Home Blog Page 1520

ക്വാറന്റീൻ ചട്ടം പുതുക്കി ഖത്തർ ; വിമാനത്താവള നടപടികളിലും മാറ്റം. 

0
Spread the love


ക്വാറന്റീൻ ചട്ടം പുതുക്കി ഖത്തർ ; വിമാനത്താവള നടപടികളിലും മാറ്റം.

ദോഹ: ഖത്തറിൽ പ്രവേശന ക്വാറന്റീൻ ചട്ടങ്ങൾ പുതുക്കിയതോടെ വിമാനത്താവള നടപടികളിൽ സമഗ്ര മാറ്റം.ഖത്തർ നിഷ്കർഷിക്കുന്ന രേഖകൾ കൈവശമുള്ളവർക്ക് മാത്രമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് യാത്ര അനുമതി നൽകുക.ഹമദ് വിമാനത്താവളത്തിലും കർശന പരിശോധന ഉണ്ടാകും.ഫൈസർ, സിനോഫാo, അസ്ട്രാസെനക്ക (കോവിഷീൽഡ്‌ ), മേഡോണ,ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾ എടുത്തവർക്ക് മാത്രമാണ് പ്രവേശനാനുമതി.ആറു മാസത്തിന് കുറഞ്ഞ കാലയളവിൽ പുറത്ത് താമസിച്ച ശേഷം മടങ്ങിയെത്തുന്നവർക്ക് എൻട്രി പെർമിറ്റ് വേണ്ടെന്നാണ് നിയമമെങ്കിലും കരുതുന്നതാണ് നല്ലതെന്ന് അധികൃതർ അറിയിച്ചു.
എല്ലാ രേഖകളുടെയും പകർപ്പ് സൂക്ഷിക്കണം. വിമാനത്താവളത്തിൽ പരിശോധന ഉണ്ടാകുമെന്നതിനാൽ 300 റിയാൽ കരുതണം. ഹമദ് വിമാനത്താവളത്തിൽ ഇറങ്ങിയാൽ ഉടൻ ഖത്തർ സിം കാർഡ് ഉപയോഗിച്ച് ഇഹ്തെറാസ് ആപ് ഡൗൺലോഡ് ചെയ്യണം.ഹമദ് വിമാനത്താവളത്തിൽ സിം കാർഡ് വാങ്ങാം.കൊച്ചി വിമാനത്താവളത്തിലെ ബോർഡിങ് കൗണ്ടറിനു സമീപമുള്ള ഔട്ട്ലെറ്റിൽ നിന്നും ഖത്തർ സിം കാർഡ് സൗജന്യമായി ലഭിക്കും. എന്നാൽ,ഖത്തർ ഐഡി ഉള്ളവർക്ക് വാക്‌സീൻ എടുത്തില്ലെങ്കിലും പ്രവേശനം അനുവദിക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സിൻ എടുത്ത രക്ഷിതാക്കൾക്കൊപ്പം മാത്രമാണ് പ്രവേശനം അനുമതിക്കുക.വാക്സീൻ എടുത്ത് 14 ദിവസം കഴിഞ്ഞ താമസ വീസക്കാർക്ക് ക്വാറന്റീൻ വേണ്ട.സന്ദർശക,ടൂറിസ്റ്റ്, ബിസിനസ് വീസക്കാർക്ക് വാക്സിനേഷൻ പൂർത്തിയാക്കി 14 ദിവസം കഴിഞ്ഞ് രാജ്യത്തെത്താം.ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വീസ സേവനവും ലഭ്യമാണ്.

കരുതേണ്ട മറ്റു രേഖകൾ

• കാലാവധിയുള്ള ഐഡി,പാസ്പോർട്ട്, വാക്സിനേഷൻ സർട്ടിഫിക്കറ്റ്.
• നാട്ടിൽ നിന്നുള്ള യാത്രയുടെ 72 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട്.
• ആഭ്യന്തരമന്ത്രാലയത്തിന്റെ എക്സെപ് ഷണൽ എൻട്രി പെർമിറ്റ്.
• വാക്സിൻ എടുത്തവർക്ക് ഹോട്ടൽ ക്വാറന്റിൻ റിസർവേഷൻ രേഖകൾ എന്നിവയും നിർബന്ധം.

പിന്നാക്ക സംവരണ പട്ടിക: അധികാരം വീണ്ടും സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്രം

0
Spread the love


പിന്നാക്ക സംവരണ പട്ടിക: അധികാരം വീണ്ടും സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്രം


ന്യൂഡൽഹി : സംവരണത്തിന് അർഹമായ പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കാണ് അധികാരമെന്ന് വ്യക്തത വരുത്തി കേന്ദ്രസർക്കാർ വീണ്ടും ഭരണഘടന ഭേദഗതി കൊണ്ടുവന്നു.മേയിലെ സുപ്രീംകോടതി വിധിയോടെ സംസ്ഥാനങ്ങൾക്ക് നഷ്ടമായ അധികാരം പുനസ്ഥാപിക്കാനാണ് കേന്ദ്ര ശ്രമം. മേയിൽ മറാഠ സംവരണത്തിനെതിരെയുള്ള ഹർജിയിലാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന നൂറ്റിരണ്ടാം ഭരണഘടന ഭേദഗതി സുപ്രീം കോടതി ശരിവച്ചത്.
എന്നാൽ,ദേശീയത അനുസരിച്ചു പട്ടിക തയ്യാറാക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് ഇല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ജൂണിൽ കേന്ദ്രം നൽകിയ പുനഃപരിശോധന ഹർജി കോടതി തള്ളിയിരുന്നു.ഇതിനെത്തുടർന്നാണ്
വ്യക്തക്കായി വീണ്ടും ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്. ഭരണഘടനയുടെ 342 എ വകുപ്പിലാണ് സംസ്ഥാനങ്ങൾക്കുള്ള അധികാരം വ്യക്തമാക്കുന്ന ഭേദഗതി ഉൾപ്പെടുത്തുക. സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയം തയ്യാറാക്കിയ ബിൽ നിയമ മന്ത്രാലയം പരിശോധിച്ചു. എന്നാൽ, തിങ്കളാഴ്ച തുടങ്ങിയ പാർലമെൻറ് സമ്മേളനത്തിൽ പരിഗണിക്കാനുള്ള ബില്ലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 2018 ൽ പാർലമെൻറ് പാസാക്കിയ ഭരണഘടന ഭേദഗതി പ്രകാരം കേന്ദ്ര പട്ടിക, സംസ്ഥാന പട്ടിക എന്ന വേർതിരിവില്ല എന്നും ഒരു പട്ടിക മാത്രമാണുണ്ടാവുക എന്നും അത് രാഷ്ട്രപതി തയ്യാറാക്കുമെന്നുമാണ് കോടതി കഴിഞ്ഞ മെയ് അഞ്ചിന് വിധിച്ച വിധിയിൽ പറയുന്നത്.എന്നാൽ,കേന്ദ്ര പട്ടികയുടെ കാര്യത്തിൽ രാഷ്ട്രപതിക്കും സംസ്ഥാന പട്ടികയുടെ കാര്യത്തിൽ സംസ്ഥാനത്തിനും അധികാരം എന്നാണ് കേന്ദ്ര നിലപാട്.

സിമന്റിന് വിലകൂടുന്നു: വിടുവെക്കാൻ ചെലവേറും

0
Spread the love

സിമന്റിന് വിലകൂടുന്നു: വിടുവെക്കാൻ ചെലവേറും

കൊച്ചി: പുതിയ വീട് പണിയാനൊരുങ്ങുന്നവർക്കും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും തിരിച്ചടിയായി സംസ്ഥാനത്ത് സിമന്റിന് വിലയേറുന്നു. ആറ് മാസത്തിനിടെ കുറഞ്ഞ ബ്രാൻഡിലുള്ള ഒരു ചാക്ക് സിമന്റിന് 50 രൂപ മുതലും കൂടിയ ബ്രാൻഡിന് 70 രൂപയോളവുമാണ് വർധിച്ചത്. സിമന്റ് ഉത്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണിത്. അടുത്തകാലത്തൊന്നും സംസ്ഥാനത്ത് സിമന്റ് വില കുറയാൻ സാധ്യതയില്ലെന്നാണ് ഈ മേഖലയിൽനിന്നുള്ള കച്ചവടക്കാർ പറയുന്നത്.

കുറഞ്ഞ ബ്രാൻഡ് സിമന്റ് കേരള തീരത്ത് എത്തുമ്പോഴുള്ള നിരക്ക് (ഇറക്കുമതി നിരക്ക്) 325 രൂപയാണ്. കണ്ടെയ്നർ നിരക്കും ഇറക്കുകൂലിയും ഗതാഗത ചെലവും മറ്റ് ചെലവുകളും ഉൾപ്പെടുത്തി ഉപഭോക്താക്കളിലേക്ക് എത്തുമ്പോഴേക്കും (റീട്ടെയിൽ) വില 390 മുതൽ 400 രൂപ വരെയാകും. കൂടിയ ബ്രാൻഡിന് 470 രൂപ വരെയാണ് റീട്ടെയ്ൽ നിരക്ക്.

സാധാരണക്കാരെ മാത്രമല്ല റിയൽ എസ്റ്റേറ്റ് പദ്ധതികളെയും ഈ വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിൽ വിലക്കയറ്റം കൂടി രൂക്ഷമായതോടെ സിമന്റ് വില്പന കുറഞ്ഞിട്ടുണ്ടെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി സ്റ്റീഫൻ മാർട്ടിൻ പറഞ്ഞു. ഇറക്കുമതി ചെലവ് കൂടുന്നതല്ലാതെ ലാഭം പഴയതിലും കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധിക്ക് പരിഹാരം തേടി ഒരു മാസം മുൻപ് സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും സിമന്റ് കമ്പനികളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിമന്റ് കമ്പനികൾ വില കുറയ്ക്കാൻ തയ്യാറല്ല കുറഞ്ഞ വിലയ്ക്ക് കേരളത്തിന് സിമന്റ് വിൽക്കാൻ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇന്ധന വിലക്കയറ്റവും ഗതാഗത ചെലവിലുണ്ടായ വർധനയും കാരണം ഉത്പാദന-വിതരണ ചെലവ് ഗണ്യമായി ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടെ യൂണിറ്റുകളുടെ ഉത്പാദന ശേഷി പൂർണമായി വിനിയോഗിക്കാൻ കഴിയാത്തതിനാലും വില്പന തടസ്സപ്പെടുന്നതിനാലും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനികൾ പറയുന്നു.

തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളമാണ് സിമന്റ് ഏറ്റവും ഉയർന്ന വിലയ്ക്ക് വാങ്ങുന്നത്. സിമന്റ് നിർമാണ കമ്പനികൾക്ക് ഏറ്റവും കൂടുതൽ താത്പര്യമുള്ള വിപണിയും കേരളമാണ്. ഇവിടേക്ക് ഏറ്റവുമധികം സിമന്റ് വരുന്നത് ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ്.

ഇനി വാട്​സ്​ആപ്​ ഒരേസമയം അഞ്ച്​ ഉപകരണങ്ങളിൽ ഉപയോഗിക്കാം

0
Spread the love

ഇനി വാട്​സ്​ആപ്​ ഒരേസമയം അഞ്ച്​ ഉപകരണങ്ങളിൽ ഉപയോഗിക്കാം

ന്യൂഡൽഹി:സ്വ​കാ​ര്യ​ത ന​യം പു​തു​ക്ക​ൽ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രു​ന്ന പു​തി​യ പ​രി​ഷ്​​ക​ര​ണ​വു​മാ​യി വാ​ട്​​സ്​ആ​പ്. ഇ​തു​വ​രെ ഇ​ൻ​റ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​നു​ള്ള ഫോ​ണി​ന്റെ പി​ന്തു​ണ​യോ​ടെ മാ​ത്ര​മാ​ണ്​​ ലാ​പ്​​ടോ​പ്പി​ലോ ക​മ്പ്യൂ​ട്ട​റി​ലോ വാ​ട്​​സ്​​ആ​പ്​ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഫോ​ണി​ലും ക​മ്പ്യൂ​ട്ട​റി​ലും ഇ​ൻ​റ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​ൻ ഓ​ണാ​യി​രി​ക്കു​ക​യും ഫോ​ൺ അ​ടു​ത്തു​ണ്ടാ​വു​ക​യും വേ​ണ​മാ​യി​രു​ന്നു. ഇ​നി ഫോ​ണി​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​ൻ ഓ​ണ​ല്ലെ​ങ്കി​ലും ക​മ്പ്യൂ​ട്ട​റി​ലോ ലാ​പ്​​ടോ​പ്പി​ലോ വാ​ട്​​സ്​​ആ​പ്​ ഉ​പ​യോ​ഗി​ക്കാം. ഒ​രേ​സ​മ​യം സ്​​മാ​ർ​ട്ട്​ ഫോ​ൺ കൂ​ടാ​തെ ടാ​ബ്​, ലാ​പ്​​ടോ​പ്​, പി.​സി തു​ട​ങ്ങി നാ​ല്​ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ കൂ​ടി വാ​ട്​​സ്​​ആ​പ്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന മ​ൾ​ട്ടി ഡി​വൈ​സ്​ പി​ന്തു​ണ​യാ​ണ്​ കൊ​ണ്ടു​വ​ന്ന​ത്.

വാ​ട്​​സ്​​ആ​പ്പി‍ന്റെ പ​രീ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ ഭാ​ഗ​മാ​യ ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ഈ ​സൗ​ക​ര്യം ല​ഭി​ക്കു​ക. എ​ന്നാ​ൽ മ​റ്റൊ​രു സ്​​മാ​ർ​ട്ട്​​ഫോ​ണി​ൽ കൂ​ടി ഈ ​സൗ​ക​ര്യം ല​ഭി​ക്കി​ല്ല. നി​ല​വി​ൽ ഒ​രു അ​ക്കൗ​ണ്ടി​ന്​ ഒ​രു ഫോ​ൺ മാ​ത്ര​മെ പി​ന്തു​ണ​ക്കൂ. ഭാ​വി​യി​ൽ ഈ ​സൗ​ക​ര്യം​കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ്​ ഫേ​സ്​​ബു​ക്കി‍ന്റെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള വാ​ട്​​സ്​​ആ​പ്പി‍ന്റെ പ​ദ്ധ​തി.

3 ദിവസം ലോക്​ഡൗൺ ഇളവ്​: രാത്രി എട്ടുവരെ കടകൾ തുറക്കാം

0
Spread the love

3 ദിവസം ലോക്​ഡൗൺ ഇളവ്​: രാത്രി എട്ടുവരെ കടകൾ തുറക്കാം

തിരുവനന്തപുരം: വ്യാപാരികളുടെ സമ്മർദത്തിന്​ വഴങ്ങി സംസ്​ഥാനത്ത്​ ബലി പെരുന്നാളിനോടനുബന്ധിച്ച്​ ലോക്​ഡൗൺ ഇളവുമായി​ സർക്കാർ. ഞായറാഴ്ചത്തെ സമ്പൂർണ ലോക്​ഡൗൺ ഒഴിവാക്കി. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി എട്ടുവരെ എല്ലാ കടകളും തുറക്കാം. എ, ബി, സി കാറ്റഗറിയിലുള്ള സ്​ഥലങ്ങളിലാണ്​ ഇളവുകൾ. ഡി കാറ്റഗറിയിൽ അവശ്യ വസ്​തുക്കൾ വിൽക്കുന്ന കടകൾക്ക്​ മാത്രമാണ്​ അനുമതി.

വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്നാണ്​ ഇളവുകൾ അനുവദിച്ചത്​. കടകളുടെ പ്രവർത്തന സമയവും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനം, വൈദ്യുതി ചാർജ് വർധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ വിഷയമായിരുന്നു. പൊലീസ് കേസുകൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കാമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താൻ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചു. കഴിഞ്ഞ മൂന്ന്​ വർഷം വെള്ളപ്പൊക്കവും കോവിഡും കാരണം ഓണക്കാലത്തെ കച്ചവടം പോയെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.

ഇന്ന് കർക്കടകം ഒന്ന്

0
Spread the love

ഇന്ന് കർക്കടകം ഒന്ന്

കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കർക്കടകം, പഞ്ഞമാസം അഥവാ രാമായണമാസം. സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ജൂലൈ – ഓഗസ്റ്റ് മാസങ്ങൾക്ക് ഇടക്കായി ആണ് കർക്കടക മാസം വരുന്നത്. ഈ മാസത്തിന്റെ പേര് ‘കർക്കിടകം’ എന്ന് തെറ്റായി ഉച്ചരിയ്ക്കാറുണ്ട്.

കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ “കള്ളക്കർക്കടകം” എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാൽ ‘മഴക്കാല രോഗങ്ങൾ’ ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ “പഞ്ഞമാസം” എന്നും വിളിക്കപ്പെടുന്നു. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്. അതോടൊപ്പം ചിലർ വ്രതമെടുക്കുന്നു. അതിനാൽ കർക്കടകത്തിനെ രാമായണമാസം എന്നും അറിയപ്പെടുന്നു. തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം കേന്ദ്രീകരിച്ചു നടക്കുന്ന പ്രസിദ്ധമായ ‘നാലമ്പലദർശനം’ എന്ന തീർത്ഥാടനം ഈ മാസത്തിലാണ് നടക്കാറുള്ളത്. പണ്ട് കാലത്ത് സ്ത്രീകൾ ദശപുഷ്പം ചൂടിയിരുന്നതും ഈ കാലത്താണ്. മലയാളികൾ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർദ്ധനവിനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ആയുർവേദ/ നാട്ടുവൈദ്യ വിധിപ്രകാരം ‘സുഖചികിത്സ’ നടത്തുന്നതും കർക്കടകത്തിലാണ്.

കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനത്തിനായി കർക്കടകക്കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കർക്കിടകക്കഞ്ഞി തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു. പല ആയുർ‌വ്വേദ കേന്ദ്രങ്ങളും കർക്കടകത്തിൽ ‘എണ്ണത്തോണി’ മുതലായ പ്രത്യേക സുഖചികിൽസയും ഇന്ന് ഒരുക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,50,60,933 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,155 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 725 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1756, മലപ്പുറം 1718, തൃശൂര്‍ 1543, എറണാകുളം 1310, കൊല്ലം 1292, തിരുവനന്തപുരം 915, പാലക്കാട് 541, കോട്ടയം 764, ആലപ്പുഴ 724, കാസര്‍ഗോഡ് 706, കണ്ണൂര്‍ 623, പത്തനംതിട്ട 362, വയനാട് 338, ഇടുക്കി 292 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കാസര്‍ഗോഡ് 15, തൃശൂര്‍ 9, പാലക്കാട് 5, പത്തനംതിട്ട, കോഴിക്കോട് 4 വീതം, കൊല്ലം, എറണാകുളം, മലപ്പുറം 3 വീതം, തിരുവനന്തപുരം, ആലപ്പുഴ, വയനാട് 2 വീതം, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,697 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 993, പത്തനംതിട്ട 303, ആലപ്പുഴ 632, കോട്ടയം 739, ഇടുക്കി 238, എറണാകുളം 708, തൃശൂര്‍ 1551, പാലക്കാട് 858, മലപ്പുറം 1054, കോഴിക്കോട് 761, വയനാട് 164, കണ്ണൂര്‍ 1072, കാസര്‍ഗോഡ് 612 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,944 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,93,242 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,97,164 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,72,317 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,847 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2254 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ നേട്ടവുമായി കേരള പോലീസ്

0
Spread the love

ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ നേട്ടവുമായി കേരള പോലീസ്

നവമാധ്യമങ്ങളിൽ തരംഗമായ കേരള പോലീസ് മറ്റൊരു സുപ്രധാന നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. . ലോകത്ത് ഏറ്റവുമധികം ഫോള്ലോവെർസ് ഉള്ള സ്റ്റേറ്റ് പോലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് ശേഷം ഇപ്പോൾ വൺ മില്യൺ (പത്തു ലക്ഷം) ആരാധകരുള്ള ആദ്യത്തെ പോലീസ് ഇൻസ്റാഗ്രാം അക്കൗണ്ടെന്ന അപൂർവ നേട്ടം കേരള പോലീസ് സ്വന്തമാക്കിയത്. രാജ്യത്തെ പ്രധാന പോലീസ് സേനകളായ മുംബൈ പോലീസിനെയും ബാംഗ്ലൂർ സിറ്റി പോലീസിനെയും ബഹുദൂരം പിന്നിലാക്കിയാണ് കേരള പോലീസിന്റെ ഈ ശ്രദ്ധേയമായ മുന്നേറ്റം. രാജ്യാന്തര തലത്തിൽ ഇന്റർപോളിനും ന്യൂയോർക്ക് പോലീസിനും അഞ്ചു ലക്ഷത്തിൽ താഴെമാത്രമാണ് ആരാധകരുള്ളത്.

2018ൽ പോലീസ് ആസ്ഥാനത്തു ആരംഭിച്ച സോഷ്യൽ മീഡിയ സെല്ലിന്റെ കീഴിൽ പോലീസിന്റെ നവമാധ്യമ ഇടപെടലുകൾ ഏറെ ജനപ്രീതിയാർജിക്കുകയുണ്ടായി. കൗമാരക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇൻസ്റ്റാഗ്രാമിൽ അവരുടെ അഭിരുചികൾക്കനുസൃതമായ തരത്തിൽ തയ്യാറാക്കിയ പോലിസിന്റെ ബോധവൽക്കരണ പോസ്റ്റുകളും ചെറു വിഡിയോകളും വൻ ഹിറ്റുകളായി. എ ഡി ജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള മീഡിയ സെല്ലിൽ എ.എസ് ഐ കമൽനാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിമൽ വി.എസ് , സന്തോഷ് പി.എസ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ ബി .ടി, സന്തോഷ് കെ., അഖിൽ, നിധീഷ് എന്നീ ഉദ്യോഗസ്ഥരാണുള്ളത്.

നീറ്റ്; യുഎഇയിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തം.

0
Spread the love

നീറ്റ്; യുഎഇയിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തം

അബുദാബി : യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ നീറ്റ് പരീക്ഷയ്ക്ക് യുഎഇയിലും സെന്റർ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരും രംഗത്ത്.80 സിബിഎസ്ഇ സ്കൂളുകളിലും കേരള സിലബസിലെ 9 സ്കൂളുകളുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന യുഎഇയിൽ നീറ്റ് പ്രവേശന പരീക്ഷ കേന്ദ്രം അനുവദിക്കാത്തത് കടുത്ത അനീതിയാണെന്നും അഭിപ്രായപ്പെട്ടു. നൂറുകണക്കിന് വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.ജെഇടി കിം എന്നീ പ്രവേശന പരീക്ഷകൾക്ക് ദുബായിൽ സെൻററുകൾ ഉണ്ടായിരുന്നു.നേരത്തെ ഓൾ ഇന്ത്യ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് എക്സാമിനും കേന്ദ്രം ഉണ്ടായിരുന്നു. നീറ്റ് പരീക്ഷയ്ക്ക് കൂടി സെൻറർ അനുവദിക്കണമെന്ന് പരീക്ഷ കോർഡിനേറ്റർ നിതിൻ സുരേഷ് പറഞ്ഞു. ഇന്ത്യൻ എംബസിയും കോൺസുലേറ്റും സമ്മർദ്ദം ചെലുത്തണമെന്നാണ് ആവശ്യം. ഗൾഫിൽ കുവൈത്തിലാണ് ഏക പരീക്ഷ സെൻറർ ഉള്ളത്.കുവൈത്തിലേക്ക് വിദേശികൾക്ക് യാത്രാ വിലക്കുണ്ട്.മറ്റേതെങ്കിലും രാജ്യം വഴി പോകണമെങ്കിൽ 14 ദിവസം ആ രാജ്യത്ത് താമസിക്കണം.കുവൈത്തിൽ എത്തിയാൽ വീണ്ടും ഇത്രയും ദിവസം തന്നെ ക്വാറന്റിനുമുണ്ട്.ഇങ്ങനെ പരീക്ഷയ്ക്കായി ഒരു മാസം നഷ്ടപ്പെടുമെന്ന് അബുദാബി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി മെഹ്നാസ് ഷെരീഖ് പറയുന്നു.ഇന്ത്യൻ എംബസി ഇടപെട്ട് കേന്ദ്രം പരീക്ഷാകേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.

രാജ്യദ്രോഹ നിയമം മാറ്റാത്തതെന്തെന്ന് സുപ്രിം കോടതി ;ആർക്കെതിരെയും രാജ്യദ്രോഹം ചുമത്താവുന്ന സ്ഥിതിയാണ് രാജ്യത്ത്.

0
Spread the love

രാജ്യദ്രോഹ നിയമം മാറ്റാത്തതെന്തെന്ന് സുപ്രിം കോടതി ;ആർക്കെതിരെയും രാജ്യദ്രോഹം ചുമത്താവുന്ന സ്ഥിതിയാണ് രാജ്യത്ത്..

ന്യൂഡൽഹി : ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹ നിയമത്തിന് ഇപ്പോൾ എന്ത് പ്രസക്തി എന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. രാജ്യദ്രോഹക്കുറ്റം കോളനികാലത്തേതാണ്. എന്തുകൊണ്ടാണ് ഇത് ഒഴിവാക്കിക്കൂട എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണ, രാജ്യദ്രോഹ നിയമവുമായി ബന്ധപ്പെട്ട ഹർജികളെല്ലാം ഒരുമിച്ചു പരിഗണിക്കുമെന്നും വ്യക്തമാക്കി. രാജ്യദ്രോഹം സംബന്ധിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലുള്ള 124 എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് റിട്ട.മേജർ ജനറൽ എസ്.ജി.വെoബത്കരെ നൽകിയ ഹർജിയിൽ കോടതി കേന്ദ്ര സർക്കാരിനു നോട്ടീസയച്ചു.ജീവിതം മുഴുവൻ രാജ്യത്തിനു വേണ്ടി സമർപ്പിച്ച ഒരാൾ നൽകിയ ഹർജിയാണ് ഇതൊന്നും ഇതിനു മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടെന്ന് പറയാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ, രാജ്യദ്രോഹ നിയമ പ്രകാരം ആരെയെങ്കിലും കേസിൽ പെടുത്തണമെന്ന് തോന്നിയാൽ രാജ്യദ്രോഹം ചുമത്താവുന്ന തരത്തിൽ വിശാലമാണ് 124 എ വകുപ്പ്.ഇതിന്റെ ദുരുപയോഗം, ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ നടപടികൾ തുടങ്ങിയ കാര്യങ്ങളിലും കോടതി ആശങ്ക പ്രകടിപ്പിച്ചു.വിവര സാങ്കേതിക വിദ്യാ നിയമത്തിൽ നിന്നും സുപ്രീം കോടതിയിൽ 2015 റദ്ദാക്കിയ 66 എ വകുപ്പ് ഉപയോഗിച്ച് ഇപ്പോഴും പോലീസ് കേസെടുക്കുന്ന കാര്യവും ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു. രാജ്യദ്രോഹ വകുപ്പ് അവ്യക്തവും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്നാണ് ഹർജിക്കാരന്റെ വാദം.ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരുമുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts