Home Blog Page 156

‘തുടരും’ മെയ് 30 മുതൽ ജിയോ ഹോട്‍സ്റ്റാറിൽ

0
Spread the love

മോഹൻലാല്‍ നായകനായി വന്ന ഹിറ്റായ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’ മെയ് 30 മുതൽ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത് പ്രമാണിച്ച് പുതിയ ഒരു ടീസര്‍ പുറത്തുവിട്ടു. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാല്‍ നായകനായ തുടരും 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രവുമാണ് തുടരും.

മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപ്പെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.

ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലർ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്

വിവാഹിതനോ? ഞാനോ!?? പറ്റിയ മലയാളി പെൺകുട്ടിയെ കിട്ടിയാൽ കല്യാണം കഴിച്ച് സ്ഥിരമായി ഇവിടെ കൂടുമെന്ന് കിലി പോൾ

0
Spread the love

സോഷ്യൽ മീഡിയാ റീലുകളിലൂടെ ഇന്ത്യക്കാർക്ക് പരിചിതനായ ഇൻഫ്ലുവൻസറാണ് ടാന്‍സാനിയക്കാരനായ കിലി പോൾ. മലയാളവും ഹിന്ദിയും തെലുങ്കും തമിഴുമടങ്ങുന്ന ഗാനങ്ങൾക്ക് അത്ഭുതപ്പെടുത്തുന്ന രീതിയിൽ ലിപ് സിങ്ക് ചെയ്തും താളത്തിൽ ചുവടു വെച്ചും ഇന്ത്യക്കാർക്ക് അയാൾ പ്രിയപ്പെട്ട ആളാവുകയായിരുന്നു. ഇതിൽ തന്നെ മലയാളം റീലുകൾ ഉണ്ണിയേട്ടൻ എന്ന അടിക്കുറിപ്പോടു കൂടെയാണ് കിലി പോൾ. അതുകൊണ്ടുതന്നെ താരത്തെ മലയാളികൾ പ്രിയപ്പെട്ട ഉണ്ണിയേട്ടനായി ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രമായ ഇന്നസെന്റിൽ കിലിയും ഭാഗമാവുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലുലു മാളിൽ എത്തിയ താരത്തിന് വൻ വരവേൽപ്പാണ് മലയാളികൾ നൽകിയത്. മലയാളികളുടെ സ്നേഹാദരം ഏറ്റുവാങ്ങിയ കിലി താൻ സിംഗിൾ ആണെന്നും ഒരു മലയാളി പെൺകുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞതാണ് ഇപ്പോൾ ട്രെൻഡിങ് ആവുന്നത്.

വിവാഹിതനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, താന്‍ വിവാഹിതനല്ലെന്നും ഇപ്പോഴും സിംഗിളാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കുമെന്നും കിലി പറഞ്ഞു. ഈ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്. ശോഭനയാണ് മലയാളത്തിലെ ഇഷ്ടനടിയെന്നും നടന്മാരില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെയാണ് കൂടുതൽ ഇഷ്ടമെന്നും കിലി പറഞ്ഞു. പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ ‘ആരുപറഞ്ഞു ആരുപറഞ്ഞു’ എന്ന ഗാനം പ്രേക്ഷകര്‍ക്കായി അദ്ദേഹം ആലപിച്ചു.

​ഗാനമേളയ്ക്ക് കൈയടിച്ച് ആഘോഷിച്ച്‌ പെൺകുട്ടികൾ, മോശമായി പെരുമാറി യുവാവ്; മറുപടിയുമായി അനുശ്രീ

0
Spread the love

നാട്ടിലും സിനിമയിലും സജീവമാണ് നടി അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ താരം നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നാട്ടിലെ ഉത്സവത്തിനിടയിലുണ്ടായ സംഭവം താരം പങ്കുവെക്കുകയാണ്. ഒരു ഉത്സവത്തിനിടെ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയവര്‍ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് അനുശ്രീ.

നാട്ടിലെ ഉത്സവത്തിന് സംഘടിപ്പിച്ച ഗാനമേളയ്ക്ക് പെണ്‍കുട്ടികള്‍ കൈയടിച്ച് ആഘോഷിച്ചത് ചോദ്യം ചെയ്ത പുരുഷന്‍മാരോട് തര്‍ക്കിക്കുന്ന പെണ്‍കുട്ടികളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് താഴെ കമന്റ് ചെയ്താണ് അനുശ്രീ പെണ്‍കുട്ടികള്‍ക്ക് പിന്തുണ അറിയിച്ചത്. പെണ്‍കുട്ടികള്‍ കൈയടിച്ച് ഡാന്‍സ് ചെയ്തപ്പോള്‍ ‘ഇതൊന്നും ഇവിടെ നടക്കില്ല, വീട്ടില്‍ പോയി ആഘോഷിച്ചാല്‍ മതി’ എന്ന അര്‍ഥത്തില്‍ മോശമായ രീതിയില്‍ ആളുകള്‍ സംസാരിക്കുകയായിരുന്നു. ഞങ്ങള്‍ ആഘോഷിച്ചാല്‍ എന്താണ് കുഴപ്പമെന്ന് പെണ്‍കുട്ടികള്‍ തിരിച്ചു ചോദിക്കുന്നതും വിഡിയോയില്‍ കാണാം.

‘പറഞ്ഞത് അത്രയും പോരായിരുന്നു, അത്രയുമെങ്കിലും പറഞ്ഞത് നന്നായി’ എന്നാണ് ഈ വിഡിയോയ്ക്ക് താഴെ അനുശ്രീ കമന്റ് ചെയ്തത്. മാര്‍ച്ച് ഒമ്പതിനാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്നാല്‍ അനുശ്രീ കമന്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ‘ഉത്സവം, ഗുണ്ടായിസം. ഇത് എന്റെ നാട്ടില്‍ മാര്‍ച്ച് നാലിന് നടന്ന സംഭവമാണ്. മാന്യമായ രീതിയില്‍ ഗാനമേള ആസ്വദിച്ചുകൊണ്ട് നിന്ന ഞങ്ങളോട് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ‘വീട്ടില്‍ പോയി നിരങ്ങാനും’ ആണ് പറഞ്ഞത്. സ്‌പോട്ടില്‍ തന്നെ പ്രതികരിക്കുകയും പൊലീസ് ഇടപെട്ട് ഇവരെ അവിടെ നിന്ന് മാറ്റുകയും ചെയ്തു.’ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയ്‌ക്കൊപ്പം ഈ കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു.

വെള്ളിയാഴ്ച വരെ അതിതീവ്ര മഴ; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലേര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

0
Spread the love

സംസ്ഥാനത്ത് മഴ കനത്തുതന്നെ. രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ഒന്‍പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

വരുന്ന രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് മഴ കനത്തുതന്നെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. വ്യാഴാഴ്ച നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. വെള്ളിയാഴ്ച ആറ് ജില്ലകളില്‍ അതിതീവ്ര മഴമുന്നറിയിപ്പാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ശനിയാഴ്ച ഒരു ജില്ലയിലും റെഡ് അലേര്‍ട്ടില്ല. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്

ഉണ്ണി മുകുന്ദൻ വിപിനെ മർദിച്ചതിന് തെളിവില്ല; ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്

0
Spread the love

ഉണ്ണി മുകുന്ദൻ മർദിച്ചെന്ന് കാണിച്ച് വിപിൻ കുമാർ എന്നയാൾ നൽകിയ പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. ഇൻഫോപാർക്ക് പൊലീസ് ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

ഉണ്ണി മുകുന്ദനും വിപിനും സംസാരിക്കുന്നതും ഇരുവരും തർക്കിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഉണ്ണി മുകുന്ദൻ കണ്ണാടി പൊട്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ കൈയേറ്റം ചെയ്യുന്നത് സിസിടിവിയിലില്ല

കഴിഞ്ഞ ദിവസമാണ് വിപിൻ കുമാർ ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയത്. ഇയാളുടെ വിശദമായ മൊഴിയെടുത്ത ശേഷമാണ് പൊലീസ് നടനെതിരെ കേസെടുത്തത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവർത്തിച്ചു വരികയാണ് പരാതിക്കാരൻ.

നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മർദ്ദിച്ചതെന്നാണ് വിപിൻ കുമാർ ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്. നടൻ വധഭീഷണി മുഴക്കിയെന്നും മാനേജരുടെ കരണത്തടിച്ചുവെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.

മറ്റൊരു താരം സമ്മാനമായി നൽകിയ കണ്ണട ഉണ്ണി മുകുന്ദൻ ചവിട്ടിപ്പൊട്ടിച്ചു. മാർക്കോയ്ക്ക് ശേഷം ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങൾ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണിക്ക്. അത് പലരോടും തീർക്കുകയാണ്. ഉണ്ണിക്ക് പല ഫ്രസ്‌ട്രേഷനുകളുണ്ട്. കൂടെയുള്ളവരോടാണ് അത് തീർക്കുന്നത്. ഉണ്ണി സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറി.

18 വർഷമായി ഞാൻ സിനിമാപ്രവർത്തകനാണ്. അഞ്ഞൂറോളം സിനിമകൾക്ക് വേണ്ടി ജോലി ചെയ്തു. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും’- വിപിൻ കുമാർ വ്യക്തമാക്കി. എന്നാൽ താൻ വിപിനെ തല്ലിയിട്ടില്ലെന്നും കണ്ണട പൊട്ടിച്ചെന്ന് പറയുന്നത് ശരിയാണെന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരുന്നു.

നായയുടെ കടിയേറ്റ കുട്ടിയുമായി പോകവെ പൊലീസ് തടഞ്ഞു; ബൈക്കിൽനിന്ന് വീണ കുട്ടിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി

0
Spread the love

കര്‍ണാടക മണ്ഡ്യയില്‍ ഇന്നലെ വൈകുന്നേരമാണു സംഭവം. നായയുടെ കടിയേറ്റ കുഞ്ഞുമായി ആശുപത്രിയിലേക്കു പോയ പിതാവ് ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണത്താലാണ് ബൈക്ക് ട്രാഫിക് പൊലീസ് തടഞ്ഞത്. നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് അമ്മയുടെ മടിയിലിരുന്ന കുട്ടി റോഡിലേക്കു വീഴുകയും പിന്നാലെ വന്ന ടെംപോ കയറിയിറങ്ങുകയുമായിരുന്നു. തലയ്ക്കേറ്റ മാരകമായ പരുക്കാണ് മരണകാരണം.

നായ കടിച്ചതുകൊണ്ട് കുട്ടിയെ വേഗം ആശുപത്രിയിൽ എത്തിക്കണമെന്ന് പൊലീസിനോടു പറഞ്ഞതാണെന്ന് കുട്ടിയുടെ ബന്ധു മാധ്യമങ്ങളോടു പറഞ്ഞു. ‘‘ആദ്യത്തെ സംഘം പൊലീസുകാർ ഇതുകേട്ടു ഞങ്ങളെ വിട്ടു. എന്നാൽ എതിർവശത്തുനിന്നു വന്ന രണ്ടാം സംഘം തടയുകയായിരുന്നു. അവരോടു താഴ്മയായി പറഞ്ഞെങ്കിലും കടത്തിവിട്ടില്ല. അതിലൊരു ഉദ്യോഗസ്ഥൻ കൈപിടിച്ചു വലിച്ചു. ഇതേ തുടർന്നാണ് വാഹനത്തിനു നിയന്ത്രണം നഷ്ടമായത്. ബൈക്ക് വശത്തേക്കു വീണു. പൊലീസ് പറഞ്ഞിട്ടാണ് ടെംപോ പിന്നോട്ട് എടുത്തത്. അതു കുട്ടിയുടെ തലയിലൂടെ കയറുകയായിരുന്നു’’ – ബന്ധു പറഞ്ഞു

മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് മൂന്നു പൊലീസുകാരെ മണ്ഡ്യ എസ്‌പി സസ്പെന്‍ഡ് ചെയ്തു. മണ്ഡ്യയിലെ മിംസ് ആശുപത്രിക്കു പുറത്തായിരുന്നു പ്രതിഷേധം. പഴയ ബെംഗളൂരു – മൈസുരു ദേശീയപാത ഇവർ തടഞ്ഞു. എഎസ്ഐമാരായ ജയറാം, നാഗരാജ്, ഗുരുദേവ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. വകുപ്പുതല അന്വേഷണം ആരംഭിച്ചതായി എസ്പി ബി. മല്ലികാർജുൻ അറിയിച്ചു.

കരുതലായി മമ്മൂക്കയുടെ ‘വാത്സല്യം’ വീണ്ടും; പുതിയ പദ്ധതിയിൽ 100 കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ

0
Spread the love

കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി. വാത്സല്യം എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കണ്ട് വഴി നിർവ്വഹിച്ചു. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 14 വയസ്സിന് താഴെയുളള കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള റോബോട്ടിക്ക് ശസ്ത്രക്രിയകൾക്ക് പുതിയ പദ്ധതി പ്രയോജനപ്പെടും

കഴിഞ്ഞ മാസം അവസാനം നിദ ഫാത്തിമ എന്ന ഏഴുവയസ്സുകാരിക്ക് രാജഗിരിയിൽ നടന്ന ഹൃദയശസ്ത്രക്രിയ ഈ പദ്ധതിയിലെ ആദ്യത്തേതായിരുന്നു. ഒരു ആരാധകൻ വഴി നിദയുടെ അവസ്ഥ അറിഞ്ഞ മമ്മൂട്ടി വിഷയത്തിൽ ഇടപെട്ടത് അന്ന് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

പദ്ധതിയുടെ ഭാഗമായി ഇനി 99 കുട്ടികൾക്ക് കൂടി അത്യാധുനിക ശസ്ത്രകിയകൾ നടത്തും. മുതിർന്നവർക്ക് മാത്രമായി ആരോഗ്യപദ്ധതികൾ നടപ്പാക്കുന്നതിൽ കാര്യമില്ലെന്നും കുട്ടികളുടെ കരുതൽ പ്രധാനമാണെന്നുമുള്ള മമ്മൂട്ടിയുടെ നിർദേശമാണ് പദ്ധതിയുടെ പിറവിക്ക് പിന്നിൽ.

കുട്ടികളുടെ ആരോഗ്യപരിരക്ഷയിൽ നിർണായക ചുവടുവയ്പായി പദ്ധതി മാറുമെന്നാണ് പ്രതീക്ഷയെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടറും, സിഇഒയുമായ ഫാ.ജോൺസൺ വാഴപ്പിളളി സിഎംഐ പറഞ്ഞു. ഹൃദ്രോഗികളുടെ ശസ്ത്രക്രിയക്ക് സഹായം നൽകാൻ ആരംഭിച്ച ഹൃദ്യം പദ്ധതിയുടെ തുടർച്ചയാണ് വാത്സല്യം. 2022 മെയ് 25 ന് തുടക്കം കുറിച്ച ഹൃദ്യം പദ്ധതിയുടെ ഭാഗമായി ഇതിനോടകം 65 രോഗികൾക്ക് സൗജന്യമായും, എൺപതോളം രോഗികൾക്ക് ശസ്ത്രക്രിയയിൽ ഇളവും നൽകാൻ കഴിഞ്ഞെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു.

രാജഗിരി ആശുപത്രി പീഡിയാട്രിക് സർജൻ ഡോ. വിനീത് ബിനുവാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്. വൃക്ക, മൂത്രാശയം എന്നിവയുമായി ബന്ധപ്പെട്ടുളള പൈലോപ്ലാസ്റ്റി, യൂറിറ്ററിക് റീ-ഇംപ്ലാന്റേഷൻ സർജറികൾ, കരളുമായി ബന്ധപ്പെട്ട കോളിഡോക്കൽ സിസ്റ്റ് സർജറി, അന്നനാളം ആമാശയം എന്നിവയുമായി ബന്ധപ്പെട്ട ഫണ്ടോപ്ലിക്കേഷൻ സർജറി, ജന്മനാ നെഞ്ചിൽ കാണുന്ന മുഴകൾ നീക്കുന്നതിനുളള സർജറി ഉൾപ്പെടെ പദ്ധതി വഴി ലഭിക്കുമെന്ന് രാജഗിരി അധികൃതർ അറിയിച്ചു.

ഉണ്ണി മുകുന്ദനെതിരെ വിപിന്‍ നൽകിയ പരാതി വിശദമായി പരിശോധിക്കും; ശേഷം തുടർനടപടിയെന്ന് ഫെഫ്ക

0
Spread the love

നടന്‍ ഉണ്ണി മുകുന്ദന്‍റെ മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതി വിശദമായി പരിശോധിക്കാന്‍ സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാലിനെ പരാതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയെന്നാണ് സംഘടന അറിയിക്കുന്നത്. ഈ പരിശോധനയ്ക്ക് ശേഷം തുടർനടപടി എടുക്കും എന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.

അതേ സമയം മാനേജറുടെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് എടുത്തു. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.

ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു. ഇന്ന് രാവിലെ തന്‍റെ ഫ്ലാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചത്. തന്‍റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ വിപിന്‍ ആരോപിച്ചു.

ബിയറിൽ മദ്യത്തേക്കാള്‍ ലഹരി കുറവാണെന്ന തോന്നലുണ്ടോ? എങ്കിൽ ഈ അപകടങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട്!

0
Spread the love

ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ലഹരി പാനീയങ്ങളില്‍ ഒന്നാണ് ബിയര്‍. ഇടയ്ക്ക് ബിയര്‍ ആസ്വദിക്കുന്നത് മിക്ക ആളുകള്‍ക്കും കാര്യമായ ആരോഗ്യ അപകടങ്ങള്‍ ഉണ്ടാക്കില്ല എങ്കിലും പതിവായി ബിയര്‍ കുടിക്കുന്നത് ശരീരത്തില്‍ വിവിധ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ബിയറിന് മദ്യത്തേക്കാള്‍ ലഹരി കുറവാണെന്നും ശരീരത്തിന് ദോഷം ചെയ്യില്ല എന്നുമാണ് പറയപ്പെടുന്നത്. എന്നാല്‍ പതിവായി ബിയര്‍ കഴിക്കുന്നത് ഇനി പറയുന്ന രോഗങ്ങള്‍ക്ക് കാരണമാകും

കരള്‍ തകരാറ്

അമിതമായ മദ്യപാനം കരളിന് കേടുപാടുകള്‍ വരുത്തും. എല്ലാ ദിവസവും ബിയര്‍ കുടിക്കുന്നത് ഫാറ്റി ലിവര്‍, ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് , സിറോസിസ് തുടങ്ങിയ കരള്‍ രോഗങ്ങള്‍ വരാനുളള സാധ്യത വര്‍ധിപ്പിക്കും. ജേര്‍ണല്‍ ഓഫ് ഹെപ്പറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണം അനുസരിച്ച് ദീര്‍ഘകാലത്തെ ബിയര്‍ ഉപയോഗം കരള്‍ വീക്കം, മുറിവുകള്‍, ഒടുവില്‍ കരളിന്‍റെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവയിലേക്ക് നയിക്കും

ശരീര ഭാരം വര്‍ധിക്കുന്നു

ദിവസവും ബിയര്‍ കുടിക്കുന്നതിന്റെ ഏറ്റവും വലിയ ദോഷങ്ങളിലൊന്ന് ശരീരഭാരം വര്‍ധിക്കുക എന്നതാണ്. ബിയറില്‍ കലോറി കൂടുതലാണ്. ഇതിന്റെ അമിതമായ ഉപയോഗം ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കില്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് പതിവായി ബിയര്‍ കഴിക്കുന്നത് പുരുഷന്മാരില്‍ വയറ് ചാടാനും ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്‌സിനും കാരണമാകുമെന്ന് കണ്ടെത്തി. ബിയറിലെ ഉയര്‍ന്ന കാര്‍ബോ ഹൈഡ്രേറ്റും ആല്‍ക്കഹോളിന്‍റെ അളവുമാണ് ശരീര ഭാരം വര്‍ധിക്കാന്‍ കാരണമാകുന്നത്.

ഹൃദ്‌രോഗ സാധ്യത വര്‍ധിക്കുന്നു

മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ഹൃദ്‌രോഗ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അമിതമായ ബിയര്‍ ഉപയോഗം വിപരീത ഫലമുണ്ടാക്കും. ദിവസേനെയുള്ള ബിയര്‍ കുടിക്കല്‍ ഉള്‍പ്പടെയുള്ള അമിതമായ മദ്യപാനം രക്താതിമര്‍ദം, കാര്‍ഡിയോമയോപ്പതി, പക്ഷാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുളള സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി.

ഉറക്കം തടസപ്പെടുന്നു

ഉറക്ക സഹായിയായി മദ്യം ഉപയോഗിക്കാറുണ്ടെങ്കിലും എല്ലാ ദിവസവും ബിയര്‍ കുടിക്കുന്നത് നിങ്ങളുടെ ഉറക്ക രീതികളെ തടസപ്പെടുത്തും. വേഗത്തില്‍ ഉറങ്ങാന്‍ ഇത് നിങ്ങളെ സഹായിച്ചേക്കാം. പക്ഷേ അത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.

കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു

പതിവായി ബിയര്‍ കുടിക്കുന്നത് ചിലതരം കാന്‍സറിനുളള സാധ്യത വര്‍ധിപ്പിക്കുന്നു. നാഷണല്‍ ക്യാന്‍സര്‍ ഇന്‍സിസ്റ്റ്യൂട്ടിന്റെ അഭിപ്രായത്തില്‍ കരള്‍, സ്തനം, അന്നനാളം, വന്‍കുടല്‍ തുടങ്ങിയ വിവിധതരം കാന്‍സറുകള്‍ക്ക് മദ്യം അപകടകരമാണ്. ബിയറിലെ എത്തനോള്‍ അസറ്റാള്‍ഡിഹൈഡായി മാറുന്നു.ഇത് അറിയപ്പെടുന്ന അര്‍ബുദകാരിയാണ്. ഇത് ഡിഎന്‍എയെ നശിപ്പിക്കുകയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ഉണ്ണി മുകുന്ദൻ പറഞ്ഞത് പോലെ അങ്ങനെയൊരു കുറ്റസമ്മതം വിപിൻ എന്നോട് നടത്തിയിട്ടില്ല, ഇത്രയേറെ പ്രശ്നത്തിലേക്ക് ഇതെല്ലാം പോകുമെന്ന് കരുതിയില്ല: സംവിധായകൻ

0
Spread the love

നടൻ ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന മാനേജർ വിപിന്റെ ആരോപണത്തിൽ പ്രതികരണവുമായി ഇരുവരുടെയും പൊതുസുഹൃത്തും ‘മേപ്പടിയാൻ’ സിനിമയുടെ സംവിധായകനുമായ വിഷ്ണു മോഹൻ. ഉണ്ണി മുകുന്ദനെതിരേ പ്രചാരണം നടത്തിയെന്ന പേരിൽ വിപിൻ തന്നോട് ഒരുതരത്തിലുമുള്ള കുറ്റസമ്മതവും നടത്തിയിട്ടില്ലെന്ന് വിഷ്ണു പറഞ്ഞു.

നേരത്തേ, തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് വിപിൻ പൊതുസുഹൃത്തായ വിഷ്ണു മോഹനോട് കുറ്റസമ്മതം നടത്തിയെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിപിനെ മർദിച്ചിട്ടില്ലെന്നും കണ്ണട പൊട്ടിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഉണ്ണി മുകുന്ദന്റെ വാദം. അതേസമയം, സംഭവമുണ്ടായ വിപിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷ്ണു മോഹന്റെ പ്രതികരണം. വിഷ്ണുവിന്റെ വാക്കുകൾ:

ഉണ്ണിയും വിപിനും രണ്ട് പേരും എനിക്ക് വേണ്ടപ്പെട്ടവരാണ്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരസ്പരം പറഞ്ഞു തീർക്കണമെന്ന് തന്നെയാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ഇത്രയേറെ പ്രശ്നത്തിലേക്ക് ഇതെല്ലാം പോകുമെന്ന് ഞാൻ കരുതിയില്ല. ഉണ്ണി മറ്റൊരു മാധ്യമത്തോട് പറഞ്ഞതു പോലെ വിപിൻ എന്നോട് കുറ്റസമ്മതമൊന്നും നടത്തിയിട്ടില്ല. എന്നോട് കുറ്റസമ്മതം നടത്തേണ്ട ആവശ്യമെന്താണ്. അക്കാര്യം ഞാൻ ഉണ്ണിയെ വിളിച്ച് ചോദിക്കാനിരിക്കുകയാണ്.ഇത് ഇന്നലെ ഒരു ദിവസം ഉണ്ടായ പ്രശ്നം അല്ലല്ലോ. പല ദിവസങ്ങളിലുണ്ടായ വിഷയങ്ങൾ വലുതായതല്ലേ.

വിപിനെ മർദിച്ചു എന്ന് പറയുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന വിഷ്ണു ഞാനല്ല. അത് ഉണ്ണിയുടെ മറ്റൊരു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനാണ്. അദ്ദേഹം കാക്കനാടുള്ള ആ ഫ്ലാറ്റിലാണ് താമസിക്കുന്നത്. അന്നത്തെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഈ കാര്യത്തെക്കുറിച്ച് കൂടുതൽ പറയാൻ എനിക്ക് സാധിക്കില്ല. കാരണം ഞാനവിടെ ഉണ്ടായിരുന്നില്ല.

വിപിനോട് ഞാൻ സംസാരിച്ചിരുന്നു, ബ്രോ നിങ്ങൾക്കല്ലല്ലോ വേദനിച്ചത് എനിക്കല്ലേ എന്നായിരുന്നു വിപിന്റെ പ്രതികരണം. വിപിനോട് മോശമായി ഉണ്ണി സംസാരിച്ചുവെന്നും പറയുന്നു. അത് വിപിന്റെ വേർഷൻ. അതുപോലെ ഉണ്ണിക്കും പറയാൻ ഉണ്ടാകും. അതിൽ എനിക്കൊന്നും പ്രതികരണം നടത്താനാകില്ല. ഉണ്ണിയുടെ കരിയറിലെ ഒരു രണ്ടാം ഘട്ടത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചയാളാണ് വിപിൻ. ആ വസ്തുത തള്ളിക്കളയാനുമാവില്ല. വിഷ്ണു പറഞ്ഞു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts