Home Blog Page 1531

കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വിരാജ്: ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും

0
Spread the love

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത്. സംവിധായകന്‍ ഷാജി കൈലാസാണ് പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും എന്നാണ് പോസ്റ്റിന്റെ ഒപ്പം കുറിച്ചിരിക്കുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ക്യാരക്ടര്‍ നെയിമോട് കൂടിയാണ് പോസ്റ്റ‌ര്‍ പുറത്ത് വിട്ടിരിക്കുന്നത്.

2019 ഒക്ടോബറില്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ജൂലായില്‍ തീരുമാനിച്ചിരുന്ന ചിത്രീകരണം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ‘മാസ്റ്റേഴ്സ്’, ‘ലണ്ടന്‍ ബ്രിഡ്ജ്” എന്നീ സിനിമകളുടെ രചയിതാവും ആദം എന്ന സിനിമയുടെ സംവിധായകനുമാണ് ജിനു.

സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി പ്രഖ്യാപിച്ച സിനിമ ‘കടുവ’യുടെ നായക കഥാപാത്രത്തിന്റെ പേരും പ്രമേയവും പകര്‍ത്തിയതാണെന്ന വിവാദം നേരത്തെ ഉണ്ടായിരുന്നു. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ സിനിമയുടെ തിരക്കഥയും കോപ്പിറൈറ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്ന് കാണിച്ച്‌ തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചതോടെ കടുവാ സിനിമകള്‍ തമ്മിലുള്ള തര്‍ക്കമായി ഇത് മാറി.

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
Spread the love

തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ആഗസ്റ്റിൽ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിൽ പറഞ്ഞിരുന്നു.

ഇന്ത്യൻ സിനിമാ താരങ്ങളിൽ ഏറ്റവുമൊടുവിലായി കോവിഡ് ബാധിക്കുന്ന നടിയാണ് തമന്ന. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിൽ പറഞ്ഞിരുന്നു.

സിനിമാ കുടുംബാംങ്ങളിൽ കൂടുതൽ പേർ കോവിഡ് ബാധിതരായത് ബോളിവുഡിലെ ബച്ചൻ കുടുംബത്തിലായിരുന്നു. അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, കൊച്ചുമകൾ ആരാധ്യ ബച്ചൻ എന്നിവർക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്. നാല് പേരും ആശുപത്രി വാസത്തിനു ശേഷം കോവിഡ് മുക്തരായി മാറിയിരുന്നു. പരിശോധനയിൽ ജയാ ബച്ചൻ കോവിഡ് നെഗറ്റീവായിരുന്നു.

കരൺ ജോഹർ, ബോണി കപൂർ എന്നിവരുടെ തൊഴിലാളികൾക്ക് കോവിഡ് ബാധയേറ്റത്‌ ആശങ്കയ്‌ക്കു വക നൽകിയിരുന്നു. എന്നിരുന്നാലും താരങ്ങളും കുടുംബങ്ങളും സുരക്ഷിതരായി തന്നെ തുടർന്നു. തെന്നിന്ത്യൻ താരം വിജയ്കാന്തിനും കോവിഡ് ബാധയേറ്റിട്ടുണ്ട്.

ആ സത്യം പുറത്ത് വന്നത് അഞ്ചു വർഷങ്ങൾക്ക് ശേഷം ചതിയിൽപെട്ടുപോയി, ആദിത്യൻ ജയൻ

0
Spread the love

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന് ഇന്നും ആരാധകർനിരവധിയാണ്. ശോഭനയുടെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് നാ​ഗവല്ലി എന്ന കഥാപാത്രം. ഈ ചിത്രത്തിൽ നാഗവല്ലിയായി എത്തിയ ശോഭനയ്ക്ക് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി അല്ലന്നു വർഷങ്ങൾക്ക് ശേഷമാണ് പുറത്ത് വന്നത്.സംവിധായകനായ ഫാസിൽ തന്നെയായിരുന്നു നാഗവല്ലിക്ക് ശബ്ദം നൽകിയ ആളെക്കുറിച്ച്‌ പറഞ്ഞത്. തമിഴ് ഡയലോഗായതിനാൽ ഡബ്ബിംഗിനായി തമിഴകത്തുനിന്നുമുള്ള ആളെ പരിഗണിക്കുകയായിരുന്നു.

സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് ആ പേര് ചേർക്കാൻ കഴിയാതെ പോയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നാഗവല്ലിക്ക് ശബ്ദം കൊടുത്തയാളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ദയ അശ്വതി ദുർഗയെക്കുറിച്ച്‌ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. സീരിയൽ താരമായ ജയനും ഇതേക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരുന്നു.

ഇതുപോലെ എത്ര നല്ല കലാകാരൻമാർ ആയിരിക്കും അറിയപ്പെടാതെ അല്ലേൽ ചതിയിൽപെട്ടുപോയി ഇരിക്കുന്നത്. ഇതിൽ കുറ്റം പറയേണ്ടത് വേറെ ആരെയുമല്ല ആ സിനിമയുടെ സംവിധായകനെ മാത്രമാണ്.

ആ സിനിമയിൽ അത്ര പ്രധാനപ്പെട്ട അത്ര ശ്രദ്ധിക്കപ്പെട്ട ഒരു സീൻ ആണ് അത് . ടൈറ്റിൽ പോലും വെച്ചില്ലായെങ്കിൽ അത് വേറെയാരുടെയും കുറ്റമല്ല. ഒരു സത്യസന്ധമായ ന്യൂസ് പുറത്തു കൊണ്ട് വന്നു ഒരു നല്ല കലാകാരിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ഈ ചാനലിനും ദുർഗ എന്ന നല്ല കലാകാരിക്കും നന്ദിയും സ്നേഹവുമെന്നായിരുന്നു ജയൻ കുറിച്ചത്.

കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ

0
Spread the love

തൃശൂർ: കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കി. ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്നാരോപിച്ച് രാമകൃഷ്ണൻ കഴിഞ്ഞ ദിവസം അക്കാദമിക്കു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിലുള്ള മാനസിക സംഘർത്തെ തുടർന്നാകാം ഇങ്ങനെ ഒരു സാഹചര്യത്തിലേക്ക് രാമക്യഷ്ണനെ നയിച്ചതെന്നാണ് റിപ്പോർട്ട്.

മണിയുടെ മരണം ഇദ്ദേഹത്തേ തകർത്തിരുന്നു. മണിയുടെ മരണത്തിൽ നീതിക്കായി രാമകൃഷ്ണൻ നടത്തിയ പോരാട്ടങ്ങൾ എല്ലാം ഇപ്പോഴും പാതി വഴിയിൽ നില്ക്കവേയാണ്‌ വിഷം കഴിച്ചത്.കേരള സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാനായി ഡോ. ആർ എൽ വി രാമകൃഷ്ണന് അവസം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായിരിന്നു.

സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ച കാര്യം കഴിഞ്ഞ ദിവസമാണ് ആർഎൽവി രാമകൃഷ്ണൻ അറിയിച്ചതെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു.’രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകും.

ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ.അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’എന്ന് അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തന്നോട് പറഞ്ഞത് എന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു.അതേസമയം അക്കാദമിയുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നിരുന്നത്.അക്കാദമി സെക്രട്ടറിയുടെ നിലപാട് ലിംഗ,ജാതി വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തുവന്നു

ഐ പി എല്ലിൽ വീണ്ടും ഒത്തുകളിക്ക് ശ്രമം;ബി സി സി ഐ അന്വേഷണം തുടങ്ങി

0
Spread the love

ദുബായ്: ഐപിഎല്ലില്‍ വീണ്ടും ഒത്തുകളിക്ക് ശ്രമം. ഐപിഎല്‍ ടീം അംഗങ്ങളിലൊരാളെയാണ് വാതുവെപ്പുകാര്‍ സമീപിച്ചത്. ഈ കളിക്കാരന്‍ ബിസിസിഐ അഴിമതിവരുദ്ധ സമിതിയെ വിവരം അറിയിക്കുകയായിരുന്നുവെന്ന് സമിതി അധ്യക്ഷന്‍ അജിത് സിംഗ് പിടിഐയോട് പറഞ്ഞു.

വാതുവെപ്പിന് സമീപച്ചയാളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും രാജസ്ഥാന്‍ പോലീസിലെ മുന്‍ ഡിജിപി കൂടിയായ അജിത് സിംഗ് അറിയിച്ചു. ഏത് ടീമിലെ കളിക്കാരനെയാണ് വാതുവെപ്പുകാര്‍ സമീപിച്ചത് എന്ന് വ്യക്തമല്ല. വാതുവെപ്പുകാര്‍ സമീപിച്ച കളിക്കാരന്‍റെയോ ടീമിന്‍റെയോ വിവരങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പരസ്യമാക്കരുതെന്നാണ് ചട്ടം.

കൊവി‍ഡ് പ്രോട്ടോക്കോള്‍ പാലിച്ച് യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ കളിക്കാരെല്ലാം പ്രത്യേകം സജ്ജീകരിച്ച ബയോ സെക്യുര്‍ ബബ്ബിളുകളിലാണ് കഴിയുന്നത്. പുറത്തുനിന്നാര്‍ക്കും ഇവിടേക്ക് പ്രവേശനമില്ല. ഇതിനിടെ എങ്ങനെയാണ് വാതുവെപ്പുകാര്‍ കളിക്കാരനെ സമീപിച്ചത് എന്നത് വ്യക്തമല്ല.

കളിക്കാരരെല്ലാം, പ്രത്യേകിച്ചും യുവതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണെന്നതിനാല്‍ ഇതുവഴിയായിരിക്കാം വാതുവെപ്പുകാര്‍ കളിക്കാരനെ സമീപിച്ചത് എന്നാണ് സൂചന.

അ‍ഞ്ചാം പാതിരയിലെ വില്ലൻ അച്ഛനായി, സന്തോഷം പങ്കുവെച്ച് ജിനു ജോസഫ്

0
Spread the love

സ്റ്റൈലിഷ് വില്ലനായി മലയാള സിനിമയിൽ അരങ്ങേറിയ നടനാണ് ജിനു ജോസഫ്. ബിഗ് ബിയിൽ സീരിയൽ കില്ലറായി എത്തിയ താരം പിന്നീട് കേരള കഫെ, അൻവർ, സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ചാപ്പാകുരിശ്, ബാച്ച്‌ലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, നീലാകാശം പച്ചക്കടൻ ചുവന്ന ഭൂമി, ഇയ്യോബിൻറെ പുസ്തകം തുടങ്ങി നിരവധി സിനിമകളിൽ ഭാഗമായ അദ്ദേഹം ഏറ്റവും ഒടുവിൽ ടാൻസ്, അഞ്ചാംപാതിര സിനിമകളിലാണ് ശ്രദ്ധേയ വേഷത്തിലെത്തിയത്.

വില്ലനായും സഹനടനായുമൊക്കെ നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം അമൽ നീരദ് ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചത്. അഞ്ചാം പാതിരയിൽ എസിപി അനിൽ മാധവൻ എന്ന കഥാപാത്രമായി മിന്നും പ്രകടനമാണ് ജിനു ജോസഫ് കാഴ്ചവെച്ചത്.കുറച്ച്‌ ദിവസങ്ങൾക്ക് മുമ്ബ് ഫേസ് 2 എന്ന് കുറിച്ചുകൊണ്ട് ഗർഭിണിയായ ഭാര്യ ലിയയോടൊപ്പം നിൽക്കുന്ന ചിത്രം ജിനു പങ്കുവെച്ചിരുന്നു. 2010ലാണ് ഇരുവരും വിവാഹിതരായത്.

അവൾ അപ്പടി താൻ എന്ന പേരിൽ സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാവുന്നു

0
Spread the love

തെന്നിന്ത്യൻ സിനിമാ രംഗത്തെ ഗ്ലാമർ താരമായി മാറിയ അഭിനേത്രിയായിരുന്നു സിൽക്ക് സ്മിത. വിജയലക്ഷ്മിയാണ് സിനിയമലെത്തിയത്. പിന്നീട് സിൽക്ക് സ്മിതയാകുകയാരിന്നു. 1979ലെ വണ്ടിച്ചക്രം എന്ന തമിഴ് ചിത്രത്തിലെ സിൽക്ക് എന്ന കഥാപാത്രത്തിലൂടെയാണ് സ്മിത എന്ന വ്യക്തി സിൽക്ക് സ്മിതയായി മാറിയത്. 80 കളിലും 90കളിലും മലയാളം അടക്കമുള്ള തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് സജീവമായിരുന്ന സിൽക്ക് 1996 സെപ്തംബർ 23നാണ് അന്തരിച്ചത്.2011ൽ പുറത്തിറങ്ങിയ ‘ദ ഡെർട്ടി പിക്ചർ’ എന്ന ബോളിവുഡ് ചിത്രം സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ചിത്രീകരിച്ചത്. വിദ്യാ ബാലനായിരുന്നു സിൽക്ക് സ്മിതയായി അഭിനയിച്ചത്. നിരവധി അവാർഡുകളും ആ ചിത്രം കരസ്ഥമാക്കിയിരുന്നു.

ഇപ്പോഴിതാ സിൽക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി വീണ്ടുമൊരു സിനിമ ഒരുങ്ങുകയാണ്. ‘അവൾ അപ്പടി താൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കെഎസ് മണികണ്ഠനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിൽക് സ്മിതയുടെ ജീവിതത്തിലെ വഴിത്തിരിവുകളും വിശദാംശങ്ങളും സിനിമയിലുണ്ടാവുമെന്ന് സംവിധായകൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഗായത്രി ഫിലിംസിലെ ചിത്ര ലക്ഷ്മണൻ, മുരളി സിനി ആർട്സിലെ എച്ച്‌ മുരളി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സിൽക്ക് സ്മിതയായി അഭിനയിക്കാൻ അനുയോജ്യയായ താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം ആയിരുന്നു അത്, സംയുക്ത വര്‍മ

0
Spread the love

മലാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ്മ.നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി.യോഗയും കുടുംബവുമൊക്കെയാണ് ഇപ്പോള്‍ സംയുക്ത വര്‍മയുടെ ജീവിതം.കേവലം നാല് വര്‍ഷം മാത്രമാണ് സംയുക്ത വര്‍മ സിനിമയിലുണ്ടായിരുന്നത്. ഇപ്പോള്‍ സംയുക്ത വര്‍മ്മ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

ഒറ്റപ്പാലത്ത് വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്.നല്ല കാറ്റ് വീശുന്ന അവിടെ നിന്നും പ്രത്യേകമായൊരു അനുഭൂതിയാണ് ലഭിച്ചിരുന്നത്.ഇപ്പോഴും ഒറ്റപ്പാലത്ത് കൂടി സഞ്ചരിക്കാന്‍ അതേ കാറ്റ് വീശിയടിക്കുന്നത് എനിക്ക് തോന്നാറുണ്ട്.സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നവരെല്ലാം ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു.ഇപ്പോഴും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണത്.ലോഹിതദാസ് രചന നിര്‍വഹിച്ച ചിത്രം എകെ സത്യന്‍ അന്തിക്കാടായിരുന്നു സംവിധാനം ചെയ്തത്.-സംയുക്ത പറയുന്നു.

999ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായിട്ട് ആയിരുന്നു സംയുക്ത വര്‍മ്മയുടെ അരങ്ങേറ്റം.ചിത്രത്തില്‍ തിലകന്‍,കെപിഎസി ലളിത,സിദ്ദിഖ്,നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തി.വിതരണത്തിനെത്തിച്ചത് പിവി ഗംഗാധരന്‍ നിര്‍മ്മിച്ച ചിത്രം കല്‍പക ഫിലിംസ് ആയിരുന്നു.ആദ്യ ചിത്രത്തിലെ പ്രകടനം വിലയിരുത്തി അരങ്ങേറ്റ സിനിമ ആയിരുന്നെങ്കിലും ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സംയുക്തയെ തേടി എത്തിയിരുന്നു.നാല് വര്‍ഷം മാത്രമേ 1999 ല്‍ വെള്ളിത്തിരയിലെത്തിയ സംയുക്ത കേവലം അഭിനയിച്ചിരുന്നുള്ളു.2002ല്‍ പുറത്തിറങ്ങിയ തെങ്കാശി പട്ടണത്തിലാണ് അവസാനമായി സംയുക്ത വര്‍മ അഭിനയിച്ചത്.

നടൻ ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കുന്നില്ലെന്ന പരാതിയുമായി നിർമാതാവ്

0
Spread the love

കോവിഡ് പ്രതിസന്ധി വന്നതോടെ മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങളെല്ലാം പ്രതിഫലം കുറച്ചിരുന്നു.നിർമ്മാതാക്കളുടെ ആവശ്യത്തെത്തുടർന്നാണ് പ്രതിഫലം കുറക്കാൻ തയ്യാറായത്.ടോവിനോയും ജോജുവും പ്രതിഫലത്തുക കുറക്കില്ലെന്ന വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീട് കുറച്ചിരുന്നു.മോഹൻലാൽ പ്രതിഫലം പകുതിയാക്കിയതായാണ് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചത്

ഇപ്പോളിതാ നടൻ‍ ബൈജു സന്തോഷ് പ്രതിഫലത്തുക കുറയ്ക്കാൻ‍ തയ്യാറാകുന്നില്ലെന്ന പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാവ്.മരട് 357എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് പരാതി നൽകിയത്.തന്റെ പ്രതിഫലം 20ലക്ഷം രൂപയാണെന്നും തുക കുറയ്ക്കാൻ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് ആരോപണം.തുക പൂർണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലെന്ന് ബൈജു നിലപാടെടുത്തെന്നും ആരോപണമുണ്ട്.നടനുമായി എട്ട് ലക്ഷം രൂപയുടെ കരാറാണുളളതെന്ന് സംഘടനയ്ക്ക് നൽകിയ പരാതിയിൽ നിർമാതാവ് അറിയിച്ചു.കരാറിന്റെ കോപ്പി ഉൾപ്പെടെ നൽകിയെന്നാണ് സുചന

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബൈജു സന്തോഷ് കുമാർ.മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷനിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്.1982ലാണ് ഒരു ബാലതാരമായിമണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ ബൈജു സന്തോഷ് വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്.300ലധികം ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്

മമ്മൂട്ടി ഒരു മനുഷ്യൻ തന്നെയാണ് ദേഷ്യമൊക്കെ വരും അജയ് വാസുദേവ്

0
Spread the love

മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി.അടുത്തിടെയാണ് താരം ജന്മദിനം ആഘോഷിച്ചത്.നിരവധി ആരാധകരുള്ള താരത്തിന്റെ സൗന്ദര്യമാണ് പ്രധാന ആഘർഷണം.മമ്മൂട്ടിയും അജയ് വാസുദേവും അടുത്ത സുഹൃത്തുക്കളാണ്.മാസ്റ്റർ പീസ്,രാജാധിരാജ,ഷൈലോക്ക് തുടങ്ങിയ അജയിയുടെ മൂന്ന് ചിത്രത്തിലും മമ്മൂട്ടിയായിരുന്നു നായകൻ.ഇപ്പോഴിതാ പലരും ഒരു വിമർശനമായി ഉന്നയിക്കാറുളള മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച്‌ തുറന്നു പറയുകയാണ് അജയ്

പലരും പറയാറുള്ളതാണ് മമ്മൂക്കയുടെ ദേഷ്യത്തെ കുറിച്ച്‌.സാധാരണ ഒരു മനുഷ്യന് ദേഷ്യം വരില്ലേ,സങ്കടം വരില്ലേ, പല തരം ഇമോഷൻസിലൂടെ അയാൾ കടന്നു പോകില്ലേ.അതുപോലെ തന്നെയാണ് മമ്മൂക്കയും.അദ്ദേഹവും ഒരു സാധാരണ മനുഷ്യൻ തന്നെയാണ്.ദേഷ്യപ്പെടേണ്ട സമയത്ത് അദ്ദേഹം ദേഷ്യപ്പെടും.ഇനി അഥവാ അങ്ങനെ ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെ അത് ഏറെ സ്നേ​ഹമുള്ളവരുടെ അടുത്ത് മാത്രമേ ഉള്ളൂ എന്നതാണ്.ഇഷ്ടപ്പെടാത്ത കാര്യം കണ്ടാൽ പ്രതികരിക്കുന്ന ആളാണ് മമ്മൂക്ക.എന്നാൽ അതുപോലെ തന്നെ സ്നേഹമുള്ള ആളാണ് മമ്മൂക്ക

ഒരു സംവിധായകൻ എന്നതിലുപരി ഒരു കട്ട മമ്മൂക്ക ഫാൻ എന്ന നിലയിലാണ് സിനിമകൾ ചെയ്തിട്ടുള്ളത്.ഒരു ആരാധകനെന്ന നിലയിൽ ഞാൻ ഒരു മമ്മൂട്ടി ചിത്രം കാണുമ്പോൾ അതിലെങ്ങനെ മമ്മൂക്കയെ കാണണം,എങ്ങനെ അദ്ദേഹത്തെ അവതരിപ്പിക്കണം,ഫൈറ്റ് എങ്ങനെ വേണം,എവിടൊക്കെ കൈ അടിക്കണം എന്നുണ്ടാവുമല്ലോ.അതുപോലെ തന്നെയാണ് ഞാനെന്റെ മൂന്ന് ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.ആരാധകനായി തന്നെയാണ് കഥകൾ കണ്ടെത്തിയതും.ഇനിയും മമ്മൂക്കയ്ക്കൊപ്പം ധാരാളം ചിത്രങ്ങൾ ചെയ്യണമെന്നും അജയ് പറയുന്നു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts