Home Blog Page 1530

സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന് മുന്‍ഗണന

0
FILE PHOTO: A woman holds a small bottle labelled with a "Coronavirus COVID-19 Vaccine" sticker and a medical syringe in this illustration taken October 30, 2020. REUTERS/Dado Ruvic/File Photo
Spread the love

സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നൽകി ഉത്തരവായി.

സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന് മുന്‍ഗണന.

18 മുതല്‍ 22 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന് മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ച്‌ ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.

വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ ലഭ്യമാക്കി കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു

വിദേശത്ത് പഠിക്കാന്‍ പോവുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ഗണന ലഭിക്കും.

അതിഥി തൊഴിലാളികള്‍, മാനസിക വൈകല്യമുള്ളവര്‍, സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍, സ്വകാര്യ ബസ് ജീവനക്കാര്‍ എന്നിവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന നല്‍കുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.

നേരത്തെ 56 വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. ഇതിന് പുറമെയാണ് പുതിയ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങി മരിച്ചു

0
Spread the love

കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങി മരിച്ചു

കണ്ണൂർ: കണ്ണൂർ ചെറുവാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് സുഹൃത്തുക്കൾ മുങ്ങി മരിച്ചു. നാജിഷ്(22), മൻസീർ (26) എന്നിവരാണ് മരിച്ചത്. കണ്ണൂർ മാനന്തേരി സ്വദേശികളാണ് ഇരുവരും.

പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടം. നാട്ടുകാർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൊബൈൽ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞു; 11 കാരി സഹോദരൻന്റെ തൊട്ടിൽക്കയറിൽ തുങ്ങി മരിച്ചു

0
Spread the love

മൊബൈൽ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞു; 11 കാരി സഹോദരൻന്റെ തൊട്ടിൽക്കയറിൽ തുങ്ങി മരിച്ചു

മണ്ണാര്‍ക്കാട്: പതിനൊന്നുകാരിയെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരിയിലെ വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാക്കടപ്പുറം മുരളീധരന്റെ മകളാണ് സഹോദരൻന്റെ തൊട്ടില്‍ക്കയറില്‍ തുങ്ങി മരിച്ചത്. എളമ്പുലാശ്ശേരി യുപി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ് അർച്ചന.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ അമ്മ രാധിക ഇത് രാവിലെ വാങ്ങി വച്ചിരുന്നു. തുടർന്ന് ഉച്ചക്ക് നൽകിയ ഭക്ഷണം ഇഷ്ടപ്പെടാത്തതിൽ അമർഷം പൂണ്ടാണ് അർച്ചന ആത്മഹത്യയിലേക്ക് നീങ്ങിയത്.

വീട്ടിലെ മുറിക്കുള്ളിൽ കയറിയ അർച്ചന വാതിലും ജനലുകളും അടച്ച് ഉത്തരത്തിൽ ഘടിപ്പിച്ചിട്ടുള്ള കൊളുത്തിൽ കയറിട്ട് തൂങ്ങി ജീവനൊടുക്കുകയായിരുന്നു. അർച്ചനയുടെ രണ്ട് വയസ്സുള്ള സഹോദരൻ അർജുന് വേണ്ടിയുള്ള തൊട്ടിലിന്റെ കയറാണ് ഉപയോഗിച്ചത്. വിവരം അറിഞ്ഞു അമ്മ വാതിലിൽ അടിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അർച്ചന ചെവിക്കൊണ്ടില്ല.
തുടർന്ന് അയൽവാസികൾ എത്തി വാതിൽ ചവുട്ടി പൊളിച്ചാണ് അകത്തെത്തിയത്. സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

കുട്ടികളെ അടിമകളാക്കി ‘ഫ്രീ ഫയർ’; പബ്ജിക്ക് സമാനമായ ഗെയിം; ‘മരണക്കളി’

0
Spread the love

കുട്ടികളെ അടിമകളാക്കി ‘ഫ്രീ ഫയർ’; പബ്ജിക്ക് സമാനമായ ഗെയിം; ‘മരണക്കളി’

കട്ടപ്പനയിലെ പതിനാലുകാരനെ മരണത്തിേലക്ക് തള്ളിയിട്ട ഫ്രീ ഫയര്‍ എന്ന ഗെയിമിന് നിരവധി കുട്ടികള്‍ അടിമയാണ്. പബ്ജിക്ക് സമാനമായ സര്‍വൈവല്‍ ഗെയിമാണ് ഫ്രീ ഫയര്‍. നിരന്തരമായി ഗെയിം കളിച്ച് മാനസിക നിലയില്‍ വ്യതിയാനം കാട്ടിയ കുട്ടികള്‍ ചികിത്സ തേടുകയാണ്.

ഒരു ദ്വീപിലേക്ക് പാരച്യൂട്ടില്‍ പറന്നിറങ്ങുന്നവര്‍. യുദ്ധഭൂമിലേക്ക് ഇറങ്ങുന്ന ഇവര്‍ ആയുധങ്ങള്‍ തേടുന്നു. പിന്നീട് ഈ ആയുധങ്ങളുമായി പരസ്പരം പോരാടുന്നു. പബ് ജി പോലെ സര്‍വൈവല്‍ ഗെയിമാണ് ഫ്രീ ഫയര്‍.2019 ല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം. 8 കോടി ആക്ടീവ് യൂസേഴ്സാണ് ഈ ഗെയിമിനുള്ളത്. പബ്ജിയുടെ നിരോധനത്തോടെ കളം പിടിച്ച ഫ്രീ ഫയര്‍ ലോക്ഡൗണ്‍ കാലത്ത് അരങ്ങ് വാഴുകയാണ്.

ഇന്‍റര്‍നെറ്റ് ക്ലാസുകള്‍ക്കായി മൊബൈല്‍ഫോണുകള്‍ കുട്ടികളുടെ കയ്യിലായപ്പോള്‍ ഈ ഗെയിം കളിക്കുന്നവരുടെ എണ്ണം കൂടി. ഗെയിം അഡിക്ഷനും. ഊണും ഉറക്കവും ഉപേക്ഷിച്ച് ഗെയിം കളിക്കുന്നവരും ഗെയിമിന്‍റെ അടുത്തഘട്ടത്തിലേക്ക് പോകാന്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കളുടെ അക്കൗണ്ട് ചോര്‍ത്തുന്നവരും ഏറെയാണ്. ഗെയിമിനടിമപ്പെട്ട നിരവധി കുട്ടികള്‍ ചികിത്സ തേടുന്നു.

ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതനാകുന്നു.!

0
Spread the love

ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതനാകുന്നു.!

എല്ലാവരുടെ ഇഷ്ട്ട പരമ്പരയാണ് ഫ്ലവേഴ്‌സ് ചാനലിലെ ചക്കപ്പഴം. വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ്  ചക്കപ്പഴം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രം.  കുത്തിത്തിരുപ്പും ഉഡായിപ്പുമായി സുമേഷ് പ്രേക്ഷകരെ കയ്യിലെടുത്തു. 

സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ റാഫി ആണ്. ടിക്കറ്റോക് ലൂടെയാണ് റാഫി ഈ രംഗത്തേക്ക് കടന്ന് വരുന്നത്.
റാഫിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ടിക്കറ്റോക് തരാം മഹീന ആണ് വധു.
മഹീന തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജ്ലൂടെ ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത്.
ചക്കപ്പഴത്തിലെ താരങ്ങളും ആരാധകരും ആശംസകൾ നേർന്നിട്ടുണ്ട്.
തിയതി എന്നാണെന്നു അറിയാനുള്ള ആകാംഷയിലാണ് ആരാധകർ.

നാളെ (ബുധനാഴ്ച) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല

0
Spread the love

നാളെ (ബുധനാഴ്ച) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല

2021 ജൂൺ മാസത്തെ റേഷൻ വിതരണവും മേയ് കിറ്റ് വിതരണവും ഇന്ന് (06.07.2021) അവസാനിക്കുന്നതാണ്. ജൂൺ കിറ്റ് വിതരണം തുടരുന്നതാണ്.

ജൂലൈയിലെ റേഷൻ വിതരണത്തിനായി AePDS സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ 07.07.2021 (ബുധനാഴ്ച) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല.

2021 ജൂലൈ മാസത്തെ റേഷൻ വിതരണം 08.07.2021 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ച്‌ ഉപവാസ സമരം; വ്യാപാരി വ്യവസായി സമിതി സഹകരിക്കില്ല

0
Spread the love

ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ച്‌ ഉപവാസ സമരം; വ്യാപാരി വ്യവസായി സമിതി സഹകരിക്കില്ല

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ച്‌ ഉപവാസ സമരം നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മുഴുവന്‍ കടകളും എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും സംഘടന മുന്നോട്ടുവെക്കുന്നുണ്ട്.

മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ പാല്‍, പഴം, പച്ചക്കറി, പലചരക്ക്, സൂപ്പര്‍മാര്‍ക്കറ്റ്, ഹോട്ടലുകള്‍ തുടങ്ങി എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്ന് അടച്ചിടും. സമരത്തിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റ് നടയിലുള്‍പ്പെടെ 25000 കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ ഉപവാസസമരം നടത്തും.

അതേസമയം, ഇന്നത്തെ സമരത്തില്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാറിനെതിരെ തിരിക്കാനാണ് ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമിടുന്നതെന്നും കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടതെന്നുമാണ് വ്യാപാരി വ്യവസായി സമിതിയുടെ നിലപാട്.

കുറുമ്പ്കാട്ടി മഹാലക്ഷ്മി., ദിലീപും കാവ്യയ്ക്കും ഒപ്പമുള്ള വിഡിയോ വൈറൽ.

0
Spread the love

കുറുമ്പ്കാട്ടി മഹാലക്ഷ്മി., ദിലീപും കാവ്യയ്ക്കും ഒപ്പമുള്ള വിഡിയോ വൈറൽ.

അടൂർ ഗോപാലകൃഷ്ണൻ ന്റെ പിറന്നാൾ ദിനത്തിൽ ആശംസ അറിയിക്കാൻ ലൈവിൽ എത്തിയതാണ് കാവ്യയും ദിലീപും. ഇതിനിടയിൽ കുട്ടികുറുമ്പ് കാട്ടുന്ന മഹാലക്ഷ്മിയാണ് ഇപ്പോൾ താരം.
മകളുടെ ചിത്രങ്ങൾ വളരെ വിരളമായേ ദിലീപ് പങ്ക് വെക്കാറുള്ളു.
നടി കുക്കു പരമേശ്വരൻ ആണ് എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ട് വിഡിയോകാൾ വിളിച്ചത്. ഇതിനിടയിൽ മഹാലക്ഷ്മി യുടെ പാട്ടും കുസൃതികളും കാണാം. മഹാലക്ഷ്മിയുടെ ഫോട്ടോ കാത്തിരിക്കുന്ന ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

മകൾ വാങ്ങിയ ബെൽറ്റ്‌ന്റെ വിലകേട്ട് ഞെട്ടി അമ്മ. സാരിക്ക് മുകളിൽ ബെൽറ്റ്‌ ധരിച്ചുള്ള ഫോട്ടോസ് വൈറൽ

0
Spread the love

മകൾ വാങ്ങിയ ബെൽറ്റ്‌ന്റെ വിലകേട്ട് ഞെട്ടി അമ്മ. സാരിക്ക് മുകളിൽ ബെൽറ്റ്‌ ധരിച്ചുള്ള ഫോട്ടോസ് വൈറൽ 35000 രൂപ വിലയുള്ള ബെൽറ്റ്‌ വാങ്ങി മകൾ. സോഷ്യൽ മീഡിയയിൽ ഏതാനും ദിവസം മുൻപ് വൈറൽ ആയതാണ് ചാബി ഗുപ്ത എന്ന യുവതിയുടെയും അമ്മ അനിതഗുപ്ത യുടെയും.ബെൽറ്റിന്റെ വില അമ്മയെ അറിയിക്കുന്നത്. ഞെട്ടി നിൽക്കുന്ന അമ്മ ആദ്യം പ്രതികരിക്കുന്നതു സ്കൂൾ ബെൽറ്റ്‌ പോലുണ്ടെന്നാണ്. ഇപ്പോൾ അമ്മ അതെ ബെൽറ്റ്‌ സാരിക്ക് മുകളിൽ ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്.ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ചിത്രം നിമിഷങ്ങൾ കൊണ്ട് വൈറൽ ആയി. 30000 ന് മുകളിൽ ലൈക്കും ഒരുപാട് കമ്മെന്റുകളും കിട്ടിയിട്ടുണ്ട്.

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും.

0
Spread the love

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരുമെന്ന് കൊവിഡ് അവലോകന യോ​ഗ താരുമാനം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ ഉന്നതതല യോഗത്തിലാണ് ഇളവുകൾ ഒരാഴ്ച കഴിഞ്ഞ് നൽകിയാൽ മതിയെന്ന തീരുമാനം എടുത്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ പരിശോധകളുടെ എണ്ണം കൂട്ടും. നാളെ കലക്ടറുടെ നേതൃത്വത്തിലുള്ള യോ​ഗത്തിൽ അന്തിമ തീരുമാനം എടുക്കും.

ലോക് ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ ടിപിആർ പത്തിൽ താഴെ എത്താത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ പുതിയ ഇളവ് അനുവദിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts