലുകൾ അടക്കം 29 ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കാനാണ് കേന്ദ്ര സർക്കാരിൻറെ ഉദ്ദേശം. കഴിഞ്ഞയാഴ്ച കോവിഡ് സംബന്ധിച്ച് രാജ്യസഭയിൽ നാലു മണിക്കൂർ ചർച്ച നടന്നതല്ലാതെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ലോക്സഭയിൽ ബഹളത്തിനിടെ ഉൾനാടൻ ജലഗതാഗത ബില്ലും ആയുധ ഫാക്ടറികളിൽ സമരം നിരോധിക്കുന്ന ബില്ലും അവതരിപ്പിച്ചെങ്കിലും ചർച്ച ഉണ്ടായില്ല.ബില്ലുകൾ പാർലമെന്ററി സമതിക്ക് വിടണമെന്നാണ് പ്രതിപക്ഷ ആവശ്യം.കഴിഞ്ഞ സഭയിലും പ്രതിപക്ഷത്തിന്റെ ആസാന്നിധ്യത്തിലായിരുന്നു വിവിധ ബില്ലുകൾ പാസാക്കിയത്. കൃഷി നിയമം, തൊഴിൽ നിയമം തുടങ്ങിയവ ഈ രീതിയിൽ പാസാക്കിയതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു. ഈ ആഴ്ച ഇരുസഭകളിലുമായി പത്തിലേറെ ബില്ലുകൾ അവതരിപ്പിക്കും. പ്രതിപക്ഷ നീക്കങ്ങൾക്കു ശക്തിപകരാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹിയിലെത്തിയിട്ടുണ്ട്.

നിബന്ധനകളോടു കൂടിയ പ്രവേശനത്തിന് അനുമതി നല്കി കുവൈത്ത്;പ്രവാസികൾക്ക് ആശ്വാസം.

0
Spread the love

നിബന്ധനകളോടു കൂടിയ പ്രവേശനത്തിന് അനുമതി നല്കി കുവൈത്ത്;പ്രവാസികൾക്ക് ആശ്വാസം

കുവൈത്ത് സിറ്റി : വിദേശികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിൽ പ്രവേശനം നൽകുന്നതിന് മന്ത്രിസഭ അംഗീകരിച്ച നിബന്ധനകൾ പാലിച്ചാൽ മതിയെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സാധുതയുള്ള ഇഖാമ, കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, 72 മണിക്കൂർ സമയപരിധിക്കകത്തെ പിസി‌ആർ പരിശോധനാ റിപ്പോർട്ട്, 7 ദിവസം ഹോം ക്വാറന്റീൻ, കുവൈത്തിൽ പ്രവേശിച്ച് 3 ദിവസത്തിനകം പിസി‌ആർ പരിശോധന എന്നിവയാണ് നിബന്ധന. 3 ദിവസത്തിനകം നടത്തുന്ന പിസി‌ആർ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാനും കഴിയും.ഫൈസർ, മൊഡേണ, ആസ്ട്രസെനിക വാക്സീനുകളാണെങ്കിൽ 2 ഡോസും ജോൺസൺ ആൻഡ് ജോൺസൺ ആണെങ്കിൽ 1 ഡോസും എടുത്തിരിക്കണം. ചില വിഭാഗങ്ങൾക്ക് മാത്രം പ്രവേശനം എന്ന നിലവിലുള്ള സംവിധാനം ജൂലൈ 31വരെ മാത്രമായിരിക്കും. നിലവിൽ,ജഡ്ജിമാർ, ഡോക്ടർമാർ, എണ്ണ കമ്പനി ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ, നയതന്ത്രാലയം ജീവനക്കാർ തുടങ്ങിയവർക്ക് മാത്രമാണ് പ്രവേശനമുള്ളത്. ഇതിലാണ് മാറ്റം വന്നിരിക്കുന്നത്.വാക്സിനേഷൻ സർട്ടിഫിക്കറ്റിനുള്ള അംഗീകാരം സംബന്ധിച്ച തീരുമാനം ആരോഗ്യമന്ത്രാലയത്തിന്റേതായിരിക്കും. വിദേശികൾക്ക് നേരിട്ടുള്ള പ്രവേശനമാണോ മറ്റൊരു രാജ്യത്ത് തങ്ങിയതിന് ശേഷമുള്ള പ്രവേശനമാണോ എന്നത് തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. എല്ലാ തീരുമാനങ്ങളും മന്ത്രിസഭയുടേതായിരിക്കും.അത് എന്തുമാകാം. പ്രവേശനം അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കുന്നത് ഉൾപ്പെടെ എന്തും പ്രതീക്ഷിക്കാവുന്നതേയുള്ളൂവെന്നും പ്രസ്തുത കേന്ദ്രങ്ങൾ വ്യക്തമാക്കി.കോവിഡ് പശ്ചാത്തലം വിലയിരുത്തി മന്ത്രിസഭയാകും തീരുമാനം കൈക്കൊള്ളുക.

കോവിഡ് മാദണ്ഡം ലംഘിച്ച് രമ്യ ഹരിദാസും വി.ടി ബൽറാമും ഹോട്ടലിൽ; ​ഭക്ഷണത്തിന് കാത്തിരിക്കുന്ന വീഡിയോ പുറത്ത്

0
Spread the love

കോവിഡ് മാദണ്ഡം ലംഘിച്ച് രമ്യ ഹരിദാസും വി.ടി ബൽറാമും ഹോട്ടലിൽ; ​ഭക്ഷണത്തിന് കാത്തിരിക്കുന്ന വീഡിയോ പുറത്ത്

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയെത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു.

പാലക്കാട്ടെ നഗരത്തിലുള്ള ഒരു റസ്റ്റോറൻറി രമ്യ ഹരിദാസ് എംപിയും, വി.ടി ബൽറാമും റിയാസ് മുക്കോളിയും അടക്കമുള്ള കോൺ​ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. വീഡിയോ എടുത്തയാളോട് യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ക്ഷോഭിക്കുന്നതിൻ്റെ ദ്യശ്യങ്ങളും അതിലുണ്ട്.താങ്കൾ എംപിയല്ലേയെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്തം താങ്കൾക്കില്ലേയെന്നും വിഡിയോ പകർത്തിയ ആൾ ചോദിക്കുന്നു.

എന്നാൽ ഭക്ഷണം പാർസൽ വാങ്ങാൻ വന്നതാണെന്നും ഇരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നുമാണ് നേതാക്കളുടെ വിശദീകരണം. ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിന്നതാണെന്നും മഴ പെയ്തതിനാലാണ് അകത്ത് കയറി ഇരുന്നതെന്നും ഇവർ പറയുന്നു

അക്ഷയ ഊർജ്ജസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം : ഡോ. ആർ ബിന്ദു

0
Spread the love

അക്ഷയ ഊർജ്ജസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം : ഡോ. ആർ ബിന്ദു

കേരളത്തിൽ അക്ഷയ ഊർജ്ജത്തിൻ്റെ ഉപയോഗ സാധ്യതകൾ ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജയാൻ പദ്ധതിയ്ക്ക് അനുസരിച്ച് മുന്നോട്ട് കൊണ്ട് പോകണമെന്നും ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലതല ഊർജ്ജയാൻ പദ്ധതി
ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അക്ഷയ ഊർജ്ജങ്ങളായ സൗരോർജ്ജം, കാറ്റ്, ജൈവോർജ്ജം തുടങ്ങിയ സാധ്യതകൾ നമുക്ക് പരമാവധി ഉപയോഗപ്പെടുത്താനാകണമെന്നും ഊർജ്ജ സംരക്ഷണത്തോടൊപ്പം ഊർജ്ജസംഭരണവും നമ്മൾ ഓരോരുത്തർക്കും സാധ്യമാക്കാനാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളെ ഊർജ്ജ സംരക്ഷണ പ്രവർത്തനത്തിൽ പ്രധാന സന്ദേശകരാക്കുക എന്നതാണ് ഊർജ്ജ സംരക്ഷണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ഊർജ്ജയാൻ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഊർജ്ജ സംരക്ഷണം പരമാവധി കാര്യക്ഷമമാക്കുന്നതിനോടൊപ്പം ഊർജ്ജത്തിൻ്റെ ഉപഭോഗം ശാസ്ത്രീയമായ വിശദാംശങ്ങളോടെ ജനങ്ങളിൽ എത്തിക്കണം. ഇതിൻ്റെ ഭാഗമായി വൈദ്യുതിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസിയായ എനർജി മാനേജ്‍മെന്റ് സെന്റർ (ഇഎംസി) നടത്തി വരുന്ന പദ്ധതിയാണ് ഊർജ്ജയാൻ. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളും നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഒരുമിപ്പിച്ച് കൊണ്ടു പോകുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ഇത് കൂടാതെ വിദ്യാലയങ്ങൾ, വൈദ്യുതി വിഭാഗം, ഗ്രാമീണ വായന ശാലകൾ, കലാ – കായിക സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സമ്പൂർണ ഊർജ്ജ സംരക്ഷണ ബോധവൽക്കരണം നടപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ, ജില്ല കോർഡിനേറ്റർ ഡോ. ടി വി വിമൽകുമാർ, കാറളം പഞ്ചായത്ത് പ്രസിഡൻ്റ് സീമ പ്രേംരാജ്, പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് തമ്പി, കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ പവിത്രൻ, കെഎസ്ഇബി അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ജയചന്ദ്രൻ, ഇരിങ്ങാലക്കുട ബിഡിഒ ശ്രീചിത്ത് തുടങ്ങിയവരും പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,62,48,280 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,035 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2607, കോഴിക്കോട് 2354, തൃശൂര്‍ 2174, എറണാകുളം 1669, പാലക്കാട് 1131, കൊല്ലം 1255, തിരുവനന്തപുരം 1167, ആലപ്പുഴ 912, കണ്ണൂര്‍ 796, കോട്ടയം 784, കാസര്‍ഗോഡ് 632, പത്തനംതിട്ട 468, വയനാട് 370, ഇടുക്കി 343 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, വയനാട് 9, പാലക്കാട്, കാസര്‍ഗോഡ് 8 വീതം, തൃശൂര്‍ 7, കൊല്ലം 6, പത്തനംതിട്ട 3, കോട്ടയം, മലപ്പുറം 2, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,247 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 1460, പത്തനംതിട്ട 405, ആലപ്പുഴ 660, കോട്ടയം 495, ഇടുക്കി 205, എറണാകുളം 1306, തൃശൂര്‍ 2006, പാലക്കാട് 1124, മലപ്പുറം 2467, കോഴിക്കോട് 2019, വയനാട് 423, കണ്ണൂര്‍ 1040, കാസര്‍ഗോഡ് 625 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,40,276 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,14,716 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,35,768 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,09,540 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2397 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

മത്സ്യ നയം പരിഷ്കരിക്കാനൊരുങ്ങി സർക്കാർ ;വിദഗ്ധ സമിതിയെ നിയോഗിച്ചു.

0
Spread the love

മത്സ്യ നയം പരിഷ്കരിക്കാനൊരുങ്ങി സർക്കാർ ;വിദഗ്ധ സമിതിയെ നിയോഗിച്ചു

കൊല്ലം : സംസ്ഥാന മത്സ്യനയം പരിഷ്കരിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ച് സർക്കാർ. അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ആഴക്കടൽ മത്സ്യബന്ധനത്തിന് ധാരണാപത്രം ഒപ്പിട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നടപടി. അഡാക് (ഏജൻസി ഫോർ ഡെവലപ്മെൻറ് ഓഫ് അക്വാകൾച്ചർ കേരള) എക്സിക്യൂട്ടീവ് ഡയറക്ടറും ഫിഷറീസ് അഡീഷണൽ ഡയറക്ടറുമായ ഡോ.ദിനേശൻ ചെറു വാട്ടാണ് കൺവീനർ. ഫിഷറീസ് അഡീഷണൽ ഡയറക്ടർ എൻ. എസ്.ശ്രീലു,കോ- കൺവീനറും ഫിഷറീസ് സ്പെഷ്യൽ ഓഫീസറും മുൻ അഡീഷണൽ ഡയറക്ടറുമായ പി. സഹദേവൻ, ജോയിൻറ് ഡയറക്ടർമാരായ സ്മിതാ ആർ. നായർ, എം.എസ്.സാജു,ഇഗ്നേഷ്യസ് മൺറോ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ അക്വാകൾച്ചർ, മറൈൻ പ്രോഡക്ടസ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റി പ്രതിനിധികൾ എന്നിവരും സമിതിയിൽ അംഗങ്ങളുമാണ്. സമിതിയുടെ ആദ്യ യോഗം അടുത്തയാഴ്ച ചേരും.നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.കഴിഞ്ഞ സർക്കാർ 2019 ൽ പ്രഖ്യാപിച്ച മത്സ്യനയത്തിലെ ചില വ്യവസ്ഥകൾ വൻകിട കുത്തക കമ്പനികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകാൻ ഉതകുന്നതാണെന്ന് ആരോപണമുയർന്നിരുന്നു.നയത്തിലെ 2.9 വകുപ്പിൽ പുറംകടലിൽ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകുമെന്ന വകുപ്പ് എഴുതിച്ചേർത്തതും സ്വകാര്യ കമ്പനികൾക്ക് നേട്ടമുണ്ടാക്കാനാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഈ വകുപ്പുപ്രകാരമാണ് ഇഎംസിസി ഇന്റർനാഷണൽ (ഇന്ത്യ )പ്രൈവറ് ലിമിറ്റഡുമായി 5324.29 കോടി രൂപയുടെ പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടതെന്നും ആരോപണമുയർന്നു.സംഭവം വിവാദമായതോടെ ധാരണപത്രം സർക്കാർ റദ്ദാക്കിയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ തീരദേശ ജില്ലകളിൽ ഇത് പ്രധാന പ്രചാരണായുദ്ധവുമായിരുന്നു. തെരഞ്ഞെടുപ്പിൽ ആഴക്കടൽ മത്സ്യബന്ധന പദ്ധതി ദോക്ഷം ചെയ്തെന്ന സിപിഎം വിലയിരുത്തലിനു പിന്നാലെയാണ് സർക്കാർ തീരുമാനം.

ബസ്​ കാത്തിരിപ്പ് സമയം​ കുറക്കാനുള്ള പുതിയ സാങ്കേതികൾ വികസിപ്പിച്ച് ദുബൈ.

0
Spread the love


ബസ്​ കാത്തിരിപ്പ് സമയം​ കുറക്കാനുള്ള പുതിയ സാങ്കേതികൾ വികസിപ്പിച്ച് ദുബൈ.


ദുബൈ: ബസ്​ സർവിസുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും കാത്തിരിപ്പ്​ ​സമയം കുറക്കുകയും ചെയ്യാൻ​ രണ്ട്​ പുതിയ പദ്ധതികളുമായി റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). ആർട്ടിഫിഷൽ ഇൻറലിജൻസ് അടക്കം പുതു സാ​ങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ്​ പദ്ധതിയൊരുക്കുന്നത്​.
ആദ്യ പദ്ധതിയിൽ നഗരപ്രദേശങ്ങളിലെ ഗതാഗതം നിയന്ത്രിക്കാൻ ആർ.‌ടി.‌എ ‘സിറ്റി ബ്രെയിൻ’ സംവിധാനമാണ്​ അലിബാബ ക്ലൗഡുമായി ചേർന്ന്​ പരീക്ഷിക്കുക.നോൽ കാർഡുകൾ, ബസുകൾ, ടാക്​സികൾ എന്നിവയിലും കൺട്രോൾ സെൻററിലും നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച്​ ബസുകളുടെ ഷെഡ്യൂളും റൂട്ടുകളും മെച്ചപ്പെടുത്തും. ഈ സംവിധാനം ബസ് യാത്ര 17 ശതമാനം മെച്ചപ്പെടുത്തുമെന്നും ശരാശരി കാത്തിരിപ്പ് സമയം 10 ​​ശതമാനം കുറക്കുമെന്നുമാണ്​ പ്രതീക്ഷ.
രണ്ടാമത്തെ പദ്ധതി അൽ ഖൂസ് ബസ് ഡിപ്പോയിലെ വിദൂര ബസ് പെർഫോമൻസ്​ നിരീക്ഷണകേന്ദ്രമാണ്. ആർ.ടി.എയുടെ പുതിയ 516 വോൾവോ ബസുകളെയാണ്​ കേന്ദ്രം അതത്​ സമയങ്ങളിൽ ട്രാക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുക. ബസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന മെക്കാനിക്കൽ, എണ്ണ ഉപഭോഗം, സുരക്ഷാ ഉപകരണങ്ങളുടെ അവസ്ഥ എന്നിവ സംബന്ധിച്ച 47 മുന്നറിയിപ്പുകൾ കേന്ദ്രത്തിന്​ നൽകാനാവും.ഇതിലൂടെ എണ്ണ ഉപയോഗം അഞ്ച്​ ശതമാനം കുറക്കാനും സമയാസമയങ്ങളിൽ ബസ്​ അറ്റകുറ്റപ്പണിക്കും​ സാധിക്കും. ഇരു പദ്ധതികളും നടപ്പാകുന്നത്​ ബസ്​ സർവിസുകളുടെ കാര്യക്ഷമത വർധിപ്പിക്കും.ദുബൈയിലെ പൊതുഗതാഗത സംവിധാനം കോവിഡിന്​ മുമ്പുള്ള അവസ്​ഥയിലേക്ക്​ 70 ശതമാനം മാറിയതായി ആർ.ടി.എ ഡയറക്​ടർ ജനറൽ മത്വാർ മുഹമ്മദ്​ അൽ തായർ പറഞ്ഞു.പുതുതായി നടപ്പാക്കിയ സംവിധാനങ്ങളിലൂടെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

മൂന്നാം തരംഗം നേരിടാൻ മുന്നൊരുക്കങ്ങളുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.

0
Overtired exhausted  medical staff. Hospital doctors team . Flat vector Concept for coronavirus COVID-19 disease outbreak.
Spread the love

മൂന്നാം തരംഗം നേരിടാൻ മുന്നൊരുക്കങ്ങളുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.

ന്യൂഡൽഹി : മൂന്നാം കോവിഡ് തരംഗമെന്ന ആശങ്ക നിലനിൽക്കെ മരുന്നുകൾ സംഭരിച്ചു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നൊരുക്കങ്ങൾ തുടങ്ങി. രണ്ടാം തരംഗത്തിൽ ഏറ്റവുമധികം വേണ്ടിവന്ന റെംഡിസിവിർ, ഫാവിപിരാവിർ തുടങ്ങിയ ആൻറി വൈറൽ മരുന്നുകളും പാരസെറ്റാമോൾ, വൈറ്റമിൻ,ആൻറിബയോട്ടിക് തുടങ്ങിയവയും അധികമായി ഉത്പാദിപ്പിക്കാൻ മരുന്ന് കമ്പനികൾക്ക് നിർദേശം നൽകി.50 ലക്ഷം റെംഡിസിവിർ ഇഞ്ചക്ഷന് കേന്ദ്രസർക്കാർ തന്നെ ഓർഡർ നൽകിയതായാണ് സൂചന. ഫാർമസ്യുറ്റിക്കൽസ് മന്ത്രാലയം മരുന്നുകമ്പനികളുടെ പ്രത്യേക യോഗം വിളിച്ചു.അതിനിടെ, കോവിഡ് പരിചരണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ചില മെഡിക്കൽ ഉപകരണങ്ങൾക്ക് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ )വില കുറച്ചു. 2600 രൂപ വിലയുണ്ടായിരുന്ന ഓക്സീമീറ്ററിന് 1950 രൂപയായി കുറച്ചു.ബിപി ഉപകരണത്തിന് 3,500 രൂപയിൽനിന്ന് 1,375 രൂപയായും ഗ്ലൂക്കോമീറ്ററിന് 1,590 രൂപയിൽനിന്ന് 675 രൂപയായും തെർമോമീറ്ററിന് 270 രൂപയിൽ നിന്ന് 249 രൂപയായും കുറയും.എന്നാൽ, ബ്രാൻഡുകൾക്ക് അനുസരിച്ച് വിലയിൽ മാറ്റം വരുമെന്നും എൻപിപിഎ അറിയിച്ചു.കോവിഡ് പ്രതിരോധംമെച്ചപ്പെടുത്താൻ വർഷാവസാനത്തോടെ ബൂസ്റ്റർ ഡോസ് വേണ്ടിവരുമെന്ന് എയിംസ് ഡയറക്ടർ ഡോ.രൺദീപ് വ്യക്തമാക്കി. കുട്ടികൾക്ക്‌ സെപ്റ്റംബറോടെ വാക്സീൻ നൽകി തുടങ്ങാനകുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts