Home Blog Page 1522

ആന്ത്രാക്‌സ്‌ ബാധിച്ച കാട്ടാനയുടെ ജഡം സംസ്‌കരിച്ചു; കരുതലോടെ തമിഴ്‌നാട്‌ – കേരള സർക്കാരുകൾ

0
Spread the love

ആന്ത്രാക്‌സ്‌ ബാധിച്ച കാട്ടാനയുടെ ജഡം സംസ്‌കരിച്ചു; കരുതലോടെ തമിഴ്‌നാട്‌ – കേരള സർക്കാരുകൾ

അഗളി : സംസ്ഥാന അതിർത്തിയായ ആനക്കട്ടിയിലെ തമിഴ്നാട് വനത്തിൽ ആന്ത്രാക്സ് ബാധിച്ച് ചെരിഞ്ഞ കാട്ടാനയുടെ ജഡം സംസ്കരിച്ചു. തിങ്കളാഴ്ചയാണ് കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിൽ ആനക്കട്ടിക്ക്സമീപം സലിംഅലി പക്ഷിനിരീക്ഷണകേന്ദ്രത്തിലെ വനത്തിനുള്ളിൽ കാട്ടാന ചെരിഞ്ഞത്. മാങ്കര കുങ്കിരി കള്ളമേട് വനത്തിൽ ചെരിഞ്ഞ പിടിയാനയ്ക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചതായി തമിഴ്നാട് വനംവകുപ്പാണ് വാർത്ത പുറത്തുവിട്ടത്. കേരള വനംവകുപ്പിന് ജാഗ്രതാനിർദേശവും നൽകി. 12 മുതല് 14 വയസ്സുവരെ പ്രായമുണ്ടാകും ചെരിഞ്ഞ പിടിയാനയ്ക്ക്.

ആന്ത്രാക്സ് ബാധയുടെ പ്രധാനലക്ഷണമായ ബാഹ്യാവയവങ്ങളിൽനിന്ന് രക്തംവാര്ന്ന നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. അതീവ അപകടകാരിയായ രോഗാണു വളരെ വേഗത്തിൽ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ട്. ആനയെ പരിശോധിച്ച ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. മൃഗങ്ങളിൽ വാക്സിനേഷൻ വേഗത്തിലാക്കാനാണ് തമിഴ്നാട് ആരോഗ്യ–വനംവകുപ്പുകളുടെ തീരുമാനം.

മേഖലയില് അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കേരള അതിർത്തിയിലും രോഗബാധ ഭീഷണി നിലനിൽക്കുന്നതിനാൽ ഇവിടങ്ങളിൽ ഉടൻ വാക്സിനേഷൻ ആരംഭിക്കാൻ സംസ്ഥാന മൃഗസംരക്ഷണ വകുപ്പും തീരുമാനിച്ചിട്ടുണ്ട്. കോയമ്പത്തൂർ ഡിവിഷനിൽ ഇതിനുമുമ്പും ചെരിഞ്ഞ കാട്ടാനകളിൽ ആന്ത്രാക്സ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2011, 2014, വർഷങ്ങളിൽ ഓരോ ആനകൾക്കും 2016-ല് രണ്ടാനകള്ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.

മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി

0
Spread the love

മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പൊതുനോട്ടീസ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം.

ഇനി വളര്‍ത്തു മൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണം. ആവശ്യമെങ്കില്‍ ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.മൃഗ സംരക്ഷണ കേന്ദ്രവും അനുബന്ധ സൗകര്യവുമൊരുക്കാന്‍ പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെ നടപടി സാധ്യമാണോയെന്ന് പരിശോധിക്കാനും സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

അടിമലത്തുറ ബീച്ചില്‍ വളര്‍ത്തുനായയെ കൊലപെടുത്തിയ സംഭവത്തില്‍ കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

ആതിയയും രാഹുലും ഇംഗ്ലണ്ടിൽ ഒരുമിച്ച്? സുഹൃത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് താരങ്ങൾ

0
Spread the love

ആതിയയും രാഹുലും ഇംഗ്ലണ്ടിൽ ഒരുമിച്ച്? സുഹൃത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് താരങ്ങൾ

ക്രിക്കറ്റ് താരം കെ.എൽ രാഹുലും ബോളിവുഡ് നായിക ആതിയ ഷെട്ടിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെ
ഇരുവരും ഒരുമിച്ച് ഇംഗ്ലണ്ടിലുണ്ടെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനൊപ്പം ആതിയയും ഉണ്ടെന്ന്
ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം അവസാനമാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പോയത്.

സാമൂഹികമാധ്യമങ്ങളിൽ രാഹുലും ആതിയയും പങ്കുവച്ച ഫോട്ടോകളിൽ നിന്നാണ് മാധ്യമങ്ങൾ ഇക്കാര്യം
റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിലുള്ള ഒരു സുഹൃത്തിനൊപ്പമുള്ള ഫോട്ടോ ഇരുവരും വെവ്വേറെ ഇൻസ്റ്റഗ്രാമിൽ
പോസ്റ്റ് ചെയ്തു. ആതിയയുടെ സഹോദരൻ അഹാനും രാഹുലിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചു. കുടുംബാംഗങ്ങളെ
ഒപ്പം കൂട്ടാൻ ബിസിസിഐ അനുമതി നൽകിയതിനെത്തുട‍ർന്നാണ് രാഹുൽ ആതിയയെ ഒപ്പം കൂട്ടിയതെന്നാണ്
സൂചന.

പ്രണയത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല. ആതിയയുടെ പിതാവും ബോളിവുഡ്
താരവുമായ സുനിൽ ഷെട്ടി, മകനും രാഹുലും ഒരുമിച്ചുള്ള വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ
പങ്കുവച്ചിരുന്നു. എന്നാൽ ആതിയ ഇംഗ്ലണ്ടിലാണോ എന്ന ചോദ്യത്തോട് എല്ലാം മാധ്യമവാർത്തകളാണെന്ന മറുപടിയാണ്
സുനിൽ ഷെട്ടി നൽകിയത്.

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,48,04,801 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,938 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1968, കോഴിക്കോട് 1984, എറണാകുളം 1839, തൃശൂര്‍ 1694, കൊല്ലം 1149, തിരുവനന്തപുരം 1050, പാലക്കാട് 654, ആലപ്പുഴ 911, കണ്ണൂര്‍ 799, കോട്ടയം 763, കാസര്‍ഗോഡ് 726, പത്തനംതിട്ട 437, വയനാട് 428, ഇടുക്കി 315 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, കാസര്‍ഗോഡ് 9, തൃശൂര്‍, മലപ്പുറം, പാലക്കാട് 6 വീതം, പത്തനംതിട്ട, കോട്ടയം 5 വീതം, കൊല്ലം, കോഴിക്കോട്, വയനാട് 4 വീതം, തിരുവനന്തപുരം 3, എറണാകുളം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,974 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 837, കൊല്ലം 1937, പത്തനംതിട്ട 311, ആലപ്പുഴ 825, കോട്ടയം 836, ഇടുക്കി 315, എറണാകുളം 904, തൃശൂര്‍ 1353, പാലക്കാട് 1087, മലപ്പുറം 1624, കോഴിക്കോട് 1080, വയനാട് 292, കണ്ണൂര്‍ 980, കാസര്‍ഗോഡ് 593 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,17,708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,70,175 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,92,170 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,67,560 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,610 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2373 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തെലുങ്ക് അസുരൻ ‘നരപ്പ’ ട്രെയിലർ പുറത്തുവിട്ടു; ചിത്രത്തിൽ വെങ്കിടേഷും പ്രിയാമണിയും

0
Spread the love

തെലുങ്ക് അസുരൻ ‘നരപ്പ’ ട്രെയിലർ പുറത്തുവിട്ടു; ചിത്രത്തിൽ വെങ്കിടേഷും പ്രിയാമണിയും

ധനുഷിന്‍റെ സൂപ്പർഹിറ്റ് ചിത്രം അസുരന്‍റെ തെലുങ്ക് റീമേക്ക് നരപ്പ ആമസോൺ പ്രൈമിൽ
ഈ മാസം 20ന് റിലീസ് ചെയ്യും. വെങ്കിടേഷ് നായകനാകുന്ന ചിത്രത്തിന്‍റെ
ട്രെയിലർ പുറത്തിറങ്ങി. കുടുംബത്തിനും നാടിനും വേണ്ടിയുള്ള നരപ്പയെന്ന
കർഷകന്‍റെ പോരാട്ടമാണ് ചിത്രം പറയുന്നത്.

ധനുഷും മഞ്ജുവാര്യരും കയ്യടി നേടിയ അസുരൻ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു.മഞ്ജുവാര്യരുടെ
ആദ്യ തമിഴ് ചിത്രമായിരുന്നു അസുരൻ. തെലുങ്കിൽ മഞ്ജു അവതരിപ്പിച്ച കഥാപാത്രം പ്രിയാമണിയാണ്
ചെയ്യുന്നത്. ശ്രീകാന്ത് അഡലയാണ് സംവിധാനം ചെയ്യുന്ന നരപ്പയിൽ റാവു രമേശ്, നാസർ, കാർത്തിക് രത്നം,
അമ്മു അഭിരാമി എന്നിവർ അഭിനിയിക്കുന്നു. സുരേഷ്ബാബു, എസ്.കലൈപ്പുള്ളി എന്നിവർ
ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നു.

നരപ്പയിലെ ആദ്യഗാനം പുറത്തുവിട്ടപ്പോൾ അത് യുട്യൂബിൽ ട്രെൻഡിങ് ആയിരുന്നു. ചലാക്കി
ചിന്നമ്മി എന്നുതുടങ്ങുന്ന എന്ന ഗാനം പാടിയത് ആദിത്യ അയ്യങ്കാർ, നതാന മോഹൻ എന്നിവർ ചേർന്നാണ്.
മണി ശർമയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. തിയറ്റർ റിലീസാണ് നേരത്തെ പദ്ധതിയിട്ടിരുന്നതെങ്കിലും
കൊവിഡ് സാഹചര്യങ്ങളെത്തുടർന്ന് ചിത്രം ഓടിടിയിൽ റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു.

ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അസാപ് ആമസോൺ വെബ് സർവീസ് അക്കാദമി – ക്ളൗഡ് കമ്പ്യൂട്ടിങ് കോഴ്സുകൾ നിങ്ങളുടെ വീടുകളിലിരുന്ന് പഠിക്കാൻ അസാപ് കേരളയിലൂടെ അവസരം

0
Spread the love

ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അസാപ് ആമസോൺ വെബ് സർവീസ് അക്കാദമി – ക്ളൗഡ് കമ്പ്യൂട്ടിങ് കോഴ്സുകൾ നിങ്ങളുടെ വീടുകളിലിരുന്ന് പഠിക്കാൻ അസാപ് കേരളയിലൂടെ അവസരം.. നബാർഡും മറ്റ് സർക്കാർ ഏജൻസികൾ അസാപ് കേരളയുമായി ചേർന്ന് അർഹരായ വിദ്യാർത്ഥികൾക്ക് 50% – 75% വരെ ഫീ സബ്സിഡിയും ലഭ്യമാക്കുന്നു…

  1. ഗ്രാഫിക് ഡിസൈനർ
    കോഴ്സ് കാലാവധി – 216 മണിക്കൂർ
    ഫീസ് – Rs 16000 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)
    വിദ്യാർത്ഥികൾ ആദ്യം അടയ്ക്കേണ്ട തുക – Rs 8000 + GST
    കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.
    Adobe Photoshop, Illustrator, Indesign, After Effects, Premiere Pro and Articulate Storyline എന്നീ സോഫ്റ്റ് വെയറുകൾ വളരെ കുറഞ്ഞ നിരക്കിൽ പഠിക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്കായി അസാപ് ഒരുക്കിയിട്ടുള്ളത്.
    പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 100% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.
  2. ASAP AWS അക്കാദമി ക്ളൗഡ് കമ്പ്യൂട്ടിങ്
    കോഴ്സ് കാലാവധി – 320 മണിക്കൂർ
    ഫീസ് – Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)
    വിദ്യാർത്ഥികൾ ആദ്യം അടയ്ക്കേണ്ട തുക – Rs 9950 + GST.
    കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.
    സർട്ടിഫിക്കേഷൻ: AWS ഗ്ലോബൽ സർട്ടിഫിക്കേഷൻ
    പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.
  3. സൈബർ സെക്യൂരിറ്റി – സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അനലിസ്റ്റ്
    കോഴ്സ് കാലാവധി – 320 മണിക്കൂർ
    ഫീസ് – Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)
    വിദ്യാർത്ഥികൾ ആദ്യം അടയ്ക്കേണ്ട തുക – Rs 9950 + GST
    കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്
    സർട്ടിഫിക്കേഷൻ: സൈബർ സെക്യൂരിറ്റി സർട്ടിഫിക്കേഷനിലെ അന്താരാഷ്ട്ര കൗൺസിലായ EC കൗൺസിലാണ് കോഴ്സ് വിജകയകരമായി പൂർത്തിയാക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് നൽകുന്നത്.
    പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.
  4. ഫുൾ സ്റ്റാക്ക് ഡെവലപ്പർ
    കോഴ്സ് കാലാവധി – 320 മണിക്കൂർ
    ഫീസ് – Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)
    വിദ്യാർത്ഥികൾ ആദ്യം അടയ്ക്കേണ്ട തുക – Rs 9950 + GST
    കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.
    സർട്ടിഫിക്കേഷൻ: ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സെക്ടർ സ്കിൽ കൗൺസിൽ നൽകുന്ന സെർട്ടിഫിക്കറ്റ് ആയിരിക്കും ലഭ്യമാക്കുക.
    പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.
  5. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേർണിംഗ്
    കോഴ്സ് കാലാവധി – 756 മണിക്കൂർ
    കോഴ്സ് ഫീസ്: Rs 55,000
    വിദ്യാർത്ഥികൾ ആദ്യം അടയ്ക്കേണ്ട തുക – Rs 27500 + GST
    കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്
    ഓൺലൈനായും ഓഫ്ലൈനായും നടക്കുന്ന ഈ കോഴ്സിന്റെ സെന്ററുകൾ തിരുവനന്തപുരവും എറണാകുളവും ആയിരിക്കും.
    രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി http://asapkerala.gov.in/?q=node/1241
    Contact: 9961847444, 9526039703

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു.

0
Spread the love

എസ്എസ്എൽസി പരീക്ഷാഫലം
പ്രഖ്യാപിച്ചു.

വിജയശതമാനം 99.47 ആണ്.
റെക്കോർഡ് വിജയമാണ് ഈ വർഷത്തേത്.
മുഴുവൻ വിഷയങ്ങളിലും
എ പ്ലസ് നേടി ഉപരി പഠനത്തിന് അർഹരായ വിദ്യാർത്ഥികളുടെ
എണ്ണം 121,318 ആണ്.മുൻവർഷത്തെ അപേക്ഷിച്ച്
മുഴുവൻ വിഷയങ്ങളിലും എ പ്ലസ്
നേടിയവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവുണ്ട്.

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 99. 47 ശതമാനമാണ് എസ്എസ്എല്‍സി പരീക്ഷയിലെ ഇത്തവണത്തെ വിജയശതമാനം. 4,21,887 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,19,651 വിദ്യാര്‍ഥികള്‍ വിജയിച്ചു വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വൈകുന്നേരം മൂന്നു മണിമുതല്‍ ഫലം വൈബ് സൈറ്റില്‍ ലഭ്യമാകും. ഇത്തവണ വിജയശതമാനം ഉയർന്നു. 1,21,318 പേർ എല്ലാം വിഷയത്തിലും എ പ്ലസ് നേടി കഴിഞ്ഞ വർഷം 41,906 പേര്‍ക്ക് മാത്രമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടാനായത്. ഏറ്റവും കൂടുതൽ വിജയം നേടിയ റവന്യൂ ജില്ല കണ്ണൂർ (99.85%). വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല വയനാടു (98.13) മാണ്.ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാഭ്യാസ ജില്ല പാലയും ( 99.97 ) കുറഞ്ഞത് വയനാട് (98.13) വിദ്യാഭ്യാസ ജില്ലയുമാണ്.

കഴിഞ്ഞ തവണ 98.82 ശതമാനം ആയിരുന്നു വിജയ ശതമാനം. പ്രത്യേക സാഹചര്യത്തിൽ കുട്ടികൾക്ക് എളുപ്പമുണ്ടാക്കുന്ന രീതിയാണ് ഇത്തവണ പരീക്ഷ നടത്തിപ്പിൽ അവലംബിച്ചിരുന്നത്. 40 മുതൽ 60 ശതമാനം വരെ ഫോക്കസ് ഏരിയ നൽകി. ചോദ്യങ്ങളിൽ പകുതിയെണ്ണത്തിന് മാത്രം ഉത്തരം എഴുതിയാൽ മതിയായിരുന്നു. ഉത്തരങ്ങളിൽ മികച്ചവയ്ക്ക് മാർക്ക് നൽകുമെന്ന വ്യവസ്ഥയും മൂല്യനിർണയത്തിൽ പാലിച്ചു. ഐ.ടി പ്രായോഗിക പരീക്ഷ ഒഴിവാക്കിയാണ് പരീക്ഷകൾ പൂർത്തീകരിച്ചത്. പാഠ്യേതര പ്രവർത്തനങ്ങൾ നാമമാത്രമായതിനാൽ ഇത്തവണ ഗ്രേസ് മാർക്ക് നൽകിയിട്ടില്ല.

എസ്.എസ്.എൽ.സി ഫലം അറിയാൻ:

http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in. എസ്എസ്എൽസി (എച്ച്‌ഐ): http://sslchiexam.kerala.gov.in ടിഎച്ച്എസ്എൽസി (എച്ച്‌ഐ): http:/thslchiexam.kerala.gov.in ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in ‘സഫലം 2021’ എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം.

കുസാറ്റ് (കാറ്റ്-2021) പൊതുപ്രവേശന പരീക്ഷ വെള്ളിയാഴ്ച തുടങ്ങും

0
Spread the love

കുസാറ്റ് (കാറ്റ്-2021) പൊതുപ്രവേശന പരീക്ഷ വെള്ളിയാഴ്ച തുടങ്ങും

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷ (കാറ്റ്-2021) ജൂലൈ 16, 17, 18, തീയതികളിലായി കേരളത്തിനകത്തും പുറത്തുമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.

അഡ്മിറ്റ് കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് അവരുടെ പ്രൊഫൈല്‍ പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ അഡ്മിഷന്‍ പോര്‍ട്ടലായ https://admissions.cusat.ac.in സന്ദര്‍ശിക്കുക.

ഫോണ്‍: 0484-2577100.

നീറ്റ് പരീക്ഷ ഇത്തവണ മലയാളത്തിലും എഴുതാം

0
Spread the love

നീറ്റ് പരീക്ഷ ഇത്തവണ മലയാളത്തിലും എഴുതാം

സെപ്റ്റംബര്‍ 12 ന് നടക്കുന്ന ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷ ‘നീറ്റ് യുജി’ഇത്തവണ മലയാളത്തിലും എഴുതാം. പരീക്ഷ എഴുതാവുന്ന 13 ഭാഷകളില്‍ മലയാളത്തെയും ഉള്‍പ്പെടുത്തി.

കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിലാകും സൗകര്യം. പരീക്ഷക്കായി അപേക്ഷിക്കുന്ന സമയത്ത് ഭാഷ ഏതെന്നു വ്യക്തമാക്കണം. മലയാളത്തില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് ഇംഗ്ലിഷിലും മലയാളത്തിലുമുള്ള ടെസ്റ്റ് ബുക്‌ലെറ്റ് ലഭ്യമാക്കും.

പത്തനംതിട്ട, വയനാട് ഒഴികെയുള്ള ജില്ലകളിലെല്ലാം കേരളത്തില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.നീറ്റ് പരീക്ഷക്കായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ചൊവ്വാഴ്ച ആരംഭിച്ചു. ntaneet.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എല്ലാവരും ജാഗ്രത പാലിക്കണം.

0
Spread the love

സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എല്ലാവരും ജാഗ്രത പാലിക്കണം.ഡെങ്കി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്. രോഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ കടി ഏല്‍ക്കുന്നതിലൂടെയാണ് ഒരാള്‍ക്ക് രോഗം പിടിപെടുന്നത്. ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാന്‍ സാധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം. അതിനാല്‍ നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണം. കേരളത്തിലെ എല്ലാ ജില്ലകളും പ്രത്യേകിച്ച് മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ഉള്‍പ്പടെയുള്ള ജില്ലകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നൽകണം.

ഗര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവരും സിക്ക വൈറസിനെതിരെ പ്രത്യേക കരുതല്‍ എടുക്കേണ്ടതാണ്. ഗര്‍ഭാവസ്ഥയിലെ ആദ്യ മാസങ്ങളില്‍ സിക്ക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന ജന്മനായുള്ള വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുക് കടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവും പ്രധാന സുരക്ഷാ മാര്‍ഗം. ഇതിന് പുറമേ ലൈംഗിക ബന്ധത്തിലൂടെയും സിക്ക വൈറസ് പകരാം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ പ്രായമാവരും കുട്ടികളും ശ്രദ്ധിക്കേണ്ടതാണ്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്.

കൊതുകിന്റെ ഉറവിട നശീകരണമാണ് ഏറ്റവും പ്രധാനം. ഈഡിസ് കൊതുകുകളുടെ മുട്ടകള്‍ക്ക് ഒരു വര്‍ഷം വരെ ജീവിക്കാനാകും. ഇവയ്ക്ക് മുട്ടയിട്ടു വളരുന്നതിന് വളരെ കുറച്ച് വെള്ളം മതിയാകും. അതിനാലാണ് വെള്ളം കെട്ടിനിര്‍ത്തരുത് എന്ന് പറയുന്നത്. കൊതുകുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഓരോരുത്തര്‍ക്കും പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് മുട്ടയിട്ട് വളരുവാന്‍ സാധ്യതയുള്ള ചെറിയ അളവ് ശുദ്ധജലം പോലും കെട്ടിക്കിടക്കുന്ന ബക്കറ്റുകള്‍, പൂച്ചട്ടികള്‍, ടയറുകള്‍ മുതലായവ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കേണ്ടതാണ്.

ലോക്ക് ഡൗണ്‍ കാലയളവില്‍ ദീര്‍ഘനാള്‍ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളില്‍ കൊതുക് ധാരാളമായി മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്. മാര്‍ക്കറ്റുകളില്‍ മത്സ്യം സൂക്ഷിക്കുന്ന പെട്ടികള്‍, വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക.

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക, ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ജനാലകളും വാതിലുകളും അടച്ചിടുക, ജനാലകള്‍ക്കും വാതിലുകള്‍ക്കും കൊതുകുവലകള്‍ ഉപയോഗിക്കുക, പകല്‍ ഉറങ്ങുമ്പോള്‍ പോലും കൊതുകുവല ഉപയോഗിക്കുക എന്നിവ പ്രധാനമാണ്. വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ളതിനാല്‍ അവ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കേണ്ടതാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts