Home Blog Page 1538

മീനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

0
Spread the love

മീനയും മോഹൻലാലും നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും ശ്രദ്ധേയം ദൃശ്യം ആയിരുന്നു. ജീത്തു ജോസഫിൻറെ സംവിധാനത്തിൽ 2013ൽ പുറത്തെത്തിയ ത്രില്ലർ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്‍കുട്ടിയുടെ ഭാര്യ റാണി എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിച്ചത്. ഇപ്പോഴിതാ മീനയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ. ഒപ്പം ഉടൻ ചിത്രീകരണമാരംഭിക്കുന്ന ദൃശ്യം 2ലേക്ക് മീനയെ സ്വാഗതം ചെയ്യുകയുമാണ് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ മീനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾ മീന, ദൃശ്യം 2 സെറ്റിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു മീനയുടെ ചിത്രത്തിനൊപ്പം മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ദൃശ്യം 2ൻറെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും. സിനിമയുടെ ചിത്രീകരണം പതിനാലിന് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വർക്കുകൾ പൂർത്തിയായിട്ടില്ലാത്തതിനാൽ ഷെഡ്യൂൾ നീളുകയായിരുന്നു. എല്ലാവർഷവും നടത്താറുള്ള ആയുർവേദ ചികിത്സയ്ക്കായി പാലക്കാടുള്ള ആയുർവേദ കേന്ദ്രത്തിൽ പോയിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ. അത് പൂർത്തിയാക്കിയതിനു ശേഷമാവും മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്യുക.കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാവും ദൃശ്യം 2 ചിത്രീകരിക്കുകയെന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. തൊടുപുഴയും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകൾ.

രാവിലെ ഉണരുമ്പോഴേ ഗണപതി പൂജയും യോഗയും ചെയ്യുന്ന ആള്‍, മന്യയെ കുറിച്ച് സംയുക്ത വര്‍മ്മ

0
Spread the love

മലയാളികളുടെ പ്രിയ നടി ആയിരുന്നു മന്യ.കുഞ്ഞിക്കൂനൻ,ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടി.വിവാഹ ശേഷം ഭർത്താവും കുട്ടികളുമൊക്കെയായി വിദേശത്താണ് നടി ഇപ്പോൾ.അടുത്തിയെ കുഞ്ഞിക്കൂനൻ ചിത്രത്തിലെ വില്ലനായ വാസു അണ്ണൻ ട്രോളുകളിലൂടെ വീണ്ടും നടി വലിയ ചർച്ചയായി.ഇപ്പോൾ മന്യയെ കുറിച്ച് സംയുക്ത വർമ്മ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.

സിനിമ ലോകത്ത് മന്യയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ് ചിന്നു എന്ന് വിളിക്കുന്ന സംയുക്ത വർമ്മ.2000 മുതൽ ഇന്ന് വരെ അവരുടെ ഈ സൗഹൃദതത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് മന്യ വ്യക്തമാക്കുകയാണ്.തങ്ങൾക്ക് ഇടയിലെ സൗഹൃദ ബന്ധത്തെ കുറിച്ച് സംയുക്ത വർമ്മ വാചാലയാകുന്ന വീഡിയോ ആണ് മന്യ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.സംയുക്തയുടെ വാക്കുകൾ ഇങ്ങനെ,മൻ എന്നാണ് സംയുക്ത മന്യയെ വിളിക്കുക.ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കൂട്ടുകാരിക്ക് നൽകിയ ഓമനപ്പേരാണത്.ദുബായിയിൽ ഷോ ചെയ്യുന്ന സമയം ഒരു മാസത്തോളം ഒന്നിച്ച് താമസിച്ചിട്ടുണ്ട്.ഒന്നിച്ച് ഒരു സിനിമയിലും അഭിനയിച്ചു.

നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മന്യ.നല്ല ഓർമ്മകളുമുണ്ട്.എല്ലാ ബന്ധങ്ങൾക്കും നല്ല വില കൽപ്പിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് തന്റെ കുടുംബത്തോടും മന്യ അത് പുലർത്തിയിട്ടുണ്ട്.ഷൂട്ടിങ്ങിന്റെ സമയത്ത് കൃത്യമായി യോഗ ചെയ്തിരുന്നയാളാണ് മന്യ.പരമ്പരാഗത രീതികൾ കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരിയായിരുന്നു.രാവിലെ എഴുന്നേൽക്കുക,ഗണപതി പൂജ ചെയ്യുക,സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞളും മറ്റും ഉപയോഗിക്കുക എന്നിങ്ങനെയാണ് മന്യയുടെ രീതി.അവസാനമായി നേരിൽ കാണുന്നത് അമേരിക്കയിൽ വച്ചാണ്.അന്ന് മന്യ ഗർഭിണിയാണ്.വീട്ടിൽ പോയപ്പോൾ തനിക്കും മകൻ ദക്ഷിനും നല്ല രീതിയിൽ മന്യ ഉച്ചഭക്ഷണം വിളമ്പിയ കാര്യവും സംയുക്ത പറഞ്ഞു.

മൂന്ന് മാസം കഴിഞ്ഞു,കുഞ്ഞ് വയറിൽ കൈവെച്ച് പേളി

0
Spread the love

ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ പേളിക്കും ശ്രീനിഷിനും ആശംസകളുമായി രംഗത്ത് എത്തിയിരുന്നു.

തന്റെ ഉള്ളിലെ ജീവന്റെ വളർച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോൾ പേളി.14ആഴ്ചകളായെന്ന് പറഞ്ഞുകൊണ്ട് പുതിയൊരു ചിത്രം പങ്കുവച്ച്‌ എത്തിയിരിക്കുകയുമാണ് പേളി.കുഞ്ഞുവയറിൽ കൈ ചേർത്തുള്ള ഫോട്ടോയായിരുന്നു പേളി പോസ്റ്റ് ചെയ്തത്.ഇതാദ്യമായാണ് വയർ വ്യക്തമായി കാണുന്ന തരത്തിലുള്ള ഫോട്ടോയുമായി താരമെത്തിയത്.നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.ബിഗ് ബോസിന് ശേഷവും പേളിഷ് ആർമി ഗ്രൂപ്പുകൾ സജീവമാണ്.

പതിവ് തെറ്റിക്കാതെ ഇത്തവണയും കമന്റുമായി ശ്രിനിഷ് അരവിന്ദ് എത്തിയിരുന്നു.സ്‌നേഹം വാരിവിതറിയായിരുന്നു ശ്രീനി എത്തിയത്.ശ്രീനിക്ക് മറുപടിയുമായി പേളിയും എത്തിയിരുന്നു.കുഞ്ഞുപേളിഷിനായി ഞങ്ങളും കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകർ പറഞ്ഞത്.നിരവധി പേരാണ് ഇവരുടെ കമന്റുകൾക്ക് കീഴിൽ വിശേഷം ചോദിച്ചെത്തിയത്.പേളിയെ നന്നായി ശ്രദ്ധിക്കണമെന്നായിരുന്നു എല്ലാവരും ശ്രിനിഷിനോട് പറഞ്ഞത്.

2019 മെയ് 5 ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് താരം 31ാം ജന്മദിനം ആഘോഷിച്ചത്.

മലയാളത്തില്‍ നല്ല കഥകളും സംവിധായകരുമുണ്ട്, പക്ഷേ സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ടെന്ന് നടി മാളവിക മോഹനന്‍

0
Spread the love

മലയാളത്തില്‍ നല്ല കഥകളും സംവിധായകരുമുണ്ട്, പക്ഷേ സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ടെന്ന് നടി മാളവിക മോഹനന്‍ . ഷീലാമ്മ, ശോഭന, മഞ്ജു വാര്യര്‍ എന്നിവര്‍ക്ക് കിട്ടിയത് പോലുളള അവസരങ്ങള്‍ ഇപ്പോഴില്ലെന്നും മാളവിക പറയുന്നു . ​ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മാളവിക ഇക്കാര്യം വ്യക്തമാക്കുന്നു . സിനിമയിലെത്തിയ ശേഷം തനിക്ക് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല . എന്നാല്‍ മറ്റുളളവര്‍ക്ക് സംഭവിച്ചിട്ടില്ല എന്ന് താന്‍ പറയില്ല . ഇത്തരം അനുഭവങ്ങള്‍ നേരിട്ട സുഹൃത്തുക്കളുണ്ട് . ഇതുവരെ ആരെയും തല്ലേണ്ടി വന്നിട്ടില്ല . പക്ഷേ ആരെങ്കിലും എന്നെ ശല്യം ചെയ്യാന്‍ വന്നാല്‍ അടങ്ങിയിരിക്കില്ല . മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചതാണ്, നല്ല നൈസ് കിക്ക് കൊടുക്കുമെന്നും മാളവിക പറഞ്ഞു .

മാളവികയുടെ വാക്കുകള്‍ ഇങ്ങനെ;

മമ്മൂക്കയാണ് എന്നെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത് . 2013ല്‍ അച്ഛനൊപ്പം ഒരു പരസ്യം ചെയ്യാന്‍ കേരളത്തില്‍ വന്നപ്പോള്‍ മമ്മൂക്ക ചോദിച്ചു , അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് . അങ്ങനെയാണ് പട്ടംപോലെയില്‍ ദുല്‍ഖറിന്റെ നായികയാവുന്നത്. പിന്നീട് നിര്‍ണായകത്തിലും ​ഗ്രേറ്റ് ഫാ​ദറിലും അഭിനയിച്ചു . അതിനുശേഷം മലയാള സിനിമ ചെയ്തിട്ടില്ല. ഇവിടെ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ട്. ഷീലാമ്മ, ശോഭന, മഞ്ജു വാര്യര്‍ എന്നിവര്‍ക്ക് കിട്ടിയത് പോലുളള അവസരങ്ങള്‍ ഇപ്പോഴില്ല.

മലയാളത്തില്‍ നല്ല കഥകള്‍ ഉണ്ടാവുന്നുണ്ട് . മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്ബളങ്ങി നൈറ്റ്സ് ഇതൊക്കെ നല്ല സിനിമകളാണ് . ദിലീഷ് പോത്തനെയും ലിജോ ജോസ് പെല്ലിശേരിയെയും പോലെ നല്ല സംവിധായകരുമുണ്ട് മലയാളത്തില്‍ . പക്ഷേ സ്ത്രീകള്‍ക്ക് റോളുകളില്ല . പാര്‍വതി തിരുവോത്ത് അഭിനയിച്ച ഉയരെ എന്ന സിനിമയ്ക്ക് ശേഷം അത്രയും നല്ല സ്ത്രീ പ്രാധാന്യം ഉള്ള സിനിമകള്‍ വേറെ വന്നിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുളളത് . നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കും.

വിവാഹബന്ധം നീണ്ടുനിന്നത് ഒരു വർഷം മാത്രം-ശ്രിത ശിവദാസ്

0
Spread the love

മലയാളികളുടെ പ്രീയപ്പെട്ട നായികായാണ് ശ്രീത ശിവദാസ്.ഓർഡിനറി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികായയാണ് താരം എത്തുന്നത്.ആദ്യ സിനിമയിലൂടെത്തന്നെ ആരാധകരെ കരസ്ഥമാക്കാൻ ശ്രീതക്ക് സാധിച്ചു.ഓർഡിനറിക്ക് ശേഷം പിന്നീട് ഒരുപാട് അവസരങ്ങളും താരത്തിനെ തേടിയെത്തിയിരുന്നു.മൈക്രോ ബയോളിജിയിൽ ബിരുദം നേടിയ ശ്രിത അഭിനയത്തിന് പുറമെ അവതരണ രംഗത്തും സജീവമായിരുന്നു.മണി ബാക് പോളിസി,10.30എഎം ലോക്കൽ കോൾ,കൂതറ തുടങ്ങി പത്തിൽ അധികം സിനിമകളിൽ ശ്രിത നായികയായി എത്തിയെങ്കിലും തുടർച്ചയായ പരാജയങ്ങൾ കാരണം ഇടക്കാലത്ത് സിനിമയയിൽ നിന്നും ഇടവേളയെടുത്തിരുന്നു

ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.2014ൽ വിവാഹം കഴിഞ്ഞ ശ്രിത ചില മലയാള സിനിമകളിൽ വേഷമിട്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു2019 ൽ തമിഴിൽ ഇറങ്ങിയ ദിൽക്കു ദുക്കുടു എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.വിവാഹം കഴിഞ്ഞ ശേഷം ആ ബന്ധം ഒരു വർഷം മാത്രമേ മുന്നോട്ട് പോയിട്ടുള്ളുവെന്നും പരസ്പരം ഒത്തുപോകാൻ കഴിയില്ല എന്ന് ബോധ്യമായപ്പോളാണ് വിവാഹ ബന്ധം വേർപെടുത്തിയതെന്നും ചില കാരണങ്ങൾ കൊണ്ട് ആ സമയത്ത് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും ശ്രിത പറയുന്നു.

ഞാന്‍ ഷോര്‍ട്‌സ് ധരിക്കും,സാരി,ഷര്‍ട്ട്,സ്വിം സ്യൂട്ട് അങ്ങനെ പലതും, അനശ്വരയ്ക്ക് പിന്തുണയുമായി അഹാന

0
Spread the love

അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.നടി പങ്കുവെച്ച ചിത്രത്തിനെതിരെ സദാചാര ഉപദേശവുമായി എത്തിയതോടെയാണ് സംഭവം വിവാദമായത്.ഇപ്പോള്‍ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയാണ്.നടി അഹാന കൃഷ്ണയും അനശ്വര രാജന് പിന്തുണയുമായി രംഗത്ത് എത്തി.ഫേസ്ബുക്കില്‍ തന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഹാന അനശ്വര രാജന് പിന്തുണ നല്‍കിയത്.ചിത്രം പങ്കുവെച്ച് അഹാന കുറിച്ചതിങ്ങനെ.

‘ഞാന്‍ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്.ഞാന്‍ ഇതുപോലെ ഷോര്‍ട്‌സ് ധരിക്കും,സാരി,ഷര്‍ട്ട്,സ്വിം സ്യൂട്ട് അങ്ങനെ പലതും.എന്റെ കാരക്ടര്‍ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ആര്‍ക്കും അധികാരമില്ല.നിങ്ങളുടെ ചിന്തകളെ നോക്കൂ,എന്റെ വസ്ത്രത്തെ അല്ല.സ്ത്രീയാകട്ടെ പുരുഷനാകട്ടെ,അവരുടെ കയ്യും കാലും വയറുമൊക്കെ ഒന്നുതന്നെയാണ്.അതില്‍ എന്താണ് വ്യത്യാസം. ഇപ്പോള്‍ ഒരു പുരുഷന്‍ അവന്റെ വസ്ത്രം ഊരി ഫോട്ടോ പോസ്റ്റ് ചെയ്താല്‍, അത് പ്രചോദനമായി,മാസ് ആയി ഹോട്ട് ആയി.പക്ഷേ അതൊരു പെണ്‍കുട്ടി ചെയ്താലോ അത് ലൈംഗികതയ്ക്കുള്ള ആവശ്യമാണെന്നാണ് പലരുടെയും വിചാരം.അവള്‍ക്ക് നാണമില്ല,ശ്രദ്ധിക്കാന്‍ വേണ്ടി ചെയ്യുന്നു,ഇങ്ങനെയാണ് കമന്റുകള്‍ വരിക.’

ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്.പതിനെട്ടു വയസു തികയാന്‍ കാത്തിരിയ്ക്കുകയായിരുന്നോ തുണി കുറക്കാന്‍, എന്നൊക്കെയായിരുന്നു അനശ്വരയ്ക്ക് എതിരെയുള്ള കമന്റുകതള്‍.എന്നാല്‍ ഇതിന് അനശ്വര മറുപടിയും നല്‍കി.ഏറെ വിമര്‍ശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി പറഞ്ഞു.ഞാന്‍ എന്തു ചെയ്യുന്നുവെന്നോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട. എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് ആശങ്കപ്പെടാന്‍ നോക്കൂ,എന്നായിരുന്നു അനശ്വരയുടെ മറുപടി.

പതിവു തെറ്റിക്കാതെ മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയില്‍

0
Spread the love

പതിവു തെറ്റിക്കാതെ മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയില്‍. വര്‍ഷംതോറും ചെയ്യാറുളള ചികിത്സയ്ക്കാണ് ഇത്തവണയും മുടങ്ങാതെ തന്നെ സൂപ്പര്‍താരം എത്തിയത്. പെരിങ്ങോട് ഗുരുകൃപ ആയുര്‍വേദ ഹെറിറ്റേജില്‍ സുഖചികിത്സയിലാണ് താരം ഇപ്പോള്‍.

അതേസമയം, മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ന്റ ചിത്രീകരണം വൈകും. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. സെറ്റ് വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്.

തൊടുപുഴ, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. കൊച്ചിയിലെ പതിനാലു ദിവസത്തെ ഷൂട്ടിനു ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് എത്തുക

‘ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല’;വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി അനശ്വര രാജന്‍

0
Spread the love

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് അനശ്വര രാജന്‍. കഴിഞ്ഞ ദിവസം താരം ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെ വിമര്‍ശിച്ച്‌ പലരും രംഗത്തെത്തിയിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരിലായിരുന്നു വിമര്‍ശനം. അതേസമയം വസ്ത്രത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി അനശ്വര രാജന്‍ മുന്നോട്ടു വന്നിരിക്കുകയാണ്.

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് അതേ വസ്ത്രമണിഞ്ഞുള്ള മറ്റൊരു ചിത്രം പങ്കുവച്ചായിരുന്നു നടി മറുപടി പറഞ്ഞത്. ‘ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുവിന്‍.’ എന്ന് താരം ചിത്രത്തിനൊപ്പം കുറിച്ചു.

കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18-ാം ജന്മദിനം ആഘോഷിച്ചത്. പതിനെട്ട് വയസാകാന്‍ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍, നാണമില്ലെ ഈ വസ്ത്രം ധരിക്കാന്‍, അടുത്തത് എന്ത് വസ്ത്രമാണ് എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം. മോശം കമന്റുകളും സദാചാര ആക്രണവും തുരുമ്ബോഴും അനശ്വരയ്ക്ക് പിന്തുണയുമായും നിരവധി പേരെത്തിയിരുന്നു.

ഞങ്ങൾ മക്കളെ വളർത്താൻ പഠിച്ചത് ആഹാനയെ വളർത്തിയാണ്-കൃഷ്ണ കുമാർ

0
Spread the love

നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺതരി ആണ് കൃഷ്ണകുമാർ.കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്കെത്തുന്നത്.1994ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്.4മക്കളാണ് ഇരുവർക്കും ഉള്ളത്.മൂത്തമകൾ അഹാന കൃഷ്ണകുമാർ ഇതിനോടകം സിനിമയിൽ നായികയായി അഭിനയിച്ചു കഴിഞ്ഞു.വേറെ രണ്ട് പേർ സിനിമയിൽ ചെറിയ വേഷങ്ങൾ അഭിനയിക്കുകയും ചെയ്തു.ഇവരുടെ വീഡിയോസ് സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്.ദിയ,ഇഷാനി,ഹൻസിക എന്നിവരാണ് മറ്റു മൂന്ന് മക്കൾ

ഇപ്പോളിതാ അഹാനയെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണ കുമാർ.ജീവിതം ഒരു യാത്രയാണ്. അനുഗ്രഹീതമായൊരു യാത്ര. നന്മയും തിന്മയും കൂടികലർന്ന ഒരു യാത്ര.ആ യാത്രയിൽ ഇടയ്ക്കു വെച്ച് ചിലർ കൂടി വന്നു ചേരും.മക്കൾ.ആക്കൂട്ടത്തിൽ ആദ്യം വന്നു ചേർന്ന ആളാണ്‌ അഹാന.ഞങ്ങൾ മക്കളെ വളർത്താൻ പഠിച്ചത് ആഹാനയെ വളർത്തിയാണ്.പല പോരായ്മകൾ ഉണ്ടായി കാണാം അന്ന്.അവർ കുഞ്ഞായിരുന്നത് കൊണ്ട് സഹിച്ചു കാണും.അവർ ഇന്ന് വലുതായി.സ്വന്തം കാലിൽ നില്കാൻ പഠിച്ചു.

അവരിലും നന്മകളും പോരായ്മകലും കാണും.പണ്ട് നമ്മളെ സഹിച്ചതു പോലെ അവരുടെ പോരായ്മകളും സ്നേഹത്തോടെ സഹിക്കുക.സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക.കുടുംബജീവിതത്തിൽ മാതാപിതാക്കളും മക്കളുമായി സ്നേഹത്തിൽ ജീവിച്ചാൽ സ്വർഗമാണ്.തിരിച്ചായാൽ നരകവും.സ്നേഹവും വിട്ടുവീഴ്ചയും ഉണ്ടായാൽ കുടുംബജീവിതം സുഖകരമാണ്.മാതാപിതാക്കൾക്കാണ് വിട്ടുവീഴ്ച ചെയ്യാൻ കൂടുതൽ സാധ്യത.കാരണം ജീവിതാനുഭവം,പ്രായം,പക്വത എല്ലാമുണ്ട്.മാതാപിതാക്കളുടെ മനസ്സ് മനസിലാക്കാൻ മക്കൾക്ക്‌ കഴിഞ്ഞാൽ നമ്മൾ മാതാപിതാക്കന്മാർ അനുഗ്രഹീതരും.കാരണം അവരും നാളെ മാതാപിതാക്കൾ ആവേണ്ടവർ ആണ്.കാര്യങ്ങൾ മനസ്സിലാക്കുന്ന മക്കളെ ദൈവം ഞങ്ങൾക്ക് അനുഗ്രഹിച്ചു തന്നു.എത്ര നന്ദി പറഞ്ഞാലും തീരില്ല.മക്കളോടെന്നും പറയും പ്രാർത്ഥിക്കാൻ.പ്രാർത്ഥിക്കുമ്പോൾ ഒന്നും ചോദിക്കരുത്,തന്ന സൗഭാഗ്യങ്ങൾക്ക് നന്ദി പറയുക.നന്ദി പറഞ്ഞു കൊണ്ടേ ഇരിക്കുക.ഏതിനും,എല്ലാത്തിനും,ഒന്നുമില്ലായ്മക്കും.കാരണം ഒന്നുമിലാത്തപ്പോഴും നമ്മുടെ ജീവൻ നില നിർത്തിന്നതിനു നന്ദി പറയുക.ദൈവത്തിന്റെ ഒരു ടൈമിംഗ് ഉണ്ട്.അപ്പോൾ എല്ലാം നടക്കും.ക്ഷെമ യോടെകാത്തിരിക്കുക.എല്ലാവർക്കും നല്ല ജീവിതം ഉണ്ടാകട്ടെ.

മുത്തച്ഛന്റെ മടിയില്‍ ചിരിയോടെ അല്ലിമോള്‍; അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് പൃഥ്വി

0
Spread the love

മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ പൃഥ്വിരാജിന്റേത്. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും അടക്കം എല്ലാവരും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍. അതുകൊണ്ടുതന്നെ മല്ലിക സുകുമാരനും ഇന്ദ്രജിത്തും പൃഥ്വിരാജും പൂര്‍ണിമയും സുപ്രിയയും മക്കളുമെല്ലാം ഒത്തുചേരുന്ന ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരമാണ്.

മക്കളുടെ വിജയം കാണാനും പേരക്കുട്ടികളുടെ കളിചിരികള്‍ കാണാനുമൊക്കെ മുത്തച്ഛന്‍ സുകുമാരനും കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചുപാേയിട്ടുണ്ടെന്ന് മല്ലിക സുകുമാരനും നിരവധി തവണ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആ ആഗ്രഹത്തിനെ ഒരു ഫാമിലി പോര്‍ട്രെയിറ്റിലൂടെ സാക്ഷാത്കരിച്ചിരിക്കുകയാണ് പൃഥ്വിയുടെ ഒരു ആരാധകന്‍.

ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പം ഇരിക്കുന്ന സുകുമാരനെയാണ് മനോഹരമായ ഈ കുടുംബചിത്രത്തില്‍ കാണാനാവുക. “അച്ഛനുണ്ടായിരുന്നെങ്കില്‍.” എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts