Home Blog Page 155

ഇതിപ്പോ 73 ആണോ 37 ആണോ? ആരാധകരുടെ കാത്തിരിപ്പിനിടെ മമ്മൂക്കയുടെ പുതിയ ഫോട്ടോ ഷൂട്ട്

0
Spread the love

സ്റ്റൈൽ സെൻസിന്റെ കാര്യത്തിൽ മമ്മൂട്ടിയോളം വലുതായി മറ്റാരെങ്കിലും മലയാള സിനിമയിൽ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അദ്ദേഹത്തിന്റേതായി സോഷ്യൽ മീഡിയകളിൽ വരുന്ന ഫോട്ടോകളിലും സിനിമകളിലുമൊക്കെയുള്ള കോസ്റ്റ്യൂസും ലുക്കുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. കഴിഞ്ഞ കുറച്ച് നാളായി മമ്മൂട്ടിയുടെ പുതിയ ഫോട്ടോകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. തതവസരത്തിൽ നടന്റെ മുൻ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.

ഇപ്പോഴിതാ ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി പങ്കുവച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു ഫോട്ടോ ഷൂട്ടിനിടെ പകർത്തിയ ചിത്രങ്ങളാണിതെന്നാണ് സൂചന. ഓഫ് വൈറ്റ് വസത്രത്തിൽ സ്റ്റൈലിഷ് ആൻഡ് കൂൾ ലുക്കിലുള്ള മമ്മൂട്ടിയെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക. ‘നിമിഷങ്ങള്‍ക്കിടയിലെ നിമിഷങ്ങള്‍’ എന്ന് കുറിച്ചു കൊണ്ട് ബോസ്, കിങ് എന്നീ ഹാഷ്ടാ​ഗുകളുമായാണ് ഷാനി ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്

ഫോട്ടോകൾ ഞൊടിയിട കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇത് പുതിയ ഫോട്ടോകളാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ‘വേ​ഗം തിരിച്ചു വായോ, ആ മാസ് എൻട്രിക്കായി കാത്തിരിക്കുന്നു, 73 ആണോ അതോ 37 ആണോ’, എന്നിങ്ങനെയുള്ള കമന്റുകളും ധാരാളമാണ്.

ചരക്കുകപ്പൽ അപകടം; കടലിൽ എണ്ണ വ്യാപിച്ചത് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ; നീക്കാനുള്ള പരിശ്രമം ഒരു മാസത്തോളം തുടരേണ്ടി വരും

0
Spread the love

പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ കപ്പലില്‍ നിന്നും പരന്ന എണ്ണപ്പാട നീക്കാന്‍ കോസ്റ്റ്ഗാർഡ് പരിശ്രമം തുടരുകയാണ്. ചരക്കുകപ്പലിൽനിന്ന്‌ ചോർന്ന എണ്ണ നീക്കാനുള്ള പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു. കണ്ടെയ്‌നറുകൾ വീണ്ടെടുക്കൽ, എണ്ണ നശിപ്പിക്കൽ, ശുചീകരണം തുടങ്ങിയ പ്രവൃത്തികൾ നടത്തുന്ന മറൈൻ സർവീസ്‌ കമ്പനിയായ ടി ആൻഡ്‌ ടി സാൽവേജിന്‌ കീഴിൽ 108 പേരാണ്‌ ജോലി ചെയ്യുന്നത്‌. നാല്‌ ടഗ്ഗുകൾ ഉപയോഗിച്ച്‌ കപ്പൽ മുങ്ങിയ സ്ഥലത്ത്‌ സർവേ നടത്തും. ഇതിൽ രണ്ട്‌ ടഗ്ഗുകൾ എത്തി. മറ്റുള്ളവ വെള്ളിയാഴ്‌ച എത്തും

തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ എത്രയും വേഗം നീക്കം ചെയ്യാനാണ് തീരുമാനം. കപ്പലിന്‍റെ അഞ്ച് കിലോമീറ്റർ പരിധിയിലാണ് എണ്ണ വ്യാപിച്ചിട്ടുള്ളത്. എണ്ണ നീക്കാനുള്ള പരിശ്രമം ഒരു മാസം തുടരേണ്ടി വരുമെന്നാണ് സമുദ്ര വ്യാപാര വകുപ്പിന്‍റെ വിലയിരുത്തല്‍.മലിനീകരണ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൊച്ചിയില്‍ പ്രത്യേക സംഘവും പ്രവർത്തിക്കുന്നുണ്ട്.

ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ല; മാനേജറുടെ ആരോപണങ്ങൾ നിലനിൽക്കെ ടോവിനോയുമായുള്ള ചാറ്റ് പുറത്ത് വിട്ട് ഉണ്ണി മുകുന്ദൻ

0
Spread the love

ഉണ്ണി മുകുന്ദനും മാനേജരായിരുന്ന വിപിന്‍കുമാറും തമ്മിലുള്ള അഭിപ്രായഭിന്നതയുടെയും കേസിന്‍റെയും പിന്നാമ്പുറകഥകളാണ് ഇപ്പോള്‍ ചലച്ചിത്രമേഖലയിലെ സജീവ ചര്‍ച്ച. നടന്‍ കരണത്തടിച്ചെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നുമാണ് വിപിന്‍ കുമാര്‍ പറഞ്ഞത്. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്നും തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ ആണ് ഉണ്ണി മുകുന്ദനെന്നും വിപിൻ ആരോപിച്ചു

എന്നാല്‍ തന്നെയും ടോവിനോ തോമസിനെയും തമ്മിൽ തെറ്റിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്. ആരോപണം ഉന്നയിച്ച വിപിന് എതിരെ പ്രമുഖ നടി പരാതി നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ടൊവിനോയുടെ ചാറ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഉണ്ണി ചാറ്റിന്‍റെ സ്ക്രീന്‍ ഷോര്‍ട്ട് പങ്കുവച്ചത്. ചാറ്റില്‍ ടൊവിനോ ഒരു വോയിസ് മെസേജ് അയച്ചിരിക്കുന്നതായി കാണാം. ബസൂക്ക ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റിക്കറാണ് ഉണ്ണി മുകുന്ദന്‍ റിപ്ലെ നല്‍കിയത്. ചിരിക്കുന്ന മോഹന്‍ലാലിന്‍റെ സ്റ്റിക്കറാണ് പിന്നാലെ ടൊവിനോ അയച്ചത്. തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന വ്യക്തമാക്കുകയാണ് ഇതിലൂടെ ഉണ്ണി മുകുന്ദന്‍.

അതേസമയം മാനേജരെ മര്‍ദിച്ച കേസില്‍ ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന്‍റെ പ്രതികാരമാണ് പരാതിയെന്നും ആരോപണം.

മലയാളികളുടെ ഉണ്ണിയേട്ടൻ; ടാൻസാനിയക്കാരൻ കിലി പോളിന്റെ കഥ സിനിമയാകുന്നു

0
Spread the love

മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ എന്ന മലയാളികളുടെ ‘ഉണ്ണിയേട്ടന്‍’. ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ന‍ൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. കിലിയുടെ ജീവിതകഥ സിനിമയാവുകയാണിപ്പോൾ. “മാസായി വാരിയർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര എന്ന ടാഗ്‌ലൈനിൽ എത്തുന്ന പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി.

ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ കിലി പോൾ തന്നെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കിളിയുടെ ജന്മസ്ഥലമായ ടാൻസാനിയയിൽ തന്നെയാണ് പ്രധാന ലൊക്കേഷനുകൾ. ഇന്നസെൻ്റ് എന്ന ചിത്രത്തിന് ശേഷം സതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കിലി പോൾ ആദ്യമായി അഭിനയിച്ച മലയാള സിനിമയുമാണ് ‘ഇന്നസെന്‍റ്’. മലയാളത്തിന് പുറമെ മാസായി, ഇംഗ്ലീഷ്, സ്വാഹിലി, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ടാഗലോഗ്, ജർമ്മൻ, അറബിക്, ഉസ്ബെക്കിസ്ഥാൻ, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, പഷ്തോ, സിന്ധി, ബലൂച്, പഞ്ചാബി തുടങ്ങി 25ലധികം ഭാഷകളിൽ ആണ് ചിത്രം ഒരുക്കുന്നത്.

കൊവിഡ്: സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

0
Spread the love

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ 519 കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനതല യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതി അവലോകനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

അതേസമയം ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം.രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോള്‍ മാസ്‌ക് ധരിക്കണം. രോഗ പ്രതിരോധ പ്രോട്ടോകോള്‍ ആശുപത്രിയില്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി

ആ മമ്മൂട്ടി പടത്തിൽ അഭിനയിച്ചത് ഒരുപാട് സങ്കടപ്പെട്ടും കരഞ്ഞുമൊക്കെ; എങ്കിലും മമ്മൂക്കയോട് അരക്കിലോ ഇഷ്ടക്കൂടുതൽ; മഞ്ജു പത്രോസ്

0
Spread the love

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് വെള്ളിത്തിരയിൽ സജീവമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിൽ ലഭിച്ച കഥാപാത്രം താരത്തിന് വലിയ ജനപ്രീതിയും നേടി കൊടുത്തിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒത്തിരി സിനിമകളുടെ ഭാഗമായി താരം മാറി.

സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും താഴെ നിന്നും വന്ന് കലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളെന്ന രീതിയിൽ മഞ്ജുവിനെ പ്രേക്ഷകർ വളരെയധികം അംഗീകരിച്ചിരുന്നു. ഈ സമയത്തായിരുന്നു താരത്തിന്റെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിലേക്ക് പോയതോട് കൂടി വിമര്‍ശനങ്ങളായി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ വരെ സൈബർ ആക്രമണം അതിരുകടന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി നായകനായ ചിത്രം ഉട്ടോപ്പിയയിലെ രാജാവിൽ താൻ അഭിനയിച്ചത് ഒട്ടും സന്തോഷത്തോടെ ആയിരുന്നില്ല എന്നും കരഞ്ഞു കൊണ്ടായിരുന്നു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. എന്നാൽ മമ്മൂട്ടിയെന്ന താരത്തിനോട് തനിക്ക് വലിയ ഇഷ്ടമാണെന്നും പൊതുവേ ആളുകൾ പറയുന്നതുപോലെ ജാഡയുള്ള ആളല്ലെന്നും പറയുകയാണ് മഞ്ജു പത്രോസ്.

‘ഞാനീ എന്തൊക്കെ വിവാദം ആകുമെന്ന് പറയാന്‍ പറ്റില്ല. എന്നാലും നുണ പറയാന്‍ പറ്റാത്തോണ്ട് പറയുകയാണ്. ‘ഉട്യോപ്യയിലെ രാജാവ്’ ഞാന്‍ അത്ര ആസ്വദിച്ച് ചെയ്തതല്ല. ഒരുപാട് സങ്കടപ്പെട്ടും കരഞ്ഞുമൊക്കെയാണ് ആ സിനിമ പൂർത്തിയാക്കിയത്. സിനിമയിലെ കോസ്റ്റ്യൂം എനിക്ക് ഒട്ടും ഓക്കെയായിരുന്നില്ല. ഞാൻ സിനിമയിലേക്ക് വന്ന സമയമാണ്. കഥാപാത്രത്തെക്കുറിച്ച് ചോദിക്കുന്നതിനു മുൻപ് കോസ്റ്റ്യൂം എന്താണ് എന്താണെന്നാണ് അന്നൊക്കെ ഞാൻ ചോദിച്ചിരുന്നത്. പക്ഷേ, ഒരു കാലാകാരിയെ സംബന്ധിച്ച് അവരുടെ വസ്ത്ര ധാരണത്തേക്കാള്‍ പ്രധാനം പെർഫോമന്‍സിനാണെന്ന് ഇന്നെനിക്ക് അറിയാം.

വേലക്കാരിയുടെ വേഷമായിരുന്നു ആ സിനിമയിൽ. സാരിയും നൈറ്റിയുമായിരിക്കും കോസ്റ്റ്യൂം എന്നാണ് എന്നോട് ആദ്യം പറഞ്ഞിരുന്നത്. പക്ഷേ, അവിടെ ചെന്നപ്പോൾ ഒരു ബ്ലൗസും മുണ്ടും എടുത്തു വെച്ചിരിക്കുന്നു. ബ്ലൗസ് ഇറക്കിവെട്ടി ഭയങ്കര വൈഡ് നെക്ക് ആയിരുന്നു. ഞാൻ ഭയങ്കരമായി കരഞ്ഞു. അത് ഇടില്ലെന്നൊക്കെ പറഞ്ഞു. ഇപ്പോഴും നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാം, ആ ബ്ലൗസ് ഞാന്‍ പരമാവധി വലിച്ച് കയറ്റി വെച്ചരിക്കുകയാണ്. കുനിയാനൊക്കെ പേടിയായിരുന്നു. വളരെ പ്രയാസപ്പെട്ട് ചെയ്ത് സിനിമയാണ്. ആ സിനിമയുടെ ഭാഗങ്ങള്‍ വ്യക്തമായി ഓർമയില്ല. റിലീസായതിന് ശേഷം സിനിമ കാണാനും പോയിട്ടില്ല’ മഞ്ജു പറഞ്ഞു

പക്ഷേ മമ്മൂട്ടി എന്ന മനുഷ്യനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. മമ്മൂട്ടിക്ക് ഭയങ്കര ജാഡയാണെന്ന് എല്ലാവരും പറയും. പക്ഷേ അങ്ങനെയല്ല. മറ്റുള്ളവർക്ക് വാല്യൂ കൊടുക്കുന്ന ഒരു സാധാരണക്കാരനായ മനുഷ്യനാണ് അദ്ദേഹം. ഒരു അരക്കിലോ ഇഷ്ടം കൂടുതൽ അദ്ദേഹത്തോടുണ്ട്”, മഞ്ജു പത്രോസ് പറഞ്ഞു.

ഒന്നും രണ്ടുമല്ല ഒറ്റ മാസം കൊണ്ട് കുറയ്ക്കാം 10 കിലോ; ഫോളോ ചെയ്യേണ്ടത് ഈ സിംപിള്‍ ടിപ്സുകൾ മാത്രമെന്ന് ഫിറ്റ്നസ് കോച്ച്

0
Spread the love

ശരീര ഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ധാരാളം പരീക്ഷിച്ചവരായിരിക്കും പലരും. എല്ലാവരുടെയും ലക്ഷ്യം എളുപ്പത്തില്‍ എങ്ങനെ ഇത് ചെയ്യാം എന്നുമായിരിക്കും. അത്തരത്തില്‍ സിമ്പിളായ ചില ടിപ്‌സുകളാണ് ഇനി പറയാന്‍ പോകുന്നത്. രണ്ട് മാസംകൊണ്ട് പത്ത് കിലോ ശരീരഭാരം കുറയ്ക്കാം. അതിനായി ചില ലളിതമായ വ്യായാമങ്ങളും ചില ഭക്ഷണ ടിപ്‌സുകളും മതിയെന്ന് പറയുകയാണ് അമാക എന്ന ഫിറ്റ്‌നെസ് പരിശീലക.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം മാറ്റി വയ്‌ക്കേണ്ട. ഉയര്‍ന്ന പ്രോട്ടീനുളള ഭക്ഷണം കഴിക്കാം എന്നാണ് അവര്‍ പറയുന്നത്.ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹന പ്രക്രിയ പതുക്കെയാക്കുകയും വിശപ്പ് ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. പച്ചക്കറികളിലും പഴങ്ങളിലും കലോറി കുറവും ഫൈബര്‍ കൂടുതലുമാണ്. അതുകൊണ്ട് അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

അടുത്തതായി പഞ്ചസാര പൂര്‍ണമായി ഒഴിവാക്കുക എന്നതാണ്. പഞ്ചസാര കഴിച്ചാല്‍ ശരീര ഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടും. പഞ്ചസാര ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ത്തന്നെ നല്ല വ്യത്യാസം ഉണ്ടാകുന്നത് നിങ്ങള്‍ക്ക് സ്വയം അനുഭവിച്ചറിയാന്‍ സാധിക്കും.ഇനി ചെയ്യാനുള്ളത് ഉപവാസമാണ്. ഉപവസിക്കുമ്പോള്‍ ശരീരം ഊര്‍ജത്തിനായി ഗ്ലൂക്കോസിന് പകരം ഫാറ്റ് ഉപയോഗിക്കും. ഇങ്ങനെ ഫാറ്റ് എരിച്ച് കളയാന്‍ കഴിയും. മാത്രമല്ല ഭക്ഷണം കഴിക്കുന്ന സമയത്ത് വളരെ കുറച്ച് മാത്രം കഴിക്കാനും ഉപവാസം സഹായിക്കും.ഇത് ശരീര ഭാരം കുറയാന്‍ സഹായിക്കും.

ഇനി വെള്ളം കുടിക്കുന്നതിനെക്കുറിച്ചാണ്. ഭക്ഷണത്തിന് മുന്‍പ് വെള്ളംകുടിക്കുന്നത് വയറ് നിറഞ്ഞതായി തോന്നാന്‍ സഹായിക്കും. ഇത് കുറച്ച് മാത്രം ഭക്ഷണം കഴിക്കാന്‍ നിങ്ങളെ സഹായിക്കും. ഇനിയുള്ളത് വ്യായാമമാണ്.

അങ്ങനെ കഠിനമായ വ്യായാമങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ലെന്നും നടത്തം പോലെ ലളിതമായ വ്യായാമങ്ങള്‍ ചെയ്താല്‍ മതിയെന്നുമാണ് ഫിറ്റ്‌നസ് കോച്ച് അമാക പറയുന്നത്. ഉദാഹരണത്തിന് നടക്കാന്‍ പോകുന്ന ആളാണെങ്കില്‍ സ്ഥിരമായി നടക്കാന്‍ പോകേണ്ടതുണ്ട്. ഇത്തരം ലളിതമായ വ്യായാമങ്ങള്‍ മതിയാകുമെന്നും അവര്‍ പറയുന്നു.(ഏതെങ്കിലും ഡോക്ടറുടെയോ ന്യൂട്രീനിസ്റ്റിന്റെയോ സഹായത്തോടെ ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാറ്റം വരുത്താന്‍ ശ്രദ്ധിക്കുക)

ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവം;  മത്സ്യം  കഴിക്കുന്നതിൽ നിലവിൽ  പ്രശ്നമില്ലെന്ന് കുഫോസ്

0
Spread the love

അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കേരള സമുദ്ര, മത്സ്യപഠന സർവകലാശാല (കുഫോസ്) പ്രൊഫസർ ഡോ വിഎൻ സ‌ഞ്ജീവൻ. 365 ടൺ ച‌രക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളതെന്നും സംഭവത്തിന് പിന്നാലെ കേരള സർക്കാ‌ർ ആവശ്യമായ നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും വിഎൻ സ‌ഞ്ജീവൻ വ്യക്തമാക്കി..

വാതകം പടരാതിരിക്കാനുള്ള നടപടികൾ കോസ്റ്റ് ഗാർഡ് സ്വീകരിച്ചിട്ടുണ്ട്. മേഖലകളിൽ മീൻപിടിത്തം തടഞ്ഞിരിക്കുകയാണ്. സ്‌ഫോടനം ഉണ്ടായേക്കാവുന്ന കാൽസ്യം കാർബെെഡ് അടങ്ങിയ കണ്ടെയ്നറുകളുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്. വെള്ളവുമായി കൂടിക്കലരുമ്പോൾ ആസ്തലീൻ വാതകം ഉണ്ടായി പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യതയുണ്ട്. നിലവിൽ മത്സ്യം കഴിക്കുന്നതിൽ പ്രശ്നങ്ങളില്ല. മുൻകരുതലുകൾ മാത്രം മതി. വിഷയത്തിൽ കുഫോസ് വിശദമായി പഠനം നടത്തുന്നുണ്ട്’- പ്രൊഫസർ പറഞ്ഞു.

അതേസമയം, ചരക്കുകപ്പലിലെ ആറു കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയുടെ തീരങ്ങളിൽ അടിഞ്ഞിരുന്നു. വർക്കല പാപനാശം, മാന്തറ, ഓടയം ബീച്ചുകളിലും അഞ്ചുതെങ്ങ് ഒന്നാംപാലം, വലിയവേളി, തുമ്പ എന്നിവിടങ്ങളിലുമാണ് ഇവ കണ്ടെത്തിയത്. പ്ലാസ്റ്റിക് ഗ്രാന്യുൾസ് ചാക്കുകെട്ടുകളും കോട്ടൺ ബയന്റ് കെട്ടുകളും വർക്കല, അഞ്ചുതെങ്ങ്, വലിയവേളി, കായിക്കര, മാമ്പള്ളി, മണ്ണാർക്കുളം, വലിയപ്പള്ളി, പൂത്തുറ, മുതലപ്പൊഴി തീരങ്ങളിൽ അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് ഗ്രാന്യുൾസ് തീരത്ത് വ്യാപിച്ചു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസാ 3 എന്ന കപ്പലാണ് 24-ാം തീയതി അപകടത്തിൽപ്പെട്ടത്.

കുറ്റം പറയുന്നവർക്കറിയില്ലല്ലോ ഇത്രേ ചെറുപ്പം തൊട്ടേ ഞാനും കൂടെയാണ് അവനെ വളർത്തിയതെന്ന്: പോസ്റ്റുമായി രേണു സുധി

0
Spread the love

കോമഡി വേഷങ്ങളിലൂടെയും മിമിക്രിയിലൂടെയും മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. സുധിയുടെ മരണശേഷം സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ പ്രൊഫഷണൽ അഭിനേത്രി കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സുധിയുടെ മരണ ശേഷം ചിലർ ചേർന്ന് വച്ച് നൽകിയ വീട് കൈക്കലാക്കാൻ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ രേണു വീട്ടിൽ നിന്ന് അടിച്ചുപുറത്താക്കി തുടങ്ങി അഭിനയവും പാട്ടും കൂത്തുമായി നടന്ന് സുധിയുടെ സൽപേര് കെടുത്തുവെന്ന തരത്തിൽ വരെ രേണു കടുത്ത വിമർശനങ്ങൾ കേട്ടിരുന്നു.ഇപ്പോഴിതാ കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുലിനൊപ്പം രേണു പങ്കുവെച്ച ചിത്രവും ശ്രദ്ധ നേടുകയാണ്.

”എന്നെ കുറ്റം പറയുന്നവർക്ക് അറിയില്ലല്ലോ, ഇത്രേ ചെറുപ്പം തൊട്ടേ ഞാനും കൂടി കൂടെയാ ഞങ്ങളുടെ മകനെ വളർത്തിയത് എന്ന്. നെഗറ്റീവ് പറയുന്നവർ പറയുക. നോ പ്രോബ്ലം. സപ്പോർട്ടിനു നന്ദി ”, എന്നാണ് രേണു സുധി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേസമയം രേണുവിന്റെ പോസ്റ്റിനെ സപ്പോർട്ട് ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം മക്കളെ അമ്മമാർ കൊന്നൊടുക്കുന്ന കാലത്ത് രേണു മികച്ച അമ്മയാണെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗവും രേഖപ്പെടുത്തുന്നത്.

കമൽ ഹാസൻ രാജ്യസഭയിലേക്ക്; തെരഞ്ഞെടുപ്പ് ജൂൺ 19 ന്

0
Spread the love

മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ രാജ്യസഭയിലേക്ക്. മക്കൾ നീതി മയ്യം കമൽ ഹാസനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും പ്രമേയത്തില്‍ പറയുന്നു. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തെരഞ്ഞെടുപ്പ്. മൂന്ന് സ്ഥാനാർത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചു. പി വിൽസൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ്‌ ആർ ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളാകും. അതേസമയം, നിലവില്‍ രാജ്യസഭ അംഗമായ വൈക്കോയ്ക്ക് സീറ്റ് നിഷേധിച്ചു.

അതിനിടെ, കമൽ ഹാസനെതിരെ ബിജെപി രംഗത്തെത്തി. കമൽ ഹാസന്‍ കന്നഡയെ അപമാനിച്ചെന്നാണ് ബിജെപിയുടെ ആരോപണം. തമിഴിൽ നിന്ന് ഉരുവം കൊണ്ട ഭാഷയാണ് കന്നഡയെന്ന് തഗ് ലൈഫ് ഓഡിയോ ലോഞ്ച് പരിപാടിയിൽ കമൽ പറഞ്ഞിരുന്നു. ഇത് കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്ന് കർണാടക ബിജെപി പ്രസിഡന്‍റ് ബി വിജയേന്ദ്ര പറഞ്ഞു. സ്വന്തം ഭാഷയെ പുകഴ്ത്താൻ മറ്റൊരു ഭാഷയെ ഇകഴ്ത്തരുതെന്നും ബി വിജയേന്ദ്ര കൂട്ടിച്ചേര്‍ത്തു. കന്നഡ നടൻ ശിവരാജ് കുമാറിനോട് സംസാരിക്കവേയായിരുന്നു കമൽ ഹാസന്‍റെ പരാമർശം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts