Home Blog Page 1516

കുതിരാൻ തുരങ്കം: ഫയർ ആന്റ് സേഫ്റ്റി അവസാന പരിശോധന പൂർത്തിയായി

0
Spread the love

കുതിരാൻ തുരങ്കം:
ഫയർ ആന്റ് സേഫ്റ്റി അവസാന പരിശോധന പൂർത്തിയായി

ജൂലൈ 22 ന് സർട്ടിഫിക്കറ്റ് നൽകും

മണ്ണുത്തി കുതിരാൻ തുരങ്ക പാതയിൽ ഫയർ ആന്റ് സേഫ്റ്റി വിഭാഗം നടത്തിയ അവസാന പരിശോധന പൂർത്തിയായി.
കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായാണ്
ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ തുരങ്കത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട അന്തിമ ഘട്ട പരിശോധന നടത്തിയത്.ജൂൂലൈ 22 സർട്ടിഫിക്കറ്റ്് നൽകുമെന്ന ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.
തുരങ്ക പാതയിലെ ഫയർ സിസ്റ്റം പ്രവർത്തിപ്പിച്ചതിൽ തൃപ്തികരമെന്നും ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.

ഓരോ 50 മീറ്റർ ഇടവിട്ട് തുരങ്ക പാതയിൽ ഫയർ ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിച്ചു.
ഒരു ഡീസൽ പമ്പും, രണ്ട് ഇലക്ട്രിക്കൽ പമ്പുകളും ഇവിടെയുണ്ട്. ഇത് ഉപയോഗിച്ചാണ് ശക്തമായി വെള്ളം പമ്പ് ചെയ്ത് സുരക്ഷാ പരിശോധന നടത്തിയത്.
2 ലക്ഷം ലിറ്ററിന്റെ വെള്ള ടാങ്ക് തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അപകടമുണ്ടായാൽ അഗ്നി രക്ഷസേന വരുന്നതിന് മുൻപ് തന്നെ സുരക്ഷാ പ്രവർത്തനങ്ങൾ തുരങ്കത്തിൽ നടത്താൻ കഴിയും.

തുരങ്ക പാതയുടെ പല സ്ഥലങ്ങളിലും ഹോസ് റീലുകൾ സ്ഥാപിച്ചു കഴിഞ്ഞു.
ഫയർ ആന്റ് സേഫ്റ്റി വിഭാഗം നിർദ്ദേശിച്ച എല്ലാ സുരക്ഷ മാനദണ്ഡങ്ങളും തുരങ്ക നിർമാണ കമ്പനി പൂർത്തിയാക്കിയതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ഫയർ ആൻറ് സേഫ്റ്റി വിഭാഗം അറിയിച്ചു.

പാലക്കാട് ഫയർ ആന്റ് റസ്ക്യൂ ഡിവിഷൻ ഓഫീസർ സുജിത് കുമാർ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ,
തൃശൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ,
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രഘുനാഥൻ നായർ എന്നിവർ ചേർന്നാണ് അവസാന ഘട്ട പിശോധന നടത്തിയത്.

പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യകേന്ദ്രമായി പുനർനിർമ്മിച്ചു.

0
Spread the love

പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യകേന്ദ്രമായി പുനർനിർമ്മിച്ചു. വിപിഎസ് ഹെൽത്ത് കെയർ റീബിൽഡ് കേരള ഇനീഷ്യേറ്റീവുമായി സഹകരിച്ചു കൊണ്ട് 10 കോടി രൂപ ചെലവഴിച്ചാണ് 2018-ൽ തകർന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ പുനർനിർമ്മാണം പൂർത്തിയാക്കിയത്. മദ്രാസ് ഐഐടിയിലെ വിദഗ്ധർ കെട്ടിടത്തിൻ്റെ ഘടനയും തൃശൂർ ഗവണ്മെൻ്റ് എഞ്ചിനീയറിങ്ങ് കോളേജിലെ ആർക്കിടെക്ചർ വിദ്യാർഥികൾ കെട്ടിടത്തിൻ്റെ ഡിസൈനും തയ്യാറാക്കി.

15000 ചതുരശ്രയടി വിസ്തൃതിയുള്ള കുടുംബാരോഗ്യകേന്ദ്രത്തിൽ വിപുലവും ആധുനികവുമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എമർജൻസി റൂം, മിനി ഓപ്പറേഷൻ തിയറ്റർ, അത്യാധുനിക ലബോറട്ടറി, ഇമേജിങ്ങ് വിഭാഗം, കൺസൾട്ടിങ്ങ് റൂമുകൾ, നഴ്സിങ്ങ് സ്റ്റേഷൻ, മെഡിക്കൽ സ്റ്റോർ, വാക്സിൻ സ്റ്റോർ, സാമ്പിൾ കളക്ഷൻ സെൻ്റർ, വിഷൻ ആൻ്റ് ഡെൻ്റൽ ക്ലിനിക്, അമ്മമാർക്കും ഗർഭിണികൾക്കുമായുള്ള പ്രത്യേക മേഖലകൾ തുടങ്ങി അനവധി സൗകര്യങ്ങൾ ആരോഗ്യകേന്ദ്രത്തിൽ സജ്ജമായിരിക്കുന്നു. ആധുനിക കോൺഫറൻസ് ഹാളും ഓപ്പൺ ജിംനേഷ്യവും കുട്ടികൾക്കു വേണ്ടിയുള്ള കളിസ്ഥലവും, ഭിന്നശേഷിക്കാർക്ക് ആവശ്യമായ ലിഫ്റ്റ് റാമ്പ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ജനകീയ ആരോഗ്യ പദ്ധതിയായ ആർദ്രം മിഷൻ നമ്മുടെ ആരോഗ്യമേഖലയെ എത്രത്തോളം മുന്നോട്ടു കൊണ്ടുപോയി എന്ന് വ്യക്തമാക്കുന്ന മികച്ച പദ്ധതിയാണ് വാഴക്കാട് പൂർത്തിയായത്. ആ ആശയത്തിനൊപ്പം നിന്ന ഡോ. ഷംഷീർ വയലിൻ്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെൽത്ത് കെയറിനെ അഭിനന്ദിക്കുന്നു. ഈ ഉദ്യമം വിജയകരമായി സാക്ഷാൽക്കരിക്കാൻ കൈകോർത്ത റീബിൽഡ് കേരള ഇനീഷ്യേറ്റീവിനേയും പിന്തുണ നൽകിയ ആരോഗ്യവകുപ്പിനേയും അഭിനന്ദിക്കുന്നു. ജൂലൈ 24-ന് കുടുംബാരോഗ്യകേന്ദ്രം നാടിനു സമർപ്പിക്കും.

ഭിന്നശേഷികാർക്കായി പുതിയ വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ സൗകര്യങ്ങളുമായി എൻ ഐ പി എം ആർ

0
Spread the love

ഭിന്നശേഷികാർക്കായി പുതിയ വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ സൗകര്യങ്ങളുമായി എൻ ഐ പി എം ആർ

ഭിന്നശേഷിക്കാർക്കായി പുതിയ വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ സൗകര്യങ്ങുമായി ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്റർ. സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി വിവിധ ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

ഇന്ത്യയിലെ തന്നെ ആദ്യത്തേതും മികച്ചതുമായ വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള റീഹാബിലിറ്റേഷൻ സിസ്റ്റമാണ് എൻ ഐ പി എം ആറിലുള്ളത്. അറുപത്തിനാല് ലക്ഷം ചെലവഴിച്ചാണ് ഈ
സംവിധാനം ഒരുക്കിയത്. പ്രതീതി യാഥാർഥ്യം അടിസ്ഥാനമാക്കിയുള്ള എക്സസൈസുകളും ഓഗ്മെന്റ് റിയാലിറ്റികളുടെയും കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെയും സഹായത്തോടെയുള്ള ഒരു കൂട്ടം ക്ലിനിക്കൽ ഇടപെടലുകളിലൂടെയാണ് വെർച്വൽ റീഹാബിലിറ്റേഷൻ എന്ന് പറയുന്നത്. ഒരു മൾട്ടി മോഡൽ സെൻസറി ഇൻഫർമേഷന്റെ സഹായത്തോടെ കൂടുതൽ കായിക പ്രവർത്തനനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ വ്യക്തിഗത ഇടപെടൽ സാധ്യമാക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു. സ്‌പൈനൽ കോഡ് ഇഞ്ചുറി, സെറിബ്രൽ പാൾസി തുടങ്ങിയ ചലന പ്രശ്നങ്ങൾ ഉള്ളവരെ നടത്തം പരിശീലിപ്പിക്കുന്നതിന് വെർച്വൽ റിയാലിറ്റി അടിസ്ഥാന മാക്കിയുള്ള ഈ പുതിയ സംവിധാനം സഹായകരമാവുന്നു.

നാഡീസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അഡ്വാൻസ് ന്യൂറോ ഫിസിയോതെറാപ്പി യൂണിറ്റ് ആരംഭിച്ചിരിക്കുന്നു.103 ലക്ഷം രൂപയാണ് ഇതിനായി ചിെലവഴിച്ചിട്ടുള്ളത്. നാഡി സംബന്ധവും ന്യൂറോ വാസ്ക്കുലാർ സംബന്ധവുമായ പ്രശ്നങ്ങൾ കാരണം ചലന ശേഷിയിലും പ്രവർത്തന ക്ഷമതയിലും ബുദ്ധിമുട്ട് നേരിടുന്ന വ്യാധികളെ ചികിത്സിക്കുന്ന രീതിയാണ് ന്യൂറോ ഫിസിയോതെറാപ്പി. പേശി ബലക്ഷയം, ശരീരം ബാലൻസ് ചെയ്യാൻ കഴിയാത്ത അവസ്ഥ, പ്രവർത്തന ക്ഷമമല്ലാത്ത അവസ്ഥ, സംവേദന ശേഷിക്കുറവ് എന്നി പ്രശ്നങ്ങൾക്ക് ന്യൂറോ ഫിസിയോ തെറാപ്പിയിലൂടെ പരിഹാരം കണ്ടെത്താൻ കഴിയും. ഹുബർ 360 ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് ഈ യൂണിറ്റിലുള്ളത്.

മനുഷ്യന്റെ നടത്തവും കൈകളുമായി ബന്ധപ്പെട്ട ചലനങ്ങളെ യന്ത്രത്തിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നതിനായി എഴുപത്തി രണ്ട് ലക്ഷം ചെലവിൽ ഇൻസ്‌ട്രുമെന്റ് ഗെയ്റ്റ് ആന്റ് മോഷൻ അനാലിസിസ് ലാബ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. നാഡികളുടെയും പേശികളുടെയും ചലനങ്ങൾ കൃത്യമായി ഇതിലൂടെ നിരീക്ഷിക്കാൻ കഴിയും.

അപകടം, രോഗം എന്നിവമൂലം ചലന പ്രശ്നങ്ങൾ ഉള്ളവരുടെയും കായിക തരങ്ങളുടെയും ചലന ക്ഷമത വർധിപ്പിക്കുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുത്താം.

കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച നിരവധി ക്യാമറകളുടെ സഹായത്തോടെയാണ് ഓരോ വ്യക്തിയുടേയും ചലന പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇ എം ജി ഇലക്ട്രോഡുകൾ സ്ഥാപിച്ച് വ്യക്തിയുടെ ചലനനങ്ങൾ പഠിക്കുന്നു. ക്യാമറകൾ രേഖപ്പെടുത്തുന്ന ചലനങ്ങൾ കമ്പ്യൂട്ടറിലൂടെ വിശകലനം ചെയ്ത് ചികിത്സക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നു. പ്രത്യേക തെറാപ്പി ആരംഭിക്കുന്നത്തിന് മുൻപ് ഗെയ്റ്റ് അനാലിസിസ് നടത്തുകയും ചികിത്സാ ഇടവേളകളിൽ പുരോഗതി വിലയിരുത്തുകയും ചെയ്യുന്നു. സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെയും മുതിർന്നവരുടെയും ചലനങ്ങൾ വിലയിരുത്തുന്നതിനുള്ള മാർഗമാണ് ഗേറ്റ് അനാലിസിസ്.

ചലന പ്രശ്നങ്ങൾ നേരിടുന്ന ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത വാഹന സൗകര്യം വീൽ ട്രാൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാലകർക്കൊപ്പം ഒരേ സമയം മുതിർന്നവർക്കുള്ള ആറ് സ്റ്റാൻഡേർഡ് വീൽചെയറുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ആംബുലൻസാണുള്ളത്. ഹൈഡ്രോലിക്ക് ലിഫ്റ്റിന്റെ സഹായത്തോടെ വീൽ ചെയറിൽ ഇരിക്കുന്ന വ്യക്തിയെ പരസഹായം കൂടാതെ വാഹനത്തിൽ കയറ്റാനും ഇറക്കാനും സാധിക്കുന്നു. മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ മാസ്റ്ററുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ടിൽ നിന്നും 24.02 ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്നാണ് ഇത്തരത്തിലുള്ള വാഹന സൗകര്യം എൻ ഐ പി എം ആറിന് ലഭിച്ചത്.

ഭിന്നശേഷിക്കാരുടെ ചിത്ര രചന, പെയിന്റിംഗ്, കര കൗശല വസ്തുക്കളുടെ നിർമാണം എന്നി കഴിവുകൾ വളർത്തുന്നതിനും വേണ്ട പരിശീലനം നൽകുന്നതിനുമായി പോട്ടറി ആന്റ് സിറാമിക് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. ഇവരിൽ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി മുൻപ് ആരംഭിച്ച ആർട്ടബിലിറ്റി സെന്ററിന്റെ തുടർച്ചയായിട്ടാണ് പോട്ടറി യൂണിറ്റ് ഒരുക്കിയിട്ടുള്ളത്.

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ കർശന നടപടികളുമായി അബുദാബി.

0
Spread the love


കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ കർശന നടപടികളുമായി അബുദാബി.


അബുദാബി∙ കോവിഡ് -19 ന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ കർശനമായ പ്രവേശന നടപടിക്രമങ്ങളും രാത്രിയിലെ അണുനശീകരണ യജ്ഞവും ഉൾപ്പെടെയുള്ള നടപടികളുമായി അബുദാബി. ബലിപെരുന്നാൾ സമയത്ത് വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായാണ് ദേശീയ ദുരന്ത നിവാരണ സമിതി പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചത്. അബുദാബിയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി എല്ലാവരും വാക്സിനേഷൻ എടുത്തിരിക്കണം. രണ്ടു വാക്സിനേഷൻ എടുത്തവരും 48 മണിക്കൂറിനകത്ത് എടുത്ത കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ജൂണിൽ ഇദ് ഉൽ ഫിത്റിനു ശേഷം കോവിഡ് 19 അണുബാധ വർധിച്ച സാഹചര്യം കണക്കിലെടുത്താണു പുതിയ കരുതൽ നടപടികൾ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അർധരാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ നടത്തുന്ന അണുനശീകരണ യജ്ഞം ജൂലൈ 19 മുതൽ ആരംഭിച്ചു. അടിയന്തര സാഹചര്യം ഇല്ലാതെ ആ സമയത്ത് ആരും പുറത്തിറങ്ങുകയോ വാഹനത്തിൽ സഞ്ചരിക്കുകയോ ചെയ്യരുത്.ബീച്ചുകൾ, പാർക്കുകൾ, റസ്റ്ററന്റുകൾ, കഫെകൾ , സ്പാ, ജിം തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ശേഷിയുടെ 50% മാത്രമാണു പ്രവർത്തിക്കാൻ അനുമതി. ഷോപ്പിങ് മാളുകൾക്ക് 40% ഉം സിനിമാ തിയറ്ററുകൾക്ക് 30% ഉം ശേഷിയിലാണു പ്രവർത്തിക്കാൻ കഴിയുക. പബ്ലിക് ടാക്സികൾക്ക് അഞ്ച് സീറ്റർ വാഹനങ്ങളാണെങ്കിൽ മൂന്നു യാത്രക്കാരെയും ഏഴ് സീറ്റർ വാഹനങ്ങളാണെങ്കിൽ നാലും യാത്രക്കാരെയും ഉൾക്കൊള്ളിക്കാം എന്നതാണ് അധികൃതരുടെ പുതിയ നിർദ്ദേശങ്ങൾ.

നിലവിലെ നിയന്ത്രണങ്ങൾക്ക് മാറ്റമില്ല; വാരാന്ത്യ ലോക്ഡൗൺ തുടരും.

0
Spread the love

നിലവിലെ നിയന്ത്രണങ്ങൾക്ക് മാറ്റമില്ല; വാരാന്ത്യ ലോക്ഡൗൺ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ ലോക്ഡൗൺ തുടരും. മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റെതാണ് തീരുമാനം.കോവിഡ് സ്ഥിരീകരണ നിരക്ക് ( ടിപിആർ) അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ചു നിലവിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾക്കും മാറ്റമില്ല.ബലിപെരുന്നാൾ പ്രമാണിച്ച് ഞായറാഴ്ച മുതൽ മൂന്നുദിവസം അനുവദിച്ച ഇളവുകൾ ഇന്നലെ അവസാനിച്ചു.ഇന്ന് ബലിപെരുന്നാൾ ആണെങ്കിലും നിയന്ത്രണങ്ങളിൽ ഇളവില്ല. മുസ്ലിം പള്ളികളിൽ 40 പേർക്ക് വരെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രവേശനം അനുവദിക്കും.ഒരാഴ്ചത്തെ ശരാശരി ടിപിആർ 10.8 % ആയി വർധിച്ചതും ഇളവുകൾക്കെതിരെ സുപ്രീം കോടതി നടത്തിയ രൂക്ഷവിമർശനവുമാണ് നിയന്ത്രണങ്ങൾ തുടരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ടിപിആർ ഉയരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് പിടിച്ചുനിർത്താൻ ജില്ലാ ഭരണകൂടങ്ങൾ ശക്തമായ നിർദ്ദേശവും നൽകി.ആരോഗ്യ,തദ്ദേശ വകുപ്പുകൾ ഊർജിതമായി ഇടപെടണമെന്ന നിർദ്ദേശവുമുണ്ട്.വാർഡുതല ഇടപെടലും മൈക്രോ കണ്ടോൺമെൻറ് നിയന്ത്രണങ്ങളും ശക്തമാക്കണം. മറ്റന്നാൾ മൂന്നുലക്ഷം അധിക പരിശോധനകൾ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ബലിപെരുന്നാളിന് മുന്നോടിയായി കേരളത്തിൽ ലോക ലോക്ഡൗൺ ഇളവുകൾ അനുവദിച്ചതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.സമയം കഴിഞ്ഞു പോയതിനാൽ ഇളവുകൾ അനുവദിച്ചുള്ള ഉത്തരവ് റദ്ദാക്കുന്നില്ല. എന്നാൽ,കോവിഡ് വ്യാപനം ഉണ്ടാവുകയും അത് ആരെങ്കിലും കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്താൽ നടപടി ഉണ്ടാകുമെന്ന് ജസ്റ്റിസ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.

കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,57,18,672 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,617 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,600 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2246, എറണാകുളം 2220, കോഴിക്കോട് 2129, തൃശൂര്‍ 1962, പാലക്കാട് 954, കൊല്ലം 1164, തിരുവനന്തപുരം 1087, കോട്ടയം 955, ആലപ്പുഴ 956, കണ്ണൂര്‍ 701, കാസര്‍ഗോഡ് 761, പത്തനംതിട്ട 565, വയനാട് 465, ഇടുക്കി 435 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, പാലക്കാട് 13, തൃശൂര്‍ 12, കാസര്‍ഗോഡ് 9, കൊല്ലം 8, പത്തനംതിട്ട 7, എറണാകുളം, വയനാട് 6 വീതം, കോട്ടയം 5, തിരുവനന്തപുരം, ആലപ്പുഴ 3 വീതം, കോഴിക്കോട് 2, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,131 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 747, കൊല്ലം 2017, പത്തനംതിട്ട 306, ആലപ്പുഴ 535, കോട്ടയം 664, ഇടുക്കി 262, എറണാകുളം 1600, തൃശൂര്‍ 1583, പാലക്കാട് 1040, മലപ്പുറം 2221, കോഴിക്കോട് 1531, വയനാട് 335, കണ്ണൂര്‍ 728, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,29,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,59,441 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,370 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,81,316 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,054 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2401 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാഭേദഗതി റദ്ദാക്കി സുപ്രിം കോടതി.

0
Spread the love


സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാഭേദഗതി റദ്ദാക്കി സുപ്രിം കോടതി.


ന്യൂഡൽഹി :സംസ്ഥാന സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിന് കർശന വ്യവസ്ഥകൾ ബാധകമാക്കിയ ഭരണഘടനാ ഭേദഗതി റദ്ദാക്കി സുപ്രീം കോടതി .സഹകരണ സംഘങ്ങൾ സംസ്ഥാന വിഷയമാണെന്നിരിക്കെ, ഭേദഗതിക്കു നിയമസഭകളുടെ അംഗീകാരം വേണമെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന് ജസ്റ്റിസ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി.യുപിഎ ഭരണകാലത്ത് 2012 ഫെബ്രുവരിയിൽ പ്രാബല്യത്തിലായ 97 ഭരണഘടനാ ഭേദഗതിക്ക് 3 ഘട്ടങ്ങൾ ഉണ്ടായിരുന്നത് -സഹകരണ സംഘ രൂപീകരണം മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തി ;സംഘ രൂപീകരണവും ജനാധിപത്യപരമായ നടത്തിപ്പും മറ്റും പ്രോത്സാഹിപ്പിക്കണമെന്നത് നിർദ്ദേശക തത്വങ്ങളുടെ ഭാഗമാക്കി ;ഭരണഘടനയിൽ 9ബി എന്ന ഭാഗം ചേർത്ത് സംസ്ഥാനങ്ങളിലെയും ഒന്നിലധികം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംഘടനകളുടെ പ്രവർത്തനത്തിനു വ്യവസ്ഥകൾ നിർദ്ദേശിച്ചു.9ബി ഭാഗത്ത് അതത് സംസ്ഥാനങ്ങളിൽ മാത്രമൊതുങ്ങുന്ന സഹകരണസംഘങ്ങളെ സംബന്ധിച്ച വ്യവസ്ഥകൾ റദ്ദാക്കുന്നുവെന്നാണ് ജസ്റ്റിസ് ബി. ആർ.ഗവായിയും വ്യക്തമാക്കിയത്.
ഒന്നിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സഹകരണ സംഘങ്ങൾക്ക് ബാധകമാകുന്ന വ്യവസ്ഥകൾ നിലനിൽക്കും. ബെഞ്ചിലെ കെ. എം. ജോസഫ് ഇതിനോട് വിയോജിച്ചു.9ബി യിലെ വകുപ്പുകൾ എല്ലാം പരസ്പര ബന്ധിതമാണെന്നും ചിലതുമാത്രം തനിച്ചുനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ ഭാഗം പൂർണമായി റദ്ദാക്കി. ഭൂരിപക്ഷ നിലപാടാകും നിലനിൽക്കുക. 97 ഭേദഗതിക്കെതിരെ രാജേന്ദ്ര എൻ. ഷാ എന്നയാൾ നൽകിയ പൊതുതാൽപര്യ ഹർജിയിൽ 9ബി ഭാഗം ഭരണഘടനാ വിരുദ്ധമാണെന്നു 2013 ൽ ഗുജറാത്ത് ഹൈക്കോടതി വിധിച്ചിരുന്നു. അതിനെതിരെ കേന്ദ്ര സർക്കാർ നല്കിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. എന്നാൽ,കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപീകരിക്കുകയും അമിത് ഷായ്ക്ക് ചുമതല നൽകുകയും ചെയ്തു രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് സുപ്രീംകോടതിയുടെ വിധി എന്നതും ശ്രദ്ധേയമാണ്.

ട്രാന്‍സ്‌ജെണ്ടറുടെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോ​ഗ്യമന്ത്രിയുടെ നിര്‍ദേശം

0
Spread the love

ട്രാന്‍സ്‌ജെണ്ടറുടെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോ​ഗ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ട്രാന്‍സ്‌ജെണ്ടര്‍ അനന്യ കുമാരി അലക്‌സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.ആരോ​ഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.അന്വേഷണം ആവശ്യപ്പെട്ട്

ട്രാന്‍സ്‌ജെണ്ടര്‍ സംഘടനയും പരാതി നല്‍കിയിരുന്നു.ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കൊല്ലം സ്വദേശിയായ അനന്യ കുമാരി അലക്സിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.കൊച്ചിയിലെ റിനൈ മെഡിസിറ്റിയില്‍ തനിക്ക് നടത്തിയ ലിം​ഗമാറ്റ ശസ്ത്രക്രിയ പരാജയമായിരുന്നുവെന്നും അതിന്റെ കഷ്ടതകള്‍ ഏറെയാണെന്നും അനന്യ പരസ്യമായി പ്രതികരിച്ച്‌ രംഗത്തെത്തിയിരുന്നു.ചികില്‍സ രേഖകള്‍ പോലും കൈമാറാതെ തന്റെ തുടര്‍ ചികില്‍സ നിഷേധിക്കുകയാണെന്നും അനന്യ പരാതി ഉന്നയിച്ചിരുന്നു.

ട്രാന്‍സ് ജെണ്ടര്‍ വിഭാ​ഗത്തിലെ ആദ്യ റേഡിയോ ജോക്കിയായിരുന്നു മരിച്ച അനന്യ കുമാരി അലക്സ്.

പതിനെട്ടുകോടിയുടെ കാരുണ്യത്തിന് കാത്തുനിന്നില്ല; അപൂര്‍വ രോഗം ബാധിച്ച ഇമ്രാൻ യാത്രയായി

0
Spread the love

പതിനെട്ടുകോടിയുടെ കാരുണ്യത്തിന് കാത്തുനിന്നില്ല; അപൂര്‍വ രോഗം ബാധിച്ച ഇമ്രാൻ യാത്രയായി

അങ്ങാടിപ്പുറം: 18 കോടിയുടെ മരുന്നിന് കാത്തുനിൽക്കാതെ കുഞ്ഞു ഇമ്രാൻ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണത്തിന് കീഴടങ്ങി. ചികിത്സയ്ക്കായി ലോകംമുഴുവൻ കൈകോർത്ത് പതിനാറരകോടിരൂപ സമാഹരിച്ചത് അറിയാതെയാണ് മടക്കം. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമായി പറയുന്നത്.

സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലായിരുന്നു വലമ്പൂർ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്നിയുടേയും മകനായ ആറ്മാസം പ്രായമുള്ള മുഹമ്മദ് ഇമ്രാൻ. പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇമ്രാനെയുംകൊണ്ട് മാതാപിതാക്കൾ ആശുപത്രികളിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള യാത്ര തുടങ്ങി. പെരിന്തൽമണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്.

18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യണം. ഇതിനായി മങ്കട നിയോജകമണ്ഡലം എം.എൽ.എ. മഞ്ഞളാംകുഴി അലി ചെയർമാനായി ഇമ്രാൻ ചികിത്സാസഹായസമിതി രൂപവ്തകരിച്ചിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധസംഘടനകളും ക്ലബ്ബുകളും തൊഴിലാളികളും ഡ്രൈവർമാരുമടക്കം ലോക മലയാളികൾ കൈകോർത്ത് സമൂഹസമാഹരണം വഴി ഇമ്രാന്റെ ചികിത്സയ്ക്ക് ഇതിനകം പതിനാറരക്കോടി രൂപ സമാഹരിച്ചിരുന്നു. ബാക്കി ഒന്നരക്കോടികൂടി ലഭ്യമാകുമെന്ന് പ്രതീക്ഷയിലായിരുന്നു ഇമ്രാന്റെ കുടുംബവും ചികിത്സാ സമിതിയും.

ട്രാൻസ് ജെൻഡറും കേരളത്തിലെ ആദ്യ ട്രാൻസ് ആർജെയുമായ അനന്യ കുമാരി അലക്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി.

0
Spread the love

ട്രാൻസ് ജെൻഡറും കേരളത്തിലെ ആദ്യ ട്രാൻസ് ആർജെയുമായ അനന്യ കുമാരി അലക്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വർഷം ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്തിരുന്നു എങ്കിലും അത് പരാജയമായിരുന്നു. ഇതിനെ തുടർന്ന് അനന്യക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തനിക്ക് ഒരു നിശ്ചിത സമയത്തിൽ കൂടുതൽ എഴുനേറ്റു നിൽക്കാനോ ഇരിക്കാനോ സാധിക്കുന്നില്ല എന്നും അനന്യ പറഞ്ഞിരുന്നു.അടുത്തിടെ അനന്യ കൊടുത്ത ഒരു ഇൻ്റർവ്യൂവിൽ തൻ്റെ ഓപ്പറേഷൻ നടത്തിയ ആശുപത്രിക്ക് എതിരെയും ഡോക്ടർക്ക് എതിരെയും പറഞ്ഞിരുന്നു. ആശുപത്രിയിൽ നിന്നും തനിക്ക് ചികിത്സിച്ചതിൻ്റെ വിവരങ്ങൾ ഒന്നും തന്നെ നൽകിയില്ല എന്നും അനന്യ പറഞ്ഞിരുന്നു. ഇടക്കിടെ തനിക്ക് ബ്ലീഡിംഗ് വരുന്നുണ്ട് എന്നും ദിവസേന എട്ടിൽ അധികം പാഡുകൾ മാറ്റേണ്ടി വരുന്നുണ്ട് എന്നും, ചികിൽസ പിഴവാണ് ഇതിന് കാരണമെന്നും അത് ഡോക്ടർ തന്നെ സമ്മതിച്ചതാണ് എന്നും അനന്യ നൽകിയ ഇൻ്റർവ്യൂവിൽ പറഞ്ഞിരുന്നു.കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ തവണ അസംബ്ലി ഇലക്ഷനിൽ മത്സരിച്ചിരുന്നു.കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മൂലം ജീവിക്കാൻ ബുദ്ധിമുട്ടുകയാണ് എന്നും അനന്യ വ്യക്തമാക്കിയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts