Home Blog Page 1527

വിവാദത്തിന് വിട; കുറുവച്ചനായി’ പൃഥ്വിരാജ് മതി; സുരേഷ് ഗോപി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

0
Spread the love

മലയാളികളുടെ പ്രിയതാരം നടന്‍ സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി.പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച്‌ പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കോടതിയെ സമീപിച്ചത്.

കൂടാതെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ച്‌ ഹൈക്കോടതി അറിയിച്ചു.സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രമാണിത്. ഈ സിനിമയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കോടതി നേരത്തെ ഉത്തരവിടുകയും ചെയ്തു.

കൂടാതെ കഴിഞ്ഞമാസം ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.

അന്ന് പ്രേമത്തിലെ മേരിയുടെ കാമുകൻ, ഇന്ന് സംവിധായകൻ; ജനിതക വൈകല്യത്തെ അതിജീവിച്ച ​ഗോപി നായകനും

0
Spread the love

ഡൗൺ സിൻഡ്രോം എന്ന ജനിതക വൈകല്യം ബാധിച്ച ഒരാൾ നായകനാവുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാവുകയാണ് ‘തിരികെ’. ജനിതക വൈകല്യത്തെ മറി കടന്ന് നായക വേഷത്തിലെത്തുന്നത് ഇരുപത്തിയൊന്നുകാരൻ ഗോപികൃഷ്ണൻ. അൽഫോൺസ് പുത്രന്റെ ‘പ്രേമം’ എന്ന ചിത്രത്തിൽ മേരിയുടെ കാമുകനായി എത്തിയ ജോർജ് കോര, സാം സേവ്യർ എന്നിവർ ചേർന്നാണ് ‘തിരികെ’ സംവിധാനം ചെയ്യുന്നത്. അൽത്താഫ് സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിന്റെ സഹഎഴുത്തുകാരിൽ ഒരാളായിരുന്ന ജോർജ് കോര തന്നെയാണ് ‘തിരികെ’യുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

സ്വന്തമായി ഒരു സിനിമ ചെയ്യണമെന്ന ആ​ഗ്രഹവുമായി നടന്ന ജോർജ് കോര പ്രത്യേകത നിറഞ്ഞ തന്റെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് വെക്കുന്നത് വലിയൊരു ആശയം പങ്ക് വെച്ച് കൊണ്ടാണ്. സഹതാപം കൊണ്ട് മാറ്റി നിർത്തപ്പെടാതെ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരേണ്ട കുഞ്ഞുങ്ങൾ ആണെന്ന ആശയം. ഡൗൺ സിൻഡ്രോം എന്ന ജനിതക വൈകല്യമുള്ള നായകന്റെ തിരക്കഥ കൈവശമുണ്ടായിരുന്നെങ്കിലും അത്തരത്തിലൊരു നായകനെ കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് മനസിലാക്കിയ ജോർജ് ഈ ചിത്രത്തെക്കുറിച്ച് ആദ്യം ഗൗരവമായി ചിന്തിച്ചിരുന്നില്ല. എന്നാൽ പിനീടുള്ള ശ്രമത്തിലാണ് ഗോപി കൃഷ്ണനെ പറ്റി അറിയുന്നതും തന്റെ ചിത്രത്തിന് വേണ്ടിയുള്ള നായകൻ ഗോപി കൃഷ്ണൻ തന്നെയാണെന്ന് ഉറപ്പിക്കുന്നതും.

പൃഥ്വിരാജിന് കൊവിഡ്19

0
Spread the love

നടൻ പൃഥ്വിരാജിന് കൊവിഡ്19 സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇരുവർക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ക്വാറന്റീനിൽ പോകേണ്ടി വരും.

യുവതാരങ്ങളെ അണിനിരത്തിയൊരുക്കിയ ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനഗണമന.സുരാജ് വെഞ്ഞാറമ്മൂട് അടക്കമുളള പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്

നേരത്തെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗിന് ശേഷം ജോർദാനിൽ നിന്ന് മടങ്ങിയെത്തിയ പൃഥ്വിരാജ് കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് പരിശോധനാഫലം നെഗറ്റീവായിരുന്നു.

അനുഷ്ക ശർമ്മക്കൊപ്പം സൂര്യാസ്തമയം ആസ്വദിച്ച് വിരാട് കോഹ്‌ലി

0
Spread the love

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കായി ദുബായിലുള്ള വിരാട് കോഹ്‌ലി ഭാര്യയും നടിയുമായ അനുഷ്ക ശർമ്മക്കൊപ്പം സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രം വൈറൽ.കഴിഞ്ഞ ദിവസമാണ് താരം ഈ ചിത്രം പങ്കുവെച്ചത്. ഫോട്ടോ കടപ്പാട് തന്റെ സഹ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം അംഗം എ ബി ഡിവില്ലിയേഴ്‌സിന് നൽകുകയും ചെയ്തിരുന്നു.

റെഡ് ഹാര്‍ട്ട് ഐക്കണും സൂര്യാസ്തമയ ഐക്കണുകളും ഉപയോഗിച്ച്‌ വിരാട് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കി. ഫോട്ടോയില്‍ കമന്റുമായി എ ബി ഡിവില്ലിയേഴ്സും എത്തി. വളരെ നല്ല ചിത്രം എന്ന് അര്‍ഥമാക്കിക്കൊണ്ടുള്ള ഒരു ഇമോജിയാണ് അദ്ദേഹം കമന്റ് ചെയ്തത്. അദ്ദേഹത്തിന്റെ കമന്റിന് അരലക്ഷത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

അനുഷ്കയും വിരാടും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഓഗസ്റ്റിലാണ് അനുഷ്ക ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും ലോകത്തെ അറിയിച്ചത്. ഇനി ഞങ്ങള്‍ മൂന്ന് പേരാണെന്നും കുഞ്ഞ് 2021 ജനുവരിയില്‍ എത്തുമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

അന്ന് വഴക്കിട്ടത് പക്വതയില്ലാതിരുന്നതിനാല്‍; സലിം കുമാറിനോട് മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ

0
Spread the love

സോറി ചലഞ്ചുമായി നടി ജ്യോതി കൃഷ്ണ. ഒരിക്കല്‍ ഈഗോ കാരണം പറയാതെ പോയ സോറികള്‍ പറയാന്‍ ഒരു അവസരം എന്ന നിലയിലാണ് ജ്യോതി കൃഷ്ണ സോറി ചലഞ്ച് തുടങ്ങിയത്. നടന്‍ സലിം കുമാറിനോടും അമ്മയോടുമൊക്കെ ജ്യോതി സോറി പറഞ്ഞു. ഏഴ് വർഷം മുമ്പ് സിനിമാ സെറ്റിലുണ്ടായ വഴക്കിനാണ് ജ്യോതി സലിം കുമാറിനോട് മാപ്പ് ചോദിച്ചത്. അന്ന് ആ വഴക്ക് തന്‍റെ പക്വതയില്ലായ്മ കൊണ്ട് സംഭവിച്ചുപോയതാണെന്നും ക്ഷമിക്കണമെന്നും ജ്യോതി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

ജ്യോതികൃഷ്ണയുടെ വാക്കുകൾ

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ തെറ്റുകളും ശരികളും സംഭവിക്കാറുണ്ട്. പക്ഷേ പല തെറ്റുകളും സംഭവിച്ചിട്ട് ഒരു സോറി പറയാതെ ഈഗോ വച്ച് നമ്മൾ മുന്നോട്ടുപോകാറുണ്ട്. പിന്നീട് കുറേ കാലങ്ങൾ കഴിഞ്ഞ് ചിന്തിക്കുമ്പോൾ നമുക്ക് തോന്നും ചെയ്തത് ശരിയായില്ലെന്ന്. ഒരു സോറി പറയാമായിരുന്നെന്ന് തോന്നും. ആ സമയത്ത് ഈഗോ വിട്ട് സോറി പറഞ്ഞാൽ മനസിന് തന്നെ സമാധാനം ഉണ്ടാകും. അത് കേൾക്കുന്നവർക്കും സന്തോഷം. അറ്റുപോയ ഒരു ബന്ധം തിരിച്ചുകിട്ടും ചിലപ്പോൾ.

എൻറെ ജീവിതത്തിലും ഒരുപാട് പേരുടെയടുത്ത് വഴക്കുണ്ടാക്കിയിട്ടുണ്ട്. ചിലരോടൊക്കെ സോറി പറഞ്ഞിട്ടുണ്ട്. എന്നാൽ ഈഗോ കാരണം സോറി പറയാതിരുന്ന ചിലരോടാണ് ഇന്നെനിക്ക് സോറി പറയാനുള്ളത്.

നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാർ ചേട്ടനോടാണ് ഞാൻ ആദ്യം സോറി പറയുന്നത്. 2013ൽ മൂന്നാം നാൾ ഞായറാഴ്ചയുടെ സെറ്റിൽ വച്ച്‌ ഞാനും സലീമേട്ടനും തമ്മിൽ വഴക്കുണ്ടായി. എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത് എന്നാണ് ഇപ്പോൾ തോന്നുന്നത്. നല്ല രീതിയിലുള്ള വഴക്കായി മാറി. വഴക്കുണ്ടായ ശേഷം ഞങ്ങൾ പരസ്പരം സംസാരിച്ചില്ല. അന്ന് സിനിമ കഴിഞ്ഞ് സെറ്റിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ സലിം കുമാർ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല. അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു. പിന്നീട് ഞാൻ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്. പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്പോൾ എനിക്കു സ്വയം പുച്ഛം തോന്നുവാ. പിന്നീട് സലീമേട്ടൻ വിളിച്ചിരുന്നു. സംസാരിച്ചിട്ടുണ്ടെങ്കിലും അന്ന് സോറി പറഞ്ഞില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ സോറി പറയുന്നു.

രണ്ടാമത് ജ്യോതികൃഷ്ണ സോറി പറഞ്ഞത് അമ്മയോടാണ്. അമ്മ താൻ കാരണം ഒരുപാട് സന്തോഷിച്ചിട്ടുണ്ട്. സങ്കടപ്പെട്ടിട്ടുമുണ്ട്. ഇപ്പോൾ അമ്മയോട് സോറി പറയുകയാണെന്ന് ജ്യോതി കൃഷ്ണ പറഞ്ഞു. എട്ടാം ക്ലാസിൽ കൂടെ പഠിച്ച കുട്ടിയോട് മോശമായി പെരുമാറിയതിനും ജ്യോതി സോറി ചോദിച്ചു. സോറി പറയുമ്പോൾ നമുക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെന്നും നമ്മുടെ നന്മ പുറത്തുവരികയാണ് ചെയ്യുന്നതെന്നും ജ്യോതി പറയുന്നു.

പേളി മാണി ആദ്യമായി അഭിനയിച്ച ഹിന്ദി സിനിമയുടെ ട്രെയിലര്‍

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ പേളി മാണി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ലുഡോ. ലുഡോയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അനുരാഗ് ബസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തനിക്ക് ഏറെ പ്രത്യേകതയുള്ള ചിത്രമാണ് ഇതെന്ന് പേളി മാണി പറയുന്നു. പേളി മാണി ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആദ്യമായി ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് പേളി മാണി.

ട്രെയിലറില്‍ പേളി മാണിയുടെയും കഥാപാത്രത്തെ കാണാം. അഭിഷേക് ബച്ചനാണ് പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് ചെയ്യുന്നത്. രാജ്‍കുമാര്‍ റാവുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഉണ്ട്. ക്രൈം ത്രില്ലറായിട്ടാണ് ചിത്രം എത്തുക. അഭിഷേക് ബച്ചൻ ഒരു കിഡ്‍നാപ്പര്‍ ആയിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി തുടങ്ങിയവരും ചിത്രത്തിലുണ്ട്.വളരെ സ്റ്റൈലിഷായിട്ടാണ് രാജ്‍കുമാർ റാവുവിന്റെ കഥാപാത്രമെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്.ഗൗരവമേറിയ ഭാവത്തോടെയാണ് പേളി മാണിയെ ട്രെയിലറിൽ കാണുന്നത്

നയൻതാര കുഞ്ചാക്കോ ബോബൻ ഒന്നിക്കുന്ന ചിത്രം നിഴൽ

0
Spread the love

സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. നയൻതാര കുഞ്ചാക്കോ ബോബൻ നായിക നായകന്മാരാവുന്ന ഈ ചിത്രം ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെയ്‍ലോഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സഞ്ജീവാണ്.ദീപക് ഡി മേനോൻ ഛായാ​ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുൺ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി- ടൈറ്റിൽ ഡിസൈൻ, മേക്കപ്പ്- റോണക്സ് സേവ്യർ. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ് ആണ്.

ലവ് ആക്ഷന്‍ ഡ്രാമ’യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘നിഴലി’നുണ്ട്.പൂര്‍ണ്ണമായും എറണാകുളമാണ് ലൊക്കേഷന്‍. 45 ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ലാല്‍, സുധീഷ്, ഡോ. റോണി, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കഥയുടെ വിശദവിവരങ്ങളൊന്നും ഇനിയും പുറത്തു വിട്ടിട്ടില്ല.

ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിക്ക് രണ്ടാം പിറന്നാള്‍; പത്മസരോവരത്തില്‍ വീണ്ടും ആഘോഷം

0
Spread the love

ലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യയും. 2016 നവംബറിലായിരുന്നു നടന്‍ ദിലീപും കാവ്യാ മാധവനും വിവാഹിതരായത്. മഞ്ജുവാര്യരെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ താരദമ്ബതികളുടെ വിവാഹം. 2018 ഒക്ടോബറിലായിരുന്നു കാവ്യയ്ക്കും ദിലീപിനും ഒരു മകള്‍ ജനിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍19നാണ് ദിലീപിനും കാവ്യയ്ക്കും മകള്‍ പിറന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. ഇന്ന് മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാളാണ്.

തന്റെ മൂത്ത മകള്‍ മീനാക്ഷിയ്ക്ക് കൂട്ടായി കുഞ്ഞനിയത്തി ജനിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ ദിലീപ് ആരാധകരെ അറിയിക്കുകയായിരുന്നു. ഒന്നാം പിറന്നാളിനാണ് മഹാലക്ഷ്മിയുടെ ഒരു ചിത്രം ആദ്യമായി താരദമ്പതികള്‍ പങ്കുവച്ചത്. പിറന്നാള്‍ വലിയ ആഘോഷത്തോടെയാണ് നടന്നത്. പിറന്നാള്‍ കഴിഞ്ഞ് അടുത്ത ദിവസം താരം കുടുംബത്തിനൊപ്പമുളള മനോഹരമായ ചിത്രം പങ്കുവച്ചിരുന്നു. ദീലിപിന്റെ അമ്മയുടെ മടിയില്‍ ഇരിക്കുന്ന മഹാലക്ഷ്്്മിയുടെയും ദിലീപിന്റെയും കാവ്യയുടെയും നടുക്കായി നില്‍ക്കുന്ന മീനാക്ഷിയുടെയും ചിത്രമാണ് താരം പങ്കുവച്ചത്. മഹാലക്ഷ്മിയുടെ ആദ്യ ചിത്രം പുറത്ത് വന്നത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പിന്നാലെ ക്രിസ്തുമസ് ദിനത്തിലും ദിലീപിനൊപ്പം ക്രിസ്തുമസ് പപ്പയുടെ വേഷത്തിലും മഹാലക്ഷ്മി എത്തിയിരുന്നു.

പത്മസരോവരത്തില്‍ വീണ്ടും ആഘോഷനാളെത്തിയിരിക്കുകയാണ്. ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നുള്ള ചോദ്യങ്ങളുമായും ആരാധകരെത്തിയിട്ടുണ്ട്. അടുത്തിടെയായിരുന്നു കാവ്യ മാധവന്‍ പിറന്നാളാഘോഷിച്ചത്. ഇതിന് പിന്നാലെയായാണ് മകളുടെ പിറന്നാളെത്തിയത്. ഇനി വരാനിരിക്കുന്നത് ദിലീപിന്റെ പിറന്നാളും ഇവരുടെ വിവാഹവാര്‍ഷികവുമാണ്.

കാവ്യ മാധവന്‍ എന്നാണ് സിനിമയിലേക്ക് തിരിച്ച്‌ വരുന്നതെന്നുള്ള ചോദ്യം മുന്‍പ് തന്നെ ഉയര്‍ന്നുവന്നിരുന്നു. ഭാര്യ അഭിനയിക്കുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്നും ഈ ചോദ്യം അവരോടല്ലേ ചോദിക്കേണ്ടതെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകള്‍ ആസ്വദിച്ച്‌ കഴിയാനാണ് താല്‍പര്യമെന്നായിരുന്നു കാവ്യ മാധവന്‍ സുഹൃത്തുക്കളോട് പറഞ്ഞതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പൊതുചടങ്ങുകളിലും മറ്റുമായി കാവ്യ മാധവന്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.

നൂപുര നവരാത്രി ഓൺലൈൻ ഫെസ്റ്റിവൽ 2020നു തിരിതെളിഞ്ഞു.

0
Spread the love

ഒത്തിരി പ്രതിഭകളെ വാർത്തെടുക്കുന്ന കലാ സ്ഥപനമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നൂപുര സ്കൂൾ. നൂപുര നവരാത്രി ഓൺലൈൻ ഫെസ്റ്റിവൽ 2020നു തിരിതെളിഞ്ഞു.എല്ലാ വർഷവും വിഭുലമായ ചടങ്ങുകളോടെ നടത്തുന്ന പരിപാടി ഇത്തവണ ഓൺലൈനായാണ് നടത്തപ്പെടുന്നത്.ലോകത്തിന്റെ പലകോണുകളിൽ നിന്നു വ്യത്യസ്ത കലകളിൽ വിവിധ കലാകാരന്മാർ കലാമാമാങ്കത്തിൽ പങ്കെടുക്കുന്നു.ഇരുപത്തിയാറാം തീയതിവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കഥകളി,മോഹിനിയാട്ടം,കേരള നടനം ,ഓട്ടംതുള്ളൽ,ഭരതനാട്യം,കുച്ചിപ്പുടി,കതക്,ഫോക്ഡാൻസ്,കർണാടിക് ഡാൻസ്,കഥകളി മ്യൂസിക്,ഫോക് സോം​ഗ്,വയലിൻ,വീണ,ചെണ്ട,ഒഡീസി എന്നീ വിഭാ​ഗങ്ങളിലായാണ് മത്സരം നടക്കുന്നത്.മികച്ച പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന ഈ കലാവേദിയിലേക്ക് എല്ലാ കലാസ്വാദകർക്കും സുസ്വാഗതം..നൂപുര നവരാത്രി ഉത്സവം2020

എന്റെ ശത്രു അവനാണ്…. ഞാൻ നിൽക്കുന്നത് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് -സിദ്ദിഖ്

0
Spread the love

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ താൻ പിന്തുണയ്ക്കുന്നത് എന്തുകൊണ്ടെന്നുള്ള കാരണം വെളിപ്പെടുത്തുകയാണ് സിദ്ദിഖ്. ദിലീപ് കുറ്റം ചെയ്‌തെന്ന് കോടതി പറയാത്തിടത്തോളം കാലം തന്റെ കണ്ണിൽ ദിലീപ് പ്രതിയല്ലെന്നാണ് സിദ്ദിഖിന്റെ തുറന്നു പറച്ചിൽ.1990 മുതൽ പരിചയമുള്ള ഒരു ചെറുപ്പക്കാരൻ, പിന്നീട് സിനിമയിൽ വരുന്നു. എന്റെ സഹപ്രവർത്തകനായി, അറിയപ്പെടുന്ന നടനായി, അപ്പോഴും എന്റെയടുത്ത് കാണിക്കുന്ന ബന്ധമുണ്ട്. അയാളുടെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്‌നങ്ങളും എന്നോട് പങ്കുവയ്ക്കുന്നതുമൊക്കെവച്ച്‌ അയാൾക്ക് ഞാനൊരു സ്ഥാനം കൊടുത്തിട്ടുണ്ട്.

സിദ്ദിഖിന്റെ വാക്കുകൾ:

‘പബ്ലിക് എന്നെ എതിർക്കുമോ എന്നതിനേക്കാൾ ഉപരി ഞാൻ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്. 1990 മുതൽ പരിചയമുള്ള ഒരു ചെറുപ്പക്കാരൻ, പിന്നീട് സിനിമയിൽ വരുന്നു. എന്റെ സഹപ്രവർത്തകനായി, അറിയപ്പെടുന്ന നടനായി, അപ്പോഴും എന്റെയടുത്ത് കാണിക്കുന്ന ബന്ധമുണ്ട്. അയാളുടെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്‌നങ്ങളും എന്നോട് പങ്കുവയ്ക്കുന്നതുമൊക്കെവച്ച്‌ അയാൾക്ക് ഞാനൊരു സ്ഥാനം കൊടുത്തിട്ടുണ്ട്. ആ സ്ഥാനത്തുനിന്ന് ആയാൾ സത്യസന്ധമായി എന്നോട് ഒരു കാര്യം പറഞ്ഞത് വിശ്വസിച്ച്‌ കഴിഞ്ഞാൽ പിന്നെ എനിക്ക് അതിന്റെയപ്പുറം വേറെ ഒന്നും വിശ്വസിക്കേണ്ട കാര്യമില്ല.അയാൾ തെറ്റുകാരനല്ലെന്നൊരു വിശ്വാസം എന്റെ മനസിൽ ഉണ്ട്, ഇത് കോടതിയിൽ ഇരിക്കുന്ന വിഷയമാണ്, അയാൾ കുറ്റാരോപിതനാണ്. തീരുമാനം പറയാൻ പാടില്ല.എങ്കിൽപ്പോലും ഞാൻ അയാളെ വിശ്വസിക്കുന്നുണ്ട്.’
‘സംഭവം അറിഞ്ഞയുടൻ ഞാൻ ആ കുട്ടിയെ പോയി കണ്ടു. ദിലീപുമായിട്ടുള്ളതു പോലെത്തന്നെ അടുപ്പം ആ കുട്ടിയോടും ഉണ്ട്. ആ കുട്ടി പറഞ്ഞു ഇന്ന ക്രിമിനലാണ് ആക്രമിച്ചതെന്ന്. ഞാൻ അപ്പോൾ തന്നെ ഇന്നസെന്റ് ചേട്ടനെ വിളിച്ചു. ഇന്നസെന്റേട്ടൻ മുഖ്യമന്ത്രിയെ വിളിക്കുന്നു. മുഖ്യമന്ത്രി അപ്പോൾ തന്നെ പറഞ്ഞു, മൂന്ന് ദിവസത്തിനുള്ളിൽ ക്രിമിനലിനെ പിടിച്ചിരിക്കുമെന്ന്. പേര് വരെ നമുക്കറിയാലോ. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്യുന്നു. ഈ കുട്ടി പ്രതിയെ തിരിച്ചറിയുന്നു. എന്നെ സംബന്ധിച്ച്‌ ആ കുറ്റം ചെയ്തയാളാണ് എന്റെ ശത്രു.
അയാൾ ചിലപ്പോൾ പലരുടെയും പേര് പറയും. ഒരാള് പറഞ്ഞെന്നു കരുതി പോയി ഈ ക്രൈം ചെയ്യണോ? എനിക്ക് പറ്റില്ലെന്ന് പറഞ്ഞാൽ പോരേ. എന്റെ സഹപ്രവർത്തകയെ, എനിക്ക് സ്‌നേഹമുള്ള കുട്ടിയെ ഉപദ്രവിച്ചത് അയാളാണ്. എന്നെ സംബന്ധിച്ചിടത്തോളം അവനാണ് ശത്രു. അവൻ ശിക്ഷിക്കപ്പെടണം. അവൻ അഞ്ചോ ആറോ മാസം കഴിഞ്ഞപ്പോൾ ഒരു പേര് പറഞ്ഞു. ഞാൻ ആ വാക്കു വിശ്വസിക്കാൻ തയ്യാറല്ല. അതിനേക്കാൾ എന്റെ കൂട്ടുകാരൻ ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. പൾസർ സുനിയെ എനിക്കറിയില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ ഒരു നിലപാടെടുത്തത്. ഞാൻ നിൽക്കുന്നത് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്റെ ഓപ്പോസിറ്റ് ഭാഗത്ത് നിൽക്കുന്നത് പൾസർ സുനിയാണ്. എന്റെ ശത്രു അവനാണ്. അയാളാണ് ശിക്ഷിക്കപ്പെടേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നു.’സിദ്ദിഖ് പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts