Home Blog Page 157

നരിവേട്ടയെ പ്രശംസിച്ചതിന് മർദ്ദിച്ചുവെന്ന കള്ളം തന്നെയും ടോവിനോയെയും തമ്മിൽ തെറ്റിക്കാൻ; വിപിനെതിരെ പ്രമുഖ നടിയും പരാതിപെട്ടിട്ടുണ്ട്: ഉണ്ണി മുകുന്ദൻ

0
Spread the love

ടോവിനോ നായകനായ നരിവേട്ട എന്ന ചിത്രത്തിനെ പ്രശംസിച്ചു പോസ്റ്റിട്ടതിനെ തുടർന്ന് പ്രകോപിതനായി തന്നെ മർദ്ദിച്ചു എന്ന് ആരോപിച്ച് നടൻ ഉണ്ണി മുകുന്ദന്റെ മാനേജർ വിപിൻ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇത്തരം വാദങ്ങളെ തള്ളി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ തന്നെ.

നരിവേട്ടയെ പ്രശംസിച്ച വിപിൻ ഇട്ട പോസ്റ്റിൽ പ്രകോപിതനായി മർദ്ദിച്ചുവെന്ന വാദം തീർത്തും അടിസ്ഥാന രഹിതമാണെന്നും ഇത് തന്നെയും നടൻ ടോവിനോയേയും പരസ്പരം തെറ്റിക്കാനുള്ള നീക്കം ആണെന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം ടോവിനോയെ നേരിട്ട് വിളിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണി വ്യക്തമാക്കി. അതേസമയം വിപിൻ തന്റെ മാനേജർ ആണെന്ന വാദവും ഉണ്ണി തള്ളി തനിക്ക് ഇത്തരത്തിൽ ഒരു മാനേജർ ഇല്ലെന്നും നേരിട്ടും പിആർഒ വഴിയുമാണ് കാര്യങ്ങൾ നടത്താറെന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി.

വിപിനെതിരെ മുൻപും ഒരുപാട് പരാതികൾ സിനിമാ സംഘടനയ്ക്കുള്ളിൽ വന്നിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ താരം പ്രമുഖ നടി വിപിനെതിരെ ഐസിസിയിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും മാർക്കോ സിനിമയുടെ സമയത്തും പ്രമോഷനുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായെന്നും വെളിപ്പെടുത്തി.

സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാനുള്ള തന്ത്രപ്പാടിലാണ് അയാളിപ്പോൾ. വിപിൻ ആരോപിക്കും പോലെ താൻ അയാളെ തല്ലിയിട്ടില്ല. എന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ വിപിന്റെ ഭാഗത്തുനിന്നുണ്ടായി. മേപ്പടിയാൻ സിനിമയുടെ സംവിധായകൻ ഇക്കാര്യം വിപിനോട് ചോദിച്ചപ്പോൾ തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമ ചോദിച്ചു. പിന്നീട് വിഷ്ണു വിളിച്ച്, നേരിട്ട് കണ്ട് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് വിപിനെ കാണാൻ കൊച്ചിയിലെ ഫ്ളാറ്റിലെത്തിയത്. കൂടെ ഞങ്ങളുടെ പൊതുസുഹൃത്തായ വിഷ്ണു മോഹനും ഉണ്ടായിരുന്നു.

ബേസ്‌മെന്റ് പാർക്കിംഗിൽവച്ചാണ് വിപിനെ കണ്ടത്. കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചാണ് വിപിനെത്തിയത്. എന്തിനാണ് തന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നതെന്ന് ചോദിച്ചു. ഇതിന്‌ കൃത്യമായ മറുപടി വിപിനുണ്ടായിരുന്നില്ല. കണ്ണട ഊരി സംസാരിക്കാൻ താൻ ആവശ്യപ്പെട്ടു. എന്നാൽ കണ്ണിൽ നോക്കി സംസാരിക്കാൻ പോലും അയാൾക്കായില്ല. കണ്ണട ഞാൻ ഊരിമാറ്റി പൊട്ടിച്ചുവെന്നത് സത്യമാണ്.”- അദ്ദേഹം പറഞ്ഞു. എന്നാൽ ദേഹോപദ്രവമേൽപിച്ചിട്ടില്ലെന്നും സിസിടിവി ഉള്ളയിടത്താണ് ഇതെല്ലാം നടന്നതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി

വിവിധ ജില്ലകളിലെ പുഴകളില്‍ പ്രളയ സാധ്യത; ജാഗ്രത മുന്നറിയിപ്പ്

0
Spread the love

മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്.ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നി നദികളില്‍ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസര്‍കോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നി നദികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

സംസ്ഥാനത്ത് സ്വർണവില കൂടി; ഇന്നത്തെ നിരക്കറിയാം…

0
Spread the love

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധന. ഇന്നലെ കുറഞ്ഞ വിലയിൽ ഇന്ന് പവന് 360 രൂപ ഉയർന്ന് 71,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,995 രൂപയും ആയിട്ടുണ്ട്

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,600 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,950 രൂപയും ആയിരുന്നു. വില കുറഞ്ഞാലും കൂടിയാലും പൊന്നൊരു സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എപ്പോ‍ഴും കാണുന്നത്.

മാര്‍ക്കോയ്ക്ക് ശേഷം നല്ല സിനിമ കിട്ടിയിട്ടില്ല; ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ടു, ഉണ്ണി മുകുന്ദന് പല ഫസ്ട്രേഷനും ഉണ്ട്, വെളിപ്പെടുത്തി മാനേജർ

0
Spread the love

ഉണ്ണിമുകുന്ദനെതിരെ കടുത്ത ആരോപണമാണ് നടന്‍ മര്‍ദ്ദിച്ചുവെന്ന് പൊലീസില്‍ പരാതി നല്‍കിയ വിപിന്‍ കുമാര്‍ നടത്തിയത്. ഒരു പതിറ്റാണ്ടിലേറെ സിനിമ രംഗത്ത് പരിചിതമായ പിആര്‍ കണ്‍സള്‍ട്ടന്‍റാണ് വിപിന്‍ കുമാര്‍. കഴിഞ്ഞ കുറച്ചുകാലമായി വിപിനാണ് ഉണ്ണിമുകുന്ദന്‍റെ സിനിമ പബ്ലിക് റിലേഷനും മറ്റും കൈകാര്യം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍റെ അടുത്തകാലത്ത് ഹിറ്റായ മാര്‍ക്കോയില്‍ അടക്കം ചെറിയ വേ ഷങ്ങളും ഇദ്ദേഹം ചെയ്തിട്ടുണ്ട്.

താന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചത് എന്നാണ് വിപിന്‍ പറയുന്നത്. തന്‍റെ ഗ്ലാസ് ചവുട്ടിപ്പൊട്ടിക്കുകയും ചെയ്തു എന്നാണ് വിപിന്‍ പറയുന്നത്. തന്നെ അസഭ്യം പറഞ്ഞതായും വിപിന്‍ ആരോപിക്കുന്നുണ്ട്. “ആറുവര്‍ഷമായി ഉണ്ണിക്കൊപ്പം ജോലി ചെയ്യുന്നയാളാണ് ഞാന്‍. പല കളിയാക്കലുകളും കേട്ടാണ് നിന്നത്. അടുത്തകാലത്ത് പുള്ളിക്ക് പല ഫസ്ട്രേഷനും കാര്യങ്ങളും ഉണ്ട്. മാര്‍ക്കോയ്ക്ക് ശേഷം ഒരു പടം കറക്ടായി കിട്ടിയിട്ടില്ല. ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ടു. പുള്ളി സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്നും ഗോകുലം പിന്‍മാറി. ഇത്തരം പല ഫസ്ട്രേഷനുണ്ട്. ഇതെല്ലാം കുടെയുള്ളവരോടാണ് തീര്‍ക്കുന്നത്” വിപിന്‍ പറഞ്ഞു.

“പുള്ളിയുടെ കൂടെയുണ്ടായിരുന്നവര്‍ ഒന്നും ഇപ്പോള്‍ ഒപ്പമില്ല. ഇപ്പോ എല്ലാം എനിക്ക് കേള്‍ക്കാന്‍ പറ്റില്ലല്ലോ. എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ. ഞാന്‍ ഒരു പ്രമോഷന്‍ കണ്‍സള്‍ട്ടന്‍റാണ്. 18 കൊല്ലമായി ഈ സിനിമ രംഗത്തുണ്ട്. നരിവേട്ട എന്ന സിനിമ ഞാന്‍ പ്രവര്‍ത്തിച്ച സിനിമയാണ്. അതിനെ അഭിനന്ദിച്ച് ഞാന്‍ പോസ്റ്റിട്ടു. അത് ഉണ്ണിക്ക് ഇഷ്ടപ്പെട്ടില്ല. രാത്രി തന്നെ വിളിച്ച് എന്നോട് ഈ മാനേജര്‍ പരിപാടി വേണ്ടെന്ന് പറഞ്ഞു. ഞാനും ഓകെ പറഞ്ഞു” വിപിന്‍ തുടരുന്നു. പിന്നീടാണ് ഫോണില്‍ വിളിച്ച് താഴെ വരാന്‍ പറഞ്ഞ് മര്‍ദ്ദിച്ചത്. ഞാന്‍ പേയ്ഡ് മാനേജര്‍ അല്ല. ഞാന്‍ അഞ്ഞുറോളം ചിത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. പുള്ളിയുടെ പ്രശ്നങ്ങളായിരിക്കാം ഇതിനെല്ലാം കാരണം. വിപിന്‍ പറ‌ഞ്ഞു.

വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; രക്ഷപെട്ടാലും ജീവിതകാലം മുഴുവന്‍ അനങ്ങാതെ കിടക്കാൻ സാധ്യത

0
Spread the love

സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലും അഫാന്‍ കോമ സ്റ്റേജിലേക്ക് പോകാനുള്ള സാദ്ധ്യതയാണ് കൂടുതലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. നിലവില്‍ വെന്റിലേറ്ററിലാണ്. ഇന്നലെ ഡോക്ടര്‍മാര്‍ അഫാന്റെ പേര് വിളിച്ചപ്പോള്‍ കണ്ണുകള്‍ നേരിയ രീതിയില്‍ അനങ്ങിയതായി അധികൃതര്‍ പറഞ്ഞു. ചെറുതായി തിരിച്ചറിയുന്ന ലക്ഷണമാണിത്.എന്നാലും പൂര്‍ണമായി ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് പറയാനാകില്ല.

ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് ടോയ്‌ലെറ്റില്‍ മുണ്ടുപയോഗിച്ച് തൂങ്ങിയത്. തലച്ചോറിലേക്കുള്ള രക്തയോട്ടം വളരെയധികം നിലച്ചിട്ടുണ്ട്. രക്തയോട്ടം പോരാതെ കോശങ്ങളും നശിച്ചിട്ടുണ്ട്. ഇതുമൂലം തലച്ചോറില്‍ വലിയ രീതിയില്‍ ക്ഷതമേല്‍ക്കാം. കൃത്യമായ ഇടവേളകളില്‍ എം.ആര്‍.ഐ സ്‌കാനുകള്‍ എടുത്ത് പരിശോധിച്ചാല്‍ മാത്രമേ എത്രമാത്രം ക്ഷതം തലച്ചോറില്‍ സംഭവിച്ചെന്ന് അറിയാന്‍ സാധിക്കൂ.ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ ചികിത്സ.മരുന്നിനോടും നേരിയ പ്രതികരണമാണ് ശരീരം കാണിക്കുന്നത്

നിലവില്‍ അഫാന്റെ തിരിച്ചുവരവിനെപ്പറ്റി ഉറപ്പിച്ച് ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.അഫാന്റെ ശരീരത്തിന്റെ ഭാരം കാരണം തൂങ്ങിയപ്പോള്‍ത്തന്നെ നല്ല രീതിയില്‍ കഴുത്തിലെ കെട്ട് മുറുകിയിരുന്നതായാണ് നിഗമനം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവസുരക്ഷയുള്ള യുടി ബ്ലോക്കിലെ സെല്ലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ടി.വി കാണാനായി പുറത്തിറക്കിയപ്പോള്‍ ടോയ്‌ലെറ്റില്‍ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സമീപത്ത് അലക്കിയിട്ടിരുന്ന മുണ്ട് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി. നിമിഷനേരംകൊണ്ട് കെട്ടിത്തൂങ്ങുകയായിരുന്നു.

ബംഗാൾ ഉൾക്കടലിന് മുകളിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ചുദിവസം കൂടി മഴ കനക്കും

0
Spread the love

ബംഗാൾ ഉൾക്കടലിന് മുകളിലായി ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാറാത്തവാഡയ്ക്കു മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് മദ്ധ്യ- പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇക്കാരണത്താൽ അടുത്ത അഞ്ചുദിവസം കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂ‌ർ‌ ജില്ലകൾക്കാണ് ഇന്ന് റെഡ് അലർട്ടുള്ളത്. തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകൾക്ക് യെല്ലോ അലർട്ടുമാണ് നൽകിയിരിക്കുന്നത്. കേരള തീരത്ത് മേയ് 28 രാത്രി 8.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കേരള തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും, ഇറക്കുമതിയെന്ന് കണക്കാക്കി ചുങ്കം ചുമത്തും

0
Spread the love

കപ്പൽ മുങ്ങി കേരള തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും. കണ്ടെയ്നറിലെ സാധനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും. കപ്പലിന്റെ ഉടമ കമ്പനി ചുങ്കം അടച്ച് സാധനം ഏറ്റെടുക്കണം. അല്ലെങ്കിൽ കണ്ടുകെട്ടും. 1962 ലെ കസ്റ്റംസ് ആക്ട് സെക്ഷൻ 21 അനുസരിച്ചാണ് നടപടി. കടലിൽ ഒഴുകി കരയ്ക്ക് അടുക്കുന്ന വസ്തുക്കൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി നികുതി ചുമത്തണം എന്നാണ് നിയമത്തിലെ ഈ വകുപ്പ് പറയുന്നത്

ഇന്നലെ രാത്രി ചേർന്ന കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കണ്ടെയ്നർ അടിഞ്ഞ സ്ഥലങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തി മഹസർ തയാറാക്കി ഏറ്റെടുക്കും. തീരത്ത് കസ്റ്റംസ് മറൈൻ പട്രോൾ ബോട്ടുകൾ നിരീക്ഷണം ശക്തമാക്കും. ശക്തികുളങ്ങരയിൽ തീരത്ത് അടിഞ്ഞ കണ്ടയ്നറുകൾ ബോട്ടുകൾ ഉപയോഗിച്ച് കെട്ടിവലിച്ച് കൊല്ലം പോർട്ടിലേക്ക് മാറ്റും.

അതേ സമയം,കൊല്ലത്തെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ കടൽമാർഗം കൊണ്ടുപോകാനാണ് നീക്കം. റോഡ് മാർഗം കൊണ്ടുപോകുന്നത് പ്രയാസകരമെന്ന് വിലയിരുത്തൽ. കപ്പൽ കമ്പനിയായ എം എസ് സി നിയോഗിച്ച സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇതുവരെ 27 കണ്ടെയ്നറുകൾ അടിഞ്ഞു. ഇതിൽ 4 എണ്ണത്തിൽ അപകടകരമല്ലാത്ത വസ്തുക്കൾ കണ്ടെത്തി. മറ്റുള്ളവ ഒഴിഞ്ഞ കണ്ടെയ്നറുകളാണ്. ജനങ്ങൾ ജാഗ്രത തുടരണമെന്നും കണ്ടെയിനറുകൾക്ക് സമീപം പോകരുതെന്നുമാണ് മുന്നറിയിപ്പ്.

ഇത്രയും നാൾ താൻ മമ്മൂക്കയെന്ന് കരുതി മെസേജ് അയച്ചുകൊണ്ടിരുന്നത് മാറ്റാർക്കോ! തന്നെ അങ്ങനെ വിളിച്ചത് യഥാർത്ഥത്തിൽ മമ്മൂട്ടിയായിരുന്നില്ലെന്ന് നടി വിൻസി

0
Spread the love

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനയത്രിയാണ് വിൻസി അലോഷ്യസ്. മഴവിൽ മനോരമയിലെ നായിക നായകൻ റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തെത്തിയ നടി മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. ഒരു നടി എന്ന നിലയിൽ തുടക്കകാലത്തിൽ നിന്നും വർഷങ്ങൾക്കിപ്പുറം എത്തുമ്പോൾ നടി എന്ന നിലയിൽ താരം വളരെയധികം വളർന്നു കഴിഞ്ഞു. രേഖ എന്ന സിനിമയിലെ തന്റെ നായിക കഥാപാത്രത്തിന് താരത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും തേടി എത്തിയിരുന്നു.

ഈയടുത്ത് താരം തന്റെ പേരിലെ സ്പെല്ലിങ് മാറ്റിയത് വാർത്തയായിരുന്നു. ഇത്തരത്തിൽ പേരിലെ സ്പെല്ലിംഗ് മാറ്റാൻ കാരണം മെഗാസ്റ്റാർ മമ്മൂക്കയാണെന്നായിരുന്നു അന്ന് വിൻസി വ്യക്തമാക്കിയത്.മമ്മൂട്ടി വിളിച്ചതുകാരണം തന്റെ പേര് win.c എന്ന് മാറ്റിയ വിൻസി അലോഷ്യസ് (Vincy Aloshious) തന്നെ അങ്ങനെ വിളിച്ചത് മമ്മൂട്ടി (Mammootty) അല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഒന്നര വർഷം മുൻപാണ് വിൻസി തന്റെ പേരിന്റെ സ്പെല്ലിങ് മമ്മൂട്ടി വാട്സാപ്പ് മെസ്സേജ് അയച്ചു എന്ന പേരിൽ win.c എന്നാക്കിയത്. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് കുറിച്ച ശേഷമാണ് വിൻസി അലോഷ്യസ് തന്റെ പേര് അങ്ങനെയാക്കി മാറ്റിയത്. എന്നാൽ അന്ന് താൻ മമ്മൂട്ടി എന്ന പേരിൽ മാറ്റാർക്കോ ആയിരുന്നു സന്ദേശം അയച്ചതെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ നടി. കഴിഞ്ഞ ദിവസം മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വിൻ സി പറഞ്ഞത്.

എനിക്ക് അറിയാവുന്ന ഒരാളാണ് മമ്മൂക്കയുടെ നമ്പറാണെന്ന് പറഞ്ഞ് ഒരു നമ്പർ തന്നത്. ആ നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടിയിരുന്നില്ല. ടെക്സ്റ്റ് ചെയ്തു. മെസേജ് അയച്ചപ്പോൾ വിൻ സി എന്നാണ് മമ്മൂക്ക എഴുതിയത്. ഒപ്പം അഭിനയിക്കണമെന്ന് അത്രയും ആഗ്രഹമുള്ള നടൻ എന്നെ അങ്ങനെ വിളിക്കുമ്പോൾ എന്തുകൊണ്ട് പേര് മാറ്റിക്കൂടാ എന്ന് തോന്നി. എനിക്ക് അങ്ങനെ വിളിച്ച് കേൾക്കാനാണ് താൽപര്യം. അങ്ങനെ അത് മാറ്റി.

പിന്നെ കുറേ നാളുകൾക്ക് ശേഷം ഫിലിം ഫെയറിന്റെ സമയത്ത് മമ്മൂക്കയെ ഞാൻ കണ്ടു. ഞാൻ മെസേജ് അയച്ചിട്ടുണ്ടായിരുന്നുവെന്ന് പറഞ്ഞു. പുള്ളിക്ക് അതിനെപറ്റി ഒരു ഐഡിയയുമില്ല. അപ്പോൾ മമ്മൂക്കയല്ലേ എന്നെ വിൻ സി എന്ന് വിളിച്ചതെന്ന് ചോദിച്ചു. അല്ല എന്റെ നമ്പർ വേണമെങ്കിൽ ജോർജേട്ടനോട് ചോദിച്ചാൽ മതി. ജോർജേട്ടൻ തരും എന്ന് മമ്മൂക്ക പറഞ്ഞു. ഇത്രയും നാൾ ഞാൻ മെസേജ് അയച്ചുകൊണ്ടിരുന്നത് മമ്മൂക്കക്കല്ല എന്ന് അന്ന് എനിക്ക് മനസിലായി. ആരാണ് റിപ്ലെ തന്നത് എന്ന പിന്നെ കണ്ടുപിടിച്ചതുമില്ല’- വിൻ സി പറഞ്ഞു.

മലയാളികൾക്ക് എന്നുമുതൽ മോഹൻലാൽ ലാലേട്ടനായി? തുറന്നു പറഞ്ഞ് നടൻ

0
Spread the love

വിസ്മയമെന്നതിന് ഞങ്ങൾ പറയുന്ന മറുപേര്’ ഒരു മലയാള സിനിമ പാട്ടിലെ വരികളാണിവ. സിനിമാ പാട്ടിലെ കേവലം രണ്ട് വരികൾക്കപ്പുറം ഒരു ശരാശരി മലയാളിയുടെ ജീവിത യാഥാർത്ഥ്യം കൂടിയാണിത്. മോഹൻലാൽ എന്ന അത്ഭുതം പ്രായഭേദമന്യേ അത്രയ്ക്കാഴത്തിൽ മലയാളികൾക്കിടയിൽ വേരാഴ്ത്തിയിട്ടുണ്ട്. മലയാളികളെ നിരന്തരം ചിരിപ്പിച്ചും കരയിപ്പിച്ചും അത്ഭുതപ്പെടുത്തിയും ഇന്നും ഒന്നാമനായി തുടരുന്ന മോഹൻലാൽ എന്ന കലാകാരൻ ഒരുപക്ഷേ മലയാളികൾക്ക് ഒരു മതം പോലെയാണ്. കുട്ടികളും വൃദ്ധജനങ്ങൾ വരെ അദ്ദേഹത്തെ സ്നേഹത്തോടെ ലാലേട്ടൻ എന്നാണ് വിളിക്കാറുള്ളത്. ഇപ്പോഴിതാ തന്റെ ആരാധകർക്ക് താൻ എന്നുമുതൽ ലാലേട്ടൻ ആയി എന്നും ആ വിളിപ്പേര് എന്നുമുതൽ വന്നു തുടങ്ങിയെന്നും പറയുകയാണ് മോഹൻലാൽ.

സർവ്വകലാശാല എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് എന്നെ ആളുകൾ ലാലേട്ടാ എന്ന് വിളിച്ചു തുടങ്ങിയത് അതിൽ എന്റെ കഥാപാത്രത്തിന്റെ പേര് ലാൽ എന്നായിരുന്നു അതിൽ ലാലേട്ടാ എന്ന് വിളിക്കുന്നുണ്ട് അതിനുശേഷം ആണ് ലാലേട്ടാ എന്ന് ആളുകൾ വിളിച്ചു തുടങ്ങിയത് പിന്നെ ഒരു പേരിലൊക്കെ എന്തിരിക്കുന്നു ലാലേട്ടാ എന്ന് ആളുകൾ വിളിക്കുന്നത് കേൾക്കുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്ന് മോഹൻലാൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് വളരെ വേഗം തന്നെ താരത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.

കൈരളിക്ക് നൽകിയ ഒരു പഴയ അഭിമുഖത്തിലെ തന്റെ പേരിനെ സംബന്ധിക്കുന്ന ഈ ഭാഗം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആയിട്ടുണ്ട്.

നിങ്ങൾക്ക് ചില ഭക്ഷണങ്ങൾ അലർജി ഉണ്ടാക്കുന്നുണ്ടെന്ന് സംശയമുണ്ടോ? എങ്കിൽ വീട്ടിൽ സിംപിൾ ആയി ചെയ്യാം ഈ ടെസ്റ്റ്‌

0
Spread the love

ഒരു പ്രത്യേക ഭക്ഷണം കഴിച്ചയുടനെ ഉണ്ടാകുന്ന രോഗപ്രതിരോധ പ്രതികരണത്തെയാണ് ഭക്ഷണ അലര്‍ജി എന്ന് വിളിക്കുന്നത്. ചില വ്യക്തികള്‍ക്ക് ഭക്ഷണ അലര്‍ജി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കോ അനഫലാക്സിസ് (കടുത്ത അലര്‍ജി പ്രതിപ്രവര്‍ത്തനം ഉണ്ടാകുമ്പോഴാണ് അനാഫൈലക്‌സിസ് ഉണ്ടാകുന്നത്. സാധാരണയായി, ചില ഭക്ഷണങ്ങള്‍ കഴിച്ചതിനു ശേഷമോ ഒരു പ്രാണിയുടെ കുത്തേറ്റതിനു ശേഷമോ ആണ് ഇത് സംഭവിക്കുന്നത്) എന്ന മാരകമായ അവസ്ഥയിലേക്കോ നയിക്കും

നിങ്ങള്‍ക്ക് ഭക്ഷണ അലര്‍ജി ഉണ്ടോ എന്ന് കണ്ടെത്താന്‍ ചില പ്രത്യേക പരിശോധനകള്‍ ആവശ്യമാണ്. എന്നാല്‍ പരിശോധനകളില്ലാതെ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ഒരു ടെസ്റ്റിലൂടെ നിങ്ങള്‍ക്ക് സ്വയം ഏത് ഭക്ഷണത്തോടാണ് അലര്‍ജിയുള്ളതെന്ന് കണ്ടെത്താന്‍ സാധിക്കും

പ്രതികരണങ്ങള്‍ നിരീക്ഷിക്കാം

ഒരു വ്യക്തിക്ക് എന്തെങ്കിലും അലര്‍ജിയുണ്ടോ എന്ന് കണ്ടെത്താനുള്ള ഒരു മാര്‍ഗം ശരീരത്തിലുണ്ടാകുന്ന പ്രതികരണങ്ങള്‍ നിരീക്ഷിക്കുക എന്നതാണ്. ചൊറിച്ചില്‍, നീര്‍വീക്കം, തൊലിപ്പുറത്തെ ചുവപ്പ് നിറം, ദഹന പ്രശ്‌നങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും. കൂടാതെ ലക്ഷണങ്ങള്‍ എപ്പോള്‍ സംഭവിക്കുന്നു, എത്ര തവണ വരുന്നു, അതിന്റെ തീവ്രത, സമയം എന്നിവയെല്ലാം നിരീക്ഷിക്കണം.

ട്രിഗറുകള്‍ തിരിച്ചറിയുക

നോയിഡയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി ഡയറക്ടര്‍ ഡോ. മണിക് ശര്‍മയുടെ അഭിപ്രായത്തില്‍ ‘ പ്രേരകങ്ങളെ തിരിച്ചറിയുന്നതിലൂടെ ലക്ഷണങ്ങള്‍ക്ക് കാരണമായ ഭക്ഷണ ഉത്പന്നങ്ങള്‍ തിരിച്ചറിയാന്‍ കഴിയും’ എന്നാണ്.നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഏതാണ് അലര്‍ജിക്ക് കാരണമാകുന്നത് എന്ന് തിരിച്ചറിയാന്‍ കഴിയും. എല്ലാ ഭക്ഷണ അലര്‍ജികളും അവ കഴിച്ച് അപ്പോള്‍ത്തന്നെ അറിയാന്‍ സാധിക്കില്ല. ചില ലക്ഷണങ്ങള്‍ മണിക്കൂറുകള്‍ക്ക് ശേഷമായിരിക്കും പ്രത്യക്ഷപ്പെടുന്നത്.

എലിമിനേഷന്‍ ഡയറ്റ് പരീക്ഷിക്കാം

ഒരു എലിമിനേഷന്‍ ഡയറ്റ് പരീക്ഷിച്ചുനോക്കിയാല്‍ നിങ്ങളുടെ ഭക്ഷണ അലര്‍ജിയെക്കുറിച്ച് സ്വയം ഒരു ധാരണ ലഭിക്കും. രണ്ടോ മൂന്നോ ആഴ്ചത്തേക്ക് നിങ്ങളുടെ ഭക്ഷണത്തില്‍നിന്ന് സംശയാസ്പദമായ ഒന്ന് , അതായത് പാല്, ഗോതമ്പ്, മുട്ട അങ്ങനെ സംശയമുള്ള ഏതെങ്കിലും. ഭക്ഷണത്തില്‍നിന്ന് അവ ഒഴിവാക്കി നോക്കുക. നിങ്ങളുടെ അലര്‍ജി ലക്ഷണങ്ങള്‍ മെച്ചപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. പിന്നീട് കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും ഇതേ ഭക്ഷണം കഴിച്ച ശേഷം നിരീക്ഷിക്കുക. ഇതിലൂടെ ഏത് ഭക്ഷണമാണ് വില്ലനെന്ന് തിരിച്ചറിയാന്‍ സാധിക്കും.

ലക്ഷണങ്ങള്‍ പരിശോധിക്കാം

തുമ്മല്‍, ചുമ, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഭക്ഷണ അലര്‍ജിയുടെ ആദ്യ ലക്ഷണങ്ങളാണിവ. വായില്‍ നീര്‍വീക്കം, കവിളുകളുടെ ഉള്ളില്‍ ഇക്കിളി അനുഭവപ്പെടുക ഈ ലക്ഷണങ്ങളൊന്നും അവഗണിക്കരുത്. അലര്‍ജികള്‍ യഥാസമയം തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഒരു മെഡിക്കല്‍ പ്രൊഫഷണലിന്റെ സഹായം തേടുക എന്നതാണ്. ലക്ഷണങ്ങള്‍ വീണ്ടും വരികയും ഗുരുതരമാവുകയും ചെയ്താല്‍ ഭാവിയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ ഡോക്ടറുടെ സേവനം അത്യാവശ്യമാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts