Home Blog Page 1531

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രി​ക്ക്; ന​ട​ന്‍ ടോ​വി​നോ തോ​മ​സ് ഐ​സി​യു​വി​ല്‍

0
Spread the love

സിനിമ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്. എറണാകുളത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പുരോഗമിക്കുന്ന കള എന്ന ചിത്രത്തിന്റെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് കടുത്ത വയറുവേദനയെ തുടര്‍ന്ന് ടൊവിനൊയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആന്തരിക രക്ത സ്രാവം കണ്ടെത്തിയതായാണ് വിവരം. ഇതോടെ ടൊവിനൊയെ ഐസിയുവില്‍ നിരീക്ഷണത്തിലാക്കി.

മനുഷ്യനും പ്രകൃതിയും എന്ന തീമില്‍ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം വി.എസ്. രോഹിത് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണ് കള. രോഹിതിനൊപ്പം യദു പുഷ്പാകരനുമാണ് കളയുടെ രചയിതാക്കള്‍. അഖില്‍ ജോര്‍ജ് ക്യമറ. ജുവിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയില്‍ ടൊവിനോ തോമസും രോഹിതും സഹനിര്‍മ്മാതാക്കളുമാണ്. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.

വലതു ഭാഗം പൂർണമായും തളർന്നു പോയി, പ്രാഥമിക കർമങ്ങൾ പോലും സ്വയം ചെയ്യാനാകാത്ത അവസ്ഥ,ശരണ്യ ഇപ്പോൾ ജീവിതത്തിലേയ്ക്ക്

0
Spread the love

ശരണ്യ കാൻസർ ബാധിതയായി കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി ചികിത്സയിലാണ്. ഒമ്പതോളം ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരം തളർന്നു കിടപ്പിലായ നടി ശരണ്യ ഇപ്പോൾ ജീവിതത്തിലേയ്ക്ക് പിച്ച വച്ച്‌ തുടങ്ങിയിരിക്കുകയാണ്. താരത്തിന്റെ ജീവിതത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ചു സീമാ ജി നായർ പങ്കുവച്ചു.

”കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി ശരണ്യ ബ്രെയിൻ ട്യൂമറിന്റെ ഒമ്പതാമത്തെ സർജറിക്ക് വിധേയയായി. ആ സർ‌ജറി കഴിഞ്ഞപ്പോൾ കുറച്ചു കോംപ്ലിക്കേറ്റഡ് ആയിരുന്നു. ശരണ്യയുടെ വെയിറ്റ് കൂടി 90-95 കിലോയിൽ എത്തി. വലതു ഭാഗം പൂർണമായും തളർന്നു പോയി. എട്ടാമത്തെ സർജറിയിൽ വലതു ഭാഗത്തിന് ശേഷിക്കുറവ് സംഭവിച്ചിരുന്നെങ്കിലും പെട്ടെന്ന് അതിൽ നിന്നു റിക്കവർ ആയി വന്നിരുന്നു. പക്ഷേ, ഈ സർജറിയുടെ കാര്യത്തിൽ അതത്ര എളുപ്പമായിരുന്നില്ല. വീട്ടിൽ തുടർച്ചയായി ഫിസിയോ തെറപ്പി ചെയ്തു നോക്കി. ഗുണമുണ്ടായില്ല. ഒരടി നടക്കാൻ പറ്റാതെ അവൾ കിടന്ന കിടപ്പിലായിപ്പോയി. പ്രാഥമിക കർമങ്ങൾ പോലും സ്വയം ചെയ്യാനാകാത്ത അവസ്ഥ. അങ്ങനെ, കുറച്ചു ദിവസം അവിടെ നിന്നു മാറി നിന്നാൽ ഒരു മാറ്റം ഉണ്ടാകും എന്നു കരുതി, ജൂലൈയിൽ തിരുവന്തപുരത്തു നിന്നു അവളെ ഞാൻ എന്റെ കൊച്ചിയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു.

അവിടുത്തെ രണ്ടര മാസത്തെ ചികിത്സ അവളെ ആകെ മാറ്റി. ആ ആശുപത്രിയുടെയും അവിടുത്തെ ആരോഗ്യ പ്രവർത്തകരുടെയും സാബിത്തിന്റെയും അബൂബക്കറിന്റെയുമൊക്കെ കരുണയും കരുതലും അവളെ കിടപ്പിന്റെ തടവിൽ നിന്നു പതിയെപ്പതിയെ മോചിപ്പിച്ചു. ദൈവത്തിന്റെ കരങ്ങൾ എന്നും പറയാം. ദിവസം തുടർച്ചയായ 6 മണിക്കൂർ വരെയാണ് ശരണ്യയ്ക്ക് ഫിസിയോ തെറപ്പി ചെയ്തു കൊണ്ടിരുന്നത്. അതിന്റെ ഫലമായി ഇപ്പോൾ കാണും പോലെ പതിയെപ്പതിയെയെങ്കിലും തനിയെ നടക്കുന്ന സ്ഥിതിയിലേക്കെത്തി. ആരോഗ്യത്തിലും നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അവളെ ഡിസ്ചാർജ് ചെയ്ത് എന്റെ വീട്ടിൽ കൊണ്ടു വന്ന് ഇപ്പോൾ തിരുവനന്തപുരത്തേക്ക് വിട്ടു.’ സീമ ജി നായർ വ പറഞ്ഞു

കുറേനാളായി ​വാ​ക്ക​റി​ലും​ ​ച​ക്ര​കസേ​​ര​യി​ലു​മാ​യി​ ​ആയിരുന്നു,എഴുനേറ്റു നടക്കാൻ പോലും പറ്റുമെന്നു ഞാൻ വിചാരിച്ചില്ല-മഞ്ജിമ

0
Spread the love

നടി മഞ്ജിമ മോഹനെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.കളിയൂഞ്ഞാലിലൂടെ മലയാളസിനിമയിലേക്ക് ബാലതാരമായി എത്തിയ താരം.ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകൾ.ശേഷംമയിൽപീലിക്കാവ്,സാഫല്യം,പ്രിയം,തെങ്കാശിപട്ടണം,മധുരനൊമ്പരക്കാറ്റ്,സുന്ദരപുരുഷൻ,താണ്ഡവം എന്നീ ചിത്രങ്ങളിലും താരം ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.ഒരു വടക്കൻ സെൽഫിയിലൂടെ മലയാളത്തിൽ നായികയാകുകയുമുണ്ടായി താരം.ശേഷം മിഖായേൽ എന്ന ചിത്രത്തിലും നായികയായി.ഗൗതം മേനോൻറെ അച്ചം യെൻപത് മടമയടായിലൂടെ തമിഴിൽ അരങ്ങേറിയ താരം ഗൗതം കാർത്തിക് നായകനായ ദേവരാട്ടത്തിലാണ് ഒടുവിൽ അഭിനയിച്ചത്.വിഷ്ണു വിശാലിൻറെ എഫ്ഐആറിലും വിജയ് സേതുപതിയുടെ തുഗ്ലക് ദർബാറിലും ശേഷം അഭിനയിക്കുകയുണ്ടായി

മഞ്ജിമ ഇപ്പോൾ ചെന്നൈയിലെ വീട്ടിലാണ് ഉള്ളത്.ഏഴു മാസങ്ങളായി നാട്ടിലേക്ക് വന്നു അച്ഛനെയും അമ്മയെയും ഒന്ന് കണ്ടിട്ട്.ജീവിതം കൈവിട്ടു പോകുമെന്ന് തോന്നിയ അവസ്ഥയിൽ നിന്നു മഞ്ജിമ ഇപ്പോൾ പതിയെ തിരികെ വന്നിരിക്കുകയാണ്.ഓടാനും ജോഗിംഗിന് പോകാനുമെല്ലാം ഇപ്പോൾ കഴിയുന്നുണ്ട്.ആ ദുരിതത്തിന്റെ കാലഘട്ടത്തിനെ കുറിച്ചു മഞ്ജിമ പറയുന്നതിങ്ങനെ.ജീ​വി​ത​ത്തി​ൽ​ ​ഏ​റെ​ ​വെ​ല്ലു​വി​ളി​ ​നേ​രി​ട്ട​ ​നാ​ളു​ക​ളാ​യി​രു​ന്നു​ ​അ​ത്.​വീ​ടി​ന്റെ​ ​ഗേ​റ്റ് ​ത​ട്ടി​ ​ഇ​ട​തു​കാ​ലി​ന്റെ​ ​ഉ​പ്പൂ​റ്റി​ ​ഭാ​ഗ​ത്ത് ​ഒ​രു​ ​ചെ​റി​യ​ ​മു​റി​വ് ​ഉ​ണ്ടാ​യി.​ര​ണ്ടാ​ഴ്ച​ ​വി​ശ്ര​മം​ ​വേ​ണ്ടി​വ​രു​മെ​ന്ന് ​ക​രു​തി.​വി​വ​രം​ ​ചേ​ട്ട​നോ​ട് ​മാ​ത്രം​ ​പ​റ​ഞ്ഞു.​സ്റ്റി​ച്ച് ​നീ​ക്കം​ ​ചെ​യ്ത​പ്പോ​ൾ​ ​കാ​ലി​ന് ​അ​സ​ഹ്യ​മാ​യ​ ​വേ​ദ​ന​.​ന​ട​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​ഉ​പ്പൂ​റ്റി​ ​ഭാ​ഗ​ത്തെ​ ​മു​റി​വാ​യ​തി​നാ​ൽ​ ​ഇ​നി​ ​ന​ട​ക്കാ​ൻ​ ​ക​ഴി​യു​മോ​യെ​ന്ന് ​പേ​ടി​ച്ചു.ന​മ്മു​ടെ​ ​ശ​രീ​ര​ ​ഭാ​രം​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​ഇ​ട​മാ​ണ​ല്ലോ​ ​ഉ​പ്പൂ​റ്റി.​വീ​ണ്ടും​ ​വേ​ദ​ന​ ​കൂ​ടി​യ​തോ​ടെ​ ​അ​പ്പോ​ളോ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ഡോ​ക്ട​ർ​ ​ദൊ​രൈ​ ​കു​മാ​റി​നെ​ ​ക​ണ്ടു​.​അ​ടി​യ​ന്ത​ര​ ​ശ​സ്ത്ര​ക്രി​യ​ ​വേ​ണ​മെ​ന്നും​ ​അ​ല്ലെ​ങ്കിൽ ​സ്ഥി​തി​ ​ഗു​രു​ത​മാ​വു​മെ​ന്നും​ ​ഡോ​ക്ട​ർ​ ​ഒാ​ർ​മ​പ്പെ​ടു​ത്തി

ആ​ദ്യം​ ​ചി​കി​ത്സ​ ​തേ​ടി​യ​ ​ആ​ശു​പ​ത്രിയി​ൽ ​മു​റി​വേ​റ്റ​ ​ഭാ​ഗം​ ​ന​ന്നാ​യി​ ​വൃ​ത്തി​യാ​ക്കാ​തെ​ ​സ്റ്റി​ച്ചി​ട്ടു.​മാ​ത്ര​മ​ല്ല,​ഗേ​റ്റി​ന്റെ​ ​ചെ​റി​യ​ ​ഒ​രു​ ​തു​രു​മ്പ് ​ക​ ഷ്ണം​ ​നീ​ക്കം​ ​ചെ​യ്ത​തു​മി​ല്ല,​മു​റി​വി​ൽ​ ​പ​ഴു​പ്പു​ണ്ടാ​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​ജീ​വി​ത​ത്തി​ൽ​ ​ആ​ദ്യ​മാ​ണ് ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​വി​ധേ​യ​യാ​വു​ന്ന​ത്.​ശ​സ്ത്ര​ക്രി​യ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​കാ​ലി​ന് ​ന​ല്ല​ ​വേ​ദ​ന.​സി​നി​മ​യും​ ​നൃ​ത്ത​വും​ ​ഉ​പേ​ക്ഷി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​വു​മെ​ന്ന് ​തോ​ന്നി.​മ​റ്രൊ​രു​ ​ഇ​ടം​ ​തേ​ട​ണ​മെ​ന്നു​പോ​ലും​ ​ചി​ന്തി​ച്ചു.​മൂ​ന്നു​മാ​സം​ ​ന​ട​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​ഡോ​ക്ട​ർ​ ​ദൊ​രൈ​ ​കു​മാ​ർ​ ​ആ​ദ്യ​മേ​ ​പ​റ​ഞ്ഞി​രു​ന്നു.​അ​ത് ​എ​ന്നെ​ ​ത​ള​ർ​ത്തി.​വാ​ക്ക​റി​ലും​ ​ച​ക്ര​കസേ​​ര​യി​ലു​മാ​യി​ ​പി​ന്ന​ത്തെ​ ​ജീ​വി​തം.​ഇ​ങ്ങ​നെ​ ​ക​ഴി​യു​ന്ന​വ​രെ​ ​ഞാ​ൻ​ ​ക​ണ്ടി​ട്ടു​ള്ള​ത് ​സി​നി​മ​യി​ൽ​ ​മാ​ത്രം.​ത​ള​ർ​ന്നു​ ​പോ​യ​ ​ആ​ ​അ​വ​സ്ഥ​യി​ൽ​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​ആ​ശ്വാ​സം​ ​പ​ക​ർ​ന്നു.​ചേ​ട്ട​നും​ ​എ​ന്റെ​ ​കൂ​ട്ടു​കാ​രും​ ​ഒ​പ്പം​ ​നി​ന്നു.​സാ​വ​ധാ​നം​ ​സാ​ധാ​ര​ണ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​വ​രാ​ൻ​ ​തു​ട​ങ്ങി.​നൃ​ത്തം​ ​ചെ​യ്യാ​ൻ​ ​ഇ​പ്പോ​ഴും​ ​തു​ട​ങ്ങി​യി​ട്ടി​ല്ല

എനിക്കിപ്പോൾ അഞ്ച് മക്കളാണ് അവരാണ് എന്റെ ലോകം അനു ജോസഫ്

0
Spread the love

കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർ‌ക്ക് പ്രീയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്.പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്.കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകൾ അനു പൂർത്തിയാക്കിയിട്ടുണ്ട്.ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്.തുടർന്ന് ഒത്തിരി സിനിമകളിൽ അഭിനയിച്ച അനുവിന്റെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം മാർഗ്ഗം കളിയാണ്

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.എന്റെ മക്കൾ എന്ന ക്യാപ്‌ഷനിൽ രണ്ട് പൂച്ചകുട്ടികളുടെ ചിത്രമാണ് അനു പങ്കുവെച്ചത്തനിക്ക് 5മക്കളാണ് അനു ഇപ്പോൾ പറയുന്നത്.അനുവിന്റെ വീടാവട്ടെ പൂച്ചകളുടെ പ്രധാന വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.പൂച്ചപ്രേമം കടുത്തതോടെ സുഹൃത്തുക്കൾ അനുവിനെ പൂച്ചാണ്ടിയാക്കിയിരിക്കുകയാണ്.പൂച്ച ആന്റി ലോപിച്ചാണ് പൂച്ചാണ്ടിയിലേക്കെത്തിയത്.ചൗദി ഇനത്തിൽപ്പെട്ട സിംബയായിരുന്നു ആദ്യം അനുവിന് അരികിലേക്ക് എത്തിയത്.പട്ടിയും പൂച്ചയുമൊക്കെ പണ്ടേ തന്നെ തന്റെ ഇഷ്ടക്കാരാണെന്നും സമയക്കുറവ് കാരണം ഒന്നിനേയും വളർത്താനായില്ലെന്നും അനു പറയുന്നു

താൻ മാത്രമല്ല സുഹൃത്തും പൂച്ചകളെ വളർത്തുന്നതിനായി ഒപ്പമുണ്ടെന്നും അനു പറയുന്നു.പൂച്ചകളെക്കുറിച്ചും അവയെ പരിപാലിക്കുന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്.തിരുവനന്തപുരത്തെ വീട്ടിലിപ്പോൾ 5 പൂച്ചകളാണുള്ളത്.വളർത്തുന്നത് മാത്രമല്ല അവയെക്കുറിച്ച്‌ കൃത്യമായി പഠിക്കുകയും ചെയ്തിട്ടുണ്ട് താരംപറയുന്നു.

അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനില്‍ ദേവ്ഗണ്‍ അന്തരിച്ചു

0
Spread the love

ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനില്‍ ദേവ്ഗണ്‍ അന്തരിച്ചു. അജയ് ദേവ്ഗണ്‍ തന്നെയാണ് ട്വിറ്റര്‍ വഴി ഇളയ സഹോദരന്റെ മരണവാര്‍ത്ത അറിയിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ല

എന്റെ സഹോദരനെ നഷ്ടമായി. അവന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം തകര്‍ത്തു. ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കുന്നു. കൊവിഡ് കാലമായതിനാല്‍ പ്രാര്‍ഥന യോഗം ഉണ്ടായിരിക്കുന്നതല്ല എന്നും അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തു

രാജു ചാച്ച, സണ്‍ ഓഫ് സര്‍ദാര്‍, ബ്ലാക്ക് മെയില്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനില്‍ ദേവ്ഗണ്‍. നിരവധി ചിത്രങ്ങളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആ സന്തോഷ ദിനത്തിനായി കാത്തിരിക്കുന്നു; അവസാനം സമ്മതം മൂളി, കാജൽ അഗർവാൾ വിവാഹിതയാകുന്നു

0
Spread the love

തെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു. വിവാഹം സംബന്ധിച്ച്‌ പുറത്തുവന്ന വാർത്തകൾ സ്ഥിരീകരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ്മാൻ ഗൗതം കിച്ച്‌ലു ആണ് വരൻ. അതേസമയം ഈ മാസം 30ന് മുംബൈയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്‌ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കുമെന്ന് നടി അറിയിച്ചു.

തുടർന്നും അഭിനയത്തിൽ തുടരും എന്ന് സുചന നൽകികൊണ്ടാണ് നടി വിവാഹക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയത്.ഞാൻ യെസ് പറഞ്ഞു!സന്തോഷത്തോടെ അറിയിക്കട്ടെ 2020ഒക്ടോബർ 30ന് മുംബയിൽവച്ച്‌ ഞാനും ഗൗതം കിച്ച്‌ലും വിവാഹിതരാകുന്നു.കൊവിഡിന്റെ പശ്ചാത്തലത്തിൽ ഞങ്ങളുടെ അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കുകയുള്ളു.എല്ലാവരുടെയും പ്രാർഥന ഉണ്ടാകണമെന്ന് കാജൽ സോഷ്യൽ മീഡിയയിൽ കുറിച്ചു

ഓഗസ്റ്റ് മുതൽ കാജൽ അഗർവാൾ വിവാഹിതയാകുന്നു എന്നതരത്തിൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇതിൽ നടി പ്രതികരണമൊന്നും നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വിവാഹം സംബന്ധിച്ച വാർത്തകൾ നടി തന്നെ വെളിപ്പെടുത്തിയത്. ഓൺലൈനായി ഇന്റീരിയർ ഡിസൈനിങ്ങും ഹോം ഡെക്കറേഷനും നടത്തുന്ന വ്യക്തിയാണ് ഗൗതം എന്നാണ് റിപ്പോർട്ടുകൾ.

2004ൽ പുറത്തിറങ്ങിയ ക്യൂൻ..!ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ ചലച്ചിത്രരംഗത്തേയ്ക്ക് കാലെടുത്തുവെച്ച കാജൽ,ഒട്ടനവധി തെലുങ്ക്,തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായാണ് കാജൽ ജനിച്ചത്.സഹോദരി നിഷ അഗർവാൾ തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു

പാട്ടുകാരന്‍ മാത്രമല്ല ഇനി വിജയ് യേശുദാസ് ബിസിനസുകാരനും

0
Spread the love

യേശുദാസിന്റെ മകനെന്ന നിലയില്‍ മലയാള സിനിമയിലെ പിന്നണി ഗാനരംഗത്തിലേക്ക് എത്തിയ ഗായകനാണ് വിജയ് യേശുദാസ്. 20 വര്‍ഷമായി വിജയ് സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ്. ഇതിനിടയില്‍ ഗായകന്‍ എന്നതിലുപരി നടനായെത്തിയും വിജയ് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം തന്റെ പുതിയ ബിസിനസ് സംരഭവുമായിട്ടാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നത്. പല നടീ നടന്‍മാരും അഭിനയത്തിനൊപ്പം ബിസിനസിലും സജീവമാണ്. ഇവരുടെ ചുവടു പിടിച്ചാണ് വിജയും സംരംഭകന്റെ വേഷമണിയുന്നത്. പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ ആരംഭിച്ചിരിക്കുകയാണ് വിജയ്. ചോപ് ഷോപ്പ് കൊച്ചി എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

അടുത്ത സുഹൃത്തുക്കളായ വിജയ്, അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്. കൊച്ചിയിലായിരിക്കും ഇതിന് ഔപചാരിക തുടക്കം കുറിക്കുക. ഇപ്പോള്‍ കൊച്ചിയില്‍ പനമ്ബള്ളി നഗറില്‍ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ പല ബ്രാഞ്ചുകള് തുടങ്ങാനുമാണ് തീരുമാനം.

കോവിഡിന്റെ സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചുകൊണ്ടാണ് ഷോപ്പിന്റെ പ്രവര്‍ത്തനം. പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്. ഹെയര്‍ സ്‌റ്റൈല്‍, വരന്റെ എല്ലാവിധ മേയ്ക്കപ്പ്, മസാജ്, ഫേഷ്യല്‍ തുടങ്ങിയ സേവനകളും കൊച്ചിയില്‍ തുടങ്ങുന്ന ഷോപ്പില്‍ ലഭ്യമാകും.

സീ യൂ സൂണിന്റെ വരുമാനത്തില്‍ നിന്നും പത്തുലക്ഷം രൂപ സിനിമ മേഖലയില്‍ അതിജീവനത്തിനായി പോരാടുന്നവര്‍ക്ക്

0
Spread the love

ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്ക് ഇടയിലും മലയാള സിനിമ പ്രേമികള്‍ക്ക് മുന്നിലേക്ക് എത്തിയ ചിത്രം സി യൂ സൂണ്‍ മികച്ച പ്രതികരണമാണ് നേടിയത്.പൂര്‍ണമായും ഐഫോണില്‍ ചിത്രീകരിച്ച ചിത്രം സംവിധാനം ചെയ്തത് മഹേഷ് നാരായണന്‍ ആയിരുന്നു.ഫഹദ് ഫാസില്‍,റോഷന്‍ മാത്യു,ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.ഇപ്പോള്‍ ഈ പ്രതിസന്ധി സമയം സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട് ഫഹദ് ഫാസിലും മഹേഷ് നാരായണനും കാട്ടിയ സ്‌നേഹത്തിന് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണികൃഷ്ണന്‍.

ചിത്രത്തിന്റെ വരുമാനത്തുകയില്‍ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറിയിരിക്കുകയാണ് ഫഹദും മഹേഷ് നാരായണനും.ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.ഫഹദില്‍ നിന്നും മഹേഷ് നാരായണനില്‍ നിന്നും തുക കൈപ്പറ്റുന്നതിന്റെ ചിത്രം പുറത്ത് വിട്ടുകൊണ്ടാണ് ഉണ്ണിക്കൃഷ്ണന്‍ ഈ വിവരം മലയാള സിനിമ ആരാധകരോട് പങ്കുവെച്ചത്.ചിത്രം പങ്കുവെച്ച് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിങ്ങനെ,’സീ യു സൂണ്‍’എന്ന സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി.വറുതിയുടെ,അതിജീവനത്തിന്റെ ഈ കാലത്ത്,സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട് കാട്ടിയ സ്‌നേഹത്തിനും ഐക്യദാര്‍ഡ്യത്തിനും നന്ദി,സ്‌നേഹം,സാഹോദര്യം.’മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സി യൂ സൂണ്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് നേടിയത്.ലോക്ക്ഡൗണ്‍ സമയം സിനിമ ചിത്രീകരണം മുടങ്ങിയിരുന്ന സമയത്താണ് പുതിയ ആശയത്തിലൂടെ മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയാക്കിയത്.പൂര്‍ണമായും ഐഫോണില്‍ ആയിരുന്നു ചിത്രം ഷൂട്ട് ചെയ്തത്.ചിത്രത്തിലെ ഫഹദിന്റെയും റോഷന്റെയും ദര്‍ശനയുടെയും പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കിയ ചിത്രം വിജയമായിരുന്നു.

നിര്‍ധനര്‍ക്കായി ജയസൂര്യയുടെ സ്‌നേഹക്കൂട്, രണ്ടാം വീടിന് തറക്കല്ലിട്ടു

0
Spread the love

നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വെച്ചു നല്‍കാനുള്ള നടന്‍ ജയസൂര്യയുടെ സ്‌നേഹക്കൂട് പദ്ധതിയുടെ രണ്ടാമത്തെ വീടിനും തറക്കല്ലിട്ടു.കൊച്ചി മുളന്തുരുത്തിയിലെ കാരിക്കോടുള്ള കണ്ണന്‍-സരസ്വതി ദമ്പതികള്‍ക്കാണ് ഇക്കുറി ജയസൂര്യയുടെ നേതൃത്വത്തില്‍ വീട് ഉയരുന്നത്.രാമമംഗലം സ്വദേശിക്ക് ആയിരുന്നു ജയസൂര്യയുടെ സ്‌നേഹക്കൂട് പദ്ധതിയുടെ ഭാഗമായി പണിത ആദ്യ വീട് ലഭിച്ചത്.ഭര്‍ത്താവ് മരിച്ച് സ്ത്രീയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് കുടുംബത്തിലുള്ളത്.മുപ്പത് ദിവസമെടുത്തായിരുന്നു ആദ്യ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായത്.ജയസൂര്യയ്ക്ക് വേണ്ടി നടന്‍ റോണി ആയിരുന്നു താക്കോല്‍ കൈമാറിയത്.

പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചിലവില്‍ വീട് നിര്‍മിച്ച് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ന്യൂറ പാനല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.കനം കുറഞ്ഞ കോണ്‍ക്രീറ്റ് പാനലുകള്‍ ഉപയോഗിച്ചാണ് വീട് നിര്‍മ്മിക്കുന്നത്.ഓരോ വര്‍ഷവും അഞ്ച് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് ജയസൂര്യയുടെ തീരുമാനം.ഇപ്പോള്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.മാത്രമല്ല ഇത്തരക്കാര്‍ക്ക് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാതെയും വേണം.രണ്ട് ബെഡ്‌റൂമും അടുക്കളയും ഹാളും ബാത്‌റൂമും ഉള്‍പ്പെടുന്നതാണ് വീട്.

ഒരു സിനിമാക്കാരൻ പോലും എന്നെ വിളിച്ചില്ല, പാർട്ടിക്കാരും വിളിച്ചില്ല; ശാന്തിവിള ദിനേശ്

0
Spread the love

ഭാഗ്യലക്ഷ്മി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഒരാളെയും പരിഹസിച്ചിട്ടില്ലെന്നും കേസുമായി സുപ്രീംകോടതി വരെ പോകാനും തയ്യാറാണ്.ഞാനൊരു പെണ്ണുപിടിയനോ, കള്ളപ്പണം ഉണ്ടാക്കുന്നവനോ ആണെങ്കിൽ എന്നെ വിളിക്കണ്ട. ഇതൊന്നും ചെയ്യുന്നവനല്ല, ജീവിതത്തിൽ സത്യസന്ധമായി ജീവിക്കുന്നവൻ. ആ എന്നെയാണ് ഇവർ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്തത്. വിവാദവുമായി ബന്ധപ്പെട്ട് സിനിമാക്കാരോ പാർട്ടി പ്രവർത്തികരോ തന്നെ വിളിക്കാത്തതിൽ വേദന ഉണ്ടെന്നും ദിനേശ് പറഞ്ഞു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ:

മലയാളികൾ ഉള്ളിടത്ത് എല്ലാവരും ഈ സംഭവം അറിഞ്ഞു കാണും. ഞാനൊരാളെ തല്ലുകയോ എന്നെ ഒരാൾ തല്ലുകയോ ഈ പ്രായം വരെ ഉണ്ടായിട്ടില്ല. ജയിൽ വാർഡൻ പരമേശ്വരൻ പിള്ള എന്ന ആളാണ് എന്റെ അച്ഛൻ. നല്ല ചങ്കൂറ്റവും ആത്മാഭിമാനവും ഉള്ള മനുഷ്യൻ. തിരുവനന്തപുരത്ത് വലിയശാലയിലാണ് ഞാൻ ജനിച്ചത്. എന്റെ അമ്മ ജഗദമ്മയെ നാട്ടുകാർവിളിച്ചിരുന്നത് തങ്കം എന്നാണ്. തങ്കം പോലത്തെ മനസ്സുളള അമ്മ. എനിക്ക് മൂന്നര വയസ്സുള്ളപ്പോൾ ഇടിവെട്ടേറ്റാണ് അച്ഛൻ മരിക്കുന്നത്.

പിന്നീട് എൺപത്തിയാറാം വയസ്സിൽ അമ്മ മരിക്കുന്നതുവരെ ഞാൻ നിമിത്തം അമ്മ കരയാൻ അവസരം ഉണ്ടാക്കിയിട്ടില്ല. എനിക്ക് ഇപ്പോൾ സന്തോഷമുണ്ട്. അമ്മ മരിച്ച്‌ മൂന്നാം വർഷമായപ്പോഴാണ് ഈ കേസിൽ അകപ്പെടുന്നത്. ഇന്നുവരെ ഒരാളെ തല്ലുകയോ തിരിച്ചു തല്ലുകയോ ചെയ്യാതെ ഒരാളുടെ പേരിൽ വാദിയായോ പ്രതിയായോ കോടതിയിൽപോലും കയറാതെ, ആ ഞാൻ ജാമ്യമില്ലാ വകുപ്പിൽ കേസിൽ പെട്ടിരിക്കുകയാണ്. ആ കേസ് എന്തുകൊണ്ടുവന്നു എന്നൊക്കെ നിങ്ങൾക്ക് അറിയാമായിരിക്കും.

ഞാൻ കള്ളം പറയില്ല. ഈ പറയുന്നതൊക്കെ സത്യമാണ്. ഞാനൊരാളെയും പരിഹസിച്ചിട്ടില്ല. ജീവിക്കാൻ വേണ്ടിയല്ല യുട്യൂബ് ചാനലുമായി നടക്കുന്നത്. പട്ടിണിയായാൽ പോലും പണിയെടുത്ത് ജീവിക്കും. ആരുടെ മുന്നിലും മുട്ടുമടക്കില്ല. കേസിലെ വകുപ്പുകൾ ഇങ്ങനെ, ലൈംഗികചുവയുള്ള വർത്തമാനം പറഞ്ഞതായാണ് പരാതി. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. കാരണം, എംബിഎക്കാരനായ എന്റെ മകനും ഭാര്യയ്ക്കും ഒപ്പമിരുന്നാണ് ഈ വിഡിയോ ഞാൻ കാണുന്നത്. എന്റെ സിനിമാ ജീവിതത്തിൽ ആരോടും പോലും ദ്വയാർഥത്തിൽ സംസാരിച്ചിട്ടില്ല

ഇതിനിടെ ഫെഫ്കയിൽ നിന്നും എന്നെ പുറത്താക്കാൻ നീക്കം നടക്കുന്നതായി അറിയാൻ കഴിഞ്ഞു. ഫെഫ്കയും മാക്ടയും എന്നെ പുറത്താക്കട്ടെ. ഇതിലൊക്കെ ആത്മാർഥമായി പ്രവർത്തിച്ച ആളാണ് ഞാൻ. എന്നെ ചതിക്കുന്നുവെന്ന് കണ്ടപ്പോൾ ഫെഫ്കയിൽ നിന്നും ഇറങ്ങിപ്പോയ ആളാണ് ഞാൻ. ഒരു സിനിമാക്കാരൻ പോലും എന്നെ വിളിച്ചില്ല, പാർട്ടിക്കാരും വിളിച്ചില്ല. അതിൽ വേദനയുണ്ട്.

ഞാനൊരു പെണ്ണുപിടിയനോ, കള്ളപ്പണം ഉണ്ടാക്കുന്നവനോ ആണെങ്കിൽ എന്നെ വിളിക്കണ്ട. ഇതൊന്നും ചെയ്യുന്നവനല്ല, ജീവിതത്തിൽ സത്യസന്ധമായി ജീവിക്കുന്നവൻ. ആ എന്നെയാണ് ഇവർ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്തത്. ജാമ്യം കിട്ടിയതിന്റെ അരിശം തീർക്കാൻ ദിവസവും അവർ ഡിജിപിക്ക് പരാതികൊടുത്തുകൊണ്ടിരിക്കുകയാണ്. അഞ്ച് പേജുള്ള പരാതിൽ ഞാൻ ഇന്നലെ ഡിജിപിക്ക് കൊടുത്തിട്ടുണ്ട്. അത് വായിച്ച്‌ അദ്ദേഹം അതിൽ നടപടി എടുക്കട്ടെ. ഇനി എന്റെ പേരിൽ കേസെടുക്കാനാണ് തീരുമാനമെങ്കിൽ ഏതറ്റം വരെയും പോകാൻ തയാറാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts