Home Blog Page 1535

കറുത്തമ്മയും കൊച്ചുമുതലാളിയും,ധർമ്മരാജന്റെ ചലഞ്ച് ഏറ്റെടുത്ത് ആരാധകർ

0
Spread the love

ധർമ്മജനും പിഷാരടിയും പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങളാണ്.ഇരുവരും ഒന്നിക്കുന്ന കോമഡി സ്കിറ്റുകൾക്കെല്ലാം ആരാധകർ നിരവധിയാണ്.സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമാണ്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചലഞ്ചുകളുടെ കാലമാണ്.നിരവധി ആളുകളാണ് ചലഞ്ചിൽ പങ്കുചേർന്നത്.കപ്പിള്‍ ചലഞ്ച്,ചിരി ചലഞ്ച്,സിംഗിള്‍ ചലഞ്ച് തുടങ്ങിയവയെല്ലാം തരംഗമായി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ,കപ്പിള്‍ ചലഞ്ചിന്റെ ഭാഗമായി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായി മാറിയിരിക്കുകയാണ്.അതിനുകാരണം മറ്റൊന്നുമല്ല,അത്രയേറെ രസകരമാണ് ധര്‍മജന്റെ പോസ്റ്റ്.താനും സുഹൃത്ത് രമേഷ് പിഷാരടിയും ഒന്നിച്ചുള്ള ഒരു ചിത്രമാണ് കപ്പിള്‍ ചലഞ്ച് എന്ന പേരില്‍ ധര്‍മജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ചിത്രത്തില്‍ കറുത്തമ്മയായാണ് ധര്‍മജന്‍.കൊച്ചു മുതലാളിയുടെ വേഷത്തിലാണ് പിഷാരടി പ്രത്യക്ഷപ്പെട്ടത്.

ഇരുവരും ഒരു കോമഡി സ്‌കിറ്റിനായി മേക്കപ്പ് ചെയ്ത ചിത്രമാണ് ഇത്.ധര്‍മ്മജന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

വീട്ടില്‍ സണ്‍ഡ്രോപ് പഴങ്ങള്‍ വിളവെടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച്‌ മെ​ഗാ സ്റ്റാര്‍ മമ്മൂട്ടി

0
Spread the love

കൊച്ചി: ആരാധകരെ സിനിമകളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ പോലും വളരെ വിസ്മയിപ്പിക്കുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അതിന്റെ ഉദാഹരണമായിരുന്നു അടുത്തിടെ പുറത്തുവന്ന ഒരു ലോക്ക് ഡൌണ്‍ വര്‍ക്ക്‌ഔട്ട്‌ ചിത്രവും തുടര്‍ന്നുള്ള ബര്‍ത്ത് ഡേ ഷൂട്ട് ചിത്രവും.


ലോക്ക് ഡൌണ്‍ വര്‍ക്ക്‌ഔട്ട്‌ ചിത്രം ഏറെ വൈറലായി സോഷ്യല്‍ മീഡിയയില്‍ തരം​ഗം സൃഷ്ടിച്ചവയാണ്. സാധാരണ ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ നെഞ്ചേറ്റാറുണ്ട്. ഇക്കുറിയും അതിന് മാറ്റമൊന്നുമില്ല. ഇത്തവണ മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത് തന്റെ വീട്ടല്‍ നട്ടു വളര്‍ത്തിയ സണ്‍ഡ്രോപ് പഴങ്ങള്‍ വിളവെടുക്കുന്നതിന്റെ ചിത്രമാണ്.

സോഷ്യല്‍ മീഡിയ എന്നെ കുറേ കാലം നല്ല രീതിയില്‍ കൊന്നിട്ടുണ്ട്, ഇപ്പോള്‍ വ്യാജ വാര്‍ത്തയും, ജ്യോതി കൃഷ്ണ

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജ്യോതി കൃഷ്ണ.ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്.തുടര്‍ന്ന് ഗോഡ് ഫോര്‍ സെയില്‍,ഇത് പാതിരാമണല്‍,ലൈഫ് ഓഫ് ജോസൂട്ടി,മൂന്നാം നാള്‍ ഞായറാഴ്ച തുടങ്ങിയ ചിത്രങ്ങള്‍ സുപ്രധാന വേഷങ്ങളില്‍ ജ്യോതി കൃഷ്ണ അഭിനയിച്ചു.2017 നവംബര്‍ 19നാണ് നടി വിവാഹിതയാകുന്നത്.രാധികയുടെ സഹോദരന്‍ അരുണ്‍ രാജയാണ് ഭര്‍ത്താവ്.വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് ജ്യോതികൃഷ്ണ.ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭര്‍ത്താവ് അരുണ്‍ അറസ്റ്റിലായെന്ന വിധത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ജ്യോതി കൃഷ്ണ.തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ലൈവില്‍ എത്തിയാണ് ജ്യോതികൃഷ്ണ വ്യാജ വാര്‍ത്തയ്ക്ക് എതിരെ തുറന്നടിച്ചത്.അരുണ്‍ രാജയെ ക്യാമറയ്ക്ക് മുന്നില്‍ നടി എത്തിക്കുന്നുമുണ്ട്.വ്യാജ പ്രചരണത്തിനെതിരെ ദുബായ് പോലീസിനും കേരള പോലീസിനും പരാതി നല്‍കിയതായും നടി പറയുന്നു.

ജ്യോതികൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെ,രാവിലെ മുതല്‍ ഫോണ്‍ വിളിയും മെസേജുമായിരുന്നു.ഒരു ഫ്രണ്ടാണ് യൂട്യൂബ് ലിങ്ക് അയച്ചുതന്ന് എന്താണ് സംഭവം എന്ന് ചോദിച്ചത്.പത്ത് മിനുട്ട് മുമ്പ് വരെ എന്റെയടുത്ത് കിടന്നയാളെ ഇത്ര പെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്‌തോ എന്ന് ഞാനോര്‍ത്തു.നോക്കിയപ്പോല്‍ ലിവിംഗ് റൂമിലുണ്ട്.എന്റെ ചേട്ടാ,കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്തകള്‍ ചെയ്യണ്ടേ.രാവിലെ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായി,നടി രാധികയുടെ സഹോദരന്‍ പിടിയിലായി എന്നൊക്കെയുള്ള സോഷ്യല്‍ മീഡിയ പ്രചരണം.

സോഷ്യല്‍ മീഡിയ എന്നെ കുറേ കാലം നല്ല രീതിയില്‍ കൊന്നിട്ടുണ്ട്.ഇപ്പോള്‍ ഒരു രീതിയിലും ബന്ധമില്ലാത്തതാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്.ഞങ്ങള്‍ സന്തോഷമായി ദുബായിലുണ്ട്.ഈ കേസുമായി ഞങ്ങള്‍ക്ക് ബന്ധമില്ല.ദുബായ് പോലീസിലും നാട്ടിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.രാജാ ഗോള്‍ഡ് അരുണിന്റെ കസിന്റെയാണ്.അവരും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.ഒരു മര്യാദയൊക്കെ വേണ്ടേ സേട്ടാ എന്ന കാപ്ഷനോടെയാണ് ജ്യോതികൃഷ്ണ ലൈവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പലതവണ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായി; കസ്തൂരി

0
Spread the love

തനിക്ക് പലതവണ സിനിമയില്‍ ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കസ്തൂരി. സംവിധായകന്‍ അനുരാഗ് കശ്യപിന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിക്കുന്നതിന് ഇടെയാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

എന്നാല്‍ വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങള്‍ തെളിയുന്നത് അസാധ്യമാണ്. എന്നാല്‍ ഒന്നോ അതിലധികമോ പേരുകള്‍ നശിപ്പിക്കാന്‍ അവര്‍ക്ക് കഴിയും.മറ്റൊരു ഗുണവുമില്ല’ എന്നും നടി കസ്തൂരി വ്യക്തമാക്കി.

അടുത്തിടെ ബോളിവുഡ് താരം പായല്‍ ഘോഷാണ് അനുരാ​ഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി രം​ഗത്ത് വന്നിരിക്കുന്നത് , ഇതെ തുടര്‍ന്ന് അനുകൂലിച്ചും പ്രതികൂലിച്ചും വാദ പ്രതിവാദങ്ങള്‍ സിനിമാ മേഖലയില്‍ തുടര്‍ക്കഥയാകുകയാണ്.

സീരിയല്‍ സെറ്റിലുള്ളവര്‍ക്ക് കോവിഡ്; തന്റെ പരിശോധന ഫലം നെഗറ്റീവെന്ന് അര്‍ച്ചന സുശീലന്‍, ഒരു സമാധാനത്തിന് ഒന്നുകൂടി ടെസ്റ്റ് ചെയ്യാമെന്ന് നടി

0
Spread the love

തന്റെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആണെന്ന് വ്യക്തമാക്കി മലയാളം സിനിമ സീരിയല്‍ നടി അര്‍ച്ചന സുശീലന്‍. അര്‍ച്ചന അഭിനയിച്ചു കൊണ്ടിരുന്ന സീരിയലിന്റെ സെറ്റിലുണ്ടായിരുന്ന ചിലര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും സെല്‍ഫ് ക്വാറന്റീനിലായിരുന്നു. തുടര്‍ന്നാണ് അര്‍ച്ചനയുള്‍പ്പടയുള്ളവര്‍ കോവിഡ് ടെസ്റ്റ് നടത്തിയത്. എന്നാല്‍ തനിക്ക് കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.

പേടിക്കാതിരിക്കുക എന്നു പറയുമ്ബോഴും പേടിയുണ്ടാകുമെന്നറിയാം. അത് അനുഭവിച്ചു. ലൊക്കേഷനില്‍ ചിലര്‍ക്ക് കോവിഡ് 19സ്ഥിരീകരിച്ചപ്പോഴേ സെല്‍ഫ് ക്വാറന്റീനിലേക്കു പോയി. ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. പക്ഷേ, പേടിച്ച്‌ പേടിച്ച്‌ കുറച്ചു പനി വന്നുവെന്ന് താരം പറയുന്നു.

സംശയമുണ്ടെങ്കില്‍ എല്ലാവരും ടെസ്റ്റ് ചെയ്യണം. കൂടുതല്‍ കെയര്‍ഫുള്‍ ആയിരിക്കാം. ടെസ്റ്റിന് വേണ്ടിയാണ് സെല്‍ഫ് ക്വാറന്റീനില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത്. ടെസ്റ്റ് കഴിഞ്ഞു തിരിച്ചു വന്നു. റിസള്‍ട്ട് നെഗറ്റീവ് ആണെങ്കിലും കുറച്ചു ദിവസം കൂടി സെല്‍ഫ് ക്വാറന്റീനിന്‍ തുടരാനാണ് തീരുമാനം. ഒന്നു കൂടി ടെസ്റ്റ് ചെയ്യാം. ഒരു സമാധാനത്തിന് എന്ന് നടി വിഡിയോയില്‍ പറഞ്ഞു.

മാസ് സംവിധായകൻ വൈശാഖും മസിൽമാൻ ഉണ്ണിയും ഒന്നിക്കുന്നു; ‘ബ്രൂസ് ലീ’യുടെ പോസ്റ്റർ പുറത്തിറക്കി

0
Spread the love

പുലിമുരുഗൻ, മധുരരാജ എന്നീ മാസ്സ് സിനിമകൾ സംവിധാനം ചെയ്ത ഫാമിലി എന്റെർറ്റൈനെർ സിനിമകളുടെ തമ്പുരാൻ വൈശാഖും മലയാളികളുടെ മസിലളിയൻ ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്നു. മല്ലു സിംഗിനു ശേഷം നീണ്ട 8 വർഷത്തെ ഇടിവേള കഴിഞ്ഞാണ് ഇരുവരും ഒന്നിക്കുന്നത്.

ലാലേട്ടൻ, മമ്മുക്ക, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാള സിനിമയിലെ എല്ലാ പ്രമുഖരും ചേർന്നാണ് ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ചത്‌. ‘ബ്രൂസ്‌ ലീ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഗംഭീര ഫസ്‌റ്റ്‌ ലുക്ക്‌ മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത്‌ വന്നിരിക്കുന്നത്‌. 25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന ‘ബ്രൂസ്‌ ലീ’ എന്ന ഈ മാസ്സ്‌ ആക്ഷൻ എന്റർടൈനർ നിർമ്മിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ്‌ ലീ’.

ആക്ഷൻ സിനിമകളിൽ പ്രഗൽഭരായ ഉണ്ണി മുകുന്ദനും വൈശാഖും ഒന്നിക്കുന്ന ഈ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രത്തിന്റെ ചിത്രീകരണം കൊറോണ പ്രതിസന്ധികൾക്ക് ശേഷം 2021ൽ മാത്രമേ ആരംഭിക്കുകയുള്ളൂ. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഈ സിനിമ യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ തിയേറ്ററിൽ ആഘോഷമാക്കാൻ പറ്റുന്ന ഒന്നായിരിക്കും‌. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന വിഷ്ണു മോഹൻ സംവിധാനം ചെയുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലാണ് ഉണ്ണി ഇപ്പോൾ അഭിനയിക്കുവാൻ തയാറെടുക്കുന്നത്.

കോവിഡ് നെഗറ്റീവ്; ഐ.ജി ഗീത പ്രഭാകര്‍ ദൃശ്യം 2 സെറ്റിലേക്ക്

0
Spread the love

ദൃശം2ന്റെ ഷൂട്ടിം​ഗ് തുടങ്ങിയെന്ന വാർത്ത പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്.ചിത്രത്തിലെ ഐജി ഗീത പ്രഭാകർ എന്ന കഥാപാത്രം വളരെ പ്രശംസ പിടിച്ചുപറ്റിയതായിരുന്നു.ഇപ്പോളിതാ കോവിഡ് നെഗറ്റീവായതിന്റെ സന്തോഷം പങ്കുവച്ച്‌ നടി ആശ ശരത് രം​ഗത്തെത്തി.ദൃശ്യം 2വിൽ ഐജി ഗീത പ്രഭാകർ ആയി അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം.തിങ്കളാഴ്ചയാണ് ദൃശ്യം 2വിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.കോവിഡ് പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ അണിയറപ്രവർത്തകർക്കെല്ലാം ടെസ്റ്റ് നടത്തിയ ശേഷമാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.

കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കിട്ടി.ഇനി ദൃശ്യം 2വുമൊത്തുള്ള യാത്രയ്ക്ക് തുടക്കം.ഐജി ഗീത പ്രഭാകർ ആയി വീണ്ടുമെത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ.ജീവിതത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം.നിങ്ങളുടെ പ്രാർഥനയും അനുഗ്രവും വേണം എന്നാണ് ആശ ശരത് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ ജൻമദിനത്തിലാണ് സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി ദൃശ്യം 2പ്രഖ്യാപിച്ചത്.പാലക്കാട് ആയുർവേദ കേന്ദ്രത്തിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം സെപ്റ്റംബർ 26ന് ആണ് മോഹൻലാൽ ലൊക്കേഷനിലെത്തുക.ദൃശ്യം ആദ്യ ഭാഗത്തിലെ എല്ലാ താരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.മീന,അൻസിബ,എസ്തർ,സിദ്ദിഖ്,ആശാ ശരത്ത്,സായ്കുമാർ,മുരളി ഗോപി,ഗണേഷ് കുമാർ,സുമേഷ്,ആദം അയൂബ്,അഞ്ജലി നായർ,അജിത് കൂത്താട്ടുകുളം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം.ആദ്യ പത്ത് ദിവസം ഇൻഡോർ ഷൂട്ടിംഗും തുടർന്ന് തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യും.

4 പേര്‍ക്ക് കോവിഡ്,മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

0
Spread the love

മമ്മൂട്ടി നായകനായി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ‘ദ പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു.ഫിലിം യൂണിറ്റിലെ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ് എന്നാണ് വിവരം.നാലുപേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മറ്റ് അംഗങ്ങള്‍ക്കും ചെന്നൈയിലും എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളില്‍വെച്ചും പിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു. പിന്നീടവര്‍ എറണാകുളത്ത് എത്തിയിരുന്നു. അവിടെ നിന്നും കുട്ടിക്കാനത്തേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്ബോഴാണ് കൂട്ടത്തില്‍ നാലുപേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് സെപ്തംബര്‍ 29ലേക്ക് റീഷെഡ്യൂള്‍ ചെയ്‌തിട്ടുണ്ട്.

പട്ടാള ചിത്രങ്ങൾക്കുശേഷം കുടുംബചിത്രമൊരുക്കാൻ മേജർ രവി, സുരേഷ് ഗോപിയും ആശാ ശരത്തും പ്രധാനവേഷത്തിലെത്തും

0
Spread the love

ആദ്യ ചിത്രമായ കീർത്തിചക്ര മുതൽ ഒടുവിൽ പുറത്തിറങ്ങിയ 1971 ബിഹൈന്റ് ദ ബോർഡർ വരെ പട്ടാളക്കാരുടെ ജീവിതവും അനുഭവങ്ങളുമാണ് മേജർ രവി തന്റെ സിനിമയ്ക്ക് കഥാ പശ്ചാത്തലമാക്കിയിരുന്നത്. എന്നാൽ, അതിൽ നിന്നെല്ലാം മാറി സഞ്ചരിക്കുകയാണ് പുതിയ ചിത്രത്തിൽ അദ്ദേഹം. ഇത്തവണ പട്ടാള ചിത്രമായല്ല മേജർ രവി എത്തുന്നത്. കുടുംബകഥ പറയാനാണ് ഇനി സംവിധായകൻ മേജർ രവി എത്തുന്നത്.

ആക്ഷൻ കിങ് സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ആശ ശരത്തുമാണ് നായികാ നായകന്മാരായി എത്തുന്നത്. രണ്ടു ബാല്യകാല സുഹൃത്തുക്കൾ ഒരു ഫംഗ്ഷനിൽ വച്ച്‌ മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നതും അവരുടെ ഓർമ്മകളിലേക്ക് തിരികെ നടക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന് യാതൊരു തരത്തിലുമുള്ള മിലിട്ടറി പശ്ചാത്തലവും ഉണ്ടാകില്ലെന്ന് മേജർ രവി പറയുന്നു. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് മേജർ രവിയുടെ മകൻ അർജുൻ ആണ്. പാലക്കാടിന്റെ ഗ്രാമപ്രദേശങ്ങളിൽ പഴയകാല രംഗങ്ങളായിരിക്കും കൂടുതലും ചിത്രീകരിക്കുക.

ആർക്കും നമ്മളെ പിരിക്കാൻ കഴിയില്ല,അപ്പ എപ്പോഴും അടുത്തുണ്ട്-ബാല

0
Spread the love

മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് ബാല.നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.അമൃതയും ബാലയുമായുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയിരുന്നു.സഹോദരി അഭിരാമിക്ക് ഒപ്പം ചേർന്ന് അമൃതംഗമയ എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് അമൃത രൂപീകരിച്ചു.ജീവിതത്തിലെ പ്രധാന വിഷയങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ബാല പങ്കുവെക്കാറുണ്ട്.അമൃതയുമായുള്ള ബന്ധത്തിൽ ഒരു പെൺകുട്ടിയുമുണ്ട്.അവന്തിക എന്നാണ് കുട്ടിയുടെ പേര്.

മകളുടെ ജന്മദിനത്തിൽ ഹൃ0യസ്പർശിയായ കുറുപ്പുമായെത്തിയിരിക്കുകയാണ് താരം.പാപ്പു എന്ന് വിളിക്കുന്ന മകൾക്കൊപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് ബാല പങ്കുവച്ചിരിക്കുന്നത്. പാപ്പുവിനെ ജീവന് തുല്യം സ്‌നേഹിക്കുന്നുവെന്നും ഒരാൾക്കും നമ്മളെ പിരിക്കാനാവില്ലെന്നും ബാല വീഡിയോയിൽ പറയുന്നു.

സെപ്റ്റംബർ 21,വർഷങ്ങൾക്ക് മുമ്പ് പേടി വന്നാൽ എന്തു പറയണം എന്ന് ചോദിച്ചു ഡാഡി ഉണ്ട്,പാപ്പു ഹാപ്പി ബർത്ത് ഡേ ടു യു.ഞാൻ എന്റെ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു.ജീവിതത്തിൽ എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്.അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്.പിറന്നാളിന് നിനക്ക് എന്നെ കാണാൻ പറ്റില്ല.എന്നാൽ ഞാൻ നിന്നെ കണ്ടിരിക്കും എന്നാണ് ബാല പറയുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts