Home Blog Page 1515

എല്ലാം അതിജീവിക്കുമെന്ന് ശിൽപാ ഷെട്ടി ഇൻസ്റ്റഗ്രാമിൽ

0
Spread the love

എല്ലാം അതിജീവിക്കുമെന്ന് ശിൽപാ ഷെട്ടി ഇൻസ്റ്റഗ്രാമിൽ

ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ആദ്യമായി പ്രതികരിച്ച് നടി ശിൽപ ഷെട്ടി.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, വായിക്കുന്ന പുസ്തകത്തിന്‍റെ പേജ് പങ്കുവച്ചുകൊണ്ടാണ്
താരത്തിന്‍റെ പ്രതികരണം. അമേരിക്കൻ എഴുത്തുകാരൻ ജെയിംസ് ത‍ർബറിന്‍റെ
പ്രചോദനം നൽകുന്ന വരികളാണ് സ്റ്റോറിയിൽ ഉള്ളത്. അതിജീവിക്കും
എന്ന് അർത്ഥമാക്കുന്ന വരികളാണിത്.

കഴിഞ്ഞതിനെ ദേഷ്യത്തോടെയും വരാനിരിക്കുന്നതിനെ പേടിയോടെയും
കാണരുത്. എന്നാൽ ചുറ്റുമുള്ളതിനെ ശ്രദ്ധയോടെ നിരീക്ഷിക്കണം. ഇതുവരെ
എല്ലാം അതിജീവിച്ചു. ഇനിയും അങ്ങനെത്തന്നെ ആയിരിക്കും. എല്ലാ പ്രതിസന്ധികളെയും
തരണം ചെയ്യും. എന്‍റെ ജിവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിന്നും
ആർക്കും പിൻതിരിപ്പിക്കാനാവില്ല. ഇതാണ് ഫോട്ടോയിലെ
ഉള്ളടക്കം.

അശ്ലീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ്
ചെയ്തത്. ആപ്പ് വഴി ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിലടക്കം കുന്ദ്ര മുഖ്യ ആസൂത്രകനാണെന്നും
ഇതിന്‍റെ തെളിവുകൾ ഉണ്ടെന്നും മുംബൈ പൊലീസ് വ്യക്തമാക്കുന്നു. നേരത്തെ ഒരു മോഡലും
കുന്ദ്രയുടെ സുഹൃത്തുക്കളും പിടിയിലായതിന് പിന്നാലെയാണ് കുന്ദ്രയുടെ അറസ്റ്റ്.
സംഭവത്തിൽ ശിൽപഷെട്ടിക്ക് ബന്ധമില്ലെന്നാണ് നിലവിൽ പൊലീസ് കരുതുന്നത്.
ശിൽപയുടെ പണമിടപാടുകളും മറ്റും പൊലീസ് പരിശോധിച്ച് വരുന്നു.

സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

0
Spread the love

സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: അഴീക്കോട് ബൈക്ക് കാറില്‍ ഇടിച്ച് യുവാവ് മരിച്ചു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ ചോദ്യം ചെയ്യലിന് വിധേയനായ റമീസാണ് മരിച്ചത്. സ്വര്‍ണക്കടത്ത് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുടെ സുഹൃത്താണ് റമീസ്.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിന്റെ വീട്ടില്‍ കസ്റ്റ്ംസ് പരിശോധന നടത്തിയിരുന്നു.

റമീസ് ഓടിച്ച ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീട്ടിൽ കയറിയ കള്ളനെ 70കാരി ഇലക്ട്രിക് ബാറ്റു കൊണ്ട് അടിച്ചു വീഴ്ത്തി

0
Spread the love

വീട്ടിൽ കയറിയ കള്ളനെ 70കാരി ഇലക്ട്രിക് ബാറ്റു കൊണ്ട് അടിച്ചു വീഴ്ത്തി

ചെങ്ങന്നൂരിൽ വീട്ടിൽ കയറിയ കള്ളനെ 70 വയസുകാരി ഇലക്ട്രിക് ബാറ്റു കൊണ്ട് അടിച്ചു വീഴ്ത്തി. നെടുവരംകോട് തയ്യിൽ സാറാമ്മ വർഗ്ഗീസിൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. നെടുവരം കോട് സ്വദേശി ഊരാളി സുനിലാണ് പിടിയിലായത്. ഒറ്റയ്ക്കായിരുന്നു താമസം. അടുക്കള വാതിൽ വഴി കയറിയ കള്ളനെ ഇലക്ട്രിക് ബാറ്റ് വച്ചടിച്ചപ്പോൾ ഷോക്കേറ്റ് വീഴുകയായിരുന്നു. നിലത്തു വീണ സുനിൽ ഇവിടെ നിന്നും എഴുന്നേറ്റ് സാറാമ്മയെ തള്ളിയിട്ട ശേഷം ഓടി രക്ഷപെട്ടു. പിന്നീട് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്ന സുനിലിനെ അറസ്റ്റു ചെയ്തു.

ഭഗീരതിയമ്മ അന്തരിച്ചു.

0
Spread the love

106 വയസ്സിൽ നാലാം ക്ലാസ് വിജയിച്ച ഭഗീരതിയമ്മ അന്തരിച്ചു.

106 ആം വയസ്സിൽ നാലാം ക്ലാസ് വിജയിച്ച് ചരിത്രത്തിൽ ഇടം നേടിയ ഭാഗീരതിയമ്മ (107) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും.

കൊല്ലം പ്രാക്കുളം സ്വദേശിയായ ഭഗീരതിയമ്മ 275 മാർക്കിൽ 205 മാർക്ക് നേടിയാണ് വിജയിച്ചത്.ചെറുപ്പത്തിലേ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു എങ്കിലും അമ്മയുടെ മരണശേഷം സഹോദരങ്ങളെ പരിപാലിക്കേണ്ടി വന്നതിനാൽ പഠനം മുടങ്ങുകയായിരുന്നു. ഭഗീരതിയമ്മയുടെ വിജയത്തെ പ്രധാനമന്ത്രി പരാമർശിച്ചിരുന്നു.അറുപത്തിരണ്ടാമത് മൻ കീ ബാത് പരിപാടിയിലൂടെ ആണ് പ്രധാന മന്ത്രി പരാമർശിച്ചത്. കേന്ദ്ര സർക്കാരിൻ്റെ നാരിശക്തി പുരസ്കാരവും ഭഗീരതിയമ്മയ്ക്ക് ലഭിച്ചിരുന്നു. ഭഗീരതിയമ്മ രാജ്യത്തിന് പ്രചോദനമാണ് എന്നും പ്രധാനമന്ത്രി എടുത്ത് പറഞ്ഞിരുന്നു.

പ്രിയമണിയുടെ ഭർത്താവിന് എതിരെ ആരോപണങ്ങളുമായി ആദ്യ ഭാര്യ അയേഷ രംഗത്ത്.

0
Spread the love

പ്രിയമണിയുടെ ഭർത്താവിന് എതിരെ ആരോപണങ്ങളുമായി ആദ്യ ഭാര്യ അയേഷ രംഗത്ത്.

പിങ്ക് വില്ല റിപ്പോർട്ട് പ്രകാരം പ്രിയമണിയുമായുള്ള വിവാഹം
കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം.
നടിയുടെ ഭർത്താവ് മുസ്തഫ രാജിനെതിരെ ആദ്യ ഭാര്യയുടെ ആരോപണങ്ങൾ. തന്നിൽ നിന്നും വിവാഹ മോചനം നേടിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ പ്രിയമണിയുമായുള്ള വിവാഹം ആസാധു ആണെന്നും അയേഷ ഉന്നയിക്കുന്നു. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.
ഗാർഹീക പീഡനകേസും അയിഷ ഫയൽ ചെയ്തിട്ടുണ്ട്. ഞങ്ങൾ നിയമപരമായി വേർപ്പിരിഞ്ഞിട്ടില്ല പ്രിയാമണിയെ കല്യാണം കഴിക്കുന്ന സമയത്ത് താൻ ബാച്‌ലർ ആണെന്ന് കോടതിയെ ബോധിപ്പിക്കുക ആയിട്ടുന്നുവെന്നും അയേഷ ആരോപിച്ചു.എന്നാൽ ഇന്ത്യ ടൈംസ് മുസ്തഫയുമായി ബന്ധപെട്ട് അദ്ദേഹത്തിന്റെ ഭാഗം കൂടി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും പണം തട്ടിയെടുക്കലാണ് അയേഷയുടെ ഉദ്ദേശം. കുട്ടികൾക്ക് ചിലവിനുള്ള പണം പതിവായി അയേഷക്ക് നൽകാരുണ്ട്.
2010 മുതൽ താനും അയേഷയും വേറെയാണ് താമസം , 2013 ൽ വിവാഹമോചനം നേടിയെന്നും മുസ്തഫ പറയുന്നു.2017 ലായിരുന്നു പ്രിയമണിയുമായുള്ള വിവാഹം എന്തുകൊണ്ട് ഇതുവരെ അയേഷ പ്രതികരിച്ചില്ല എന്നും മുസ്തഫ ചോദിച്ചു.

ഇതിനുള്ള മറുപടിയായി രണ്ടുമക്കളുടെ അമ്മ എന്ന നിലയിൽ കാര്യങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രെമിച്ചു. അത് നടക്കാത്ത കാരണമാണ് ഇപ്പോൾ നടപടി എടുക്കുന്നതെന്നും ഇനി സമയം നഷ്ടപ്പെടുത്താൻ ഇല്ലെന്നും അയേഷ പറയുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,58,22,215 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,739 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,034 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1589, കോഴിക്കോട് 1568, എറണാകുളം 1512, മലപ്പുറം 1175, പാലക്കാട് 770, തിരുവനന്തപുരം 899, കൊല്ലം 967, കോട്ടയം 722, ആലപ്പുഴ 685, കാസര്‍ഗോഡ് 688, കണ്ണൂര്‍ 470, പത്തനംതിട്ട 423, ഇടുക്കി 291, വയനാട് 275 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

85 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, കാസര്‍ഗോഡ് 11, തൃശൂര്‍ 9, പാലക്കാട് 8, എറണാകുളം, വയനാട് 7 വീതം, തിരുവനന്തപുരം 6, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 3 വീതം, കോഴിക്കോട് 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,454 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 704, കൊല്ലം 847, പത്തനംതിട്ട 329, ആലപ്പുഴ 1287, കോട്ടയം 937, ഇടുക്കി 228, എറണാകുളം 1052, തൃശൂര്‍ 1888, പാലക്കാട് 1013, മലപ്പുറം 1860, കോഴിക്കോട് 1427, വയനാട് 416, കണ്ണൂര്‍ 785, കാസര്‍ഗോഡ് 681 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,28,881 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,72,895 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,09,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,83,826 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,497 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2537 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

സ്വർണം പണയം വയ്ക്കുന്നവർ ശ്രദ്ധിക്കുക; പഴയതുപോലെ പുതുക്കി വയ്ക്കൽ ഇനി സാദ്ധ്യമല്ല

0
Spread the love

സ്വർണം പണയം വയ്ക്കുന്നവർ ശ്രദ്ധിക്കുക; പഴയതുപോലെ പുതുക്കി വയ്ക്കൽ ഇനി സാദ്ധ്യമല്ല

അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സ്വര്‍ണപ്പണയ വായ്പയില്‍ റിസര്‍വ് ബാങ്ക് പിടിമുറുക്കുന്നു. 90 ദിവസം കഴിഞ്ഞ സ്വര്‍ണപ്പണയ വായ്പ പുതുക്കി നല്‍കരുതെന്ന നിര്‍ദേശം കര്‍ശനമാക്കി. നിശ്ചിതദിവസം കഴിഞ്ഞും തിരിച്ചടച്ചില്ലെങ്കില്‍ വായ്പക്കാരനെ കുടിശികക്കാരനാക്കി കണക്കാക്കും. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്കെതിരെ നടപടിയും സ്വീകരിക്കും.

അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ സ്വര്‍ണം പണയം വച്ചെടുക്കുന്ന വായ്പ 90 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ പലിശയടച്ച്‌ പുതുക്കിവയ്ക്കാന്‍ കഴിയുമായിരുന്നു. ഈ സൗകര്യത്തിനാണ് റിസര്‍വ് ബാങ്ക് പൂട്ടിട്ടത്. ജൂലായ് ഒന്നു മുതല്‍ 90 ദിവസത്തിന് ശേഷം പണയം പുതുക്കിവയ്ക്കുന്നത് വിലക്കി.

വായ്പാകാലവധി കഴിഞ്ഞും തിരിച്ചടച്ചില്ലെങ്കില്‍ നിഷ്ക്രിയ ആസ്തിയായി (എന്‍.പി.എ) കണക്കാക്കാനാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. 91 ദിവസമായാല്‍ സ്വന്തം പേരില്‍ പുതുക്കാനാവില്ല. മുഴുവന്‍ തുകയും പലിശയും അടച്ച്‌ പണയം തിരിച്ചെടുക്കുകയാണ് പോംവഴി. അടച്ചില്ലെങ്കില്‍ പണയസ്വര്‍ണം ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് നടപടി സ്വീകരിക്കാം.

കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും മൂലം നിരവധി പേര്‍ക്ക് കാലവധിക്കകം വായ്പത്തുകയോ പലിശയോ അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ബാങ്കുകളില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് പലരും വിവരം അറിഞ്ഞത്. സ്വന്തം പേരില്‍ പുതുക്കാന്‍ കഴിയാതെ വന്നതോടെ വായ്പത്തുക നല്‍കി ബന്ധുക്കളുടെ പേരിലേക്ക് മാറ്റിയാണ് പണയ സ്വര്‍ണം നഷ്‌ടപ്പെടുന്നത് ഒഴിവാക്കിയത്.

നിര്‍ദേശം ഇങ്ങനെ

  1. 90 ദിവസം കഴിഞ്ഞ സ്വര്‍ണപ്പണയ വായ്‌പ പുതുക്കി നല്‍കരുത്
  2. തുടര്‍ച്ചയായി 90 ദിവസം കുടിശിക വന്നാല്‍ കിട്ടാക്കടം (എന്‍.പി.എ) ആയി കണക്കാക്കും
  3. 91 ദിവസം കഴിഞ്ഞാല്‍ സ്വന്തം പേരില്‍ പുതുക്കാനാവില്ല

ഭാവിയില്‍ കെണിയാകും

നിഷ്ക്രിയ ആസ്തിയായി (എന്‍.പി.എ) മാറിയാല്‍ പണയം വച്ചവരെ കുടിശികക്കാരായി കണക്കാക്കും. ഇത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്നതിനാല്‍ ഭാവിയില്‍ വായ്പകള്‍ക്കും മറ്റും ആശ്രയിക്കേണ്ടി വരുമ്ബോള്‍ വിനയാകുമെന്നാണ് ആശങ്ക. അത്യാവശ്യങ്ങള്‍ക്കായി ചെറിയ തുകയ്ക്ക് ആശ്രയിക്കുന്ന സ്വര്‍ണപ്പണയ വായ്പകള്‍ക്കുള്ള നിബന്ധന കെണിയായി മാറുമെന്ന് സഹകാരികള്‍ പറയുന്നു.

നാല് ബാങ്കുകള്‍ക്ക് പിഴ

വ്യവസ്ഥ കര്‍ശനമായി നടപ്പാക്കാത്തതിന് സംസ്ഥാനത്തെ നാലു ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് പിഴ ഈടാക്കി. മുമ്ബ് നിലവിലുള്ള വ്യവസ്ഥയാണെങ്കിലും ജൂലായ് ഒന്നു മുതലാണ് കര്‍ശനമാക്കിയതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫീസാണ് ഇതുസംബന്ധിച്ച ഉത്തരവ് ബാങ്കുകള്‍ക്ക് നല്‍കിയത്. പ്രാഥമിക സഹകരണ സംഘങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിബന്ധന ബാധകമാക്കിയിട്ടില്ല.

മീനാക്ഷി ഈ നടന്റെ കടുത്ത ആരാധികയോ…. മീനാക്ഷി ദിലീപ് ഫോളോ ചെയ്യുന്ന മലയാളത്തിന്റെ യുവനടൻ…

0
Spread the love

മീനാക്ഷി ഈ നടന്റെ കടുത്ത ആരാധികയോ….മീനാക്ഷി ദിലീപ് ഫോളോ ചെയ്യുന്ന മലയാളത്തിന്റെ യുവനടൻ…

സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും വളരെയധികം ആരാധകരുള്ള ഒരു താരപുത്രി ആണ് മീനാക്ഷി. ഇൻസ്റ്റാഗ്രാമിൽ മീനാക്ഷിയെ ഫോളോ ചെയ്യുന്നവർ അധികമാണ്. താരത്തിന്റെ ഓരോ വിശേഷവും നോക്കിയിരിക്കുകയാണ് ആരാധകർ. ആകെ 42 പേരെ മാത്രമേ മീനാക്ഷി ഫോളോ ചെയ്യുന്നുള്ളൂ.

ഇതിൽ മലയാളത്തിലെ ആകെ ഒരു സൂപ്പർ ഹീറോയെ മാത്രമേ മീനാക്ഷി ഫോളോ ചെയ്യുന്നുള്ളൂ. അത് മറ്റാരുമല്ല മലയാളത്തിലെ സ്വന്തം യങ്ങ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാനെ ആണ്. 8.3 മില്ല്യൻ ഫോളോവേഴ്സ് ആണ് ദുൽഖർ സൽമാൻ ഉള്ളത്. ഈ അടുത്താണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമായത്.തന്റെ ചിത്രവും കൂട്ടുകാരികളുടെകൂടെയുള്ള ഫോട്ടോകളുമാണ് മീനാക്ഷി കൂടുതലും പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇതുവരെ ആകെ 14 ഫോട്ടോകൾ മാത്രമാണ് മീനാക്ഷി പോസ്റ്റ്‌ ചെയ്തിട്ടുള്ളു. താരത്തിന്റെ ഓരോ പോസ്റ്റിനും ആരാധകരുടെ നല്ല സപ്പോർട്ട് ഉണ്ട്. ഇപ്പോൾ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി.

പ്രശസ്ത നാടക, ചലച്ചിത്രതാരം കെടിഎസ് പടന്നയില്‍ അന്തരിച്ചു

0
Spread the love

പ്രശസ്ത നാടക, ചലച്ചിത്രതാരം കെടിഎസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി : സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
തൃപ്പൂണിത്തുറ തെക്കുംഭാഗം പടന്നയില്‍ വീട്ടില്‍ കെ ടി സുബ്രഹ്മണ്യന്‍ എന്നാണ് മുഴുവന്‍ പേര്. അരനൂറ്റാണ്ടിലേറെക്കാലം പ്രൊഫഷണല്‍ നാടകരംഗത്തു തിളങ്ങിയ ശേഷമാണ് സിനിമാ രംഗത്തെത്തുന്നത്.

1956 ൽ വിവാഹ ദല്ലാൾ എന്ന നാടകത്തിലൂടെ ആണ് അഭിനയ രംഗത്തേക്ക് എത്തിയത്.
രാജസേനന്റെ ‘അനിയന്‍ ബാവ, ചേട്ടന്‍ ബാവ’ യാണ് പടന്നയിലിന്റെ ആദ്യസിനിമ. തുടര്‍ന്ന് 140 ഓളം സിനിമകളില്‍ അഭിനയിച്ചു. സിനിമാ നടനായിട്ടും തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ അദ്ദേഹം ചെറിയ കട നടത്തിയിരുന്നു.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്.

ചെയ്യുന്ന ജോലിയുടെ വലുപ്പ ചെറുപ്പം നോക്കാതെ, തൊഴിലെടുക്കാൻ കഴിയുന്നതാണ് അന്തസ്സ്. ഇന്നത്തെ ചെറുപ്പക്കാർക്ക് ഒരു മാതൃകയാവുകയാണ് അഞ്ജന എന്ന ഇരുപത്തിരണ്ട്കാരി.

0
Spread the love

ചെയ്യുന്ന ജോലിയുടെ വലുപ്പ ചെറുപ്പം നോക്കാതെ, തൊഴിലെടുക്കാൻ കഴിയുന്നതാണ് അന്തസ്സ്.
ഇന്നത്തെ ചെറുപ്പക്കാർക്ക് ഒരു മാതൃകയാവുകയാണ് അഞ്ജന എന്ന ഇരുപത്തിരണ്ട്കാരി.

പഠനത്തിനൊപ്പം തന്നെ ട്യൂഷൻഎടുത്തും മീൻവിറ്റും പോത്തിനെ വളർത്തിയും നാടൻപാട്ട് പാടിയും മറ്റും വരുമാനമുണ്ടാക്കുകയാണ് അഞ്ജന.
ഇന്നത്തെ ന്യൂജൻ പിള്ളേർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ജോലികളാണ് അഞ്ജന ചെയ്യുന്നത്.
ചേർത്തല സോദേശിയായ സുരേഷിന്റെയും ഉഷയുടെയും രണ്ടുപേണ്മക്കളിൽ ഒരുവളാണ് അഞ്ജന.
മീൻവിൽക്കുന്നതിനും പോത്തിനെ വളർത്തുന്നതിനും ധാരാളം പരിഹാസങ്ങൾ അഞ്ജന നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അവയൊന്നും വക വെക്കാതെ അഞ്ജന തന്റെ ജോലി തുടർന്ന് കൊണ്ടിരുന്നു.
യൂട്യൂബർ ഐപ്പ് വള്ളികാടന്റെ വീഡിയോയിലൂടെയാണ്
അഞ്ജനയെ ലോകം അറിയുന്നത്. പിന്നീട് മന്ത്രിമാരും രാഷ്ട്രീയനേതാക്കളും അഞ്ജനയെ കാണുകയും അഭിനന്ദിക്കുക്കയും ചെയ്തു.
അതിനുശേഷം അഞ്ജനയ്ക്ക് ഒരു ചെറിയ അപകടം ഉണ്ടായി. അപകട ശേഷം സുരേഷ്ഗോപി എംപി വീണ്ടും അഞ്ജനയെ വിളിക്കുകയും കാണാൻ വരികയും ചെയ്ത സന്തോഷം തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പങ്ക് വെക്കുകയാണ് അഞ്ജന.

വയ്യാതെ ആയെന്ന് അറിഞ്ഞ് എൻ്റെ ഫോണിലേയ്ക്ക് ആദ്യം വന്ന മെസേജും ഇദ്ദേഹത്തിൻ്റെ അയിരുന്നു… ദൃഷ്ടിദോഷം ആണ് അമ്മയെ കൊണ്ട് ഉഴിഞ്ഞിടീക്കണമെന്നും ഇടയ്ക്ക് എന്ത് ആവശ്യമുണ്ടായാലും വിളിക്കണമെന്നും പറഞ്ഞു… സത്യം പറഞ്ഞാൽ എൻ്റെ വേദനയ്ക്കിടയിലും എനിക്കത് വലിയൊരു സന്തോഷമായിരുന്നു…. മിനിഞ്ഞാന്ന് രാത്രി വീണ്ടും call വന്നു … അദ്ദേഹത്തിൻ്റെ എല്ലാ തിരക്കുകൾക്കിടയിലും കുറച്ചധിക സമയം നമ്മളെ കേട്ടിരിക്കാറുള്ളത് എന്നെ എപ്പോളും ആശ്ചര്യപ്പെടുത്താറുണ്ട്… എല്ലാ വിശേഷങ്ങളും തിരക്കും… ശനിയാഴ്ച ഞാൻ വരാം പതിവുപോലെ ചെമ്മീനും കരിമീനും ഒക്കെ ഓഡറും ചെയ്തു…
പറഞ്ഞ വാക്ക് പാലിച്ച് ഒരു 11 മണി ഒക്കെ ആയപ്പോൾ അദ്ദേഹത്തിൻ്റെ Member of Parliament എന്ന് ചുവന്ന അക്ഷരങ്ങളിൽ എഴുതി വെച്ച വണ്ടി വന്നു നിന്നു… വണ്ടിയുടെ വാതിൽ ഞങ്ങൾക്കായി തുറന്നു… അമ്മ എന്നെ എടുത്ത് വണ്ടിയുടെ അടുത്തേയ്ക്ക് നിർത്തി…. കാല് ശ്രദ്ധിക്കണം അധികം അനക്കരുത് എന്ന് ആദ്യമേ പറഞ്ഞു…. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ മകളും കൂടെ ഉണ്ടായിരുന്നു… ഞങ്ങളെ പരസ്പ്പരം പരിചയപ്പെടുത്തി… ഒരുപാട് സംസാരിക്കണം എന്നാഗ്രഹിച്ച് ചെന്ന ഞാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു…. MP യുടെ വണ്ടി നിർത്തിയിട്ടത് കണ്ട് ഓടി അടുത്ത പോലീസ്കാരനോട് നിങ്ങളുടെ നാട്ടുകാരി ഇപ്പോൾ എൻ്റെയും നാട്ടുകാരിയാണ്… എന്നെ കാണാൻ വന്നതാണെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും പറഞ്ഞു… സന്തോഷം കൊണ്ട് ഞാൻ അമ്മയുടെ കയ്യിൽ ഇറുക്കി പിടിച്ചു… വിശേഷങ്ങൾ എല്ലാം പറഞ്ഞ് ഒപ്പം നിന്നൊരു ഫോട്ടോയും എടുത്ത് പതിവുപോലെ അദ്ദേഹത്തിൻ്റെ സ്നേഹവുമറിയിച്ച് ഞങ്ങൾ പിരിഞ്ഞു….
ആദ്യമായി എന്നെ വിളിച്ചപ്പോൾ എനിക്കുണ്ടായ അതേ ആശ്ചര്യവും ഞെട്ടലും തന്നെയാണ് അദ്ദേഹത്തിൻ്റെ ഓരോ വിളിയിലും കണ്ടുമുട്ടലിലും എനിക്ക് ഉണ്ടാകുന്നത്…. എല്ലാത്തിലുമുപരി പച്ചയായ ഒരു മനുഷ്യസ്നേഹി….
അറിയാതെ എങ്കിലും ആദ്യമായി ചേട്ടനെന്ന് വിളിച്ചപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മുന്നോട്ടും ഈ സ്നേഹവും പരിഗണനയും കിട്ടുമെന്ന് … ഹൃദയത്തിൽ ചേർത്ത് വെച്ച് ഒരായിരം നന്ദി സ്നേഹം സുരേഷേട്ടാ……
എന്നാണ് അഞ്ജന തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts