Home Blog Page 1519

ഡിഎൻഎ ബിൽ വീണ്ടും പാർലമെൻറിന്റെ പരിഗണയിലേക്ക്.

0
Spread the love


ഡിഎൻഎ ബിൽ വീണ്ടും പാർലമെൻറിന്റെ പരിഗണയിലേക്ക്.


ന്യൂഡൽഹി : ജനിതകഘടന( ഡിഎൻഎ) പരിശോധിച്ചു കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും കാണാതായവരെ കണ്ടെത്തുന്നതിനും മറ്റും നിയമ പ്രാബല്യം നൽകുന്നതിനുള്ള ഡിഎൻഎ ടെക്നോളജി( യൂസ് ആൻഡ് ആപ്ലിക്കേഷൻ) റെഗുലേഷൻ ബിൽ നാളെ ആരംഭിക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ പരിഗണിക്കും. 2019 ജൂലൈയിൽ അവതരിപ്പിച്ചപ്പോൾ ഏറെ വിവാദങ്ങൾക്ക് വഴിവച്ച ബില്ലാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് അധ്യക്ഷനായ സമിതിയുടെ പരിഗണനയ്ക്കു ശേഷം വീണ്ടും സഭയിലെത്തുന്നത്. ബില്ലിനെ എതിർത്ത് ശശി തരൂർ നൽകിയ നോട്ടീസ് പരിഗണിക്കാതെയാണ് അന്ന് ബില്ല് അവതരിപ്പിച്ചത്.
എന്നാൽ ബില്ല് രാജ്യസഭ കടക്കാതിരുന്നതു മൂലം കഴിഞ്ഞ സർക്കാരിൻറെ കാലത്ത് പാസാക്കാൻ
കഴിയാതിരുന്ന ബില്ലുകളിലൊന്നാണിത്. ചട്ടങ്ങൾ പലതും ദുരുപയോഗിക്കാൻ സാധ്യതയുണ്ടെന്ന് സ്ഥിരസമിതി ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ടെങ്കിലും പല വിവാദ വ്യവസ്ഥകളും മാറ്റാൻ ശുപാർശ ഉണ്ടായിരുന്നില്ല.കുറ്റവാളികളുടെ ജനിതകഘടന അടങ്ങിയ വിവരശേഖരം രൂപീകരിക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.ജാതി,മതം എന്നിവ അടിസ്ഥാനപ്പെടുത്തി ജനവിഭാഗങ്ങളെ ഉന്നംവയ്ക്കാനുള്ള വഴിയാണ് ബില്ലെന്നാണ് ആക്ഷേപം.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ

• ദേശീയ -സംസ്ഥാന തലങ്ങളിൽ ഡിഎൻഎ ഡേറ്റാ ബാങ്കുകൾ രൂപീകരിക്കുക. ഡിഎൻഎ ലാബുകൾ വിവരങ്ങൾ ഡാറ്റാ ബാങ്കിലേക്ക് കൈമാറണം.
• ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായ വ്യക്തിയുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ രേഖാമൂലമുള്ള സമ്മതം വാങ്ങണം. അതിനു മുകളിലെങ്കിൽ ആവശ്യമില്ല. •
• ഡിഎൻഎ വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും.
• ഡേറ്റാ ബാങ്കുകളുടെയും ലാബുകളുടെയും ഏകോപനത്തിന് ഡിഎൻഎ റെഗുലേറ്ററി ബോർഡ്. ബയോടെക്നോളജി വകുപ്പ് സെക്രട്ടറിയാണ് ചെയർപേഴ്സൻ. എൻഐഎ, സിബിഐ ഡയറക്ടർമാരും അംഗങ്ങളായിരിക്കും.

മരംകൊള്ള : കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനം.

0
Spread the love


മരംകൊള്ള : കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനം.


കോഴിക്കോട് : വിവാദമായ മരംകൊള്ള കേസുകൾ പൂർണ്ണമായും ഒത്തുതീർപ്പാക്കാൻ തീരുമാനം. കർഷകരെ ബുദ്ധിമുട്ടിക്കരുതെന്ന സർക്കാർ നിർദ്ദേശം പാലിക്കുന്നതിനു പുറമെ,വനം വകുപ്പ് ജീവനക്കാരുടെമേൽ ബാധ്യത വരാതിരിക്കാൻ പ്രത്യേക സർക്കുലർ ഇറക്കി പ്രശ്നം പരിഹരിക്കാനാണ് നീക്കം.മുഖ്യമന്ത്രി പിണറായി വിജയൻറെ കൂടി സമ്മതത്തോടെയായിരിക്കും ഈ സർക്കുലർ. മരം വെട്ടി കടത്തിയവരെ മാത്രം പ്രതികളാക്കി കേസ് നിലനിൽക്കില്ല എന്നതിനാൽ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും ഇതോടെ അപ്രസക്തമായേക്കും.15 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കുകൾ പുറത്തു വന്ന സാഹചര്യത്തിൽ ഈ തുക എഴുതി തള്ളാനും സർക്കാർ തീരുമാനിക്കാനാണ് സാധ്യത.
മരംമുറി കേസിൽ അന്വേഷണം മുൻ റവന്യൂ മന്ത്രിയുടെയും സിപിഐ നേതൃത്വത്തിന്റെയും നേരെ നീളുമെന്ന ഘട്ടം എത്തിയതോടെയാണ് അന്വേഷണം അട്ടിമറിക്കാൻ തീരുമാനമായത്. വിവാദ ഉത്തരവ് സിപിഐയുടെ മാത്രം തീരുമാനമല്ല,ഉത്തരവിന് പിന്നിൽ മരംവെട്ട് തീരുമാനം നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശമുണ്ടായിരുന്നു എന്നുള്ള പ്രതിരോധത്തിലേക്ക് സിപിഐ നീങ്ങുകയും ചെയ്ത്. കേസെടുക്കുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽ ബാധ്യത വരാതിരിക്കാൻ ഉള്ള ശ്രമമാണ് കഴിഞ്ഞദിവസം ആലുവയിൽ ചേർന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലുണ്ടായത്.’ റവന്യൂവിന്റെ ഭൂമിയിൽ, റവന്യൂ ഉടമസ്ഥതയിൽ നിന്ന മരങ്ങൾ നഷ്ടപ്പെട്ടതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മേൽ ബാധ്യത ഉണ്ടാവില്ല എന്ന് വ്യക്തമാക്കുന്ന സർക്കുലർ ഇറക്കാനും യോഗത്തിൽ തീരുമാനമായിരുന്നു. ഈ നിർദ്ദേശവുമായി അന്വേഷണ സംഘം നാളെ മുഖ്യമന്ത്രിയെ കാണും. വനം മന്ത്രി എ.കെ.ശശീന്ദ്രനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളെയും യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.കേസ് രജിസ്റ്റർ ചെയ്തതിന്റെ എണ്ണം മാത്രം മതിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. കേരള ഫോറസ്റ്റ് പ്രൊഡ്യൂസ് ട്രാൻസിറ്റ് റൂൾസിലെ (1975) ഏതെങ്കിലും ദുർബല വകുപ്പുകൾ ചുമത്തി കേസെടുക്കാനും എത്ര മരങ്ങൾ നഷ്ടപ്പെട്ടു എന്ന എണ്ണം തിട്ടപ്പെടുത്താനും മാത്രമാണ് വനംവകുപ്പ് ഒരുങ്ങുന്നത്.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

0
Spread the love

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

2021 ജൂലൈ 21: കോഴിക്കോട്, കണ്ണൂർ.

2021 ജൂലൈ 22: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

2021 ജൂലൈ 18: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

2021 ജൂലൈ 19: കണ്ണൂർ, കാസർഗോഡ്.

2021 ജൂലൈ 20: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

2021 ജൂലൈ 21: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ്.

2021 ജൂലൈ 22: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം.

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2021 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2021/05/orangebook_2021.pdf ഈ ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു;

0
Spread the love

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; ആകെ രോഗികൾ 35 ആയി , 24 പേർക്ക് രോഗമുക്തിസംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട് സ്വദേശി (7), എറണാകുളം വാഴക്കുളം സ്വദേശിനി (34) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.എറണാകുളം സ്വദേശിനി തിരുവനന്തപുരത്തെ ആരോഗ്യ പ്രവര്‍ത്തകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബ്, ആലപ്പുഴ എന്‍.ഐ.വി., കോയമ്പത്തൂര്‍ മൈക്രോബയോളജി ലാബ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 35 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.11 പേരാണ് നിലവില്‍ രോഗികളായുള്ളത്. ബാക്കിയുള്ളവര്‍ നെഗറ്റീവായി.

ഡ്രൈവിംഗ് പരിശീലനം പുനരാരംഭിക്കുന്നു…

0
Spread the love

ഡ്രൈവിംഗ് പരിശീലനം പുനരാരംഭിക്കുന്നു…

?ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും ജൂലൈ 19 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായി പാലിച്ചുകൊണ്ട് വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്. പരിശീലന വാഹനത്തിൽ ഇൻസ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്.

?കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സ്ഥലങ്ങളിൽ ബന്ധപ്പെട്ട ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾക്കനുസരിച്ചായിരിക്കും ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുക. ഓരോ സ്ഥലത്തും ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുന്ന തീയതികൾ അതത് RTO/Sub. RTO കളുമായി ബന്ധപ്പെട്ട് മനസ്സിലാക്കാവുന്നതാണ് ‘

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകൾ

0
Spread the love

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകൾ

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍; ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാം, ആരാധനാലയങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ 40 പേര്‍ക്ക് പ്രവേശിക്കാം, ഇളവുകള്‍ ഇങ്ങനെ.

ആരാധനാലയങ്ങള്‍, സിനിമ ഷൂട്ടിംഗ്, കടകള്‍ ; നിയന്ത്രണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

*ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാം.

*ഇലക്ട്രോണിക്ക് ഷോപ്പുകള്‍, ഇലക്ട്രോണിക്ക് അനുബന്ധ ഷോപ്പുകള്‍, വീട്ടുപകരണ ഷോപ്പുകള്‍ എന്നിവ എ, ബി കാറ്റഗറികളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുവരെ തുറക്കാം.

*ആരാധനാലായങ്ങള്‍ തുറക്കുന്നത് അടക്കമുള്ളതില്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരം പ്രഖ്യാപനം നടത്തിയത്.

*കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പിലാക്കിയും, ലോക്ക്ഡൗണ്‍ ലഘൂകരിച്ചും, വാക്സിനേഷന്‍ വേഗത്തിലാക്കിയുമാണ് രണ്ടാം തരംഗത്തെ സംസ്ഥാനം നേരിടുന്നത്.

*വാക്സിന്‍ സംസ്ഥാനത്തിന് ലഭിക്കുന്ന രീതിയില്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നും. ഇതില്‍ ജനങ്ങള്‍ നന്നായി സഹകരിച്ചാല്‍ മൂന്നാം തരംഗം ഒഴിവാക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

*ലോക്ക്ഡൗണ്‍ വലിയ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന്‍റെ തോത് പരിഗണിച്ച് ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാനം നേരിടുന്ന അവസ്ഥയില്‍ എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ചില മാറ്റങ്ങള്‍ പ്രഖ്യാപിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

*ടിആര്‍പി അനുസരിച്ച് നാല് വിഭാഗമായാണ് സംസ്ഥാനത്തെ തിരിച്ചിരിക്കുന്നത്.

*എ വിഭാഗം ടിപിആര്‍ അഞ്ചില്‍ കുറവ് ഇതില്‍ 86 തദ്ദേശ സ്ഥാപനങ്ങളുണ്ട്. അഞ്ച് മുതല്‍ പത്തുവരെ ടിആര്‍പിയുള്ള ബി വിഭാഗത്തില്‍ – 392 തദ്ദേശ സ്ഥാപനങ്ങളുണ്ട്.

*10 മുതല്‍ 15വരെ ടിആര്‍പിയുളള പ്രദേശങ്ങളാണ് സി വിഭാഗത്തില്‍- 362 തദ്ദേശ സ്ഥാപനങ്ങളുണ്ട് ഈ വിഭാഗത്തില്‍.

*ഡി വിഭാഗം 15ന് മുകളില്‍ ടിആര്‍പിയുള്ളതാണ്- ഇതില്‍ 194 സ്ഥാപനങ്ങളുണ്ട്.

*ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാം.

*ഇലക്ട്രോണിക്ക് ഷോപ്പുകള്‍, ഇലക്ട്രോണിക്ക് അനുബന്ധ ഷോപ്പുകള്‍, വീട്ടുപകരണ ഷോപ്പുകള്‍ എന്നിവ എ, ബി കാറ്റഗറികളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുവരെ തുറക്കാം.

*ഡി വിഭാഗത്തിലെ പ്രദേശങ്ങളിൽ കടകൾ തുറക്കുന്നതിന് അനുമതി കൊടുത്തിരുന്നില്ല.

*ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കടകൾ തുറക്കാൻ അനുമതി കൊടുക്കും.

*ബക്രീദുമായി ബന്ധപ്പെട്ട മൂന്ന് ദിവസത്തെ ഇളവ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രോണിക്, വീട്ടുപകരണ കടകൾ എ,ബി,സി പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം.

*ആരാധനാലയങ്ങളിൽ വിശേഷ ദിവസങ്ങളിൽ 40 പേർ വരെ അനുവദിക്കും.

*ഒരു ഡോസ് വാക്സിന്‍ എങ്കിലും എടുത്തവരായിരിക്കണം വരുന്നവര്‍ എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. എ, ബി മറ്റു കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടിഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ ഒരു ഡോസ് വാക്സിന്‍ എടുത്ത ജീവനക്കാരെ വച്ച് തുറന്ന് പ്രവര്‍ത്തിക്കാം.

*സീരിയൽ ഷൂട്ടിങ് പോലെ കാറ്റഗറി എ,ബി പ്രദേശങ്ങളിൽ സിനിമാ ഷൂട്ടിങും അനുവദിക്കും. ഒരു ഡോസ് വാക്സീനെടുത്തവർക്കേ ഇത്തരം ഇടത്ത് പ്രവേശനം അനുവദിക്കാവൂ.

*എഞ്ചിനീയറിങ്, പോളിടെക്നിക് കോളേജുകളിൽ സെമസ്റ്റർ പരീക്ഷ ആരംഭിച്ച സാഹചര്യത്തിൽ ഹോസ്റ്റലുകളിൽ താമസം അനുവദിക്കുന്ന കാര്യം അടുത്ത അവലോകന യോഗം ചർച്ച ചെയ്യും.

കേട്ടു കേട്ട് പഠിക്കാം റേഡിയോ കേരളയിലൂടെ..

0
Spread the love

കേട്ടു കേട്ട് പഠിക്കാം റേഡിയോ കേരളയിലൂടെ..

സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് റേഡിയോ ആയ ‘റേഡിയോ കേരള’ ,യുപി – ഹൈസ്‌ക്കൂള്‍
ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡിന്‍റെ സവിശേഷ സാഹചര്യത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറാന്‍ നിര്‍ബന്ധിതമായതിനാല്‍ 5 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സഹായകമാവുന്ന രീതിയിലാണ് റേഡിയോ കേരള ‘പാഠം’ എന്ന പേരില്‍ പ്രതിദിന പരിപാടി പ്രക്ഷേപണം ചെയ്ത് തുടങ്ങുന്നത്. ഈ മാസം 19 തിങ്കളാഴ്ച്ച മുതല്‍ www.radio.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും, റേഡിയോ കേരള ആപ് (Google play) വഴിയും പരിപാടി കേള്‍ക്കാവുന്നതാണ്. പാഠത്തിന്‍റെ സമയവും മറ്റ് വിവരങ്ങളും റേഡിയോയിലൂടെയും ഫെയ്സ്ബുക്ക് അക്കൗണ്ട് (www.facebook.com/prdradiokerala) വഴിയും അറിയാന്‍ കഴിയും.

‘പാഠം’ എന്ന പഠന സഹായ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്ന സമയം ഇപ്രകാരമാണ്

(തിങ്കള്‍ മുതല്‍ വെള്ളിവരെ).

പാഠം ക്ലാസ്.5 , 6 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 1:05 പുന:പ്രക്ഷേപണം വൈകിട്ട് 6 മണി
പാഠം ക്ലാസ്.7 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 2:05 പുന:പ്രക്ഷേപണം വൈകിട്ട് 7 മണി
പാഠം ക്ലാസ്.8 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 3:05 പുന:പ്രക്ഷേപണം രാത്രി 8 മണി
പാഠം ക്ലാസ്.9 പ്രക്ഷേപണ സമയം വൈകിട്ട് 4:05 പുന:പ്രക്ഷേപണം രാത്രി 9 മണി
പാഠം ക്ലാസ്.10 പ്രക്ഷേപണ സമയം വൈകിട്ട് 5:05 പുന:പ്രക്ഷേപണം രാത്രി 10 മണി

ബാങ്കിങ്ങ് തട്ടിപ്പ്, നിരവധി പേരുടെ പണം നഷ്ടമായി.

0
Spread the love

ബാങ്കിങ്ങ് തട്ടിപ്പ്, നിരവധി പേരുടെ പണം നഷ്ടമായി.


തട്ടിപ്പു രീതി:
SBI ബാങ്കിൽ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടു SMS സന്ദേശം അയക്കുന്നു. യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. തത്സമയം SBI യുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസർനെയിം, പാസ് വേഡ്, OTP എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാർത്ഥ SBI വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു. ബാങ്ക് എക്കൌണ്ടിലുള്ള പണം നഷ്ടപ്പെടുന്നു.
ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബർ പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.
പൊതു ജനങ്ങൾക്കുള്ള മുന്നറിയിപ്പ്:

  1. SBI ബാങ്കിൽ നിന്നും എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്നും വരുന്ന SMS സന്ദേശങ്ങളിൽ വിശ്വസിക്കരുത്.
  2. SMS കളിൽ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.
  3. ബാങ്കിങ്ങ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ URL ശ്രദ്ധിക്കുക. SBI അല്ലെങ്കിൽ ഇതര ബാങ്കിങ്ങ് ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകൾ നടത്തുക.
  4. സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.

സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഈ മാസം 31ന്

0
Spread the love

സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഈ മാസം 31ന്; കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ സെപ്റ്റംബറിൽ പൂർത്തിയാക്കണമെന്നും നിർദ്ദേശം

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കും. ഇതോടൊപ്പം കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ സെപ്തംബർ 30ന് മുൻപ് പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ബിരുദ വിദ്യാർത്ഥികളുടെ അവസാന സെമസ്റ്റർ പരീക്ഷകൾ ഓഗസ്റ്റ് 31ന് മുൻപ് പൂർത്തിയാക്കണമെന്ന് കോളജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 15നാണ് പരീക്ഷകൾ റദ്ദാക്കിയത്. മോഡറേഷൻ പൂർത്തിയാക്കാൻ കഴിയാത്ത സ്‌കൂളുകളുടെ ഫലം 31 ന് ശേഷം പ്രത്യേകമായി പ്രസിദ്ധപ്പെടുത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.

പരീക്ഷകൾ റദ്ദാക്കിയതിനാൽ 10, 11 ക്ലാസുകളിലെ മാർക്കും പ്രിബോർഡ് ഫലവും ചേർത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.

സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.

0
Spread the love

സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.

എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച്‌ വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളില്‍ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ തസ്തികയാണ് ഇപ്പോള്‍ 14 ജില്ലകളിലും വ്യാപിപ്പിച്ചത്. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍മാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരാക്കി നിയമഭേദഗതി വരുത്തിയത്. വനിത ശിശുവികസന വകുപ്പ് ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായും നിയമിച്ചു.

ജില്ലാതലത്തിലെ പ്രൊഹിബിഷന്‍ ഓഫീസര്‍മാരുടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ സ്ത്രീകളെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളുടെ താത്പര്യപത്രവും ക്ഷണിച്ചിട്ടുണ്ട്. ജില്ലാതല അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കായി കോളേജുകള്‍, എന്‍.എസ്.എസ്. എന്നിവരുമായി സഹകരിച്ച്‌ ജെന്‍ഡര്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ അവബോധ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts