Home Blog Page 1541

മമ്മൂക്ക 69ന്റെ നിറവിൽ,പിറന്നാൾ ആശംസകളുമായി ആരാധകലോകം

0
Spread the love

മലയാള സിനിമയുടെ നിത്യ യൗവനം പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിക്ക് ഇന്ന് 69 വയസ്സ്. പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് പലരും അദ്ദേഹത്തെ വാഴ്ത്താറുള്ളത്. അഞ്ചു പതിറ്റാണ്ടോളമായി അഭിനയരംഗത്ത്‌ സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ‘ലുക്ക്‌’ എല്ലായ്‌പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന അഭിനയജീവിതത്തില്‍ മലയാള സിനിമയ്ക്ക് എന്നതിലുപരിയായി ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനകരമായ പല പ്രകടനങ്ങളും മമ്മൂട്ടിയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയെ ഭാവിയില്‍ പഠനവിഷയം ആക്കുക തന്നെ വേണമെന്ന് മലയാളത്തിന്റെ അതുല്യ കലാകാരനായ എം ടി വാസുദേവന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ അഭിപ്രായത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന പ്രകടനമാണ് കാലങ്ങളായി മമ്മൂട്ടി കാഴ്ചവയ്ക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബര്‍ ഏഴിന് പിറന്നുവീണത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്ബ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്. ഇസ്മയില്‍-ഫാത്തിമ ദമ്ബതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍.

അഭിഭാഷകനായാണ് യോഗ്യത നേടിയെങ്കിലും രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിക്കുകയായിരുന്നു അദ്ദേഹം. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌. 1971 ഓഗസ്റ്റ്‌ ആറാം തീയതിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് അദ്ദേഹം എത്തിയത്.

എം ടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല.

കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. പിന്നീടങ്ങോട്ട് നിരവധി വേഷപ്പകര്‍ച്ചകള്‍. എന്നാല്‍ അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് മമ്മൂട്ടി എന്ന നടന്റെ സൗന്ദര്യം.

ബോളിവുഡ്‌ താരം അര്‍ജുന്‍ കപൂറിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു

0
Spread the love

ബോളിവുഡ് താരം അര്ജുന് കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രകടമായ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും ആരോ​ഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അര്ജുന് അറിയിച്ചു. വരും ദിവസങ്ങളില്‍ തന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങള് ആരാധകരുമായി പങ്കിടുന്നത് തുടരുമെന്നും താരം വ്യക്തമാക്കി.

“എനിക്ക് കോവിഡ് പോസിറ്റീവാണെന്ന് നിങ്ങളെ അറിയിക്കേണ്ടത് എന്റെ കടമയാണ്. നിലവില്‍ എനിക്ക് പ്രശ്നങ്ങളൊന്നും ഇല്ല, പ്രകടമായ ലക്ഷണങ്ങളും ഇല്ല. ഡോക്ടര്‍മാരുടെയും ആരോ​ഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശപ്രകാരം വീട്ടില് നിരീക്ഷണത്തില്‍ കഴിയുകയാണ്. നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. വരും ദിവസങ്ങളില് എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരെയും അറിയിക്കും. അസാധാരണവും അഭൂതപൂര്വവുമായ സമയമാണിത്, മനുഷ്യരാശിയെല്ലാം ഈ വൈറസിനെ മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്”,അര്ജുന് ഇന്‍സ്റ്റാ​ഗ്രാമില്‍ കുറിച്ചു.

നിലവില്‍ സഹോദരി അന്ഷുലയ്ക്കൊപ്പം മുംബൈയിലാണ് അര്ജുന് കപൂര് താമസിക്കുന്നത്. ചലച്ചിത്ര നിര്മ്മാതാവ് ബോണി കപൂറിന്റെ മകനാണ് അര്ജുന്.

ഡാഡയും അല്ലിയും വെള്ളത്തിലാണ്, ഞായര്‍ ചിത്രം പങ്കുവച്ച്‌ സുപ്രിയ

0
Spread the love

മക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന നിരവധി സിനിമ താരങ്ങളെ നമുക്കറിയാം. എന്നാല്‍ നടന്‍ പൃഥ്വിരാജും നിര്‍മാതാവും അദ്ദേഹത്തിന്റെ ഭാര്യയുമായ സുപ്രിയയും അതില്‍ നിന്നും വ്യത്യസ്തരാണ്. വളരെ വിരളമായേ ഇരുവരും മകള്‍ അല്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. മകളുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അച്ഛനും അമ്മയും ആണ് ഇരുവരും.

ഇത്തവണ തന്റെ പ്രിയപ്പെട്ട ഡാഡയുടെ കൈ പിടിച്ച്‌ കടലില്‍ കളിക്കുന്ന അല്ലിയുടെ ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. സണ്‍ഡേ ഫണ്‍ഡേ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതേ ചിത്രം പൃഥ്വിയും റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്തത്തില്‍ മാസ്കും സണ്‍ഗ്ലാസും വച്ച്‌ പതിവ് പോലെ സ്റ്റൈലന്‍ ലുക്കിലാണ് പൃഥ്വി.

അല്ലിമോള്‍ മുഖം തിരിച്ചിരിക്കുന്ന ചിത്രമാണ് സുപ്രിയയും പൃഥ്വിയും മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. പതിവുപോലെ മുഖം ഇല്ല അല്ലിയുടെ മുഖം കാണാന്‍ സാധിക്കില്ല.

ദയവു ചെയ്ത് എന്നെ അവാര്‍ഡിനായി പരിഗണിക്കരുത്; കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് അഭ്യര്‍ത്ഥനയുമായി ഹരീഷ് പേരടി

0
Spread the love

കേരള സര്‍ക്കാറിനോട് തന്നെ അവാര്‍ഡിനായി പരിഗണിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ ഹരീഷ് പേരടി. തന്റെ നല്ല കഥാപാത്രങ്ങള്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും അവാര്‍ഡ് കമ്മിറ്റിയുടെ മുന്നിലെത്തുംമെന്നും എന്നാല്‍ തന്നെ പരിഗണിക്കരുതെന്നുമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് ഒരു അഭ്യര്‍ത്ഥന..എന്റെ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവുമൊക്കെ അവാര്‍ഡ് കമ്മറ്റിയുടെ. മുന്നിലെത്തും..ദയവ് ചെയ്യത് അതിനൊന്നും എന്നെ പരിഗണിക്കാതിരിക്കുക..പരിഗണിച്ചാല്‍ ഒരു കലാകാരന്‍ എന്ന നിലക്ക് അതിനെ അവഗണിക്കാന്‍ എനിക്ക് പ്രയാസമാവും.എന്റെ കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉഷ്ണത്തിന് ഞാന്‍ കൂലി വാങ്ങുന്നതുപോലെയാണ്.അല്ലെങ്കില്‍ അതിനേക്കാള്‍ ബാലിശമായ ഒന്നാണ് അവാര്‍ഡുകള്‍.. എന്നാലും എന്റെ കഥാപാത്രങ്ങളോടുള്ള എന്റെ ബഹുമാനം എന്ന നിലക്ക് എനിക്കതു വാങ്ങേണ്ടിവരും.പക്ഷെ എന്നെ പരിഗണിക്കരുത് എന്ന് ഒരിക്കല്‍ കൂടി സത്യസന്ധമായി ആവര്‍ത്തിക്കുന്നു..അത് ഒരു ജനകീയ സര്‍ക്കാറിന്റെ പ്രതിഛായയേയും കളങ്കപെടുത്തും..കാരണം എന്റെ എഴുത്തുകള്‍ അവാര്‍ഡിനു വേണ്ടിയുളള മലക്കം മറിച്ചിലാണെന്ന വ്യാപകമായ ആരോപണമുണ്ട് .ഞാനിടുന്ന പോസ്റ്റുകള്‍ എന്റെ രാഷ്ട്രീയമാണ്.മനുഷ്യപക്ഷത്ത് നില്‍ക്കുന്ന രാഷ്ട്രീയം കലാകാരന്റെ പ്രാണവായുവാണ്..അതിനിയും തുടരും..

വ്യക്തിഹത്യ എന്റെ രാഷ്ട്രീയമല്ല.ഞാന്‍ പറയുന്ന കാര്യങ്ങള്‍ ആരെയെങ്കിലും ഉദ്യേശിച്ചാണന്ന് അവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശനമാണ്.ഈ ജീവിതം മുഴുവന്‍ പ്രേക്ഷക മനസ്സിലെ കഥാപാത്രങ്ങളായി മാറുക എന്നുള്ളത് മാത്രമാണ് എന്റെ സ്വപ്നം.

അവർ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നില്ലേ എന്ന് എനിക്ക് അന്നേ സംശയം ഉണ്ടായിരുന്നു, അനു സിത്താര

0
Spread the love

പലപ്പോഴും താരങ്ങൾ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു കഴിയുമ്പോൾ പഴയ ബന്ധങ്ങളും സൗഹൃദങ്ങളും മറക്കുന്നവർ ആണെന്ന ആരോപണം പൊതുവെയുണ്ട്.എന്നാൽ പ്രിയ നടി അനു സിത്താര ആ വിഭഗത്തിൽ പെടുന്നയാളല്ല.ഇപ്പോളും കുട്ടിക്കാലത്തെ സൗഹൃദങ്ങളും മറ്റും കാത്ത് സൂക്ഷിക്കുന്ന നടിയാണ് അനു സിത്താര.ഇപ്പോൾ കുട്ടിക്കാലത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കളെ കുറിച്ച് പറയുകായണ് നടി.മണിക്കുട്ടിയും അപ്പുവും ബാല്യകാലത്തെ തന്റെ ഉറ്റ കൂട്ടുകാർ ആയിരുന്നുവെന്നും അവരിൽ നിന്ന് പിരിഞ്ഞു പോയപ്പോഴുണ്ടായ വേദനയെക്കുറിച്ചും അനു സിത്താര പങ്കുവയ്ക്കുന്നു.

‘കുട്ടിക്കാലത്തെ ഏറ്റവുമടുത്ത സുഹൃത്തുക്കൾ മണിക്കുട്ടിയും അപ്പുവുമായിരുന്നു.മണിക്കുട്ടി എന്നെക്കാൾ ഒരു വയസ്സ് മുതിർന്നവളും.അപ്പുവും ഞാനും ഒരേ ക്ലാസിലുമായിരുന്നു.മൂന്നംഗ സംഘത്തിൽ ഞാനും അപ്പുവുമായിരുന്നു പോക്കിരികൾ.അപ്പവുമായി തല്ല് കൂടുന്നതും വഴക്കിടുന്നതുമെല്ലാം ഇന്നും ഓർമ്മയിലുണ്ട്.മണിക്കുട്ടിയുടെ കുടുംബം കുറച്ചു കാലം കഴിഞ്ഞപ്പോൾ തമിഴ് നാട്ടിലേക്ക് പോയി.ഒരുമിച്ച് കളിച്ചു നടന്നവരിൽ ഒരാൾ പെട്ടെന്ന് വേർ പിരിഞ്ഞു പോകുന്നത് സങ്കടമായിരുന്നു.കൺമറയുവോളം അവൾ കൈവീശി. യാത്ര പറയുമ്പോൾ അപ്പുവിനെ അവിടെയൊന്നും കണ്ടില്ല.നോക്കിയപ്പോൾ അപ്പു എന്റെ വീടിന്റെ മുറ്റത്തിരുന്ന് കരയുകയായിരുന്നു.

അന്നേ എന്റെ സംശയമായിരുന്നു അപ്പുവിന് മണിക്കുട്ടിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നില്ലേ എന്ന്.വർഷങ്ങൾക്ക് ശേഷം ആ സംശയം അപ്പുവിനോട് തന്നെ ചോദിച്ചു.അടുത്തകാലത്ത് മണിക്കുട്ടിയുടെ നാട്ടിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ചെന്നപ്പോൾ ഞാൻ അവളെ സെറ്റിലേക്ക് ക്ഷണിച്ചു.അപ്പു ഇന്നും വയനാട്ടിൽ തന്നെയുണ്ട്’.ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ അനു സിത്താര പറയുന്നു.

ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല-കൃഷ്ണപ്രഭ

0
Spread the love

നടി കൃഷ്ണപ്രഭയും രജിത് കുമാറും വിവാഹിര്‍ ആയെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ പ്രചരണമാണ് നടക്കുന്നത്. തുളസിമാല അണിഞ്ഞ ഇരുവരുടെയും വിവാഹ ചിത്രം സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി കൃഷ്ണപ്രഭ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരു സ്വകാര്യ ചാനലിന്റെ ഹാസ്യ പരിപാടിയുടെ പ്രമോഷനു വേണ്ടി പകര്‍ത്തിയ ചിത്രമാണിതെന്ന് കൃഷ്ണപ്രഭ വ്യക്തമാക്കി. ചിത്രം പുറത്തു വിട്ട് വസ്തുത വെളിപ്പെടുത്താതെ കൂടുതല്‍ ആളുകളിലെത്തിക്കാനുള്ള തന്ത്രമായിരുന്നു ചാനലിന്റേത്. ചിത്രത്തിന്റെ നിജസ്ഥിതി സംബന്ധിച്ച്‌ നടി ഫേസ്ബുക്കില്‍ ഒരു കുറിപ്പും പങ്കുവെച്ചു.

കുറിപ്പിങ്ങനെ;

രാവിലെ മുതല്‍ ഫോണ്‍ താഴെ വെക്കാന്‍ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റില്‍ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ഹാസ്യ പരമ്ബരയിലെ സ്റ്റില്‍സാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതില്‍ നിന്നുള്ളതാണ്..! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല! ????എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ ??

സാരിയില്‍ അതീവ സുന്ദരിയായി നടി ഭാവന

0
Spread the love

സില്‍ക്ക് മോഡല്‍ സാരിയില്‍ ഫോട്ടോഷൂട്ട് നടത്തി നടി ഭാവന. ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരിയും ഡിസൈന്‍ ബ്ലൗസുമാണ് ഭാവനയെ അതീവ സുന്ദരിയാക്കിയത്. @t.and.msignature നുവേണ്ടിയാണ് ഭാവനയുടെ ഈ ഔട്ട്ഫിറ്റ്.വലിയ കമ്മല്‍ മാത്രമാണ് ഭാവന അണിഞ്ഞത്. സിപിംള്‍ മോഡല്‍ ലുക്കാണിത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വസുദേവന്‍ ആണ് ഭാവനയെ സുന്ദരിയാക്കിയത്.

സില്‍ക്ക് മോഡല്‍ സാരിയില്‍ ഫോട്ടോഷൂട്ട് നടത്തി നടി ഭാവന. ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരിയും ഡിസൈന്‍ ബ്ലൗസുമാണ് ഭാവനയെ അതീവ സുന്ദരിയാക്കിയത്. @t.and.msignature നുവേണ്ടിയാണ് ഭാവനയുടെ ഈ ഔട്ട്ഫിറ്റ്

വലിയ കമ്മല്‍ മാത്രമാണ് ഭാവന അണിഞ്ഞത്. സിപിംള്‍ മോഡല്‍ ലുക്കാണിത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വസുദേവന്‍ ആണ് ഭാവനയെ സുന്ദരിയാക്കിയത്.

അക്കൂട്ടത്തിൽ തിരനോട്ടവും ഉൾപ്പെട്ടു, ഒരു ഷോ മാത്രം പ്രദർശിപ്പിച്ച് പെട്ടിക്കുള്ളിലായി- മോഹൻലാൽ

0
Spread the love

മലയാള സിനിമയുടെ താരരാജാവാണ് നടൻ മോഹൻലാൽ.താരത്തിന്റെ സിനിമ കരിയറിൽ സെപ്റ്റംബർ നാല് വളരെ പ്രാധാന്യമുള്ള ദിവസമാണ്.1978 സെപ്റ്റംബർ നാലിലാണ് താരത്തിന്റെ ആദ്യ ചിത്രമായ തിരനോട്ടവും ആരംഭിച്ചത്.എന്നാൽ ആ ചിത്രം വെളിച്ചം കാണാതെ പോയി.എന്നാലും പ്രേക്ഷകർക്കിടയിൽ തിരനോട്ടം എന്ന ചിത്രം അന്നും ഇന്നും ചർച്ച വിഷയമാണ്.താരരാജാവ് മോഹൻലാലിന്റെ ആദ്യ ചിത്രം എന്ന നിലയിൽ വെളിച്ചം കാണാതെ പോയെങ്കിലും തിരനോട്ടം പ്രേക്ഷകർക്ക് ഇടയിൽ വലിയ ചർച്ചയായ ചിത്രമാണ്.ഇപ്പോൾ താൻ ആദ്യമായി മുഖം കാണിച്ച ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് മോഹൻലാൽ.

ഒരു ആഴ്ച പതിപ്പിന്റെ പ്രത്യേക ഓണ പംക്തിയിലാണ് മോഹൻലാൽ ചിത്രത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുന്നത്.ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾക്ക് പ്രാധാന്യം കുറഞ്ഞതിനാലാണ് തിരനോട്ടം എന്ന ചിത്രം നേരിട്ട പ്രധാന പ്രതിസന്ധി എന്ന് നടൻ പറഞ്ഞു.’തിരനോട്ടം’എന്ന സിനിമയുടെ പരസ്യം അന്നത്തെ മലയാളത്തിലെ പലപത്രങ്ങളിൽ ഉണ്ടായിരുന്നു.ചിത്രത്തെക്കുറിച്ച് ധാരാളം റിപ്പോർട്ടുകൾ നാന സിനിമാ വാരികയിലും വന്നിരുന്നു.അതൊക്കെ ഏറെ സന്തോഷം നൽകിയെങ്കിലും അപ്പോഴേക്കും മലയാള സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളറിലേക്കുള്ള പ്രയാണം ആരംഭിച്ച വിലയായിരുന്നു.പൂർത്തിയായതും നിർമ്മാണത്തിലിരിക്കുന്നതുമായ എഴുപതോളം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ കാര്യം വലിയ പ്രതിസന്ധിയിൽ അകപെടുകയായിരുന്നു.അക്കൂട്ടത്തിൽ തിരനോട്ടവും ഉൾപ്പെട്ടു.എങ്കിലും തിരുവെങ്കിടം മുതലാളിയുടെ സഹായം കൊണ്ട് കൊല്ലത്തെ കൃഷ്ണ തിയേറ്ററിൽ ഒരു ഷോ മാത്രം പ്രദർശിപ്പിച്ച് തിരനോട്ടം പെട്ടിക്കുള്ളിലായി’എന്നും മോഹൻലാൽ തുറന്ന് പറയുകയാണ്.

നടി കൃഷ്ണപ്രഭയും ബിഗ്‌ബോസ് താരം രജിത് കുമാറും വിവാഹിതരായോ? ഫോട്ടോ വൈറല്‍

0
Spread the love

ബിഗ് ബോസിലൂടെ ആരാധകരെ വാരികൂട്ടിയ താരമാണ് രജിത് കുമാര്‍. നടി കൃഷ്ണ പ്രഭയും രജിത് കുമാറും വിവാഹിതരായോ. കല്യാണ പൂമാലയും നെറ്റിയില്‍ സിന്ദൂരവുമൊക്കെ തൊട്ട് ഇരുവരുടെയും ഫോട്ടോ വൈറലാകുന്നു. വിവാഹിതരായ വേഷമാണെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇവര്‍ വിവാഹിതരായി എന്ന ക്യാപ്ഷനോടുകൂടി ഒരു യൂട്യൂബ് ചാനലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഇരുവരും വിവാഹത്തിനുശേഷം പരസ്പരം മധുരം നല്‍കുന്ന ഫോട്ടോയുമുണ്ട്. എന്നാല്‍, ഇത് ഏതെങ്കിലും ടെലിവിഷന്‍ പരിപാടിയാകാമെന്നാണ് ആരാധകര്‍ പറയുന്നത്. ഫോട്ടോ കണ്ട് ഒരുനിമിഷം ഞെട്ടിയെങ്കിലും സത്യാവസ്ഥ എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ്.

ബിഗ് ബോസിലൂടെ ആരാധകരെ വാരികൂട്ടിയ താരമാണ് രജിത് കുമാര്‍. നടി കൃഷ്ണ പ്രഭയും രജിത് കുമാറും വിവാഹിതരായോ. കല്യാണ പൂമാലയും നെറ്റിയില്‍ സിന്ദൂരവുമൊക്കെ തൊട്ട് ഇരുവരുടെയും ഫോട്ടോ വൈറലാകുന്നു. വിവാഹിതരായ വേഷമാണെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇവര്‍ വിവാഹിതരായി എന്ന ക്യാപ്ഷനോടുകൂടി ഒരു യൂട്യൂബ് ചാനലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഇരുവരും വിവാഹത്തിനുശേഷം പരസ്പരം മധുരം നല്‍കുന്ന ഫോട്ടോയുമുണ്ട്. എന്നാല്‍, ഇത് ഏതെങ്കിലും ടെലിവിഷന്‍ പരിപാടിയാകാമെന്നാണ് ആരാധകര്‍ പറയുന്നത്. ഫോട്ടോ കണ്ട് ഒരുനിമിഷം ഞെട്ടിയെങ്കിലും സത്യാവസ്ഥ എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ്

ഞാന്‍ അവിവാഹിതനായി ജീവിക്കുന്നുവെന്നതായിരുന്നു അമ്മയെ വിഷമിപ്പിച്ചത്; ഇടവേള ബാബു

0
Spread the love

വിടപറഞ്ഞ അമ്മയുടെ ഓര്‍മ്മകളില്‍ മലയാളത്തിന്റെ പ്രിയ താരം ഇടവേള ബാബു. ആഗസ്റ്റ് 26 ന് ആയിരുന്നു ആകസ്മികമായി താരത്തിന്റെ അമ്മയുടെ വിയോഗവാര്‍ത്ത പുറത്തുവന്നിരുന്നത്.

അന്ന് അവിവാഹിതനായി താന്‍ ജീവിക്കുന്നു എന്നതായിരുന്നു അമ്മയുടെ ഏറ്റവും വലിയ വിഷമം എന്നും താരം പറയുന്നു. അമ്മജീവിച്ചിരിക്കുന്ന കാലത്ത് ആശങ്കപ്പെട്ടതും താന്‍ അവിവാഹിതനായി ജീവിക്കുന്നു എന്നതിനെക്കുറിച്ച്‌ ആയിരുന്നു.

എന്നാല്‍ തലേദിവസം പേരക്കുട്ടികള്‍ക്കും മക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ച്‌ ആഘോഷിച്ച ശേഷമാണ് അമ്മ കിടന്നുറങ്ങിയത്. പുലര്‍ച്ചെ ഒരു മണിയോടെ ടോയ്ലറ്റില്‍ പോയി തിരിച്ചുവരുമ്ബോള്‍ കട്ടിലില്‍ കുഴഞ്ഞുവീഴുകയായിരുന്നു ശബ്ദം കേട്ട് സഹോദരങ്ങള്‍ ഓടിയെത്തി, 10 മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നും താരം പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts