Home Blog Page 1518

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിൻറെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തുടക്കമായി.

0
Spread the love

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിൻറെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തുടക്കമായി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നിൽ, പിങ്ക് പട്രോൾ സംഘങ്ങൾക്ക് നൽകിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചതോടെയാണ് പദ്ധതി നിലവിൽ വന്നത്. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 10 കാറുകൾ, ബുള്ളറ്റ് ഉൾപ്പെടെ 40 ഇരുചക്രവാഹനങ്ങൾ, 20 സൈക്കിളുകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയത്.

സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർലോകത്തിലെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് രൂപം നൽകിയത്. നിലവിലുള്ള പിങ്ക് പോലീസ് പട്രോൾ സംവിധാനം സജീവമാക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഗാർഹികപീഡനങ്ങൾ പലപ്പോഴും പോലീസ് അറിയുന്നത് പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ്. ഇത്തരം പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയിൽപ്പെടുന്നു. വീടുകൾതോറും സഞ്ചരിച്ച് ഗാർഹികപീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, മറ്റ് നാട്ടുകാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഇവർ മേൽനടപടികൾക്കായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൈമാറും.

പ്രത്യേക പരിശീലനം ലഭിച്ച വനിതാപോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും സ്കൂൾ, കോളേജ്, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനിമുതൽ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കൺട്രോൾ റൂം പ്രവർത്തനസജ്ജമായി.

ജനത്തിരക്കേറിയ പ്രദേശങ്ങളിൽ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോൾ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന ബുള്ളറ്റ് പട്രോൾ സംഘമായ പിങ്ക് റോമിയോയും നിലവിൽവന്നു.

ജീവിതവും മരണവും അതിനുള്ളിലെ യാഥാർഥ്യവും നാം എല്ലാം ഒന്നുമല്ലെന്നും നമ്മളെ ബോധ്യപ്പെടുത്തുന്നു ഈ ചെറിയ സിനിമ MONSTER..

0
Spread the love

നമ്മളൊക്കെ വട്ട പൂജ്യം…..ജീവിതവും മരണവും അതിനുള്ളിലെ യാഥാർഥ്യവും നാം എല്ലാം ഒന്നുമല്ലെന്നും നമ്മളെ ബോധ്യപ്പെടുത്തുന്നു ഈ ചെറിയ സിനിമ MONSTER..Movie Gaang ൽ നിന്നും നിങ്ങൾക്കായി..

എ. ബി. ബിനിൽ രചനയും സംവിധാനവും ചെയ്ത ബ്ലൂ സെവൻ സ്റ്റോറീസിൻ്റെ ബാനറിൽ സ്പ്ലാഷ് ഗെയിൻ എൻറർപ്രൈസസും സുനിൽ പണിക്കരും എന്നിവർ ചേർന്ന് നിർമിച്ചതാണ് ഈ ഷോർട്ട് ഫിലിം.മൂവി ഗാങ് യൂട്യൂബ് ചാനലിലൂടെ ആണ് ആണ് ഈ ഷോർട്ട് ഫിലിം പുറത്തിറങ്ങിയത്.
ഈ ഷോർട്ട് ഫിലിമിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത് അടാർ ലൗ, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങി നിരവധി സിനിമകളിൽ ക്യാമറാമാൻ ആയിരുന്ന സിനു സിദ്ധാർത്ഥ് ആണ്.സിനു സിദ്ധാർത്ഥ് കൂടാതെ സുനിൽ പണിക്കർ, സന്ധ്യ ,ജോർജ് മുണ്ടക്കൽ ,ഫെമി നെൽസൺ ,വിലാസിനി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

മരണം ഓരോരുത്തരുടെ ജീവിതത്തിലും ഓരോ അവസ്ഥകളാണ് സൃഷ്ടിക്കുന്നത് എന്നാൽ മരണശേഷം എന്ത് എന്ന് പലരും ചിന്തിക്കാറില്ല ഇല്ല ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളെ പ്രകീർത്തിക്കാനും അയാളുടെ കുറ്റങ്ങളും കുറവുകളും പറയാനും ആളുകളുണ്ടാകും അയാളുടെ പണത്തിനു വേണ്ടി അടിപിടി കൂടുവാനും ആളുകളുണ്ട്. ഒരു മനുഷ്യൻ മരിച്ചാൽ അയാളുടെ ആത്മാവ് ഒരു നിശ്ചിതസമയം വരെ ഈ മണ്ണിൽ നിലകൊള്ളും. കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു ആ ശരീരം കുഴിച്ചിടുമ്പോളോ ദഹിപ്പിക്കുമ്പോളോ ആണ് താൻ മരിച്ചെന്ന് ആത്മാവ് മനസ്സിലാക്കുന്നത് വീണ്ടും കുറച്ചു മണിക്കൂറുകൾ വരെ നമുക്കിടയിൽ അവർ ഉണ്ടെന്ന സത്യം മറക്കാതിരുന്നാൽ മനസ്സമാധാനത്തോടെ ഉള്ള മരണം അവർക്ക് കിട്ടും. മരണമെന്ന സത്യത്തെ മനുഷ്യൻ കച്ചവടമാക്കുന്നതിനെ തുറന്ന് കാട്ടുന്നു ഈ ഷോർട്ട് ഫിലിം. മനുഷ്യൻ്റെ സ്വാർത്ഥ സ്വഭാവത്തെ വിലയിരുത്തുകയാണ് തിരകഥാകൃത് ചെയ്യുന്നത്.

അറഫാ സംഗമത്തിനായി ഉണർന്ന് മിനാ നഗരി. 

0
Spread the love


അറഫാ സംഗമത്തിനായി ഉണർന്ന് മിനാ നഗരി.


മക്ക : വർഷത്തിലൊരിക്കൽ ഹജ്ജ് തീർഥാടകർക്കായി മാത്രം വാതിൽ തുറക്കുന്ന മിനാ കൂടാര നഗരി പ്രാർത്ഥനകളിലേക്ക് കൺതുറന്നു. കോവിഡ് സാഹചര്യത്തിൽ ഹജ്ജിനെത്താനാവാത്ത ജനലക്ഷങ്ങളുടെ പ്രാർത്ഥനകളും ഇവിടെയെത്തുന്നുണ്ട്.’ ഞാൻ ‘ എന്ന അഹങ്കാര ചിന്തകളെല്ലാം മാറ്റിവച്ച് ലളിത വസ്ത്രം ധരിച്ച്,മനസ്സിലും ശരീരത്തിലും ദൈവ ചിന്തകൾ മാത്രം നിറച്ച തീർത്ഥാടകർ കാത്തിരിക്കുന്നത് ഇന്നത്തെ അറഫ സംഗമത്തിനായാണ്. 55,000 പേർ മിനായിലെ തമ്പുകളിലും 5000 പേർ അബ്രാജ് മിനാ കെട്ടിടത്തിലുമാണ് തങ്ങിയത്.20 പേരെ വീതം 3,000 ബസ്സുകളിലായി 60,000 തീർഥാടകരെയും ഉച്ചയോടെ അറഫയിലെത്തിക്കും.
അറഫാ മൈതാനിയിൽ നമസ്കാരവും നിർവഹിച്ച് അറഫ പ്രഭാഷണവും ശ്രവിച്ച ശേഷം കാരുണ്യത്തിന്റെ മലയായ ‌ജബലുറഹ്മയിൽ അണിനിരന്ന് പ്രാർത്ഥിക്കും.സൂര്യാസ്തമയത്തോടെ തീർത്ഥാടകർ മുസ്ദലിഫയിലേക്ക് യാത്ര തുടങ്ങും.അർദ്ധരാത്രിക്ക് ശേഷം മുസ്ദലിഫയിൽ അല്പസമയം ഉറങ്ങിയ ശേഷം മിനായിലേക്ക് നീങ്ങും. സാത്താന്റെ പ്രതീകമായ ജംറയിൽ അടുത്ത ദിവസം കല്ലേറ് കർമ്മം നടത്താനുള്ള ചെറു കണ്മണികൾ മുസ്ദലിഫയിൽ നിന്ന് ശേഖരിക്കുകയാണ് പതിവ്. എന്നാൽ,ഇത്തവണ അണുവിമുക്തമാക്കിയ കല്ലുകൾ ഹജ്ജ് മന്ത്രാലയം തീർത്ഥാടകർക്ക് നൽകും. നാളെ ബലിപെരുന്നാൾ ദിനത്തിൽ ആദ്യ കല്ലെറു നടത്തും. അകലം പാലിച്ചു കല്ലെറിയാൻ വ്യത്യസ്ത സമയം ക്രമീകരിച്ചിട്ടുണ്ട്.തുടർന്ന് ബലിയർപ്പണവും തല മുണ്ഡലം ചെയ്യലും. കുളി കഴിഞ്ഞാൽ സുഗന്ധദ്രവ്യങ്ങൾ പൂശി പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കും. മിനായിൽ നിന്നും മക്ക ഹറം പള്ളിയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം കൂടി നിർവഹിക്കുന്നതോടെ ഹജ്ജ് കർമ്മങ്ങൾക്ക് പ്രാഥമിക വിരാമമാകും. സംഗമം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു.

വാക്സീൻ നിർമ്മാണം ; 3 ഘട്ട പദ്ധതികൾ ആവശ്യമെന്ന് വിദഗ്ത സമിതി റിപ്പോർട്ട്‌.

0
Spread the love


വാക്സീൻ നിർമ്മാണം ; 3 ഘട്ട പദ്ധതികൾ ആവശ്യമെന്ന് വിദഗ്ത സമിതി റിപ്പോർട്ട്‌.

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീൻ നിർമ്മാണത്തിന് 3 ഘട്ട പദ്ധതികൾ ആവശ്യമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്‌.ആദ്യ ഘട്ടത്തിൽ വാക്സിൻ ബോട്ടിൽ നിറച്ചു വിതരണം ചെയ്യുന്ന
ഫിൽ ഫിനിഷ് കേന്ദ്രവും രണ്ടാം ഘട്ടത്തിൽ പുതിയ വാക്സീൻ നിർമാണ യൂണിറ്റുകളും മൂന്നാം ഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി സഹകരിച്ച് ഗവേഷണ വികസന കേന്ദ്രവും നിർമ്മിക്കാൻ സമിതി ശുപാർശ ചെയ്തു.ഇന്ത്യയിലെ 8 വാക്സീൻ നിർമാണ കമ്പനികളുമായി ചർച്ച ചെയ്ത ശേഷമാണ് സമിതിയുടെ നിർദ്ദേശങ്ങൾ.
പദ്ധതിയുമായി ബന്ധപ്പെട്ട് താല്പര്യപത്രം ക്ഷണിച്ചു യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളെ കണ്ടെത്തണം. തോന്നക്കായിലെ ലൈഫ് സയൻസ് പാർക്കിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ കമ്പനികൾക്ക് അനുമതി നൽകണം.വാടക സബ്സിഡി ഉൾപ്പെടെ നൽകേണ്ടിവരുമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.ഡോ. എസ് ചിത്രയെ ഡയറക്ടറായി നേരത്തെ നിയമിച്ചിരുന്നു. ശാസ്ത്ര-സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. പി സുധീർ ചെയർമാനായ സമിതികൾ കോവിഡ് മാനേജ്മെൻറ് സംസ്ഥാനതല വിദഗ്ധ സമിതി അംഗം ഡോ. ബി ഇക്ബാൽ, ഹൈദരാബാദ് ഡോ.റെഡ്ഡീസ് ലബോറട്ടറിയിലെ വാക്സീൻ വിദഗ്ധൻ ഡോ.വിജയകുമാർ,ആരോഗ്യ സെക്രട്ടറി ഡോ.രാജൻ ഖേബ്രഗഡെ,കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ ഡോ. എം.ജി. രാജമാണിക്യം എന്നിവരും സമതിയിൽ അംഗങ്ങളാണ്.

കനത്ത മഴ ;മുംബൈയിൽ മരണം 33 ആയി

0
Spread the love


കനത്ത മഴ ;മുംബൈയിൽ മരണം 30


മുംബൈ : കനത്ത മഴയിൽ വിവിധ അപകടങ്ങളിലായി മുംബൈയിൽ 30 പേർ മരിച്ചു. ചെമ്പുരിൽ 17 പേരും വിക്രോളിയിൽ 7 പേരും, ഭാന്ധുപിൽ
16 വയസ്സുകാരനുമാണ് മരിച്ചത്.മറ്റു മഴക്കെടുതിയിൽ അഞ്ചുപേരും മരിച്ചു. ചെമ്പൂർ ഭാരത്നഗറിൽ കുടിലുകൾക്ക് മുകളിൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നിനാണ് അപകടമുണ്ടായത്.ആളുകൾ ഉറക്കത്തിലായിരുന്നത് മരണസംഖ്യ കൂടാൻ കാരണമായി. പരിക്കേറ്റ 7 പേരെ രാജാവാഡി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിക്രോളിയിൽ മണ്ണിടിച്ചിലിൽ ആറ് കുടലുകൾ തകർന്നതാണ് ഏഴ് പേർ മരിച്ചത്. പുലർച്ചെ 2 :30നായിരുന്നു അപകടം. രണ്ടു പേർക്ക് പരുക്കേറ്റു.
ഭാന്ധുപിൽ വനംവകുപ്പിന്റെ മതിലിടിഞ്ഞാണ് 16 വയസ്സുകാരൻ മരിച്ചത്.മുംബൈയിൽ ശനിയാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം പൊങ്ങിയിരുന്നു.12 മണിക്കൂറിനിടെ മുംബൈയിലും സമീപ മേഖലകളിലും 120 മില്ലി ലിറ്റർ മഴ പെയ്തെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മധ്യ റെയിൽവേയും പശ്ചിമ റെയിൽവേയും ലോക്കൽ ട്രെയിൻ സർവീസ് നിർത്തിവെച്ചു. പുലർച്ചെ 12 മുതൽ അഞ്ചര മണിക്കൂർ മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു.9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി 5 ലക്ഷം രൂപ വീതവും പ്രധാനമന്ത്രി 2 ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. ചികിത്സാ ചെലവ് മഹാരാഷ്ട്ര സർക്കാർ വഹിക്കും.

എസ്‌എസ്‌എല്‍സി മാര്‍ക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുത്; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധർ

0
Spread the love

എസ്‌എസ്‌എല്‍സി മാര്‍ക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുത്; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധർ

എസ്‌എസ്‌എല്‍സി മാര്‍ക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. മാര്‍ക്ക് ലിസ്റ്റ് പങ്കുവയ്ക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ദൂരുപയോഗപ്പെടാന്‍ സാധ്യതയേറെയാണ്. പരമാവധി വ്യക്തിഗത വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു.

എസ്‌എസ്‌എല്‍സി ഫലം പുറത്തു വന്നതോടെ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും മാര്‍ക്ക് ലിസ്റ്റുള്‍പ്പടെയാണ് പലരും സമൂഹമാധ്യമങ്ങള്‍ പങ്കുവച്ചത്. ഇത് സുരക്ഷിതമല്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

വിദ്യാര്‍ത്ഥികളുടെ പേര്, റജിസ്ട്രേഷന്‍ നമ്ബര്‍, ജനനത്തീയതി, ജാതി, രക്ഷാകര്‍ത്താക്കളുടെ പേര്, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ദുരുപയോഗത്തിന് സാധ്യത വര്‍ദ്ധിപ്പിക്കും. ഇത്തരം വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതില്‍ നിന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പിന്മാറണമെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു.

ഇത്തരം രേഖകള്‍ പങ്കുവയ്ക്കുമ്ബോള്‍ വ്യക്തിഗത വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണമെന്നു സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഒരാളുടെ പേരും ജനന തിയ്യതി ഉള്‍പ്പടെ പ്രധാന വിവരങ്ങള്‍ ലഭിക്കുന്നതോടെ തട്ടിപ്പ് സംഘങ്ങള്‍ ഇതുമുതലെടുത്ത് പല തരത്തില്‍ ദുരുപയോഗിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

IIT JAM 2022: ഓ​ഗസ്റ്റ് 30 മുതൽ അപേക്ഷിക്കാം; പരീക്ഷ ഫെബ്രുവരി 13ന്

0
Spread the love

IIT JAM 2022: ഓ​ഗസ്റ്റ് 30 മുതൽ അപേക്ഷിക്കാം; പരീക്ഷ ഫെബ്രുവരി 13ന്

ഐ.ഐ.ടി ജാം 2022 തീയതി വന്നു
റൂർക്കി ഐ.ഐ.ടി നടത്തുന്ന ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് പരീക്ഷ 2022 ഫെബ്രുവരി 13ന് നടക്കും. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 30ന് ‌ആരംഭിക്കും. ഒക്ടോബർ 11 വരെ ഓൺലൈനായി അപക്ഷ സമർപ്പിക്കാൻ സമയമുണ്ട്.

ജാം 2022 പരീക്ഷ ഓൺലൈനായി നടക്കും. 2022 ജനുവരി 4 മുതൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും. പരീക്ഷയുടെ ഫലം മാർച്ച് 22ന് പ്രഖ്യാപിക്കും.

കംപ്യൂട്ടർ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ നടക്കുക. 7 പേപ്പറുകളുണ്ടാകും. ബയോടെക്നോളജി, കെമിസ്ട്രി, എക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ പേപ്പറുകളാണുണ്ടാവുക.

മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, ന്യൂമറിക്കൽ ആൻസർ ടൈപ് എന്നിങ്ങനെ മൂന്ന് തരം ചോദ്യങ്ങളുണ്ടാകും.

സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,53,41,594 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 81 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,350 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,214 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2203, കോഴിക്കോട് 1646, എറണാകുളം 1540, തൃശൂര്‍ 1475, കൊല്ലം 1022, തിരുവനന്തപുരം 905, പാലക്കാട് 607, കണ്ണൂര്‍ 706, ആലപ്പുഴ 748, കോട്ടയം 633, കാസര്‍ഗോഡ് 624, വയനാട് 467, പത്തനംതിട്ട 330, ഇടുക്കി 308 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പത്തനംതിട്ട 5, കൊല്ലം, ആലപ്പുഴ, വയനാട് 4 വീതം, കോട്ടയം 3, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 2 വീതം, ഇടുക്കി, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,613 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1133, കൊല്ലം 1499, പത്തനംതിട്ട 418, ആലപ്പുഴ 450, കോട്ടയം 599, ഇടുക്കി 235, എറണാകുളം 1224, തൃശൂര്‍ 1539, പാലക്കാട് 833, മലപ്പുറം 2299, കോഴിക്കോട് 1686, വയനാട് 352, കണ്ണൂര്‍ 670, കാസര്‍ഗോഡ് 676 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,25,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,20,052 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,05,176 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,382 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,794 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2005 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച തുടക്കം

0
Spread the love

പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച (19/07/21) തുടക്കം; രാവിലെ 10.30ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച തുടക്കമാകും. രാവിലെ 10.30 ന് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നിൽ പിങ്ക് പട്രോൾ സംഘങ്ങൾക്ക് നൽകിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതോടെ പദ്ധതി നിലവിൽ വരും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് രൂപം നൽകിയത്. നിലവിലുള്ള പിങ്ക് പോലീസ് പട്രോൾ സംവിധാനം സജീവമാക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഗാര്‍ഹികപീഡനങ്ങള്‍ പലപ്പോഴും പോലീസ് അറിയുന്നത് പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണ്. ഇത്തരം പീഡനങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയില്‍പ്പെടുന്നു. വീടുകള്‍തോറും സഞ്ചരിച്ച് ഗാര്‍ഹികപീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്‍റെ ചുമതല. പഞ്ചായത്ത് അംഗങ്ങള്‍, അയല്‍വാസികള്‍, മറ്റ് നാട്ടുകാര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ മേല്‍നടപടികള്‍ക്കായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറും.

പ്രത്യേക പരിശീലനം ലഭിച്ച വനിതാപോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളിലും സ്കൂള്‍, കോളേജ്, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനിമുതല്‍ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കണ്‍ട്രോള്‍ റൂം തിങ്കളാഴ്ച മുതൽ പ്രവര്‍ത്തനസജ്ജമാകും.

ജനത്തിരക്കേറിയ പ്രദേശങ്ങളില്‍ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോള്‍ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്ന ബുള്ളറ്റ് പട്രോള്‍ സംഘമായ പിങ്ക് റോമിയോയും തിങ്കളാഴ്ച നിലവില്‍വരും.

വനിതാ സെല്ലുകളില്‍ നിലവിലുള്ള കൗണ്‍സലിംഗ് സംവിധാനം മികച്ച സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശക്തിപ്പെടുത്തും. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികളിൽ ഫലപ്രദമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. പോലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ്, വനിതാസംരക്ഷണത്തിന് സഹായമായ നിര്‍ഭയം ആപ്പ് എന്നിവയുടെ ഉപയോഗം വ്യാപകമാക്കുന്നതും പുതിയ പദ്ധതിയുടെ ഭാഗമാണ്.

ഖത്തർ വഴിയുള്ള ദുബായ് യാത്ര; പ്രതീക്ഷയോടെ പ്രവാസികൾ. 

0
Spread the love


ഖത്തർ വഴിയുള്ള ദുബായ് യാത്ര; പ്രതീക്ഷയോടെ പ്രവാസികൾ.


ദുബായ് : ഖത്തർ വഴിയുള്ള യാത്രയ്ക്ക് വഴി തുറന്നത്,ദുബായിലെത്താൻ കാത്തിരിക്കുന്നവർക്ക് പ്രതീക്ഷയായ്.ദുബായിലേക്കുള്ള 13പേർ ഇന്ന് രാത്രിയുള്ള വിമാനത്തിൽ കോഴിക്കോട്ടു നിന്ന് ഖത്തറിലെത്തും.അവിടെ ക്വാറന്റിനുള്ള ഹോട്ടൽ ബുക്കിംഗ് നടത്തി,ഖത്തറിലെ ഇഹ്തെറാസ് മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് യാത്ര. രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണ് യാത്ര അനുമതി ലഭിക്കുക.
ഖത്തറിൽ നിർത്തലാക്കിയിരുന്ന ഓൺലൈൻ അറൈവൽ വീസയും പുനരാരംഭിച്ചിട്ടുണ്ട്. റിട്ടേൺ ടിക്കറ്റ് ബുക്ക്‌ ചെയ്യണമെന്നാണ് നിർദ്ദേശമെങ്കിലും ദുബായി ടിക്കറ്റും തമാസ വീസയും കാണിക്കുന്നവർക്ക് യാത്രാനുമതി ലഭിക്കുന്നുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. ക്വാറന്റീൻ ഉൾപ്പെടെ ഒരാൾക്ക് ഒന്നേകാൽ ലക്ഷത്തോളം രൂപ ചെലവാകും.2 വാക്സീനും ലഭിച്ച പ്രവാസികൾ കുറവായതിനാൽ 26ന് ശേഷമാണ് കൂടുതൽ ബുക്കിങ്ങുകൾ ഉള്ളത്.ഏപ്രിൽ 24 മുതലാണ് ഇന്ത്യക്കാർക്ക് യുഎഇ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ബഹ്റൈൻ, സൗദി എന്നിവിടങ്ങളിലൂടെ ദുബായിലേക്ക് എത്തിയ പ്രവാസികളുമുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts