Home Blog Page 1513

അമ്മാവൻ ആയതിന്റെ സന്തോഷം പങ്ക് വച്ച് നടൻ വിശാൽ

0
Spread the love

അമ്മാവൻ ആയതിന്റെ സന്തോഷം പങ്ക് വച്ച് നടൻ വിശാൽ

ആര്യ : സയേഷ താരജോഡികൾക്ക് പെൺകുഞ്ഞു പിറന്നതിന്റെ സന്തോഷം പങ്ക് വച്ച് നടനും ആര്യയുടെ അടുത്ത സുഹൃത്തുമായ വിശാൽ .
തന്റെ ട്വിറ്റെർ പേജിലൂടെ ആണ് താരം അമ്മാവൻ ആയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് എന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ആര്യയും സയേഷയും ഈ വാർത്ത ഉടനെ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന.
അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.

2019 ലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം. ഗജനികാന്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
“എങ്ക വീട്ട് മാപ്പിളൈ” എന്ന തമിഴ് റിയലിറ്റി ഷോയിലൂടെ ആര്യ വധുവിനെ തിരഞ്ഞെടുക്കും എന്ന് പറഞ്ഞു അവസാനത്തിൽ ആരെയും തിരഞ്ഞെടുക്കാതെ ആര്യ ഷോയിൽ നിന്ന് പിന്മാറിയത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. കാശിനുവേണ്ടിയാണ് ആര്യ ഇത്തരത്തിൽ ഒരു ഷോ നടത്തിയതെന്ന് പറഞ്ഞു ഒരു വിഭാഗം വാദം ഉയർത്തിയിരുന്നു.
ഇതിനു ശേഷമാണ് സയേഷയുമായി വിവാഹം നടന്നത്.

ഒറ്റ ദിവസം കൊണ്ട് നാലര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നൽകി കേരളം

0
Spread the love

ഒറ്റ ദിവസം കൊണ്ട് നാലര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നൽകി കേരളം.വാക്സീൻ ലഭിച്ചാൽ ഏറ്റവും നന്നായി കൊടുത്തു തീർക്കും എന്ന് കേരളം ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം ലഭിച്ച 2 ലക്ഷം ഡോസ് വാക്സീനും ചേർത്ത് ഇന്ന് രാവിലെ നമുക്ക് ഉണ്ടായിരുന്നത് 602980 ഡോസ് വാക്സീൻ.
ഇന്ന് വന്ന 38,860 ഡോസ് കോവാക്‌സിന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്.

മികച്ച രീതിയില്‍ വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ വാക്‌സിനേഷന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പേരാളികള്‍ക്കുമുള്ള ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണ്.

ഇന്ന് 1522 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. അര ലക്ഷത്തിലധികം പേര്‍ക്ക് ഇന്ന് മൂന്ന് ജില്ലകള്‍ വാക്‌സിന്‍ നല്‍കി.59,374 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ കണ്ണൂര്‍ ജില്ലയാണ് മുമ്പില്‍. 53,841 പേര്‍ക്ക് വാക്‌സിന്‍ നല്‍കി തൃശൂര്‍ ജില്ലയും 51,276 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,83,89,973 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,28,23,869 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 55,66,104 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ സെന്‍സസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാള്‍ വളരെ മുന്നിലാണ്.

നീലചിത്ര നിർമാണം. കുന്ദ്രകൊപ്പം അറസ്റ്റിലായ നടി ഗെഹന വസിഷ്ടിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

0
Spread the love

നീലചിത്ര നിർമാണം.
കുന്ദ്രകൊപ്പം അറസ്റ്റിലായ നടി ഗെഹന വസിഷ്ടിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

നീലച്ചിത്രം നിർമിച്ചതിനെ തുടർന്ന് പിടിയിലായ ശിലപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് എതിരെയാണ് ഒപ്പം തന്നെ അറസ്റ്റിലായ നടിയുടെ വെളിപ്പെടുത്തൽ.
ശില്പ ഷെട്ടിയുടെ അനിയത്തി ശമിത ഷെട്ടിയെയും നീലചിത്രത്തിലേക്ക് കൊണ്ടുവരാൻ കുന്ദ്ര ലക്ഷ്യം വച്ചിരുന്നതായി നടി പറഞ്ഞു.
30 ൽ അധികം മോഡൽസ് ഈ വ്യവസായത്തിൽ പങ്കാളികളായി ഉണ്ടായിരുന്നു എന്നും മറ്റൊരു നടി പ്രീതികരിച്ചു.

ശമിത ഷെട്ടിയെ വച്ച് പടം നിർമ്മിക്കാൻ തിരക്കഥ വരെ നോക്കിവെക്കുകയും സായ് തംഹാൻകാർ അടക്കം രണ്ടുപേരെ കാസ്റ്റ് ചെയ്യാൻ ശ്രെമം ഉണ്ടായിരുന്നതായും അവർ പറഞ്ഞു.
നിരവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആളാണ് ശമിത.

കുന്ദ്ര ക്കെതിരെ മറ്റു നടിമാരും ആരോപണങ്ങളുമായി എത്തുന്നുണ്ട്.
കുന്ദ്രയുടെ പി എ തന്നെ ബന്ധപ്പെട്ടന്നും ബലാത്സംഘ വധഭീക്ഷണി മുഴക്കിയെന്നും പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് നടി സാഗരിക ഷോണോ സുമൻ.
ഇവരുടെ പുരുഷ മോഡലുകൾ ഇരകൾ അല്ലെന്നും അവർക്കെതിരെയും കേസ് എടുക്കണമെന്നും സാഗരിക പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,538 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 806 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2707, തൃശൂര്‍ 2472, കോഴിക്കോട് 2233, എറണാകുളം 1956, പാലക്കാട് 1097, കൊല്ലം 1454, തിരുവനന്തപുരം 1032, കണ്ണൂര്‍ 884, ആലപ്പുഴ 984, കോട്ടയം 737, കാസര്‍ഗോഡ് 652, വയനാട് 518, പത്തനംതിട്ട 472, ഇടുക്കി 340 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ 13 വീതം, കാസര്‍ഗോഡ് 9, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, മലപ്പുറം 3, കൊല്ലം, ഇടുക്കി, കോഴിക്കോട് 2 വീതം, തിരുവനന്തപുരം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,507 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 856, കൊല്ലം 1413, പത്തനംതിട്ട 502, ആലപ്പുഴ 1914, കോട്ടയം 684, ഇടുക്കി 235, എറണാകുളം 1419, തൃശൂര്‍ 1970, പാലക്കാട് 1026, മലപ്പുറം 2401, കോഴിക്കോട് 1348, വയനാട് 387, കണ്ണൂര്‍ 718, കാസര്‍ഗോഡ് 634 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,38,124 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,99,469 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,24,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,98,407 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,944 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2207 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

ശിൽപ ഷെട്ടിയെ ചോദ്യം ചെയ്തത് ആറ് മണിക്കൂർ; നീലച്ചിത്ര നിർമാണത്തിൽ പങ്കില്ലെന്ന് താരം

0
Spread the love

ശിൽപ ഷെട്ടിയെ ചോദ്യം ചെയ്തത് ആറ് മണിക്കൂർ; നീലച്ചിത്ര നിർമാണത്തിൽ പങ്കില്ലെന്ന് താരം

ഭർത്താവ് രാജ്‍കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ നടി ശിൽപ ഷെട്ടിയെ വിശദമായി ചോദ്യം ചെയ്ത്
മുംബൈ പൊലീസ്. ജുഹുവിലെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെ ആറ് മണിക്കൂർ ആണ് ചോദ്യം
ചെയ്തത്. നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിവുമില്ലെന്നാണ്
ശിൽപ പൊലീസിന് മൊഴി നൽകിയത്.

ഹോട്ട് ഷോട്സ് എന്ന ആപ്പിനെക്കുറിച്ചാണ് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. ആപ്പിൽ
ഇറോട്ടിക്കായ ദൃശ്യങ്ങൾ നൽകുന്നുണ്ടെങ്കിലും നീലച്ചിത്രമല്ലെന്നാണ് ശിൽപ മൊഴി നൽകിയത്.
ആപ്പിനെക്കുറിച്ചോ രാജ് കുന്ദ്രയുടെ ബിസിനസ്സിനെക്കുറിച്ചോ കാര്യമായ അറിവില്ലെന്നും ശിൽപ
മൊഴി നൽകിയിട്ടുണ്ട്. വീഡിയോ ന‍ിർമാണത്തിൽ ഒരു തരത്തിലും പങ്കാളിയായിട്ടില്ലെന്നും
ശിൽപ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ കുന്ദ്രയെ ഈ മാസം 27 വരെ പൊലീസ് കസ്റ്റഡിയിൽ
വിട്ടിരിക്കുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വേണമെന്ന പൊലീസ് വാദം
കോടതി അംഗീകരിച്ചു. കുന്ദ്രയുടെ ബിസിനസ് സ്ഥാപനങ്ങളെക്കുറിച്ചും പണമിടപാടുകളെക്കുറിച്ചും
പൊലീസ് പരിശോധിച്ച് വരികയാണ്. അടുത്ത സുഹൃത്തുക്കളെയും വരുംദിവസങ്ങളിൽ ചോദ്യം
ചെയ്തേക്കും.

മിന്നൽ മുരളിയുടെ ഷൂട്ടിംഗ് തടഞ്ഞു

0
Spread the love

മിന്നൽ മുരളിയുടെ ഷൂട്ടിംഗ് തടഞ്ഞു.

ടോവിനോ തോമസ് നായകനായ മിന്നൽ മുരളിയുടെ ഷൂട്ടിംഗ് തൊടുപുഴയിൽ നാട്ടുകാർ തടഞ്ഞു. കൊവിഡ് വ്യാപനം കാരണം ഡി കാറ്റഗറിയിൽ പെടുന്ന പഞ്ചായത്താണ് തൊടുപുഴയിലെ കുമാരമംഗലം പഞ്ചായത്ത്. അവിടെ ഷൂട്ടിംഗ് നടത്താൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ കലക്ടറുടെ അനുമതി ഉണ്ടെന്ന് സിനിമാ പ്രവർത്തകരും പറയുന്നു. എന്നാൽ പ്രശ്നങ്ങൾ കണക്കിലെടുത്ത് പോലീസ് ഇടപെട്ട് ഇപ്പൊൾ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്. ഷൂട്ടിംഗ് പൂർണമായി നിർത്തണമെന്ന് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും അവർ അത് ചെയ്തിലെന്നും പറയുന്നു.

ഖത്തറിൽ വിസിറ്റിങ്, ഓണ്‍അറൈവല്‍ വിസക്കാര്‍ക്കും ക്വാറൻീൻ ; പുതിയ നിർദ്ദേശവുമായി അധികൃതർ

0
Spread the love

ഖത്തറിൽ വിസിറ്റിങ്, ഓണ്‍അറൈവല്‍ വിസക്കാര്‍ക്കും ക്വാറൻീൻ ; പുതിയ നിർദ്ദേശവുമായി അധികൃതർ


ദോഹ: പുതിയ യാത്രാ നയം പ്രാബല്യത്തിൽ വന്ന്​ 10 ദിവസം പിന്നിട്ടതിനു പിന്നാലെ യാത്രക്കാർ ഏറിയതോടെ പുതിയ ഭേദഗതികളും അധികൃതർ നടപ്പാക്കുകയാണ് . ഓൺ അറൈവൽ വിസയിലെത്തുന്നവർ 5000 റിയാലോ, തത്തുല്ല്യമായ തുക​ അക്കൗണ്ടിലോ സൂക്ഷിച്ചില്ലെന്നതിൻെറ പേരിൽ വ്യാഴാഴ്​ച 17 മലയാളികളെ നാട്ടിലേക്ക്​ മടക്കിയതിനു പിന്നാലെ പുതിയ പരിഷ്​കാരവും നടപ്പിൽ വരുന്നതായാണ് സൂചന.
ഖത്തറിലെത്തുന്ന വിസിറ്റിങ്, ഓണ്‍അറൈവല്‍ വിസക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കുന്നതായാണ്​ റിപ്പോർട്ട്​. പുതുതായി ഓണ്‍അറൈവല്‍ യാത്രക്ക് അപേക്ഷിച്ചവര്‍ക്ക് ഡിസ്കവര്‍ ഖത്തര്‍ വഴി 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ വേണമെന്നാണ് മറുപടി ലഭിച്ചത്.ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശക വിസകളിലും ഓണ്‍ അറൈവല്‍ വഴിയും ഖത്തറിലേക്കെത്തുന്നവർക്കാണ്​ ഇത്തരത്തില അറിയിപ്പ്​ ലഭിക്കുന്നത്​. ഇതോടെ രണ്ട്​ വിഭാഗങ്ങളിലായെത്തുന്ന സന്ദർശകർക്ക്​ പത്ത് ദിവസ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാവാനാണ് സാധ്യത.
ഖത്തർ അംഗീകൃത കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസും എടുത്ത്​, 14 ദിവസം പിന്നിട്ട യാത്രക്കാർക്ക്​ ക്വാറൻറീൻ ആവശ്യമില്ല എന്നാണ്​ നിലവിലെ ചട്ടം. ഇവർ ​വിമാനത്താവളത്തിലെത്തി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ ആർ.ടി.പി.സി.ആർ പരിശോധനക്ക്​ വിധേയരായി പുറത്തിറങ്ങുന്നതായിരുന്നു പതിവ്​. എന്നാല്‍, വെള്ളിയാഴ്​ച പുതുതായി ഓണ്‍അറൈവല്‍ യാത്രക്ക് അപേക്ഷിച്ചവര്‍ക്ക് ഡിസ്കവര്‍ ഖത്തര്‍ വഴി 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ വേണമെന്ന് മറുപടി ലഭിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വ്യക്തത ലഭിച്ചിട്ടില്ല.സൗദി, യു.എ.ഇ, ഒമാൻ തുടങ്ങി ഇന്ത്യയിൽ നിന്നും നേരിട്ട്​ യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്ന നിരവധി പ്രവാസികളാണ്​ കഴിഞ്ഞ ഒരാഴ്​ചക്കിടെ ഖത്തറിലെത്തിയത്​. ഓൺ അറൈവൽ വിസയിൽ ഇവിടെ എത്തി 14 ദിവസം പൂർത്തിയാക്കിയാൽ, തിരികെ മടങ്ങാമെന്നാണ്​ ഇവരുടെ പ്രതീക്ഷ.
ഇവരുടെ പ്രതീക്ഷകൾക്ക്​ തിരിച്ചടിയേകുന്നതാണ്​ പുതിയ മാറ്റം. നിലവിൽ ഓൺ അറൈവൽ യാത്രക്കാർക്ക്​ ഹോട്ടൽ ബുക്കിങ്​ ആവശ്യമാണെങ്കിലും, പലരും ഡമ്മി ബുക്കിങ്​ മാത്രമാണ്​ നടത്തുന്നത്.10 ദിവസം ഹോട്ടൽ ക്വാറൻറീൻ അനിവാര്യമായാൽ ഖത്തർ വഴി കുറഞ്ഞ ചിലവിൽ സൗദി-യു.എ.ഇ എന്നിവടങ്ങളിൽ എത്താമെന്ന സ്വപ്​നങ്ങൾക്ക്​ തിരിച്ചടിയാവും.

പെഗസസിൽ ജുഡീഷ്യൽ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സർക്കാർ ;പ്രതിക്ഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ.

0
Spread the love


പെഗസസിൽ ജുഡീഷ്യൽ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സർക്കാർ ;പ്രതിക്ഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ.

ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചു. ഇക്കാര്യം വിശദീകരിച്ചതാണെന്നും ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്.പെഗസസ് വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും നാലാം ദിവസവും സ്തംപിച്ചു. ആദ്യ രണ്ട് ദിവസം പ്രതികരിക്കാതിരുന്ന രാഹുൽഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായും കടന്നാക്രമിച്ച് ഇന്നലെ രംഗത്തുവന്നു. തൻറെ ഫോൺ ചോർത്തിയെന്ന് ആരോപിച്ച രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാജ്യദ്രോഹ കുറ്റം ആരോപിക്കുകയും, അമിത് ഷായുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.
‘ എൻറെ ഫോണുകൾ ചോർത്തുന്ന കാര്യം അത് ചെയ്യുന്ന ഇൻറലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ തന്നെ എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്.പെഗസസിനെ ആയുധങ്ങളുടെ പട്ടികയിലാണ് ഇസ്രയേൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭീകരരെ നേരിടാൻ വേണ്ടി ഉള്ളതാണ് ഇത്. എന്നാൽ ഇന്ത്യയ്ക്കെതിരെയും സുപ്രീംകോടതി അടക്കം രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ യും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അതുപയോഗിച്ചു. കർണാടകയിൽ ഉൾപ്പെടെ രാഷ്ട്രീയമായും ഉപയോഗിച്ചു. ഇത് രാജ്യദ്രോഹമല്ലാതെ മറ്റെന്താണ്’. രാഹുൽ പറഞ്ഞു.കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഐടി മന്ത്രിയുടെ പ്രസ്താവന വലിച്ചുകീറിയ തൃണമൂൽ എംപി ശന്തനു സെന്നിനെ സമ്മേളനം കഴിയുന്നതുവരെ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ എതിർപ്പിനെതിരെ പ്രമേയം പാസായതോടെ അദ്ദേഹത്തോട് സഭ വിടാൻ ചെയർമാൻ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നതിനെതുടർന്ന് ബഹളം ഉണ്ടാവുകയും ചെയ്തിരുന്നു.ആഭ്യന്തരവകുപ്പ്,ഐടി വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് അധ്യക്ഷനായ ശശി തരൂർ പറഞ്ഞു. പാർലമെന്റിന്റെ ഐടി സ്ഥിരംസമിതി പെഗസസ് അടക്കമുള്ള വിഷയങ്ങൾ 28ന് പരിഗണിക്കാനിരിക്കുകയാണ്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ;കേസെടുക്കാനൊരുങ്ങി ഇഡി.

0
Spread the love


കരുവന്നൂർ ബാങ്ക് തട്ടിപ്പ് ;കേസെടുക്കാനൊരുങ്ങി ഇഡി.

തൃശൂർ: ഇരിഞ്ഞാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്(ഇഡി )അന്വേഷിക്കും. സിപിഎം ഭരിക്കുന്ന ബാങ്കിലെ തട്ടിപ്പു കേസിൽ കേസെടുത്ത ഇരിഞ്ഞാലക്കുട പോലീസിൽനിന്ന് ഇഡി പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നു.300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ശരി വച്ചാണ് പോലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.ഇതുപ്രകാരമാണ് ഇടി കേസെടുക്കുന്നത്. അന്വേഷണ ഉത്തരവ് ദിവസങ്ങൾക്കകം ഇറങ്ങും. ഇതിനിടെ, കരുവന്നൂർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായി മാറിക്കഴിഞ്ഞു.ബാങ്കിൽനിന്ന് രാഷ്ട്രീയ സ്വാധീനം മറയാക്കി 300 കോടിയിലേറെ രൂപയാണ് തട്ടിയത്.കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ പ്രതിപട്ടികയിലുള്ളവർക്ക് സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്ന സൂചനയും പുറത്തുവന്നു.മുഖ്യ പ്രതിയായ ബാങ്കിൻറെ മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാറും മുൻ മാനേജർഎം.കെ. ബിജുവും സിപിഎം ലോക്കൽ കമ്മിറ്റി മുൻ ഭാരവാഹികളുംനിലവിലെ അംഗങ്ങളാണ്. ഇവർക്കെതിരെ പാർട്ടി നടപടി എടുത്തിട്ടില്ല. പ്രതികൾക്ക് മുൻനിര നേതാക്കളുമായി അടുപ്പമുണ്ടെന്ന ആരോപണവും ശക്തമാണ്.തട്ടിപ്പ് വിവാദം കത്തിപടരുകയും ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തിട്ടും പ്രതികളിൽ ആരെയും അറസ്റ്റ് ചെയ്യാത്തതും ചർച്ചയായിട്ടുണ്ട്.

21 വർഷത്തിനു ശേഷം വെയ്റ്റ് ലിഫ്റ്റിംഗിൽ ഇന്ത്യക്ക് ആദ്യ മെഡൽ.

0
Spread the love

21 വർഷത്തിനു ശേഷം വെയ്റ്റ് ലിഫ്റ്റിംഗിൽ ഇന്ത്യക്ക് ആദ്യ മെഡൽ.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യത്തെ മെഡൽ.വെയ്റ്റ് ലിഫ്റ്റിംഗിൽ മിരാഭായ് ചാനു ആണ് ഇന്ത്യക്ക് വേണ്ടി വെള്ളിമെഡൽ നേടിയത്.49 കിലോ വിഭാഗത്തിൽ ആണ് മെഡൽ നേട്ടം 21 വർഷത്തിനു ശേഷം ആണ് വെയ്റ്റ് ലിഫ്റ്റിംഗിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്.കർണം മല്ലേശ്വരിക് ശേഷം പിന്നെ വെയ്റ്റ് ലിഫ്റ്റിംഗിൽ മെഡൽ നേടുന്നത് മിരാഭായ് ചാനു ആണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts