Home Blog Page 1531

കാനായി കുഞ്ഞിരാമന്റെ മലമ്പുഴയിലെ യക്ഷിക്ക് മോഡലായ നഫീസ ഓർമ്മയായി

0
Spread the love

വിഖ്യാത ശില്‍പി കാനായി കുഞ്ഞിരാമന്‍ മലമ്പുഴയില്‍ തീര്‍ത്ത ശില്‍പം ‘യക്ഷി’ക്ക് മോഡലായ നബീസുമ്മ വിടവാങ്ങി, ലോകപ്രശസ്ത ശില്‍പത്തിന് മോഡലായെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെയാണ് നഫീസ ഓര്‍മയാകുന്നത്.

2019 ൽ ഫെബ്രുവരി-മാര്‍ച്ച്‌ മാസത്തിലാണ് യക്ഷിഗാനം എന്ന പേരില്‍ 12 ദിവസത്തെ പരിപാടി സര്‍ക്കാര്‍ സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി കലാകാരന്മാരെ കൊണ്ടുവന്നപ്പോഴും കാനായിക്കൊപ്പം രണ്ടുവര്‍ഷം ശില്‍പ നിര്‍മാണത്തില്‍ സഹായിച്ച അഞ്ചുപേരെ സര്‍ക്കാര്‍ അവഗണിച്ചു. ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്ന നഫീസയെ കാനായി കാണാനെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സര്‍ക്കാര്‍ മറന്നെങ്കിലും അന്ന് സാംസ്‌കാരിക സംഘടനകള്‍ നഫീസയെ ആദരിക്കാന്‍ മുന്നോട്ടുവന്നിരുന്നു.

പ്രശസ്തമായ മലമ്പുഴ ഡാമിലെ ഉദ്യാനത്തിലാണ് യക്ഷി സ്ഥിതി ചെയ്യുന്നത്. 30 അടി ഉയരത്തില്‍ നഗ്നയായ യക്ഷി ഇരിക്കുന്നതാണ് ശില്‍പം. വലുപ്പവും ആകാരഭംഗിയും സൗന്ദര്യവുംകൊണ്ട് യക്ഷി ഏറെ പ്രശസ്തമായി. 1967ല്‍ നിര്‍മാണം തുടങ്ങിയ ശില്‍പം രണ്ടുവര്‍ഷംകൊണ്ടാണ് കാനായി പൂര്‍ത്തിയാക്കിയത്. കാനായിയെ സഹായിക്കാന്‍ ജലസേചന വകുപ്പ് നിയോഗിച്ച അഞ്ച് ജോലിക്കാരില്‍ ഒരാളായിരുന്നു വിടവാങ്ങിയ നഫീസ.

രണ്ടാമത് വിവാഹം കഴിക്കാൻ ഈ ഒരൊറ്റ നിബന്ധന മാത്രം: ബാല

0
Spread the love

അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറിയ യുവ താരമാണ് ബാല. തമിഴനാട് സ്വദേശിയാണെങ്കിലും ബാല കൂടുതലും മലയാള സിനിമകളിലാണ് അഭിനയിക്കുന്നത്. കളഭം എന്ന സിനിമയാണ് ആണ് ബാലയുടെ ആദ്യ മലയാള ചിത്രം.

മലയാള സിനിമാ ലോകം ആഘോഷമാക്കി മാറ്റിയ ഒരു വിവാഹവും വിവാഹമോചനവും ആയിരുന്നു ബാലയുടെയും അമൃതാ സുരേഷിന്റെയും. വിവാഹമോചന ശേഷവും ഇരുവരെയും സംബന്ധിച്ച് ഗോസിപ്പുകൾക്ക് ഒന്നും അറുതിയില്ലായിരുന്നു.

അമൃത സുരേഷ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായും ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായും നിരവധി തവണ വാർത്തകൾ വന്നിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കാവെ ബാല തന്റെ രണ്ടാം വിവാഹത്തിനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അൽപം പേടി ഉണ്ടെന്നാണ് താരം പറയുന്നത്.

എന്നാൽ എല്ലാം ശരിയായി വന്നാൽ ചിലപ്പോൾ ഒന്നുകൂടി വിവാഹം ചെയ്‌തേക്കാം എന്ന താല്പര്യം ഉണ്ടെന്നും ബാല പറയുന്നു. ഇനി വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി താൻ കാരണം സന്തോഷ പെടുന്നവൾ ആയിരിക്കണമെന്നും ബാല പറയുന്നു.

രണ്ടാം വിവാഹത്തിൽ ബാല ഇതു മാത്രമാണ് നിബന്ധനയായി വയ്ക്കുന്നത് അവളെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിയണം എന്ന ഒറ്റ നിബന്ധന. ദൈവം അനുഗ്രഹിച്ച് അങ്ങനെ ഒരാൾ വന്നാൽ വിവാഹം ഉണ്ടാകും എന്നാണ് നവ്യാ നായരുമായി നടത്തിയ അഭിമുഖത്തിൽ ബാല പറഞ്ഞത്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയ സമയത്താണ് ഷോയിലെ മത്സരാർത്ഥിയായ അമൃതാ സുരേഷുമായി ബാലാ പ്രണയത്തിലായത്.

മോഹൻലാൽ തിരിച്ച് ഇടിക്കുന്നു; സുകുമാരനെപ്പോലും ഞെട്ടിച്ച സംഘട്ടന രംഗം

0
Spread the love

പ്രതിനായകനായി മലയാളത്തിലെത്തിയ സൂപ്പർ താരം മോഹൻലാൽ തന്റെ തുടക്കകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നരേന്ദ്രൻ അന്നത്തെ കാലത്തെ ട്രെൻസ് സെറ്ററായി യുവത്വം ആഘോഷിച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സുകുമാരനുയുള്ള ഒരു സംഘട്ടന രംഗത്തിനിടെ മോഹൻലാലിനും സുകുമാരനെ ഒപ്പത്തിനൊപ്പം ഇടിയ്ക്കാൻ സംവിധായകൻ അവസരം നൽകിയിരുന്നു, എന്നാൽ മോഹൻലാൽ ഷൂട്ടിങ്ങിനു വരാൻ വൈകിയതോടെ ഡ്യൂപ്പിനെ വച്ച് ആ രംഗം ചിത്രീകരിക്കുകയായിരുന്നു, അത് കൊണ്ട് തന്നെ സുകുമാരൻ വില്ലനെ ഇടിച്ചു മുന്നേറുന്ന രംഗമാണ് ചിത്രീകരിച്ചത്, എന്നാൽ മോഹൻലാൽ പിന്നീടു ചിത്രീകരണത്തിനു വന്നപ്പോൾ ആ രംഗം പോലും സംവിധായകൻ മാറ്റിയെടുക്കാൻ തയ്യാറായി. മോഹൻലാലിൻറെ പ്രതിനായക കഥാപാത്രത്തെ മാക്സിമം സ്ക്രീനിൽ പ്രയോജനപ്പെടുത്താനായി സുകുമാരന്റെ ഡ്യൂപ്പിട്ടു ആ രംഗം മോഹൻലാലിലെ പ്രതിനായക കഥാപാത്രത്തിന് വേണ്ടി മാറ്റി ചിത്രീകരിച്ചു, മോഹൻലാൽ തന്നെ ഇടിയ്ക്കുന്നത് കണ്ടു തിയേറ്ററിലിരുന്നു സുകുമാരൻ പോലും അന്തവിട്ടു, താനറിയാതെ എടുത്ത ആ സംഘട്ടന രംഗം സിനിമയിൽ മനോഹരമായി വന്നപ്പോൾ സംവിധായകർ ഉൾപ്പടെയുള്ളവരെ അദ്ദേഹം അഭിനന്ദിക്കാനും മറന്നില്ല.

നിരവധി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിലുള്ള തനത് വില്ലൻ രൂപങ്ങൾ അക്ഷരാർത്ഥത്തിൽ പൊളിച്ചെഴുതുകയായിരുന്നു.

ഇഡ്ഡലി ബോറൻ ഭക്ഷണമെന്ന് വിദേശി, ഇഡ്ഡലി പ്രേമികൾ തേച്ചൊട്ടിച്ചു

0
Spread the love

നമ്മുടെ സ്വന്തം ഇഡ്ഡലി ബോറൻ ഭക്ഷണമെന്ന് ട്വിറ്ററിലൊരു വിദേശിയുടെ പോസ്റ്റ്. ഇത്‌കേട്ട ദക്ഷിണേന്ത്യക്കാർക്ക് സഹിക്കുമോ വിദേശിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. ശശി തരൂർ എംപിയും കൊടുത്തു ബ്രിട്ടീഷ് പ്രൊഫസറായ എഡ്വേർഡ് ആൻഡേഴ്‌സണ് കണക്കിന് പ്രഹരം. നമ്മുടെ ദക്ഷിണേന്ത്യക്കാരുടെ പ്രാതൽ ഭക്ഷണമെടുത്താൽ അതിൽ മുന്നിലുണ്ട് ഇഡ്ഡലിയും ദോശയും സാമ്പാറും ചട്ണിയും ഒപ്പം ഒരു ഉഴുന്ന് വടകൂടിയുണ്ടെങ്കിൽ ബഹുകേമം. ആ ഇഡ്ഡലിയെ അപമാനിച്ചാൽ ആർക്കാണ് സഹിക്കാനാകുക. അങ്ങനെ ഇഡ്ഡലിയെ അപമാനിച്ച എഡ്വേഡും ദക്ഷിണേന്ത്യക്കാരുമായുള്ള വാക്‌പോരാണ് ട്വിറ്ററിൽ ചർച്ചാ വിഷയം.

അങ്ങനെ ഇഡ്ഡലി സംവാദം കൊഴുക്കുമ്പോൾ വിയത്തിന്റെ തുടക്കംകൂടിയൊന്ന് നോക്കാം. പ്രൊഫസർ എഡ്വാർഡ് ആൻഡേഴ്‌സൺ എന്നയാളാണ് ഇഡ്ഡലിയെ വിമർശിച്ച് ട്വീറ്റ് ചെയ്തത്. ലോകത്തിൽ വച്ചേറ്റവും വിരസമായത് ഇഡ്ഡലിയാണ് എന്നായിരുന്നു എഡ്വാർഡിന്റെ ട്വീറ്റ്. ഈ ട്വീറ്റ് മകൻ ഇഷാൻ തരൂർ പങ്കുവച്ചതോടെയാണ് ശശി തരൂരിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ മറുട്വീറ്റുമായെത്തി തന്റെ ഇഡ്ഡലിയോടുള്ള വികാരം ശശി തരൂർ പങ്കുവച്ചു.

അതെ മകനേ, ശരിയാണ് ലോകത്ത് യഥാർഥത്തിൽ വെല്ലുവിളികൾ നേരിടുന്ന ചിലരുണ്ട്. സംസ്‌കാരം എന്നത് നേടിയെടുക്കാൻ പ്രയാസമാണ്; ഇഡ്ഡലിയെ അഭിനന്ദിക്കാനുള്ള ഉൽകൃഷ്ടതയും അഭിരുചിയും ക്രിക്കറ്റും ഓട്ടംതുള്ളലും കാണാനും ആസ്വദിക്കാനുമുള്ള കഴിവും എല്ലാ മനുഷ്യർക്കും ലഭിക്കുന്നില്ല. ഈ പാവം മനുഷ്യനോട് ദയ തോന്നുന്നു, ജീവിതം എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയില്ല. അവിടെയും അവസാനിച്ചില്ല ഇഡ്ഡലി കഴിക്കേണ്ട വിധത്തെക്കുറിച്ചും എഡ്വേർഡിനായി തരൂർ ട്വീറ്റ് ചെയ്തു. ചൂടുള്ള ഇഡ്ഡലി കടുകു വറുത്തെടുത്ത തേങ്ങാ ചട്‌നിയും ചുവന്നമുളകും ഉള്ളിയും ചേർത്ത ചമ്മന്തിയും നെയ്യും ചേർത്തു കഴിച്ചുനോക്കൂ എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. ഇഡ്ഡലിമാവ് രാത്രി പുളിപ്പിച്ച് ഉപയോഗിക്കുകയാണെങ്കിൽ ലോകത്തിലെ സ്വർഗമാണ് അതെന്നും ട്വീറ്റ് ചെയ്തു.

നീ വിഷമിക്കരുതെന്ന് എന്നോട് പറഞ്ഞു, അതായിരുന്നു ചിരുവിന്റെ അവസാന വാക്കുകൾ: മേഘ്ന

0
Spread the love

നടി മേഘ്ന രാജിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കുഞ്ഞിനായുളള കാത്തിരിപ്പിനിടെയാണ് മേഘ്നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ വിടവാങ്ങിയത്.ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മേഘ്ന ചിരുവിനെ ഓര്‍ത്തെടുക്കുന്നു.

അത് ഒരു ഞായറാഴ്ച്ചയായിരുന്നു. സഹോദരന്‍ ധ്രുവിനും ഭാര്യയ്ക്കും ഒപ്പം വീടിന് പുറത്ത് നില്‍ക്കുമ്ബോഴാണ് ചിരു കുഴഞ്ഞു വീണെന്ന് അകത്ത് നിന്ന് അച്ഛന്‍ വിളിച്ച്‌ പറയുന്നത്. ഇടയ്ക്ക് ബോധം വന്നെങ്കിലും പെട്ടെന്ന് വീണ്ടും ബോധരഹിതനായി. ഉടനെ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഹൃദയാഘാതാമാണെന്ന് ഞങ്ങളെ ഡോക്ടര്‍മാര്‍ അറിയിച്ചു. എല്ലാം പെട്ടെന്നായിരുന്നു. വീട്ടില്‍ വച്ച്‌ ബോധം വന്ന ആ ചെറിയ നിമിഷവും നീ വിഷമിക്കരുതെന്നാണ് ചിരു എന്നോട് പറഞ്ഞത്. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍

എന്ത് ധരിക്കണമെന്നത് എന്റെ ഇഷ്ടമാണെന്ന് സാനിയ ഇയ്യപ്പൻ

0
Spread the love

സൈബർ ഇടം, ഞങ്ങളുടെ ഇടം എന്ന ലക്ഷ്യത്തെ മുൻനിർത്തി വിമൻ ഇൻ സിനിമാ കലക്ടീവ് ഫേസ്ബുക്ക് പേജ് വഴി വലിയൊരു കാമ്പയിനാണ് നടത്തുന്നത്. ഈ കാമ്പയിന്റെ ഭാ​ഗമായി അന്ന ബെൻ, സാനിയ ഇയ്യപ്പൻ, ശ്രിന്ദ എന്നിവർ തങ്ങളുടേതായ പങ്കാളിത്തവും ഉറപ്പുവരുത്തിയിട്ടുണ്ട്.

സൈബർ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളർത്താനുള്ള വിമൻ ഇൻ സിനിമാ കലക്ടീവ് പ്രവർത്തനങ്ങൾക്ക് മീഡിയയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണെന്ന് സംഘടന ഫേസ്ബുക്ക് പേജിൽ പറയുന്നു. ലോഞ്ച് ചെയ്യുന്ന WCCയുടെ ക്യാംപെയിൻ #RefusetheAbuse “സൈബർ ഇടം, ഞങ്ങളുടെയും ഇടം”, സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്! നമ്മുടെ സൈബർ സംസ്കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടതെന്നും സംഘടന ഓർമ്മിപ്പിക്കുന്നു.

റഫ്യൂസ് ദ അബ്യൂസ് എന്ന കാമ്പയിനിൽ നടി സാനിയ ഇയ്യപ്പൻ പങ്കുവെച്ച സന്ദേശം ഇതിനോടകം വൈറലായി. എപ്പോഴും തന്റെ ഫോട്ടോക്ക് വരുന്ന കമന്റ് ഡ്രസ്സിം​ഗിനെ പറ്റിയാണ്. എന്ത് ധരിക്കണം എന്നത് തന്റെ ഇഷ്ടമാണെന്നും സാനിയ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. എന്റെ ഫാമിലിക്കില്ലാത്ത ബുദ്ധിമുട്ടും വിഷമവുമാണോ നാട്ടിലെ ചേട്ടൻമാർക്കെന്നാണ് സാനിയ ചോദിക്കുന്നത്. എനിക്ക് എപ്പോഴും വരുന്ന കമന്റ് എന്റെ ഡ്രസിംഗിനെ കുറിച്ചാണ്. എന്റെ ഇഷ്ടമല്ലേ ഞാൻ എന്ത് ധരിക്കണമെന്നത്. അത് നിങ്ങളോട് ചോദിച്ചിട്ടാണോ ചേട്ടൻമാരെ. നിങ്ങൾക്കെന്ത് മനസുഖമാണ് ഇങ്ങനെ കമന്റിടുന്നതെന്നും നടി ചിരിക്കുന്ന മുഖവുമായി ചോദിക്കുന്നു. ഓരോ കമന്റിലും ആൺപിള്ളേർ ചോദിക്കുന്നത് നിനക്കൊന്നും മാനവും മര്യാദയും ഇല്ലേന്നാണ്. ഇത് സ്വയം ചോദിക്കേണ്ടതല്ലേ എന്ന ചോദ്യവും സാനിയ ഉന്നയിക്കുന്നുണ്ട്.

സൈബർ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളർത്താനുള്ള വിമൻ ഇൻ സിനിമാ കലക്ടീവ് പ്രവർത്തനങ്ങൾക്ക് മീഡിയയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണെന്ന് സംഘടന ഫേസ്ബുക്ക് പേജിൽ പറയുന്നു. ലോഞ്ച് ചെയ്യുന്ന WCCയുടെ ക്യാംപെയിൻ #RefusetheAbuse “സൈബർ ഇടം, ഞങ്ങളുടെയും ഇടം”, സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്! നമ്മുടെ സൈബർ സംസ്കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടതെന്നും സംഘടന ഓർമ്മിപ്പിക്കുന്നു.

റഫ്യൂസ് ദ അബ്യൂസ് എന്ന കാമ്പയിനിൽ നടി സാനിയ ഇയ്യപ്പൻ പങ്കുവെച്ച സന്ദേശം ഇതിനോടകം വൈറലായി. എപ്പോഴും തന്റെ ഫോട്ടോക്ക് വരുന്ന കമന്റ് ഡ്രസ്സിം​ഗിനെ പറ്റിയാണ്. എന്ത് ധരിക്കണം എന്നത് തന്റെ ഇഷ്ടമാണെന്നും സാനിയ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. എന്റെ ഫാമിലിക്കില്ലാത്ത ബുദ്ധിമുട്ടും വിഷമവുമാണോ നാട്ടിലെ ചേട്ടൻമാർക്കെന്നാണ് സാനിയ ചോദിക്കുന്നത്. എനിക്ക് എപ്പോഴും വരുന്ന കമന്റ് എന്റെ ഡ്രസിംഗിനെ കുറിച്ചാണ്. എന്റെ ഇഷ്ടമല്ലേ ഞാൻ എന്ത് ധരിക്കണമെന്നത്. അത് നിങ്ങളോട് ചോദിച്ചിട്ടാണോ ചേട്ടൻമാരെ. നിങ്ങൾക്കെന്ത് മനസുഖമാണ് ഇങ്ങനെ കമന്റിടുന്നതെന്നും നടി ചിരിക്കുന്ന മുഖവുമായി ചോദിക്കുന്നു. ഓരോ കമന്റിലും ആൺപിള്ളേർ ചോദിക്കുന്നത് നിനക്കൊന്നും മാനവും മര്യാദയും ഇല്ലേന്നാണ്. ഇത് സ്വയം ചോദിക്കേണ്ടതല്ലേ എന്ന ചോദ്യവും സാനിയ ഉന്നയിക്കുന്നുണ്ട്.

പ്രണയത്തിലാണ്,വിവാഹം ഉടൻ ഉണ്ടാകും-ചന്ദനമഴയിലെ അമൃത

0
Spread the love

നിരവധി ആരാധകരുണ്ടായിരുന്ന പരമ്പരയായിരുന്നു ചന്ദനമഴ.അതിലെ താരങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.മേഘ്ന വിൻസന്റ് അവതരിപ്പിച്ച അമൃത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.വിവാഹത്തോടെ ചന്ദനമഴയിൽ മഴയിൽ നിന്നും പിന്മാറിയ മേഘ്‌നയ്ക്ക് പകരക്കാരിയായി എത്തിയത് വിന്ദുജ വിക്രമൻ ആണ്.തമിഴ്,മലയാളം സീരിയലുകളിൽ സുപരിചിതയാണ് വിന്ദുജ

കഥാപാത്രത്തിന്റെ പെട്ടെന്നുള്ള മാറ്റം ആരാധകർക്ക് ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ലെങ്കിലും പതിയെ വിന്ദുജയ്ക്ക് പിന്തുണയേറുകയായിരുന്നു.ഇപ്പോഴിതാ താൻ പ്രണയത്തിലാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് വിന്ദുജ.പ്രണയമുണ്ടെന്നുള്ള കാര്യം മറച്ച്‌ വെക്കാനാഗ്രഹിക്കുന്നില്ലഎന്നാൽ കോളേജ് കുട്ടികളുടേത് പോലെ ലവർ എന്ന പ്രയോഗമൊന്നും നൽകാൻ താൽപര്യമില്ലെന്നും വൈകാതെ തന്നെ തന്റെ വിവാഹമുണ്ടാവുമെന്നും താരം പറഞ്ഞു

അഭിനയത്തിൽ മാത്രമല്ല മോഡലിംഗിലും സജീവമാണ് ഈ താരം.ആത്മസഖിയുൾപ്പടെയുള്ള പരമ്പരകളിലും താരം വേഷമിട്ടിരുന്നു.മോഡേൺ വേഷം ഏറെയിഷ്ടപ്പെടുന്ന വിന്ദുജ സ്‌ക്രീനിൽ തനി നാടനായും എത്തിയിരുന്നു.ഒരിടത്തൊരു രാജകുമാരിയെന്ന സീരിയലിൽ തനി നാട്ടിൻപുറത്തുകാരിയായാണ് താരം അഭിനയിച്ചത്.താരത്തിന് തലക്കനമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു പ്രചരിച്ചത്.എന്നാൽ യഥാർത്ഥ ജീവിതത്തിൽ താൻ സാധാരക്കാരിയാണെന്നും താരം പറഞ്ഞിരുന്നു

ഞാൻ ​ഗർഭിണിയല്ല,എന്റ ​ഗർഭം ഇങ്ങനെയല്ല-നവ്യ നായർ

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ.ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തിയത്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു.ഡാൻസും മറ്റുമായി തിരക്കിലായിരുന്ന താരം അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരുന്നു.താരം അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കവെയാണ് കോവിഡും ലോക്ക്ഡൗണുമൊക്കെ നിലവിൽ വന്നത്.സോഷ്യൽ മീഡിയകളിലും നടി സജീവമാണ്

താരം ​ഗർഭിണിയാണെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.അതിന് മറുപടിയുമായി താരം തന്നെ രം​ഗത്തെത്തി.ആർ യൂ കാരീയിങ് എന്നായിരുന്നു ആരാധകരുടെ കമന്റ്. അതിന് രസകരമായ മറുപടിയാണ് താരം നൽകിയത്.കാരീയിങ് ഫോൺ എന്നാണ് താരത്തിന്റെ മറുപടി.എന്നാൽ കൂടുതൽ പേർ മെസേജിലൂടെയും ഫോൺ വിളിച്ചും ​ഗർഭവിശേഷം അന്വേഷിക്കാൻ തുടങ്ങിയതോടെ പോസ്റ്റിൽ കമന്റിലൂടെ തന്നെ മറുപടി കുറിച്ചു.എല്ലാവരും ഫോൺ ചെയ്ത് ചോദിക്കലായി.ഞാൻ ​ഗർഭിണിയല്ല.എന്റെ ​ഗർഭം ഇങ്ങനെ അല്ല- എന്നായിരുന്നു താരം കുറിച്ചത്

മഞ്ഞ നിറമുള്ള ചുരിദാറ് ധരിച്ച് നിൽക്കുന്ന നവ്യ കുളി കഴിഞ്ഞ് വന്ന ഈറൻ മുടിയുമായി കണ്ണാടിയ്ക്ക് മുന്നിൽ നിന്നും എടുത്തതായിരുന്നു ആ ചിത്രം.അവൾക്ക് ഭ്രാന്താണ്,പക്ഷേ അവളൊരു അത്ഭുതമാണ്അവളുടെ തീയിൽ ഒരു നുണയും ഉണ്ടാവില്ലെന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചത്

കുഞ്ഞതിഥിയുടെ വരവ് അറിയിച്ച്‌ സീരിയല്‍ താരം പ്രദീപ് ചന്ദ്രന്‍

0
Spread the love

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെ ശ്രദ്ധേയനായ സിനിമ-സീരിയല്‍ താരം പ്രദീപ് ചന്ദ്രന്‍ ജൂലൈയിലാണ് വിവാഹിതനായത്.ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ ചെറി രീതിയിലാണ് വിവാഹം നടത്തിയത്.അനുപമ രാമചന്ദ്രന്റെ കരുനാഗപ്പള്ളിയിലെ വീട്ടില്‍ വെച്ചായിരുന്നുവിവാഹം

തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ.മുപ്പത്തിയെട്ടാമത്തെ വയസ്സിലാണ് പ്രദീപ് വിവാഹം കഴിക്കുന്നത്.കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് വ്യക്തമാക്കുകയാണ് താരം.വയര്‍ കാണിച്ചുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്നും പ്രദീപ് പറയുന്നു.തിരുവനന്തപുരത്ത് വെച്ച്‌ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ കൊവിഡ് മഹാമാരിയും അതേതുടര്‍ന്ന് വന്ന ലോക്ക്ഡൗണ്‍ കാരണമാണ് അതു നടക്കാതെ പോയതെന്നും പ്രദീപ് ചന്ദ്രന്‍ ഫേസ്ബുക്കിലൂടെ നേരത്തെ അറിയിച്ചിരുന്നു.വിദേശത്തുള്ള പ്രദീപിന്റെ ജ്യേഷ്ഠനും വിവാഹത്തിന് പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല.വീട്ടിലെ ചെറിയൊരു ഹാളിലായിരുന്നു വിവാഹം നടന്നത്.

ഫാന്‍ പോലും ഇടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.വിളക്ക് കെട്ട് പോവും.സാരിയും ആഭരണവും ഹാരവുമൊക്കെയായി നല്ല ചൂടായിരുന്നു.ഇതെപ്പോ കഴിയും എന്നായിരുന്നു ഞങ്ങള്‍ അന്യോന്യം പറഞ്ഞോണ്ടിരുന്നതെന്നും പ്രദീപ് പറയുന്നു

കറുത്തമുത്ത് എന്ന പരമ്ബരയിലൂടെയാണ് പ്രദീപ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്.മേജര്‍ രവി ചിത്രം മിഷന്‍ 90 ഡെയ്‌സിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.ദൃശ്യം,ഒപ്പം,ഇവിടം സ്വര്‍ഗ്ഗമാണ്,ഏയ്ഞ്ചല്‍ ജോണ്‍,കാണ്ഡഹാര്‍,ലോക്പാല്‍,ലോഹം,1971ബിയോണ്ട് ബോര്‍ഡേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലും പ്രദീപ് അഭിനയിച്ചിട്ടുണ്ട്

കരളിന് സമീപത്തായി രക്തസ്രാവം, 36 മണിക്കൂര്‍ നിരീക്ഷണം; ടൊവിനോയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു ഡോക്ടര്‍മാര്‍

0
Spread the love

‘കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ പരിക്കേറ്റ നടന്‍ ടൊവിനോ തോമസ് സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് നിരീക്ഷത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 36 മണിക്കൂര്‍ നിരീക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ടൊവിനോ ഐസിയുവിലാണെന്നും എന്നാല്‍ തല്‍ക്കാലം കണ്‍സര്‍വേറ്റീവ് ട്രീറ്റ്‌മെന്റാണ് പറഞ്ഞിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു. സ്റ്റണ്ടിനിടയില്‍ സംഭവിച്ചതാണ് പരിക്ക്. അതേസമയം നടന്‍ നിലവില്‍ സ്റ്റേബിളാണ്. കുറഞ്ഞത് 36 മണിക്കൂര്‍ വരെ നിരീക്ഷിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലിവറിന് സമീപത്തായി നല്ല രക്തസ്രാവമുണ്ട്. അത് റിസോള്‍വ് ചെയ്ത് പോകണം. അത് മോശമായാല്‍ മാത്രമേ നമ്മള്‍ എന്തെങ്കിലും ചെയ്യൂ.അല്ലെങ്കില്‍ കണ്‍സര്‍വേറ്റീവ് ആയി നോക്കുകയേ ഉള്ളൂവെന്നും , ഡോക്ടര്‍മാര്‍ ഒരു മാധ്യമത്തിനോട് പറഞ്ഞു. അതേസമയം മൂന്ന് ആഴ്ചയോളം വിശ്രമത്തില്‍ തുടരാനാണ് നടനോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts