Home Blog Page 1517

പീഡന പരാതി ഒത്തു തീർപ്പാക്കാൻ ശ്രമം; മന്ത്രി എ കെ ശശീന്ദ്രനെതിരെ ആക്ഷേപം, ഓഡിയോ പുറത്ത്

0
Spread the love

പീഡന പരാതി ഒത്തു തീർപ്പാക്കാൻ ശ്രമം; മന്ത്രി എ കെ ശശീന്ദ്രനെതിരെ ആക്ഷേപം, ഓഡിയോ പുറത്ത്

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രനെതിരെ ആക്ഷേപം. എൻസിപി നേതാവിനെതിരെ യുവതി നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചു എന്നാണ് ആരോപണം. പരാതിക്കാരിയുടെ പിതാവായ എൻസിപി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നു. പാർട്ടിയിലെ തർക്കങ്ങളെ തുടർന്നുള്ള വ്യാജ പരാതിയാണ് ഇതെന്നും പാർട്ടിയിലെ പ്രശ്നം എന്ന നിലയിൽ മാത്രമാണ് മന്ത്രി ഇടപെട്ടതെന്നും എൻസിപി നേതാക്കൾ പറയുന്നു.

സംഭവം വിവാദമായത്തോടെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി. പരാതിക്കാരിയുടെ അച്ഛൻ തന്‍റെ പാർട്ടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം കരുതിയത് പാർട്ടിയിലെ പ്രശ്നം ആണെന്നാണ്. പിന്നീടാണ് വിഷയം അറിഞ്ഞത്. അതിന്റെ മറ്റ് കാര്യങ്ങൾ അറിയില്ല. സംസാരം അവസാനിക്കുന്നതിനാണ് പ്രയാസം ഇല്ലാത്ത രീതിയില്‍ അവസാനിപ്പിക്കണം എന്ന് പറഞ്ഞെന്ന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ആ സംസാരത്തോടെ ആ വിഷയം വിട്ടെന്നും മന്ത്രി പറയുന്നു. യുഡിഎഫിന് അന്വേഷിക്കാം വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രാ വിലക്ക് തുടരാൻ യുഎഇ. 

0
Spread the love


യാത്രാ വിലക്ക് തുടരാൻ യുഎഇ.


ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. മറ്റൊരു അറിയിപ്പുണ്ടാകുന്നത്​ വരെ നിലവിലെ സ്​ഥിതി തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.ജൂലൈ 25 വരെ സർവീസില്ലെന്ന്​ എമിറേറ്റ്​സും 31 വരെ സർവീസില്ലെന്ന്​ ഇത്തിഹാദും അറിയിച്ചതിന്​ തൊട്ടു പിന്നാലെയാണ്​ യു.എ.ഇ സിവിൽ ഏവിയേഷ​ൻെറ പ്രഖ്യാപനം . ഇതോടെ, പെരുന്നാൾ കഴിഞ്ഞ്​ മടങ്ങിയെത്താമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക്​ വീണ്ടും മങ്ങലേറ്റിരിക്കുകയാണ്. എന്നാൽ,നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വീസ, ഇൻവസ്​റ്റർ വീസ എന്നിവയുള്ളവർക്ക്​ യു.എ.ഇയിൽ വരുന്നതിന്​ തടസമില്ല.
ഇന്ത്യക്ക്​ പുറമെ അഫ്​ഗാനിസ്​ഥാൻ, ബംഗ്ലാദേശ്​, ഇന്തോനേഷ്യ, നേപ്പാൾ, പാകിസ്​താൻ, ശ്രീലങ്ക, വിയറ്റ്​നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ്​ വിലക്ക്​. ഈ രാജ്യങ്ങളിലെ യാത്രക്കാരുടെ വിലക്ക്​ അനിശ്​ചിത കാലത്തേക്കായിരിക്കുമെന്ന്​ സിവിൽ ഏവിയേഷൻ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വീണ്ടും ഉറപ്പിക്കുന്നതാണ് പുതിയ സർക്കുലർ​.
ഈ രാജ്യങ്ങളിലെ കോവിഡി​ൻെറ സാഹചര്യം യു.എ.ഇ സർക്കാർ നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ചായിരിക്കും തുടർതീരുമാനമെന്നും സർക്കുലറിൽ പറയുന്നു. ഖത്തർ ഓൺ അറൈവൽ വിസ അനുവദിച്ചതോടെ പ്രവാസികൾക്ക്​ നേരിയ ആശ്വാസമായിരിക്കുകയാണ്.നിലവിൽ ഉസ്​ബെകിസ്​താൻ, അർമേനിയ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ്​ യു.എ.ഇയിലേക്ക്​ ഇന്ത്യക്കാർ എത്തുന്നത്​. എന്നാൽ,കൂടിയ ചെലവും അനിശ്​ചിതാവസ്​ഥയും മൂലം ഇവ തെരഞ്ഞെടുക്കാൻ മടിക്കുന്ന സാഹചര്യത്തിലാണ് പലരും.

പെഗസസിനെ കേന്ദ്രം തള്ളി; മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

0
Spread the love


പെഗസസിനെ കേന്ദ്രം തള്ളി; മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്.


ന്യൂഡൽഹി : പാർലമെൻറ് സമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്ന് പെഗസസ് റിപ്പോർട്ട് പുറത്തുവിട്ടത് യാദൃശ്ചികമല്ലെന്ന് വ്യക്തമാക്കി കേന്ദ്രം.കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറിന്റെ നിരീക്ഷണത്തിലാണെന്ന റിപ്പോർട്ടിനെ പൂർണമായും തള്ളിക്കളഞ്ഞങ്കിലും അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല.ഇന്ത്യൻ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു. എന്നാൽ ഈ പട്ടികയിൽ നമ്പർ ഉൾപ്പെടുന്നത് വിവരം ചോർത്തി എന്നതിന് സ്ഥിരീകരണമല്ലെന്നും അതേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പെഗസസിന്റെ സൃഷ്ടക്കളായ എൻഎസ്ഒ റിപ്പോർട്ട് തള്ളിക്കളഞ്ഞു.റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പല രാജ്യങ്ങളും അവരുടെ ഉപയോക്താക്കൾ പോലുമില്ല എന്നും, നിരീക്ഷണം ഏർപ്പെടുത്തേണ്ടി വന്നാൽ അതിന് പ്രോട്ടോകോൾ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പെഗസസ് വിവാദത്തിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. നിങ്ങളുടെ ഫോണിൽ ഉള്ളതെല്ലാം അയാൾ വായിക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വിറ്റ്.പെഗസസ് ചോർത്തൽ ശരിയെങ്കിൽ സ്വകാര്യതയ്ക്കുള്ള അവകാശത്തിനു മേൽ മോദി സർക്കാർ നടത്തുന്ന ഗുരുതരമായ ആക്രമണമാണെന്ന് പ്രിയങ്കഗാന്ധി അഭിപ്രായപ്പെട്ടു.വ്യക്തികളെ നിരീക്ഷിക്കുന്നതിനായി മോദി സർക്കാർ തന്നെയാണ് പെഗസസ് നിയമവിരുദ്ധമായി രാജ്യത്ത് ഉപയോഗിച്ചതെന്നാണ് കോൺഗ്രസിന്റെ ആരോപണം. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻറർനാഷണലിന് ഇന്ത്യാ വിരുദ്ധ അജണ്ട ഉണ്ടെന്നത് നിഷേധിക്കാനാവുമോ എന്ന് മുൻ ഐടി മന്ത്രി രവിശങ്കർ പ്രസാദും ആരോപണവുമായി രംഗത്തെത്തി.

125 കോടിയുടെ ബാങ്ക് തട്ടിപ്പ് ; ആറു പേർക്കെതിരെ കേസ്. 

0
Spread the love


125 കോടിയുടെ ബാങ്ക് തട്ടിപ്പ് ; ആറു പേർക്കെതിരെ കേസ്.


തൃശൂർ: എൽഡിഎഫ് നിയന്ത്രണത്തിലുള്ള ഇരിഞ്ഞാലക്കുട
കരുവന്നൂർ സഹകരണ ബാങ്കിൽ 125 കോടിയിലേറെ രൂപയുടെ ക്രമക്കേട്.ബാങ്കിന്റെ മുൻ സെക്രട്ടറിയും ജീവനക്കാരും ഉൾപ്പെടെ ആറു പേർക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. മുൻ സെക്രട്ടറി ടി.ആർ. സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ.ബിജു, മുൻ സീനിയർ അക്കൗണ്ടൻറ് സി.കെ. ജിൽസ്, ഇടനിലക്കാരൻ കിരൺ (അരുൺ), കമ്മീഷൻ ഏജൻറ് എ.കെ.ബിജോയ്, ബാങ്കിൻറെ നിയന്ത്രണത്തിലുള്ള സൂപ്പർമാർക്കറ്റിന്റെ അക്കൗണ്ടൻറ് റജി അനിൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വഞ്ചന,ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.സിപിഎം, സിപിഐ നേതാക്കൾ ഉൾപ്പെടെ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ടതായി പ്രചാരണം ഉയർന്നെങ്കിലും സഹകരണ വകുപ്പ് ഇത് സ്ഥിതീകരിച്ചിട്ടില്ല. പിരിച്ചുവിടാതിരിക്കാൻ ഉന്നതതല ഉള്ളതായാണ് വിവരം.

ബലിപെരുന്നാൾ ആഘോഷം: കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുക

0
Spread the love

ബലിപെരുന്നാൾ ആഘോഷം: കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുക

*പള്ളികളിലെ പ്രാർത്ഥനയിൽ 40 പേരിൽ കൂടരുത്.

*കൂട്ടം കൂടി ഭക്ഷണം കഴിക്കുന്നതും വിതരണം ചെയ്യുന്നതും ഒഴിവാക്കണം.

*ആലിംഗനവും ഹസ്തദാനവും രോഗ പകർച്ചക്ക് സാഹചര്യമൊരുക്കും.

*കുട്ടികളും പ്രായം കൂടിയവരും ആരോഗ്യ സുരക്ഷ മുൻ നിർത്തി ആളുകൾ കൂടുന്ന ഇടങ്ങളിൽ പങ്കെടുക്കരുത്.

  • പൊതു സ്ഥലങ്ങളിൽ അറവ് അനുവദനീയമല്ല.

*വീടുകളിലേക്കുള്ള മാംസ വിതരണത്തിന് വോളണ്ടിയർമാരെ നിശ്ചയിക്കണം.

*പള്ളികളിൽ സാനിറ്റൈസ് ചെയ്യുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

*പ്രാർത്ഥനാവേളയിൽ ജനാലകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പു വരുത്തണം.

  • കൂടുതൽ സമയം പള്ളികളിൽ ചെലവിടുന്നത് നിരുത്സാഹപ്പെടുത്തണം.

*ഗൃഹ സന്ദർശനം ഒഴിവാക്കണം.

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,55,72,679 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,512 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,855 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2673, തൃശൂര്‍ 1908, എറണാകുളം 1837, കോഴിക്കോട് 1671, കൊല്ലം 1549, പാലക്കാട് 747, കോട്ടയം 1037, തിരുവനന്തപുരം 976, ആലപ്പുഴ 895, കണ്ണൂര്‍ 780, കാസര്‍ഗോഡ് 616, പത്തനംതിട്ട 495, വയനാട് 437, ഇടുക്കി 234 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കാസര്‍ഗോഡ് 20, പത്തനംതിട്ട 14, തൃശൂര്‍, പാലക്കാട് 10 വീതം, എറണാകുളം 7, മലപ്പുറം 6, വയനാട് 5, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 3 വീതം, ആലപ്പുഴ, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,052 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 451, കൊല്ലം 726, പത്തനംതിട്ട 343, ആലപ്പുഴ 604, കോട്ടയം 525, ഇടുക്കി 278, എറണാകുളം 1091, തൃശൂര്‍ 1479, പാലക്കാട് 1046, മലപ്പുറം 2453, കോഴിക്കോട് 1493, വയനാട് 299, കണ്ണൂര്‍ 761, കാസര്‍ഗോഡ് 503 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,26,398 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,45,310 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,05,178 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,426 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2049 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വാരാന്ത്യ ലോക് ഡൗൺ തുടരും.

0
Spread the love

വാരാന്ത്യ ലോക് ഡൗൺ തുടരും.

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇല്ല. സുപ്രീം കോടതി വിമർശനത്തിൻ്റെ പശ്ചാത്തലത്തിൽ ആണ് ഇങ്ങനെ ഒരു തീരുമാനം. നേരത്തെ വാരാന്ത്യ ലോക്ക് ഡൗൺ ഒഴിവാക്കും എന്ന രീതിയിൽ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇളവുകൾ അനുവദിച്ചതിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.രോഗം കൂടിയാൽ അതിന് സംസ്ഥാന സർകാർ ഉത്തരം പറയേണ്ടി വരും എന്ന രീതിയിൽ സുപ്രീം കോടതി വിമർശിച്ചിരുന്നു. മൂന്നു ദിവസത്തെ ബക്രീദ് ഇളവുകൾ ഇന്ന് അവസാനിക്കും.

വൈദ്യുതി ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത നേടണം – മന്ത്രി ശ്രീ. കെ കൃഷ്ണന്‍ കുട്ടി

0
Spread the love

വൈദ്യുതി ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത നേടണം – മന്ത്രി ശ്രീ. കെ കൃഷ്ണന്‍ കുട്ടി

വൈദ്യുതി ഉല്‍പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടണമെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടി. കെ എസ് ഇ ബിയുടെ മണ്ണുത്തി 110 കെ വി സബ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ബഹു.റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ.കെ രാജന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ ജല, സോളാര്‍ വൈദ്യുത പദ്ധതികൾ വിപുലപ്പെടുത്തണം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ബാക്കിയുള്ള 70 ശതമാനം വൈദ്യുതിയും പുറത്തുനിന്നും വാങ്ങുകയാണ്. എല്ലാവരും ശ്രമിച്ചാൽ ഈ സ്ഥിതി മാറ്റിയെടുക്കാൻ സാധിക്കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് വൈദ്യുതി ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും അതിലൂടെ സംസ്ഥാനത്തിന് ഉണ്ടാകുന്ന പുരോഗതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എട്ടു മാസത്തിനുള്ളില്‍ അടങ്കല്‍ തുകയിലും 1.50 കോടി കുറവില്‍ ഈ പദ്ധതി പൂര്‍ത്തീകരിച്ച വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

50,000 ത്തോളം വരുന്ന ജനങ്ങള്‍ക്ക് വോള്‍ട്ടേജ് ക്ഷാമമില്ലാതെ വൈദ്യുതി എത്തിക്കുന്നതില്‍ നാഴികക്കല്ലാണ് മണ്ണുത്തി 110 കെ വി സബ് സ്‌റ്റേഷനെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. കേരള വെറ്റിനറി യൂണിവേഴ്‌സിറ്റി, അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, പുത്തൂര്‍ മൃഗശാല എന്നിവയ്ക്കും മണ്ണുത്തി സബ്‌സ്റ്റേഷനില്‍ നിന്നും വൈദ്യുതി ലഭ്യമാക്കും. മണ്ണുത്തി സെക്ഷൻ ഓഫീസ് അടുത്തു തന്നെ സബ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ പട്ടിക്കാട് സെക്ഷന് കീഴിലുള്ള വിദൂര സ്ഥലങ്ങളായ പാത്രക്കണ്ടം, ഒളകര എന്നിവിടങ്ങളിലേക്ക് വൈദ്യുതി നൽകുന്നതുമായി ബന്ധപ്പെട്ട് കുതിരാന് അപ്പുറത്ത് ഒരു ഓഫീസ് അനുവദിക്കണമെന്ന റവന്യൂ മന്ത്രിയുടെ ആവശ്യം ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നൽകി.

ചടങ്ങില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, ടി എന്‍ പ്രതാപന്‍ എം പി, കെ എസ് ഇ ബി ലിമിറ്റഡ് ഇന്‍ഡിപെന്റന്റ് ഡയറക്ടര്‍ അഡ്വ മുരുകദാസ്, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ രേഷ്മ ഹെമേജ്, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പി സുധീര്‍ ബാബു, കെഎസ്ഇബി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍ സുനില്‍ ജോയ് ജെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ഡയറക്ടർ സിജി ജോസ് സ്വാഗതവും ഡെപ്യൂട്ടി ചീഫ് എൻജിനിയർ സേതുമാധവൻ നന്ദിയും പറഞ്ഞു.

ബസുടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ

0
Spread the love

ബസുടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ

വയനാട് അമ്പലവയലില്‍ ബസുടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍. കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജമണിയാണ് ജീവനൊടുക്കിയത്. 48 വയസ്സായിരുന്നു.

കടല്‍മാട്- സുല്‍ത്താന്‍ ബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി. വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കോവിഡ് മൂലം വരുമാനം നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു രാജമണിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,54,31,248 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,408 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9,202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 632 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1589, കോഴിക്കോട് 998, തൃശൂര്‍ 985, എറണാകുളം 896, പാലക്കാട് 411, കൊല്ലം 797, തിരുവനന്തപുരം 678, കണ്ണൂര്‍ 553, കാസര്‍ഗോഡ് 628, ആലപ്പുഴ 602, കോട്ടയം 460, വയനാട് 233, പത്തനംതിട്ട 232, ഇടുക്കി 140 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, കാസര്‍ഗോഡ് 10, തൃശൂര്‍, കോഴിക്കോട്, വയനാട് 8 വീതം, കൊല്ലം, പത്തനംതിട്ട, എറണാകുളം 3 വീതം, പാലക്കാട് 2, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,206 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1132, കൊല്ലം 975, പത്തനംതിട്ട 447, ആലപ്പുഴ 605, കോട്ടയം 539, ഇടുക്കി 196, എറണാകുളം 1197, തൃശൂര്‍ 1429, പാലക്കാട് 799, മലപ്പുറം 2504, കോഴിക്കോട് 1718, വയനാട് 426, കണ്ണൂര്‍ 682, കാസര്‍ഗോഡ് 557 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,33,258 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,804 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,82,081 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2137 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts