Home Blog Page 1514

കേരളത്തില്‍ നിന്ന് വീണ്ടും ആബര്‍ഗ്രീസ്സുമായി അഞ്ച് പേർ പിടിയിൽ പിടിച്ചെടുത്തത് 5 കോടിയിലധികം വിലമതിക്കുന്ന ആബര്‍ഗ്രീസ്.

0
Spread the love

കേരളത്തില്‍ നിന്ന് വീണ്ടും ആബര്‍ഗ്രീസ്സുമായി അഞ്ച് പേർ പിടിയിൽ പിടിച്ചെടുത്തത് 5 കോടിയിലധികം വിലമതിക്കുന്ന ആബര്‍ഗ്രീസ്.

മൂന്നാര്‍: സംസ്ഥാനത്ത് വീണ്ടും കോടികള്‍ വിലമതിക്കുന്ന തിമിംഗല ആംബർഗ്രിസ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് അഞ്ച് കോടി വിലയുള്ള ആംബര്‍ ഗ്രീസാണ് മൂന്നാറില്‍ പിടികൂടിയിരിക്കുന്നത്. അഞ്ച് പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തമിഴ്‌നാട് വത്തലഗുണ്ട്, പെരികുളം സ്വദേശികളായ നാല് പേരും, മൂന്നാര്‍ സ്വദേശിയുമാണ് പിടിയിലായിരിക്കുന്നത്. മൂന്നാര്‍ സ്വദേശിയായ മുരുകനെന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ആബര്‍ഗ്രീസ് എത്തിച്ചത്. സംസ്ഥാനത്ത് ആംബര്‍ ഗ്രീസ് പിടികൂടുന്ന രണ്ടാമത്തെ സംഭവമാണിത്.

നേരത്തെ ചേറ്റുവയിൽ നിന്ന് 30 കോടിയുടെ ആംബർഗ്രീസുമായി മൂന്നുപേരെ വനം വിജിലൻസ് നേരത്തെ പിടികൂടി. വാടാനപ്പള്ളി സ്വദേശി രായംമരക്കാർ വീട്ടിൽ റഫീഖ് (47), പാലയൂർ സ്വദേശി കൊങ്ങണംവീട്ടിൽ ഫൈസൽ (40), എറണാകുളം സ്വദേശി കരിയക്കര വീട്ടിൽ ഹംസ (49) എന്നിവരാണ് പിടിയിലായത്. കേരളത്തിലെ ആദ്യത്തെ ആംബർ​ഗ്രീസ് വേട്ടയാണിത്. അന്ന് പിടിച്ചെടുത്ത ആംബർ ഗ്രീസിന് 19 കിലോ ഭാരമുണ്ട്.

ഐ.സി.എസ്‌.സി പത്താംക്ലാസ്, ഐ.എസ്‌.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

0
Spread the love

ഐ.സി.എസ്‌.സി പത്താംക്ലാസ്, ഐ.എസ്‌.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഐ.സി.എസ്‌.സി പത്താംക്ലാസ്, ഐ.എസ്‌.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം. ഇന്ന് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് സി.ഐ.എസ് സി.ഇ അറിയിച്ചു.

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന് പ്രഖ്യാപിക്കും.ഇതിന് മുന്നോടിയായി പരീക്ഷാഫലം അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി സിബിഎസ്‌ഇ നീട്ടിയിരുന്നു. 25 വരെയാണ് സമയം അനുവദിച്ചത്.

നേരത്തെ 22 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. കൂടുതല്‍ സമയം വേണമെന്ന സ്‌കൂളുടെ ആവശ്യം പരിഗണിച്ചായിരുന്നു സിബിഎസ്‌ഇ ഇളവ് അനുവദിച്ചത്.

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെന്‍ഷൻ ഓഗസറ്റ് ആദ്യവാരം വിതരണം ചെയ്യും;

0
Spread the love

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെന്‍ഷൻ ഓഗസറ്റ് ആദ്യവാരം വിതരണം ചെയ്യും; ഓരോരുത്തർക്കും ലഭിക്കുക 3200 രൂപ

ക്ഷേമപെന്‍ഷനുകള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യും. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെന്‍ഷനാണ് ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യുകയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് മാസത്തിന്റെ രണ്ടാം പകുതിയിലാണ് എന്നത് കണക്കിലെടുത്താണ് തീരുമാനം.
55 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. ഓരോരുത്തര്‍ക്കും രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.പെന്‍ഷന്‍ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക.

ഡോ. പി.കെ. ജമീലയും സന്തോഷ് ജോർജ് കുളങ്ങരയും ആസൂത്രണബോർഡിൽ

0
Spread the love

ഡോ. പി.കെ. ജമീലയും സന്തോഷ് ജോർജ് കുളങ്ങരയും ആസൂത്രണബോർഡിൽ

തിരുവനന്തപുരം: മുൻമന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവരെ ഉൾപ്പെടുത്തി സംസ്ഥാന ആസൂത്രണബോർഡ് പുനഃസംഘടിപ്പിച്ചു.
പി.കെ. ജമീലയ്ക്കൊപ്പം പ്രൊഫ. മിനി സുകുമാർ, പ്രൊഫ. ജിജു പി. അലക്‌സ്, ഡോ. കെ. രവിരാമൻ എന്നിവരാണ് ആസൂത്രണബോർഡ് അംഗങ്ങൾ. പാർട്ട്‌ ടൈം വിദഗ്ധ അംഗങ്ങളായി പ്രൊഫ. ആർ. രാമകുമാർ, വി. നമശിവായം, സന്തോഷ് ജോർജ് കുളങ്ങര എന്നിവരെയും മന്ത്രിസഭ നിയമിച്ചു.

മുൻ ആരോഗ്യ ഡയറക്ടർ പി.കെ. ജമീലയെ ഒന്നാം പിണറായി സർക്കാർ ആവിഷ്‌കരിച്ച ആർദ്രം മിഷന്റെ കൺസൽട്ടന്റായി നിയമിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവരെ ഇടതുസ്ഥാനാർഥിയായി പരിഗണിച്ചെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറി.

പ്രൊഫ. മിനി സുകുമാരൻ കാലിക്കറ്റ് സർവകലാശാലയിലും ജിജു പി. അലക്‌സ് കാർഷിക സർവകലാശാലയിലും അധ്യാപകരാണ്. നിലവിൽ ആസൂത്രണബോർഡ് അംഗമാണ് ഡോ. കെ. രവിരാമൻ. പ്രൊഫ. ആർ. രാമകുമാറും നിലവിൽ അംഗമാണ്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ബോർഡിന്റെ അധ്യക്ഷൻ. പ്രൊഫ. വി.കെ. രാമചന്ദ്രൻ വൈസ് ചെയർമാനാണ്‌. ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവരെയും നിശ്ചയിച്ചു.

ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും സ്ഥിരംക്ഷണിതാക്കളാവും. ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാണ്.

ഒരു കോടി ഫല വൃക്ഷതൈകള്‍ നട്ടുവളര്‍ത്തി ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറി

0
Spread the love

ഒരു കോടി ഫല വൃക്ഷതൈകള്‍ നട്ടുവളര്‍ത്തി ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറി

സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടി ഫല വൃക്ഷതൈകള്‍ നട്ടുവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ഫല വൃക്ഷതൈകള്‍ നട്ടുവളര്‍ത്തി ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഒരു കോടി ഫല വൃക്ഷ തൈകള്‍ നടുവളര്‍ത്തല്‍ മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിലെ ഒരു പ്രധാന പദ്ധതിയാണ്. 2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകള്‍ ഉല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനും പൊതു സ്ഥലങ്ങളില്‍ വെച്ചുപിടിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷമിടുന്നത്. ജില്ലയില്‍ ഈ പദ്ധതിക്ക് ആവശ്യമായ തൈകള്‍ ഉല്‍പാദിപ്പിക്കുന്നത് കുടുബശ്രീയുടെ നേതൃത്വത്തില്‍ ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറിയിലാണ്.

സംസ്ഥാനത്തിന്റെ തനത് ഫലവൃക്ഷങ്ങളും വിദേശത്ത് നിന്ന് കൊണ്ടുവന്ന് നട്ട് പിടിപ്പിച്ച് വിളയിക്കാന്‍ കഴിയുന്നതുമായ ഫലവര്‍ഗങ്ങള്‍, പ്ലാവ്, മാവ്, മാതളം, ഫാഷന്‍ ഫ്രൂട്ട്, സപ്പോര്‍ട്ട, ഓറഞ്ച്, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പില, വാളന്‍പുളി, കൊടംപുളി, റമ്പൂട്ടന്‍, കടച്ചക്ക, മാംഗോസ്റ്റീന്‍, ചാമ്പക്ക, പപ്പായ, നേത്രവാഴ, ഞാലിപ്പൂവന്‍ വാഴ തുടങ്ങിയ 21 ഇനം ഫലവര്‍ഗങ്ങളാണ് നഴ്‌സറിയില്‍ ഉല്‍പാദിപ്പിക്കുന്നത്. മാടക്കത്തറ, നടത്തറ ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറികളിലാണ് തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്നത്.
ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറികളില്‍ നട്ടുവളര്‍ത്തിയ തൈകള്‍ തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് കൃഷി ഓഫീസറുടെ മേല്‍ നോട്ടത്തില്‍ വിതരണം ചെയ്യും.

ഒരു കോടി ഫല വൃക്ഷ തൈകള്‍ നട്ടുവളര്‍ത്തല്‍ പദ്ധതി രണ്ട് ഘട്ടങ്ങളിലാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ പപ്പായ, മുരിങ്ങ, വാളന്‍പുളി, പ്ലാവ് തുടങ്ങിയവയുടെ 11438 തൈകള്‍ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്‌സറികളില്‍ നിന്ന് വിതരണം ചെയ്തു. ഒല്ലൂക്കര ബ്ലോക്കിലെ നടത്തറ, പുത്തൂര്‍, മാടക്കത്തറ, പാണഞ്ചേരി തുടങ്ങി നാല് കൃഷിഭവനുകളിലേക്കും വില്‍വട്ടം കൃഷിഭവനിലേക്കും 7143 തൈകള്‍ ജൂലൈ മാസത്തില്‍ നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍ പറഞ്ഞു. കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്‌സറികള്‍ മുഖേന മൂന്ന് ഘട്ടങ്ങളിലായി തൈകള്‍ വിതരണം ചെയ്യനാണ് ലക്ഷ്യമിടുന്നത്.

അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തി മേഘന രാജ്

0
Spread the love

അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തി മേഘന രാജ്

ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണശേഷം ഇടവേളയെടുത്ത നടി മേഘന അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഒരു പരസ്യചിത്രത്തിലാണ് താരം അഭിനിയിച്ചത്. ഇൻസ്റ്റഗ്രാമിൽ മേഘ്ന തന്നെയാണ് ഫോട്ടോ പങ്കുവച്ചത്. ക്യാമറക്ക് മുന്നിൽ
നിന്ന് സ്ക്രിപ്റ്റ് വായിക്കുന്ന മേഘനയെ ഫോട്ടോയിൽ കാണാം.’ജൂനിയ‍ർ ചിരുവിന് ഒമ്പത് മാസം പ്രായമായി.
ഒരു വർഷത്തിന് ശേഷം ക്യാമറക്ക് മുന്നിൽ എത്തിയിരിക്കുന്നു”-മേഘ്ന കുറിച്ചു.

മേഘ്നയെ പിന്തുണച്ചും അഭിനന്ദിച്ചും നിരവധി പേർ കമന്‍റുകളുമായി എത്തി. മലയാളി താരവും മേഘ്നയുടെ സുഹൃത്തുമായ
നസ്രിയയുടെ കമന്‍റാണ് അതിൽ ശ്രദ്ധേയം. മേഘ്നയെ പ്രോത്സാഹിപ്പിച്ച് എന്‍റെ ചേച്ചി എന്നാണ് നസ്രിയ കുറിച്ചത്.
ഭർത്താവ് ആഗ്രഹിച്ചത് പോലെ താൻ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് താരം നേരത്തെ തന്നെ അറിയിച്ചിരുന്നു.
എന്നാണ് സിനിമയിൽ അഭിനയിക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു.

മേഘ്ന ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരുന്നു.
പിന്നാലെ മകൻ ജനിച്ചത് സാമൂഹികമാധ്യമങ്ങളിൽ ആരാധകർ സന്തോഷത്തോടെ ഏറ്റെടുത്തു. മകനെ സർജയുടെ
കൂറ്റൻ ചിത്രത്തിന് മുന്നിൽ പിടിച്ചാണ് മേഘ്നയും കുടുംബവും സ്വീകരിച്ചത്. മലയാളത്തിൽ യക്ഷിയും ഞാനും
ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു മേഘ്ന.

കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 2871,തൃശൂര്‍ 2023,കോഴിക്കോട് 1870,എറണാകുളം 1832, കൊല്ലം 1568,പാലക്കാട് 1455, കണ്ണൂര്‍ 1121,കോട്ടയം 1053,തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793,പത്തനംതിട്ട 446,വയനാട് 363, ഇടുക്കി 226
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്._*

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്.

റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,59,50,704 സാമ്പിളുകളാണ് പരിശോധിച്ചത്.
ആകെ മരണം 15,871 ആയി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,871 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 2786, തൃശൂര്‍ 1996, കോഴിക്കോട് 1842, എറണാകുളം 1798, കൊല്ലം 1566, പാലക്കാട് 1014, കണ്ണൂര്‍ 1037, കോട്ടയം 1013, തിരുവനന്തപുരം 911, ആലപ്പുഴ 894, കാസര്‍ഗോഡ് 774, പത്തനംതിട്ട 433, വയനാട് 353, ഇടുക്കി 221 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കാസര്‍ഗോഡ് 16, കണ്ണൂര്‍ 14, തൃശൂര്‍ 11, പാലക്കാട് 10, പത്തനംതിട്ട 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം, കോഴിക്കോട് 2 വീതം, തിരുവനന്തപുരം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,067 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 684, കൊല്ലം 734, പത്തനംതിട്ട 265, ആലപ്പുഴ 1124, കോട്ടയം 659, ഇടുക്കി 304, എറണാകുളം 1093, തൃശൂര്‍ 1826, പാലക്കാട് 1003, മലപ്പുറം 1033, കോഴിക്കോട് 780, വയനാട് 135, കണ്ണൂര്‍ 783, കാസര്‍ഗോഡ് 644 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,35,198 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,83,962 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,18,496 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,92,805 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,691 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2241 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

ദുബായിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചുള്ള വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ ; ആഹ്ലാദത്തിൽ വിദ്യാർഥികൾ.

0
Spread the love

ദുബായിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചുള്ള വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ ; ആഹ്ലാദത്തിൽ വിദ്യാർഥികൾ….

ദുബായ് : നീറ്റ് പരീക്ഷക്ക് ദുബായിൽ പരീക്ഷാ കേന്ദ്രം അനുവദിച്ച് കേന്ദ്ര സർക്കാർ. പരീക്ഷ കേന്ദ്രം അനുവദിച്ചുള്ള വിജ്ഞാപനം ഇറങ്ങിയതായി ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ട്വീറ്റ് ചെയ്തു. ഇതിൽ സന്തോഷം പ്രകടിപ്പിച്ച് ധാരാളം പേർ മറുപടിയും നൽകി.യുഎഇയിലുള്ള വിദ്യാർഥികൾക്ക് ഏറെ ആഹ്ലാദകരമായ വാർത്തയാണിതെന്നും കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി പറഞ്ഞു. നിലവിൽ ജിസിസി രാജ്യങ്ങളിൽ കുവൈത്തിൽ മാത്രമായിരുന്നു പരീക്ഷാ കേന്ദ്രം ഉണ്ടായിരുന്നത്. യുഎഇയിലുള്ളവർ പരീക്ഷാ കേന്ദ്രം ഇല്ലാതെ വിഷമിക്കുന്ന വാർത്തയെ തുടർന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നടപടി. ഇതു സംബന്ധിച്ച് വിദ്യാർഥികളുടെ പ്രയാസങ്ങളും രക്ഷിതാക്കളുടെ ആവലാതികളും വിശദമായി പ്രതിപാദിച്ച് നിരന്തരമായി വാർത്തയെ തുടർന്നാണ് നടപടി. ദുബായിൽ പരീക്ഷാകേന്ദ്രം തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം ടി.എൻ പ്രതാപൻ എംപിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയിട്ടുമുണ്ട്.

പാർലമെന്റിനു സമീപം കിസാൻ പാർലമെൻറ് രൂപീകരിച്ച് കർഷകർ;മേദിക്കെതിരെയടക്കം 4 പ്രമേയങ്ങൾ.

0
Spread the love


പാർലമെന്റിനു സമീപം കിസാൻ പാർലമെൻറ് രൂപീകരിച്ച് കർഷകർ;മേദിക്കെതിരെയടക്കം 4 പ്രമേയങ്ങൾ

ന്യൂഡൽഹി : കേന്ദ്രസർക്കാർ പാസാക്കിയ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെൻറിനു സമീപം ജന്തർ മന്തറിൽ കിസാൻ പാർലമെൻറ് സംഘടിപ്പിച്ച് കർഷകർ.രാജ്യം കണ്ട ഏറ്റവും വലിയ കർഷക വിരോധിയായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്ന് ആരോപിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ ദേശീയ കോ-ഓർഡിനേറ്ററും മലയാളിയുമായ കെ. ബിജു അവതരിപ്പിച്ച പ്രമേയം സമാന്തര പാർലമെന്റിൽ കർഷകർ പാസാക്കി.പ്രക്ഷോഭ കേന്ദ്രമായ സിംഘവിൽ നിന്ന് 5 ബസുകളിലായി പുറപ്പെട്ട ഇരുന്നൂറോളം കർഷകരെ ഡൽഹി- ഹരിയാന അതിർത്തിയിൽ പോലീസ് തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് വഴിവച്ചു.കർഷകരെ പരിശോധിച്ച ശേഷമേ കർഷകരെ ഡൽഹിയിലേക്ക് കടത്തിവിടൂ എന്നു പോലീസും പറ്റില്ലെന്ന് കർഷകരും നിലപാടെടുത്തു. എന്നാൽ,കർഷക സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ പരിശോധന ഒഴിവാക്കാൻ പോലീസ് തീരുക്കുകയായിരുന്നു.
എന്നാൽ,ജന്തർ മന്തറിലെത്തിയ കർഷകരെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ നിരത്തി പോലീസ് തടഞ്ഞു.ഏറ്റുമുട്ടൽ വേണ്ടന്നു തീരുമാനിച്ച കർഷകർ അവിടെ കിസാൻ പാർലമെൻറ് സംഘടിപ്പിക്കുകയായിരുന്നു. കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊല്ലയെ സ്പീക്കറായും കർഷക നേതാവ് മങ്ജീത് സിങ്ങിനെ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തു. പിന്നാലെ കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ട ചർച്ച സംഘടിപ്പിച്ചു. മോദിക്കെതിരെ അടക്കം നാല് പ്രമേയങ്ങൾ പാസാക്കി. വൈകിട്ട് അഞ്ച് മണിയോടെ കർഷകർ വളരെ സിംഘവിലേക്ക് മടങ്ങി. അടുത്ത സംഘം ഇന്നെത്തും. പാർലമെൻറ് സമ്മേളനം സമാപിക്കുന്ന ഓഗസ്റ്റ് 13 വരെ ഇതു തുടരനാണ് തീരുമാനം.കേരളത്തിൽ നിന്ന് ദേശീയ കർഷക സമാജം,അഖിലേന്ത്യ ഫാർമേഴ്സ് അസോസിയേഷൻ, ഫാർമേഴ്സ് റിലീഫ് ഫോറം എന്നീ സംഘടനകളിൽ നിന്നുള്ള 13 പേരും പങ്കെടുത്തു.

ന്യൂനപക്ഷ തരംതിരിവ് നിശ്ചയിക്കൽ ; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്.

0
Spread the love


ന്യൂനപക്ഷ തരംതിരിവ് നിശ്ചയിക്കൽ ; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്.

തിരുവനന്തപുരം:ന്യൂനപക്ഷങ്ങൾക്കിടയിൽ ഉപ തരംതിരിവ് നിശ്ചയിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന ഹൈക്കോടതി പരാമർശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നിയമസഭ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള 80: 20 അനുപാദം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിലായിരുന്നു ഈ പരാമർശം. മുതിർന്ന അഭിഭാഷകൻ കെ. പാരശരന്റെ നിയമോപദേശ പ്രകാരമാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പിൽ നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ തുടരും.പരാതി ഉന്നയിച്ച വിഭാഗങ്ങൾക്കുള്ള ആനുകൂല്യം ജനസംഖ്യാനുപാതികമായി തീരുമാനിക്കും. അനാവശ്യ തർക്കം ഉന്നയിച്ച് പ്രശ്നമാക്കരുതെന്ന പ്രതിപക്ഷത്തിന് നിലപാട് തന്നെയാണ് സർക്കാരിന്റെയും.
നിലവിലെ ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള 80:20 അനുവാദം റദ്ദാക്കിയ ഹൈക്കോടതി,ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം ചെയ്യാൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ പിന്നാക്കാവസ്ഥ വേർതിരിച്ചു കാണിക്കാനുള്ള അധികാരം ദേശീയ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകൾക്ക് ഇല്ലെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും ഈ പരാമർശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. എന്നാൽ,ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം പുനംക്രമീകരിച്ചു സർക്കാർ ഉത്തരവിറക്കി.ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാനുപാതികമായി ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാത്ത വിധത്തിൽ അനുവദിക്കണമെന്നും പറയുന്നു.എന്നാൽ,മുൻപുണ്ടായിരുന്ന 80:20 നു പകരം പ്രാബല്യത്തിലാകുന്ന പുതിയ അനുവാദം ഇത്തരത്തിൽ എടുത്തു പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts