Home Blog Page 1540

ഞങ്ങൾ മക്കളെ വളർത്താൻ പഠിച്ചത് ആഹാനയെ വളർത്തിയാണ്-കൃഷ്ണ കുമാർ

0
Spread the love

നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺതരി ആണ് കൃഷ്ണകുമാർ.കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്കെത്തുന്നത്.1994ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്.4മക്കളാണ് ഇരുവർക്കും ഉള്ളത്.മൂത്തമകൾ അഹാന കൃഷ്ണകുമാർ ഇതിനോടകം സിനിമയിൽ നായികയായി അഭിനയിച്ചു കഴിഞ്ഞു.വേറെ രണ്ട് പേർ സിനിമയിൽ ചെറിയ വേഷങ്ങൾ അഭിനയിക്കുകയും ചെയ്തു.ഇവരുടെ വീഡിയോസ് സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്.ദിയ,ഇഷാനി,ഹൻസിക എന്നിവരാണ് മറ്റു മൂന്ന് മക്കൾ

ഇപ്പോളിതാ അഹാനയെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണ കുമാർ.ജീവിതം ഒരു യാത്രയാണ്. അനുഗ്രഹീതമായൊരു യാത്ര. നന്മയും തിന്മയും കൂടികലർന്ന ഒരു യാത്ര.ആ യാത്രയിൽ ഇടയ്ക്കു വെച്ച് ചിലർ കൂടി വന്നു ചേരും.മക്കൾ.ആക്കൂട്ടത്തിൽ ആദ്യം വന്നു ചേർന്ന ആളാണ്‌ അഹാന.ഞങ്ങൾ മക്കളെ വളർത്താൻ പഠിച്ചത് ആഹാനയെ വളർത്തിയാണ്.പല പോരായ്മകൾ ഉണ്ടായി കാണാം അന്ന്.അവർ കുഞ്ഞായിരുന്നത് കൊണ്ട് സഹിച്ചു കാണും.അവർ ഇന്ന് വലുതായി.സ്വന്തം കാലിൽ നില്കാൻ പഠിച്ചു.

അവരിലും നന്മകളും പോരായ്മകലും കാണും.പണ്ട് നമ്മളെ സഹിച്ചതു പോലെ അവരുടെ പോരായ്മകളും സ്നേഹത്തോടെ സഹിക്കുക.സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക.കുടുംബജീവിതത്തിൽ മാതാപിതാക്കളും മക്കളുമായി സ്നേഹത്തിൽ ജീവിച്ചാൽ സ്വർഗമാണ്.തിരിച്ചായാൽ നരകവും.സ്നേഹവും വിട്ടുവീഴ്ചയും ഉണ്ടായാൽ കുടുംബജീവിതം സുഖകരമാണ്.മാതാപിതാക്കൾക്കാണ് വിട്ടുവീഴ്ച ചെയ്യാൻ കൂടുതൽ സാധ്യത.കാരണം ജീവിതാനുഭവം,പ്രായം,പക്വത എല്ലാമുണ്ട്.മാതാപിതാക്കളുടെ മനസ്സ് മനസിലാക്കാൻ മക്കൾക്ക്‌ കഴിഞ്ഞാൽ നമ്മൾ മാതാപിതാക്കന്മാർ അനുഗ്രഹീതരും.കാരണം അവരും നാളെ മാതാപിതാക്കൾ ആവേണ്ടവർ ആണ്.കാര്യങ്ങൾ മനസ്സിലാക്കുന്ന മക്കളെ ദൈവം ഞങ്ങൾക്ക് അനുഗ്രഹിച്ചു തന്നു.എത്ര നന്ദി പറഞ്ഞാലും തീരില്ല.മക്കളോടെന്നും പറയും പ്രാർത്ഥിക്കാൻ.പ്രാർത്ഥിക്കുമ്പോൾ ഒന്നും ചോദിക്കരുത്,തന്ന സൗഭാഗ്യങ്ങൾക്ക് നന്ദി പറയുക.നന്ദി പറഞ്ഞു കൊണ്ടേ ഇരിക്കുക.ഏതിനും,എല്ലാത്തിനും,ഒന്നുമില്ലായ്മക്കും.കാരണം ഒന്നുമിലാത്തപ്പോഴും നമ്മുടെ ജീവൻ നില നിർത്തിന്നതിനു നന്ദി പറയുക.ദൈവത്തിന്റെ ഒരു ടൈമിംഗ് ഉണ്ട്.അപ്പോൾ എല്ലാം നടക്കും.ക്ഷെമ യോടെകാത്തിരിക്കുക.എല്ലാവർക്കും നല്ല ജീവിതം ഉണ്ടാകട്ടെ.

മുത്തച്ഛന്റെ മടിയില്‍ ചിരിയോടെ അല്ലിമോള്‍; അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് പൃഥ്വി

0
Spread the love

മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ പൃഥ്വിരാജിന്റേത്. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും അടക്കം എല്ലാവരും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍. അതുകൊണ്ടുതന്നെ മല്ലിക സുകുമാരനും ഇന്ദ്രജിത്തും പൃഥ്വിരാജും പൂര്‍ണിമയും സുപ്രിയയും മക്കളുമെല്ലാം ഒത്തുചേരുന്ന ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരമാണ്.

മക്കളുടെ വിജയം കാണാനും പേരക്കുട്ടികളുടെ കളിചിരികള്‍ കാണാനുമൊക്കെ മുത്തച്ഛന്‍ സുകുമാരനും കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചുപാേയിട്ടുണ്ടെന്ന് മല്ലിക സുകുമാരനും നിരവധി തവണ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആ ആഗ്രഹത്തിനെ ഒരു ഫാമിലി പോര്‍ട്രെയിറ്റിലൂടെ സാക്ഷാത്കരിച്ചിരിക്കുകയാണ് പൃഥ്വിയുടെ ഒരു ആരാധകന്‍.

ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പം ഇരിക്കുന്ന സുകുമാരനെയാണ് മനോഹരമായ ഈ കുടുംബചിത്രത്തില്‍ കാണാനാവുക. “അച്ഛനുണ്ടായിരുന്നെങ്കില്‍.” എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ജോലിയൊന്നുമില്ലാതിരുന്ന ഈ മിമിക്രികലാകാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ഈ സ്ത്രീയുടെ അപകടകരമായ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്-സലിംകുമാര്‍

0
Spread the love

തന്റെ 24-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച്‌ നടന്‍ സലിം കുമാര്‍. ഭാര്യ സുനിതയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ജോലിയൊന്നുമില്ലാതിരുന്ന ഈ മിമിക്രികലാകാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ഈ സ്ത്രീയുടെ അപകടകരമായ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ് എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയമാണെന്നും എങ്ങനെ നന്ദി പറയണം എന്നറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

‘കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും’ എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ എങ്ങനെ നന്ദി പറയണം എന്നറിയില്ല..ആഘോഷങ്ങള്‍ ഒന്നുമില്ല..എല്ലാവരുടെയും പ്രാത്ഥനകള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാര്‍

കാണാനും കേള്‍ക്കാനുമാവുന്നില്ലെങ്കിലും അടുത്തുതന്നെയുണ്ട്, സ്വര്‍ണലതയുടെ ഓര്‍മയില്‍ ചിത്ര

0
Spread the love

പ്രശസ്ത പിന്നണി ​ഗായിക സ്വര്‍ണലതയുടെ പത്താം ഓര്‍മ്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ​ഗായിക കെഎസ് ചിത്ര. കാണാനും കേള്‍ക്കാനുമാവുന്നില്ലെങ്കിലും അടുത്തുതന്നെയുണ്ട് എന്നാണ് ചിത്ര തന്റെ ഫേയ്സ്ബുക്കില്‍ കുറിച്ചത്. സ്വര്‍ണയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്.

കാണാനും കേള്‍ക്കാനും കഴിയുന്നില്ലെങ്കിലും എപ്പോഴും അടുത്തു തന്നെയുണ്ട്. ഒരുപാട് മിസ് ചെയ്യുന്നു. സ്വര്‍ഗത്തിലെ പത്താം വാര്‍ഷികത്തില്‍ ഓര്‍ക്കുന്നു- എന്നാണ് ചിത്ര കുറിച്ചത്. സം​ഗീത ലോകത്തിന് ആഘാതം തീര്‍ത്തുകൊണ്ടാണ് 2010ല്‍ സ്വര്‍ണലത വിടപറയുന്നത്. 37 വയസായിരുന്നു സ്വര്‍ണലതയുടെ പ്രായം.വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.

പാലക്കാട്ടുകാരിയായ ഇവര്‍ 22 വര്‍ഷത്തെ കരിയറില്‍ മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉറുദു, ബം​ഗാളി, ഒറിയ, പഞ്ചാബി, ബഡ​ഗ എന്നീ ഭാഷകളിലായി 7000ത്തോളം ​ഗാനം ആലപിച്ചിട്ടുണ്ട്. കറുത്തമ്മ എന്ന തമിഴ് ചിത്രത്തിലെ പോരാലെ പൊന്നുത്തായേ എന്ന ഗാനത്തിന് മികച്ച ഗായികയ്‍ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഒറ്റ സീനുളള കഥാപാത്രത്തിനായി ദിവസങ്ങളോളം കാത്തുനിർത്തി, പലരും നുണ പറഞ്ഞ് ചതിച്ചു- ശരണ്യ ആനന്ദ്

0
Spread the love

മലയാള സിനിമയിൽ നിന്ന് ആദ്യഘട്ടത്തിൽ ഒരുപാട് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ശരണ്യ ആനന്ദ്. ചില സെറ്റുകളിൽ ഒറ്റ സീനുകൾ മാത്രമുളള കഥാപാത്രത്തിനായി ദിവസങ്ങളോളം കാത്തുനിർത്തിയിട്ടുണ്ട്. പലപ്പോഴും സങ്കടം വന്നിട്ട് കരഞ്ഞിട്ടുണ്ട്. കാരണം, നുണ പറഞ്ഞ് ചതിക്കുകയായിരുന്നു പലരും ചെയ്തതെന്നും താരം പറയുന്നു.

ശരണ്യയുടെ വാക്കുകൾ

ആദ്യഘട്ടത്തിൽ ഒരുപാട് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ വന്ന് കഥ പറയുമ്ബോഴുളള കഥാപാത്രമായിരുന്നില്ല പലപ്പോഴും സെറ്റിൽ പോയപ്പോൾ കിട്ടിയത്. ചില സെറ്റുകളിൽ ഒറ്റ സീനുകൾ മാത്രമുളള കഥാപാത്രത്തിനായി ദിവസങ്ങളോളം കാത്തുനിർത്തിയിട്ടുണ്ട്. പലപ്പോഴും സങ്കടം വന്നിട്ട് കരഞ്ഞിട്ടുണ്ട്. കാരണം, നുണ പറഞ്ഞ് ചതിക്കുകയായിരുന്നു പലരും ചെയ്തത്. പക്ഷേ അപ്പോഴും സിനിമയോടുളള ആത്മാർത്ഥ കൊണ്ട് ഒന്നും മിണ്ടാതെ അതെല്ലാം പൂർത്തിയാക്കി കൊടുത്തു. എല്ലാവരും സിനിമയിലേക്ക് ചെല്ലുന്നത് നല്ലൊരു കഥാപാത്രം ചെയ്യണമെന്ന ആ​ഗ്രഹവുമായിട്ടാണ്. എന്നാൽ സെറ്റിൽ ചെല്ലുമ്ബോൾ പൊളളയായ കഥാപാത്രമാണ് നമ്മൾ ചെയ്യേണ്ടത് എന്നറിയുമ്ബോൾ വല്ലാത്ത നിരാശ തോന്നും. അത് സിനിമയിലേക്ക് പുതുതായി വരുന്ന ഒരുപാട് ആൾക്കാരെ നിരാശരാക്കും. ആരെയും വിളിച്ചുവരുത്തി അങ്ങനെ അപമാനിക്കരുത്. എനിക്ക് തുടക്കകാലത്ത് അത്തരം അനുഭവങ്ങൾ ഒരുപാട് സിനിമകളിൽ നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമകളുടെ പേര് ഞാൻ പറയുന്നില്ല. തിയറ്ററിൽ നിന്നും അവ കാണുമ്ബോൾ ഞാൻ വേദനിച്ചിട്ടുണ്ട്. ആര് വിളിച്ചാലും ഇപ്പോൾ ഞാൻ നോ പറയേണ്ട സ്ഥലത്ത് നോ പറയും. നല്ല കാരക്ടർ റോളുകൾ മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.

ലോക്ഡൗണ്‍ മൂലം ഇടവേള ബാബു സ്വന്തം കാര്‍ വിറ്റെന്ന് നടന്‍ നന്ദു

0
Spread the love

കൊവിഡിനെ തുടര്‍ന്നുളള ലോക്ഡൗണില്‍ ഏറ്റവും അധികം പ്രതിസന്ധിയിലായവരില്‍ രാജ്യത്തെ സിനിമാലോകവും താരങ്ങളുമുണ്ട്. കേരളത്തിലും തിയറ്ററുകള്‍ അടച്ചിടുകയും ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തതോടെ ഇതിനെ ആശ്രയിച്ച്‌ ജീവിക്കുന്ന ആയിരക്കണക്കിന് പേരാണ് പ്രതിസന്ധിയിലാക്കിയത്. ഇതില്‍ സാധാരണക്കാരായ നടന്‍മാര്‍ മുതല്‍ താരങ്ങളുമുണ്ട്. സിനിമാലോകത്തെ ബാധിച്ച കൊവിഡിനെ കുറിച്ച്‌, തന്റെ ചുറ്റുമുളളവരെക്കുറിച്ച്‌ നടന്‍ നന്ദു വിവരിക്കുകയാണ്. അമ്മയുടെ ഭാരവാഹിയും നടനുമായ ഇടവേള ബാബു, പേര് പറയാത്ത ഒരു നടി എന്നിവര്‍ പ്രതിസന്ധിയെക്കുറിച്ചാണ് നന്ദു പറയുന്നത്. മലയാള മനോരമയുടെ വാരാന്ത്യ പതിപ്പിലായിരുന്നു നന്ദു ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

നന്ദുവിന്‍റെ വാക്കുകള്‍ ഇങ്ങനെ

സിനിമയിലെ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് നല്ല സാമ്ബത്തിക ശേഷിയുളളത്. വരുമാനം മുടങ്ങിയാലും ഇരുപത് ശതമാനം പേര്‍ക്ക് കൂടി ജീവിക്കാം. സാധാരണ നടിനടന്മാര്‍, സാങ്കേതിക വിദ​ഗ്ധര്‍, അസിസ്റ്റന്റുമാര്‍, ലൈറ്റ് ബോയ്സ്, മെസ് ജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങിയവര്‍ കഷ്ടത്തിലാണ്. പലരെയും വ്യക്തിപരമായി സഹായിച്ചു. കൂടുതല്‍ സഹായിക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോള്‍. സെറ്റില്‍ നമുക്ക് ഭക്ഷണം വിളമ്ബിയിരുന്നവര്‍ പട്ടിണി കിടക്കുന്നതായി കേള്‍ക്കുമ്ബോള്‍ ദുഃഖമുണ്ട്.

താരസംഘടനയായ അമ്മ സാമ്ബത്തിക ശേഷിയുളളവരില്‍ നിന്ന് പണം സമാഹരിച്ച്‌ രണ്ട് തവണ സഹായം നല്‍കി. ഏറ്റവും ഒടുവില്‍ ധനസമാഹരണം നടത്തിയപ്പോള്‍ പിരിവ് നല്‍കാന്‍ നിവൃത്തിയില്ലെന്ന് ഞാന്‍ ഇടവേള ബാബുവിനെ വിളിച്ച്‌ പറഞ്ഞു. ലോക്ഡൗണ്‍ മൂലം സ്വന്തം കാറുകളില്‍ ഒന്ന് വില്‍ക്കേണ്ടി വന്നുവെന്നാണ് അപ്പോള്‍ ഇടവേള ബാബു എന്നോട് പറഞ്ഞത്. ആറുമാസം വരുമാനം ഇല്ലാതാകുമെന്ന് ‍ഞങ്ങളാരും പ്രതീക്ഷിച്ചില്ല.

മലയാളത്തിലെ ഒരു നടി ലോക്ഡൗണിന് മുന്‍പ് കാര്‍ വാങ്ങാന്‍ ഉറച്ചു. മാസം 35,000 വീതം വായ്പ അടക്കണം. സിനിമ ഇല്ലാത്തതിനാല്‍ വരുമാനമില്ല. ലോക‍്ഡൗണ്‍ സൂചന ലഭിച്ചപ്പോള്‍ ബാങ്കുകാരെ സമീപിച്ച്‌ ഇപ്പോള്‍ വണ്ടി വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ അവര്‍ കാര്‍ ഡീലര്‍ക്ക് പണം കൈമാറി കഴിഞ്ഞിരുന്നു.

ജീവിക്കാന്‍ മറ്റ് നിവര്‍ത്തിയില്ല; ഒടുവില്‍ സിനിമയ്ക്ക് പാക്ക് അപ്പ് പറഞ്ഞ് സംവിധായകന്‍ മീന്‍ കച്ചവടത്തിന് ഇറങ്ങി

0
Spread the love

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമാ മേഖല പ്രതിസന്ധിയിലായതോടെ ജീവിക്കാന്‍ മറ്റ് നിര്‍ത്തിയില്ലാതെ സിനിമയ്ക്ക് പാക്ക് അപ്പ് പറഞ്ഞ് സംവിധായകന്‍ മീന്‍ കച്ചവടത്തിന് ഇറങ്ങി. പ്രതാപ് പോത്തനെ മുഖ്യ കഥാപാത്രമാക്കി കാഫിര്‍ എന്ന ചിത്രം സംവിധാനം ചെയ്ത വിനോദ് കരിക്കോട് ആണ് അതിജീവനത്തിനായി കാരിക്കോട് ജംക്ഷനില്‍ മീന്‍ കട തുടങ്ങിയത്.

ചിത്രത്തിന്റെ രചനയും വിനോദിന്റേതാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ മിക്സിങ് ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ലോക്ക്ഡൗണ്‍ ആരംഭിച്ചത്. ഇതോടെ സിനിമ റിലീസ് ചെയ്യാനുള്ള സ്വപ്നവും തടസപ്പെട്ടു.

മാധ്യമപ്രവര്‍ത്തകനായ വിനോദിന് കുട്ടിക്കാലം മുതലേ സിനിമ ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. ഇതിനിടെ അവസരം ഒത്തുവന്നപ്പോള്‍ കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ആയിരിക്കെ അവധിയെടുത്ത് സിനിമ ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് സ്വപ്‌നം സാക്ഷാത്കരിക്കാതെ വരികയും അതിജീവനം വെല്ലുവിളിയാവുകയും ചെയ്തു.

ഓണ്‍ലൈന്‍ മീഡിയയില്‍ റിപ്പോര്‍ട്ടിങ്ങിന് ഇറങ്ങിത്തിരിച്ചെങ്കിലും ജീവിക്കാന്‍ മറ്റു വഴി കണ്ടെത്തണമായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പഴകിയ മത്സ്യം പിടികൂടുന്നതിനു സാക്ഷിയായതും നിയോഗമായി. നല്ല മത്സ്യം നല്‍കണമെന്ന മോഹം കൂടി ഉണ്ടായതോടെയാണ് മീന്‍കട തുടങ്ങാന്‍ തീരുമാനിച്ചതെന്ന് വിനോദ് പറയുന്നു.

അൽഫോൺസ് പുത്രനെയോർത്ത് ലജ്ജിക്കുന്നു, വിമർശനവുമായി വി.കെ പ്രകാശ്

0
Spread the love

സംവിധായകൻ അൽഫോൺസ് പുത്രനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വി.കെ പ്രകാശ്. വികെ പ്രകാശ്-അനൂപ് മേനോൻ ചിത്രം ട്രിവാൻഡ്രം ലോഡ്ജിനെ കുറിച്ച് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശത്തെ വിമർശിച്ചാണ് വി.കെ പ്രകാശ് ഫേസ്ബുക്കിൽ കുറിപ്പ് പ്രസിദ്ധീകരിച്ചത്. അൽഫോൺസ് പുത്രനെയോർത്ത് താൻ ലജ്ജിക്കുന്നുവെന്നും, സ്വന്തം മേഖലയോടുള്ള അനാദരവാണ് അദ്ദേഹം കാട്ടിയതെന്നും വി.കെ പ്രകാശ് കുറിച്ചു.

‘നല്ല സിനിമകൾക്ക് വേണ്ടിയാണ് മലയാള സിനിമ മാറിയിരിക്കുന്നതെന്നും, ഏതാനും ചില ചിത്രങ്ങളിൽ മാത്രമാണ് മോശം ഘടകങ്ങൾ ഉള്ളതെന്നുമായിരുന്നു അനൂപ് മേനോൻ തിരക്കഥയെഴുതിയ ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ ചിത്രങ്ങളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള അൽഫോൺസ് പുത്രൻറെ പരാമർശം.

‘ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രം യു സർട്ടിഫിക്കറ്റ് കൊടുത്ത് വിട്ടതാണ് ഒരു പ്രശ്നം. അതിലായിരുന്നു ഇത്തിരി ‘എ’ ഡയലോഗ്സുണ്ടായിരുന്നത്. അത് ‘യു’ സർട്ടിഫിക്കറ്റ് കൊടുത്തത് സെൻസറുക്കാരോട് ചോദിക്കേണ്ട കാര്യമാണ്. രണ്ടാമത് പറഞ്ഞത് ഹോട്ടൽ കാലിഫോർണിയ, അനൂപ് മേനോൻറെ സിനിമകൾക്കാണല്ലോ പൊതുവേ ഈ ലേബലുള്ളത്. ആഷിഖ് അബുവിൻറെ സിനിമകൾക്കോ, സമീർ താഹിറിൻറെ സിനിമകളിലോ വിനീത് ശ്രീനിവാസൻറെ സിനിമകളിലോ വൃത്തികേടില്ല, ഈ അനൂപ് മേനോൻറെ സിനിമകൾ മാത്രമല്ലല്ലോ ന്യൂ ജനറേഷൻ സിനിമകൾ. ഈ മൂന്ന് നാല് സിനിമകൾ വെച്ച് മലയാള സിനിമ തരം താഴ്ന്നു പോയി എന്ന് പറയുന്നവരോട് എനിക്കും വലിയ താൽപര്യമില്ല’- എന്നാണ് അൽഫോൺസ് പുത്രൻ മുൻപ് പറഞ്ഞിരുന്നത്.

ട്രിവാൻഡ്രം ലോഡ്ജ് സിനിമക്ക് ‘യു’ സർട്ടിഫിക്കറ്റല്ല, യു.എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നതെന്നും ഈ ചിത്രത്തിന് എന്തിനാണ് യു.എ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ആ സമയത്ത് തന്നെ സെൻസർ ഓഫീസർ വ്യക്തമാക്കിയതായും വി.കെ പ്രകാശ് മറുപടി നൽകി. ചില സിനിമകൾ സംവിധായകൻറെ പേരിലും, മറ്റു ചില സിനിമകൾ തിരക്കഥാകൃത്തിൻറെ പേരിലും അറിയപ്പെടുന്നത് എങ്ങനെയാണെന്നും തികച്ചും അനാദരവാണ് സ്വന്തം മേഖലയോട് അൽഫോൺസ് പുത്രൻ കാണിച്ചതെന്നും അദ്ദേഹത്തെ ഓർത്ത് ലജ്ജിക്കുന്നുവെന്നും വി.കെ.പി തൻറെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഈ അഭിമുഖം എപ്പോൾ പുറത്തുവന്നതാണെന്ന് അറിയില്ലെന്നും, എപ്പോഴായാലും അത് മോശമായിപ്പോയെന്നും അദ്ദേഹം പറയുന്നുണ്ട്.

ഹാപ്പി ബർത്ത്ഡേയ് പീലിമോൾ വിത്ത്‌ ലവ് മമ്മൂട്ടി; പീലിമോൾക്ക് സർപ്രൈസ് സമ്മാനവുമായി മമ്മൂട്ടി

0
Spread the love

മലയാളത്തിന്റെ പ്രിയതാരം മെഗാസ്റ്റാർ സ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ വാശിപിടിച്ച്‌ കരഞ്ഞ നാലു വയസുകാരി പീലിയെന്ന ദുവയെ അത്രപെട്ടെന്ന് ഒന്നും തന്നെ ആർക്കും മറക്കാൻ കഴിയില്ല. ഇന്ന് പീലി മോൾക്ക് പിറന്നാൾ ദിനമാണ്. ഈ പിറന്നാൾ ദിനത്തിൽ ഏറെ സർപ്രൈസുകൾ ആണ് പീലിയെ കത്ത് ഇരിക്കുന്നത്. സാക്ഷാൽ മമ്മൂട്ടി തന്നെ സർപ്രൈസ് കേക്കും സമ്മാനങ്ങളും എത്തിച്ച്‌ ഞെട്ടിച്ചിരിക്കുകയാണ് പീലിമോളെ.

കൊച്ചിയിൽ നിന്ന് രണ്ട് പേർ പുത്തനുടുപ്പും കേക്കും സമ്മാനങ്ങളുമായി‌ പീലിമോളെ കാണാൻ എഹോയപ്പോൾ പീലിമോളെ പോലെ തന്നെ വീടു മുഴുവൻ അമ്ബരന്നു. ‘ഹാപ്പി ബർത്ത്ഡേയ് പീലിമോൾ, വിത്ത്‌ ലവ് മമ്മൂട്ടി’ എന്നാണ് കേക്കിൽ എഴുതിയിരുന്ന വാചകങ്ങൾ. പിതാവ് ഹമീദ് വീട്ടുകാർ തയ്യാറാക്കി വച്ച കേക്ക് തന്നെ മാറ്റി വച്ച്‌, മമ്മ‌ൂക്ക സമ്മാനിച്ച കേക്ക് മുറിച്ചായിരുന്നു പീലിയുടെ ആഘോഷം. പക്ഷേ അതുകൊണ്ടെന്നും ആഘോഷങ്ങൾ അവസാനിക്കുന്നില്ല. കേക്കു മുറിച്ചതിനു ശേഷം കാത്തിരുന്നത് അടുത്ത സർ‌പ്രൈസ്. മെഗാ സ്റ്റാർ വിഡിയോ കോളിൽ. മമ്മൂക്കയെ കണ്ടപ്പോൾ പീലി നാണം കുണുങ്ങിയായി.

പീലിക്കായി മമ്മൂട്ടി കൊച്ചിയിലെ യുവ ഫാഷൻ ഡിസൈനറായ ബെൻ ജോൺസൺ പ്രത്യേകം നെയ്തെടുത്ത ഉടുപ്പാണ് കൊടുത്തുവിട്ടത്. മമ്മൂട്ടിയുടെ സമ്മാനങ്ങളുമായി പെരിന്തൽമണ്ണയിൽ അങ്കമാലി ചമ്പന്നൂർ സ്വദേശികളായ ജോസ് പോളും ബിജു പൗലോസും ആണ് എത്തിയത്. സെപ്റ്റംബർ 7 ന് ആയിരുന്നു മമ്മൂട്ടിയുടെ ജന്മ ദിനം. മാതാപിതാക്കൾ ജോലി കഴിഞ്ഞു വരുമ്ബോൾ അവർ മമ്മൂട്ടിയുടെ ജന്മദിന ആഘോഷത്തിന് പോയതാണ് എന്ന് കരുതി പീലി വഴക്കുണ്ടാക്കിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.മമ്മൂട്ടിയുടെ ജന്മദിനമെന്ന് വീട്ടിൽ പറഞ്ഞപ്പോഴാണ് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കുഞ്ഞു പീലി പൊട്ടിക്കരഞ്ഞത്.പീലി വാശി പിടിച്ച്‌ കരയുന്ന വീഡിയോ മമ്മൂട്ടി തന്നെ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു.

മിയ ഇനി അശ്വിന് സ്വന്തം

0
Spread the love

കൊച്ചി: നടി മിയ ജോർജും ബിസിനെസ്സുകാരനായ അശ്വിൻ ഫിലിപ്പും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു വിവാഹം. ലോക്ക്ഡൗൺ നാളുകളിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയവും മനസമ്മതവും നടന്നത്.വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടത്തിയത്. ഇരുവരും പള്ളിയിലേക്ക് മാസ്കും വെച്ചാണ് കയറി വന്നത്. ഓഫ് വൈറ്റ് നിറമുള്ള ഗൗൺ ആയിരുന്നു മിയയുടെ വിവാഹ വസ്ത്രം. കൈയിൽ ബോക്കയുമായിട്ടാണ് മിയ എത്തിയത്. വിവാഹവസ്ത്രത്തിനൊപ്പം വളരെ ചുരുക്കം ആക്‌സസറീസ് മാത്രമേ ഉണ്ടായിരുന്നുള്ളു.കോട്ടും സ്യൂട്ടുമായിരുന്നു അഷ്‌വിന്റെ വേഷം. വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്. ക്രിസ്ത്യൻ ആചാരപ്രകാരം എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് ലളിതമായിട്ടായിരുന്നു വിവാഹം.

എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്‍വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ. മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പാലാ സെൻറ് തോമസ് കത്തീഡ്രലിൽ വച്ച് കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം.

വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് . പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച മിയയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts