ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ്: അനുപാതം
ജനസംഖ്യാടിസ്ഥാനത്തിൽ.
തിരുവനന്തപുരം : ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിനുള്ള അനുവാദം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പുനക്രമീകരിക്കാൻ തീരുമാനിച്ച് മന്ത്രിസഭ യോഗം.ഹൈക്കോടതി വിധി അനുസൃതമായി,2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ അടിസ്ഥാനമാക്കി എല്ലാ സമുദായത്തിനും ആനുകൂല്യം ലഭിക്കും വിധത്തിൽ സ്കോളർഷിപ്പ് അനുവദിക്കാനാണ് തീരുമാനം.മുസ്ലിം 26.56%, ക്രിസ്ത്യൻ18.56%, ബുദ്ധർ
0.01 %, ജൈനർ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് 2011 ലെ ന്യൂനപക്ഷ ജനസംഖ്യ അനുപാതം.പുതിയ തീരുമാനത്തിലൂടെ നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന സ്കോളർഷിപ്പുന്റപ്പിന്റെ എണ്ണത്തിലോ തുകയിൽ കുറവ് ഉണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു.
സർക്കാരിന്റെ പുതിയ തീരുമാന പ്രകാരം സ്കോളർഷിപ്പിനായി 23.5 1കോടി രൂപ ആവശ്യമുള്ളതിനാൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു. നിലവിൽ സ്കോളർഷിപ് ലഭിക്കുന്ന സമുദായത്തിൽപ്പെട്ടവരുടെ എണ്ണത്തിലോ തുകയിലോ കുറവ് വരാതെയാണ് പുതിയ വിഭാഗങ്ങൾക്ക് സ്കോളർഷിപ് നൽകുന്നത്. ഇതിനുവേണ്ടിയാണ് അധികതുക അനുവദിക്കുന്നത്.നിലവിൽ ഏതെങ്കിലും സമുദായത്തിലെ 1000 പേർക്കാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നതെങ്കിൽ അതും തുടരും. അതേസമയം മറ്റൊരു സമുദായത്തിന് ജനസംഖ്യാനുപാതികമായി 500 നിന്ന് 600 ആകണമെങ്കിൽ അതും ചെയ്യാനാണ് സർക്കാർ തീരുമാനം.എന്നാൽ,സർക്കാർ തീരുമാനം മുസ്ലിം സമുദായത്തിന്റെ ആനുകൂല്യങ്ങൾ കവരുന്നതാണെന്ന് മുസ്ലിംലീഗും മറ്റും ആരോപിച്ചു.സർവ്വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനമെന്ന് അധികൃതർ വിശദീകരിച്ചു.
ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ്: അനുപാതം ജനസംഖ്യാടിസ്ഥാനത്തിൽ.
ചിലർ പറഞ്ഞു ഞാൻ ഒന്നിനും കൊള്ളില്ലെന്ന്… പക്ഷേ ഞാൻ അവരെ ശ്രദ്ധിച്ചില്ല.. എനിക്ക് എന്താണ് മികച്ചതെന്ന് കണ്ടെത്താൻ പോകുന്നുവെന്ന് ഞാൻ സ്വയം പറഞ്ഞു…
ചിലർ പറഞ്ഞു ഞാൻ ഒന്നിനും കൊള്ളില്ലെന്ന്… പക്ഷേ ഞാൻ അവരെ ശ്രദ്ധിച്ചില്ല.. എനിക്ക് എന്താണ് മികച്ചതെന്ന് കണ്ടെത്താൻ പോകുന്നുവെന്ന് ഞാൻ സ്വയം പറഞ്ഞു…
രണ്ടു ദിവസങ്ങൾക്കു മുന്നേ ആണ് എസ്എസ്എൽസി റിസൾട്ട് വന്നത്. അതിൽ തോറ്റവരെ വിമർശിച്ചും വിജയിച്ചവരെ പ്രശംസിച്ചും ഒരുപാട് ആളുകൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പേളി മാണി തൻറെ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പാണ് വൈറലാകുന്നത്. താൻ പത്തിൽ ജസ്റ്റ് പാസ് ആയിരുന്നുവെന്നും തന്നെ ഒരുപാട് ആളുകൾ ഇതു പറഞ്ഞു കളിയാക്കിയിട്ടുണ്ടെന്നും. എന്നാൽ ഞാൻ എൻ്റെ മനസ്സ് പറയുന്നതാണ് കേട്ടതെന്നും പേളി കുറിക്കുന്നു.
പേളിയുടെ കുറിപ്പ് വായിക്കാം
“പരീക്ഷാ ഫലങ്ങൾ ഇന്ന് പുറത്തുവന്നതായി കേട്ടു … എല്ലാവർക്കും അഭിനന്ദനങ്ങൾ … മികച്ച മാർക്ക് നേടി വിജയിച്ചവർ … നിങ്ങൾ അടിപൊളിയാണ്! നിങ്ങളുടെ കഠിനാധ്വാനത്തെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.”
“എന്നാൽ അവരുടെ ഗ്രേഡുകളിൽ സന്തുഷ്ടരല്ലാത്തവർ… സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ നിങ്ങളെപ്പോലെയായിരുന്നു… ജസ്റ്റ് പാസായ ഒരാൾ… ചിലർ പറഞ്ഞു ഞാൻ ഒന്നിനും കൊള്ളില്ലെന്ന്… പക്ഷേ ഞാൻ അവരെ ശ്രദ്ധിച്ചില്ല.. എനിക്ക് എന്താണ് മികച്ചതെന്ന് കണ്ടെത്താൻ പോകുന്നുവെന്ന് ഞാൻ സ്വയം പറഞ്ഞു… ഇന്ന് ഞാൻ എന്റെ ഹൃദയം പറഞ്ഞത് പിന്തുടരുന്നു… എനിക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു. അതിനാൽ മറ്റുള്ളവർ എന്ത് പറഞ്ഞാലും പ്രശ്നമില്ല… “നിങ്ങൾ” നിങ്ങളുടെ ചുമലിൽ തട്ടി സ്വയം അഭിനന്ദിക്കുക,”
“നിങ്ങൾ ആരാകാൻ ആഗ്രഹിക്കുന്നുവെന്നതിനെക്കുറിച്ച് ഒരു മികച്ച കാഴ്ചപ്പാട് നേടുകയും ആ നിമിഷത്തിൽ അത് സ്വയം ദൃശ്യവൽക്കരിക്കുകയും ചെയ്യുക,”
“ലജ്ജിക്കരുത്… നിങ്ങളുടെ മാർക്കിൽ അഭിമാനിക്കുക. ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ… ഇന്ന് സുനാമി പോലെ തോന്നുന്നത് നാളെ ചെറിയ തിര മാത്രമായി കാണപ്പെടും. ആസ്വദിക്കൂ! നല്ല കാര്യങ്ങൾ വരുമെന്ന് വിശ്വസിക്കൂ. സ്നേഹത്തോടെ പേളി,” എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
അല്ലു അർജുന്‍റെ മകൾ അർഹ അഭിനയരംഗത്തേക്ക്
അല്ലു അർജുന്‍റെ മകൾ അർഹ അഭിനയരംഗത്തേക്ക്
തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്‍റെ മകളും സിനിമയിലേക്ക് ചുവടു വയ്കുന്നു. അർഹയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച്
താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അല്ലു കുടുംബത്തിലെ നാലാം തലമുറ കൂടി സിനിമയിലെത്തുകയാണ്,
സന്തോഷവും അഭിമാനവും തോന്നുന്നു എന്നാണ് അർജുൻ എഴുതിയത്. ശാകുന്തളത്തിൽ ആകും അർഹ അഭിനയിക്കുന്നത്.
രുദ്രമാ ദേവി എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകൻ ഗുണശേഖർ ആണ് ശാകുന്തളം സംവിധാനം ചെയ്യുന്നത്. സാമന്ത അക്കിനേനി
ശകുന്തളയായി അഭിനയിക്കുന്നു. സൂഫിയും സുജാതയും എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ ആണ്
ദുഷ്യന്തനായി അഭിനയിക്കുന്നത്. ഭരത രാജകുമാരിയുടെ വേഷത്തിലാവും അർഹ അഭിനയിക്കുക.
അല്ലു അർജുൻ മകൾക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവച്ചത് കണ്ടിഷ്ടപ്പെട്ടാണ് ഭരതകുമാരിയുടെ വേഷത്തിലേക്ക് അർഹയെ
സംവിധായകൻ തെരഞ്ഞെടുത്തത്.
അദിതി റാവു, മോഹൻബാബു തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തുന്നു. ഹൈദരാബാദിൽ ചിത്രത്തിന്‍റെ ഷൂട്ടിങ്
പുരോഗമിക്കുകയാണ്. ശേഖർ.വി.ജോസഫ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. മണി ശർമ്മയാണ്
സംഗീത സംവിധാനം.
സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,49,30,543 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,025 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,043 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1867, കോഴിക്കോട് 1674, എറണാകുളം 1517, തൃശൂര്‍ 1390, കൊല്ലം 1100, പാലക്കാട് 754, കണ്ണൂര്‍ 841, തിരുവനന്തപുരം 846, ആലപ്പുഴ 778, കാസര്‍ഗോഡ് 665, കോട്ടയം 532, പത്തനംതിട്ട 518, വയനാട് 306, ഇടുക്കി 255 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, തൃശൂര്‍ 7, വയനാട്, കാസര്‍ഗോഡ് 5 വീതം, പാലക്കാട്, കോഴിക്കോട് 4 വീതം, പത്തനംതിട്ട, മലപ്പുറം 3 വീതം, തിരുവനന്തപുരം, കൊല്ലം 2 വീതം, ഇടുക്കി, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,370 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1158, കൊല്ലം 1034, പത്തനംതിട്ട 297, ആലപ്പുഴ 611, കോട്ടയം 644, ഇടുക്കി 226, എറണാകുളം 1274, തൃശൂര്‍ 1567, പാലക്കാട് 732, മലപ്പുറം 1574, കോഴിക്കോട് 1339, വയനാട് 344, കണ്ണൂര്‍ 727, കാസര്‍ഗോഡ് 843 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,19,022 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,82,545 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,95,560 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,70,675 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,885 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2415 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
17 ഇനങ്ങളോടെ ഓണം സ്‌പെഷ്യൽ കിറ്റ്; വിതരണം ആഗസ്റ്റ് ഒന്നു മുതൽ
17 ഇനങ്ങളോടെ ഓണം സ്‌പെഷ്യൽ കിറ്റ്; വിതരണം ആഗസ്റ്റ് ഒന്നു മുതൽ
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ് നല്‍കും. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി , ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നടത്തിയ ആലോചനായോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. കിറ്റ് വിതരണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. സപ്ലൈകോ മുഖേന റേഷന്‍ കടകള്‍ വഴിയാണ് സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ചെയ്യുക.
കുട്ടികളുടെ അഭ്യര്‍ത്ഥന കൂടി പരിഗണിച്ച് കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭക്ഷ്യ കിറ്റില്‍ പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, ഏലയ്ക്ക, സേമിയ/പാലട/ ഉണക്കലരി, നെയ്യ് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഉണ്ടാവും.
കൂടാതെ പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളക്/മുളക്‌പൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ശര്‍ക്കരവരട്ടി/ ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും ഉണ്ട്. തുണി സഞ്ചിയിലാണ് സ്‌പെഷ്യല്‍ കിറ്റ് വിതരണത്തിനെത്തുക.
കിറ്റിന്റെ വിതരണം ആഗസ്റ്റ് 18 ഓടെ പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യ വകുപ്പ് ലക്ഷ്യമിടുന്നത്. സ്‌പെഷ്യല്‍ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്ന അവശ്യ സാധനങ്ങളുടെ അളവും ഗുണനിലവാരവും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മന്ത്രി സപ്ലൈകോ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു.
അനുരഞ്ജന ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി; കട തുറക്കൽ സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികൾ, ചർച്ച നാളെ.
അനുരഞ്ജന ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി; കട തുറക്കൽ സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികൾ, ചർച്ച നാളെ.
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിളിച്ച് അനുരഞ്ജന പാത തുറന്നതോടെ ഇന്നു മുതൽ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി.ചർച്ചയ്ക്കായി വ്യാപാരി നേതാക്കളെ നാളെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പൊറുതിമുട്ടിയ വ്യാപാരികൾ ആഴ്ചയിൽ അഞ്ചുദിവസം എല്ലാ കടകളും തുറക്കാൻ അനുവദിക്കുന്നില്ലെങ്കിൽ ഇന്നു മുതൽ എല്ലാ കടകളും തുറന്ന് പ്രതിഷേധിക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.ഇതിന് മറുപടിയായി ഭീഷണി സ്വരത്തിൽ ‘മനസ്സിലാക്കി കളിച്ചാൽ മതി ‘എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ ഉയർന്ന പ്രതിഷേധം തണുപ്പിക്കാൻ ഇന്നലെ രാവിലെ മുതൽ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയുടെ ഓഫീസും നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി.നസീറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പ്രശ്നപരിഹാരം ഉറപ്പു നൽകുകയായിരുന്നു. ഒപ്പം സമരത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തതിന്റെ ഫലമായാണ് വ്യാപാരികൾ കട തുറക്കൽ സമരത്തിൽ നിന്ന് പിന്മാറിയത്.
60 കഴിഞ്ഞവർക്ക് ഇഖാമ പുതുക്കാം ; പ്രതീക്ഷയേകി കുവൈത്ത് തീരുമാനം.
3 60 കഴിഞ്ഞവർക്ക് ഇഖാമ പുതുക്കാം ; പ്രതീക്ഷയേകി കുവൈത്ത് തീരുമാനം
കുവൈത്ത് സിറ്റി : മുതിർന്ന പൗരന്മാരായ പ്രവാസികളെ തൊഴിൽ വിപണിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം പിൻവലിച്ച് കുവൈത്ത്.ബിദൂരമില്ലാത്ത 60 തികഞ്ഞ വിദേശികളുടെ ഇഖാമ (താമസാനുമതി രേഖ )പ്രതിവർഷം 2000 ദിനാർ (ഏകദേശം 4.9 ലക്ഷം രൂപ) ഈടാക്കി പുതുക്കി നിൽക്കി നൽകുമെന്ന് അധികൃതർ. ഒപ്പം ആരോഗ്യ ഇൻഷുറൻസ് വീതവും നൽകണം. ഈ തുക പിന്നീട് തീരുമാനിക്കും. ജനുവരിയിൽ നിർത്തിവച്ച ഇഖാമ പുതുക്കലാണ് വീണ്ടും പുനരാരംഭിച്ചത്. കുവൈത്ത് എംപിമാർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. അതിനിടെ വ്യവസായം, കൃഷി, കാലിമേയ്ക്കൽ,മത്സ്യബന്ധനം, കോ-ഓപ്പറേറ്റീവ്, സ്വതന്ത്ര വ്യാപാര മേഖല എന്നീ 6 മേഖലകളിൽ നിന്നും മറ്റു ജോലികളിലേക്ക് മാറാനുള്ള അനുമതി റദ്ദാക്കിയിട്ടുണ്ട്.കോവിഡ് സാഹചര്യത്തിൽ തൊഴിലാളിക്ഷാമം അനുഭവപ്പെട്ടപ്പോഴാണ് താൽക്കാലികമായി ജോലി മാറാൻ അനുവദിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ഫഹദ് ചിത്രം മാലിക് ടെലിഗ്രാമിൽ; ചോർന്നത് ആമസോണിൽ റിലീസായതിന് പിന്നാലെ
ഫഹദ് ചിത്രം മാലിക് ടെലിഗ്രാമിൽ; ചോർന്നത് ആമസോണിൽ റിലീസായതിന് പിന്നാലെ
ഫഹദ് ഫാസില്‍ – മഹേഷ് നാരായണന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ‘മാലിക്’ സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ.
ഒ ടി ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസായി മിനിറ്റുകൾക്കകമാണ് സിനിമയുടെ പതിപ്പ് ടെലിഗ്രാമിൽ എത്തിയത്. നേരത്തെ പൈറസി തടയണമെന്ന് സർക്കാർ ടെലിഗ്രാമിനോട് ആവശ്യപ്പെട്ടിരുന്നു.
തിയേറ്റര്‍ റിലീസിനാണ് പദ്ധതി ഇട്ടിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വം കാരണം ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ‘ടേക്ക് ഓഫ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തില്‍ തന്നെ ശ്രദ്ധേയമായത്. നേരത്തെ തന്നെ ചിത്രത്തിൻ്റെ ട്രെയിലറും പാട്ടും ഹിറ്റ് ആയിരുന്നു. ഫഹദ് ഫാസിലിൻ്റെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം എന്ന പ്രത്യേകതയും മാലിക്കിന് ഉണ്ട്.
ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, നിമിഷ സജയൻ, പൂർണിമ
ഇന്ദ്രജിത്ത് തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തുന്നു. തിരക്കഥയും എഡിറ്റിങ്ങും മഹേഷ് നാരായണൻ
തന്നെയാണ്. സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം.
സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ്
സംഘട്ടനം ഒരുക്കിയത്.
ബ്രോ ഡാഡി ഷൂട്ടിങ് ഹൈദരാബാദിൽ ; പൃഥ്വിരാജിന്‍റെ ഫോട്ടോയുമായി സുപ്രിയ മേനോൻ
ബ്രോ ഡാഡി ഷൂട്ടിങ് ഹൈദരാബാദിൽ ; പൃഥ്വിരാജിന്‍റെ ഫോട്ടോയുമായി സുപ്രിയ മേനോൻ
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങ്
ഹൈദരാബാദിൽ തുടങ്ങി. മോഹൻലാൽ ആണ് ചിത്രത്തിലെ നായകൻ.
ചിത്രീകരണം തുടങ്ങിയതായി പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയാ മേനോൻ ആണ്
അറിയിച്ചത്. ലൊക്കേഷനിൽ നിന്നുള്ള
ചിത്രവും സുപ്രിയ പങ്കുവച്ചു. ”ബ്രോ ഡാഡി ഇന്ന് രാവിലെ തുടങ്ങി. ഡയറക്ടർ സാർ വീണ്ടും
മോണിറ്ററിന് മുന്നിൽ എത്തിയിരിക്കുന്നു”- സുപ്രിയ കുറിച്ചു.
കോമഡിക്ക് പ്രാധാന്യം നൽകുന്നതാണ് ബ്രോ ഡാഡിയെന്നാണ് സൂചന. സന്തോഷമുള്ള ചിത്രം ആയിരിക്കുമെന്ന്
പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മോഹൻലാലിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തുന്നു.
കല്യാണി പ്രിയദർശൻ, മീന എന്നിവരാണ് നായികമാർ. ശ്രീജിത്ത്.എൻ, ബിബിൻ ജോർജ് എന്നിവരുടേതാണ് തിരക്കഥ.
അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രഹണം. ദീപക് ദേവ് ആണ് സംഗീത സംവിധാനം. ലൂസിഫറിന്‍റെ
രണ്ടാം ഭാഗം എമ്പുരാൻ ബ്രോ ഡാഡിക്ക് ശേഷം തുടങ്ങും.
ആന്റണി പെരുമ്പാവൂർ ആണ് ബ്രോ ഡാഡി നിർമിക്കുന്നത്. തെലങ്കാനയിലേക്ക് ഷൂട്ടിങ് മാറ്റുന്നത് വലിയ നഷ്ടം
ഉണ്ടാക്കുമെന്ന് ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിൽ സിനിമാ ഷൂട്ടിങ്ങിന് അനുമതി നൽകാത്തതിൽ
ചലചിത്രപ്രവർത്തകർ ഒന്നടങ്കം പ്രതിഷേധത്തിലാണ്. ബ്രോ ഡാഡി, ഹൃദയം ഉൾപ്പെടെ ഏഴ് സിനിമകളാണ് അന്യസംസ്ഥാനങ്ങളിലേക്ക്
ഷൂട്ടിങ് മാറ്റിയത്. ഇൻഡോർ ഷൂട്ടിങ്ങിന് അനുമതി നൽകണമെന്നും മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ഫെഫ്ക
ആവശ്യപ്പെട്ടു.
നയിക്കാൻ രാഹുൽ ;ഒപ്പം പ്രശാന്ത് കിഷോറും. പ്രതിച്ഛായ മാറ്റാനൊരുങ്ങി കോൺഗ്രസ്.
നയിക്കാൻ രാഹുൽ ;ഒപ്പം പ്രശാന്ത് കിഷോറും. പ്രതിച്ഛായ മാറ്റാനൊരുങ്ങി കോൺഗ്രസ്
ന്യൂഡൽഹി : അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ തന്നെ പാർട്ടിയുടെ മുഖമായി ഉയർത്തിക്കാട്ടാനും സംഘടനാതലത്തിൽ വൻ അഴിച്ചുപണി നടത്താനും തീരുമാനിച്ച് കോൺഗ്രസ് .രാഹുലിനെ മുന്നിൽ നിർത്തിയുള്ള പോരാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.2024 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളിൽ പ്രിയങ്ക ഗാന്ധിയും സജീവ പങ്കു വഹിക്കും.തെരഞ്ഞെടുപ്പിനെ നേരിടാൻ ദീർഘവീക്ഷണമുള്ള കർമപദ്ധതി അനിവാര്യമാണെന്ന് വിലയിരുത്തിയാണ്,ഈ നിലക്കുള്ള പ്രവർത്തനങ്ങൾക്കും കൂടിയാലോചനകൾക്കും കോൺഗ്രസ് തുടക്കമിട്ടത്.തെരഞ്ഞെടുപ്പിന് മുൻപ് അടിമുടി മാറി,പുതിയ രൂപത്തിൽ പാർട്ടിയെയും രാഹുലിനെയും അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെയും ഒപ്പം കൂട്ടാനുള്ള ചർച്ചകൾ കോൺഗ്രസ്സിൽ ആരംഭിച്ചു കഴിഞ്ഞു. രാഹുൽ,പ്രിയങ്ക, സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എന്നിവരുമായി കഴിഞ്ഞദിവസം പ്രശാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പ്രശാന്തമായി കൈകോർക്കുന്നത് പരിഗണനയിലാണെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.നിലവിലെ ദേശീയ രാഷ്ട്രീയ തെരഞ്ഞെടുപ്പ് ജയിക്കാൻ പാർട്ടിക്ക് മുഖ്യമായി വേണ്ടത് ‘ മാസ് ലീഡർ ‘ഇമേജ് ഉള്ള നേതാവാണെന്നാണ് പ്രശാന്തിന്റെ വാദം.ബംഗാളിൽ മമതാ ബാനർജിയെയും തമിഴ്നാട്ടിൽ എം. കെ.സ്റ്റാലിനെയും ഉയർത്തിക്കാട്ടിയാണ് അവരുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പ്രശാന്ത് ചുക്കാൻ പിടിച്ചത്.അതേ രീതിയിൽ രാഹുലിന്റെ പ്രതിച്ഛായയിലും മാറ്റം വേണം.കോൺഗ്രസ് നിരയിൽ ഏറ്റവും ജനകീയനായ നേതാവ് രാഹുൽ ആണെങ്കിലും മോദിയെ കടത്തിവെട്ടാൻ കരുത്തുള്ളയാൾ എന്ന നിലയിൽ രാഹുലിനെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പിന് മുന്നേറാൻ സാധിക്കൂവെന്നാണ് പ്രശാന്തിന്റെ വാദം.













